Monday, June 8, 2009

ഹര്‍ത്താലല്ലേ? വെറുതെ ഇരിക്കാതെ ഇത് കണ്ടുകൊണ്ടിരിക്ക്

കഴിഞ്ഞ ഒരു പോസ്റ്റില്‍ ജയരാജ്‌ വാര്യരെക്കുറിച്ചു പറഞ്ഞപ്പോ പഴയ ചിരികള്‍ക്കെ കക്ഷിയെക്കൊണ്ട് കൊള്ളുവെന്നും ആധുനിക ചിരികള്‍ക്ക് കക്ഷി പറ്റിയതല്ലെന്നും ബ്ലോഗില്‍ എല്ലാവിധ സംഗതികളും എടുത്തിട്ടലക്കുകയും അറ്റകൈക്ക് പാട്ടുപാടിയും നമ്മളെ സംപൂജ്യരക്കിയ ചില കൊച്ചു ചുള്ളന്‍ ചെക്കന്മാര്‍ വരെ പറഞ്ഞു. പക്ഷെ... ചിരിക്ക്‌ അങ്ങനെ ഒരു വേറുകൃത്യമില്ല എന്ന് തന്നെയാണെന്റെ അഭിപ്രയം. കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ളവരുടെ ഭാഷ അലോസരമില്ലാതെ ജയരാജ്‌ അവതരിപ്പിക്കുന്നത് കണ്ടിരിക്കാം. കാരിക്കേച്ചര്‍ എന്ന സംഗതിയുമായി ആരും വരുന്നുമില്ല. എന്നാല്‍ ജയരാജ്‌ ഈ മേഖലയില്‍ വളരെ പ്രശസ്തനാണ് താനും. ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ഏതു സ്റ്റേജ് ഷോ നടന്നാലും ഏതു അവാര്‍ഡ്‌ നിശ നടന്നാലും ജയരാജ്‌ ഒരു പ്രധാന താരമായിരുന്നു. ഇപ്പൊ ആ സ്ഥാനം സുരാജ് വെഞ്ഞാറന്മൂട് , കോട്ടയം നസീര്‍ തുടങ്ങിയവര്‍ ഏറ്റെടുത്തോ എന്നൊരു സംശയം ഇല്ലാതില്ല. സ്വല്പം അസ്ഥാനത്തുള്ള തമാശയാണെങ്കില്‍ കൂടിയും കണ്ടിരിക്കുന്നവരെ നിരാശരാക്കില്ല രണ്ടാളും.

ഇതാ കഴിഞ്ഞത്‌ ഒന്നാം ഭാഗം ആയിരുന്നെങ്കില്‍ ഇത് രണ്ടാം ഭാഗം... പഴയ ചിരി പുതിയ ചിരി എന്നോക്കെ പറഞ്ഞോണ്ട് വന്നാല്‍ ബെര്‍ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദുഷ്കുമാര്‍ കംപംകോടിനെ വിളിപ്പിച്ചു......അപ്പിയിടുന്നത് സ്വന്തം കൂട്ടിലാണെന്ന് പറയിപ്പിക്കും...കേട്ടല്ലോ...... അപ്പൊ എല്ലാം പറഞ്ഞ പോലെ..... ചിരിച്ചില്ലെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു കോട്ടുവായ എങ്കിലും ഇടാം കേട്ടോ.. ...ഇതും കണ്ടു നോക്കാം

4 comments:

കൂട്ടുകാരന്‍ | Friend June 8, 2009 at 9:01 AM  

ശ്രീഹരിയെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞൂന്നു ആരേലും പറഞ്ഞാല്‍... സുട്ടിടുവേന്‍... :):)

cALviN::കാല്‍‌വിന്‍ June 8, 2009 at 10:48 AM  

ജീവിക്കാൻ സമ്മതിക്കില്ലാ ല്ലേ...

കബഡിയിലും ചെസ്സ് മത്സരത്തിലും എട്ടു നിലയിൽ പൊട്ടിയവന്റേതാണ് ഈ വീരവാദം എന്നോർക്കണം....

കാവിലെ പാട്ട് മത്സരത്തിന്റന്ന് എടുത്തോളാം.. :)

ശ്രീ June 8, 2009 at 3:05 PM  

ശ്രീഹരീ... കാവിലെ പാട്ടു മത്സരം കഴിഞ്ഞല്ലോടേയ്... അത് കഴിഞ്ഞ ആഴ്ച ആയിരുന്നു ;)

cALviN::കാല്‍‌വിന്‍ June 8, 2009 at 9:29 PM  

@ശ്രീ
ഓഹോ... മത്സരങ്ങൾ അടുത്ത വർഷവും കാണുമല്ലോ... ;)

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP