Tuesday, June 30, 2009

ബെര്‍ളി ആള് പുലി തന്നെ...

ബ്ലോഗിന്റെ സകല സാധ്യതകളും ഉള്‍ക്കൊണ്ട് ബ്ലോഗ്‌ ചെയ്യുന്ന ഒരു വിരുതന്‍ എന്ന് പറയുന്നതിനോടൊപ്പം ബ്ലോഗിലെ പുലി ആരെന്നു ചോദിച്ചാല്‍ വലിയ സംശയമില്ലാതെ ബെര്‍ളിയുടെ പേര് തന്നെ പറയാം. പുലി ആയതുകൊണ്ടാവും... ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളും ഈ മഹാനു തന്നെ . 565 പോസ്ടുകളെഴുതിയ മറ്റൊരു മലയാളം ബ്ലോഗ്ഗര്‍ നമുക്കില്ല. വിഷയങ്ങളുടെ വൈവിധ്യം ബെര്‍ളിയെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. കാരണം ലോകത്തിലുള്ള സകല വിഷയങ്ങളെക്കുറിച്ചും ഒരു പക്ഷെ ബെര്‍ളി എഴുതിയിട്ടുണ്ടാവും. ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യ രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുക ബെര്‍ളിത്തരത്തില് തന്നെയാകും. വളരെ വലിയ ഒരു മേന്മയായി ഞാന്‍ കാണുന്നത് സാഹിത്യ ഭാഷ ഉപയോഗിക്കാതെയും ആലങ്കാരിക ഭാഷകള്‍ ഒട്ടും തൊടാതെയും തനി നാടന്‍ ഭാഷയിലുള്ള എഴുത്ത് എന്ന രീതിയിലാണ്‌ ബെര്‍ളിത്തരം എപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്‌. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പേര് വായിക്കുന്നതും ഹിറ്റുകള്‍ കൂടുതലുള്ള മലയാളം ബ്ലോഗേതാണെന്നു ചോദിച്ചാലും നിസ്സംശയം ബെര്‍ളിത്തരമാണെന്നു പറയാം.

വിഷയങ്ങളില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൂതറ രീതിയില്‍ എഴുതാനും... എന്നാല്‍ ശുദ്ധ മലയാളത്തില്‍ ഹൃദയം തട്ടി എഴുതാനും ബെര്‍ളിക്ക് അപാര കഴിവുണ്ടെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല. പലരും എഴുതാന്‍ മടിക്കുന്ന വിഷയങ്ങള്‍ വളരെ നിസ്സാരമായി ബെര്‍ളി എഴുതുന്നത്‌ കാണുമ്പൊ ഒരു പക്ഷെ പല ബുദ്ധി ജീവി ബ്ലോഗുടമകളും കണ്ണടച്ചിരിക്കാറുണ്ടെന്നത് നേര്. എന്തായാലും എഴുത്തുകാരന്റെ ഭാവനയെ ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ. മനോരമ, മാതൃഭൂമി ബ്ലോഗന, വനിതാ, തേജസ്സ്‌, തുടങ്ങിയ അച്ചടി മാധ്യമങ്ങളില്‍ കക്ഷിയുടെ ലേഖനങ്ങള്‍ വന്നിട്ടുണ്ട്.

കക്ഷിയുടെ ഏറ്റവും വലിയ ദൌര്‍ബല്യം എന്താണെന്നു വച്ചാല്‍ ആരെന്തു പറഞ്ഞാലും അതിനു മറുപടി പറയാന്‍ നില്‍ക്കുന്നുവെന്നതാണ്. അത് ചിലപ്പോ പോസ്റ്റ്‌ രൂപത്തിലും എഴുതും. പിന്നെ തന്നെ സംബധിക്കാത്ത കാര്യത്തിലും തനിക്ക്‌ ഒരു ആവശ്യമില്ലാത്ത കാര്യത്തിലും അഭിപ്രായം പറഞ്ഞു മിക്ക ബ്ലോഗ്ഗരുടെയും അപ്രീതി സംപാദിക്കാറുണ്ട്. ബ്ലോഗില്‍ നിരന്തരം തെറി കമന്റുകള്‍ വന്നപ്പോ... കമണ്റ്റ്‌ ഓപ്ഷന്‍ മൊത്തം പൂട്ടി വയ്ക്കുകയും അതിനെക്കുറിച്ച്‌ തന്നെ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതുകയും വിവാദങ്ങള്‍ ആകുകയും ചെയ്തതും, മാക്രിയും ഇഞ്ചിയും തമാശായി മാത്രം എടുത്ത വിഷയം ബ്ലോഗിലെഴുതി സ്വന്തം (പുലി) വാല് പിടിക്കുകയും ചെയ്തത് ഉദാഹരണങള്‍. അനോണിയെ ഒഴിവാക്കി കമണ്റ്റ്‌ ബോക്സ്‌ വയ്ക്കുകയും തന്നെ സംബധിക്കാത്ത കാര്യത്തില്‍ വലിയ അഭിപ്രായങ്ങള്‍ പറയാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാമായിരുന്നു. മാക്രി കൂട്ടുകാരനെങ്കിലും ഈ രീതിയില്‍ സഹായിക്കെണ്ടിയിരുന്നില്ല എന്നാണ് ഒരു ബ്ലോഗ്‌ വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.

കക്ഷിയെക്കുറിച്ചു പരാതി പറയുകണേല്‍ കണ്ടത്‌ പ്രേമലേഖനങ്ങളില്‍ കടന്നു കൂടിയ കുഞ്ഞു ആഭാസതരങ്ങളും, സെക്സ് എന്ന വിഷയത്തെ പല രീതിയിലും പമ്മന്‍ മുതല്‍ ഇങ്ങോട്ട് കൊച്ചു പുസ്തക ശൈലിയില്‍ വരെ എഴുതാന്‍ മടി കാണിച്ചിട്ടില്ല എന്നതാണ്. അതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില് എടുത്തു കാണണമെന്നെ ഞാന്‍ പറയുന്നുള്ളൂ.. പക്ഷെ ഓസ്കാര്‍ അവാര്‍ഡിനെക്കുറിച്ചെഴുതി കക്ഷി ഒത്തിരി അപവാദങ്ങള്‍ കേട്ടു. അക്കാര്യത്തില്‍ ഞാന്‍ ബെര്‍ളിയുടെ കൂടെ തന്നെയാണ്. കാരണം ചേരികളെ കുറിച്ച് പറയാനും സിനിമ എടുക്കാനും മടിക്കുകയും ചേരികളില്‍ മാത്രം വസിക്കുന്ന ജൂനിയര്‍ ആടിസ്റ്കളുടെ അധ്വാനം കൊണ്ട് മാത്രം സിനിമയുണ്ടാക്കുകയും ചെയ്യുന്ന ബൂര്‍ഷ നാടന്‍ സായിപ്പന്മാര്‍ക്ക് പറ്റാത്തത് ഒരു വിദേശി ചെയ്തപ്പോ കണ്ട അസൂയകളില്‍ നിന്നുടെലെടുതതാണ് ആ അബധജടിലങ്ങള്‍. പിന്നെ കുറെ ആഭ്യന്തര നവ ബൂര്‍ഷ ബുദ്ധി ജീവികളുടെ രാജ്യസ്നേഹ കരച്ചിലും നമ്മള്‍ പലയിടത്തായി വായിച്ചു. ബെര്‍ളി അതിനെതിരെ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതി. ഈ പോസ്റ്റ്‌ വളരെയധികം ഹൃദയത്തില്‍ തട്ടുകയും ചെയ്തു.

വേറൊരു കാര്യം പറയുകണേല്‍ ബ്ലോഗിന്റെ നവീന സാദ്ധ്യതകള്‍ എല്ലാം ഉള്‍പ്പെടുത്തി ബ്ലോഗ്‌ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ കക്ഷിയോട്‌ ഒരു ബഹുമാനമെപ്പോഴുമുണ്ട്. മൊബൈല്‍ വഴി പോസ്റ്റുകള്‍ വായിക്കാനും, വേര്ഡ്പ്രസ്സിന്റെ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തുകയും, ട്വിറ്റെര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോഗ്‌ എന്നതിനെ വെറും ഒരു സ്ക്രാപ്പ് എഴുത്തായി കാണാതെ.. വളരെ ഗൌരവത്തോടെ വീക്ഷിക്കുന്ന ബെര്‍ളിയുടെ മാര്‍ഗം പിന്തുടര്‍ന്നാല്‍ ഇതുവഴി പണവും ഉണ്ടാക്കാം.

ബെര്‍ളിയെപ്പറ്റി അധികം എഴുതി ഒരു വിവാദം ഉണ്ടാക്കാന്‍ ഞാനും ശ്രമിക്കുന്നില്ല.. ഇനി ഈ എഴുതിയതിന്റെ പേരില്‍ ഞാന്‍ ഏതൊക്കെ പുലികളുടെ വാല് പിടിക്കേണ്ടി വരുമോ എന്നും എനിക്ക് അല്പം പേടിയില്ലാതില്ല. :) ( സ്മൈലികള്‍ പത്തെണ്ണം)

Read more...

Wednesday, June 17, 2009

10. ദീപക് രാജ്, വാഴക്കോടന്‍

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരു ക്ഷമാപണത്തോടെ ഇതാ തിരിച്ചു വന്നിരിക്കുന്നു. ഇത്തവണ ക്ലൂവിനോടൊപ്പം അവരുടെ ഏതെന്കിലും പോസ്റ്റിലെ പ്രധാന സംഗതിയും കൂടി ക്വാട്ട് ചെയ്യുന്നു.

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1. ആളാരെന്നു പറയുക
ചോദ്യം:
ആളൊരു പട്ടിപ്രേമി. ലോകത്തുള്ള സകലമാന പട്ടികളുടെ പടവും അവയുടെ അതിവിശദ വിവരണങ്ങളും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ സുലഭം. ഇതാ ഒരു പോസ്റ്റില്‍ ഒരു ഭാഗം എടുത്തിവിടെ പൂശുന്നു.

വീട്ടുകാരോട് മാത്രമല്ല വീട്ടില്‍ വരുന്നവരോടും വളരെ സ്നേഹത്തോടെ മാത്രമേ ഇവ പെരുമാറൂ. കാവലിനു നായയെ ആന്വേഷിക്കുന്നവര്‍ വേറെ ഇനത്തെ നോക്കുന്നതാവും നല്ലത്.ഈ ജനുസ്സിന്റെ പൂര്‍വികന്‍മാര്‍ ചൈനയിലും ആഫ്രിക്കയിലും ഉണ്ടായിരുന്നതിനാല്‍ ഏതു നാട്ടില്‍ നിന്നാണ് വന്നതെന്ന് തര്‍ക്കവിഷയമാണ്.
ഇനി നിങ്ങളുടെ ഊഴം. ഈ ബ്ലോഗിനുടമയെ കണ്ടെത്തുക.

ഉത്തരം: ബ്ലോഗ്ഗര്‍ നാമവും ശരിയായ പേരും ഒന്ന് തന്നെ ദീപക് രാജ്. മുംബൈ, ഡല്‍ഹി ഒക്കെ കറങ്ങി തിരിഞ്ഞു ഗള്‍ഫിലെ ചൂട് നിറഞ്ഞ മണലാരണ്യത്തിലൂടെ അലഞ്ഞു തിരിഞ്ഞു അവസാനം തണുപ്പുള്ള രാജ്യമായ അയര്‍ലണ്ടില്‍ എത്തി സുഖവാസം നയിക്കുന്ന ഒരു ധീര ദേശാഭിമാനി , പക്കാ കേരളീയന്‍, സരസന്‍, ലളിതന്‍ ( ദളിതനല്ല) . ബ്ലോഗു വായിച്ചാലറിയാം കക്ഷിയുടെ ലാളിത്യം. ബ്ലോഗുകള്‍ ഇവയാണ്‌ : ഇന്ത്യന്‍ പട്ടികള്‍ , കുളത്തുമണ്‍, പട്ടികള്‍, ഫോട്ടോസ്  . ഇവിടെ ഞെക്കിയാല്‍ കക്ഷി അയര്‍ലണ്ടില്‍ വന്നിറങ്ങിയ ചരിത്രം വായിക്കാം. . പോട്ടം പിടിക്കാനും കക്ഷി മിടുക്കന്‍. പോട്ടം എന്ന ബ്ലോഗില്‍ ക്ലിക്കി നോക്കുക.


2. ആളാരെന്നു പറയുക
ചോദ്യം:
പോഴത്തരങ്ങള്‍ എന്ന് തോന്നുമെങ്കിലും എഴുതുന്നത്‌ വായിക്കാന്‍ സുഖമുള്ള കാര്യമാണ്. മാപ്പിളപ്പാട്ടുകളും, മിനിക്കഥകളും , ആക്ഷേപ ഹാസ്യങ്ങളും , ഒക്കെ എഴുതാന്‍ മിടുക്കന്‍. പോസ്റ്റിലെ ഒരു ഭാഗം ഇവിടെ കാണാം.
ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.
ഇനി പറഞ്ഞുതരുമോ ഈ വിരുതന്‍ ആരാണെന്ന്.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം വാഴക്കോടന്‍ . ശരിയായ പേര് അബ്ദുല്‍ മജീദ്‌, തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! ചേലക്കര ഗ്രേസ് സെന്‍ട്രല്‍ സ്കൂളിലും, ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജിലും, കോലഴി ചിന്മയ മിഷന്‍ കോളേജിലും, അക്കാദമി ഫോര്‍ മാനെജുമെന്ട് സ്ടടീസ് തൃശ്ശൂര്‍(അയാട്ട) തുടങ്ങീ സ്ഥലങ്ങളില്‍ നിന്നും വിദ്യഭ്യാസം. ഇപ്പോള്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ യു എ ഇ- റാസ്‌ അല്‍ ഖയ്മ ബ്രാഞ്ചില്‍ ഉദ്ദ്യോഗം. ഭാര്യ ഷെമീന,മക്കള്‍ അമീന്‍ മാലിക്,അമന്‍ താരിഖ്. റാസ്‌ അല്‍ ഖയ്മയില്‍ താമസം. കൂട്ടുകാരന്‍ റഫീക്ക് വടക്കാഞ്ചേരിയുടെ പ്രേരണയാല്‍ ബൂലോകത്തിലേക്ക് വന്നു. " വാഴക്കോടന്‍ " എന്ന പേരില്‍ ബ്ലോഗ്ഗുന്നു. സംഗീതം വളരെയധികം ഇഷ്ട്ടമാണ്
ബ്ലോഗുകള്‍ : വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുക...,വാഴക്കോടന്‍, കാവ്യമേള : വാഴക്കോടന്‍ കവിതകള്‍ , വഴക്കോടന്‍റെ പോഴത്തരങ്ങള്‍  .  ആല്‍ത്തറ, തോന്ന്യാശ്രമം തുടങ്ങിയ ഗ്രൂപ്പ്‌ ബ്ലോഗിലെ സജീവ അംഗം.

Read more...

Sunday, June 14, 2009

അഭിനയം പഠിക്കാം.

ഏഷ്യാനെറ്റില്‍ ഇപ്പൊ തോപ്പം തോപ്പം കാണിക്കുന്ന ഒരു സംഗതിയാണല്ലോ മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ അവാര്ഡിനെക്കുറിച്ചു. അതായത്‌ നിങ്ങള്‍ മമ്മൂട്ടിയെപ്പോലെ അഭിനയിച്ചു കാണിച്ചാല്‍ മമ്മൂട്ടി നേരിട്ട് നിങ്ങള്‍ക്ക് ഒരു ഫ്ലാറ്റ് വരെ അവാര്‍ഡ്‌ തന്നേക്കും. അതാണ് ഓഫര്‍. പക്ഷെ ക്ലാസ്സെടുക്കാന്‍ എനിക്ക് സമയക്കുറവായതുകാരണം ആ ജ്വാലി സുരാജിനെ ഏല്പിച്ചു. കക്ഷി അത് വളരെ ഭംഗിപൂര്‍വ്വം ചെയ്തു. ഏഷ്യാനെറ്റ്‌ തന്നെ അത് റെക്കോര്‍ഡ്‌ ചെയ്തു നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു... കണ്ടു നോക്കീന്‍ .. ഒരു പക്ഷെ അവാര്‍ഡ്‌ നിങ്ങള്‍ക്കായിരിക്കും.

Read more...

അഭിനയം പഠിക്കാം.

ഏഷ്യാനെറ്റില്‍ ഇപ്പൊ തോപ്പം തോപ്പം കാണിക്കുന്ന ഒരു സംഗതിയാണല്ലോ മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ അവാര്ഡിനെക്കുറിച്ചു. അതായത്‌ നിങ്ങള്‍ മമ്മൂട്ടിയെപ്പോലെ അഭിനയിച്ചു കാണിച്ചാല്‍ മമ്മൂട്ടി നേരിട്ട് നിങ്ങള്‍ക്ക് ഒരു ഫ്ലാറ്റ് വരെ അവാര്‍ഡ്‌ തന്നേക്കും. അതാണ് ഓഫര്‍. പക്ഷെ ക്ലാസ്സെടുക്കാന്‍ എനിക്ക് സമയക്കുറവായതുകാരണം ആ ജ്വാലി സുരാജിനെ ഏല്പിച്ചു. കക്ഷി അത് വളരെ ഭംഗിപൂര്‍വ്വം ചെയ്തു. ഏഷ്യാനെറ്റ്‌ തന്നെ അത് റെക്കോര്‍ഡ്‌ ചെയ്തു നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു... കണ്ടു നോക്കീന്‍ .. ഒരു പക്ഷെ അവാര്‍ഡ്‌ നിങ്ങള്‍ക്കായിരിക്കും.

Read more...

Friday, June 12, 2009

ദേവ്യേ... എന്തൊക്കെ കാണണം ?


Read more...

Wednesday, June 10, 2009

തല നരച്ച രാഷ്ട്രീയം

രാഷ്ട്രീയക്കാരെല്ലാം തലനരച്ചവരാണെന്നു പറയാന്‍ മടിയനെന്കില്‍ ഇവിടെ ഒന്ന് ഞെക്കി നോക്കിക്കേ..... തല നരച്ച ബ്ലോഗ്ഗര്‍മാര്‍ ചീത്തവിളിച്ചിട്ടു കാര്യമില്ല കേട്ടോ.. വിളിച്ചാലും സാരമില്ല.. ഒരു മുത്തശ്ശന് പറഞ്ഞതായി കൂട്ടിക്കോളം.

Read more...

രാഷ്ട്രീയ ജീവിതത്തിനും വേണ്ടേ ഒരു വിശ്രമവും വിരമിക്കലുമൊക്കെ?

അറുപത്തഞ്ചു കഴിഞ്ഞ കേരള രാഷ്ട്രീയ നേതാക്കളെ കുറിച്ച് പരിശോധിച്ചാല്‍ .. കെ. കരുണാകരന്‍ ( 90 വയസ്സ്) , അച്യുതാനന്ദന്‍ ( 85 വയസ്സ്), വെളിയം ഭാര്‍ഗവന്‍ ( 85 നു മുകളില്‍) , പാലോളി മുഹമ്മദ്‌ കുട്ടി ( 85 നു മുകളില്‍), ഓ. രാജഗോപാല്‍ ( 78 വയസ്സ്) , കെ. എം. മാണി ( 76 വയസ്സ്) , ഇ. അഹമ്മദ്‌ ( 71 വയസ്സ്) , എം.പി. വീരേന്ദ്രകുമാര്‍ ( 71 വയസ്സ്) , വയലാര്‍ രവി ( 72 വയസ്സ്), എ.കെ. ആന്റണി ( 69 വയസ്സ്), ഉമ്മന്‍ ചാണ്ടി ( 66 വയസ്സ്) , പിണറായി വിജയന്‍ ( 65 വയസ്സ്) ഇങ്ങനെ ഒരു നീണ്ട നിര കിട്ടും. ഇവരെല്ലാം തന്നെ ഇന്ന് സജീവ രാഷ്ട്രീയത്തില്‍ ഉണ്ട് താനും.

കേന്ദ്ര നേതാക്കളെ കുറിച്ച് പരിശോധിച്ചാല് ഒന്നും കൂടി ഞെട്ടും. എല്‍.കെ. അദ്വാനി ( 82 വയസ്സ്), മന്‍മോഹന്‍ സിംഗ് ( 77 വയസ്സ്), പ്രണബ്‌ മുഖര്‍ജി ( 75 വയസ്സ്), മുരളി മനോഹര്‍ ജോഷി ( 74 വയസ്സ്), ലാലു പ്രസാദ്‌ യാദവ് ( 62 വയസ്സ്), മുലായം സിംഗ് യാദവ് ( 69 വയസ്സ്) , ശരദ്‌ പവര്‍ ( 68 വയസ്സ്), എ.ഡി. ബര്‍ദാന്‍ ( 70 നു മുകളില്‍) അങ്ങനെ വേറെ ഒരു നീണ്ട ലിസ്റ്റ് കാണാം.

സമയക്കുറവും ലിസ്റ്റ് കണ്ടപ്പോ ഞെട്ടിയതും നിമിത്തം അധികം പേരുകള്‍ കൊടുത്തിട്ടില്ല. എങ്കിലും നോക്കുക... 110 കോടി ജനങ്ങളെ ഭരിക്കുന്നത്‌ എത്ര പ്രായമുള്ളവരാണെന്നു.? അതില്‍ തന്നെ മൊത്തം വോട്ടവകാശമുള്ളത്തില് ഏകദേശം 50 ശതമാനത്തിനു മുകളില്‍ ജനങ്ങള്‍ 35 വയസ്സില്‍ താഴെ ഉള്ളവരാണത്രേ. ജനസഖ്യയില്‍ ഏകദേശം 50:50 നില്‍ക്കുന്ന സ്ത്രീ പുരുഷ അനുപാതം രാഷ്ട്രീയത്തില്‍ പക്ഷെ 10:90 പോലുമില്ല എന്നതാണ് വാസ്തവം. അത് ഇപ്പോള്‍ അറുപതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുനപരിശോധിച്ചു വനിതാ സംവരണം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. കണ്ടറിയണം.

ഏതു ജോലി ചെയ്യുന്നവരാണെന്കില് കൂടിയും 60 വയസ്സുകഴിഞ്ഞാല്‍ വിശ്രമം അത്യാവശ്യം. കാരണം നമ്മുടെ മനസ്സും ശരീരവും 60 നു മുമ്പുള്ള ഊര്ജസ്വലതയോടെ അറുപതിനു ശേഷം പ്രവര്തിക്കുകയില്ലെന്നു സ്പഷ്ടമായ കാര്യമല്ലേ? എന്തിനേറെ പറയുന്നു.. ഇപ്പൊ 35 കഴിയുമ്പോഴേ.. ഒരു എഴുപതു ശതമാനം ആള്‍ക്കാര്‍ക്കും കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എല്ലാമുണ്ട്. സര്‍ക്കാര്‍ സര്‍വീസില് 58 വയസ്സുകഴിഞ്ഞവര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാവുന്നു. സ്വകാര്യ കമ്പനികളും അതുപോലെ തന്നെ. ചുരുക്കം ചില സ്വകാര്യ കമ്പനികള്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിച്ചു തലപ്പത്തിരുതതാറുണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോന്നു സംശയം. മറ്റേതു ജോലിയെക്കാളും ഉത്തരവാദിത്വവും അര്‍പ്പണ ബോധവും കൃത്യനിഷ്ടയും ആധുനിക ചിന്തകളും വളരെ അത്യാവശ്യമായ മേഖലയാണ് രാഷ്ട്രീയം. കാരണം ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ സംസ്ഥാനത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഇവര് കൂടി തീരുമാനിക്കുന്ന കാര്യങ്ങള്‍. എഴുപതു വയസ്സിനു മുകളിലുള്ളവര്‍ കൂടി സുപ്രധാന തീരുമാനങ്ങള്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? ആലോചിച്ചു നോക്കുക. ഏതു കാര്യത്തിനും കഴിവുള്ള ഒരു സെക്രടരിയുടെ സഹായമില്ലാതെ ഇക്കൂട്ടര്‍ ചെയ്യുമോ?

എല്ലാ രാഷ്ട്രീയ പാര്‍ടികളിലും ചെറുപ്പക്കാര്‍ ധാരാളം ഉണ്ട്. പക്ഷെ എത്ര പേര്‍ക്ക് അവസരം കിട്ടുന്നുണ്ട്. വളരെ ചുരുക്കം മാത്രം. ചുരുക്കം ചിലരെ ഒഴിച്ചാല്‍ യു.ഡി.എഫില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്നതും ജയിച്ചതുമെല്ലാം ഏകദേശം അറുപത്തഞ്ചു കഴിഞ്ഞവര്‍ തന്നെ. എല്‍.ഡി.എഫ് ഇത്തവണ ചെറുപ്പക്കാര്‍ക്ക്‌ അവസരം കൊടുത്തു അതില്‍ ജയിച്ചവര്‍ മൂന്നുപേരും 35 ഇല്‍ താഴെ. നല്ല കാര്യം. പക്ഷെ.. സി.പി.എം. , സി.പി.ഐ. എന്നിവയുടെ സെക്രട്ടറിയേറ്റില്‍ എത്ര ചെറുപ്പക്കാരുണ്ട്.? വളരെ ചുരുക്കമെന്നു മറുപടി കിട്ടും.
അതായതു എല്ലാ രാഷ്ട്രീയ പാര്‍ടിയുടെയും മുന്‍ നേതൃ നിരയില്‍ ചെറുപ്പക്കാര്‍ തീരെ കുറവാണെന്നു കാണാം.

ഒരു വീട്ടില്‍ 65,70 കഴിഞ്ഞ പ്രായമായവര്‍ ആ വീട്ടുഭരണം തങ്ങളുടെ മക്കളെ ഏല്പിച്ചു സ്വസ്ഥമായിരുന്നു വിശ്രമ ജീവിതം നയിക്കുന്നില്ലേ? പണ്ടൊക്കെ അതിനു ഒരു വ്യവസ്ഥയും ഉണ്ടായിരുന്നു. ബാല്യം, കൌമാരം, യൌവനം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം. ഇന്ന് കുടുംബ ജീവിതത്തില്‍ സന്യസമില്ലെന്കിലും വാനപ്രസ്തം ( വിശ്രമ ജീവിതം) വരെയുണ്ട്. അതായത്‌ വനത്തില്‍ പോയില്ലെങ്കിലും ഉത്തരവാദിത്വങ്ങളൊക്കെ മക്കളെ ഏല്പിച്ചു സ്വയം ഒതുങ്ങിക്കൂടി വിശ്രമ ജീവിതം നയിക്കുന്നു. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ മാത്രം അതില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ ഗുരുക്കന്മാര്‍ തങ്ങളിപ്പോഴും യൌവന രാഷ്ട്രീയക്കാരാണെന്നാണ് പറയുന്നത്.

അല്ല എഴുതിയെഴുതി സമയം പോയതറിഞ്ഞില്ല. ഇതൊക്കെ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ?

Read more...

Monday, June 8, 2009

ഹര്‍ത്താലല്ലേ? വെറുതെ ഇരിക്കാതെ ഇത് കണ്ടുകൊണ്ടിരിക്ക്

കഴിഞ്ഞ ഒരു പോസ്റ്റില്‍ ജയരാജ്‌ വാര്യരെക്കുറിച്ചു പറഞ്ഞപ്പോ പഴയ ചിരികള്‍ക്കെ കക്ഷിയെക്കൊണ്ട് കൊള്ളുവെന്നും ആധുനിക ചിരികള്‍ക്ക് കക്ഷി പറ്റിയതല്ലെന്നും ബ്ലോഗില്‍ എല്ലാവിധ സംഗതികളും എടുത്തിട്ടലക്കുകയും അറ്റകൈക്ക് പാട്ടുപാടിയും നമ്മളെ സംപൂജ്യരക്കിയ ചില കൊച്ചു ചുള്ളന്‍ ചെക്കന്മാര്‍ വരെ പറഞ്ഞു. പക്ഷെ... ചിരിക്ക്‌ അങ്ങനെ ഒരു വേറുകൃത്യമില്ല എന്ന് തന്നെയാണെന്റെ അഭിപ്രയം. കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ളവരുടെ ഭാഷ അലോസരമില്ലാതെ ജയരാജ്‌ അവതരിപ്പിക്കുന്നത് കണ്ടിരിക്കാം. കാരിക്കേച്ചര്‍ എന്ന സംഗതിയുമായി ആരും വരുന്നുമില്ല. എന്നാല്‍ ജയരാജ്‌ ഈ മേഖലയില്‍ വളരെ പ്രശസ്തനാണ് താനും. ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ഏതു സ്റ്റേജ് ഷോ നടന്നാലും ഏതു അവാര്‍ഡ്‌ നിശ നടന്നാലും ജയരാജ്‌ ഒരു പ്രധാന താരമായിരുന്നു. ഇപ്പൊ ആ സ്ഥാനം സുരാജ് വെഞ്ഞാറന്മൂട് , കോട്ടയം നസീര്‍ തുടങ്ങിയവര്‍ ഏറ്റെടുത്തോ എന്നൊരു സംശയം ഇല്ലാതില്ല. സ്വല്പം അസ്ഥാനത്തുള്ള തമാശയാണെങ്കില്‍ കൂടിയും കണ്ടിരിക്കുന്നവരെ നിരാശരാക്കില്ല രണ്ടാളും.

ഇതാ കഴിഞ്ഞത്‌ ഒന്നാം ഭാഗം ആയിരുന്നെങ്കില്‍ ഇത് രണ്ടാം ഭാഗം... പഴയ ചിരി പുതിയ ചിരി എന്നോക്കെ പറഞ്ഞോണ്ട് വന്നാല്‍ ബെര്‍ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദുഷ്കുമാര്‍ കംപംകോടിനെ വിളിപ്പിച്ചു......അപ്പിയിടുന്നത് സ്വന്തം കൂട്ടിലാണെന്ന് പറയിപ്പിക്കും...കേട്ടല്ലോ...... അപ്പൊ എല്ലാം പറഞ്ഞ പോലെ..... ചിരിച്ചില്ലെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു കോട്ടുവായ എങ്കിലും ഇടാം കേട്ടോ.. ...



ഇതും കണ്ടു നോക്കാം

Read more...

Friday, June 5, 2009

ചിരി ആരോഗ്യത്തിനു നല്ലതാ.....കേട്ടോ

കലാഭവനിലെയും ഹരിശ്രീയിലെയും കൂടാതെ പ്രസാദ്‌, ഷിജു, ബൈജു, സുരാജ്, കോട്ടയം നസീര്‍ തുടങ്ങിയവര് ഒറ്റക്കും പെട്ടക്കും കാണിക്കുന്ന അടിപൊളി മിമിക്രികള്‍ക്ക് പിറകെ കുറെ തറ വളിപ്പുമായും കുറെ പാര്‍ടികള്‍ വന്നില്ലേ? പക്ഷെ ജയരാജ്‌ വാര്യരെ പോലെ കാരിക്കേച്ചര് കാണിക്കുന്നവര്‍ വളരെ കുറവാണെന്നു തോന്നുന്നു. കഴിവുള്ളവര്‍ ഈ ഫീല്‍ഡിലേക്കും വരുമെന്ന് ആശിക്കാം. ഇതാ ജയരാജ്‌ വാര്യര്‍ നടത്തിയ ഒരു കാരിക്കേച്ചരിലെക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഓണമൊക്കെ വരാന്‍ പോകുവല്ലേ....ഓണത്തെപറ്റി തന്നെയാ.... വെറുതെ ചിരിക്കുക...ചിരി ആരോഗ്യത്തിനു നല്ലതാ..

Read more...

Thursday, June 4, 2009

"മണിച്ചിത്രത്താഴ്" ഒരു തിരിഞ്ഞു നോട്ടം

വളരെ നാളുകള്‍ക്ക്‌ മുമ്പ് അതായതു കൃത്യമായി പറഞ്ഞാല്‍ 1993 ഇല്‍ വന്ന "മണിച്ചിത്രത്താഴ്" എന്ന ഉജ്ജ്വല ചലച്ചിത്രം പലരും തീയറ്ററുകളില്‍ ആ കാലഘട്ടത്തില്‍ തന്നെ കാണുകയും അതിനു ശേഷം നിരവധി ടെലിവിഷന്‍ ചാനലുകളിലൂടെ വളരെ അധികം തവണയും കണ്ടിരിക്കും എന്നറിയാം. ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തെങ്കിലും മലയാളത്തിന്റെയും, മോഹന്‍ലാലിന്റെയും, ശോഭനയുടെയും അഭിനയത്തിന്റെ കൊണിച്ചത്തെത്താന്‍പോലും ആയില്ല എന്നതും ശ്രദ്ധേയം. ഇതിപ്പോ എഴുതുന്നത് എന്താണെന്നു ചോദിക്കരുത്‌. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ കണ്ടപ്പോള്‍ ഒരു കുറിപ്പ്‌ എഴുതണമെന്നു മനസ്സില്‍ തോന്നിയിരുന്നു. നിരൂപണം നടത്താനും മാത്രമുള്ള കഴിവൊന്നും എനിക്കില്ല എന്ന് നിങ്ങള്‍ക്കരിയമല്ലോ...അതുകൊണ്ട് ഒരു പ്രേക്ഷകന്‍ കഥ പറയുന്ന പോലെ എടുത്താല്‍ മതി.

മലയാളം സിനിമയില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു പൂര്‍ണത ആ സിനിമയിലുണ്ടായിരുന്നു എന്നത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ഫാസില്‍ തന്റെ ശിഷ്യന്മാരെ എല്ലാം ഇതിന്റെ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രിയദര്‍ശന്‍, സിബിമലയില്‍, സിദ്ദിക് ലാല്‍ തുടങ്ങിയവരെ. അതുകൊണ്ട് അവരൊക്കെ ഏറ്റെടുത്ത നര്‍മ, ഉദ്വോഗ, വികാര നിമിഷങ്ങള്‍ ഒക്കെ വളരെ ഭംഗിയാവുകയും മൊത്തത്തില്‍ വളരെയധികം ആളുകള്‍ ഇഷ്ടപ്പെടുന്നമാതിരി എല്ലാം കൂട്ടിയിണക്കിയതുമായ ഒരു ചലച്ചിത്രം.


നര്‍മവും ആകാംഷയും ഭീതിയും ജനിപ്പിക്കുന്നിടത് തന്നെയാണ് സിനിമയുടെ തുടക്കം തന്നെ. മാടംപള്ളിയില് പോയി തിരിച്ചു വരുന്ന ഇന്നസെന്റ് താക്കോല്‍ മറന്നു വച്ച് വരികയും പിന്നീട് അതെടുക്കാന്‍ ഗണേശനോടൊപ്പം അവിടെ പോയി പേടിക്കുകയും...അതിനു പരിഹാരം കാണലും ഒക്കെ ഒരു പാതി ഭീതി കലര്‍ന്ന നര്മ്മത്തിലൂടെ വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു. സിനിമ ആദ്യം കാണുന്നയാള്‍ ഒരു പ്രേത സിനിമ കാണുന്ന ഉദ്വോഗത്തോടെ കാണുകയും അവസാനം കഥകളി കാണാന്‍ പോകുന്നിടത്ത് നിന്നും തിരിച്ചു വന്നു മോഹന്‍ലാല്‍ സംഗതികള്‍ കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്യുമ്പോ ഒരു ആകാംഷ നിറഞ്ഞ ശാസ്ത്രീയതയോടെ സിനിമയെ കാണുകയും ചെയ്യുന്നു.

പുല്ലടുപുറം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ നെടുമുടി കാണാന്‍ പോകുന്നതും അവിടുന്ന് ആള് വന്നു കാര്യം അറിയിക്കുകയും മോഹന്‍ലാല്‍ അത് കേട്ട് ശ്രീദേവിയെ പിടിച്ചു പൂട്ടിയിടണം എന്ന് പറയുകയും അവസാനം നമ്പൂതിരിയുടെ വേഷത്തില്‍ വരുന്ന തിലകന്‍ മാടംപള്ളിയില് വരികയും മോഹന്‍ലാലിനെ കണ്ടു മനസ്സിലാകുകയും നെടുമുടിയും ഇന്നസെന്റും മാക്രി പറഞ്ഞ ഇഞ്ചി തിന്ന  കൊരങ്ങമാരെപോലെ പരസ്പരം നോക്കുന്നതും പിന്നീട് മോഹന്‍ലാല്‍ അവിടെ നടന്ന എല്ലാ കാര്യങ്ങളും തിലകനോട്(നമ്പൂതിരിയോട്‌) വിശദീകരിക്കുന്നതും അവര്‍ തമ്മില്‍ ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി സംസാരിക്കുന്നതും ഒക്കെ കൂടി കാണുമ്പൊ നമ്മുടെ ഉപബോധ മനസ്സില്‍ അടിഞ്ഞു കൂടിയിരുന്ന പല അമ്മൂമ്മക്കഥകള്ക്കും ഒരു പരിഹാരം അവിടെ കാണാന്‍ കഴിയുന്നുണ്ട്.

ഈ സിനിമാകൊണ്ട് ശരിയായ മന്ത്രവാദത്തിന്റെ അര്‍ത്ഥവും ദുര്മന്ത്രവാദികളുടെ പുറംപൂച്ചും തെളിയിച്ചു കാണിക്കുന്നുണ്ട്. പണ്ടുള്ള മന്ത്രവാദികള്‍ തികച്ചും സൈക്കിയാട്രിസ്റ്റുകള് തന്നെ. അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും സിനിമയില്‍ കൊടുക്കുന്നുണ്ട്. ( ഇന്ന് അത്തരം മന്ത്രവാദികള്‍ ഉണ്ടോ എന്നറിയില്ല. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഇത്തരം ധാരാളം മന്ത്രവാദികളെ പരിചയപ്പെടുന്നുണ്ട്.) അതോടൊപ്പം ആധുനിക മനശാസ്ത്രത്തിന്റെ മേന്മയും വളരെ ഉജ്ജ്വല രീതിയില്‍ അവതരിപ്പിച്ചിരുന്നു. ശരിക്കും അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്ക്കും എതിരെ അത്യുഗ്രമായി പ്രതിരോധിക്കാനുള്ള സിനിമ എന്ന മാധ്യമത്തിന്റെ സര്‍വ കഴിവുകളും സംവിധായകന്‍ പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്കിയാല്‍ ഈ സിനിമ ഇന്‍റര്‍നെറ്റില്‍ ഒരാവര്‍ത്തികൂടി കണ്ടു നോക്കാം.

ഇന്ന് വരുന്ന പല പേക്കൂത്ത് സിനിമകള്‍ കണ്ട് കാണികള്‍ തീയറ്ററില്‍ നിന്നും കരഞ്ഞുകൊണ്ടിറങ്ങി പോകുമ്പോ.... (സിനിമയിലെ കഥ കണ്ടല്ല... 50 രൂപ പോയല്ലോ എന്നോര്‍ത്ത്‌.. ) പണ്ടിറങ്ങിയ ഇങ്ങനുള്ള നല്ല സിനിമകളെ ഓര്‍ത്തു പോകും. ടെലിവിഷനിലും നേരിട്ടുമായി ഒരു 25 തവണ എങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്.. ഇനി വരികയാണെങ്കിലും വളരെ ആകാംഷയോടെ തന്നെ കാണും. കാരണം മനസ്സില്‍ അത്രയ്ക്കിഷ്ടപ്പെട്ടു..അത് തന്നെ.. നമ്മുടെ മലയാളീ സിനിമ പ്രവര്‍ത്തകര്‍ക്ക് കഴിവില്ല എന്നാരാ പറഞ്ഞത്? പക്ഷെ അതിതുപോലുള്ള ഉജ്ജ്വല സിനെമാകളെടുക്കാനകട്ടെ എന്നാശംസിക്കുന്നു.

Read more...

Sunday, May 31, 2009

മാധവിക്കുട്ടി വിടപറഞ്ഞു..............

മലയാള സാഹിത്യം കണ്ട എക്കാലത്തേയും മികച്ച സാഹിത്യകാരി മാധവിക്കുട്ടി അന്തരിച്ചു.



വാര്‍ത്തകള്‍ ഇവിടെ തുടര്‍ന്ന് വായിക്കാം

1. മനോരമ
2. ദീപിക
3. മാതൃഭൂമി
4. കേരളകൗമുദി

Read more...

ചിന്തയില്‍ എങ്ങനെ പോസ്റ്റ്‌ ഓരോ വിഭാഗത്തിലാക്കാം

ചിന്തയില്‍ ഇപ്പൊ വിഭാഗങ്ങള്‍ ആക്കുന്ന തിരക്കിലാണ് പോള്‍ മാഷ്. നിങ്ങളുടെ പോസ്റ്റുകള്‍ ഇനി മുതല്‍ ഓരോ വിഭാഗത്തില്‍ വരും. അതിനിത്രമാത്രം ചെയ്യുക. ആദ്യം ഇവിടെ ഒന്ന് ഞെക്കി മനസ്സിരുത്തി വായിക്കുക. എപ്പോഴൊക്കെ നിങ്ങള്‍ പോസ്ടുമ്പോ അവിടെ കൊടുത്തിട്ടുള്ള ഏതു വിഭാഗമാണോ നിങ്ങള്‍ നിങ്ങളുടെ പോസ്റ്റ്‌ ലേബല് ആയി തിരഞ്ഞെടുത്തത്‌,ആ വിഭാഗത്തില്‍ നിങ്ങളുടെ പോസ്റ്റ്‌ വന്നിരിക്കും. നിങ്ങള്‍ക്ക് ഒരു പോസ്റ്റില്‍ ഇഷ്ടം പോലെ ലേബല് കൊടുക്കാം. പക്ഷെ ആദ്യത്തെ രണ്ടെണ്ണമേ ചിന്ത ചേച്ചി നോക്കൂ കേട്ടോ.ഉദാഹരണം പറഞ്ഞാല്‍ ഈ എഴുതിയ പോസ്റ്റിന്റെ താഴെ നോക്കൂ ലേബല്‍ "വിജ്ഞാനം" എന്നല്ലേ? അതുകൊണ്ട് തന്നെ അത് ചിന്തയിലെ ബ്ലോഗ്‌ റോളില്‍ "വിജ്ഞാനം" എന്നാ വിഭാഗത്തില്‍ വന്നില്ലേ? അതുപോലെ തന്നെ എല്ലാം. പിന്നെ ഒരു പോസ്റ്റ്‌ നിങ്ങള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ ഫീഡ് എപ്പോഴാണോ ഗൂഗിള്‍ അല്ലെങ്കില്‍ വേര്‍ഡ്പ്രസ്സ് ചേട്ടന്‍ ലോകരെ അറിയിക്കുന്നത് അതായത്‌ ഫീഡ് ആക്റ്റീവ് ആകുന്നത് എപ്പോഴാണോ അപ്പോള്‍ നിങ്ങളുടെ ചിന്ത നോഡില്‍ ക്ലിക്ക് ചെയ്തു റിഫ്രെഷ് ചെയ്യണം. അത് ആക്റ്റീവ് ആകാതെ ചെയ്താല്‍ വെറുതെ ആകാശത്ത് നോക്കി അമ്പിളിമാമനെ പിടിക്കുന്ന ഏര്‍പ്പാടായി പോകും. കേട്ടോ. അപ്പൊ ശരി പിന്നെ കാണാം...... തുടര്‍ന്നിവിടെ വായിക്കാം

Read more...

ബ്ലോഗ്ഗര്‍മാര്‍ അറിഞ്ഞിരിക്കേണ്ട അല്പം ബ്ലോഗ്‌ വിവരം

ബ്ലോഗ്‌ റോളുകളെ പറ്റി പലര്‍ക്കും സംശയം ഉണ്ടെന്നു തോന്നുന്നു. എന്തായാലും നിലവിലുള്ള ഒരു പ്രമുഖ ബ്ലോഗ്‌ റോളിനെയും ഒരു ഗൂഗിള്‍ കമന്റ് ഗ്രൂപിനെയും പിന്നെ ഗൂഗിള്‍ ഭാഷമാറ്റുന്നവനെയും എനിക്കറിയാവുന്ന പോലെ പരിചയപ്പെടുത്താം. തെറ്റ് കണ്ടാല്‍ വായിക്കുന്നവര്‍ തിരുത്തുമല്ലോ അല്ലെ?

1. ചിന്ത
ചിന്തയില്‍ നിങ്ങള്‍ എഴുതുന്ന പോസ്റ്റുകള്‍ വരണമെങ്കില്‍ ആദ്യമായി ഇവിടെ സന്ദര്‍ശിച്ചു അവിടെ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക ഇല്ലെങ്കില്‍ paul@chintha.com or editor@chitha.com ഈ രണ്ടിലെതെന്കിലും ഒരു ഈമെയിലില്‍ നിങ്ങളുടെ പേര്, ബ്ലോഗ്‌ അഡ്രസ്‌, ഫീഡ് അഡ്രസ്‌ ഇവ അയക്കുക. പോള്‍ മാഷ് തീര്‍ച്ചയായും നിങ്ങള്‍ക്ക് മറുപടി അയക്കും. ഫീഡ് അഡ്രസ്‌ കിട്ടാന്‍ ബ്ലോഗ്ഗെരില്‍ ലോഗിന്‍ ചെയ്തു സെറ്റിങ്ങ്സില്‍ പോയി സൈറ്റ്‌ ഫീഡ് എന്നിടത്ത്‌ ക്ലിക്കിയാല്‍ മതി. പോള്‍മാഷ് നിങ്ങള്‍ക്ക് ചിന്തയില്‍ ഒരു പേജും ഒരു നോഡ് നമ്പറും തരും . അതിന്റെ അഡ്രെസ്സ് നിങ്ങളുടെ ബ്ലോഗില്‍ തന്നെ ഒരു ലിങ്ക് ആയി ഇട്ടാല്‍ പിന്നെ എപ്പോഴൊക്കെ പുതിയ പോസ്റ്റ്‌ ചെയ്യുമ്പോ അവിടെ ക്ലിക്ക് ചെയ്തു റിഫ്രെഷ് ഞെക്കിയാല്‍ മതി. ചിന്തയില്‍ പോസ്റ്റ്‌ വന്നിരിക്കും. എന്താണോ നിങ്ങളുടെ പ്രൊഫൈല്‍ പേര് അതാണ് ആദ്യം വരിക. പിന്നെ പോസ്റ്റ്‌ ടൈറ്റിലും. വേണമെങ്കില്‍ ആരും കാണാതെ ഇരിക്കാന്‍ നിങ്ങളുടെ ബാക്ക്ഗ്രൌണ്ട് കളര്‍ തന്നെ ലിങ്കിനു കൊടുക്കാം . മൗസ് അതിലെ ഓടിക്കുംപോ മാത്രം തെളിഞ്ഞു വരും. ചിലപ്പോ ഒരു പോസ്റ്റ്‌ പബ്ലിഷ് ചെയ്തു ചിന്തയില്‍ നിങ്ങള്‍ക്കിഷ്ടമുള്ള സമയത്ത് പ്രദര്‍ശിപ്പിക്കാം. രാത്രി ഇരുന്നു ടൈപ്പ് ഒക്കെ ചെയ്തു പബ്ലിഷ് ആക്കിയിട്ട് രാവിലെ പ്രദര്‍ശിപ്പിക്കാം. അല്ലെങ്കില്‍ വേറെ ആരെങ്കിലും അറിയാതെ ക്ലിക്കിയാല്‍ നിങ്ങള്‍ ഉദ്ദേശിക്കാത്ത സമയത്ത് അത് വരും. പുതിയത് പോസ്റ്റ്‌ ചെയ്തു റിഫ്രെഷ് ഞെക്കുമ്പോ നിങ്ങളുടെ തന്നെ പഴയ പോസ്റ്റ്‌ ചിന്തയില്‍ നിന്ന് ഡിലീറ്റ് ആകും. അതിനു പരിഭ്രമിക്കേണ്ട. ഫീഡ് ആക്ടിവ് ആകാന്‍ അല്പം സമയം എടുക്കും. ഗൂഗിളമ്മച്ചി കണ്ണ് കാണാത്ത സമയമാണേല്‍ പറയുകയും വേണ്ട. അപ്പൊ റിഫ്രെഷ് അടിച്ചു മടുക്കേണ്ട. നമ്മുടെ ഫീഡ് ആക്റ്റീവ് ആയോന്ന് നോക്കിയിട്ട് റിഫ്രെഷ് ഞെക്കിയാല്‍ മതി. ഇനി ഒരു കാര്യം കൂടി... എപ്പോള്‍ നിങ്ങളുടെ ഫീഡ് അഡ്രസ്‌ നിങ്ങള്‍ മാറ്റുന്നോ അപ്പോള്‍ തന്നെ അത് പോള്‍ മാഷിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ എത്ര റിഫ്രെഷ് ഞെക്കിയാലും പോസ്റ്റ്‌ ചിന്തയില്‍ വരില്ല. അപ്പൊ അത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു. ഇല്ലാത്തവര്‍ കമന്റുക എനിക്കറിയാവുന്ന പോലെ പറഞ്ഞു തരാം. ഇല്ലെങ്കില്‍ ചിന്ത മലയിലേക്ക്‌ നേരെ കേറാം.


2. മറുമൊഴി
മറുമൊഴി ഒരു ഗൂഗിള്‍ ഗ്രൂപ്പാണ്. ആ ലിങ്കില്‍ ക്ലിക്കിയാല്‍ എന്ത് ചെയ്യണമെന്നു വിശദമായി പറഞ്ഞു തരും. അതിനു ശേഷം നിങ്ങള്‍ ജിമെയിലില്‍ ഫില്‍റ്റര്‍ സംവിധാനത്തില്‍ മറുമൊഴിയില്‍ നിന്നും വരുന്ന എല്ലാ കമന്റുകളും ഒരുമിച്ചാക്കി ഒരു വിഭാഗതിലാക്കി മാറ്റി സൌകര്യമായി കമന്റുകള്‍ വായിച്ചു അവിടെ നിന്നും ഓരോ ബ്ലോഗിലേക്ക് പോകാം.

3. ഗൂഗിള്‍ ഭാഷമാറ്റുന്നവന്‍ .
ഇത് വരമൊഴിയും കീയ്മാനും ഫോണ്ടുകളും ഒന്നും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും എളുപ്പം ഒരു കമന്റ് ടൈപ്പ് ചെയ്യാനും പെട്ടെന്ന് ഒരു പോസ്ടിടാനും പറ്റിയ സംഗതിയാണ്. പക്ഷെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചേ സംഗതി ചെയ്യാന്‍ പറ്റൂ കേട്ടോ. ഇപ്പോള്‍ ഇതല്പം കൂടി വിപുലീകരിച്ചു. എപ്പോഴും ആ ലിങ്കില്‍ പോകാതെ നിങ്ങള്‍ എവിടെ നിന്നാലും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റും. അതിനു ദാ ഇവിടെ ഞെക്കി അവര്‍ പറയുന്നതുപോലങ്ങു ചെയ്താ മതി കേട്ടോ. കമന്റ് ബോക്സില്‍ തന്നെ നിന്ന് മലയാളം ടൈപാം എന്നതാണ് ഈ വിരുതനെകൊണ്ടുള്ള നേട്ടം. ദോ ഈ കക്ഷി ഇതുണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് കേട്ടോ.



അടുത്തതില്‍ തനിമലയാളം, ബ്ലോഗ്കുട്ട്, അക്ഷരക്കൂട്ടം, ക്ലിപ്പെട്, തുടങ്ങിയ ബ്ലോഗ് റോളുകളെയും കണ്ടെടുത്ത എന്തെങ്കിലും ചെപ്പടി വിദ്യകളും പരിചയപ്പെടുത്താം.

Read more...

Saturday, May 30, 2009

മാക്രി ഇഞ്ചി പോര് വഴിത്തിരിവില്‍ !!!

മാക്രി ഇന്ചിയെക്കുറിച്ച് മോശം പറഞ്ഞുന്നോ അത് കേട്ട് എന്നും ഇഞ്ചി ചേര്‍ത്തുള്ള കറികള്‍ മാത്രം കഴിക്കുന്ന വലിയവരും ചെറിയവരും കൂട്ടത്തോടെ മാക്രിയെ വെല്ലുവിളിച്ചുവെന്നും ദാണ്ടെടാ ഇന്ന പിടിച്ചോ എന്നും പറഞ്ഞു പാലക്കാരന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇഞ്ചി തൊടാതെ ഡെയിലി മാക്രി ഫ്രൈ മാത്രം കൂട്ടുകയും ചെയ്യുമ്പോ ഇന്ചിയല്ല മാക്രിയാണ് വലുതെന്നും അതുകേട്ടു കുറെ കൊച്ചു പിള്ളേര്‍ എന്നാ പിന്നെ കാണിച്ചു തരാമെന്നും ഇന്ചിയില്ലാതെ മാക്രി തിന്നാല്‍ കേസ് കൊടുക്കുമെന്നും ഒക്കെ പറഞ്ഞു ആകെ ബഹളമായി കയ്യാങ്കളി ആയി അവസാനം മങ്ങാനം ചിട്ടി വറീതിന്റെ പെമ്പിള ശോശാമ്മയോട് അടക്കം പറയുന്നത് ലീലാമ്മ ചേച്ചി കേട്ട് എന്‍റെ കേട്ട്യോളോട് പറഞ്ഞിട്ടവള് മൂക്കത്ത്‌ കയ്യും വച്ച് ഇത് പറയുമ്പോഴാണ് ഈ പുകിലെല്ലാം അറിഞ്ഞത്. എന്തായാലും കൊള്ളാം കഷ്ടം !!!

Read more...

Wednesday, May 27, 2009

ചൂടന്‍ ബ്ലോഗ്‌ വാര്‍ത്തകള്‍

നിരവധി അനവധി വിഷയങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മലയാളം ബ്ലോഗില്‍ ഇക്കഴിഞ്ഞ 24 ആം തീയതി തൊടുപുഴ വച്ചു ഹരീഷിന്റെ ഉജ്ജ്വല ആഥിഥേയത്തില് അരങ്ങേറിയ ബ്ലോഗ്‌ മീറ്റ്‌ മലയാളികള്‍ മറന്നു കൊണ്ടിരിക്കുന്ന സൌഹൃദത്തിന്റെ പുതിയ മുഖം ദര്‍ശിക്കാന്‍ സാധിച്ചു. ടി- പരിപാടിയില്‍ പങ്കെടുതില്ലെങ്കില്‍ പോലും ഹരിഷിന്റെ ഈ ഓരോറ്റ പോസ്റ്റ്‌ വായിച്ചപ്പോള്‍ തന്നെ ഹൃദയവും മനസ്സും കണ്ണും നിറഞ്ഞു. . അതില്‍ പങ്കെടുത്ത എല്ലാവര്ക്കും ഹരീഷിനും കുടുംബത്തിനും സര്‍വമംഗളങ്ങള് ഐശ്വര്യങ്ങളും ആശംസകളും നേരാം.

വേറെ പ്രധാന വിഷയം കാപ്പിലാന്‍ ചേട്ടന്‍ തന്റെ കവിത സമാഹാരം "നിഴല്‍ ചിത്രങ്ങള്‍" എന്ന പേരില്‍ അതെ ദിവസം തന്നെ പ്രകാശനം ചെയ്തു എന്നതാണ്. അദ്ദേഹത്തിനും കുടുംബത്തിനും നമുക്കെല്ലാവര്‍ക്കും ആശംസകള്‍ നേരം. ബ്ലോഗില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ അച്ചടി മാധ്യമത്തിലേക്ക് വന്നിട്ടില്ല എന്ന് നമ്മുക്കറിയാം. അദ്ദേഹത്തിന്റെ ഈ സംരംഭം ആദ്യ പത്തില്‍ എന്തായാലും ഉണ്ട്.

മാക്രി പിടുത്തം പട്ടി പിടുത്തം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇഞ്ചി പിടുത്തം എന്ന ആദ്യമായാണു കേള്‍ക്കുന്നത്. എന്തായാലും ഈ ഇഞ്ചിയേ പിടിക്കാന്‍ നോട്ടമിട്ടിരിക്കുന്നത് ബ്ലോഗിലെ സര്‍വഗുണ സമ്പന്നനായ ഒരു മരമാക്രി തന്നെയാണ് എന്നതാണതിശയം. മാക്രി ഇഞ്ചി പിടിച്ചാല്‍ മാക്രിയെ തല്ലിക്കൊല്ലുമെന്നും ചുട്ടു തിന്നുമെന്നും പലരും ഭീഷണിപ്പെടുതിയെന്കിലും ആ ഭീഷണിയിലോന്നും വഴങ്ങാതെ മരമാക്രി സധൈര്യം മുമ്പോട്ട് വന്നു കുറെ ഇന്ചിപുരണം വിളമ്പി . ഊര്‍ജം പകരാന്‍ പാലക്കാരന് ഒരു അച്ചായനും കൂടെയുള്ളാപ്പൊ മാക്രിക്ക് ആശ്വാസം. എന്തായാലും മാക്രിയുടെ ഈ പരിപടിയോട് പല ബ്ലോഗ്ഗെഴുതുകര്‍ക്കും അത്ര രുചിച്ചില്ല എന്ന് ഇവിടെ ഞെക്കിയാല്‍ മനസ്സിലാകും. . വെറും തമാശില്‍ ഒതുക്കാവുന്ന ഒരു കാര്യമേ മാക്രി ചെയ്തുള്ളുവെന്നാണ് എന്റെ നിഗമനം.

ബാക്കി നാളെ...... രണ്ടു വിപ്ലവ ഗാനം പാടട്ടെ....വേണുവിനാകാമെങ്കില് എനിക്കെന്താ..???????????????

Read more...

Saturday, May 23, 2009

9. സാബിത്‌ കെ.പി., നന്ദകുമാര്‍


താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1.ആളാരെന്നു പറയുക
ചോദ്യം:
കൂളിംഗ് ഗ്ലാസ്‌ ഒക്കെ വച്ചിരിക്കുന്ന ഒരു കൊച്ചു ചുള്ളന്‍. ബ്ലോഗ്‌ കാണാന്‍ തന്നെ ഒരു ഐശ്വര്യമുണ്ട്. മലപ്പുറം സ്വദേശി. 2007 ജൂലൈ മുതല്‍ ബ്ലോഗില്‍ സജീവം. പഠിച്ചുകൊണ്ടിരിക്കുന്നതെയുള്ളുവെന്കിലും കക്ഷിയെക്കൊണ്ട് നാട്ടുകാര്‍ക്കും ബ്ലോഗ്ഗര്‍ക്കും വളരെ ഉപകാരമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നാലഞ്ച് ബ്ലോഗുകള്‍ സ്വന്തം. ഇനി പറയാമോ ഈ ചുള്ളന്‍ ആരാണെന്നു?


ഉത്തരം: ബ്ലോഗ്ഗര്‍ നാമം സാബിത്‌ കെ.പി. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബ്ലോഗിലും കമ്പ്യൂട്ടറിന്‍റെ മറ്റു മേഖലകളിലും ഒക്കെ സ്വയം ഗവേഷണം നടത്തി ഓരോ പുതിയ കാര്യങ്ങള്‍ കണ്ടെത്തി അത് മുറക്ക്‌ ബ്ലോഗ്ഗരിലേക്ക് കൈമാറുന്ന ഒരു ചുള്ളന്‍ ചെക്കന്‍. പ്രധാന ബ്ലോഗ്‌ ലൈവ്‌ മലയാളം . മറ്റു ബ്ലോഗുകള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈലില്‍ കാണാം. കക്ഷിയെ കുറിച്ച് ഒരു ഹ്രസ്വവിവരണം മാത്രമേ ബ്ലോഗ്ഗര്‍ പ്രൊഫൈലില്‍ ഉള്ളുവെങ്കിലും അല്പം ദീര്‍ഘമായ വിവരണം സ്വന്തം ഭാഷയില്‍ തന്നെ ഇവിടെ വായിക്കാം. . ബ്ലോഗ്‌ തുടങ്ങിയവര്‍ക്ക് പലപ്പോഴും സാബിത്‌ വളരെ ഉപകാരി ആയിട്ടുണ്ട്. എന്തായാലും ഈ കൊച്ചു ചുള്ളന്‍ വളരെ ഉയരങ്ങളില്‍ എത്തട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


2.ആളാരെന്നു പറയുക
ചോദ്യം:
മഹാഭാരതത്തിലെ അധ്യായങ്ങളുടെ പേരുമായി ഇദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേരിനു സാമ്യമുണ്ട്. കൊടുങ്ങലൂര്‍ സ്വദേശി. പക്ഷെ എഴുത്തില്‍ ഭരണിപ്പാട്ടിന്റെ രുചിയില്ല. പരസ്യ മേഖലയില്‍ ജോലി ചെയ്യുന്നു. രവീന്ദ്രന്‍ മാഷിന്റെയും പഴയ സംഗീതങ്ങളും ഇഷ്ടപ്പെടുന്ന ഒരു കക്ഷി. ചെറു സിനിമകള്‍ ഉണ്ടാക്കുന്നതില്‍ തല്പരന്‍. ഇനി പറയുമോ ആരാണെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം നന്ദകുമാര്‍. കൊടുങ്ങലൂര്‍ സ്വദേശി. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. ബ്ലോഗുകള്‍: ഓര്‍മക്കുറിപ്പുകളും , ജീവിത മുഹൂര്‍ത്തങ്ങളും , കഥകളും നന്ദപര്‍വ്വം എന്നാ ബ്ലോഗിലും കക്ഷിയുടെ ഛായാഗ്രഹണ വൈദഗ്ധ്യം ദൃശ്യപര്‍വ്വം എന്ന ബ്ലോഗിലും കാണാം. പോര്‍ട്ഫോളിയോ എന്ന ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ കക്ഷി ഒരു നല്ല കംപ്യുട്ടര്‍ ഗ്രാഫിക്സ് വിദഗ്ധന്‍ ആണെന്ന് മനസിലാക്കാം. 2006 ഇല്‍ ബ്ലോഗ്ഗറില്‍ സാന്നിധ്യം അറിയിച്ച ഇദ്ദേഹം മലയാളത്തില്‍ സജീവമായി ബ്ലോഗെഴുതാന്‍ തുടങ്ങിയത്‌ 2008 മാര്‍ച്ചോട് കൂടിയാണ്. ഇപ്പോള്‍ വളരെ ഊര്‍ജസ്വലമായി ബ്ലോഗ്ഗെഴുത്തുണ്ട്.

Read more...

Thursday, May 21, 2009

8. ശ്രീ, അരുണ്‍ കായംകുളം

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1.ആളാരെന്നു പറയുക
ചോദ്യം:
ദോ ഈ ":)" സിംബല്‍ കക്ഷിക്കൊരു വീക്നെസ് ആണ്. 2007 മാര്‍ച്ച്‌ മുതല്‍ ബ്ലോഗ്ഗറില്‍ സജീവം. രണ്ടു ബ്ലോഗുകള്‍ ഉണ്ട. ഒന്ന് ഓര്‍മ്മക്കുറിപ്പുകളും മറ്റേത്‌ പടങ്ങളും. ബ്ലോഗ്ഗിലെ എല്ലാവര്ക്കും കണ്ണിലുണ്ണിയാണ് ഇദ്ദേഹം. പ്രത്യേകിച്ച് യാതൊരു ബ്ലോഗ്‌ ഗ്രൂപുകളിലും അംഗമല്ല. എന്നാല്‍ എല്ലാത്തിലും അംഗമാണ് താനും. എല്ലാവരെയും എപ്പോഴും പ്രോത്സാഹിപ്പിക്കും. പ്രത്യേകിച്ച് പുതു ബ്ലോഗ്ഗരുകളെ. നിഷ്കളങ്കതയും എളിമയുമാണ് മുഖമുദ്ര. എഴുത്തിലും അത് നല്ലവണ്ണം പ്രതിഭലിച്ചു കാണാം. കല്യാണം കഴിച്ചിട്ടില്ലാത്ത ഈ കക്ഷിക്ക്‌ ഏതെങ്കിലും ബ്ലോഗ്ഗര്‍ുമായി ചുറ്റിക്കളി ഉണ്ടോന്നു ഒരു സംശയം ഇല്ലാതില്ല. ഇനി പറയുമോ ആരാണെന്നു?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം ശ്രീ. സ്വദേശം ചാലക്കുടി. ഇപ്പൊ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. ബ്ലോഗുകള്‍: ശ്രീ ചിത്രജാലകം, നീര്‍മിഴിപ്പൂക്കള്‍. സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി... കക്ഷി എന്നും അദ്ദേഹത്തിന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു എന്നും കൂടാതെ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അത് അദ്ദേഹത്തിന് പകര്‍‌ന്നു കിട്ടിയത് കക്ഷിയുടെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റേതു മാത്രവുമാണെന്ന് സ്വന്തം വാക്കുകളില്‍ പറയുമ്പോ തന്നെ ദര്‍ശിക്കാം കക്ഷിയുടെ എളിമയും ലാളിത്യവും. ശ്രീയുടെ ചിത്രജാലകം എന്നതില്‍ നാട്ടില്‍ നമ്മള്‍ മറന്നു പോകുന്ന പല സംഗതികളെയും കാണാം. കണക്കിലെ ചില കളികള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ബഹു മിടുക്കന്‍. ചിലപ്പോ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ചോദിക്കും ( ഹി ഹി ) . ചുറ്റിക്കളിയെ കുറിച്ച് ഞാന്‍ വെറുതെ എഴുതിയതാ . എന്തെങ്കിലും ആരെങ്കിലും വെളിപ്പെടുത്തുമോ എന്ന് ചൂണ്ടയിട്ടു നോക്കിയതാ.. തെറ്റിദ്ധരിക്കേണ്ട.



2.ആളാരെന്നു പറയുക
ചോദ്യം:
ബ്ലോഗില്‍ ജൂനിയര്‍ വിശാലനെന്ന പേര് ചിലരെങ്കിലും കല്പിച്ചു നല്‍കിയ ഒരു കക്ഷി. ജൂണ്‍ രണ്ടായിരത്തി എട്ടില്‍ ബ്ലോഗ്ഗറില്‍ എത്തി. ഇന്നുവരെ സജീവ സാന്നിധ്യമാണ്. വിശാലന്‍റെ എഴുത്തിനു ഒരു വടക്കന്‍ സ്ലാന്ഗ് ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഒരു മധ്യതിരുവിതാന്കൂര്‍കാരന്റെ..ഒഴുക്കന്‍ മലയാളം ദര്‍ശിക്കാം. രണ്ടുപേരും ഒരേ വിഷയം എഴുതിയാണ് വായനക്കാരെ ചിരിപ്പിക്കുന്നത്. ഓര്‍മ്മക്കുറിപ്പുകള്‍‍. പക്ഷെ വിശാലന്‍റെ പേര് നിലനിര്ത്തണമെങ്കില് കക്ഷി ഇനി പുതിയ ആശയങ്ങള്‍ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. കാരണം സാക്ഷാല്‍ വിശാലന്‍ ഓര്മ്മക്കുറിപ്പൊക്കെ നിര്‍ത്തി ഇപ്പൊ സ്വപ്നക്കുറിപ്പുകള്‍, ജോലിസ്ഥലത്തെ വിശേഷങ്ങള്‍ ഒക്കെ ആണ് എഴുതുന്നത്. ദിലീപിനെ ചിലര്‍ ജൂനിയര്‍ മോഹന്‍ലാല്‍ എന്ന് വിളിക്കാറില്ലേ? ചില പടങ്ങള്‍ കാണുമ്പൊ? ഉദാഹരണം: "ലയണ്‍". എന്തായാലും ഈ ബ്ലോഗ്ഗറിനു ഒരു നല്ല ഭാവി നമുക്കെല്ലാം ആശംസിക്കാം. എഴുത്തിന്റെ ശൈലി വളരെ സരസം. ബ്ലോഗിന്റെ പേരും എഴുത്തും ദീര്‍ഘം തന്നെ. ഇനി പറയുമോ ആരാണെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം അരുണ്‍ കായംകുളം . സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്യുന്നു.ശരിക്കുള്ള പേര്‌ അരുണ്‍.ആര്‍.
കായംകുളം പെരിങ്ങാല കരിമുട്ടം സ്വദേശി. ബ്ലോഗ്‌: കായംകുളം സൂപ്പര്‍ഫാസ്റ്റ് . എഴുത്തിലെ വൈവിധ്യവും ലാളിത്യവും നര്മാവുമാണ് വായനക്കാരേ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്‌. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക്‌ ഒട്ടും കുറവില്ല. ഓര്‍മ്മക്കുറിപ്പുകള്‍‍ വായിക്കാന്‍ വളരെ രസകരം. ചിത്രരചനയില്‍ തല്പരനായ ബ്ലോഗ്ഗര്‍. അടുത്ത ഇടയില്‍ എഴുതിയ ഇടവത്തിലെ ചാപിള്ള വായിച്ചിരിക്കാന്‍ ബഹുരസം. പ്രേമലേഖനം എഴുതാന്‍ പാലക്കാര്ക്ക് മാത്രമല്ല അറിയാവുന്നത് എന്ന് തെളിയിച്ച ഒരു പോസ്റ്റ്‌ ഇവിടെ വായിക്കാം.

Read more...

Monday, May 18, 2009

7. സുല്‍|Sul , ദേവന്‍

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.


1.ആളാരെന്നു പറയുക
ചോദ്യം:
നാട്ടുംപുറത്തൊക്കെ... കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഉള്‍പ്പെടെ...പരസ്പരം എന്തെങ്കിലും ചോദ്യോത്തര മത്സരം നടത്തുമ്പോ ഉത്തരം അറിയാത്തവര്‍ ഈ ബ്ലോഗ്ഗറിന്റെ പേര് പറയും. അപ്പൊ ചോദിച്ച ആളു തന്നെ ഉത്തരം പറയും. 36 വയസ്സുള്ള കക്ഷി ഇപ്പോള്‍ ദുബായിലാണ്. നിരവധി ബ്ലോഗുകള്‍ സ്വന്തം പേരിലുണ്ട്. ഇനി പറയുമോ ആരാണെന്നു?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം സുല്‍Sul . ദുബൈയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി. ആഗസ്റ്റ്‌ 2006 മുതല്‍ ബ്ലോഗിലെ നിറഞ്ഞ സാന്നിധ്യം. കവിതകളും ശ്ലോകങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ കഴിവ് വളരെ ശ്ലാഘനീയം തന്നെ. മഴത്തുള്ളികളെന്ന വെബ്‌ സൌഹൃദ പോര്‍ട്ടലില് പാരടി ഗാനങ്ങളും അക്ഷര ചോദ്യങ്ങളുമായി ഇദ്ദേഹം ഒരു നിറഞ്ഞ സാന്നിധ്യമാണ്. പുതു ബ്ലോഗ്ഗരുടെ ബ്ലോഗുകളില്‍ ചെന്നു അഭിപ്രായം പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ സുല്‍ ഒട്ടും മടി കാണിക്കാറില്ല. ബ്ലോഗുകള്‍: സുല്ലിന്സ്വന്തം, ഞാന്‍ നമോ പത: , സുസ്മേരം, സുല്ലിട്ട പടങ്ങള്‍

2.ആളാരെന്നു പറയുക
ചോദ്യം:
കൊല്ലം സ്വദേശി . കണക്കെഴുത്തുപിള്ള. 2005, 06,07 ഇല്‍ ബ്ലോഗ്ഗറില്‍ നിറഞ്ഞ സാന്നിധ്യം. 2008 ഇല്‍ ഒരു പോസ്റ്റ്പോലുമില്ല. 2009 ഇല്‍ ഒരു പോസ്റ്റ്‌ മാത്രം. നിരവധി ബ്ലോഗുകള്‍ സ്വന്തമായുണ്ട്. കൂടാതെ പല ഗ്രൂപ്പ്‌ ബ്ലോഗിലും അംഗത്വം. ദുബായില്‍ താമസം. ഇനി പറയുമോ ആരാണെന്നു?

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും ശരിയായ പേരും ഒന്ന് തന്നെ ദേവന്‍ . ദുബായില്‍ ജോലി ചെയ്യുന്ന ഇന്‍ഡ്യയില്‍ തുല്യപ്പെട്ട കണക്കെഴുത്തുപിള്ള. നാടു കൊല്ലം, ബ്ലോഗുകള്‍ :ദേവരാഗം, ആയുരാരോഗ്യം , ദേവപഥം, കമന്ററ, കൂമന്‍പള്ളി, വിദ്യ. വളരെ സരസവും ലളിതവും രസകരവുമായി കഥകളും ഓര്‍മക്കുറിപ്പുകളും, അറിവുകള്‍ പകരുന്ന സംഗതികളും എഴുതാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് വളരെ പ്രശംസനീയം തന്നെ.ക്രെഡിറ്റ്‌ കാര്ഡുകളെ പറ്റി ഇദ്ദേഹമെഴുതിയ ലേഖനം ആ മേഖലയെ സംബന്ധിച്ച് വളരെ അറിവ് നല്‍കുന്ന ഒന്നാണ്. മകന്‍ ദേവദത്തന്റെ പേരിലും ഇദ്ദേഹം ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ മക്കളുടെ കൊച്ചു കുസൃതികളും ചിരികളും പങ്കു വയ്ക്കുന്നതോടൊപ്പം...എക്കാലവും ഒരു ഓര്‍മയായി നിലനില്‍ക്കാനും... ആ കുട്ടി പ്രായമാകുമ്പോ ഇതൊക്കെ എടുത്തു വച്ച് വായിക്കാനും...വളരെ സൌകര്യമാവും... ആല്‍ബം, ഡയറിക്കുറിപ്പുകള്‍ എന്നിവയ്ക്കെല്ലാം പകരമാകും. ഇദ്ദേഹത്തിന്ടെ ഈ രീതി പലര്‍ക്കും അനുകരിക്കാവുന്നതാണ്.

Read more...

Sunday, May 17, 2009

രാജ്യദ്രോഹം ആര് ചെയ്യുന്നു?

നമ്മുടെ നാട്ടില്‍ വര്‍ഗീയ വാദവും വിഘടനവാദവും നടത്തുന്ന
ഈ രാജ്യദ്രോഹിയെ എന്ത് ചെയ്യണമെന്നു നിങ്ങള്‍ തന്നെ പറയുക
കക്ഷി... ദേശീയ പതാകയ്ക്ക് നിര്‍വചനം നല്‍കുകയാണ്...

Read more...

Thursday, May 14, 2009

എക്സിറ്റ് പോളും മനോരമയുടെ ഉമ്മാക്കിയും

എക്സിറ്റ് പോള്‍ ഫലം അറിയാന്‍ മനോരമ വായനക്കാര്‍ കാത്തിരിന്നു...കിട്ടിയതോ...ദാ ഇതും. വാര്‍ത്ത‍ തുടങ്ങുന്നത് തന്നെ ശ്രദ്ധിക്കുക... "ഇന്ത്യയുടെ വിധിയെഴുത്ത് ഏതു വഴിക്കെന്നു സൂചന നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു." പക്ഷെ ഇന്ത്യയിലെ കാര്യങ്ങള്‍ ഒന്നുമില്ല.. ഇതില്‍ നിന്നും നിങ്ങള്‍ക്കെന്തു മനസ്സിലായി? എനിക്കൊരു കാര്യം മനസ്സിലായി...ഇത്രയും നിക്ഷ്പക്ഷമതിയായ ഒരു പത്രം ലോകത്തില്‍ വേറെ കാണില്ല....

മനോരമ വാര്‍ത്ത‍ ഇവിടെ തുടങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിധിയെഴുത്ത് ഏതു വഴിക്കെന്നു സൂചന നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. കേരളത്തില്‍ യുഎഡിഎഫ് 13 നും എല്‍ഡിഎഫ് ഏഴും വീതം സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.
ഇവിടെ ക്ലിക്കിയാല്‍ തുടര്‍ന്ന് വായിക്കാം...

എന്‍റെ കണാരന്‍മാരെ വാര്‍ത്ത‍ എഴുതാന്‍ അറിയില്ലേ പറയുക..നല്ല അടിപൊളി ആയി വാര്‍ത്തകള്‍ എഴുതുന്ന ബ്ലോഗ്ഗര്‍മാരെ വിട്ടുതരാം. കഷ്ടം ! ലോകത്തിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു പത്രത്തിന്‍റെ ഗതികേടെ...

ഇനി എക്സിറ്റ് പോള്‍ ഫലം അറിയണമെന്നു വലിയ നിര്‍ബന്ധം ഉള്ളവര്‍ ദോ ഇവിടെയും ഇവിടെയും ക്ലിക്കിയാല്‍ മതി. ആണ്‍പിള്ളേര് എഴുതി വച്ചിട്ടുണ്ട്.

Read more...

Wednesday, May 13, 2009

ബ്ലോഗന്‍ തുള്ളല്‍ ഒന്നാം ദിവസം

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
ഭരതമെന്നൊരു രാജ്യമതുണ്ടേ അവിടെ ...കേരളമെന്നൊരു ദേശവുമുണ്ടേ..
ദൈവത്തിന്റെ സ്വന്തം എന്നും...അല്ല ദൈവമില്ലാത്തോരുടെ സ്വന്തമതെന്നും..
പേരുകള്‍ പലവിധമുള്ളൊരു നാടെ..ഞങ്ങടെ നാടെ കേരള നാടെ..
നാട്ടില്‍ നിന്നും ജോലിക്കെന്നായി പല പല ആള്‍ക്കാര്‍ പോയിട്ടുണ്ടേ..
എങ്ങട് എന്നൊന്നും ചോദിക്കൊല്ലേയ്...ചന്ദ്രനില്‍ വരെയും ചെന്നിട്ടുണ്ടേ..
പലവിധ രാജ്യക്കാരുടെ നാട്ടില്‍ പല പല സ്ഥാനത്തിരിക്കുന്നൊരു ജനം..
അങ്ങനെ ഈ നാടിന്‍ മഹിമകള്‍...ലോകര്‍ മുഴുവന്‍ അറിഞ്ഞൊരു നേരം...
പെട്ടെന്നൊരു ദിനം പൂതിയുദിച്ചു... പുതിയൊരു മാധ്യമം ഉദയം ചെയ്തേ..
ബ്ലോഗ്‌ എന്നൊരു വിധ പേരും ആയി...ലോകര്‍ മുഴുവന്‍ അര്‍മ്മാദിക്കുന്നു...
പോരെ പൂരം കേക്കണ്ട താമസം നമ്മുടെ ഈ മലയാളളീ പിള്ളേരും
ഉണ്ടാക്കി പല പേരില്‍ പല പല ബ്ലോഗുകള്‍ നിരവധിയായി ..
പേരുകളാണേല് ബഹുരസമാക്കി.. പല പല നാടന്‍ പേരുകള്‍ കൂട്ടമായെത്തി
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ


പെരിങ്ങോടന്‍, ഏവൂരാന്, വിശ്വപ്രഭയും, സിബുവും, പിന്നെ കുട്ട്യേടത്തിയും ..
ആദിത്യന്‍, രേഷ്മ, സാക്ഷി, അതുല്യ, ദേവനുമുണ്ടേ
വക്കാരിമഷ്ട, ചന്ദ്രക്കാരന്‍, സൂ, ഇഞ്ചിപ്പെണ്ണും, ഉമേഷും, കലേഷ്കുമാറും
ഗന്ധര്‍വന്‍, നളന്‍, വള്ളുവനാടന്‍, എതിരന്‍ കതിരന്‍ പിന്നെ ദില്‍ബാസുരനും
സണ്ണി, സിദ്ധാര്‍ത്ഥ, പുല്ലുരാനും, മരമാക്രിയും, കൈപ്പളി മാഷും,
അഗ്രജന്‍, വല്യമ്മായി, പാര്‍വതി, ശിശു, തറവാടി, പിന്നെ സ്നേഹിതനും
കുറുമാന്‍, ശ്രീജിത്ത്‌, തുളസി, വെമ്പള്ളി, ശനിയന്‍, സന്തോഷ്‌,
കണ്ണൂസ്, വേണു, കുമാര്‍, ബെര്‍ളിതോമസ്, പിന്നെ മുല്ലപ്പൂവും
കൊടകര നിന്നും വിശാലചിരിയുമായി എത്തീട്ടുണ്ടൊരു പുലി അര്‍മാദിക്കാന്‍
അങ്ങനെ പഴമക്കാരുടെ പേരുകള്‍ കേട്ടാല്‍ ദേവേന്ദ്രന്‍ പോലും ഞെട്ടിപോകും
സമയാസൌകരതിന്നഭാവം നിമിത്തം പേരുകള്‍ പലതും
വിട്ടുകളഞ്ഞതില്‍ പെരുത്തൊരു ഖേദം അടിയനുമുണ്ടേ .
ഭൂലകത്തിലെ മലയാള മക്കള്‍ ബൂലോകമങ്ങനെ അടക്കി വാഴുന്നേരം
ഓര്‍മ്മകുറിപ്പുകള് കഥകളും കവിതകള്‍ വരകള്‍ പടങ്ങള്‍ നിരവധിയായി
ഒത്തൊരുമിച്ചങ്ങനെ വാഴുംകാലം..ബ്ലോഗുകളങ്ങനെ പെരുകിത്തുടങ്ങി.
അടിയന്‍ ചെയ്തോരീയപരാധം തുള്ളല്‍ ദൈവമാം നമ്പ്യരദ്ദേഹം
പൊറുത്തീയടിയനെ കാത്തു രക്ഷിച്ചിടേണം ...
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
(തുടരും)

Read more...

Monday, May 11, 2009

6. അനോണി ആന്റണി , കൈതമുള്ള്

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.


1.ആളാരെന്നു പറയുക
ചോദ്യം:
ഇദ്ദേഹത്തിനു ധാരാളം ആരാധകരുണ്ട്. ആരാധന മൂത്ത് ചിലര്‍ ഇദ്ദേഹത്തിന്റെ പേര് മോഷ്ടിച്ച് ബ്ലോഗും ഉണ്ടാക്കും ചിലപ്പോ കമന്റും ഇടും. ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം. 2007 ഇല ബ്ലോഗിലെത്തിയ ഇദ്ദേഹത്തിന്റെ സുവര്‍ണകാലം 2008 ആണ്. തിരോന്തം ഭാഷ ഒരു വീക്നെസ് ആണിദ്ദേഹത്തിനു. ഇനി പറയാമോ ആരാണെന്നു ?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം അനോണി ആന്റണി എന്ന പേര് തന്നെ..വളരെ രസകരം... ബ്ലോഗില്‍ ഈ പേരിനു വളരെ ആരാധകരുണ്ട്...ഈ പേരില്‍ ആര്‍ക്കും എന്തും പറയാം. ആരാധന മൂത്ത ചില ആരാധകര്‍ ഇദ്ദേഹത്തിന്റെ ഈ പേര് പോലെ തന്നെ അനോണി ആന്റണി (ജൂനിയര്‍) , അനോണി ആന്റണി (ഒറിജിനല്‍) എന്നിങ്ങനെ പേര് സ്വീകരിച്ച ബ്ലോഗ്‌ തുടങ്ങിട്ടുന്ദ്‌. എന്തായാലും നമ്മുടെ അനോണി ആന്റണി ആള് പ്രസിദ്ധന്‍.. എഴുത്തിലെ നര്‍മവും ലാളിത്യവും നാടന്‍ തിരോംതരം ശൈലിയും നമ്മള്‍ ഒരിക്കലും മറക്കില്ല. കക്ഷിയുടെ അനോണിതം മാത്രം തല്ക്കാലം അറിയൂ..സനോണിതം എന്നെങ്കിലും വെളിപ്പെടുത്തുമ്പോള്‍ നമുക്കറിയാം.. അതുവരെ ക്ഷമിക്കുക.

2.ആളാരെന്നു പറയുക
ചോദ്യം:
2006 നവംബറില്‍ ബ്ലോഗ്ഗറില്‍ എത്തി. ഇപ്പോഴും സജീവം. 2009 ഇല്‍ വിഷുവിന്റെ ഓര്‍മ്മയ്ക്കായി ഒരു പോസ്റ്റ്‌ എഴുതിയിട്ടുണ്ട്. പ്രവാസ ജീവിതത്തില്‍ ധനകാര്യ കാര്യകര്‍ത്താവായി ജോലി ചെയ്യുന്നു. എല്ലാ മാസത്തിലും ഒരു പോസ്റ്റ്‌ എന്നതാണ് ഒരു പ്രത്യേകത. ഇദ്ദേഹത്തിനു ഒരു പാചക ബ്ലോഗും കൂടിയുണ്ട്. പക്ഷെ അതിലെ വിവരണങ്ങള്‍ കേട്ടാല്‍ നമ്മള്‍ നേരിട്ട് നിന്ന് പാചകം ചെയ്യുന്നതുപോലെ തോന്നും. പലവിധ സലാഡുകള് ഉണ്ടാക്കുന്ന വിധവും അവിടെ കാണാം. ഇനി പറയാമോ ആരാണെന്നു ?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം കൈതമുള്ള്. ശരിയായ പേര് ശശി ചിറയില്‍. ദുബൈയില്‍ അക്കൌണ്ടിംഗ് മേഖലയില്‍ ധനകാര്യ കാര്യകര്‍ത്താവായി ജോലി ചെയ്യുന്നു. എന്തും ഏതും ഇഷ്ടമുള്ള ഈ ത്രൃശ്ശൂര്‍ക്കാരന് നിരവധി ബ്ലോഗുകളുണ്ട് . കൈതമുള്ള് , ഒരു തരം, രണ്ട് തരം.......! , പലചരക്ക് എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. ഇദ്ദേഹത്തെക്കുറിച്ച് അഭിലാഷങ്ങള്‍ എന്ന കക്ഷി വിശദമായി ദാ ഇവിടെ പറഞ്ഞിട്ടുണ്ട്. വായിക്കാം.

Read more...

Sunday, May 10, 2009

ഈ ഏഷ്യാനെറ്റ്‌ ആളൊരു പുലി തന്നെ

ഞാനും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും എന്നും ഒരുമിച്ചേ ബസില്‍ കയറാറുള്ളൂ.. എവിടെക്കന്നല്ലേ? ജോലിക്ക് പോകുമ്പൊള്‍. കമ്പനി വക ബസ്‌. കൃത്യ സമയത്ത് പോകും. കയറാന്‍ പറ്റിയിയില്ലെന്കില് പിന്നെ ഒരു മണിക്കൂര്‍ കാത്തു നിന്ന് അടുത്തതിനു പോണം. അതുകൊണ്ട് ആദ്യ വണ്ടി ഒരിക്കലും ഒഴിവാക്കില്ല. രാത്രി ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരുടെ പ്രധാന ശീലം ജോലി കഴിഞ്ഞു വന്നു പ്രഭാത കൃത്യങ്ങള്‍ ഒക്കെ ചെയ്തതിനു ശേഷം ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു നേരെ ടി.വി. ഓണ്‍ ചെയ്യുക.... അതിനു മുന്നിലുള്ള കട്ടില്‍ അല്ലെങ്കില്‍ സോഫയിലേക്ക് മലര്‍ന്നു കിടക്കുക... കുറെ കാണും...എന്തെങ്കിലും വളിപ്പുകള്‍, വാര്‍ത്തകള്‍( അതും വളിപ്പ ഇപ്പൊ) ചിലപ്പോ സിനിമ അല്ലെങ്കില്‍ സീരിയല്‍. അത് കണ്ടും കൊണ്ട് ഉറങ്ങും. നമ്മുടെ ഈ സുഹൃത്ത് ടി.വി. ഓഫ്‌ ചെയ്യുന്നത് ഉറങ്ങി എഴുന്നേറ്റു ജോലിക്ക് പോകുമ്പൊള്‍ മാത്രം. അതുവരെ കക്ഷിയുടെ ടി.വി. ഓണ്‍ തന്നെ.. ഉറക്കവും നടക്കും. അതിനു കാരണം ഉണ്ട്.... വൈകിട്ട് 4.30 നുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്‌ സമയത്ത് എഴുന്നേറ്റാല്‍ കൃത്യം 5.30 നു വണ്ടിയില്‍ കയറാം. അപ്പൊ അതാണ് കക്ഷിയുടെ അടയാളം അല്ലെങ്കില്‍ അലാറം എഴുന്നേല്ക്കാനുള്ളതിന്റെ. എഴുന്നേറ്റ്..കക്ഷി കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി എഴാം നിലയിലുള്ള തന്‍റെ റൂമില്‍ നിന്നും നേരെ താഴെ ഗ്രൌണ്ട് ഫ്ലോറിലുള്ള എന്റെ റൂമിലെത്തും. എന്നിട്ട് ഞങ്ങള്‍ രണ്ടു പേരും കൂടി വണ്ടിയില്‍ കയറും.. ഇതാണ് പതിവ്.

അങ്ങനെ ഒരു ദിവസം കക്ഷി എന്റെ റൂമില്‍ വന്നു... ഞാന്‍ നല്ല ഉറക്കം. ലവന്‍ എന്നെ വിളിചെഴുന്നെല്പിച്ചു.. ദേഷ്യതോടെയാണെങ്കിലും എഴുന്നേറ്റു...അപ്പൊ കക്ഷി എന്നെ നോക്കി ഒരു ഇളിഭ്യച്ചിരി... എന്നിട്ട് ഒരു ഡയലോഗും..." ബസ്‌ പോകാന്‍ ഇനി പത്തു മിനിറ്റ് മാത്രം ബാകി.. മോന്‍ വരുന്നോ അതോ ഓഫ്‌ ആണോ?" ഞാന്‍ നേരെ എന്‍റെ മോബൈലിലേക്ക് നോക്കി.. സമയം രാവിലെ 11.20 ആയിട്ടെ ഉള്ളൂ.. " ഇനി ഇവനെന്തെന്കിലും പറ്റിയോ ദൈവമേ? " കാരണം നാടും വീടും വിട്ടു നില്‍ക്കുന്ന പ്രവാസ ജീവിതത്തില്‍ കൂട്ടുകാര്‍ മാത്രം ശരണം. ഇവനിനി വീട്ടുകാരെ പറ്റി ഓര്‍ത്തു വട്ടായോ? അതായിരുന്നു എന്‍റെ ചിന്ത.. അല്ലെങ്കില്‍ ഈ സമയത്ത് കുളിച്ചു ഒരുങ്ങി കുട്ടപ്പനായിട്ട് വന്നിട്ട് "ബസ്‌ പോകും വരുന്നില്ലേ" എന്ന് എന്നോട്‌ ചോദിക്കുമോ? അപ്പോഴാ സംഗതി എനിക്ക് കത്തിയത്‌... കക്ഷി രാവിലെ 10.30 ന്റെ ഏഷ്യാനെറ്റ്‌ വാര്‍ത്ത‍ കേട്ട് എഴുന്നേറ്റു കുളിച്ചൊരുങ്ങി വന്നിരിക്കുവാ....ഇനി നിങ്ങള്‍ പറ ഞാന്‍ എന്തായിരുന്നു അവനോടു അന്ന് തിരിച്ചു പറയേണ്ടിയിരുന്നത്?

Read more...

5. നട്ടപ്പിരാന്തന്‍,കുഞ്ഞന്‍, ഗുരുജി

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1. ആളാരെന്നു പറയുക
ചോദ്യം:
ബഹറനില്‍ കുടിയേറിയ ഒരു പ്രവാസി. അവസാനം എഴുതിയത്‌ 15 മാര്‍ച്ച്‌ 2009 ഇല്‍. തമാശാണോ വെറും പ്രാന്തുകളാണോ എന്ന് ചോദിച്ചാല്‍ രണ്ടും കൂടി വരും കക്ഷിയുടെ വിഷയങ്ങള്‍. ഒരു കാര്യം നേരാണ് ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയാല്‍ ഒരു കാരണവശാലും ബോറടിക്കില്ല. കക്ഷി തിരഞ്ഞെടുപ്പ് ഫലം നേരില്‍ അറിയാന്‍ നാട്ടിലെതിയിട്ടുണ്ട്. ഇനി പറയാമോ ആരാന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം നട്ടപ്പിരാന്തന്‍. ശരിയായ പേര് സാജു. സ്വദേശം എറണാകുളത്തുള്ള പിറവം എന്ന സ്ഥലം. ഇപ്പോള്‍ താമസം/ജോലി ബഹറനില്‍. നട്ടപ്പിരന്തന്റെ പ്രൊഫൈല്‍ വായിച്ചാല്‍ കക്ഷി ഈ ഭൂലോകത്തില്‍ പിറന്നു വീണതുമുതലുള്ള കഥ വളരെ രസകരമായി വിവരിച്ചിരിക്കുന്നത് വായിക്കാം. ബ്ലോഗ്‌ : .....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... . "പ്രസിദ്ധമായ കഥകളിലെ, നോവലിലെ, സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞ് ബ്ലോഗേഴ്സ് നടത്തുന്ന ഒരു അന്വേഷണം. ബ്ലോഗേഴ്സ് ആ കൃതികള്‍ പരസ്പരം പരിചയപ്പെടുത്തുന്നു, കണ്ടെത്തുവാനുള്ള കഥാപാത്രങ്ങളെ നമ്മള്‍ തീരുമാനിക്കുന്നു, കഥാപാത്രങ്ങളെ കണ്ട് കിട്ടുന്നവര്‍ അവരെ അടുത്തറിയുക.പരിചയപ്പെടുക, മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തുക. " ഈ സംഗതി നട്ടപ്പിരാന്തന്റെ അവസാനത്തെ പോസ്റ്റില്‍ കണ്ടതാണ്. വളരെ രസകരമായി തോന്നി. പക്ഷെ പ്രതികരണങ്ങള്‍ അധികം കണ്ടില്ല. എന്തായാലും വളരെ ഗൌരവ പൂര്‍വ്വം കഥകള്‍ വായിക്കുന്നവര്‍ ഈ ആശയത്തോട് യോജിച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക്‌ വിശ്വസിക്കാം. വളരെ തന്മയത്വത്തോടെ നര്‍മ ഭാവം ഒട്ടും വിടാതെ എഴുതാനുള്ള നട്ടപ്പിരാന്തന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.


2. ആളാരെന്നു പറയുക
ചോദ്യം:

വേറെ ഒരു ബഹറിന്‍ നിവാസി. പേര് കേട്ടാല്‍ ചെറുതാണെന്ന് തോന്നുമെങ്കിലും ആളു വലിയവന്‍ തന്നെ. ബ്ലോഗിംഗിന്റെ കാര്യത്തിലും എഴുത്തിന്‍റെ കാര്യത്തിലും. 2007 ജൂലൈ മുതല്‍ ബ്ലോഗ്ഗറില്‍ സജീവം. മോഡല്‍ നമ്പര്‍ എഴുപത്. ഇനി പറയാമോ ആരാണെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം: കുഞ്ഞന്‍. ശരിയായ പേര് പ്രവീണ്‍. കുഞ്ഞന്ടെ സ്വന്തം വാക്കുകള്‍ ശ്രദ്ധിക്കുക. " '70 മോഡല്‍, പെരുമ്പാവൂരില്‍ ജനനം. ഞങ്ങള്‍ 5 മക്കള്‍, ഞാന്‍ 'ഒടുക്കത്തെ' സന്തതി, പെരുമ്പാവൂരില്‍ സ്കൂള്‍,കോളേജ്‌ ജീവിതം. കുറ്റിപ്പുഴയില്‍ വീട്. ഇപ്പോള്‍ ബഹ്‌റനില്‍ കുടുമ്പസമേതം താമസം." ബ്ലോഗ്‌: കുഞ്ഞന്‍സ്‌ ലോകം . മിക്ക ബ്ലോഗുകളും സന്ദര്‍ശിച്ചു കമന്റുകള്‍ നല്‍കി എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞന്റെ ഒരു ശീലം തന്നെ.


3. ആളാരെന്നു പറയുക
ചോദ്യം:

ഒരു സെര്‍ച്ച്‌ എഞ്ചിന്റെ പേരാണു ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗര്‍ നാമം. കഥകളിലെ പ്രധാന കഥാപാത്രം "വിജയകൃഷ്ണന്‍". ഇദ്ദേഹത്തിന്റെയും കൂട്ടരുടെയും ശ്രമഭലമായി കൊച്ചു കുട്ടികള്‍ക്കായി ഒരു നല്ല ബ്ലോഗ്‌ സൃഷിടിക്കപ്പെട്ടിട്ടുണ്ട്. 2008 ഇല്‍ ബ്ലോഗ്ഗില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന അദ്ദേഹം 2009 ഇല്‍ ഒരു ഒറ്റ പോസ്റ്റ്‌ മാത്രം എഴുതിയിട്ടുള്ളു‌.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം ഗുരുജി. ശരിയായ പേര് രഘുനാഥന്‍ നായര്‍. സ്വദേശം ഹരിപ്പാട്. 16 വര്‍ഷത്തോളമായി ഒരു പ്രവാസി ആയി കുവൈറ്റില്‍ ജോലി ചെയ്യുന്നു. കഥകളിലെ പ്രധാന കഥാപാത്രം "വിജയകൃഷ്ണന്‍" . പ്രവാസത്തിലെ വഴിക്കാഴ്ചകള്‍ എന്നാ പേരില്‍ ഇദ്ദേഹം എഴുതിയ ലേഖനം എല്ലാ പ്രവാസികളും വായിച്ചിരിക്കേണ്ടതാണ്. അരാഷ്ട്രീയമായ ഇന്നത്തെ തലമുറയുമായി ഒരു ഇന്റര്‍വ്യൂ എന്ന അദ്ദേഹത്തിന്റെ ലേഖനം അരാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരും വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്‌. ബ്ലോഗുകള്‍: ഗുരുജി, കീര്‍ത്തനമാല, വീട്ടുവിശേഷം . മഷിത്തണ്ട് എന്ന പേരില്‍ ഇദ്ദേഹവും കുറച്ചു പേരും കൂടി കുട്ടികള്‍ക്ക്‌ വേണ്ടി കഥകളും കവിതകളും കളികളുമായി വളരെ നല്ല ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.

Read more...

സുപ്രഭാത വാര്‍ത്തകള്‍.......

അന്റാര്‍ട്ടിക്ക മുതല്‍ ഉഗാണ്ട വരെയുള്ള ബ്ലോഗീ ബ്ലോഗന്മാര്‍ക്ക്‌ ഈ മെയ് 24 നുള്ളില്‍ നാട്ടിലെത്തുകയാണെങ്കില് നാട്ടിലുള്ള ബ്ലോഗീ ബ്ലോഗന്മാരുമായി സൌഹൃദങ്ങള് പങ്കു വയ്ക്കാനും ബ്ലോഗ്‌ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഒരു സുവര്‍ണ്ണാവസരം ഹരിഷ്‌ തൊടുപുഴ ഏര്‍പ്പെടുത്തിയിരിക്കുന്നു. ..... വാര്‍ത്തകള്‍ ഇവിടെ തുടര്‍ന്ന് വായിക്കാം...

Read more...

Saturday, May 9, 2009

നില്പന്‍ വാര്‍ത്തകള്‍

അന്റാര്‍ട്ടിക്ക മുതല്‍ ഉഗാണ്ട വരെയുള്ള ബ്ലോഗീ ബ്ലോഗന്മാര്‍ക്ക്‌ ഈ മെയ് 24 നുള്ളില്‍ നാട്ടിലെത്തുകയാണെങ്കില് നാട്ടിലുള്ള ബ്ലോഗീ ബ്ലോഗന്മാരുമായി സൌഹൃദങ്ങള് പങ്കു വയ്ക്കാനും ബ്ലോഗ്‌ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഒരു സുവര്‍ണ്ണാവസരം ഹരിഷ്‌ തൊടുപുഴ ഏര്‍പ്പെടുത്തിയിരിക്കുന്നു. നോട്ടീസ് ഇവിടെയുണ്ട് വായിച്ചോളുക.

ഫേക്ക് ഐ.പി.എല്‍. പ്ലയറെ അന്വേഷിച്ചു ബെര്‍ളി അവര്‍കള്‍ നടത്തിയ അന്വേഷണം അവസാനം അപ്പം ചുതിയയില്‍ എത്തുകയും കക്ഷി ടീമില്‍ മടങ്ങി വന്നു ബൌളിംഗ് തുടങ്ങുകയും എതിര്‍ ടീമിന് അധികം ബുദ്ധിമുട്ടില്ലാതെ ജയിക്കാന്‍ വേണ്ട റണ്‍സ് സിക്സറയും ഫോറായും ദാനം കൊടുക്കുന്ന വിവരം നിങ്ങള്‍ നേരില്‍ കണ്ടിരിക്കുമല്ലോ. ടി-യാന്റെ ഈ പ്രകടനത്തോടെ മനോരമ ഇനി മേലില്‍ ഒരൊറ്റ കളിക്കാരനെയും സ്പോണ്സര്‍ ചെയ്യില്ലെന്നും കുരിശുമലയില്‍ തൊട്ടു ആണയിട്ടതായി.. അക്കാമ്മ അവറാന്‍ അറിയിച്ചു.

കുരുത്തം കെട്ട ഒരുത്തന്‍ കുരുത്തം കെട്ട ഒരുത്തിയേയും കൈ പിടിച്ചു കൊണ്ട ജീവിത കാലം മുഴുവന്‍ കുരുത്തക്കേടുകള്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം കുരുത്തക്കേടില്ലാത്ത നിങ്ങള്‍ വായിച്ചിരിക്കുമല്ലോ. അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ വന്ന ശ്രീഹരി എന്ന് വിളിപ്പേരുള്ള കാല്‍വിന്‍ ചെക്കന്‍ എന്തോ തേങ്ങ ആടിയെന്നോ കരിക്കാടിയെന്നോ പിച്ചും പേയും ഉറക്കത്തില്‍ വിളിച്ചു പറഞ്ഞുന്നോ മറ്റോ ഇവിടെ പറയുന്ന കേട്ടു.

തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മുതലുള്ള ലൈവ് വിവരണങ്ങള്‍ കുറുമാന്‍ മുതലിങ്ങോട്ടുള്ള ആള്‍ക്കാര്‍ ബ്ലോഗില്‍ പറഞ്ഞത് വായിച്ചിരിക്കുമല്ലോ. അതും കൂടാതെ വീട് നിറച്ചും കുട്ടികള്‍ ഓടിക്കളിക്കണമെന്നുള്ള ഒരപ്പന്റെ സ്വപ്നം അപ്പന്‍ രഹസ്യമായി നടത്തിയ വിവരം ബാജി ഓടം വേലിയില്‍ കയറി നിന്ന് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. പുലി വരുന്നേ പുലി വരുന്നേ...എന്ന് പറയുന്ന പോലെ...ഇഞ്ചിപ്പടം വരുന്നേ.. ഇഞ്ചിപ്പടം വരുന്നേ.. എന്നും പറഞ്ഞു മാക്രി കവല തോറും പറഞ്ഞു നടക്കുന്ന വിവരവും അറിഞ്ഞിരിക്കുമല്ലോ അല്ലെ? ഇതെല്ലം കണ്ടും കെട്ടും കേടി കത്രീന എന്ന മീഡിയക്കാരി നാട്ടില്‍ പിള്ളേര്‍ക്കിടുന്ന പേരുവിവരങ്ങളെ പറ്റി ഘോരഘോരം പറഞ്ഞിരിക്കുന്നു. അതുകണ്ട് എന്നാ പിന്നെ ഒരു കൈ നോക്കാമെന്ന് വച്ച്.. കൊച്ചു ത്രെസ്യം ബിലാത്തി വിശേഷവുമായി വീണ്ടും എത്തിയിരിക്കുന്നു.

ബ്ലോഗില്‍ നടക്കുന്നതെല്ലാം വെറും അരാഷ്ട്രീയ വാദികളുടെ ഓര്‍മ്മക്കുറിപ്പുകളും വളിപ്പുകളും വരിമുറി കവിതകളും ചൊറിയാന്‍ കഥകളും പാചക കുറിപ്പുകളും ആണെന്നും രാഷ്ട്രീയ അപക്വ പുരോഗമന കലാ സാഹിത്യ സൃഷികളും ചര്‍ച്ചകളും ഒന്നും നടക്കുന്നില്ലെന്നും അഥവാ രാഷ്ട്രീയം പറയുന്ന ബുദ്ധിജീവി ഗുരുക്കളേ ആള്‍ക്കാര്‍ കൂട്ടം കൂടി ചീത്ത വിളിക്കുന്നുവെന്നും പറഞ്ഞു ദേശാഭിമാനിയില്‍ നിന്ന് ഒരു പുങ്ങന്‍ വെങ്കിടി എത്തുകയും ടിയാന്റെ ഈ അഭിപ്രായത്തില്‍ എല്ലാവരും സന്തോഷ പുളകിതരവുകയും കക്ഷിക്ക്‌ സവ്യസാചിയുടെ നേതൃത്വത്തില്‍ ബൊക്ക, മാല, റീത്ത് എന്നിവയോട് കൂടി സ്വീകരണം കൊടുക്കുകയും ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ.

വാര്‍ത്തകള്‍ ഇടവേളയ്ക്കു ശേഷം തുടരും..........

Read more...

Wednesday, May 6, 2009

4. കൊച്ചുത്രേസ്യ, കേരള ഫാര്‍മര്‍, മുള്ളു‌ക്കാരന്‍

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും. ഉത്തരം കോപ്പിയടിക്കതിരിക്കാന്‍ കമന്റ്‌ മോഡറേഷന്‍ 12 മണിക്കൂര്‍ നേരത്തേക്ക്‌ ഏര്പ്പെടുത്തിയിരിക്കുന്നു. മോഡറേഷന്‍ സമയം കഴിഞ്ഞു ഉത്തരം പറയുന്നതിന് പകുതി മാര്‍ക്ക്‌ മാത്രം.

1. ആളാരെന്നു പറയുക
ചോദ്യം:മൊത്തം 55 പോസ്റ്റുകള്‍ മാത്രം എഴുതിയിട്ടുള്ളുവെന്കിലും കക്ഷി ഒരു കഥയെഴുതുന്ന പുലി തന്നെ. സഞ്ചാര സാഹിത്യം എഴുതിയിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റിയത് ഏപ്രില്‍ 20 നു. ഒരു ട്രെയിന്‍യാത്രയുടെ ഓര്‍മ്മയ്ക്ക്‌.. എന്നത് കക്ഷിയുടെ രസകരമായ ഒരു പോസ്റ്റാണ്. ഇനി പറയാമോ ആരാണെന്ന്

ഉത്തരം: ബ്ലോഗ്ഗര്‍ നാമം കൊച്ചുത്രേസ്യ . ശരിയായ പേര് അറിയില്ല. 2007 മെയ്‌ മാസം മുതല്‍ ബാംഗ്ലൂരില്‍ സാങ്കേതിക മേഖയില്‍ ജോലി ചെയ്യുന്നു. കൊച്ചുത്രേസ്യയുട... ലോകം.. എന്ന ഒരൊറ്റ ബ്ലോഗ്‌ കൊണ്ട് തന്നെ വളരെ ശ്രദ്ധ ആകര്‍ഷിച്ച എഴുത്തുകാരി. . ഈ ബ്ലോഗില്‍ കണ്ട ഒരു വലിയ പ്രത്യേകത പലരും ഇരുപതു പോസ്റ്റ്‌ എഴുതുമ്പോഴേ മുപ്പത്‌ വിഭാഗങ്ങള്‍ കൊടുത്തിരിക്കും. പക്ഷെ ഇവിടെ "ഞാന്‍ നോര്‍മലായി (35), സഞ്ചാരസാഹിത്യം (9) , ഞാന്‍ സീരിയസായി (6) ലേബലൊന്നും കിട്ടീല്ല (2)" , എന്നിങ്ങനെ വെറും നാലു വിഭാഗതിലായി മൊത്തം 55 പോസ്റ്റുകള്‍ കൊണ്ട് തന്നെ കക്ഷി ബ്ലോഗ്ഗരുടെയെല്ലാം കണ്ണിലുണ്ണിയായി മാറി. കാരണം അത്രയക്ക്‌ ലളിതവും ഇമ്പവുമാര്‍ന്ന വരികളും ശൈലികളും. വായനകാര്ക്ക് അലോസരം തോന്നാത്ത വിധത്തിലുള്ള രചനാ പാടവം. സ്ത്രീജനം ആയതുകൊണ്ട് ഞാന്‍ ഒത്തിരി പൊക്കി പറഞ്ഞതല്ല. സംഗതി എല്ലാം സത്യമാണ്.

2. ആളാരെന്നു പറയുക
ചോദ്യം:ബ്ലോഗ്ഗറിലും വോര്‍ഡ്പ്രേസ്സിലും ഒക്കെ നിറഞ്ഞ സാന്നിധ്യമായി നിന്ന് അവസാനം സ്വന്തം ബ്ലോഗ്‌ പോര്‍ട്ടല്‍ തുടങ്ങിയ കക്ഷി. കക്ഷിക്ക്‌ പ്രായമൊക്കെ ഏറെ ഉണ്ടെങ്കിലും ഇപ്പോഴും കോളേജ് സ്കൂളുകളില്‍ ഒക്കെ ബ്ലോഗിങ്ങ്‌ ചാടിംഗ് ഇമെയില്‍ എന്നിവയ്ക്കൊക്കെ സന്ദര്‍ശക ക്ലാസുകള്‍ എടുക്കും. ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ചെന്നാല്‍ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നി ഭാഷയില്‍ വായിക്കാം. മൈക്രോസോഫ്ടിനോട് കക്ഷിക്ക്‌ വലിയ പ്രിയമില്ല. ഇനി പറയാമോ ആരാണെന്ന്

ഉത്തരം:ബ്ലോഗ്ഗര്‍ നാമം കേരള ഫാര്‍മര്‍ . ശരിയായ പേര് എസ്. ചന്ദ്രശേഖരന്‍ നായര്‍. തിരുവനന്തപുരം സ്വദേശി അദ്ദേഹത്തിന്റെ വെബ്പോര്‍ടല്‍ കേരളഫാര്മരഓണ്‍ലൈന്‍.കോം . വളരെ ആല്മാര്ത്ഥമായി ബ്ലോഗിങ്ങ് നടത്തുന്നു എന്നതാണ് അദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൃഷിക്കും ബ്ലോഗിനും വേണ്ടി മാറ്റി വച്ചതാണോ അദേഹത്തിന്റെ ശിഷ്ടകാല രാജ്യസേവന ജീവിതം എന്ന് തോന്നിപ്പോകും ഓരോ ബ്ലോഗുകളും സന്ദര്‍ശിച്ചാല്‍. അത്രയ്ക്ക്‌ ബ്രഹതും സന്കീര്ണ്ണവുമാണ് ബ്ലോഗുകളുടെ എണ്ണവും അതിലെ വിവരങ്ങളും. കേരള സ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ കേരളഫാര്‍മറെ ആദരിക്കുന്ന ചടങ്ങിന്‍റെ വിശദ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇനി ഇവിടെ സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ ബ്ലോഗുകളെ കുറിച്ചും അദ്ദേഹത്തെക്കുറിച്ചും സ്വന്തം ഭാഷയില്‍ തന്നെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നത് വായിക്കാം.

3. ആളാരെന്നു പറയുക
ചോദ്യം:സ്വദേശം കണ്ണൂര്‍ പക്ഷെ ഇപ്പൊ പാലക്കാടു നിവസിക്കുന്നു. കക്ഷിയുടെ ബ്ലോഗ്ഗില്‍ പോയാല്‍ അത്യാവശ്യം സ്വന്തം ബ്ലോഗ്‌ കെട്ടിലും മട്ടിലും പുലി രൂപത്തിലാക്കാം. ഇദ്ദേഹത്തിന്റെ ബ്ലോഗിലുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്സ്-3 ബ്രൌസര്‍ ആണുപയോഗിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ പരിചയപ്പെട്ടാല്‍ ഭാവിയില്‍ ആല്മാര്ത്ഥമായി ബ്ലോഗിങ്ങ് ചെയ്യേണ്ടവര്‍ക്ക് ഉപകാരപ്രദമാകും. ഇനി പറയാമോ ആരാണെന്ന്

ഉത്തരം: മുള്ളു‌ക്കാരന്‍ കണ്ണൂര്‍ സ്വദേശിയായ പാലക്കാട്ട് സ്ഥിരതാമസമാക്കിയ ഒരു സാങ്കേതിക വിദഗ്ധന്‍. ഇന്ദ്രധനുസ്സ് , വര്‍ഷമോഹിനി എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍. ഇതില്‍ ഇന്ദ്രധനുസ്സ് വളരെ കേമം. ബ്ലോഗിങ്ങ്‌ തുടങ്ങുന്നവര്‍ക്ക്‌ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് സഹായമായ സാങ്കേതിക സഹായം ഇവിടെ നിന്നും ലഭിക്കും എന്നതാണ് ഈ ബ്ലോഗിന്‍റെ ഏറ്റവും വലിയ പ്രത്യേകത. . ഒരു ബ്ലോഗിന്‍റെ കെട്ടിലും മട്ടിലും എന്ത് മാത്രം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്നും ബ്ലോഗ്‌ തുടങ്ങുമ്പോഴും വിപുലീകരിക്കുമ്പോഴും നേരിടുന്ന എല്ലാ സാങ്കേതിക പ്രശനങ്ങള്‍ക്കും ഉത്തരം വളരെ ലളിതമായ ഭാഷയില്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതി വച്ചിട്ടുണ്ട്.

Read more...

Monday, May 4, 2009

3. കാര്ടൂണിസ്റ്റ് സജീവ്‌,ജോസഫ്‌ ആന്‍റണി, ഏറനാടന്‍

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.


1.ആളാരെന്നു പറയുക
ചോദ്യം: ആളൊരു ശാപ്പാട്ടു രാമന്‍. എല്ലാവര്‍ക്കും പ്രിയങ്കരന്‍. ചിരിക്കാതെ മസില് പിടിച്ചിരിക്കുന്നവര്‍ പുള്ളിയുടെ ബ്ലോഗില്‍ ഒരു പ്രാവശ്യം പോയാല്‍ മതി. പിന്നെ മസില് പിടുത്തം നിര്‍ത്തിക്കോളും. ചിലര്‍ അഞ്ചു പാരഗ്രാഫില്‍ പറയുന്നത് കക്ഷി രണ്ടു വരിയില്‍ തന്‍റെ ഭാവനയുടെ സഹായത്തോടെ പറയും. ഇനി പറയുക ആരാണെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം കാര്ടൂണിസ്റ്റ്. യഥാര്‍ത്ഥ പേര് സജീവ്‌ ബാലകൃഷ്ണന്‍. സ്വദേശം കൊച്ചി. ബ്ലോഗുകള്‍ : a FAT CARTOONIST ; , എന്നാ ഇന്ഗ്ലിഷ് ബ്ലോഗും കേരള ഹ ഹ ഹ !, ഊണേശ്വരം പി.ഒ. എന്നിങ്ങനെ രണ്ടു മലയാളം കാര്‍ടൂണ്‍ ബ്ലോഗുകളും. . കാര്ടൂണുകളുടെ പ്രധാന ഗുണം വളരെ വേഗത്തില്‍ കാര്യങ്ങള്‍ വായനക്കാരന് മനസ്സിലാവുകയും ചെയ്യും, മറ്റുള്ളവര് മിനക്കെട്ടിരുന്നു അഞ്ചാറ് പാരഗ്രാഫില്‍ എഴുതി വയ്ക്കുന്നത് ഇവര്‍ ഒരു രണ്ടു വരിയില്‍ ഓരോ കാര്ടൂണും വരച്ച് നിഷ്പ്രയാസം അതിലും ഭംഗിയായി നമുക്ക്‌ മനസ്സിലാക്കി തരുന്നു. പക്ഷെ അനുഗ്രഹീത കലാകാരന്മാര്‍ക്കെ കാര്ടൂണുകള് വരയ്ക്കാന്‍ സാധിക്കുകയുള്ളല്ലോ. ആ അനുഗ്രഹം സജീവിന് വേണ്ടുവോളം കിട്ടിയിട്ടുണ്ട് എന്നത് അദ്ദേഹത്തിന്‍റെ സുഹൃദ് വലയം തന്നെ തെളിവ്‌. മറ്റു ബ്ലോഗുകളിലെ പലരും തങ്ങളുടെ ചിത്രങ്ങളായി സജീവ്‌ വരച്ചു കൊടുത്ത കാരിക്കേച്ചറുകളാണ് ഉപയോഗിക്കുന്നത്. വീട്ടുകാര്യത്തിലോ ജോലിക്കാര്യത്തിലോ ആവശ്യത്തില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ദിവസവും രണ്ടു നേരം ഗുളിക കഴിക്കുന്നത്‌ പോലെ ഈ ബ്ലോഗില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ മേല്‍പറഞ്ഞ സംഗതി ഒഴിവാക്കി കിട്ടുന്നതാണ്.


2.ആളാരെന്നു പറയുക
ചോദ്യം:ക്രിക്കറ്റൊഴികെ മറ്റെന്തും ഇഷ്ടമുള്ള കക്ഷി. ശാസ്ത്രവിഷയങ്ങള് കൂടുതല്‍ കൈകാര്യം ചെയ്യുന്നു. ഓരോ വിഷയവും വളരെ ആധികാരികമായി തന്നെ എഴുതുന്നു എന്നത് തന്നെയാണ് ഇത് വായിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. സ്വന്തം പേര് ബ്ലോഗിന്‍റെ ഹെഡറില് തന്നെ കൊടുത്തിട്ടുണ്ട്. ഇനി പറയുക ആരെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം JA , പേര് ജോസഫ്‌ ആന്‍റണി. കോഴിക്കോട്‌ സ്വദേശി. കമ്മ്യൂണികേഷനും മീഡിയായുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. ബ്ലോഗുകള്‍: കുറിഞ്ഞി ഓണ്‍ലൈന്‍, നല്ല ഭൂമി, മൂന്നാം ബ്ലോഗ്‌, . ഇവയില്‍ കുറിഞ്ഞി ഓണ്‍ലൈന്‍ വളരെ പ്രസിദ്ധം. ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗില്‍ ലഭ്യമല്ല. അടുത്തറിയാവുന്നവര് വെളിപ്പെടുത്തുമെങ്കില് അദ്ദേഹത്തിന്‍റെ അനുവാദത്തോടെ ഇവിടെ ഇടുന്നതില്‍ എനിക്ക് സന്തോഷം. ശാസ്ത്ര വിഷയങ്ങള്‍, പ്രപഞ്ചം, പരിസ്ഥിതി, നൂതന സാങ്കേതിക രീതികള്‍ എന്നിവയില്‍ വളരെ ആല്മാര്ത്ഥതയോടെ അദ്ദേഹമെഴുതുന്ന ഓരോ പോസ്റ്റുകളും വായനക്കാര്‍ക്ക് വളരെ ഉപകാരപ്രദമാണ്.


3.ആളാരെന്നു പറയുക
ചോദ്യം:2006 ജൂണ്‍ മുതല്‍ ബ്ലോഗിലെ നിറഞ്ഞ സാന്നിധ്യം. സ്വന്തം നാടിന്‍റെ കഥകള്‍ വളരെ സരസമായി വായിച്ചിരിക്കാന്‍ രസമുള്ള ഓര്മക്കുറുപ്പിന്റെ രൂപത്തില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. സ്വദേശം വടക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്ഥലം. സ്ത്രീകള്‍ക്ക് വളരെ ഇഷ്ടപ്പെട്ട സംഗതി നിര്‍മിക്കുന്നതിലും ഇദ്ദേഹം കേമന്‍. ഇനി പറയുക ആരെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം ഏറനാടന്‍. യഥാര്‍ത്ഥ പേര് സാലി .കെ. ചെറുവത്ത്‌. സ്വദേശം മലപ്പുറത്തുള്ള നിലമ്പൂര്‍. പ്രവാസിയായി യു.എ. ഇ യില്‍ ജോലി. ഇഷ്ടവിഷയങ്ങള്‍: വായന,കഥാരചന ,സിനിമാഭിനയം, തിരക്കഥാരചന,സംവിധാനം, ഛായാഗ്രഹണം, കാര്‍ട്ടൂണ്‍ വര,യാത്ര, സൌഹൃദം, സംഗീതം. ബ്ലോഗുകള്‍: ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍, ഒരു സിനിമ ഡയറിക്കുറിപ്പ്‌ , റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ , ഏറനാടന്‍ സ്വരമേളം . സ്ത്രീകളുടെ ഇഷ്ടവിഷയമായ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവ് കൂടിയാണ് കക്ഷി. ഒരു ബ്ലോഗിനിയെ കുറിച്ച് കഥയോ സ്വപ്നമോ എന്തായാലും ഈ ബ്ലോഗന്‍ എഴുതിയത്‌ വായിക്കാന്‍ നല്ല സുഖമുള്ള സംഗതിയാണ്.

Read more...

Sunday, May 3, 2009

ബ്ലോഗ്ഗരുകള്‍ ജാഗ്രതൈ !!!

ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യ്രമായി കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ടു ലോകത്തോടു സത്യങ്ങള്‍ വിളിച്ചു പറയാമെന്നതും ആരെയും എങ്ങനെയും വിമര്‍ശിക്കാം എന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കേസിലും കോടതിവിധി ബ്ലോഗര്‍ക്ക് പ്രതികൂലമാണ്. ബ്ലോഗര്‍ കാണിച്ച പോക്രിത്തരത്തിന്റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നു കരുതി, സൌജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ കോടതി കയറേണ്ടതായും വന്നു. ടോക്സിക് റൈറ്റര്‍ എന്ന അപരനാമത്തില്‍ (ഇൌ ബ്ലോഗ് പണ്ടേ ഡിലീറ്റ് ചെയ്തു) ബ്ലോഗിലൂടെ ഒരാള്‍ എഴുതിക്കൂട്ടിയതൊക്കെയും തങ്ങളെ കരിവാരിത്തേക്കാനുള്ളതായിരുന്നു എന്നു കണ്ടെത്തിയ ഗ്രെമാക് ഇന്‍ഫ്രാസ്ട്ര്ക്ചര്‍ എന്ന കമ്പനി നല്‍കിയ പരാതിയിലാണു നടപടികള്‍.... ഇവിടെ തുടര്‍ന്ന് വായിക്കാം...

Read more...

2. ഉമേഷ്‌ , പോങ്ങുമ്മൂടന്‍, ജി.മനു

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1.ആളാരെന്നു പറയുക
ചോദ്യം:ബ്ലോഗിന്‍റെ പേരില്‍ തന്നെ ഒരു സുഖമുണ്ട്. ഈ അടുത്ത കാലത്തായി നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി എന്ന നാടകത്തില്‍ അഭിനയിച്ചു. ചില പോസ്റ്റുകള്‍ വായിച്ചു തീരാന്‍ ഒന്ന് രണ്ടു ദിവസം എടുക്കും. ലോകത്തുള്ള സകലമാന വിവരങ്ങളും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കാം. ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ ഒരു ലേഖനം ഓഗസ്റ്റ്‌ 2008 ഇല്‍ ഒരു അച്ചടി മാധ്യമത്തില്‍ വന്നിട്ടുണ്ട്. ചിലരുടെ ബ്ലോഗ്‌ കഥകള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ഗ്രന്ഥശാലയായി സൂക്ഷിച്ചിട്ടുണ്ട്. ഇനി പറയുക ആരാണെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ ഉമേഷ്‌। അഞ്ചു വര്‍ഷത്തോളമായി ബ്ലോഗില്‍ നിറഞ്ഞ സാന്നിധ്യം. സ്വദേശം പത്തനംതിട്ടയ്ക്കടുത്തുള്ള ഇലന്തൂരില്‍. ജോലി: കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുക (1991 മുതല്‍). ഇപ്പോള്‍ ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു-മൌണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ)വില്‍. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ ഇവിടെ നിന്നും വായിക്കാം. ബ്ലോഗ്‌: ഗുരുകുലം . സംസ്കൃതത്തില്‍ വളരെ നല്ല പണ്ടിത്യമുള്ള ഇദ്ദേഹത്തിന്‍റെ ചില സരസ ശ്ലോകങ്ങള്‍ പല കമെന്റുകളിലൂടെയും പോസ്ടുകളിലൂടെയും നിങ്ങള്‍ വായിച്ചിരിക്കും. ചെസ്സുകളി, അക്ഷരശ്ലോകം, ഗണിതശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയില്‍ ഇദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വളരെ ഗംഭീരം. എഴുത്തിനോടൊപ്പം തന്നെ നല്ല വായനാശീലമുള്ള ഇദ്ദേഹത്തിന്‍റെ വായനാലിസ്റ്റ് ഇവിടെ കിട്ടും. ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ശരിക്കും ഒരു വിശ്വവിഞജാനകോശം തന്നെ

2.ആളാരെന്നു പറയുക
ചോദ്യം:ഇദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായിച്ചാല്‍ കരഞ്ഞുകൂവി നടക്കുന്നവന്‍ പോലും നാളെ ബു ഹ ഹ ഹ എന്ന് പറഞ്ഞും കൊണ്ട് നടക്കും. ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ സുവര്‍ണ കാലം 2008 എന്ന വര്‍ഷമാണ്‌. പേര് കണ്ടാല്‍ ആര്‍ക്കും ഒന്ന് തോണ്ടണമെന്നു തോന്നിപ്പോകും. വളരെ ലളിതമായ ശൈലിയാണ് ഇദ്ദേഹത്തിന്‍റെ രചനകളിലേക്ക്‌ വായനക്കാരേ ആകര്‍ഷിച്ചത്‌.. "?" ഈ ചിഹ്നം ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു പക്ഷെ ഇദ്ദേഹമവും. ഇനി പറയുക ആരെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം പോങ്ങുമ്മൂടന്‍ , ശരിയായ പേര് ഹരി. സ്വദേശം പാല. കഥയെഴുത്തുകാരുടെയും കര്‍ഷകരുടെയും രാഷ്ട്രീയക്കാരുടെയും നാട്. ഇപ്പോള്‍ ഉശിരുള്ള ബ്ലോഗ്ഗരുടെ നാട് എന്നും അറിയപ്പെടും. കക്ഷിയെ കുറിച്ച് വിശദ വിവരം അദ്ദേഹത്തിന്റെ പേരില്‍ ഞെക്കിയാല്‍ തന്നെ കിട്ടും. "എഴുതുവാനുള്ള കലശലായ 'പൂതി' ഒന്നുകൊണ്ട്‌ മാത്രമാണ്‌ 'ബ്ളോഗര്‍' ആവുക എന്ന സാഹസത്തിന്‌ മുതിര്‍ന്നിരിക്കുന്നത്‌. അല്ലാതെ എഴുതുവാനുള്ള പ്രതിഭ ഉണ്ടായിട്ടോ, ദിനം പ്രതി ഓരോ പോസ്റ്റിട്ട്‌ നിങ്ങളെ കൊന്ന്‌ കൊലവിളിക്കുമെന്ന്‌ ശപഥമെടുത്തിട്ടോ ഒന്നുമല്ല." എന്ന് വളരെ നര്‍മ ഗംഭീരമായി സ്വയം വിശേഷിപ്പിച്ചിരിക്കുന്നു. എന്തായാലും കക്ഷിയുടെ ഓരോ പോസ്റ്റും ഒന്നിനെന്നു മെച്ചമാണെന്നു വായനക്കാരായ നിങ്ങള്‍ക്ക് എന്നേക്കാള്‍ അറിയാമല്ലോ. ബ്ലോഗുകള്‍: പോങ്ങുമ്മൂടന്‍ , ഡെയിലിക്കുറിപ്പുകള്‍ അഥവാ ഡയറിക്കുറിപ്പുകള്‍ , ഹരികഥ, ഓര്‍മ്മക്കൂട്ട്‌ . ബ്ലോഗനയും(പെണ്ണല്ല, മാതൃഭൂമി മാസികയിലെ ഒരു പംക്തി ) പോങ്ങുമൂടരും തമ്മിലുള്ള ചുറ്റിക്കളി ഇവിടെ വായിക്കാം

3. ആളാരെന്നു പറയുക
ചോദ്യം:ബ്ലോഗിലെ ഒരു താരമാണ് ഈ കക്ഷി. അച്ചടി മാധ്യമങ്ങളില്‍ പലതിലും കയറിപ്പറ്റിയിട്ടുണ്ട്. ഡല്‍ഹി ആയിരുന്നു പ്രധാന വിഹാര രംഗം. ബ്ലോഗില്‍ എഴുതുന്നതില്‍ പലതും സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെ. ഇദ്ദേഹത്തിന്‍റെ "പേരപ്പാ പടയപ്പാ" ബഹുകേമം. ഇനി പറയുക ആരാണെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ ജി.മനു. സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി. പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കം‌പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും എഴുത്തുമായി ചിലവിട്ടു. ഇപ്പോള്‍ തിരുവനന്തപുരത്ത് എഫ്.എം റേഡിയോയില്‍. ബ്ലോഗുകള്‍ ബ്രിജ് വിഹാരം, ജീവിത രേഖകള്‍, കല്ല്‌ പെന്‍സില്‍, ജി. മനു ബ്ലോഗില്‍ നിരവധി കൂട്ടുകാരുള്ള ഇദ്ദേഹത്തിന്റെ രചന ശൈലി അതീവ രസകരമാണ്. വായിക്കാന്‍ തുടങ്ങിയാല്‍ അവസാനിപ്പിക്കാതെ കണ്ണെടുക്കാന്‍ തോന്നില്ല. ഗൃഹലക്ഷ്മി, വനിത, മനോരമ എന്നിവയില്‍ ഇദ്ദേഹത്തിന്റെ കഥകള്‍ അച്ചടിച്ചു വന്നിട്ടുണ്ട്. ഇത് കൂടാതെ ഗാനം എഴുതാനും കക്ഷി കേമന്‍. ഇദ്ദേഹത്തിന്റെ ഒരു ഗാനം ബഹുവ്രീഹി ലളിതഗാന ശൈലിയില്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒരു അനുഭവ കഥ എഴുതിയതിനു ശേഷം കക്ഷി വേറെയൊന്നും എഴുതിക്കണ്ടിട്ടില്ല. പൂര്‍വാധികം ശക്തമായി തിരിച്ചുവരവ് നടത്തി പുതിയ അനുഭവങ്ങള്‍ പങ്കു വയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

Read more...

ബ്ലോഗു നിലയം വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞ ആലസ്യത്തില്‍ മുഴുകിയിരിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ വിഷയ ദാരിദ്ര്യം മൂലം വിഷമിച്ചുകൊണ്ടിരിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. ഒറ്റയടിക്ക് അഞ്ചു സിനിമ നിരൂപണങ്ങള്‍ എഴുതി പ്രശസ്ത സിനിമ നിരൂപകനുള്ള അവാര്‍ഡ്‌ ശ്രീമാന്‍ ബെര്‍ളി പ്രശസ്ത സാഹിത്യകാരന്‍ കഞ്ഞിക്കുഴി വാസുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ വിവരം സസന്തോഷം അറിയിക്കട്ടെ. ഇതൊന്നും പോരാഞ്ഞ് നിരൂപണങ്ങള്‍ അതി നൂതന രീതിയില്‍ മൊബൈലിലും വിതരണം ചെയ്യുന്ന വിദ്യ ടിയാന്‍ വികസിപ്പിച്ചെടുത്തും ട്വിറ്റെര്‍ മുതലായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചൈനയില്‍ എത്ര പെണ്ണുങ്ങള്‍ ഇന്നലെ പെറ്റു എന്ന വിവരങ്ങള്‍ വരെയും, മോസ്റ്റ്‌ മോഡേണ്‍ ബ്ലോഗിങ്ങ് എന്താണെന്നും ജനങ്ങളെ പറഞ്ഞു മനസ്സിലക്കികൊണ്ടിരിക്കുന്നു. മലയാള സിനിമയെയും ഇന്നത്തെ ജനാധിപത്യ വ്യവസഥയേയും വാരി വലിച്ചിട്ടലക്കി വേറൊരു കക്ഷി ഈ ലോകത്തിനു തന്നെ ഉടയവനായി ബ്ലോഗില്‍ വിസ്മയമായിക്കൊണ്ടിരിക്കുന്നു.

വളരെ നാളുകളായി മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന മരമാക്രി കുറച്ചു ദിവസം മുമ്പ് പുറത്തു ചാടി തന്‍റെ നാവ് നീട്ടി വലിയ വായില്‍ പല കാര്യങ്ങളും തുറന്നടിക്കുകയും അത് കേട്ട് ചിലര്‍ മൂക്കത് കൈ വയ്ക്കുകയും പോരാഞ്ഞ് കഴിഞ്ഞ ദിവസം പുതിയ സംഗതി അങ്ങോട്ട് കേറിയപ്പോള്‍ പഴയത് ചിന്തയില്‍ നിന്നിറങ്ങിപോയി എന്നും പറഞ്ഞു പല മുക്കിലും മൂലയിലും പോയി ഒരു തരം മാക്രി ശബ്ദത്തില്‍ കരഞ്ഞതായും അറിയിക്കട്ടെ.

ആണ്ടിലും സംക്രാന്തിക്കും വിഷുവിനും മാത്രം കണ്ടു വരാറുള്ള കണിക്കൊന്നയും കൂട്ടവും കൂടി ചേര്‍ന്ന് ഏതോ തൊലിവെളുപ്പുള്ള ഒരു പെമ്പ്രന്നോതിക്ക് എന്തോ എഴുതിയതിന്റെ പേരില്‍ അവാര്‍ഡ്‌ കൊടുത്തൂന്നോ.. പോങ്ങുമൂടരും സംഘവും അത് കേട്ട് ചോദിയ്ക്കാന്‍ ചെന്നെന്നോ അതല്ല ആ അവാര്‍ഡ്‌ തനിക്കവകശപ്പെട്ടതാണെന്നും പറഞ്ഞു കാപ്പിലാന്‍ ബഹളം ഉണ്ടാക്കിയെന്നോ ഒക്കെ ഇവിടെ പലരും കുശു കുശുക്കുന്നത് കേട്ടെന്ന് അങ്ങേതിലെ മറിയാമ്മ ചേടത്തി പറഞ്ഞു.

അക്ഷയ ത്രിതീയ എന്നും പറഞ്ഞു സ്വര്‍ണക്കടക്കാരും ചാനലുകാരും കൂടി ചേര്‍ന്ന് നടത്തുന്ന തട്ടുപൊളിപ്പന്‍ ഉത്സവത്തിനെ വരവേല്‍ക്കാന്‍ പോയ കുറെ കുടുംബങ്ങള്‍ വീട് വയ്ക്കാനും പെണ്മക്കളെ കെട്ടിച്ചു വിടാനും എന്തിനു റേഷന്‍ മേടിക്കാന്‍ വച്ചിരുന്ന കാശെടുത്ത് പോലും സ്വര്‍ണം വാങ്ങി എന്നും പറഞ്ഞു നെഞ്ചതലച്ചു കരഞ്ഞു കൊണ്ട് ദോ ഇവിടെ തമ്പാനൂര്‍ സ്റ്റാണ്ടില് കുറേപേര് ബഹളം വയ്ക്കുന്നു. അക്ഷയ ത്രിതീയ തട്ടിപ്പാണെന്നും ബ്ലോഗായ ത്രിതീയ ആണ് ശരി എന്നും വാഴക്കോടന് പ്രസ്താവിച്ചു.

കൈപ്പളി മാഷ് ഉപേക്ഷിച്ചു പോയത് പ്രമാണിച്ച് നിരാശരായ ഗോമ്പടിഷന്‍ മത്സരാര്ത്ഥികളെ സന്തോഷിപ്പിക്കാന്‍ അപ്പു പുതിയ വിശ്വവിജ്നാന കോശവുമായി രംഗത്തെത്തുകയും ഓരോ ഫോട്ടോകളും കീറി തുണ്ടം തുണ്ടമായി വലിച്ചെറിഞ്ഞാലും അതെല്ലാം തപ്പിയെടുത്തു ശരിയായ ഉത്തരം പറഞ്ഞു മാര്‍ക്കു വാങ്ങി രസിക്കുന്ന വിവരം നിങ്ങളറിഞ്ഞു കാണുമല്ലോ അല്ലെ?

Read more...

Saturday, May 2, 2009

1. അങ്കിള്‍ , അപ്പു, ബി.ആര്‍. പി. ഭാസ്കര്‍



താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം ഞാന്‍ തന്നെ പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി അവരുടെ ഫോട്ടോ ഉള്‍പ്പെടെ ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും. കമെന്റ് മോഡറേഷനും മാര്‍ക്കും ഒന്നുമില്ല. അവസാനം ഈ ബ്ലോഗ്‌ കൂട്ടായ്മ ഒരുമിച്ചു കൂടുമ്പോ എന്റെ വക ഒരു പാര്‍ടി നടത്തുന്നതായിരിക്കും. അതെവിടെ വച്ച് എപ്പോ എന്ന് അപ്പൊ തീരുമാനിക്കും കേട്ടോ. ശരി എങ്കില്‍ ദാ ഇവിടെ തുടങ്ങിയിരിക്കുന്നു.

1. ആളാരെന്നു പറയുക
ചോദ്യം: മലയാളവും കമ്പ്യൂട്ടറുമായി അഭേദ്യ ബന്ധമുണ്ടാക്കാന്‍ പണ്ടുമുതലേ ശ്രമിച്ചു വിജയിപ്പിച്ചെടുത്തയാളാണ് കക്ഷി. ബ്ലോഗ്ഗില്‍ ഇപ്പോഴും നിറഞ്ഞ സാന്നിധ്യം. തട്ടിപ്പും വെട്ടിപ്പും എവിടെകണ്ടാലും കക്ഷി പൊക്കും. 2007 ഇല്‍ വെറും 9 പോസ്റ്റുകള്‍ എഴുതിയ കക്ഷി 2008 ഇല്‍ 44 പോസ്റ്റുകള്‍ എഴുതി. ഇനി പറയുക ആരെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം അങ്കിള്‍ . യഥാര്‍ത്ഥ പേര് ചന്ദ്രകുമാര്‍. കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ പ്രവര്‍ത്തന ഫലം ഇവിടെ കാണാം. അതിന്റെ വിശദീകരണം ഇവിടെ കാണാം . ഇന്‍സ്റ്റിറ്റുട്ട്‌ ഒഫ് പബ്ലിക്‌ ആഡിറ്റേര്‍സ്‌ ഒഫ്‌ ഇന്‍ഡ്യയില്‍(IPAI) അംഗം. ബ്ലോഗുകള്‍: സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ്‌ . ഒരു ഉപഭോക്താവ്‌ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വിവരാവകാശ നിയമം വച്ച് സര്‍ക്കര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഗവേഷണ റിപ്പോര്‍ട്ടും ബ്ലോഗുകളിലൂടെ നമ്മളിലെതിക്കുന്നു. യയാതിപുരത്തെ ഈ കാരണവര്‍.


2. ആളാരെന്നു പറയുക
ചോദ്യം:ഇദ്ദേഹത്തിന്റെ പേരില്‍ മോഹന്‍ലാലിന്‍റെ ഒരു സിനിമയുണ്ട്. ആ സിനിമയില്‍ മോഹന്‍ലാലിന്‍റെ പേരും അത് തന്നെ. വളരെയധികം ആര്ദ്രഹൃദയനായ ഇദ്ദെഹത്തെക്കൊണ്ട് പലര്‍ക്കും ഗുണമുണ്ടായിട്ടുണ്ട്. ബ്ലോഗില്‍ ഇപ്പോഴും സജീവ സാന്നിധ്യം. വളരെ അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്‌ ആണിത്‌. ഇനി ആരെന്നു പറയുക.

ഉത്തരം:ബ്ലോഗര്‍നാമം അപ്പു. ശരിയായ പേര് ഷിബു. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി / താമസം ദുബായ് നഗരത്തില്‍ . ഇവിടെ ക്ലിക്ക് ചെയ്താല്‍ അദ്ദേഹത്തിന്റെ ബ്ലോഗ്‌ ആത്മകഥ വായിക്കാം. ബ്ലോഗുകള്‍ : ആദ്യാക്ഷരി, അപ്പൂന്റെ ലോകം, കാഴ്ചക്കിപ്പുറം, ഫോടോബ്ലോഗ്, ശാസ്ത്രകൌതുകം, ഊഞ്ഞാല്‍, ഓര്മചെപ്പ് എന്നിവ. . ബ്ലോഗ്‌ ഇവന്റ്റ് മല്ലു ഗോംബടിഷന്റെ ഇപ്പോഴത്തെ കാര്യകര്ത്താവ്. ഇദ്ദേഹത്തിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗ്‌ തുടക്കക്കാര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്. വളരെയധികം ആള്‍ക്കാര്‍ക്ക്‌ അതുകൊണ്ട് പ്രയോജനം ഉണ്ടായിട്ടുമുണ്ട്.


3. ആളാരെന്നു പറയുക
ചോദ്യം:ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ്‌ എഴുതുന്ന ഇദ്ദേഹം വളരെ ബഹുമാന്യനായ ഒരു വ്യക്തിയാണ്‌. ബ്ലോഗിലെ സജീവ സാന്നിധ്യം. ഡല്‍ഹി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ആയിരുന്നു. പുതിയ വാര്‍ത്തകള്‍ നമ്മളില്‍ എത്തിക്കുന്നതില്‍ അദ്ദേഹത്തിന് അതീവ ശുഷ്കാന്തിയുണ്ട്. സ്വന്തം ബ്ലോഗില്‍ കൂടാതെ മറു പല വെബ്സൈറ്റുകളിലും ഇദ്ദേഹം ലേഖനം എഴുതാറുണ്ട്. ഇനി ആരെന്ന് പറയുക.

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ. ബി.ആര്‍. പി. ഭാസ്കര്‍. തിരുവനതപുരം സ്വദേശി. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍. സമൂഹ്യ പ്രവര്‍ത്തകന്‍. ഇദ്ദേഹത്തെ കൂടുതല്‍ പരിചയെപ്പെടുത്താതെ തന്നെ ഏവര്‍ക്കും അറിയാം. ബ്ലോഗുകള്‍: ബി.ആര്‍. പി. ഭാസ്കര്‍, വായന, കേരള ലെറ്റര്‍ . യയാതിപുരത്തെ തലമൂത്ത കാരണവര്‍. ഇന്ഗ്ലിഷിലും മലയാളത്തിലും ബ്ലോഗുകള്‍ എഴുതുന്നു. ഇന്ഗ്ലിഷിലുള്ള ഇദ്ദേഹത്തിന്റെ പുതിയ പോസ്റ്റുകള്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. കക്ഷിയുടെ ഗൂഗിള്‍ ഗ്രൂപ്പും കേമം.

Read more...

Friday, May 1, 2009

ബ്ലോഗ്ഗറെ പരിചയപ്പെടാം

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഒരു വ്യക്തിയെക്കുറിച്ചു എഴുതിയിരുന്നു. വേണ്ടായിരുന്നു പിന്നെ തോന്നി. എഴുതിക്കഴിഞ്ഞു പിന്നെ ഡിലീറ്റ് ചെയ്തുമില്ല. സംഗതി ആ കക്ഷി ഒരു ബ്ലോഗ്ഗര്‍ ആണ്. പക്ഷെ മിനക്കെട്ടിരുന്നു ഓപ്പണ്‍ ഐഡി ഉണ്ടാക്കി കമന്റ്‌ ചെയ്തതിനോടായിരുന്നു എനിക്ക് വെറുപ്പ്‌. കാര്യങ്ങള്‍ എത്ര വിമര്‍ശനം ആണെങ്കിലും വെട്ടിത്തുറന്നു സ്വന്തം ഐഡിയില്‍‍ തന്നെ പറയുക. കുറഞ്ഞത്‌ ഏതു ബ്ലോഗര്‍ ആണെന്നെന്കിലും അറിയാമല്ലോ. ഇവിടെ പലരും അവരുടെ മുഴുവന്‍ വിലാസങ്ങളും എങ്ങും കൊടുത്തതായി കാണുന്നില്ല. ചിലര്‍ പേരും, ഫോട്ടോയും കൊടുക്കാറുണ്ട്. ചിലര്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി വരെ കൊടുക്കാറുണ്ട്. വേറെ ചിലര്‍ ഒരു ചെല്ലപ്പേരില്‍ അറിയപ്പെടാനാണ് താല്പര്യം. നാടും വീടും ഫോട്ടൊയൊന്നും കൊടുക്കാറില്ല. ഞാന്‍ ആ ഗണത്തില്‍ പെട്ട ഒരു കക്ഷിയാണ്. പക്ഷെ അടുത്തറിയാവുന്നവര്‍ക്ക് ഞാന്‍ എന്‍റെ മുഴുവന്‍ വിവരങ്ങളും കൊടുത്തിട്ടുമുണ്ട്. എല്ലാ വിവരങ്ങളും ബ്ലോഗില്‍ പരസ്യമായി കൊടുക്കുന്നതും പലപ്പോഴും നല്ലതല്ല. കാരണം പല രീതിയില്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്‌. അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ഇതല്ല. ആ കക്ഷി ഒരു കൊട്ടുകാരന്റെ രൂപത്തില്‍ വന്നു ചെണ്ട അടിച്ചപ്പോള്‍ ഞാന്‍ തിരിച്ചു മദ്ദളം അടിച്ചു. മേളം മുറുകി. പക്ഷെ...ഒരു കാര്യം ഉറപ്പായി...മദ്ദളം ഞാന്‍ അടിച്ചില്ലായിരുന്നെന്കില്‍ ആ പഞ്ചാരി മേളം ഉണ്ടാകില്ലായിരുന്നു. വെറുതെ ചെണ്ട അടിച്ചു പോയേനെ... ഇനി ഉണ്ടാകില്ല ഏതായാലും. എന്തായാലും ആ സംഭവത്തില്‍ ഞാനിവിടെ എന്‍റെ ഖേദം രേഖപ്പെടുത്തുന്നു.

നല്ല ബ്ലോഗ്‌ തിരഞ്ഞെടുത്തു അവാര്‍ഡ്‌ നല്‍കുന്ന ഒരു പ്രഹസന പരിപാടി നിങ്ങള്‍ കണിക്കൊന്ന, കൂട്ടം എന്നിവര്‍ ചേര്‍ന്ന് നടത്തിയത്‌ വീക്ഷിചിരിക്കും.  . പോങ്ങുമൂടര്‍ ഇവിടെ അതിനെ കുറിച്ച് വിമര്ശനാല്‍്മകമായ രീതിയില്‍ ഒരു ആക്ഷേപഹാസ്യവും എഴുതിയിട്ടുണ്ട്. ബ്ലോഗുകളിലെ സജീവ സന്നിധ്യങ്ങള്‍ അതിനെ വളരെ നല്ല രീതിയില്‍ പിന്താങ്ങുകയും ചെയ്തിരിക്കുന്നു. തികച്ചും വളരെയധികം ന്യു‌നതകള്‍ നിറഞ്ഞ ഒരു അവാര്‍ഡ്‌ രീതിയാണ് അവര്‍ ഉപയോഗിച്ചത്‌. കാരണം ബ്ലോഗുകളില്‍ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട്. ലേഖനങ്ങള്‍, കഥകള്, കവിതകള്‍, കാര്‍ടൂണുകള്, ഓര്‍മ്മക്കുറിപ്പുകള്‍‍, ആനുകാലിക സംഭവങ്ങള്‍, നര്‍മങ്ങള്‍, പടങ്ങള്‍, പാചക കുറിപ്പുകള്‍, ഗവേഷണങ്ങള്‍, വിദ്യാഭ്യാസപരമായ ലേഖനങ്ങള്‍ അങ്ങനെ നീണ്ടു പോകുന്നു വിഷയങ്ങള്‍. അപ്പോള്‍ കവിത എഴുതുന്ന ഒരാളാണ് മികച്ച ബ്ലോഗ്ഗര്‍ എന്ന് ഒരിക്കലും കണക്കാക്കാന്‍ പറ്റില്ല. അഗ്രിഗേറ്ററുകളില്‍ കണ്ടിട്ടുപോലും ഇല്ലാത്ത നിരവധി നല്ല സൈറ്റുകള്‍ ഉണ്ട്. ഇന്ന് നിലവില്‍ ബ്ലോഗ്‌ എഴുതുന്നില്ലെന്കില്‍ പോലും ബ്ലോഗില്‍ സജീവ സാന്നിധ്യങ്ങളയിരുന്ന ധാരാളം പ്രതിഭാധനന്മാര്‍ നമ്മുക്കുണ്ട്. അവരുടെയൊക്കെ ബ്ലോഗുകളില്‍ ഇന്നും ആള്‍ക്കാര്‍ സന്ദര്‍ശിച്ചു വായിക്കുന്നു. കാരണം വളരെ ആകര്‍ഷണീയമായ രചന ശൈലി തന്നെ. സൌഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചു പോകുന്നതിനു അവാര്‍ഡുകള്‍ ഗുണം ചെയ്യുകയുമില്ല. ഈ അവാര്‍ഡ്‌ വേണോ വേണ്ടയോ എന്ന് ബ്ലോഗേഴ്സ് തീരുമാനിക്കട്ടെ അല്ലെ?

ഇവിടെ നല്ല ബ്ലോഗുകളെ പരിചയപ്പെടാനും അവരുടെ നല്ല കൃതികള്‍ ഏതൊക്കെയാണെന്നും നമുക്ക്‌ വായനക്കാര്ക്ക് കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തി നോക്കാം. എന്‍റെ പരിശ്രമം ഇവിടെ ഒരു ശതമാനത്തില്‍ ഒതുങ്ങുന്നു. നിങ്ങളുടെ സഹകരണം കൂടി ആകുമ്പോ ഇത് നൂറ് ശതമാനം ആകും. അതായത്‌ ഓരോ ദിവസവും ഏറ്റവും കുറഞ്ഞത്‌ 3 ബ്ലോഗുകള്‍ എങ്കിലും പരിചയപ്പെടാം. ക്ലു ആയി അവര്‍ സ്ഥിരം ഉപയോഗിക്കുന്ന ചില ശൈലികളൊ, വാക്കുകളോ തരാം. ചില പ്രധാന ലേഖനങ്ങളുടെ തലെക്കെട്ടുകളും. ആരാന്നു കണ്ടുപിടിക്കാനുള്ള അവസരം എല്ലാവര്‍ക്കും കിട്ടുന്നു. കണ്ടു പിടിച്ച് കഴിഞ്ഞാല്‍് അവരെ കുറിച്ച് ഒരു ചെറു ലേഖനം പോലെ നമുക്ക്‌ എഴുതാം. അപ്പോള്‍ നിങ്ങള്‍ ആരാന്നു കണ്ടു പിടിക്കുന്നതിനോടൊപ്പം ആ വ്യക്തിയെ കുറിച്ച് നിങ്ങള്ക്കറിയാവുന്ന കാര്യങ്ങള്‍ കൂടി അഭിപ്രായത്തില്‍ ഉള്‍പ്പെടുത്തുക. അപ്പൊ അദ്ദേഹത്തെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്ന എന്‍റെ ജോലി വളരെ കുറഞ്ഞു കിട്ടും. ചിലര്‍ക്ക്‌ ചിലരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാം. അവര്‍ക്ക്‌ വിരോധം ഇല്ലെങ്കില്‍ അവരെക്കുറിച്ചുള്ള ആ വിവരങ്ങളും ഉള്‍പ്പെടുത്താം. എല്ലാവരും സഹകരിക്കുമെന്കില്‍ നമുക്ക്‌ നല്ല രീതിയില്‍ മുമ്പൊട്ട് കൊണ്ടുപോകാം. എന്ടെ പ്രൊഫൈലില്‍ ഇമെയില്‍ അഡ്രസ്‌ ഉണ്ട്. നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ പറ്റാത്തത് ഉണ്ടെങ്കില്‍ എന്നെ അറിയിക്കുക.

Read more...

Tuesday, April 28, 2009

അക്ഷയ തൃതീയയും ധനാഗമനവും

വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് അക്ഷയതൃതീയ. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രില്‍ 27-ാം തീയതി തിങ്കളാഴ്ചയാണ്. സത്യയുഗത്തിന്റെ ആദ്യദിവസമായും ഇതു കണക്കാക്കപ്പെടുന്നു. ബലഭദ്രാവതാരവും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു. സത്യയുഗാരംഭമായതിനാലാണ് ഈ ദിവസത്തിന് പ്രാധാന്യം കൈവന്നത്. ഈ ദിവസം ദാനധര്‍മങ്ങളുടെ ദിവസമാണ്. അക്ഷയം ക്ഷയിക്കാത്തത്. ഈ തൃതീയ ദിവസം നടത്തുന്ന ദാനധര്‍മങ്ങള്‍ ഒരു കാരണവശാലും ചോര്‍ന്നു പോകില്ലത്രേ. ഇതിന്റെ പുണ്യം സംഭരിക്കപ്പെടുകയും അത് പുനര്‍ജന്മങ്ങളിലും ഈ ജീവിതത്തിലും ഒടുവില്‍ ജീവന്മുക്തിയിലും ഒരു സഞ്ചിതപുണ്യമായി നിലനില്‍ക്കും. ഇവിടെ തുടര്‍ന്നു വായിക്കാം....

ചുരുക്കം പറഞ്ഞാല്‍ ഓരോരുത്തര് കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ, പലിശക്ക് വാങ്ങുന്ന പൈസ, ചിട്ടി പിടിക്കുന്ന പൈസ ഇവയൊക്കെ സ്വരൂക്കൂട്ടി അക്ഷയ തൃതീയ ദിവസം ദാനമായി ഓരോ സ്വര്‍ണക്കടയില്‍ കൊണ്ട് കൊടുത്ത് ഇപ്പോഴത്തെ വില നിലവാരം വച്ച് ഒരു നുള്ള് സ്വര്‍ണം വാങ്ങും.. അങ്ങനെ ആയിരക്കണക്കിന് പേര് വാങ്ങുമ്പോള്‍ ഒടയടിക്ക് 55 ടണ്‍ സ്വര്‍ണം ഒരു ദിവസം കൊണ്ട് വില്‍ക്കും. അതായത്‌ ഒരു വര്‍ഷം വില്‍ക്കുന്ന 750 ടണ്‍ സ്വര്‍ണത്തിന്റെ അഞ്ചു ശതമാനം വരും. അങ്ങനെ സ്വര്‍ണക്കടക്കാരന് ഐശ്വര്യവും വരും. പരസ്യങ്ങള്‍ കാണിക്കുന്ന ചാനല് കാരന് കൊയ്തുകലവും. സ്വര്‍ണം വാങ്ങിയ ആള്ക്കാരോ പലിശക്ക് മുകളില്‍ പലിശയും പട്ടിണിയും പരിവട്ടവുമായി മുക്കടത്തില്‍ മുങ്ങി വര്‍ഷാവസാനം ആകുമ്പൊള്‍ കുത്തുപാളയെടുക്കും . എപ്പടി ഈ അക്ഷയ തൃതീയ? കൊള്ളാമല്ലേ?

Read more...

സെക്സ് എന്ന പദം അത്രയ്ക്ക് അരോചകമോ?

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഓഷോയുടെ ഒരു പുസ്തകത്തിലെ ആദ്യത്തെ ഒരു അദ്ധ്യായത്തില് മാത്രം പരാമര്‍ശിച്ച കാര്യങ്ങളേ കുറിച്ച് ഇവിടെയും ഇവിടെയുമായി എഴുതിയിരുന്നു. പക്ഷെ അതിനു കിട്ടിയ പ്രതികരണങ്ങള്‍ വളരെ കുറവ്. പക്ഷെ 371 നു മുകളില്‍ ആള്‍ക്കാര്‍ ആ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് എന്നതിന് ഹിറ്റ് തെളിവ്. ഒരു പക്ഷെ ലൈംഗീകത, സെക്സ് എന്നീ വാക്കുകളോടുള്ള അരോചകമാകാം എന്ന് വിചാരിക്കുന്നു.(മനസ്സില്‍ ഇഷ്ടമുന്ടെന്കിലും) . അല്ലെങ്കില്‍ ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര് എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണോ എന്നറിയില്ല.

ഇനി ഓരോരുത്തര് പറഞ്ഞ അഭിപ്രായങ്ങളെ വിശകലനം ചെയ്യാം. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞത് : ഉപമിച്ചത് പെപ്സിയെ.. ഒട്ടും ചേര്‍ച്ചയായില്ല മാഷെ.. ലൈംഗീകാനന്ദം ആരും നികൃഷ്ടമായി കാണുമെന്ന് എനിക്കു തോന്നുന്നില്ല പക്ഷെ അത് സാമൂഹിക ചുറ്റുപാടിനനുസരിച്ചായിരിക്കണമെന്നു മാത്രം. വിവാഹത്തിന് നമ്മുടെ രാജ്യം പവിത്രമായ സ്ഥാനം നല്‍കുന്നു അതിനാലാണ് ഈ വേലിക്കെട്ടുകള്‍. ലൈംഗീക വിദ്യഭ്യാസം നല്‍കേണ്ടതുതന്നെയാണ്. ഈ ടിവി വന്നതില്‍പ്പിന്നെ കുറയൊക്കെ പിള്ളേര് കണ്ടും കേട്ടും പഠിക്കുന്നുണ്ട്.

കുഞ്ഞേട്ടാ ഇന്ന് ചെറുപ്പക്കാര്‍ മദ്യം കഴിഞ്ഞാല്‍ പിന്നെ ആസക്തിയോടെ കുടിക്കുന്ന സാധനം ( ചിലപ്പോ മദ്യത്തോടൊപ്പം തന്നെ) പെപ്സി അല്ലെങ്കില്‍ കോള ആണല്ലോ. അതുകൊണ്ട് അതിനെ ഉപമിച്ചു എന്ന് മാത്രം. അതുപോലെ ലൈംഗീകാനന്ദം നിക്രുഷ്ടമാണെന്നു ഞാനും ഓഷോയും പറഞ്ഞിട്ടില്ല. പിന്നെ വേലിക്കെട്ടുകള്‍. അതാരുണ്ടാക്കി. സമൂഹത്തിനു ചേരുന്ന വേലിക്കെട്ടുകള്‍ എപ്പോഴും വേണം. ഇല്ലെങ്കില്‍ പുബുകളില്‍ പരസ്യമായി സംഗതി നടക്കും. പിന്നെ ഇവിടെ ശ്രീരാമ സേനക്കാരുടെ എണ്ണം കൂടും. ഓരോന്ന് നോക്കി ഇരിക്കുകയനവര്‍. പക്ഷെ അഴിമതിക്ക് ഒരു വേലിക്കെട്ടുമില്ല. പക്ഷെ ഈ മാതിരി സങ്ങതിക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് താനും. ശരിയല്ലേ? ഇനി അടുത്ത സംഗതി നമ്മുടെ നാട്ടിലെ വിവാഹമോചന കേസുകള്‍ പരിഗണിച്ചാല്‍, കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ 1200, തിരുവനന്തപുരത്ത് 1000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ജില്ല മാത്രമേ നോക്കിയിട്ടുള്ളൂ. കൂടുതല്‍ വിവാഹം കഴിഞ്ഞു അധികം നാള്‍ ആകാത്തവര്‍. ഒരു പ്രധാന കാരണം ഈ ലൈഗീകത പ്രശ്നം തന്നെ. അതില്‍ നിന്നുടലെടുക്കുന്നതാണ് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും. നേരത്തെ പറഞ്ഞ പോലെ വെറും ശാരീരിക കര്‍മം അല്ലാത്ത മനസ് പൂര്‍ണമായും ലയിച്ചു സംഗതികളൊക്കെ ചെയ്തിരുന്നെന്കില്‍ ഈ വിവാഹമോചന ഘട്ടത്തില്‍ എത്തില്ലായിരുന്നു. ആരാണുത്തരവാദി? കല്യാണം കഴിച്ച ആ നവ ദാമ്പതികളൊ? അതോ നമ്മുടെ പഴഞ്ചന്‍ വ്യവസ്ഥിതികളൊ?

അടുത്തത് കൂതറ ജൂനിയര്‍ പറഞ്ഞത് നോക്കുക: കൂട്ടുകാരാ .. മതത്തിനോട് യോജിപ്പില്ലെങ്കില്‍‍ അതങ്ങട്ട് ഇവിടെ പറഞ്ഞാല്‍‍ പോരേ. അല്ലാതെ ഈ വളച്ചു കെട്ടല്‍‍‍ എന്തിനാ സുഹൃത്തേ. അമിതമായാലും കടിഞ്ഞാണില്ലെങ്കിലും എല്ലാം അപകടമാണ് കൂട്ടുകാരാ. HIV എങ്ങനെയാണോ ഉണ്ടായതൊന്നും ഞാൻ‍ ചോദിക്കുന്നില്ല.പെപ്സിയും സെക്സിയും ... നല്ല പിക്കപ്പാ ... ഹ ഹ

എന്റെ കൂതറേ ഞാന്‍ ഒരിക്കലും ഒരു മതത്തിനും( അഭിപ്രായത്തിനു) എതിരല്ല. അതില്ലതവന് ഈ ലോകത്തില്‍ ജീവിക്കാന്‍ സാധ്യമല്ല. പിന്നെ അമിതമായും 24 മണിക്കൂറും കെട്ടിപിടിച്ചു കിടക്കണമെന്നും ഞാന്‍ പറഞ്ഞില്ല.  HIV ഉണ്ടായത് നേരായ ലൈന്ഗീകതയിലൂടെ ആണെന്ന് തോന്നുന്നില്ല. വൈകൃതങ്ങളിലൂടെ മാത്രമാണ്.

പാര്ത്ഥന്‍ പറഞ്ഞത് ഇങ്ങനെ: താങ്കളുടെ ‘തലേകെട്ടിൽ’ തന്നെ ഒരു ശരിയല്ലായ്മയുണ്ട്. മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു സാംസ്കാരിക ചട്ടക്കുടിൽ നിന്നും പുറത്തു പോകുന്നുണ്ട് താങ്കളുടെ ചോദ്യത്തിന്റെ തലങ്ങൾ. സെക്സ് പാപമാണോ ? ഓഷോയുടെ അഭിപ്രായം ഇവിടെ .. സമൂഹവും എന്തുകൊണ്ട് സ്ത്രീയെ അടിച്ചമർത്തുന്നു. ഓഷോ പറയുന്നു.

പാര്‍ത്ഥാ ഞാനുണ്ടാക്കിയ തലെക്കെട്ടല്ലത്. ഓഷോയുടെ പുസ്തകത്തില്‍ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ തലെക്കെട്ട് രൂപത്തില്‍ കൊടുത്തൂന്നു മാത്രം. പിന്നെ ഓഷോയെ കുറിച്ച് വായിക്കാന്‍ താങ്കള്‍ തിരഞ്ഞെടുത്ത സൈറ്റ് കൊള്ളാം. അവിടെ ആ ലേഖകന്‍ അല്പം കൂടി കടത്തി വിട്ടിട്ടുണ്ട്. ഒറിജിനല്‍ ദാ ഇവിടെ ഇംഗ്ലീഷില്‍ വായിക്കാം. അതിന്റ മലയാളം പേര് " ലൈന്ഗീകതയില്‍ നിന്ന് അതിബോധതിലേക്ക്" എന്നാണ്. Silence Books അത് അപ്പടി മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എല്ലാ കടകളിലും കിട്ടും. മനുഷ്യരുടെ സാംസ്‌കാരിക ചട്ടക്കൂടുകള്‍ കാലാകാലങ്ങളില്‍ മാറ്റപ്പെടുന്നില്ലേ പാര്‍ത്ഥാ. ഇല്ലെങ്കില്‍ അയിത്തം, സതി, ഒക്കെ ഇപ്പോഴും ഉണ്ടാകുംയിരുന്നില്ലേ? താണ ജാതിക്കാര്‍ക്ക് മാറ് മറക്കാന്‍ സാധിക്കുമായിരുന്നോ? ക്ഷേത്രത്തില്‍ അവര്‍ണന് കേറാന്‍ പറ്റുമായിരുന്നോ? ഈഴവന്‍ വേദം പഠിക്കുംയിരുന്നോ? അതൊക്കെ മാറി വരുന്ന ചിന്തിക്കുന്ന ചെറുപ്പക്കാരുടെ സമൂഹം മാറ്റിക്കൊള്ളും. ഇനി അടുത്ത വിപ്ലവം വരാന്‍ പോകുന്നത് "ഞങ്ങള്‍ കൊയ്യും വയലെല്ലാം ഞങ്ങളുടേത് എന്ന് പണ്ട് വയലില്‍ പണി എടുക്കുന്നവന്‍ പറഞ്ഞിരുന്നു" ( ഇപ്പൊ യന്ത്രങ്ങളാണ് പണി ചെയ്യുന്നത്. നാവില്ലതത് കൊണ്ട് ഭാഗ്യം) . അതുപോലെ "ഞങ്ങള്‍ പൂജ ചെയ്യും ക്ഷേത്രമെല്ലാം ഞങ്ങളുടേത്" എന്ന് നമ്പൂതിരിമാരും പറയും. അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവര്‍ണന് മണിമാളികകളായി. നമ്പൂതിരി പാപ്പരും. ( ഒരു കാര്യം കൂടി ഞാന്‍ നമ്പൂതിരി അല്ല)


അപ്പൊ പറഞ്ഞു വന്നത് സെക്സ് പാപമല്ല എന്ന് തന്നെയാണ്. പക്ഷെ അത് എങ്ങനെ ചെയ്യണം എവിടെ ചെയ്യണം ആരുമായി ചെയ്യണം എന്നതാണ് യഥാര്‍ത്ഥ വിഷയം. എങ്ങനെ എന്ന് ചോദിച്ചാല്‍ ആസ്വദിച്ച് തന്നെ ചെയ്യണം. ഒരു വിഷയം ആസ്വദിച്ചു ചെയ്യണം എങ്കില്‍ അതിനെക്കുറിച്ച് ശരിക്കും പഠിക്കണം. പത്താം ക്ലാസ്സില്‍ കണക്കു ചെയ്യുന്നത് ആസ്വദിച്ചു ചെയ്യുന്ന ഒരു കുട്ടി ഒന്നാം ക്ലാസ് മുതല്‍ അത് ശരിക്ക് പഠിച്ചത് കൊണ്ടാണ് സാധിക്കുന്നത്. എന്ന് വച്ച് പ്രാക്ടികല് ലൈംഗീക ക്ലാസ് ( ഹി ഹി ) നാളെ മുതല്‍ സ്കൂളുകളില്‍ ഏര്പ്പെടുത്തണമെന്നല്ല ഞാന്‍ ഉദേശിച്ചത്. അതിനെക്കുറിച്ച്‌ ഒരു അവബോധം ഏടവും കുറഞ്ഞത് കൌമാര പ്രായത്തില്‍ കുട്ടികള്‍ക്ക് കൊടുക്കണം. അങ്ങനെ എങ്കില്‍ വൈകൃതങ്ങളിലേക്കുള്ള അവരുടെ വഴുതി വീഴല്‍ മാറും. വിവാഹ ബന്ധത്തിന്റെ പ്രാധാന്യവും ഒക്കെ സിലബസ്സുകളില്‍ വേണം. നമ്മുടെ കുട്ടികള്‍ അതിനു പകരം എന്താ പഠിക്കുന്നത്? പണ്ട് മെക്കാള പ്രഭു നടത്തിയ ഭരണ പരിഷ്ക്കാരങ്ങള്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങള്‍, അതിന്റെ ഫലങ്ങള്. ( തേങ്ങാക്കൊല) .

ഇനി എവിടെ വച്ച് എന്നുള്ളത്, വളരെ രഹസ്യമായി തന്നെ വേണം. ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നാളെ വരും. പിന്നെ തുണിയുടുത്ത്‌ നടന്നിട്ട് കാര്യമില്ല...കാരണം തുണിയില്ലാതെ പലരും കണ്ടു കാണും.ഇനി ആരുമായി വേണമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം. സ്വന്തം ഭാര്യയുമായി തന്നെ വേണം. നമ്മുടെ മതങ്ങള്‍ ഇതൊക്കെ വളരെ കാര്യമായിട്ട് പറഞ്ഞിട്ടുണ്ടെന്ന് എല്ലാരും പറയും. പക്ഷെ ഇവിടെ ഇന്ന് സമൂഹത്തില്‍ നടക്കുന്ന സംഗതികളൊ? മതം ആധികാരികമായി എവിടെ ആര് പഠിപ്പിക്കുന്നു.? സ്കൂളുകളില്‍ ബയോളജി ക്ലാസ്സില്‍ ഈ ഭാഗം പടിപ്പിക്കുംപോ " അയ്യോ പാപം" ... ശോ.. എന്ന് പറഞ്ഞു പേജുകള്‍ മറിച്ച് അടുത്തതിലേക്ക് പോകുന്നു. ( മിക്കവാറും അധ്യാപികമാര്‍ ) കുട്ടികളോട് പറയും ആ ഭാഗം വായിച്ചു ഉത്തരങ്ങളും കൂടി എഴുതിക്കൊണ്ട് പോരാന്‍. ഇനി വല്ല ഗ്രന്ഥങ്ങളിലോ (സംസ്കൃതത്തില്‍ )ആരൊക്കെയോ എവിടെയൊക്കെയോ എഴുതി വച്ചിരിക്കുന്നു. ആര് വായിക്കുന്നു. ?ചുരുക്കം പറഞ്ഞാല്‍ പാര്ത്ഥന്‍ പറഞ്ഞ പോലെ ചില സൈറ്റുകള്‍, അല്ലെങ്കില്‍ പോക്കറ്റ് ഡിക്ഷനറി വലിപ്പമുള്ള പുസ്തകങ്ങള്‍ മാത്രമേ നമ്മുടെ കുട്ടികള്‍ക്ക് ആശ്രയമുള്ളൂ.. സംഗതി അപ്പോഴും സൈനൈഡ് പരുവമുള്ളതെ കിട്ടൂ.

ഇനി താഴെ പറയുന്ന കണ്ണികള്‍ കൂടി ക്ലിക്ക് ചെയ്തു വായിച്ചാല്‍ നിങ്ങളുടെ ജീവിതം സാര്‍ത്ഥകമായി.
1. ബിയറും ലൈംഗികതയും - മനോരമ
2. പങ്കാളിക്കു സെക്സ് നിഷേധിക്കുന്നതും സാഡിസം - മനോരമ
3. വൈകൃതങ്ങളോടു പ്രിയം - മനോരമ
4. ദാറ്റ്സ്മലയാളം ലേഖകന്‍റെ മാനറിസങ്ങള്‍
5. വെബ്‌ലോകം ലേഖകരുടെ മാനറിസങ്ങള്‍


ദേശാഭിമാനിയില്‍ ദൈവം സഹായിച്ച് ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ്സും, ബി.ജെ.പി യും ചെയ്ത നല്ല കാര്യങ്ങള്‍ മാത്രമേ അതിലുള്ളൂ.. മാതൃഭൂമി, ദീപിക, എന്നിവ എനിക്ക് ജോലി ചെയ്യുന്നിടത്ത് കിട്ടില്ല. കേരളകൌമുദിയിലും ഇല്ല. പക്ഷെ അവരുടെ ഫയര്‍ എന്നാ മാഗസിനില്‍ ധാരാളം ഉണ്ട്. പക്ഷെ അത് വായിച്ചാല്‍ പിന്നെ നിങ്ങള്‍ ബ്ലോഗുകള്‍ ഒന്നും വായിക്കില്ല..എപ്പോഴും അതും തുറന്നു വച്ചിരിക്കും. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല.

ചുരുക്കം പറഞ്ഞാല്‍ ആരും കുറ്റക്കാരല്ല. എല്ലാം ശരിയാണ്. ഇത്രയും എഴുതി പിടിപ്പിച്ച ഞാന്‍ ഒരു മണ്ടന്‍. ഇനി ഈ വിഷയം എഴുതുകയെ ഇല്ല.. ഹി ഹി. മതിയായി..

Read more...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP