Tuesday, June 30, 2009

ബെര്‍ളി ആള് പുലി തന്നെ...

ബ്ലോഗിന്റെ സകല സാധ്യതകളും ഉള്‍ക്കൊണ്ട് ബ്ലോഗ്‌ ചെയ്യുന്ന ഒരു വിരുതന്‍ എന്ന് പറയുന്നതിനോടൊപ്പം ബ്ലോഗിലെ പുലി ആരെന്നു ചോദിച്ചാല്‍ വലിയ സംശയമില്ലാതെ ബെര്‍ളിയുടെ പേര് തന്നെ പറയാം. പുലി ആയതുകൊണ്ടാവും... ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളും ഈ മഹാനു തന്നെ . 565 പോസ്ടുകളെഴുതിയ മറ്റൊരു മലയാളം ബ്ലോഗ്ഗര്‍ നമുക്കില്ല. വിഷയങ്ങളുടെ വൈവിധ്യം ബെര്‍ളിയെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. കാരണം ലോകത്തിലുള്ള സകല വിഷയങ്ങളെക്കുറിച്ചും ഒരു പക്ഷെ ബെര്‍ളി എഴുതിയിട്ടുണ്ടാവും. ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യ രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുക ബെര്‍ളിത്തരത്തില് തന്നെയാകും. വളരെ വലിയ ഒരു മേന്മയായി ഞാന്‍ കാണുന്നത് സാഹിത്യ ഭാഷ ഉപയോഗിക്കാതെയും ആലങ്കാരിക ഭാഷകള്‍ ഒട്ടും തൊടാതെയും തനി നാടന്‍ ഭാഷയിലുള്ള എഴുത്ത് എന്ന രീതിയിലാണ്‌ ബെര്‍ളിത്തരം എപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്‌. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പേര് വായിക്കുന്നതും ഹിറ്റുകള്‍ കൂടുതലുള്ള മലയാളം ബ്ലോഗേതാണെന്നു ചോദിച്ചാലും നിസ്സംശയം ബെര്‍ളിത്തരമാണെന്നു പറയാം.

വിഷയങ്ങളില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൂതറ രീതിയില്‍ എഴുതാനും... എന്നാല്‍ ശുദ്ധ മലയാളത്തില്‍ ഹൃദയം തട്ടി എഴുതാനും ബെര്‍ളിക്ക് അപാര കഴിവുണ്ടെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല. പലരും എഴുതാന്‍ മടിക്കുന്ന വിഷയങ്ങള്‍ വളരെ നിസ്സാരമായി ബെര്‍ളി എഴുതുന്നത്‌ കാണുമ്പൊ ഒരു പക്ഷെ പല ബുദ്ധി ജീവി ബ്ലോഗുടമകളും കണ്ണടച്ചിരിക്കാറുണ്ടെന്നത് നേര്. എന്തായാലും എഴുത്തുകാരന്റെ ഭാവനയെ ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ. മനോരമ, മാതൃഭൂമി ബ്ലോഗന, വനിതാ, തേജസ്സ്‌, തുടങ്ങിയ അച്ചടി മാധ്യമങ്ങളില്‍ കക്ഷിയുടെ ലേഖനങ്ങള്‍ വന്നിട്ടുണ്ട്.

കക്ഷിയുടെ ഏറ്റവും വലിയ ദൌര്‍ബല്യം എന്താണെന്നു വച്ചാല്‍ ആരെന്തു പറഞ്ഞാലും അതിനു മറുപടി പറയാന്‍ നില്‍ക്കുന്നുവെന്നതാണ്. അത് ചിലപ്പോ പോസ്റ്റ്‌ രൂപത്തിലും എഴുതും. പിന്നെ തന്നെ സംബധിക്കാത്ത കാര്യത്തിലും തനിക്ക്‌ ഒരു ആവശ്യമില്ലാത്ത കാര്യത്തിലും അഭിപ്രായം പറഞ്ഞു മിക്ക ബ്ലോഗ്ഗരുടെയും അപ്രീതി സംപാദിക്കാറുണ്ട്. ബ്ലോഗില്‍ നിരന്തരം തെറി കമന്റുകള്‍ വന്നപ്പോ... കമണ്റ്റ്‌ ഓപ്ഷന്‍ മൊത്തം പൂട്ടി വയ്ക്കുകയും അതിനെക്കുറിച്ച്‌ തന്നെ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതുകയും വിവാദങ്ങള്‍ ആകുകയും ചെയ്തതും, മാക്രിയും ഇഞ്ചിയും തമാശായി മാത്രം എടുത്ത വിഷയം ബ്ലോഗിലെഴുതി സ്വന്തം (പുലി) വാല് പിടിക്കുകയും ചെയ്തത് ഉദാഹരണങള്‍. അനോണിയെ ഒഴിവാക്കി കമണ്റ്റ്‌ ബോക്സ്‌ വയ്ക്കുകയും തന്നെ സംബധിക്കാത്ത കാര്യത്തില്‍ വലിയ അഭിപ്രായങ്ങള്‍ പറയാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാമായിരുന്നു. മാക്രി കൂട്ടുകാരനെങ്കിലും ഈ രീതിയില്‍ സഹായിക്കെണ്ടിയിരുന്നില്ല എന്നാണ് ഒരു ബ്ലോഗ്‌ വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.

കക്ഷിയെക്കുറിച്ചു പരാതി പറയുകണേല്‍ കണ്ടത്‌ പ്രേമലേഖനങ്ങളില്‍ കടന്നു കൂടിയ കുഞ്ഞു ആഭാസതരങ്ങളും, സെക്സ് എന്ന വിഷയത്തെ പല രീതിയിലും പമ്മന്‍ മുതല്‍ ഇങ്ങോട്ട് കൊച്ചു പുസ്തക ശൈലിയില്‍ വരെ എഴുതാന്‍ മടി കാണിച്ചിട്ടില്ല എന്നതാണ്. അതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില് എടുത്തു കാണണമെന്നെ ഞാന്‍ പറയുന്നുള്ളൂ.. പക്ഷെ ഓസ്കാര്‍ അവാര്‍ഡിനെക്കുറിച്ചെഴുതി കക്ഷി ഒത്തിരി അപവാദങ്ങള്‍ കേട്ടു. അക്കാര്യത്തില്‍ ഞാന്‍ ബെര്‍ളിയുടെ കൂടെ തന്നെയാണ്. കാരണം ചേരികളെ കുറിച്ച് പറയാനും സിനിമ എടുക്കാനും മടിക്കുകയും ചേരികളില്‍ മാത്രം വസിക്കുന്ന ജൂനിയര്‍ ആടിസ്റ്കളുടെ അധ്വാനം കൊണ്ട് മാത്രം സിനിമയുണ്ടാക്കുകയും ചെയ്യുന്ന ബൂര്‍ഷ നാടന്‍ സായിപ്പന്മാര്‍ക്ക് പറ്റാത്തത് ഒരു വിദേശി ചെയ്തപ്പോ കണ്ട അസൂയകളില്‍ നിന്നുടെലെടുതതാണ് ആ അബധജടിലങ്ങള്‍. പിന്നെ കുറെ ആഭ്യന്തര നവ ബൂര്‍ഷ ബുദ്ധി ജീവികളുടെ രാജ്യസ്നേഹ കരച്ചിലും നമ്മള്‍ പലയിടത്തായി വായിച്ചു. ബെര്‍ളി അതിനെതിരെ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതി. ഈ പോസ്റ്റ്‌ വളരെയധികം ഹൃദയത്തില്‍ തട്ടുകയും ചെയ്തു.

വേറൊരു കാര്യം പറയുകണേല്‍ ബ്ലോഗിന്റെ നവീന സാദ്ധ്യതകള്‍ എല്ലാം ഉള്‍പ്പെടുത്തി ബ്ലോഗ്‌ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ കക്ഷിയോട്‌ ഒരു ബഹുമാനമെപ്പോഴുമുണ്ട്. മൊബൈല്‍ വഴി പോസ്റ്റുകള്‍ വായിക്കാനും, വേര്ഡ്പ്രസ്സിന്റെ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തുകയും, ട്വിറ്റെര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോഗ്‌ എന്നതിനെ വെറും ഒരു സ്ക്രാപ്പ് എഴുത്തായി കാണാതെ.. വളരെ ഗൌരവത്തോടെ വീക്ഷിക്കുന്ന ബെര്‍ളിയുടെ മാര്‍ഗം പിന്തുടര്‍ന്നാല്‍ ഇതുവഴി പണവും ഉണ്ടാക്കാം.

ബെര്‍ളിയെപ്പറ്റി അധികം എഴുതി ഒരു വിവാദം ഉണ്ടാക്കാന്‍ ഞാനും ശ്രമിക്കുന്നില്ല.. ഇനി ഈ എഴുതിയതിന്റെ പേരില്‍ ഞാന്‍ ഏതൊക്കെ പുലികളുടെ വാല് പിടിക്കേണ്ടി വരുമോ എന്നും എനിക്ക് അല്പം പേടിയില്ലാതില്ല. :) ( സ്മൈലികള്‍ പത്തെണ്ണം)

Read more...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP