Wednesday, June 10, 2009

രാഷ്ട്രീയ ജീവിതത്തിനും വേണ്ടേ ഒരു വിശ്രമവും വിരമിക്കലുമൊക്കെ?

അറുപത്തഞ്ചു കഴിഞ്ഞ കേരള രാഷ്ട്രീയ നേതാക്കളെ കുറിച്ച് പരിശോധിച്ചാല്‍ .. കെ. കരുണാകരന്‍ ( 90 വയസ്സ്) , അച്യുതാനന്ദന്‍ ( 85 വയസ്സ്), വെളിയം ഭാര്‍ഗവന്‍ ( 85 നു മുകളില്‍) , പാലോളി മുഹമ്മദ്‌ കുട്ടി ( 85 നു മുകളില്‍), ഓ. രാജഗോപാല്‍ ( 78 വയസ്സ്) , കെ. എം. മാണി ( 76 വയസ്സ്) , ഇ. അഹമ്മദ്‌ ( 71 വയസ്സ്) , എം.പി. വീരേന്ദ്രകുമാര്‍ ( 71 വയസ്സ്) , വയലാര്‍ രവി ( 72 വയസ്സ്), എ.കെ. ആന്റണി ( 69 വയസ്സ്), ഉമ്മന്‍ ചാണ്ടി ( 66 വയസ്സ്) , പിണറായി വിജയന്‍ ( 65 വയസ്സ്) ഇങ്ങനെ ഒരു നീണ്ട നിര കിട്ടും. ഇവരെല്ലാം തന്നെ ഇന്ന് സജീവ രാഷ്ട്രീയത്തില്‍ ഉണ്ട് താനും.

കേന്ദ്ര നേതാക്കളെ കുറിച്ച് പരിശോധിച്ചാല് ഒന്നും കൂടി ഞെട്ടും. എല്‍.കെ. അദ്വാനി ( 82 വയസ്സ്), മന്‍മോഹന്‍ സിംഗ് ( 77 വയസ്സ്), പ്രണബ്‌ മുഖര്‍ജി ( 75 വയസ്സ്), മുരളി മനോഹര്‍ ജോഷി ( 74 വയസ്സ്), ലാലു പ്രസാദ്‌ യാദവ് ( 62 വയസ്സ്), മുലായം സിംഗ് യാദവ് ( 69 വയസ്സ്) , ശരദ്‌ പവര്‍ ( 68 വയസ്സ്), എ.ഡി. ബര്‍ദാന്‍ ( 70 നു മുകളില്‍) അങ്ങനെ വേറെ ഒരു നീണ്ട ലിസ്റ്റ് കാണാം.

സമയക്കുറവും ലിസ്റ്റ് കണ്ടപ്പോ ഞെട്ടിയതും നിമിത്തം അധികം പേരുകള്‍ കൊടുത്തിട്ടില്ല. എങ്കിലും നോക്കുക... 110 കോടി ജനങ്ങളെ ഭരിക്കുന്നത്‌ എത്ര പ്രായമുള്ളവരാണെന്നു.? അതില്‍ തന്നെ മൊത്തം വോട്ടവകാശമുള്ളത്തില് ഏകദേശം 50 ശതമാനത്തിനു മുകളില്‍ ജനങ്ങള്‍ 35 വയസ്സില്‍ താഴെ ഉള്ളവരാണത്രേ. ജനസഖ്യയില്‍ ഏകദേശം 50:50 നില്‍ക്കുന്ന സ്ത്രീ പുരുഷ അനുപാതം രാഷ്ട്രീയത്തില്‍ പക്ഷെ 10:90 പോലുമില്ല എന്നതാണ് വാസ്തവം. അത് ഇപ്പോള്‍ അറുപതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുനപരിശോധിച്ചു വനിതാ സംവരണം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. കണ്ടറിയണം.

ഏതു ജോലി ചെയ്യുന്നവരാണെന്കില് കൂടിയും 60 വയസ്സുകഴിഞ്ഞാല്‍ വിശ്രമം അത്യാവശ്യം. കാരണം നമ്മുടെ മനസ്സും ശരീരവും 60 നു മുമ്പുള്ള ഊര്ജസ്വലതയോടെ അറുപതിനു ശേഷം പ്രവര്തിക്കുകയില്ലെന്നു സ്പഷ്ടമായ കാര്യമല്ലേ? എന്തിനേറെ പറയുന്നു.. ഇപ്പൊ 35 കഴിയുമ്പോഴേ.. ഒരു എഴുപതു ശതമാനം ആള്‍ക്കാര്‍ക്കും കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എല്ലാമുണ്ട്. സര്‍ക്കാര്‍ സര്‍വീസില് 58 വയസ്സുകഴിഞ്ഞവര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാവുന്നു. സ്വകാര്യ കമ്പനികളും അതുപോലെ തന്നെ. ചുരുക്കം ചില സ്വകാര്യ കമ്പനികള്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിച്ചു തലപ്പത്തിരുതതാറുണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോന്നു സംശയം. മറ്റേതു ജോലിയെക്കാളും ഉത്തരവാദിത്വവും അര്‍പ്പണ ബോധവും കൃത്യനിഷ്ടയും ആധുനിക ചിന്തകളും വളരെ അത്യാവശ്യമായ മേഖലയാണ് രാഷ്ട്രീയം. കാരണം ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ സംസ്ഥാനത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഇവര് കൂടി തീരുമാനിക്കുന്ന കാര്യങ്ങള്‍. എഴുപതു വയസ്സിനു മുകളിലുള്ളവര്‍ കൂടി സുപ്രധാന തീരുമാനങ്ങള്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? ആലോചിച്ചു നോക്കുക. ഏതു കാര്യത്തിനും കഴിവുള്ള ഒരു സെക്രടരിയുടെ സഹായമില്ലാതെ ഇക്കൂട്ടര്‍ ചെയ്യുമോ?

എല്ലാ രാഷ്ട്രീയ പാര്‍ടികളിലും ചെറുപ്പക്കാര്‍ ധാരാളം ഉണ്ട്. പക്ഷെ എത്ര പേര്‍ക്ക് അവസരം കിട്ടുന്നുണ്ട്. വളരെ ചുരുക്കം മാത്രം. ചുരുക്കം ചിലരെ ഒഴിച്ചാല്‍ യു.ഡി.എഫില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്നതും ജയിച്ചതുമെല്ലാം ഏകദേശം അറുപത്തഞ്ചു കഴിഞ്ഞവര്‍ തന്നെ. എല്‍.ഡി.എഫ് ഇത്തവണ ചെറുപ്പക്കാര്‍ക്ക്‌ അവസരം കൊടുത്തു അതില്‍ ജയിച്ചവര്‍ മൂന്നുപേരും 35 ഇല്‍ താഴെ. നല്ല കാര്യം. പക്ഷെ.. സി.പി.എം. , സി.പി.ഐ. എന്നിവയുടെ സെക്രട്ടറിയേറ്റില്‍ എത്ര ചെറുപ്പക്കാരുണ്ട്.? വളരെ ചുരുക്കമെന്നു മറുപടി കിട്ടും.
അതായതു എല്ലാ രാഷ്ട്രീയ പാര്‍ടിയുടെയും മുന്‍ നേതൃ നിരയില്‍ ചെറുപ്പക്കാര്‍ തീരെ കുറവാണെന്നു കാണാം.

ഒരു വീട്ടില്‍ 65,70 കഴിഞ്ഞ പ്രായമായവര്‍ ആ വീട്ടുഭരണം തങ്ങളുടെ മക്കളെ ഏല്പിച്ചു സ്വസ്ഥമായിരുന്നു വിശ്രമ ജീവിതം നയിക്കുന്നില്ലേ? പണ്ടൊക്കെ അതിനു ഒരു വ്യവസ്ഥയും ഉണ്ടായിരുന്നു. ബാല്യം, കൌമാരം, യൌവനം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം. ഇന്ന് കുടുംബ ജീവിതത്തില്‍ സന്യസമില്ലെന്കിലും വാനപ്രസ്തം ( വിശ്രമ ജീവിതം) വരെയുണ്ട്. അതായത്‌ വനത്തില്‍ പോയില്ലെങ്കിലും ഉത്തരവാദിത്വങ്ങളൊക്കെ മക്കളെ ഏല്പിച്ചു സ്വയം ഒതുങ്ങിക്കൂടി വിശ്രമ ജീവിതം നയിക്കുന്നു. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ മാത്രം അതില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ ഗുരുക്കന്മാര്‍ തങ്ങളിപ്പോഴും യൌവന രാഷ്ട്രീയക്കാരാണെന്നാണ് പറയുന്നത്.

അല്ല എഴുതിയെഴുതി സമയം പോയതറിഞ്ഞില്ല. ഇതൊക്കെ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ?

9 comments:

കൂട്ടുകാരന്‍ | Friend June 10, 2009 at 1:10 AM  

അല്ല എഴുതിയെഴുതി സമയം പോയതറിഞ്ഞില്ല. ഇതൊക്കെ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ?

അരുണ്‍ കരിമുട്ടം June 10, 2009 at 2:56 AM  

എത്രയോ നാളായി ചര്‍ച്ച ചെയ്യുന്ന വിഷയം.ഇന്നും ഒരു മാറ്റവുമില്ല!!

ramanika June 10, 2009 at 11:35 AM  

ഇതിനു ഒരു മാറ്റവും പ്രതീക്ഷികണ്ട
വെറുതെ സമയം കളയലാവും!

ഹന്‍ല്ലലത്ത് Hanllalath June 10, 2009 at 3:28 PM  

ഇതൊന്നും മാറാന്‍ പോകുന്നില്ല...

മുക്കുവന്‍ June 10, 2009 at 10:55 PM  

prime minister/presientshipt should not handed over to 30 year old boy...

but I would say the average age should be in 55-60s though

Anil cheleri kumaran June 10, 2009 at 11:18 PM  

തീർച്ചയായും.

ഷാരോണ്‍ June 10, 2009 at 11:18 PM  

രാഷ്ട്രീയത്തില്‍ വിരമിക്കല്‍ എന്നത് ഒരു മണ്ടന്‍ ആശയമാണ്...
പ്രവൃത്തി പരിചയം കരുതരാക്കുന്ന പാരമ്പര്യമാണ് രാഷ്ട്രീയത്തില്‍...
നെഹ്‌റു...ഇന്ദിര..വാജ്പേയി...മന്‍മോഹന്‍ , ഈ എം എസ്...അങ്ങനെ എത്ര പേര്‍???

ഗാന്ധി പ്രായമായപ്പോള്‍ വിരമിചിരുന്നെന്കില്‍ ഭാരതത്തിന്റെ നഷ്ടം എത്ര വലുതായേനെ???

രാഷ്ട്രീയം ഒരു തൊഴില്‍ അല്ലല്ലോ കൂട്ടുകാരാ...
പ്രായാധിക്യം മൂലം ഒരാള്‍ ഇനി പ്രവര്‍ത്തിക്കാന്‍ ശേഷിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അയാളെ തെരെഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുക...
അത് തന്നെ പ്രതിവിധി....

കനല്‍ June 11, 2009 at 8:54 AM  

ഇതില്‍ നിന്നും എന്തു മനസിലായി..
രാഷ്ട്രിയ പണിയില്‍ ചേര്‍ന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കാം.
ശിഷ്ടകാലം സ്വസ്ഥം സുഖം...

സുനിൽ കൃഷ്ണൻ(Sunil Krishnan) June 11, 2009 at 10:50 PM  

കൂട്ടുകാരനോട് യോജിയ്ക്കാൻ കഴിയുന്നില്ല.എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്.നമ്മുടെ നാട്ടിലെ ഒരു സാധാരണ പുരുഷനോ സ്ത്രീയോ ഒരു 65 വയസ്സു കഴിഞ്ഞാൽ എപ്രകാരം ആയിരിയ്ക്കും എന്നത്.മിക്കവാറും രോഗ പീഠകളാൽ വീട്ടിൽ തന്നെ ഇരുന്നു സമയം പോക്കുന്നു.

നമ്മുടെ രാഷ്ട്രീയക്കാരിൽ പലരും 75 വയസ്സിനു മേലേയും ജീവിതത്തിൽ സജീവമാണെന്ന കാര്യം ശ്രദ്ധിച്ചിട്ടില്ലേ? ഇ.എം എസ് മരിക്കുന്നതിനു തൊട്ടു മുൻ‌പ് വരെ വായനയിലും എഴുത്തിലും നിറഞ്ഞു നിന്നു.അതു പോലെ പലരും.എന്തു പറഞ്ഞാലും 92 വയസ്സിലും കരുണാകരനും “ആക്ടീവ്” അല്ലേ? നമ്മുടെ വി.എസോ?

അപ്പോൾ പ്രായം അല്ല രാഷ്ട്രീയത്തിലെ വിരമിയ്ക്കലിനു അടിസ്ഥാനം.ചിന്തിയ്ക്കാനും സ്വപ്നം കാണാനും പ്രവർത്തിയ്ക്കാനും ഉള്ള കഴിവാണു പ്രധാനം.അതോടൊപ്പം ചെറുപ്പക്കാർക്കും അവസരം ഉണ്ടാകണം.അവർ വളർന്നു വരണം..പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഒക്കെ വളരെ ചെറുപ്പത്തിൽ നേതൃനിരയിൽ എത്തി.അതൊക്കെ ഇ.എം.എസിനെപ്പോലെ ദീർഘദൃഷ്ടിയുള്ള ഒരാളിന്റെ സംഭാവനകൾ കൂടിയാണ്

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP