Friday, May 1, 2009

ബ്ലോഗ്ഗറെ പരിചയപ്പെടാം

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഒരു വ്യക്തിയെക്കുറിച്ചു എഴുതിയിരുന്നു. വേണ്ടായിരുന്നു പിന്നെ തോന്നി. എഴുതിക്കഴിഞ്ഞു പിന്നെ ഡിലീറ്റ് ചെയ്തുമില്ല. സംഗതി ആ കക്ഷി ഒരു ബ്ലോഗ്ഗര്‍ ആണ്. പക്ഷെ മിനക്കെട്ടിരുന്നു ഓപ്പണ്‍ ഐഡി ഉണ്ടാക്കി കമന്റ്‌ ചെയ്തതിനോടായിരുന്നു എനിക്ക് വെറുപ്പ്‌. കാര്യങ്ങള്‍ എത്ര വിമര്‍ശനം ആണെങ്കിലും വെട്ടിത്തുറന്നു സ്വന്തം ഐഡിയില്‍‍ തന്നെ പറയുക. കുറഞ്ഞത്‌ ഏതു ബ്ലോഗര്‍ ആണെന്നെന്കിലും അറിയാമല്ലോ. ഇവിടെ പലരും അവരുടെ മുഴുവന്‍ വിലാസങ്ങളും എങ്ങും കൊടുത്തതായി കാണുന്നില്ല. ചിലര്‍ പേരും, ഫോട്ടോയും കൊടുക്കാറുണ്ട്. ചിലര്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി വരെ കൊടുക്കാറുണ്ട്. വേറെ ചിലര്‍ ഒരു ചെല്ലപ്പേരില്‍ അറിയപ്പെടാനാണ് താല്പര്യം. നാടും വീടും ഫോട്ടൊയൊന്നും കൊടുക്കാറില്ല. ഞാന്‍ ആ ഗണത്തില്‍ പെട്ട ഒരു കക്ഷിയാണ്. പക്ഷെ അടുത്തറിയാവുന്നവര്‍ക്ക് ഞാന്‍ എന്‍റെ മുഴുവന്‍ വിവരങ്ങളും കൊടുത്തിട്ടുമുണ്ട്. എല്ലാ വിവരങ്ങളും ബ്ലോഗില്‍ പരസ്യമായി കൊടുക്കുന്നതും പലപ്പോഴും നല്ലതല്ല. കാരണം പല രീതിയില്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്‌. അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ഇതല്ല. ആ കക്ഷി ഒരു കൊട്ടുകാരന്റെ രൂപത്തില്‍ വന്നു ചെണ്ട അടിച്ചപ്പോള്‍ ഞാന്‍ തിരിച്ചു മദ്ദളം അടിച്ചു. മേളം മുറുകി. പക്ഷെ...ഒരു കാര്യം ഉറപ്പായി...മദ്ദളം ഞാന്‍ അടിച്ചില്ലായിരുന്നെന്കില്‍ ആ പഞ്ചാരി മേളം ഉണ്ടാകില്ലായിരുന്നു. വെറുതെ ചെണ്ട അടിച്ചു പോയേനെ... ഇനി ഉണ്ടാകില്ല ഏതായാലും. എന്തായാലും ആ സംഭവത്തില്‍ ഞാനിവിടെ എന്‍റെ ഖേദം രേഖപ്പെടുത്തുന്നു.

നല്ല ബ്ലോഗ്‌ തിരഞ്ഞെടുത്തു അവാര്‍ഡ്‌ നല്‍കുന്ന ഒരു പ്രഹസന പരിപാടി നിങ്ങള്‍ കണിക്കൊന്ന, കൂട്ടം എന്നിവര്‍ ചേര്‍ന്ന് നടത്തിയത്‌ വീക്ഷിചിരിക്കും.  . പോങ്ങുമൂടര്‍ ഇവിടെ അതിനെ കുറിച്ച് വിമര്ശനാല്‍്മകമായ രീതിയില്‍ ഒരു ആക്ഷേപഹാസ്യവും എഴുതിയിട്ടുണ്ട്. ബ്ലോഗുകളിലെ സജീവ സന്നിധ്യങ്ങള്‍ അതിനെ വളരെ നല്ല രീതിയില്‍ പിന്താങ്ങുകയും ചെയ്തിരിക്കുന്നു. തികച്ചും വളരെയധികം ന്യു‌നതകള്‍ നിറഞ്ഞ ഒരു അവാര്‍ഡ്‌ രീതിയാണ് അവര്‍ ഉപയോഗിച്ചത്‌. കാരണം ബ്ലോഗുകളില്‍ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട്. ലേഖനങ്ങള്‍, കഥകള്, കവിതകള്‍, കാര്‍ടൂണുകള്, ഓര്‍മ്മക്കുറിപ്പുകള്‍‍, ആനുകാലിക സംഭവങ്ങള്‍, നര്‍മങ്ങള്‍, പടങ്ങള്‍, പാചക കുറിപ്പുകള്‍, ഗവേഷണങ്ങള്‍, വിദ്യാഭ്യാസപരമായ ലേഖനങ്ങള്‍ അങ്ങനെ നീണ്ടു പോകുന്നു വിഷയങ്ങള്‍. അപ്പോള്‍ കവിത എഴുതുന്ന ഒരാളാണ് മികച്ച ബ്ലോഗ്ഗര്‍ എന്ന് ഒരിക്കലും കണക്കാക്കാന്‍ പറ്റില്ല. അഗ്രിഗേറ്ററുകളില്‍ കണ്ടിട്ടുപോലും ഇല്ലാത്ത നിരവധി നല്ല സൈറ്റുകള്‍ ഉണ്ട്. ഇന്ന് നിലവില്‍ ബ്ലോഗ്‌ എഴുതുന്നില്ലെന്കില്‍ പോലും ബ്ലോഗില്‍ സജീവ സാന്നിധ്യങ്ങളയിരുന്ന ധാരാളം പ്രതിഭാധനന്മാര്‍ നമ്മുക്കുണ്ട്. അവരുടെയൊക്കെ ബ്ലോഗുകളില്‍ ഇന്നും ആള്‍ക്കാര്‍ സന്ദര്‍ശിച്ചു വായിക്കുന്നു. കാരണം വളരെ ആകര്‍ഷണീയമായ രചന ശൈലി തന്നെ. സൌഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചു പോകുന്നതിനു അവാര്‍ഡുകള്‍ ഗുണം ചെയ്യുകയുമില്ല. ഈ അവാര്‍ഡ്‌ വേണോ വേണ്ടയോ എന്ന് ബ്ലോഗേഴ്സ് തീരുമാനിക്കട്ടെ അല്ലെ?

ഇവിടെ നല്ല ബ്ലോഗുകളെ പരിചയപ്പെടാനും അവരുടെ നല്ല കൃതികള്‍ ഏതൊക്കെയാണെന്നും നമുക്ക്‌ വായനക്കാര്ക്ക് കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തി നോക്കാം. എന്‍റെ പരിശ്രമം ഇവിടെ ഒരു ശതമാനത്തില്‍ ഒതുങ്ങുന്നു. നിങ്ങളുടെ സഹകരണം കൂടി ആകുമ്പോ ഇത് നൂറ് ശതമാനം ആകും. അതായത്‌ ഓരോ ദിവസവും ഏറ്റവും കുറഞ്ഞത്‌ 3 ബ്ലോഗുകള്‍ എങ്കിലും പരിചയപ്പെടാം. ക്ലു ആയി അവര്‍ സ്ഥിരം ഉപയോഗിക്കുന്ന ചില ശൈലികളൊ, വാക്കുകളോ തരാം. ചില പ്രധാന ലേഖനങ്ങളുടെ തലെക്കെട്ടുകളും. ആരാന്നു കണ്ടുപിടിക്കാനുള്ള അവസരം എല്ലാവര്‍ക്കും കിട്ടുന്നു. കണ്ടു പിടിച്ച് കഴിഞ്ഞാല്‍് അവരെ കുറിച്ച് ഒരു ചെറു ലേഖനം പോലെ നമുക്ക്‌ എഴുതാം. അപ്പോള്‍ നിങ്ങള്‍ ആരാന്നു കണ്ടു പിടിക്കുന്നതിനോടൊപ്പം ആ വ്യക്തിയെ കുറിച്ച് നിങ്ങള്ക്കറിയാവുന്ന കാര്യങ്ങള്‍ കൂടി അഭിപ്രായത്തില്‍ ഉള്‍പ്പെടുത്തുക. അപ്പൊ അദ്ദേഹത്തെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്ന എന്‍റെ ജോലി വളരെ കുറഞ്ഞു കിട്ടും. ചിലര്‍ക്ക്‌ ചിലരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാം. അവര്‍ക്ക്‌ വിരോധം ഇല്ലെങ്കില്‍ അവരെക്കുറിച്ചുള്ള ആ വിവരങ്ങളും ഉള്‍പ്പെടുത്താം. എല്ലാവരും സഹകരിക്കുമെന്കില്‍ നമുക്ക്‌ നല്ല രീതിയില്‍ മുമ്പൊട്ട് കൊണ്ടുപോകാം. എന്ടെ പ്രൊഫൈലില്‍ ഇമെയില്‍ അഡ്രസ്‌ ഉണ്ട്. നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ പറ്റാത്തത് ഉണ്ടെങ്കില്‍ എന്നെ അറിയിക്കുക.

15 comments:

കൂട്ടുകാരന്‍ | Friend May 1, 2009 at 11:39 PM  

ഇവിടെ നല്ല ബ്ലോഗുകളെ പരിചയപ്പെടാനും അവരുടെ നല്ല കൃതികള്‍ ഏതൊക്കെയാണെന്നും നമുക്ക്‌ വായനക്കാര്ക്ക് കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തി നോക്കാം. എന്‍റെ പരിശ്രമം ഇവിടെ ഒരു ശതമാനത്തില്‍ ഒതുങ്ങുന്നു. നിങ്ങളുടെ സഹകരണം കൂടി ആകുമ്പോ ഇത് നൂറ് ശതമാനം ആകും. അതായത്‌ ഓരോ ദിവസവും ഏറ്റവും കുറഞ്ഞത്‌ 3 ബ്ലോഗുകള്‍ എങ്കിലും പരിചയപ്പെടാം.

വേണു venu May 1, 2009 at 11:48 PM  

“ചിലര്‍ നാടും വീടും ഫോട്ടൊയൊന്നും കൊടുക്കാറില്ല. ഞാന്‍ ആ ഗണത്തില്‍ പെട്ട ഒരു കക്ഷിയാണ്. പക്ഷെ അടുത്തറിയാവുന്നവര്‍ക്ക് ഞാന്‍ എന്‍റെ മുഴുവന്‍ വിവരങ്ങളും കൊടുത്തിട്ടുമുണ്ട്. എല്ലാ വിവരങ്ങളും ബ്ലോഗില്‍ പരസ്യമായി കൊടുക്കുന്നതും പലപ്പോഴും നല്ലതല്ല.”‍ കൂട്ടുകാരന്‍.
കൊടുത്താലും കുഴപ്പം, കൊടുത്തില്ലെങ്കില്‍ അനോണിയാണെന്ന കുഴപ്പം.!
കൂട്ടുകാരന്‍ തന്നെ ഈ ചിന്താകുഴപ്പത്തിലെ ഒരു കുഴപ്പമാകുന്ന പോലെ.
അനോണിക്കും അടുത്തറിയാവുന്നവര്‍ ഉണ്ടു് എന്നുള്ളതു കൊണ്ട് കുഴപ്പം കുഴപ്പമല്ലാതാകുമോ.?

പ്രൊഫയിലില്‍ എഴുതി വയ്ക്കുന്ന വാക്കുകളെ പോലും തീപ്പെട്ടി ഉരച്ചു കത്തിച്ച് ചാമ്പലാക്കുന്ന കമന്‍റ് കാണുമ്പോള്‍ ഏത് സനോണിയും ആഗ്രഹിച്ചു പോകും ഒരു നിമിഷം എങ്കിലും ഒരനോണിയായിരുന്നെങ്കില്‍ എന്ന്.

സോറി. എന്‍റെ സംശയമാണേ.:)

കൂട്ടുകാരന്‍റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും‍.

കാപ്പിലാന്‍ May 1, 2009 at 11:49 PM  

കൂട്ടുകാരാ ,

ബ്ലോഗേര്‍സ് കോളേജ് വഴി നല്ല 10 ബ്ലോഗറെ തിരഞ്ഞെടുത്ത് അവര്‍ക്ക് 1000/- cash award + കോളേജിലെ പ്രിന്‍സി ഒപ്പിട്ട പ്രശസ്തി പത്രവും കൊടുക്കാന്‍ തീരുമാനിച്ച കാര്യം മറന്നു പോയോ .കൊള്ളികളില്‍ അതിന്റെ വിവരങ്ങള്‍ ഉണ്ട് . എന്തായാലും കുഞ്ഞിന്റെ ആഗ്രഹമല്ലേ നടക്കട്ടെ .ആശംസകള്‍ .ഞാന്‍ ആ പരിപാടി ഇത് മൂലം ഉപേക്ഷിക്കുന്നു . വല്ലപ്പോഴും അവിടെയും പോയി വായിക്കണം .

Calvin H May 2, 2009 at 12:39 AM  

കോഫി വിത്ത് കൂട്ടുകാരന്‍ എന്നൊരു പരിപാടി തുടങ്ങിയാലോ? :)

മാണിക്യം May 2, 2009 at 1:44 AM  

ബ്ലോഗ് പുരാണം
കൂട്ടുകാരാ അപ്രീയമായുള്ളത് ഒഴിവാക്കുക
എല്ലാവരിലും എന്തെങ്കിലും നല്ലത് കാണും
അതെന്താണെന്ന് ഒന്നു ഹൈലൈറ്റ് ചെയ്യുക,
അത് പറയുന്നവരുടെയും വായിക്കുന്നവരുടെയും
പോസിറ്റീവ് എനേര്‍ജി വര്‍ദ്ധിപ്പിക്കും...
ഞങ്ങള്‍ക്ക് ഒരു വലിയമ്മയുണ്ടായിരുന്നു ആരേലും ദ്വേഷ്യപ്പെട്ടാല്‍ പുള്ളിക്കാരി ഒരു ചോദ്യമുണ്ട്
:“ഒരു കോപം കൊണ്ട് അങ്ങോട്ട് [കിണര്‍]
ചാടിയാല്‍ ഇരു കോപം കൊണ്ട്
ഇങ്ങോട്ട് കയറുമോ??”:
അഭിപ്രായം പറയുവാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കട്ടെ
അതിനോട് യോജിക്കാം വിയോജിക്കാം
[നല്ല സ്വരത്തില്‍ റ്റെമ്പര്‍ വിടാതെ]
അതിന്റെ സുഖം സൌരഭ്യം പരക്കട്ടെ ചുറ്റും..
നന്മകള്‍ നേരുന്നു

yousufpa May 2, 2009 at 1:50 AM  

തീര്‍ച്ചയായും നല്ല തീരുമാനം.എന്റെ എല്ലാ സഹകരണവും പ്രതീക്ഷിക്കാം.

ഇതാ ഒരു ക്ലു..“ഒരിട”ത്ത് ഒരു ബ്ലോഗറുണ്ട് കണ്ടു പിടിക്കാമൊ..?

പാവപ്പെട്ടവൻ May 2, 2009 at 3:55 AM  

ഓരോരുത്തരുടെയും മനോ വ്യവഹാരങ്ങളാണ്‌ ബ്ലോഗ്ഗില്‍ എഴുതാ പെടുന്നത് അതിനെ തരം തിരിക്കരുത് എന്നൊരു അഭിപ്രായമാണ് രേഖപ്പെടുത്താനുള്ളത്

കൂട്ടുകാരന്‍ | Friend May 2, 2009 at 4:12 AM  

അഭിപ്രായങ്ങള്‍ അറിയിച്ച വേണുവേട്ടന്‍, കാപ്പിലാന്‍ ചേട്ടന്‍, കാല്‍വിന്‍, മാണിക്യം ചേച്ചി, യു‌സപ് , പാവപ്പെട്ടവന്‍, എല്ലാവര്ക്കും നന്ദി.

ഇവിടെ ഒരു കാരണവശാലും ആരെയും തരം തിരിക്കുകയുമില്ല. ഒരാള്‍ മറ്റൊരളില്‍ നിന്ന് മെച്ചമാണെന്നു പറയുകയുമല്ല. ബ്ലോഗുകളിലേക്ക് വായനക്കാരുടെ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാനും ആ ബ്ലോഗ്ഗേറെ കുറിച്ച് അറിഞ്ഞുകൂടാത്തവര്ക്ക് ഒരു പരിചയപ്പെടുത്തലും മാത്രമേ ഉദ്ദേശമുള്ളൂ. ഒരിക്കലും ബ്ലോഗുകളില്‍ ഒരു അവാര്‍ഡ്‌ നല്ലതല്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. അത് ഞാന്‍ പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.

മരമാക്രി May 2, 2009 at 8:04 AM  

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

സമാന്തരന്‍ May 2, 2009 at 6:04 PM  

ഏറ്റവും കുറഞ്ഞത് ,നിങ്ങളെ ഞങ്ങളും ഞങ്ങളും (ഒരു ബ്ലോഗറെ മറ്റുള്ളവര്‍ )എങ്ങനെ വായിക്കുന്നു എന്ന് വെളിവാക്കല്‍..
അഭിനന്ദനങ്ങള്‍...

ബാജി ഓടംവേലി May 3, 2009 at 8:55 AM  

എല്ലാവരിലും എന്തെങ്കിലും നല്ലത് കാണും...
എല്ലാവരിലും എന്തെങ്കിലും നല്ലത് കാണുക...
അഭിനന്ദനങ്ങള്‍...
ആശംസകള്‍...

santhoshhrishikesh May 3, 2009 at 9:33 AM  

ബ്ളോഗര്‍മാരുടെ അനൌപചാരിക കൂട്ടായ്മകളാണ് വേണ്ടത്. അക്കാദമികളും സംഘടനകളുമല്ല. സന്ന്യാസിമാരുടെ പോലും സംഘടനയുണ്ടാവുന്ന നാട്ടില്‍ ബ്ളോഗുകളും സംഘടനയ്കു കീഴിലായാല്‍ തീര്‍ന്നു, അതിന്റെ സ്വാതന്ത്യ്രം
hk santhosh
http://hksanthosh.blogspot.com

നരിക്കുന്നൻ May 3, 2009 at 11:58 AM  

നല്ല ആശയം. നടക്കട്ടേ...

ശ്രീ May 5, 2009 at 5:54 AM  

നല്ല ആശയം!

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP