Friday, June 5, 2009

ചിരി ആരോഗ്യത്തിനു നല്ലതാ.....കേട്ടോ

കലാഭവനിലെയും ഹരിശ്രീയിലെയും കൂടാതെ പ്രസാദ്‌, ഷിജു, ബൈജു, സുരാജ്, കോട്ടയം നസീര്‍ തുടങ്ങിയവര് ഒറ്റക്കും പെട്ടക്കും കാണിക്കുന്ന അടിപൊളി മിമിക്രികള്‍ക്ക് പിറകെ കുറെ തറ വളിപ്പുമായും കുറെ പാര്‍ടികള്‍ വന്നില്ലേ? പക്ഷെ ജയരാജ്‌ വാര്യരെ പോലെ കാരിക്കേച്ചര് കാണിക്കുന്നവര്‍ വളരെ കുറവാണെന്നു തോന്നുന്നു. കഴിവുള്ളവര്‍ ഈ ഫീല്‍ഡിലേക്കും വരുമെന്ന് ആശിക്കാം. ഇതാ ജയരാജ്‌ വാര്യര്‍ നടത്തിയ ഒരു കാരിക്കേച്ചരിലെക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഓണമൊക്കെ വരാന്‍ പോകുവല്ലേ....ഓണത്തെപറ്റി തന്നെയാ.... വെറുതെ ചിരിക്കുക...ചിരി ആരോഗ്യത്തിനു നല്ലതാ..

12 comments:

അരുണ്‍ കായംകുളം June 5, 2009 at 8:43 AM  

ഇതേ പോലെ ഒരു പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹം കഴിഞ്ഞേ ആളുള്ളു.
എന്തായാലും രാവിലെ വെറുതെ ആയില്ല:)

കണ്ണനുണ്ണി June 5, 2009 at 8:49 AM  

അതെ ..കണ്ടത് വെറുതെ ആയില്യ.. വാര്യര്‍ തന്റെ നിലവാരം കാത്തു സൂക്ഷിക്കുന്നു

cALviN::കാല്‍‌വിന്‍ June 5, 2009 at 9:10 AM  

സത്യം പറയാലോ നല്ല അസ്സൽ ബോറായിട്ടുണ്ട്... ഓ.എൻ.വി അഴീക്കോട് തുടങ്ങിയവർ നന്നായി ഇമിറ്റേറ്റ് ചെയ്യുമെന്നൊഴിച്ചാൽ പുള്ളീടെ “പെർ‌ഫോർമൻസ്” കുറേ ഡബിൾ മീനിംഗും കുറെയേറെ എഴുപതിന്റെ നൊസ്റ്റി ഐറ്റങ്ങളും...

പണ്ട് ഇങ്ങേരെ തന്നെ കലാഭവൻ കാരോ മറ്റോ കാരിക്കേച്ചർ ചെയ്തു കളഞ്ഞിട്ടുണ്ട്.

ഇതൊന്നുമ് കണ്ട് ചിരി വരുന്നില്ല കൂട്ടുകാരാ... “പണ്ടൊക്കെ ഓണനിലാവ് ഇന്ന് സാനിയ മിർസ“...

തേങ്ങയാണ്.... ;)

കുറുപ്പിന്‍റെ കണക്കു പുസ്തകം June 5, 2009 at 10:20 AM  

കൊള്ളാം, ചിരി ആരോഗ്യത്തിന് നല്ലത് തന്നേ, മനോഹരം

കൂട്ടുകാരന്‍ | Friend June 5, 2009 at 12:12 PM  

മോനെ... കാല്‍വിനോ....അത് നേര് തന്നെ..
ഇവിടെ ക്ലിക്കി ഞാന്‍ ഇത് കണ്ടതിലും കൂടുതല്‍ ചിരിച്ചു....
ആധുനിക ചിരികള്‍ക്ക് പുതിയൊരു വേര്‍ഷന്‍.
ബു ഹ ഹ ഹ ഹ

ശ്രീ June 5, 2009 at 1:56 PM  

ജയരാജ് വാര്യര്‍ക്ക് പോലും പുതുമ നഷ്ടപ്പെട്ടു...

മാഷേ, മ്മടെ ശ്രീഹരിയെ തൊട്ടു കളിയ്ക്കണ്ടാട്ടോ. ;)

കൊട്ടോട്ടിക്കാരന്‍... June 5, 2009 at 2:18 PM  

ജയരാജ്‌ വാര്യരെ എങ്ങനാ വിശേഷപ്പെടുത്തുക.. സൂപ്പര്‍ ഫാസ്റ്റ്‌ നേരത്തേ എത്തിയല്ലോ..

ദീപക് രാജ്|Deepak Raj June 5, 2009 at 2:38 PM  

ഹി ഹി ഹി ഹി ഹി ... ഒറ്റയാള്‍ പട്ടാളം ആണെങ്കിലും എനിക്ക് ജയരാജ് വാര്യരെ അത്ര ഇഷ്ടമല്ല

Typist | എഴുത്തുകാരി June 5, 2009 at 2:43 PM  

പുതുമ നഷ്ടപ്പെട്ടു എന്നതു് ശരി തന്നെ. എന്നാലും ചിരിക്കാം.

hAnLLaLaTh June 5, 2009 at 5:25 PM  

വിഡിയോ കിട്ടുന്നില്ല...
ഒന്ന് കൂടി വന്നു നോക്കാം...
:(

cALviN::കാല്‍‌വിന്‍ June 5, 2009 at 8:51 PM  

ഇങ്ങേരുടേത് കാരിക്കേച്ചർ അല്ല. കാലിക്കേ ചെയർ ആണ്. പരിപാ‍ടി തുടങ്ങിയൽ ചെയർ കാലി ആവാൻ തുടങ്ങും ;)

യെന്റെ പാട്ടിനെ കുറ്റം പറഞ്ഞാൽ സുട്ടിടുവേൻ..

Sureshkumar Punjhayil June 8, 2009 at 12:45 AM  

ചിരി ആരോഗ്യത്തിനു നല്ലതാ... Angeekarikkunnu... Ennu vechu veruthey chirichukondu nadakkenda ketto...!!! Nannayirikkunnu. Ashamsakal...!!!

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP