"മണിച്ചിത്രത്താഴ്" ഒരു തിരിഞ്ഞു നോട്ടം
വളരെ നാളുകള്‍ക്ക് മുമ്പ് അതായതു കൃത്യമായി പറഞ്ഞാല്‍ 1993 ഇല്‍ വന്ന "മണിച്ചിത്രത്താഴ്" എന്ന ഉജ്ജ്വല ചലച്ചിത്രം പലരും തീയറ്ററുകളില്‍ ആ കാലഘട്ടത്തില്‍ തന്നെ കാണുകയും അതിനു ശേഷം നിരവധി ടെലിവിഷന്‍ ചാനലുകളിലൂടെ വളരെ അധികം തവണയും കണ്ടിരിക്കും എന്നറിയാം. ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തെങ്കിലും മലയാളത്തിന്റെയും, മോഹന്‍ലാലിന്റെയും, ശോഭനയുടെയും അഭിനയത്തിന്റെ കൊണിച്ചത്തെത്താന്‍പോലും ആയില്ല എന്നതും ശ്രദ്ധേയം. ഇതിപ്പോ എഴുതുന്നത് എന്താണെന്നു ചോദിക്കരുത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ കണ്ടപ്പോള്‍ ഒരു കുറിപ്പ് എഴുതണമെന്നു മനസ്സില്‍ തോന്നിയിരുന്നു. നിരൂപണം നടത്താനും മാത്രമുള്ള കഴിവൊന്നും എനിക്കില്ല എന്ന് നിങ്ങള്‍ക്കരിയമല്ലോ...അതുകൊണ്ട് ഒരു പ്രേക്ഷകന്‍ കഥ പറയുന്ന പോലെ എടുത്താല്‍ മതി.
മലയാളം സിനിമയില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു പൂര്‍ണത ആ സിനിമയിലുണ്ടായിരുന്നു എന്നത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ഫാസില്‍ തന്റെ ശിഷ്യന്മാരെ എല്ലാം ഇതിന്റെ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രിയദര്‍ശന്‍, സിബിമലയില്‍, സിദ്ദിക് ലാല്‍ തുടങ്ങിയവരെ. അതുകൊണ്ട് അവരൊക്കെ ഏറ്റെടുത്ത നര്‍മ, ഉദ്വോഗ, വികാര നിമിഷങ്ങള്‍ ഒക്കെ വളരെ ഭംഗിയാവുകയും മൊത്തത്തില്‍ വളരെയധികം ആളുകള്‍ ഇഷ്ടപ്പെടുന്നമാതിരി എല്ലാം കൂട്ടിയിണക്കിയതുമായ ഒരു ചലച്ചിത്രം.
നര്‍മവും ആകാംഷയും ഭീതിയും ജനിപ്പിക്കുന്നിടത് തന്നെയാണ് സിനിമയുടെ തുടക്കം തന്നെ. മാടംപള്ളിയില് പോയി തിരിച്ചു വരുന്ന ഇന്നസെന്റ് താക്കോല്‍ മറന്നു വച്ച് വരികയും പിന്നീട് അതെടുക്കാന്‍ ഗണേശനോടൊപ്പം അവിടെ പോയി പേടിക്കുകയും...അതിനു പരിഹാരം കാണലും ഒക്കെ ഒരു പാതി ഭീതി കലര്‍ന്ന നര്മ്മത്തിലൂടെ വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു. സിനിമ ആദ്യം കാണുന്നയാള്‍ ഒരു പ്രേത സിനിമ കാണുന്ന ഉദ്വോഗത്തോടെ കാണുകയും അവസാനം കഥകളി കാണാന്‍ പോകുന്നിടത്ത് നിന്നും തിരിച്ചു വന്നു മോഹന്‍ലാല്‍ സംഗതികള്‍ കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്യുമ്പോ ഒരു ആകാംഷ നിറഞ്ഞ ശാസ്ത്രീയതയോടെ സിനിമയെ കാണുകയും ചെയ്യുന്നു.
പുല്ലടുപുറം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ നെടുമുടി കാണാന്‍ പോകുന്നതും അവിടുന്ന് ആള് വന്നു കാര്യം അറിയിക്കുകയും മോഹന്‍ലാല്‍ അത് കേട്ട് ശ്രീദേവിയെ പിടിച്ചു പൂട്ടിയിടണം എന്ന് പറയുകയും അവസാനം നമ്പൂതിരിയുടെ വേഷത്തില്‍ വരുന്ന തിലകന്‍ മാടംപള്ളിയില് വരികയും മോഹന്‍ലാലിനെ കണ്ടു മനസ്സിലാകുകയും നെടുമുടിയും ഇന്നസെന്റും മാക്രി പറഞ്ഞ ഇഞ്ചി തിന്ന കൊരങ്ങമാരെപോലെ പരസ്പരം നോക്കുന്നതും പിന്നീട് മോഹന്‍ലാല്‍ അവിടെ നടന്ന എല്ലാ കാര്യങ്ങളും തിലകനോട്(നമ്പൂതിരിയോട്) വിശദീകരിക്കുന്നതും അവര്‍ തമ്മില്‍ ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി സംസാരിക്കുന്നതും ഒക്കെ കൂടി കാണുമ്പൊ നമ്മുടെ ഉപബോധ മനസ്സില്‍ അടിഞ്ഞു കൂടിയിരുന്ന പല അമ്മൂമ്മക്കഥകള്ക്കും ഒരു പരിഹാരം അവിടെ കാണാന്‍ കഴിയുന്നുണ്ട്.
ഈ സിനിമാകൊണ്ട് ശരിയായ മന്ത്രവാദത്തിന്റെ അര്‍ത്ഥവും ദുര്മന്ത്രവാദികളുടെ പുറംപൂച്ചും തെളിയിച്ചു കാണിക്കുന്നുണ്ട്. പണ്ടുള്ള മന്ത്രവാദികള്‍ തികച്ചും സൈക്കിയാട്രിസ്റ്റുകള് തന്നെ. അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും സിനിമയില്‍ കൊടുക്കുന്നുണ്ട്. ( ഇന്ന് അത്തരം മന്ത്രവാദികള്‍ ഉണ്ടോ എന്നറിയില്ല. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഇത്തരം ധാരാളം മന്ത്രവാദികളെ പരിചയപ്പെടുന്നുണ്ട്.) അതോടൊപ്പം ആധുനിക മനശാസ്ത്രത്തിന്റെ മേന്മയും വളരെ ഉജ്ജ്വല രീതിയില്‍ അവതരിപ്പിച്ചിരുന്നു. ശരിക്കും അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്ക്കും എതിരെ അത്യുഗ്രമായി പ്രതിരോധിക്കാനുള്ള സിനിമ എന്ന മാധ്യമത്തിന്റെ സര്‍വ കഴിവുകളും സംവിധായകന്‍ പരമാവധി ഉപയോഗിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ ഈ സിനിമ ഇന്‍റര്‍നെറ്റില്‍ ഒരാവര്‍ത്തികൂടി കണ്ടു നോക്കാം.
ഇന്ന് വരുന്ന പല പേക്കൂത്ത് സിനിമകള്‍ കണ്ട് കാണികള്‍ തീയറ്ററില്‍ നിന്നും കരഞ്ഞുകൊണ്ടിറങ്ങി പോകുമ്പോ.... (സിനിമയിലെ കഥ കണ്ടല്ല... 50 രൂപ പോയല്ലോ എന്നോര്‍ത്ത്.. ) പണ്ടിറങ്ങിയ ഇങ്ങനുള്ള നല്ല സിനിമകളെ ഓര്‍ത്തു പോകും. ടെലിവിഷനിലും നേരിട്ടുമായി ഒരു 25 തവണ എങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്.. ഇനി വരികയാണെങ്കിലും വളരെ ആകാംഷയോടെ തന്നെ കാണും. കാരണം മനസ്സില്‍ അത്രയ്ക്കിഷ്ടപ്പെട്ടു..അത് തന്നെ.. നമ്മുടെ മലയാളീ സിനിമ പ്രവര്‍ത്തകര്‍ക്ക് കഴിവില്ല എന്നാരാ പറഞ്ഞത്? പക്ഷെ അതിതുപോലുള്ള ഉജ്ജ്വല സിനെമാകളെടുക്കാനകട്ടെ എന്നാശംസിക്കുന്നു.
18 comments:
സത്യം തന്നെ മാഷേ. എത്ര തവണ ഈ ചിത്രം കണ്ട് കഴിഞ്ഞു എന്ന് തന്നെ ഓര്‍മ്മയില്ല. ഇപ്പോഴും ഒട്ടും ബോറടിയ്ക്കാതെ ആസ്വദിയ്ക്കാനും കഴിയുന്നു.
ചിത്രത്തിലെ ഒരു തെറ്റ്: ശ്രീദേവിയെ പൂട്ടിയിടണം എന്നും പറഞ്ഞ് സണ്ണി (ലാല്‍) ശ്രീദേവിയെ (വിനയാ പ്രസാദ്) പിടിച്ചു വലിച്ച് കൊണ്ടു പോകുന്ന ഒരു സീന്‍ ചിത്രത്തിലുണ്ടല്ലോ. അതേ സീനിനെ പറ്റി ഡോ. സണ്ണി നകുലനോട് പിന്നീട് വിശദീകരിയ്ക്കുന്നുമുണ്ട്. പക്ഷേ, അപ്പോള്‍ കാണിയ്ക്കുന്നത് ആദ്യം കാണിയ്ക്കുന്ന സീനല്ല.
ആദ്യം സണ്ണി ശ്രീദേവിയെ പെട്ടെന്ന് ചെന്ന് പിടിച്ചു വലിച്ച്, അവരുടെ എതിര്‍പ്പു വക വയ്ക്കാതെ പൊക്കിയെടുത്ത് കൊണ്ടു പോകുകയാണെങ്കില്‍, അതേ സീന്‍ അവസാനം കാണിയ്ക്കുമ്പോള്‍ വെറുതേ കൈയ്യില്‍ പിടിച്ച് വിളിച്ചു കൊണ്ടു പോകുന്നതായിട്ടാണ് കാണിയ്ക്കുന്നത്.
ഇനി കാണുമ്പോള്‍ ശ്രദ്ധിച്ചു നോക്കൂ...
ശരിയാ കൂട്ടുകാരാ..ഒരുപാട് നല്ല ചേരുവകള്‍ ഒതിനങ്ങിയപ്പോള്‍ ലഭിച്ച ഒരു ഉഗ്രന്‍ ചിത്രമായിരുന്നു അത്. ശരിക്കും ഒരു ക്ലാസ്സിക്. അതിന്റെ remake ഉകള്‍ ഒക്കെ കച്ചവട ചേരുവകള്‍ കൊണ്ടും , പ്രതിഭാ ദാരിദ്ര്യം കൊണ്ടും ദയനീയമായ പ്രകടനം നടത്തുമ്പോള്‍ ശരിക്കുള്ള മനിചിത്രതാഴിന്റെ ക്രൂ ഇനെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം.
അഭിപ്രായം പറഞ്ഞ ശ്രീക്കും കണ്ണനുണ്ണിക്കും നന്ദി.
ശ്രീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ശ്രീയുടെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുന്നു. ധാരാളം തവണ
കണ്ടിട്ടുണ്ടാവും അല്ലെ? കാല്‍വിന്റെ പോസ്റ്റിലെ കമണ്റ്റ് കണ്ടപ്പോഴേ തോന്നി.
എന്തായാലും വളരെ സൂക്ഷ്മതയോടെ ചെയ്ത ഈ ചിത്രത്തില്‍ സംവിധായകന് പറ്റിയ ഒരു പിഴവാണത്. ആ സീനിന്റെ പല ഷോട്ട് എടുത്തു കാണും. എഡിടിങ്ങില്‍ പറ്റിയ പാകപ്പിഴ.. പക്ഷെ...അതുപോലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. അല്ലെ? കാരണം ഈ സിനിമ നമുക്കൊരഭിമാനമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ശരിയാ, എത്ര നല്ല സിനിമകളായിരുന്നു നമുക്കു് ഇല്ലേ? എത്ര പ്രാവശ്യ്യം കണ്ടാലും മടുക്കാത്തതു്. ഇപ്പഴെന്താ അത്തരം നല്ല സിനിമകളൊന്നും വരാത്തതു്? പഴയവരൊക്കെ ഇപ്പഴും ഉണ്ടല്ലോ. ഇപ്പോള്‍ ഒരുവിധം സിനിമകളൊന്നും ഒരു പ്രാവശ്യം പോലും മുഴുവന്‍ കണ്ടവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. നല്ല സിനിമകള്‍ അവസാനിച്ചു എന്നല്ല, ഒന്നോ രണ്ടോ ഉണ്ടാവാം.
കുട്ടുകാരാ,
ശ്രീ പറഞ്ഞപോലെ രണ്ടാമത് കാണിക്കുമ്പോള്‍ പുറകില്‍ കൂടി കൈ പിടിച്ച് കൊണ്ട് പോകുന്നു എന്ന സീന്‍ ഒഴിച്ചാല്‍ ഇത് ആണ് പെര്‍ഫക്ട് പടം!
ശരിയാ കൂട്ടുകാരാ...
മലയാളസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ് എന്ന് നിസ്സംശയം പറയാം...മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കുയര്‍ത്തിയ മണിച്ചിത്രത്താഴ് ഹിന്ദിയിലും തമിഴിലും കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു മലയാളി കരഞ്ഞുപോകും....താങ്കള്‍ പറഞ്ഞപോലെ നമ്മുടെ ലാലും ശോഭനയും സുരേഷ് ഗോപിയും നെടുമുടിയും ഇന്നസെന്റും എല്ലാം തകര്‍ത്തഭിനയിച്ച ആ സിനിമ മറ്റൊരു തരത്തില്‍,തലത്തില്‍ ഉള്‍ക്കൊള്ളാന്‍ തീര്‍ച്ചയായും ഒരു മലയാളിക്ക് കഴിയുകയില്ല.
നിരൂപണം ശ്രദ്ധേയം....
തുടര്‍ന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....
ആശംസകളോടെ...
മലയാള സിനിമ നിലവാരതകര്‍ച്ചയുടെ
അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഇക്കാലത്ത്, മണിച്ചിത്രതാഴിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് വളരെ നന്നായി.
കിടിലന്‍ പടമായിരുന്നു. ഒരു പക്ഷെ ഫാസിലിന്റെ ഏറ്റവും നല്ല ചിത്രം. (എന്റെ അഭിപ്രായമാണ് വിരോധമുള്ളവര്‍ പിണങ്ങരുത് )
കിടിലന്‍ പടമായിരുന്നു. ഒരു പക്ഷെ ഫാസിലിന്റെ ഏറ്റവും നല്ല ചിത്രം. (എന്റെ അഭിപ്രായമാണ് വിരോധമുള്ളവര്‍ പിണങ്ങരുത് )
ഈ പടത്തിന്റെ നിലവാരം മനസ്സിലാക്കുന്നത് തമിഴിലേയും ഹിന്ദിയിലേയും ഇതിന്റെ റിമേയ്ക്കുകള്‍ കാണുമ്പോഴാണെന്നുള്ളത് എടുത്തു പറയേണ്ട സംഗതിയാണ് കൂട്ടുകാരന്‍ മാഷെ..
ചില ചിത്രങ്ങള്‍ അങ്ങിനെയാണ് മാഷെ എത്ര തവണ കണ്ടാലും ബോറടിപ്പിക്കുകയില്ല, സിദ്ധിക് ലാല്‍ ചിത്രങ്ങള്‍ പഴയ ചില മോഹന്‍ ലാല്‍ ചിത്രങ്ങള്‍ നാടോടിക്കാറ്റ്, ഗാന്ധിനഗര്‍,ടിപി ബാലഗോപാലന്‍, സന്മനസ്സുള്ളവര്‍ക്ക്..പിനെ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ ...അങ്ങിനെയങ്ങിനെ
മനോഹരമായ എന്നാൽ മനസ്സിലാകാത്ത ഒരു ജിഗ്സോ പസിലിന്റെ പീസുകൾ ശരിയായ വിധത്തിൽ യോജിച്ചു ചേർന്നു കാണുമ്പോഴത്തെ ഒരു സന്തോഷമായിരുന്നു ഒടുവിൽ കാര്യങ്ങളെല്ലാം മനസ്സിലായപ്പോൾ ഉണ്ടായത്.
\à Nn{Xw Xs¶-bmWv aWn-¨n-{X-¯m-gv. AXn-s\-¸än hmbn-¡m³ Ign-ª-Xn kt´m-j-ap-avSv. C\nbpw t»mKn DÄs¸-Sp-¯-I.
സത്യം...
നാടോടിക്കാറ്റും മണിച്ചിത്രത്താഴുമൊന്നും
കണ്ടതിന് കണക്കില്ല..
നല്ല മലയാള ചിത്രങ്ങളില്‍ ചേര്‍ത്ത് വെക്കാവുന്ന ചിത്രങ്ങളിലൊന്ന് ഇത് തന്നെ!
ശ്രീ പറഞ്ഞ കാര്യം ശ്രദ്ധിച്ചിരുന്നു.ആദ്യം മോഹന്‍ലാല്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ശ്രീദേവി പിന്നീട് സ്വമനസ്സാലേ മാനസികരോഗിയായി അഭിനയിക്കാന്‍ തയ്യാറാകുന്നതായിട്ടാണല്ലോ മോഹന്‍ലാല്‍ വിശദീകരിക്കുന്നത്.ശ്രീദേവിയുടെ ആ സഹകരണം പ്രതീകാത്മകമായി ഒറ്റ ഷോട്ടില്‍ ഒതുക്കിയതാണെന്നാണ് നല്‍കാവുന്ന ഒരു വിശദീകരണം.
മികച്ച ഒരു സിനിമയില്‍ ഈ കല്ലുകടി കണ്ടപ്പോള്‍ അത് എഡിറ്റിങ്ങിലെ പിഴവ് എന്ന് അംഗീകരിക്കാതെ അതിന്റെ പിന്നില്‍ ഇങ്ങനെയൊരു ബുദ്ധി കണ്ടെത്താനാണ് തോന്നിയത്.:)
ഇത് പോലെ എന്നും കാണാവുന്ന നല്ല സിനിമകള്‍ മലയാളത്തി അസ്തമിച്ചു......
http://alupuli.blogspot.com/2009/06/blog-post.html
Nalla vishadeekaranam...! Ashamsakal...!!! ( thettukalonnumillenkil ithum daiveekamayippokille.. athu kondu daivam arinjukondu itta thettakam athu... )
Post a Comment