ബ്ലോഗ്ഗര്മാര് അറിഞ്ഞിരിക്കേണ്ട അല്പം ബ്ലോഗ് വിവരം
ബ്ലോഗ് റോളുകളെ പറ്റി പലര്‍ക്കും സംശയം ഉണ്ടെന്നു തോന്നുന്നു. എന്തായാലും നിലവിലുള്ള ഒരു പ്രമുഖ ബ്ലോഗ് റോളിനെയും ഒരു ഗൂഗിള്‍ കമന്റ് ഗ്രൂപിനെയും പിന്നെ ഗൂഗിള്‍ ഭാഷമാറ്റുന്നവനെയും എനിക്കറിയാവുന്ന പോലെ പരിചയപ്പെടുത്താം. തെറ്റ് കണ്ടാല്‍ വായിക്കുന്നവര്‍ തിരുത്തുമല്ലോ അല്ലെ?
1. ചിന്ത
ചിന്തയില്‍ നിങ്ങള്‍ എഴുതുന്ന പോസ്റ്റുകള്‍ വരണമെങ്കില്‍ ആദ്യമായി ഇവിടെ സന്ദര്‍ശിച്ചു അവിടെ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക ഇല്ലെങ്കില്‍ paul@chintha.com or editor@chitha.com ഈ രണ്ടിലെതെന്കിലും ഒരു ഈമെയിലില്‍ നിങ്ങളുടെ പേര്, ബ്ലോഗ് അഡ്രസ്, ഫീഡ് അഡ്രസ് ഇവ അയക്കുക. പോള്‍ മാഷ് തീര്‍ച്ചയായും നിങ്ങള്‍ക്ക് മറുപടി അയക്കും. ഫീഡ് അഡ്രസ് കിട്ടാന്‍ ബ്ലോഗ്ഗെരില്‍ ലോഗിന്‍ ചെയ്തു സെറ്റിങ്ങ്സില്‍ പോയി സൈറ്റ് ഫീഡ് എന്നിടത്ത് ക്ലിക്കിയാല്‍ മതി. പോള്‍മാഷ് നിങ്ങള്‍ക്ക് ചിന്തയില്‍ ഒരു പേജും ഒരു നോഡ് നമ്പറും തരും . അതിന്റെ അഡ്രെസ്സ് നിങ്ങളുടെ ബ്ലോഗില്‍ തന്നെ ഒരു ലിങ്ക് ആയി ഇട്ടാല്‍ പിന്നെ എപ്പോഴൊക്കെ പുതിയ പോസ്റ്റ് ചെയ്യുമ്പോ അവിടെ ക്ലിക്ക് ചെയ്തു റിഫ്രെഷ് ഞെക്കിയാല്‍ മതി. ചിന്തയില്‍ പോസ്റ്റ് വന്നിരിക്കും. എന്താണോ നിങ്ങളുടെ പ്രൊഫൈല്‍ പേര് അതാണ് ആദ്യം വരിക. പിന്നെ പോസ്റ്റ് ടൈറ്റിലും. വേണമെങ്കില്‍ ആരും കാണാതെ ഇരിക്കാന്‍ നിങ്ങളുടെ ബാക്ക്ഗ്രൌണ്ട് കളര്‍ തന്നെ ലിങ്കിനു കൊടുക്കാം . മൗസ് അതിലെ ഓടിക്കുംപോ മാത്രം തെളിഞ്ഞു വരും. ചിലപ്പോ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തു ചിന്തയില്‍ നിങ്ങള്‍ക്കിഷ്ടമുള്ള സമയത്ത് പ്രദര്‍ശിപ്പിക്കാം. രാത്രി ഇരുന്നു ടൈപ്പ് ഒക്കെ ചെയ്തു പബ്ലിഷ് ആക്കിയിട്ട് രാവിലെ പ്രദര്‍ശിപ്പിക്കാം. അല്ലെങ്കില്‍ വേറെ ആരെങ്കിലും അറിയാതെ ക്ലിക്കിയാല്‍ നിങ്ങള്‍ ഉദ്ദേശിക്കാത്ത സമയത്ത് അത് വരും. പുതിയത് പോസ്റ്റ് ചെയ്തു റിഫ്രെഷ് ഞെക്കുമ്പോ നിങ്ങളുടെ തന്നെ പഴയ പോസ്റ്റ് ചിന്തയില്‍ നിന്ന് ഡിലീറ്റ് ആകും. അതിനു പരിഭ്രമിക്കേണ്ട. ഫീഡ് ആക്ടിവ് ആകാന്‍ അല്പം സമയം എടുക്കും. ഗൂഗിളമ്മച്ചി കണ്ണ് കാണാത്ത സമയമാണേല്‍ പറയുകയും വേണ്ട. അപ്പൊ റിഫ്രെഷ് അടിച്ചു മടുക്കേണ്ട. നമ്മുടെ ഫീഡ് ആക്റ്റീവ് ആയോന്ന് നോക്കിയിട്ട് റിഫ്രെഷ് ഞെക്കിയാല്‍ മതി. ഇനി ഒരു കാര്യം കൂടി... എപ്പോള്‍ നിങ്ങളുടെ ഫീഡ് അഡ്രസ് നിങ്ങള്‍ മാറ്റുന്നോ അപ്പോള്‍ തന്നെ അത് പോള്‍ മാഷിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ എത്ര റിഫ്രെഷ് ഞെക്കിയാലും പോസ്റ്റ് ചിന്തയില്‍ വരില്ല. അപ്പൊ അത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു. ഇല്ലാത്തവര്‍ കമന്റുക എനിക്കറിയാവുന്ന പോലെ പറഞ്ഞു തരാം. ഇല്ലെങ്കില്‍ ചിന്ത മലയിലേക്ക് നേരെ കേറാം.
2. മറുമൊഴി
മറുമൊഴി ഒരു ഗൂഗിള്‍ ഗ്രൂപ്പാണ്. ആ ലിങ്കില്‍ ക്ലിക്കിയാല്‍ എന്ത് ചെയ്യണമെന്നു വിശദമായി പറഞ്ഞു തരും. അതിനു ശേഷം നിങ്ങള്‍ ജിമെയിലില്‍ ഫില്‍റ്റര്‍ സംവിധാനത്തില്‍ മറുമൊഴിയില്‍ നിന്നും വരുന്ന എല്ലാ കമന്റുകളും ഒരുമിച്ചാക്കി ഒരു വിഭാഗതിലാക്കി മാറ്റി സൌകര്യമായി കമന്റുകള്‍ വായിച്ചു അവിടെ നിന്നും ഓരോ ബ്ലോഗിലേക്ക് പോകാം.
3. ഗൂഗിള്‍ ഭാഷമാറ്റുന്നവന് .
ഇത് വരമൊഴിയും കീയ്മാനും ഫോണ്ടുകളും ഒന്നും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും എളുപ്പം ഒരു കമന്റ് ടൈപ്പ് ചെയ്യാനും പെട്ടെന്ന് ഒരു പോസ്ടിടാനും പറ്റിയ സംഗതിയാണ്. പക്ഷെ ഇന്റര്‍നെറ്റ് ഉപയോഗിച്ചേ സംഗതി ചെയ്യാന്‍ പറ്റൂ കേട്ടോ. ഇപ്പോള്‍ ഇതല്പം കൂടി വിപുലീകരിച്ചു. എപ്പോഴും ആ ലിങ്കില്‍ പോകാതെ നിങ്ങള്‍ എവിടെ നിന്നാലും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റും. അതിനു ദാ ഇവിടെ ഞെക്കി അവര്‍ പറയുന്നതുപോലങ്ങു ചെയ്താ മതി കേട്ടോ. കമന്റ് ബോക്സില്‍ തന്നെ നിന്ന് മലയാളം ടൈപാം എന്നതാണ് ഈ വിരുതനെകൊണ്ടുള്ള നേട്ടം. ദോ ഈ കക്ഷി ഇതുണ്ടാക്കുന്നതില് പ്രധാന പങ്കു വഹിച്ചയാളാണ് കേട്ടോ.
അടുത്തതില്‍ തനിമലയാളം, ബ്ലോഗ്കുട്ട്, അക്ഷരക്കൂട്ടം, ക്ലിപ്പെട്, തുടങ്ങിയ ബ്ലോഗ് റോളുകളെയും കണ്ടെടുത്ത എന്തെങ്കിലും ചെപ്പടി വിദ്യകളും പരിചയപ്പെടുത്താം.
11 comments:
നല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍.
കൂട്ടുകാരാ അതില്‍ പറഞ്ഞമാതിരി ഞാന്‍ സെറ്റിംഗ് ചെയ്തു നോക്കി കമണ്റ്റിടാന്‍ ഇനി ഡൈറക്ട് റ്റൈപ്പു ചെയ്താല്‍ മതിയാകും...സമ്മതിച്ചു പക്ഷെ പ്രശ്നം ഉണ്ടല്ലൊ....പല വാക്കുകളും അതില്‍ വരുന്നില്ല എന്താണ് പ്രശ്നം എന്നറിയില്ല.... ഞാന്‍ ഇതു വരമൊഴിയില്‍ റ്റൈപ്പ് ചെയ്തതാ....
നല്ല വിവരങ്ങൾ....
ഇനിയും വരട്ടേ...
തുടരട്ടെ...ആശംസകള്‍...
കൊള്ളാം...
വളരെ ഉപയോഗപ്രദമായ പോസ്റ്റ്..
തുടര്‍ന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
സസ്നേഹം...*
ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.
3. ഗൂഗിള്‍ ഭാഷമാറ്റുന്നവന് .
. ദോ ഈ കക്ഷി (Cibu CJ - Varamozhi)ഇതുണ്ടാക്കുന്നതില് പ്രധാന പങ്കു വഹിച്ചയാളാണ് കേട്ടോ. മുമ്പും ഇതു പോലെ ഉമേഷിനെ കുറിച്ച് "ഗൂഗില്‍ ട്രാൻസ്ലിറ്ററെഷനെ" ബദ്ധപ്പെടുത്തി പറഞ്ഞിരുന്നു. അന്ന് അത് ഉമേഷ് നിഷേധിച്ചു ഇവിടെ കുറിപ്പിട്ടിരുന്നു. പിന്നെ അതു തിരുത്തിയതു കാരണം കമന്റ് ഉമേഷ് ഒഴിവാക്കുകയും ചെയ്തു.
ഇതിന് പിന്നില്‍ സിബുവാകാം ആവാതിരിക്കാം, സിബു മലയാള ബ്ലോഗിന് ചെയ്ത് സംഭാവനകള്‍ വരമൊഴി... യൊന്നും വിസ്മരിക്കുന്നില്ല, എങ്കിലും ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍ തെളിവുണ്ടാകുന്നതല്ലേ നല്ലത്, അറ്റ്ലീസ്റ്റ് ഒരു ലിങ്കെങ്കിലും. :))
നന്ദി
എന്തു ചെയ്യണം എന്നാലോചിച്ച പലതിനും ഉത്തരങ്ങളായി..കൂട്ടുകാരനു നന്ദി.. ഇനി ചെയ്തു നോക്കട്ടെ..
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി
സന്തോഷ്,
അവിടെ ഒരു വാക്ക് മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്തിട്ട വാക്ക് അതുപോലെ മലയാളം കിട്ടുന്നില്ല എങ്കില്‍ ആ വാക്കില്‍ ഒന്ന് ഇടതു മൌസ് ക്ലിക്ക് ചെയ്യുക. ആ വാക്കും അതിനോട് ചേര്‍ന്നുള്ള വാക്കുകളും കിട്ടും. ഏറ്റവും താഴെ എഡിറ്റ് എന്നിടത്ത് ക്ലിക്കിയാല്‍ നിങ്ങള്‍ക്ക് ഒരു മലയാളം കീബോര്‍ഡ് എഡിറ്റര്‍ തന്നെ സ്ക്രീനില്‍ കിട്ടും. വളരെ എളുപ്പമാണ്... ശീലിച്ചു നോക്കുക. ഞാന്‍ ഈ എഴുതുന്നത് മുഴുവന്‍ അതുപയോഗിച്ചാണ്... കാരണം ജോലി സ്ഥലത്ത് ഇത് മാത്രമേ ഉള്ളൂ.
കുഞ്ഞച്ച,
ദാ ഈ പോസ്റ്റില്‍ കാണുന്നത് ഒന്ന് വായിച്ചു നോക്കുക. അത് വച്ചെഴുതിയതാണ്. എന്തായാലും സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത മഹാന്മാര് തങ്ങളുടെ ചെയ്തികളെക്കുറിച്ച് നേരിട്ട് പറയില്ല. മറ്റാരെന്കിലും വെളിപ്പെടുത്തണം. ഉം നോക്കാം.
good one keep it up
പോസ്റ്റ് നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് വരാൻ പോസ്റ്റ് പബ്ലിഷ് ഡേറ്റും സമയവും അഡ്ജസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്താൽ മതിയാവുമല്ലോ..
അങ്ങിനെ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകൾ റിഫ്രെഷ് ലിങ്ക് (ആരെങ്കിലും ) ക്ലിക്കിയാലും പബ്ലിഷ് ആവില്ല . ശരിയല്ലേ
Post a Comment