Tuesday, April 28, 2009

അക്ഷയ തൃതീയയും ധനാഗമനവും

വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് അക്ഷയതൃതീയ. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രില്‍ 27-ാം തീയതി തിങ്കളാഴ്ചയാണ്. സത്യയുഗത്തിന്റെ ആദ്യദിവസമായും ഇതു കണക്കാക്കപ്പെടുന്നു. ബലഭദ്രാവതാരവും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു. സത്യയുഗാരംഭമായതിനാലാണ് ഈ ദിവസത്തിന് പ്രാധാന്യം കൈവന്നത്. ഈ ദിവസം ദാനധര്‍മങ്ങളുടെ ദിവസമാണ്. അക്ഷയം ക്ഷയിക്കാത്തത്. ഈ തൃതീയ ദിവസം നടത്തുന്ന ദാനധര്‍മങ്ങള്‍ ഒരു കാരണവശാലും ചോര്‍ന്നു പോകില്ലത്രേ. ഇതിന്റെ പുണ്യം സംഭരിക്കപ്പെടുകയും അത് പുനര്‍ജന്മങ്ങളിലും ഈ ജീവിതത്തിലും ഒടുവില്‍ ജീവന്മുക്തിയിലും ഒരു സഞ്ചിതപുണ്യമായി നിലനില്‍ക്കും. ഇവിടെ തുടര്‍ന്നു വായിക്കാം....

ചുരുക്കം പറഞ്ഞാല്‍ ഓരോരുത്തര് കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ, പലിശക്ക് വാങ്ങുന്ന പൈസ, ചിട്ടി പിടിക്കുന്ന പൈസ ഇവയൊക്കെ സ്വരൂക്കൂട്ടി അക്ഷയ തൃതീയ ദിവസം ദാനമായി ഓരോ സ്വര്‍ണക്കടയില്‍ കൊണ്ട് കൊടുത്ത് ഇപ്പോഴത്തെ വില നിലവാരം വച്ച് ഒരു നുള്ള് സ്വര്‍ണം വാങ്ങും.. അങ്ങനെ ആയിരക്കണക്കിന് പേര് വാങ്ങുമ്പോള്‍ ഒടയടിക്ക് 55 ടണ്‍ സ്വര്‍ണം ഒരു ദിവസം കൊണ്ട് വില്‍ക്കും. അതായത്‌ ഒരു വര്‍ഷം വില്‍ക്കുന്ന 750 ടണ്‍ സ്വര്‍ണത്തിന്റെ അഞ്ചു ശതമാനം വരും. അങ്ങനെ സ്വര്‍ണക്കടക്കാരന് ഐശ്വര്യവും വരും. പരസ്യങ്ങള്‍ കാണിക്കുന്ന ചാനല് കാരന് കൊയ്തുകലവും. സ്വര്‍ണം വാങ്ങിയ ആള്ക്കാരോ പലിശക്ക് മുകളില്‍ പലിശയും പട്ടിണിയും പരിവട്ടവുമായി മുക്കടത്തില്‍ മുങ്ങി വര്‍ഷാവസാനം ആകുമ്പൊള്‍ കുത്തുപാളയെടുക്കും . എപ്പടി ഈ അക്ഷയ തൃതീയ? കൊള്ളാമല്ലേ?

Read more...

സെക്സ് എന്ന പദം അത്രയ്ക്ക് അരോചകമോ?

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഓഷോയുടെ ഒരു പുസ്തകത്തിലെ ആദ്യത്തെ ഒരു അദ്ധ്യായത്തില് മാത്രം പരാമര്‍ശിച്ച കാര്യങ്ങളേ കുറിച്ച് ഇവിടെയും ഇവിടെയുമായി എഴുതിയിരുന്നു. പക്ഷെ അതിനു കിട്ടിയ പ്രതികരണങ്ങള്‍ വളരെ കുറവ്. പക്ഷെ 371 നു മുകളില്‍ ആള്‍ക്കാര്‍ ആ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് എന്നതിന് ഹിറ്റ് തെളിവ്. ഒരു പക്ഷെ ലൈംഗീകത, സെക്സ് എന്നീ വാക്കുകളോടുള്ള അരോചകമാകാം എന്ന് വിചാരിക്കുന്നു.(മനസ്സില്‍ ഇഷ്ടമുന്ടെന്കിലും) . അല്ലെങ്കില്‍ ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര് എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണോ എന്നറിയില്ല.

ഇനി ഓരോരുത്തര് പറഞ്ഞ അഭിപ്രായങ്ങളെ വിശകലനം ചെയ്യാം. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞത് : ഉപമിച്ചത് പെപ്സിയെ.. ഒട്ടും ചേര്‍ച്ചയായില്ല മാഷെ.. ലൈംഗീകാനന്ദം ആരും നികൃഷ്ടമായി കാണുമെന്ന് എനിക്കു തോന്നുന്നില്ല പക്ഷെ അത് സാമൂഹിക ചുറ്റുപാടിനനുസരിച്ചായിരിക്കണമെന്നു മാത്രം. വിവാഹത്തിന് നമ്മുടെ രാജ്യം പവിത്രമായ സ്ഥാനം നല്‍കുന്നു അതിനാലാണ് ഈ വേലിക്കെട്ടുകള്‍. ലൈംഗീക വിദ്യഭ്യാസം നല്‍കേണ്ടതുതന്നെയാണ്. ഈ ടിവി വന്നതില്‍പ്പിന്നെ കുറയൊക്കെ പിള്ളേര് കണ്ടും കേട്ടും പഠിക്കുന്നുണ്ട്.

കുഞ്ഞേട്ടാ ഇന്ന് ചെറുപ്പക്കാര്‍ മദ്യം കഴിഞ്ഞാല്‍ പിന്നെ ആസക്തിയോടെ കുടിക്കുന്ന സാധനം ( ചിലപ്പോ മദ്യത്തോടൊപ്പം തന്നെ) പെപ്സി അല്ലെങ്കില്‍ കോള ആണല്ലോ. അതുകൊണ്ട് അതിനെ ഉപമിച്ചു എന്ന് മാത്രം. അതുപോലെ ലൈംഗീകാനന്ദം നിക്രുഷ്ടമാണെന്നു ഞാനും ഓഷോയും പറഞ്ഞിട്ടില്ല. പിന്നെ വേലിക്കെട്ടുകള്‍. അതാരുണ്ടാക്കി. സമൂഹത്തിനു ചേരുന്ന വേലിക്കെട്ടുകള്‍ എപ്പോഴും വേണം. ഇല്ലെങ്കില്‍ പുബുകളില്‍ പരസ്യമായി സംഗതി നടക്കും. പിന്നെ ഇവിടെ ശ്രീരാമ സേനക്കാരുടെ എണ്ണം കൂടും. ഓരോന്ന് നോക്കി ഇരിക്കുകയനവര്‍. പക്ഷെ അഴിമതിക്ക് ഒരു വേലിക്കെട്ടുമില്ല. പക്ഷെ ഈ മാതിരി സങ്ങതിക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് താനും. ശരിയല്ലേ? ഇനി അടുത്ത സംഗതി നമ്മുടെ നാട്ടിലെ വിവാഹമോചന കേസുകള്‍ പരിഗണിച്ചാല്‍, കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ 1200, തിരുവനന്തപുരത്ത് 1000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ജില്ല മാത്രമേ നോക്കിയിട്ടുള്ളൂ. കൂടുതല്‍ വിവാഹം കഴിഞ്ഞു അധികം നാള്‍ ആകാത്തവര്‍. ഒരു പ്രധാന കാരണം ഈ ലൈഗീകത പ്രശ്നം തന്നെ. അതില്‍ നിന്നുടലെടുക്കുന്നതാണ് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും. നേരത്തെ പറഞ്ഞ പോലെ വെറും ശാരീരിക കര്‍മം അല്ലാത്ത മനസ് പൂര്‍ണമായും ലയിച്ചു സംഗതികളൊക്കെ ചെയ്തിരുന്നെന്കില്‍ ഈ വിവാഹമോചന ഘട്ടത്തില്‍ എത്തില്ലായിരുന്നു. ആരാണുത്തരവാദി? കല്യാണം കഴിച്ച ആ നവ ദാമ്പതികളൊ? അതോ നമ്മുടെ പഴഞ്ചന്‍ വ്യവസ്ഥിതികളൊ?

അടുത്തത് കൂതറ ജൂനിയര്‍ പറഞ്ഞത് നോക്കുക: കൂട്ടുകാരാ .. മതത്തിനോട് യോജിപ്പില്ലെങ്കില്‍‍ അതങ്ങട്ട് ഇവിടെ പറഞ്ഞാല്‍‍ പോരേ. അല്ലാതെ ഈ വളച്ചു കെട്ടല്‍‍‍ എന്തിനാ സുഹൃത്തേ. അമിതമായാലും കടിഞ്ഞാണില്ലെങ്കിലും എല്ലാം അപകടമാണ് കൂട്ടുകാരാ. HIV എങ്ങനെയാണോ ഉണ്ടായതൊന്നും ഞാൻ‍ ചോദിക്കുന്നില്ല.പെപ്സിയും സെക്സിയും ... നല്ല പിക്കപ്പാ ... ഹ ഹ

എന്റെ കൂതറേ ഞാന്‍ ഒരിക്കലും ഒരു മതത്തിനും( അഭിപ്രായത്തിനു) എതിരല്ല. അതില്ലതവന് ഈ ലോകത്തില്‍ ജീവിക്കാന്‍ സാധ്യമല്ല. പിന്നെ അമിതമായും 24 മണിക്കൂറും കെട്ടിപിടിച്ചു കിടക്കണമെന്നും ഞാന്‍ പറഞ്ഞില്ല.  HIV ഉണ്ടായത് നേരായ ലൈന്ഗീകതയിലൂടെ ആണെന്ന് തോന്നുന്നില്ല. വൈകൃതങ്ങളിലൂടെ മാത്രമാണ്.

പാര്ത്ഥന്‍ പറഞ്ഞത് ഇങ്ങനെ: താങ്കളുടെ ‘തലേകെട്ടിൽ’ തന്നെ ഒരു ശരിയല്ലായ്മയുണ്ട്. മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു സാംസ്കാരിക ചട്ടക്കുടിൽ നിന്നും പുറത്തു പോകുന്നുണ്ട് താങ്കളുടെ ചോദ്യത്തിന്റെ തലങ്ങൾ. സെക്സ് പാപമാണോ ? ഓഷോയുടെ അഭിപ്രായം ഇവിടെ .. സമൂഹവും എന്തുകൊണ്ട് സ്ത്രീയെ അടിച്ചമർത്തുന്നു. ഓഷോ പറയുന്നു.

പാര്‍ത്ഥാ ഞാനുണ്ടാക്കിയ തലെക്കെട്ടല്ലത്. ഓഷോയുടെ പുസ്തകത്തില്‍ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ തലെക്കെട്ട് രൂപത്തില്‍ കൊടുത്തൂന്നു മാത്രം. പിന്നെ ഓഷോയെ കുറിച്ച് വായിക്കാന്‍ താങ്കള്‍ തിരഞ്ഞെടുത്ത സൈറ്റ് കൊള്ളാം. അവിടെ ആ ലേഖകന്‍ അല്പം കൂടി കടത്തി വിട്ടിട്ടുണ്ട്. ഒറിജിനല്‍ ദാ ഇവിടെ ഇംഗ്ലീഷില്‍ വായിക്കാം. അതിന്റ മലയാളം പേര് " ലൈന്ഗീകതയില്‍ നിന്ന് അതിബോധതിലേക്ക്" എന്നാണ്. Silence Books അത് അപ്പടി മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എല്ലാ കടകളിലും കിട്ടും. മനുഷ്യരുടെ സാംസ്‌കാരിക ചട്ടക്കൂടുകള്‍ കാലാകാലങ്ങളില്‍ മാറ്റപ്പെടുന്നില്ലേ പാര്‍ത്ഥാ. ഇല്ലെങ്കില്‍ അയിത്തം, സതി, ഒക്കെ ഇപ്പോഴും ഉണ്ടാകുംയിരുന്നില്ലേ? താണ ജാതിക്കാര്‍ക്ക് മാറ് മറക്കാന്‍ സാധിക്കുമായിരുന്നോ? ക്ഷേത്രത്തില്‍ അവര്‍ണന് കേറാന്‍ പറ്റുമായിരുന്നോ? ഈഴവന്‍ വേദം പഠിക്കുംയിരുന്നോ? അതൊക്കെ മാറി വരുന്ന ചിന്തിക്കുന്ന ചെറുപ്പക്കാരുടെ സമൂഹം മാറ്റിക്കൊള്ളും. ഇനി അടുത്ത വിപ്ലവം വരാന്‍ പോകുന്നത് "ഞങ്ങള്‍ കൊയ്യും വയലെല്ലാം ഞങ്ങളുടേത് എന്ന് പണ്ട് വയലില്‍ പണി എടുക്കുന്നവന്‍ പറഞ്ഞിരുന്നു" ( ഇപ്പൊ യന്ത്രങ്ങളാണ് പണി ചെയ്യുന്നത്. നാവില്ലതത് കൊണ്ട് ഭാഗ്യം) . അതുപോലെ "ഞങ്ങള്‍ പൂജ ചെയ്യും ക്ഷേത്രമെല്ലാം ഞങ്ങളുടേത്" എന്ന് നമ്പൂതിരിമാരും പറയും. അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവര്‍ണന് മണിമാളികകളായി. നമ്പൂതിരി പാപ്പരും. ( ഒരു കാര്യം കൂടി ഞാന്‍ നമ്പൂതിരി അല്ല)


അപ്പൊ പറഞ്ഞു വന്നത് സെക്സ് പാപമല്ല എന്ന് തന്നെയാണ്. പക്ഷെ അത് എങ്ങനെ ചെയ്യണം എവിടെ ചെയ്യണം ആരുമായി ചെയ്യണം എന്നതാണ് യഥാര്‍ത്ഥ വിഷയം. എങ്ങനെ എന്ന് ചോദിച്ചാല്‍ ആസ്വദിച്ച് തന്നെ ചെയ്യണം. ഒരു വിഷയം ആസ്വദിച്ചു ചെയ്യണം എങ്കില്‍ അതിനെക്കുറിച്ച് ശരിക്കും പഠിക്കണം. പത്താം ക്ലാസ്സില്‍ കണക്കു ചെയ്യുന്നത് ആസ്വദിച്ചു ചെയ്യുന്ന ഒരു കുട്ടി ഒന്നാം ക്ലാസ് മുതല്‍ അത് ശരിക്ക് പഠിച്ചത് കൊണ്ടാണ് സാധിക്കുന്നത്. എന്ന് വച്ച് പ്രാക്ടികല് ലൈംഗീക ക്ലാസ് ( ഹി ഹി ) നാളെ മുതല്‍ സ്കൂളുകളില്‍ ഏര്പ്പെടുത്തണമെന്നല്ല ഞാന്‍ ഉദേശിച്ചത്. അതിനെക്കുറിച്ച്‌ ഒരു അവബോധം ഏടവും കുറഞ്ഞത് കൌമാര പ്രായത്തില്‍ കുട്ടികള്‍ക്ക് കൊടുക്കണം. അങ്ങനെ എങ്കില്‍ വൈകൃതങ്ങളിലേക്കുള്ള അവരുടെ വഴുതി വീഴല്‍ മാറും. വിവാഹ ബന്ധത്തിന്റെ പ്രാധാന്യവും ഒക്കെ സിലബസ്സുകളില്‍ വേണം. നമ്മുടെ കുട്ടികള്‍ അതിനു പകരം എന്താ പഠിക്കുന്നത്? പണ്ട് മെക്കാള പ്രഭു നടത്തിയ ഭരണ പരിഷ്ക്കാരങ്ങള്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങള്‍, അതിന്റെ ഫലങ്ങള്. ( തേങ്ങാക്കൊല) .

ഇനി എവിടെ വച്ച് എന്നുള്ളത്, വളരെ രഹസ്യമായി തന്നെ വേണം. ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നാളെ വരും. പിന്നെ തുണിയുടുത്ത്‌ നടന്നിട്ട് കാര്യമില്ല...കാരണം തുണിയില്ലാതെ പലരും കണ്ടു കാണും.ഇനി ആരുമായി വേണമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം. സ്വന്തം ഭാര്യയുമായി തന്നെ വേണം. നമ്മുടെ മതങ്ങള്‍ ഇതൊക്കെ വളരെ കാര്യമായിട്ട് പറഞ്ഞിട്ടുണ്ടെന്ന് എല്ലാരും പറയും. പക്ഷെ ഇവിടെ ഇന്ന് സമൂഹത്തില്‍ നടക്കുന്ന സംഗതികളൊ? മതം ആധികാരികമായി എവിടെ ആര് പഠിപ്പിക്കുന്നു.? സ്കൂളുകളില്‍ ബയോളജി ക്ലാസ്സില്‍ ഈ ഭാഗം പടിപ്പിക്കുംപോ " അയ്യോ പാപം" ... ശോ.. എന്ന് പറഞ്ഞു പേജുകള്‍ മറിച്ച് അടുത്തതിലേക്ക് പോകുന്നു. ( മിക്കവാറും അധ്യാപികമാര്‍ ) കുട്ടികളോട് പറയും ആ ഭാഗം വായിച്ചു ഉത്തരങ്ങളും കൂടി എഴുതിക്കൊണ്ട് പോരാന്‍. ഇനി വല്ല ഗ്രന്ഥങ്ങളിലോ (സംസ്കൃതത്തില്‍ )ആരൊക്കെയോ എവിടെയൊക്കെയോ എഴുതി വച്ചിരിക്കുന്നു. ആര് വായിക്കുന്നു. ?ചുരുക്കം പറഞ്ഞാല്‍ പാര്ത്ഥന്‍ പറഞ്ഞ പോലെ ചില സൈറ്റുകള്‍, അല്ലെങ്കില്‍ പോക്കറ്റ് ഡിക്ഷനറി വലിപ്പമുള്ള പുസ്തകങ്ങള്‍ മാത്രമേ നമ്മുടെ കുട്ടികള്‍ക്ക് ആശ്രയമുള്ളൂ.. സംഗതി അപ്പോഴും സൈനൈഡ് പരുവമുള്ളതെ കിട്ടൂ.

ഇനി താഴെ പറയുന്ന കണ്ണികള്‍ കൂടി ക്ലിക്ക് ചെയ്തു വായിച്ചാല്‍ നിങ്ങളുടെ ജീവിതം സാര്‍ത്ഥകമായി.
1. ബിയറും ലൈംഗികതയും - മനോരമ
2. പങ്കാളിക്കു സെക്സ് നിഷേധിക്കുന്നതും സാഡിസം - മനോരമ
3. വൈകൃതങ്ങളോടു പ്രിയം - മനോരമ
4. ദാറ്റ്സ്മലയാളം ലേഖകന്‍റെ മാനറിസങ്ങള്‍
5. വെബ്‌ലോകം ലേഖകരുടെ മാനറിസങ്ങള്‍


ദേശാഭിമാനിയില്‍ ദൈവം സഹായിച്ച് ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ്സും, ബി.ജെ.പി യും ചെയ്ത നല്ല കാര്യങ്ങള്‍ മാത്രമേ അതിലുള്ളൂ.. മാതൃഭൂമി, ദീപിക, എന്നിവ എനിക്ക് ജോലി ചെയ്യുന്നിടത്ത് കിട്ടില്ല. കേരളകൌമുദിയിലും ഇല്ല. പക്ഷെ അവരുടെ ഫയര്‍ എന്നാ മാഗസിനില്‍ ധാരാളം ഉണ്ട്. പക്ഷെ അത് വായിച്ചാല്‍ പിന്നെ നിങ്ങള്‍ ബ്ലോഗുകള്‍ ഒന്നും വായിക്കില്ല..എപ്പോഴും അതും തുറന്നു വച്ചിരിക്കും. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല.

ചുരുക്കം പറഞ്ഞാല്‍ ആരും കുറ്റക്കാരല്ല. എല്ലാം ശരിയാണ്. ഇത്രയും എഴുതി പിടിപ്പിച്ച ഞാന്‍ ഒരു മണ്ടന്‍. ഇനി ഈ വിഷയം എഴുതുകയെ ഇല്ല.. ഹി ഹി. മതിയായി..

Read more...

Monday, April 27, 2009

എത്രപേര്‍ ലൈംഗീകാനന്ദം അനുഭവിച്ചിട്ടുണ്ട്?

ചര്‍ച്ച പുരോഗമിക്കുന്നതിനു വേണ്ടി റിപോസ്റ്റ് ചെയ്തതാണ്. ആദ്യം ഇവിടെ ക്ലിക്കി വായിക്കുക. കൂടാതെ ജയകൃഷ്ണന്‍ ഒരു അഭിപ്രായം പറഞ്ഞപ്പോ വലുതായപ്പോ ഇവിടെ ഒരു പോസ്റ്റ് ആക്കി ഇട്ടിട്ടുണ്ട്, കൃഷ്ണ തൃഷ്ണ ഒന്നര മാസം മുമ്പ് ഇവിടെയും പറഞ്ഞിട്ടുണ്ട്. പക്ഷെ സ്നേഹം, പ്രേമം ഒക്കെ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി പോകുന്ന ഈ സമൂഹത്തില്‍ ഈ വിഷയിത്തിനു ഒരു പ്രാധാന്യം ഉണ്ടെന്നു തോന്നിയത് കൊണ്ട് എഴുതിയതാണ്.

ബലാല്‍സംഗം ചെയ്യുന്ന ഒരുവന് എങ്ങനെ ലൈഗീകാസക്തി ഉണ്ടായി? വിദേശീയ സംസ്കാരമോ? അതോ അവന്‍റെ തന്നെ തെറ്റോ? ഒരിക്കലുമല്ല. അവനെ പഠിപ്പിച്ച അവന്‍റെ മതവും സംസ്കാരവും തന്നെയാണ്. കാരണം എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാനുള്ള മനസ്സിന്റെ വെമ്പലിനെ പിടിച്ചു നിര്‍ത്താന്‍ മനസ്സിനാവുമോ എന്ന് തോന്നുന്നില്ല. എന്ത് ചീത്തയാണെന്ന് പറയുന്നുവോ അത് ചെയ്യാനാകും മനുഷ്യന്‍ ആദ്യം ശ്രമിക്കുക. അതെ സമയം അതിനെ ദൈവീക സന്കല്പത്തില്‍ ഉള്‍പ്പെടുത്തി... ശാന്തമായ, ശുദ്ധമായ, പവിത്രമായ മനസ്സോട് കൂടി സമീപിച്ചാല്‍ ഉണ്ടാകുന്ന ആനന്ദ നിര്‍വൃതി , ആല്മീയ സുഖം, അത് മനുഷ്യന് നിഷേധിച്ചത് നമ്മെ ഇത്രനാളും പഠിപ്പിച്ച സംസ്കാരമല്ലേ? അല്ലെങ്കില്‍ നമ്മുടെ സംസ്കാരത്തെ വളച്ചൊടിച്ച മറ്റു ചിലര്‍. ഉദാഹരണത്തിന് ഒരു പെപ്സി കുടിക്കണമെന്നുള്ള അമിതമായ ആസക്തി ഒന്നോ രണ്ടോ കുപ്പി പെപ്സി കുടിച്ചു കഴിയുമ്പോള്‍ മാറും. നേരെ മറിച്ച് പെപ്സി കിട്ടിയില്ലെന്കില്‍ അവന്‍റെ മനസ്സില്‍ 24 മണിക്കൂറും അതിനെ കുറിച്ചുള്ള ചിന്ത വ്യാപരിച്ചു ഭ്രാന്തമായി പെപ്സി പോലിരിക്കുന്ന എന്തും എടുത്തു കുടിക്കും... ചിലപ്പോള്‍ വിഷമായിരിക്കും. അങ്ങനെ തന്നെയല്ലേ എല്ലാതരം ആസക്തിയും? എന്തായാലും മനുഷ്യന്‍ ഉണ്ടായതിനു ശേഷമാണു അവന്‍റെ കണ്ടു പിടുത്തങ്ങള് ഉണ്ടായത്. അങ്ങനെയെന്കില്‍ മനുഷ്യന്‍ ആദ്യം ആല്മീയാനന്ദം അനുഭവിച്ചത് ലൈംഗീകതയില് കൂടി തന്നെയാണ്. പക്ഷെ നമ്മള്‍ അന്നും ഇന്നും അതിനെ ഒരു നികൃഷ്ട സംഭവമായി കാണുന്നു.

ഒരു ആണ്മയില്‍ നൃത്തം ചെയ്യുന്നതിനെ കുറിച്ച് നമ്മള്‍ കവിത എഴുതും, പടം വരക്കും, വര്‍ണിക്കും.. ശരിക്കും അത് പെണ്മയിലിനെ ആകര്‍ഷിക്കാന്‍ ചെയ്യുന്ന ശരിക്കും കാമാര്‍ത്താമായ വികാര പ്രകടനമാണ് അത്. ഇനി ഒരു പുരുഷന്‍ ഒരു സ്ത്രീയെ അങ്ങനെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും ചെയ്താല്‍ നമ്മുടെ സമൂഹം അവനു ചുട്ട അടി കൊടുക്കും . എന്തൊരു വിരോധാഭാസം അല്ലെ?

ഇന്ന് എത്ര ഭാരതീയ സ്കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം ഉണ്ട്? ഒരിടത്തുമില്ല. എന്തിനു യൂണിവേഴ്സിറ്റികളില്‍ പോലുമില്ല. കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചിലപ്പോ വായിച്ചിരിക്കുന്നത് നാലിഞ്ച് വീതിയും നീളമുള്ള കൊച്ചു പുസ്തകങ്ങള്‍ മാത്രം. അതില്‍ നിറച്ചും അറപ്പുളവാക്കുന്ന വൈകൃതങ്ങളും. അല്ലെങ്കില്‍ നെറ്റുകള്‍, വീഡിയോകള്‍ എന്നിവയില്‍ കാണുന്ന വൈകൃതങ്ങള്. ദാമ്പത്യം ബന്ധം തകരുന്നതിനും, ആണും പെണ്ണും മറ്റു വഴികളിലൂടെ സഞ്ചരിക്കുന്നതിനും, സ്ത്രീകളെ ഉപകരണമാക്കി മാത്രം കാണുന്ന സമൂഹത്തിനും ആരാണതിനുത്തരവാദി? സംസ്കാരമോ? മതമോ? അതോ ജീര്‍ണിച്ച നമ്മുടെ ചിന്തകളോ?

Read more...

Sunday, April 26, 2009

ലൈംഗീകത പാപമോ?

നമ്മളില്‍ എത്രപേര്‍ക്ക് മതമുണ്ട് .? ക്രിസ്തുമതം, ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം എന്നിങ്ങനെയുള്ള മതം മാത്രമല്ല ഉദ്ദേശിച്ചത്. മതം എന്നാല്‍ അഭിപ്രായം എന്നര്‍ത്ഥം ഉണ്ടല്ലോ . അങ്ങനെ പറയുമ്പോ ലോകത്തിലുള്ള എല്ലാവര്‍ക്കും ഒരു മതമുണ്ടാകും. നിരീശ്വരവാദവും, യുക്തിവാദവും ഒരു മതം തന്നെ. "മതമില്ലാത്ത ജീവന്‍" എന്ന് പറയുന്നതിന് അപ്പൊ അര്‍ത്ഥവുമില്ല.

സ്നേഹം, പ്രേമം എന്നിവ ജീവനുള്ള എന്തിന്റെയും ഒഴിച്ചുകൂടാനാകാത്ത വികാരമാണല്ലോ. ഇത്രനാളും ഈ മതങ്ങളെല്ലാം നമ്മളെ സ്നേഹിക്കാനും പ്രേമിക്കാനും പഠിപ്പിച്ചിട്ടും എന്തെ ഈ ലോകത്തൂന്നു അതൊക്കെ അപ്രത്യക്ഷമാകുന്നു.? പരസപരം യുദ്ധം ചെയ്യുന്നു.? അടുത്ത് നില്‍ക്കുന്നവനെ പോലും വെട്ടിക്കൊല്ലുന്നു.? അപ്പൊ ഈ മതങ്ങളും സസ്കാരങ്ങളും വര്‍ഷങ്ങളോളം നമ്മെ പഠിപ്പിച്ചത് തെറ്റായിരുന്നോ?

ഓരോ ജീവനിലുമുള്ള ലൈംഗീകോര്‍ജം തന്നെയല്ലേ സ്നേഹവും പ്രേമാവുമൊക്കെയായി പുറത്തു വരുന്നത്. അപ്പൊ ലൈംഗീകത പാപമോ? ആല്‍മനിര്‍വൃതി ആദ്യമായി മനുഷ്യന്‍ അനുഭവിച്ചത് ലൈംഗീകതയില്‍ കൂടിയാണ്. ലൈഗീക പ്രവര്‍ത്തി അത് ഏത് തന്നെയായാലും മുഷ്ടി മൈഥുനം ഉള്‍പ്പെടെ ചെയ്യുമ്പോഴുണ്ടാകുന്ന ഏതാനും നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിര്‍വൃതി തന്നെയാണ് ആല്‍മീയ സംതൃപ്തി. അങ്ങനെയെങ്കില്‍ മറ്റുമാര്ഗങ്ങളില് കൂടി ആ നിര്‍വൃതി കിട്ടുമോന്നുള്ള മനുഷ്യന്റെ അന്വേഷണ ഫലമായി കണ്ടെത്തിയതാണ് യോഗ, ധ്യാനം തുടങ്ങിയവ. അങ്ങനെയെന്കില്‍ എന്തില്‍ നിന്നും അന്വേഷണബുധിയുണ്ടായോ അതിനെ എതിര്‍ക്കുന്നത് കൊണ്ട് എന്ത് നേട്ടം? ലൈംഗീകത പാപമെന്ന് പഠിപ്പിക്കുയും ഭര്‍ത്താവിനെ ദൈവമായി കാണാന്‍ പറയുകയും ചെയ്യുമ്പോള്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവനെ എങ്ങനെ പെണ്‍കുട്ടികള്‍ ദൈവമായി കാണും. ? അപ്പൊ ഈ മതങ്ങള്‍ ഇത്രനാളും പഠിപ്പിച്ചതും ഇപ്പൊ പടിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ വസ്തുതകള്‍ തെറ്റല്ലേ? ബലാത്സംഗം ചെയ്യുന്നവനെ മൃഗതുല്യന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ എന്തര്‍ത്ഥം.? മൃഗങ്ങള്‍ അത് ചെയ്യുമ്പൊ മാത്രം അതിനെ കുറിച്ച് വിചാരിക്കുന്നു. മനുഷ്യനോ 24 മണിക്കൂറും ഇത് തന്നെ ചിന്ത..അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ എപ്പോഴും ഉണര്ന്നിരിക്കുമല്ലോ?. ഒരു പടം കണ്ടാല്‍, സിനിമ കണ്ടാല്‍, നഗ്നമായ കാല് കണ്ടാല്‍, ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചവരെ കണ്ടാല്‍, എന്തിനധികം .. . ഉറക്കത്തില്‍ സ്വപ്നത്തില് കൂടിയും. എന്തുകൊണ്ടാണിങ്ങനെ..? നമ്മുടെ സ്വാതന്ത്രത്യത്തില്‍ ആരാണ് കൈവച്ചത്. ? ഇത്രനാളും നമ്മള്‍ പരിപാവനമായി കൊണ്ട് നടക്കുന്ന ഈ മതങ്ങളും സംസ്കാരവും അല്ലെ? അപ്പൊ ഇവയൊക്കെ നമ്മെ ഇനിയും എങ്ങോട്ടാണ് നയിക്കുന്നത്. ? ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സ് ആരാധനാലയത്തില്‍ പ്രവേശിക്കുന്ന മാതിരി പവിത്രവും ശുദ്ധവും ചിന്താ രഹിതവുമാകണം. പാപം ചെയ്യുകയാണെന്ന ചിന്ത മനസ്സിനെ അലട്ടരുത്. ഇത് മതം പഠിപ്പിച്ചിട്ടുണ്ടോ?


ഓഷോ രജനീഷിന്റെ "ലൈഗീകതയില്‍ നിന്നും അതിബോധതിലെക്ക്" എന്ന പുസ്തകം വായിച്ചപ്പോ എന്റെ മനസ്സില്‍ തോന്നിയ സംശയങ്ങള് ഇവിടെ പങ്കു വയ്ക്കാമെന്ന് വിചാരിച്ചു. ആദ്യത്തെ ഒരു അദ്ധ്യായം മാത്രമേ ഞാന്‍ വായിച്ചുള്ളൂ.. അപ്പോഴേക്കും ഇത്രയും സംശയങ്ങളായി. എന്നാല്‍ ഇനി അത് ദൂരികരിച്ചിട്ട് അടുത്തത് വായിക്കാമെന്ന് വിചാരിച്ചു. അദേഹത്തിന്റെ പല വാക്കുകളും അതുപോലെ തന്നെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ബ്ലോഗില്‍ ഇപ്പോള്‍ ആരും കാര്യമായി ഒന്നും എഴുതുന്നതായി കാണുന്നില്ല. അതുകൊണ്ടാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. ഓഷോയുടെ പുസ്തകങ്ങള്‍ വളരെ ആധികാരികമായി വായിച്ചിട്ടുള്ളവരും ചിന്താ ശക്തി എന്നില്‍ കൂടുതലുമുള്ള നിങ്ങളോരോരുതരും എന്‍റെ സംശയങ്ങള് നിങ്ങളുടെ അഭിപ്രായത്തിലൂടെ ദൂരികരിക്കുമെന്നു വിശ്വസിക്കട്ടെ.

Read more...

Sunday, April 19, 2009

ബ്ലോഗ് വികൃതികള്‍

ഒന്ന് രണ്ടു ആഴ്ചയായി ബ്ലോഗുകളിലേക്ക് നോക്കിയാല്‍ കാണുന്ന വികൃതികള്‍ കാണുമ്പൊ സ്കൂള്‍ തലത്തില്‍ നമ്മളൊക്കെ തന്നെ കാണിച്ചു കൂട്ടിയ വികൃതികള്‍ ‍ഓര്‍മ വന്നു. എന്തായാലും എല്ലാം വളരെ രസകരമയിട്ടാണ് തോന്നിയത്. സൌഹൃദങ്ങളിലൂന്നിയുള്ള തമാശകളും നേരമ്പോക്കുകളും ഇടക്കൊക്കെ ആവശ്യമാണ്. പക്ഷെ എല്ലാം അതിര് കഴിയുമ്പോഴേ വഷളാവുകയുള്ളൂ. അങ്ങനെയുണ്ടായ നേരമ്പോക്കുകളിലേക്ക് ഒരെത്തിനോട്ടം നടത്താം .

ബെര്‍ളിയുടെ വീട്ടില്‍ ഒരു കത്ത് ഇടാന്‍ മതിലുകള്‍ നിരവധി ചാടിക്കടക്കണമെന്ന അവസ്ഥ വന്നപ്പോ ...മുണ്ട് പറിച്ചു ചാടിക്കയറിയവരൊക്കെ ഇട്ടിട്ടു പോന്നു. പാന്റിട്ട ചുരിദാറിട്ട സാരിയുടുത്ത ആള്‍ക്കാര്‍ തല്ക്കാലം വേണ്ടെന്നു വച്ചു. അവസാനം ആരൊക്കെയോ ചേര്‍ന്ന് മതില് പൊളിച്ചു ഇപ്പൊ വളരെ സൌകര്യമായി കതിടാനൊ പിരിവു നടത്താനോ അവിടെ കയറാന്‍ ബുദ്ധിമുട്ടില്ലെന്ന് അറിയിക്കട്ടെ.

വേറെ കണ്ട ഒരു നേരംപോക്ക് രണ്ടു ആഴ്ചകളായി മദനിയെ ചുമലിലേറ്റി കൂതറ തിരുമേനിയും ശശി തരൂരിനെ തോളിലേറ്റി വേറെ നിരവധി ആള്‍ക്കാരും നടത്തിയ തിരഞ്ഞെടുപ്പ് പൂരത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് അരാഷ്ട്രീയര്‍ എന്ന് നാട്ടുകാര്‍ മുദ്രകുത്തിയവര്‍ ഉള്‍പ്പെടെ പിണങ്ങാറായി അച്ചുമാമ ഗ്രൂപ്പിന്റെ ( PAG) ഒരു പോസ്റ്റര്‍ സംഘം ചേര്‍ന്ന് ഓരോ വീടുകളിലും ഒട്ടിച്ചു വയ്ക്കുകയും വന്നവരും പോയവരും എല്ലാം മുദ്രാവാക്യം വിളിയും ഗോഗ്വാ വിളികളും നടത്തുകയുണ്ടായി.

മലയാളം നല്ലവണ്ണം എഴുതാനും വായിക്കാനും ടൈപ്പ് ചെയ്യാനും വശമില്ലാത്ത പോട്ടങ്ങളൊക്കെ പിടിക്കുന്ന ബ്ലോഗിലെ നിത്യവിസ്മയായ ഉജ്ജ്വല സംഘാടകനും ആള്‍ക്കാരെ പ്രകോപിപ്പിക്കാന്‍ മന്ത്രി സത്തമന്‍ സുധാകരനണ്ണനെക്കാള് വിദഗ്ദ്ധനായ ഒരണ്ണന്‍ കവിത എഴുതുകയണേല്‍ വരി മുറിഞ്ഞു പാടില്ലാന്നും വൃത്തം, അലന്കാരം, മാല, ബൊക്ക ഒക്കെ ഉണ്ടെന്കിലെ കവിതയകൂവെന്നും ഒക്കെ പറഞ്ഞു ഒരു നോട്ടീസ് ഇറക്കുകയും വെള്ളെഴുത്ത് ബാധിച്ച ഒരു അപ്പൂപ്പന്‍ അതൊന്നുമല്ല ശരിയെന്നും പറഞ്ഞു കുറെ തമിഴ് കവികളുടെ വരി മുറിഞ്ഞു പോയ കുറെ കവിതകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു സ്വന്തം വീട്ടില്‍ എഴുതി ഒട്ടിച്ചു വയ്ക്കുകയും മുന്പുപറഞ്ഞ അണ്ണന്‍ എന്തോ പറഞ്ഞൂന്നും പറഞ്ഞു വഴിയേപോയ കൊച്ചു പിള്ളേര്‍ വരെ വന്നു കല്ലെറിഞ്ഞു കക്ഷിയിപ്പോ വീടും പൂട്ടി തേനിമലയില് പുതിയ പോട്ടങ്ങള്‍ പിടിക്കാന്‍ പോയ വിവരം അറിയിച്ചുകൊള്ളുന്നു. കക്ഷിയുടെ തന്നെ ഒരു പുതിയ രണ്ടു നില വീട്ടില്‍ നടന്നു കൊണ്ടിരുന്ന വലിയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ രാവിലെ കുളിച്ചൊരുങ്ങി വന്നിരുന്ന മല്‍സരാര്ത്ഥികള് വീട് പൂട്ടി കിടക്കുന്നത് കണ്ടു വോട്ട് പിടുത്തത്തിനു നടന്നു ഇപ്പൊ ബ്ലോഗെഴുത്തും നിര്‍ത്തി നിരശപൂര്‍വ്വം വീട്ടിലിരുന്നു മലയാളം സീരിയലുകള്‍ കാണുകയാണെന്ന് അറിയിക്കട്ടെ.

കൂടാതെ പാവടയാണോ നിക്കറാണോ ചുരിദാറാണൊ പാന്റാണോ സാരിയാണോ ഇതൊന്നുമല്ലാതെ നമ്മുടെ ബുഷ് അണ്ണന്റെ ബര്‍മുടയാണോ ഇട്ടിരിക്കുന്നതെന്നറിയാത്ത ഒരു "ഇതെതുലക്ഷ്മി" എന്ന് വിളിപ്പേരുള്ള ഒരു കക്ഷി തനിക്കുപോലും നല്ല നിശ്ചയമില്ലാത്ത വിവരങ്ങളെ കുറിച്ചെഴുതി വഴിയിലൂടെ പോകുന്നവരുടെയെല്ലാം തല്ലുവാങ്ങുംപോഴും പോങ്ങുംമൂടന്‍ തന്‍റെ പഴയകാല ഓര്‍മ്മക്കുറിപ്പുകള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന വിവരവും ഇതിനാല്‍ അറിയിച്ചുകൊള്ളട്ടെ.


ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ലെന്നു അറിഞ്ഞു തോന്നിയവാസം നടത്തുന്ന ഒരു സ്വാമിയും കൂട്ടരും തങ്ങളുടെ ആശ്രമം വിട്ടു ഇപ്പൊ ഒരു കോളേജ് തുടങ്ങി പാട്ടുപെട്ടിയെന്നോക്കെ പറഞ്ഞു യേശുദാസിനെ വെല്ലുന്ന പാട്ടുകളും ഇറക്കി വിലസി നടക്കുന്ന വിവരവും ഇതിനാല്‍ അറിയിക്കട്ടെ.

ഈ സംഭവങ്ങളിലെല്ലാം മനം മടുത്ത് ഒരു കൂട്ടം സംഗീതത്തെ സ്നേഹിക്കുന്ന ചെറുപ്പക്കാര്‍ ചേര്‍ന്ന് ഈണം എന്നും പറഞ്ഞു ഒരു പുതിയ സംരഭം തുടങ്ങുകയും വായിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട് നാട്ടുകാര്‍ പാട്ടു കേട്ട് സംതൃപ്തിയടയുന്ന വിവരവും അറിയിക്കട്ടെ.

എന്തായാലും ബ്ലോഗുകളില്‍ വളരെ ഗൌരവപൂര്‍ണമായ ഒരു എഴുത്തുകളും ചര്‍ച്ചകളും ഒന്നും ഈ അടുത്തകാലത്ത്‌ നടക്കുന്നില്ലെന്ന പരാതി പരിഗണിച്ച് ഒരൊറ്റ എഴുത്തുകൊണ്ട് ആയിരം പേരുടെ ശ്രദ്ധ ആകര്‍ഷിച്ച രാജമാണിക്യം എന്ന് വിളിപ്പേരുള്ള സേതുരാമയ്യര്‍ സി.ബി.ഐ. ഉടന്‍ തന്നെ തിരിച്ചു വരാന്‍ സാധ്യത ഉണ്ടെന്നും അറിയിക്കട്ടെ.

Read more...

Thursday, April 16, 2009

മലയാളി മലയാളിക്ക് പാരയോ?

കൂതറ ഇവിടെ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇന്ന് ബ്ലോഗ്, ചാറ്റ്, ഫോണ്‍ എന്നിവ വഴി ബന്ധപ്പെടുന്നവര്‍ എന്തെങ്കിലും അഭിപ്രായ വ്യത്യസമുണ്ടകുമ്പോള്‍ സ്വന്തം പേരും, ഊരും എല്ലാം മാറ്റി തികച്ചും അപ്രത്യക്ഷനായിരുന്നുകൊണ്ട് തെറി വിളിക്കുക, ഭീഷണിപ്പെടുത്തുക ഒരു രീതി ആയി മാറിയിട്ടുണ്ട്. നേരത്തെ ചാറ്റ് റൂമുകളില്‍ കണ്ടു കൊണ്ടിരുന്ന ഈ പ്രവണത ബ്ലോഗുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ചിലപ്പോ സംഘം ചേര്‍ന്ന് ആക്രമിക്കുക. ഏറ്റവും കുറഞ്ഞത് ഒരു ഇമെയില്‍ അഡ്രസ്സ് എങ്കിലും ഉണ്ടാക്കി അഭിപ്രായ വ്യത്യാസമുള്ളവരോട് നേരിട്ട് നിന്ന് സംവദിക്കുക. കാരണം ഇമെയില്‍ അഡ്രസ്സ് ഉള്ള ആള്‍ക്ക് ഐഡന്റിറ്റി ഉണ്ട് എത്ര ഒളിപ്പിച്ചു വച്ചാലും. അല്ലാതെ അനോണി ആയോ, അറബിയുടെ ഫോണ്‍ നമ്പറിലോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക എന്നത് ആണും പെണ്ണും കെട്ട നപുംസകങ്ങളുടെ പണിയാണ്.

ഇന്ന് ഈ ലോകം നിലനില്‍ക്കുന്നത് തന്നെ.. വിരുധാഭിപ്രയങ്ങളുടെ ഒരു സമന്വ്യതിലൂടെയാണ്. അല്ലാതെ ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെ മാത്രമോ തീരുമാനത്തിലല്ല. സ്വന്തം അച്ഛനും അമ്മയുമായി ചിലപ്പോ അഭിപ്രായ വ്യത്യസമുണ്ടാകാറുണ്ട്. എന്ന് വച്ച് അച്ഛനെ ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തുമോ? അതോ പറഞ്ഞു തീര്‍ക്കുമോ? മലയാളികളുടെ ഇടയില്‍ കാണുന്ന ഒരു വലിയ ചീത്ത സ്വഭാവം അസൂയ ആണ്. അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്‌. ദയവു ചെയ്തു.. നമുക്കത് മാറ്റാം. നല്ലത് ആര് ചെയ്താലും നല്ലതെന്ന് പറയുക. തെറ്റോ ശരിയോ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിലെ തെറ്റേത് ശരിയേത് എന്ന് വിവേകത്തോടെ പറഞ്ഞു സംവദിക്കുക.. അതല്ലേ നല്ലത്?

കുറിപ്പ്: ബ്ലോഗ് പൂട്ടി വച്ചിരിക്കുന്ന കൈപ്പള്ളിയുടെ നടപടിയൊട് ഒട്ടും യോജിപ്പില്ല. കൈപ്പള്ളി നിങ്ങള്‍ ഒരു ധീരനാണ് എന്ന് തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. മലയാളികള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനങ്ങള്‍ മലയാളം ഉള്ളിടത്തോളം കാലം ആരും മറക്കില്ല. പക്ഷെ.. നിങ്ങള്‍ ബ്ലോഗ് ലോകത്ത് നിന്നും പിന്മാറുന്നത് ഒട്ടും ശരിയല്ല. നിങ്ങളുടെ സാന്നിധ്യം ഇവിടെ ആവശ്യമുണ്ട് . തീര്‍ച്ചയായും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉരുകി ഒലിച്ചു പോകുന്നതാണോ നിങ്ങള്‍ക്ക് മലയാളത്തോടുള്ള സ്നേഹം?

Read more...

Wednesday, April 15, 2009

ബ്ലോഗ്ഗെര്‍ക്ക് കിട്ടിയ സംഗീത വിഷുക്കൈനീട്ടം

ബ്ലോഗ് ഓരോ ദിവസം ചെല്ലുംതോറും പുരോഗമിച്ചുകൊണ്ടിരിക്കുന്ന വളരെ ബൃഹത്തായ സ്വതന്ത്ര മാധ്യമമായി തീര്ന്നുകൊണ്ടിരിക്കുകയാണെന്നതിന്ടെ ഉത്തമ ദൃഷ്ടാന്തമാണ് ഈണം എന്ന പേരില്‍ ഈ ചെറുപ്പക്കാര്‍ തുടങ്ങി വച്ചിരിക്കുന്ന ഈ മഹനീയ സംഭവം.

തന്‍റെ ഉള്ളിലുള്ള എന്തിനേയും എഴുത്തിന്റെ, വരകളുടെ, ക്യാമറ ഉപയോഗിച്ചുള്ള പടങ്ങളുടെ, സംഗീതത്തിന്റെ, വീഡിയോ യുടെ രൂപത്തില്‍ വേറെ എവിടെ ഇത്ര എളുപ്പത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ നിഷ്പ്രയാസം പ്രദര്ശിപ്പിക്കാനാവും.? പല ഉന്നത വ്യക്തികളും ഇന്ന് തങ്ങളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അനുയായികള്‍, ആരാധകര്‍ എന്നിവരുമായി സംവദിക്കാന്‍ ബ്ലോഗ് ഒരു വേദിയാക്കി മാറ്റി കഴിഞ്ഞു. അതുപോലെ ജോലിയിലിരിക്കുന്നവര്‍ക്കും, ജോലിയില്ലാത്തവര്‍ക്കും, ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും, സ്വന്തം ജോലി ചെയ്യുന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും, പഠിച്ചുകൊണ്ടിരിക്കുന്നവര്ക്കും, എന്തിനധികം ആബാലവൃധം ജനങ്ങള്‍ക്കും തങ്ങളുടെ ഉള്ളിലുള്ള ആശയം സ്വതന്ത്രമായി ലോകത്തോട്‌ മുഴുവന്‍ ഒരു നിമിഷം കൊണ്ട് വിളിച്ചു പറയാന്‍ ബ്ലോഗ് അല്ലാതെ വേറെ എന്ത് മാര്‍ഗ്ഗമാണുള്ളത്. ?

ഈണത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ആ ഉജ്ജ്വല വ്യക്തിത്വങ്ങളെ എത്ര അനുമോദിച്ചാലും മതിയാവില്ല. കാരണം ശുദ്ധ സംഗീതം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇന്‍റര്‍നെറ്റില്‍ നിന്നും ഒരു സംഗീത ഫയല്‍ നമ്മുടെ കംപ്യുട്ടറിലേക്ക് ഇറക്കി വച്ച് ഒന്ന് കേള്‍ക്കണമെങ്കില്‍ പകര്‍പ്പവകാശ സംരക്ഷണം എന്നിങ്ങനെ പല നൂലാമാലകളും ഇന്ന് നിലവിലുണ്ട്. അപ്പോള്‍ സൌജനമായി അത് നമ്മളിലെത്തിക്കുക എന്ന ഇവരുടെ സംരഭത്തെ എത്രകണ്ട് അനുമോദിക്കണം. ? കിരണ്‍സ്, നിശീകാന്ത്, ബഹുവ്രീഹി, രാജേഷ് രാമന്‍ എന്നിവരും അവുരുടെ കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയ ഈ സംരഭത്തിനു സര്‍വ ബ്ലൊഗ്ഗരുടെയും ഭാവുകങ്ങള്‍ നമുക്ക് നേരാം. നിലവില്‍ ഇവര്‍ പലരും ഇതേ സംരഭം അവരവരുടെ സ്വന്തം ബ്ലോഗില്‍ ചെയ്യുന്നുണ്ട്. പക്ഷെ അവരുടെ കൂട്ടായ്മ ഇവിടെ അത് സംപൂര്‍ണമാക്കാന്‍ പരിശ്രമിക്കുമെന്ന് നമുക്കാശിക്കാം.

ഈ ചെറുപ്പക്കാരുടെ ആല്മവിശ്വാസത്തിന്റെ വാക്കുകള്‍ അവരുടെ മൊഴികളില്‍ നിന്നും തന്നെ താഴെ വായിക്കാം.

ഈണം” എന്ന പേരില്‍ മലയാളം മ്യൂസിക് പ്രൊഡ്യൂസിങ്ങ് ആന്‍ഡ് പബ്ലീഷിങ്ങ്, ഫ്രീ മ്യൂസിക് എന്ന കണ്സെപ്റ്റില്‍ തുടങ്ങിയ വിവരം മനസ്സിലായിക്കാണുമല്ലോ? ബ്ലോഗിലെ (ഒരുപക്ഷേ അതിലുപരിയായും) ഗായകരേയും എഴുത്തുകാരെയും സംഗീത സംവിധായകരേയും ഉള്‍പ്പെടുത്തി യാതൊരു കോപ്പി റൈറ്റിന്റേയും നൂലാമാലകളില്ലാതെ സ്വന്ത്രമായി ആര്‍ക്കും ഡൌണ്‍ലോഡു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഉന്നത ക്വാളിറ്റിയോടെ തന്നെ റെക്കോഡ് ചെയ്തു അവതരിപ്പിക്കുവാന്‍ ഇതു സഹായകമാകുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ കുറേപ്പേര്‍ ചേര്‍ന്നു മുന്‍കൈ എടുത്തെങ്കില്‍ തന്നെയും ഇതു എല്ലാ ബ്ലോഗേര്‍സിനും അവകാശപ്പെട്ടതും കൂടിയാണ്. നമ്മുടെ ഇടയിലെ പ്രതിഭകളെ കണ്ടെത്തുവാനും അവരുടെ കഴിവുകള്‍ കഴിവതും ലോകത്തെ അറിയിക്കുവാനുമുള്ള ഒരു എളിയ ശ്രമാണ്. എത്രത്തോളം വിജയിക്കുമെന്നറിയില്ലെങ്കിലും എല്ലാവരുടേയും സഹായസഹകരണങ്ങളും അനുഗ്രഹവുമുണ്ടെങ്കില്‍ ഇതു നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഉറച്ച വിശ്വാസം. "

Read more...

Tuesday, April 14, 2009

താമരക്കുളം ഷിബുവിന്റെ ചോദ്യത്തിനു തോമയുടെ മറുപടി

താമരക്കുളം ഷിബുവിന്റെ ബ്ലോഗില്‍ കണ്ട ഒരു ചോദ്യത്തിന് എന്‍റെ ഉത്തമ സുഹൃത്ത് ഇലഞ്ഞിക്കത്തറ തോമക്ക് ഒരു ഉത്തരം പറയണമെന്ന് തോന്നി. അവന്‍ ഉത്തരം എഴുതി എന്നെ ഏല്പിച്ചു.. എന്നാ പിന്നെ ഞാന്‍ വിചാരിച്ചു... ഈ നോട്ടീസ് ബോര്‍ഡില്‍ അങ്ങ് ഒട്ടിച്ചു വച്ചേക്കാം... നിങ്ങള്‍ വന്നു വായിച്ചോളുമെന്നു.

ചോദ്യമിതാണ്.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.


1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
2) 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?

ഇനി ഇതാ അവന്റെ ഉത്തരം എഴുതാം.

എന്‍റെ പൊന്നു ഷിബു ഇതെന്തൊരു ചോദ്യം.?? വംശ നഷ ഭീഷണി നേരിടുന്ന മൃഗത്തിനെ സംരക്ഷിക്കാന്‍ നിങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതായാലും കൊള്ളാം. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ മുക്കിനു മുക്കിനു നശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ ഇനി ഞാനായിട്ട് എന്തിനു നശിപ്പിക്കണം? പതിനായിരം പേര്‍ തൊഴില് ചെയ്തു ജീവിക്കുനന്ത് കാണുമ്പൊ രാഷ്ട്രീയ കുട്ടി തൊഴിലാളി നേതാക്കളുടെ കക്ഷം ചൊറിയും. ഒരു നാറിയ രസീത് ബുക്കുമായി ഇറങ്ങും, പിരിവിനു.. അത് നേരാംവണ്ണം കിട്ടിയില്ലെന്കില്‍ പിന്നെ അടുത്ത നടപടി എന്തെങ്കിലും സമരങ്ങള്‍ പ്ലാന്‍ ചെയ്തു... തൊഴിലാളികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു, മൊതലാളിയുടെ വീട്ടില്‍ പോയി പുട്ടടിച്ചു ജീവിക്കുന്ന ലവന്‍ ആ വ്യവസായ സ്ഥാപനം പൂട്ടിക്കും. അവിടുന്ന് പിന്നെ അടുത്ത സ്ഥാപനതിലെക്കായി ലവന്റെ നോട്ടം. മറ്റവര് പട്ടിണിയും പരിവട്ടവുമായി... വംശനാശം സംഭവിക്കും.

ഇനി അടുത്ത സ്ഥലം. ആരാധനാലയങ്ങള്‍ ഒരു സമൂഹത്തിലെ എല്ലാമായിരുന്ന കാലമുണ്ടായിരുന്നു. ഇന്നതുണ്ടോ എന്നെനിക്കറിയില്ല. ഉള്ളത് ചിലയിടങ്ങളില്‍ കാണാം. സംസ്കാരം, കലകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതില്‍ ആരധനാലയങ്ങളുടെ പങ്കു ചെറുതായിരുന്നില്ല. പക്ഷെ...ഓരോ കാലഘട്ടങ്ങളില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരായി അവിടെ പരിപോഷിപ്പിച്ചതൊക്കെ സ്വന്തം ശരീരത്തെയും...ആ ശരീരങ്ങളില്‍ നിന്നും ജന്മം എടുക്കുന്ന ചുരുക്കം വേറെ ചില ജന്മങ്ങളെയും മാത്രയമായി. സമൂഹത്തിലെ പൈസ അടിച്ചു മാറ്റി സ്വന്തം ശരീരം കൊഴുപ്പിച്ചു. കുറച്ചു അവിടെയുള്ള ദൈവങ്ങള്‍ക്കും കൊടുത്തു. ഇനി അത് ഇടിച്ചു നശിപ്പിച്ചാല്‍ മുമ്പേ പറഞ്ഞ കുട്ടി നേതാക്കള്‍ വെറുതെ ഇരിക്കുമോ? കോലിട്ട് കുത്തി ഓരോരുത്തന്റെയും ഉള്ളിലുള്ള വര്‍ഗത്തെ പുറത്തെടുത്ത് അമ്മനമാടും. പിന്നെ പത്രങ്ങളിലൂടെ വാര്‍ത്തകള്‍ വരും. അവര്‍ക്കും കൊയ്ത്തുകാലം. മുട്ടന്‍ വാര്‍ത്തകള്‍ പുറത്തു വരും. "വര്‍ഗീയവാദം പടരുന്നു" . അപ്പോഴും വംശ നാശം സംഭവിക്കുന്ന ജീവി ആ നാട്ടിലെ മനുഷ്യര്‍ തന്നെയാവും.

ചുരുക്കം പറഞ്ഞാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ നശിപ്പിച്ചാലും വംശ നാശം സംഭവിക്കുക എന്നെ പോലുള്ള ജീവികള്‍ തന്നെ. അതുകൊണ്ട് അതിനു ഞാന്‍ മുതിരില്ല. പിന്നെ... ഒരു നല്ല സ്ഥലമുണ്ട്. ഞാന്‍ മുമ്പേ പറഞ്ഞ കുട്ടിനേതാക്കളുടെ മുട്ടന്‍ നേതാക്കള്‍ പോയിരുന്നുറങ്ങുകയും കൊപ്ര്യായങ്ങള് കാണിച്ചു കൂട്ടുകയും, വിഡ്ഢിത്തങ്ങള്‍ എഴുന്നെള്ളിക്കുന്നതുമായ സ്ഥലം ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരൊന്നുണ്ട്. " തോന്നിയ നിയമം പാസാക്കുന്ന സഭ" അതങ്ങ് നശിപ്പിച്ചാല്‍ പിന്നെ പൊല്ലാപ്പില്ലല്ലൊ..

ഇത്രേം എഴുതാനുള്ള വിവരമൊക്കെ ഈ തോമക്കുള്ളൂ സാറെ.

Read more...

Monday, April 13, 2009

കേരളം മുഴു ഭ്രാന്താലയം

പ്രിയ മലയാള സ്നേഹീ സഹോദരീ സഹോദരന്മാരെ,

ആദ്യമേ പറയാം.. ഈ കത്ത് അല്പം ബെടക്ക.. ഇഷ്ടല്ലാത്ത കൊച്ചുകുട്ടികള്‍ ഇപ്പോഴേ വായന നിര്‍ത്തിക്കോ... അവസാനം വായിച്ചു കണ കുണ പറയരുത്.. പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മലയാളം സംസാര ഫാഷ നമ്മുടെ ഈ കത്ത് കുത്തില്‍ വന്നു കൂടിയാല്‍ അത് അന്‍റെ കുഴപ്പമല്ല, നിങ്ങടെ കൊയപ്പം.

ഞമ്മളും തുടങ്ങി . എന്തോന്നല്ലെ. മലയാള പുനരുദ്ധാരണ അടിച്ചു പഠിപ്പിക്കല്‍ സംഘടന ( മ. പു. അ. പ. സ. ) . അതായത് മലയാളം പറയാനും വായിക്കാനും അറിയാന്‍ വയ്യാത്തവനെ, കൂടാതെ നായര്‍, നമ്പൂതിരി, മൊയലാളി, അച്ചായന്‍, ചോയന്‍,നിരീശ്വരവാദി എന്ന് സ്വയം വിളിച്ചു പറയുന്ന പച്ച, കാവി , മഞ്ഞ, വെളുത്ത, ചുവന്ന പൊതപ്പുടുത്ത എല്ലാത്തിനേയും കേരളത്തില്‍ എവിടെ കണ്ടാലും അപ്പൊ അടി കൊടുക്കുക. സംഘടന തുടങ്ങുന്ന വിവരത്തിനു ക്ഷണപത്രിക അടിക്കാന്‍ നേരം കിട്ടിയില്ല... എന്നാപിന്നെ... ഒരു കത്തെഴുതി ഇവിടെ ഒട്ടിച്ചു വച്ചാല്‍ നിങ്ങ വന്നു വായിച്ചോളുമെന്നു നോം അങ്ങ് നിരീച്ചു.

ഇനി അന്‍റെ അടിമുതല്‍ പെരുത്ത്‌ കേറിയ സംഭവം പറയാം. ശ്രദ്ധിച്ചു വായിച്ചോണം കേട്ട. പതിനഞ്ച് വര്‍ഷത്തെ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പ്രശസ്ത സ്വകാര്യ മലയാളം മണകൊണ വൃത്തികെട്ട ചാനെലില് ഈ അടുത്തിടെ വരുന്ന പരിപാടികള്‍ കാണുമ്പോ ഞമ്മന്റെ കൊടല് കത്ത്തിപോകയാണ്. പണ്ടാറടങ്ങാന്‍ ഈ ഒരൊറ്റ ചാനലും അതിന്‍റെ അനുബന്ധ വൃത്തികെട്ടതങ്ങളും മാത്രമേ എനിച്ചു കിട്ടൂ.. . ലവന്മാര്‍ മലയാളം തന്നെയാണോടെയ് പറയുന്നേ എന്നൊരു സംശയം തീരെ ഇല്ലാതില്ല.. നേരത്തെ എഴുതിക്കാണിക്കുന്നതൊക്കെ മലയാളത്തിലായിരുന്നു. ഇപ്പൊ അത് ഇന്ഗ്രീസിലാക്കി. ശ്ശോ ശ്ശോ കട്ടം കട്ടം( നീട്ടി വായിക്കരുത്) .. പരിപാടിയുടെ പേരോ ? അതും ആ ചായിപ്പിന്റെ ഭാഷ തന്നെ.. മലയാളം ചാവുകയാണെന്നും മരിക്കുകയാണെന്നും ഒക്കെ മുറവിളി കൂട്ടുന്ന നമ്മുടെ ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന മന്ദബുദ്ധികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കാശ് കിട്ടുമ്പോ ഈ കൊത്താഴത്തുകാരന്റെ സ്വീകരണമുറിയില് പോയിരുന്നു അഭിമുഖം കൊടുക്കും. പറ്റിയാല് നൂറു വാക്കില്‍ അമ്പത് ഇന്ഗ്രീസ് തട്ടും. സത്യം പറഞ്ഞാല്‍.. ഈ ഭാഷ നമുക്ക് പുടിക്കത്തെ ഇല്ല.. ഒന്നുമല്ല... പഠിച്ചിട്ടില്ല..ആകെ അറിയാവുന്നത് ഓ.സി.ആര്‍, ഓ.പി.ആര്‍. എന്നൊക്കെയാണ്... അതെന്‍റെ റിക്കോ ടിക്ക്കോ മാര്‍ഗം. നിങ്ങ കൂടുതല്‍ അറിയേണ്ട കേട്ടോ.

കഴിഞ്ഞ ദിവസം അതായത് കിഴക്കെറിന്റെ( ഈസ്റ്റര്‍ ) തലേന്ന് രാത്രി എട്ടു മണിക്ക് ഒരു പരിപാടി നോം ഈ പറയുന്ന മണകൊണ സംഭവത്തില്‍ കണ്ടു. സത്യം പറഞ്ഞാല്‍ എന്‍റെ അടിമുതല്‍ പെരുത്തുകേറി. അതിന്‍റെ പേര് "ഒപ്പീനിയന്‍ പോള്‍" (തേങ്ങാക്കൊല) .. "അഭിപ്രായ സര്‍വേ" എന്ന് നല്ല ഒന്നാംതരം പേര് കിടക്കുമ്പോ ലവന്മാര്‍ കൊടുത്ത പേര് കേട്ടാട്ടെ. ഇനി എഴുതിക്കാണിക്കുന്നതോ മുയോന്‍ ഇന്ഗ്രിസും. അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ ലവന്മാര്‍ ഈ പരിപാടി സംപ്രേഷണം ചെയ്തത് നമ്മുടെ ഒബാമ അണ്ണനും ടോനിബ്ലൈര്‍ സായിപ്പും കൂടി ചായ കുടിക്കുമ്പോ കാണാന്‍ വേണ്ടി ആണോ ? വേറൊരു പരിപാടി... ഞമ്മന്റെ കത്തുകള്‍ക്ക് ഓന്റെ മറുപടി പറയുന്ന പരിപാടിക്ക് "ഓപ്പണ്‍ ഹൌസ്" ( മണ്ണാങ്കട്ട) .. ശെടാ ലിവന്മാര് ഈ ഭാഷയെ നശിപ്പിക്കുമല്ലോ... "കത്തിന്റെ മറുപടി" "മറുപടി പറച്ചില്‍" അങ്ങനെ എന്തെല്ലാം നാടന്‍ മലയാളം ഭാഷകുളുന്ടെന്റെ അണ്ണോ? ഇതൊക്കെ കാണുമ്പൊ എനിക്ക് ചൊറിഞ്ഞു വരും.. നിങ്ങള്‍ക്കോ...ചൊറിച്ചില് വന്നില്ലേലും ചെറിയ മാന്തല്‍ എങ്കിലും വരില്ലേ?

അത് മാത്രമോ ഇവിടെ കേരളത്തില്‍ എങ്ങനെ ഒക്കെ വോട്ട് ഉണ്ടെന്നു ബുദ്ധിമുട്ടി കണ്ടു പിടിച്ചു വച്ചിരിക്കുന്നു.. ഓരോ വര്‍ഗ്ഗത്തില്‍ പെട്ടവനും എങ്ങനെ വോട്ട് ചെയ്യുമെന്ന് ലവന്മാര്‍ മുന്‍കൂട്ടി കണ്ടെന്ന്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, ജൈനന്‍,. പാര്‍സി, പിന്നെ അല്ലറ ചില്ലറ മാങ്ങാ, അടയ്ക്ക എല്ലാം കൂടി ഓരോരുത്തര്ക്കും എത്ര വോട്ട് ഉണ്ടെന്നു ഈ ലങ്ങോട്ടികള്‍ക്ക് നല്ല വിവരം. ഓടി നടന്നു ചോദിച്ചു മനസ്സിലാക്കി.. നമ്മളെ കാണിക്കുവ.. അടി കൊടുക്കണോ വേണ്ടയോ? ശെടാ ഓരോരുത്തന്റെയും ഉറങ്ങിക്കിടക്കുന്ന വര്‍ഗത്തിനെ ലവന്മാര്‍ എന്തിനാടാ തൊട്ടുണര്ത്തുന്നത്. ഇവിടുത്തെ രാഷ്ട്രീയം പറഞ്ഞു നടക്കുന്ന അലവലാതികള്‍ കുത്തി കുത്തി ചൊറിഞ്ഞു പഴുപ്പിച്ചു വച്ചിടത്ത്‌ ഇവന്മാരും കുത്തി കുത്തി ഇനി ഇതെന്തു പരുവമാകുമോ ആവൊ? .( എന്‍റെ വര്‍ഗം ഞാന്‍ സൂക്ഷിച്ചാ പൊതിഞ്ഞ വച്ചിരിക്കുന്നെ.. പെട്ടെന്ന് തട്ടിയാലൊന്നും അതുണരില്ല.. പിന്നെന്റെ കെട്ട്യോള് വിചാരിച്ച ചിലപ്പോ... ).. ഇനിയും വര്‍ഗം ഉണര്‍ന്നു ഓരോരുത്തനും പ്രതികരിച്ചാല്‍ വര്‍ഗീയവാദി ആയി. അതെക്കുറിച്ച് അടുത്ത കത്തിലെഴുതാം.. ഇപ്പൊ ഇത് മുയുമിപ്പിക്കട്ടെ.. അപ്പൊ പറഞ്ഞു വന്നത് ... എന്തായാലും നമ്മുടെ സംഘടനയുടെ ഉദ്ഘാടനത്തിന് വരണം . വരുമ്പോ "മലയാലികലെ" കൊണ്ട് വരേണ്ട കേട്ടോ.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേരളത്തില്‍ കാണിച്ചു കൂട്ടുന്ന വിവരക്കേടുകളും അത് പിന്നെ മുഴുമിപ്പിച്ചു വിഡ്ഡിപ്പെട്ടീല് കാണിക്കുന്ന കോപ്രായങ്ങളും കണ്ടപ്പോ എഴുതിപ്പോയതാ കേട്ടോ.. നിങ്ങ ക്ഷമി

എന്ന് നിങ്ങളുടെ സ്വന്തം
മമ്മത് ചാണ്ടി കുട്ടപ്പന്‍ യമകണ്ടന്‍ നായനംപൂരി.

Read more...

Friday, April 10, 2009

ചില സാങ്കേതിക വശങ്ങള്‍

സാങ്കേതിക കാര്യങ്ങള്‍ എഴുതാന്‍ ഒരു സാങ്കേതിക വിദഗ്ധന്‍ ആണോ എന്ന് ചോദിച്ചാല്‍ .. അല്ല എന്നുത്തരം ഉടന്‍ പറയും. പിന്നെ എന്തിനെഴുതുന്നു ചോദിച്ചാല്‍ ഈ സംഭവങ്ങളുടെ ഒരു ഉപയോക്താവ് എന്ന നിലയില്‍ ഞാന്‍ കണ്ട കേട്ട കാര്യം പങ്കു വയക്കാമെന്ന് വച്ചു. വിരോധമില്ലെങ്കില്‍ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ കാണാം. ചിലപ്പോ നിങ്ങള്‍ കണ്ടും കേട്ടും മടുത്തതാകാം. എന്തായാലും ഒന്ന് അയവിറക്കി നോക്കാം.

ആദ്യമായി ദാ ഈ കക്ഷിയെ പരിചയപ്പെടാം. സംഗതി തിരോംതരം ഭാഷയില്‍ പറഞ്ഞാല്‍ പൊളപ്പന്‍. മലയാളം ഫോണ്ടുകളും വരമൊഴിയും ഒക്കെ ഇറക്കി വയ്ക്കാന്‍ പറ്റാത്ത നിയന്ത്രണങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ പഠിയ്ക്കുന്ന ബ്ലോഗീ ബ്ലോഗന്മാര്‍ക്ക് ഒരു അനുഗ്രഹമാണ് ഈ കക്ഷി. ഇങ്ങേരുടെ തലതൊട്ടപ്പന്മരുടെ ചരിത്രം.. ഇവിടെ കുത്തി വായിക്കാം. . കൂടാതെ ഇതിലെ ഒരു കക്ഷി ഉണ്ടാക്കിയ ഈ സംഗതി ചിന്തയും തനിമലയാളവും ഒക്കെ പണി മുടക്കിയാലും പടച്ചു വിടുന്നവയൊക്കെ തപ്പി എടുക്കാന്‍ മിടുക്കനാണ്. .

ഇനി വേറൊരു കക്ഷിയെ പരിചയപ്പെടാം. കക്ഷി മലയാളിയെ സായിപ്പാക്കും, സായിപ്പിനെ മലയാളിയുമാക്കും. ഇവിടെ തോണ്ടിയാല്‍ കക്ഷിയെ കാണാം. കക്ഷിയെ ഉണ്ടാക്കിയെടുത്ത പുലികളെ ഇവിടെ പരിചയപ്പെടാം. 

ഇനി മലയാളം യൂണികോഡിന്റെ അപ്പൂപ്പന്‍ എന്ന് വിളിക്കാവുന്ന സ്വയം അമ്മാവന്‍ എന്ന് പറയുന്ന ഈ കക്ഷിയെ കാണാം. കക്ഷി ചെയ്തത് നിസാര കാര്യമൊന്നുമല്ല. യൂണികോഡില് ലോകത്ത് ആദ്യം ഇറങ്ങിയ ഇദ്ദേഹത്തിന്റെ ഈ പോസ്റ്റ്‌   മലയാളം ബ്ലോഗിന് മറക്കാനാവാത്തതാണ്. കൂടാതെ ബൈബിള്‍ ശുദ്ധ മലയാളം ഭാഷയില്‍ ഏതൊരുവനും ഏത് കംപൂട്ടെറിലും ഇരുന്നു വായിക്കാവുന്ന പരുവത്തിലാക്കി. . ടിയാന്റെ ഇതേക്കുറിച്ചുള്ള വിവരണങ്ങള്‍  , ഇവിടെ ഒന്ന് , രണ്ടു എന്നിങ്ങനെ ചുമ്മാ ചൊറിഞ്ഞു കാണാം. ഇത് കൂടാതെ കക്ഷിയുടെ പുതിയ ഈ സംഭവം മലയാളം ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുന്ന ഒന്നാണ്.  . അതിന്റെ കഥകളും ഇവിടെ എലിയെകൊണ്ട് കരണ്ടി വായിക്കാവുന്നതാണ്.  പിന്നെ വേറൊരു പ്രധാന കാര്യം.... മലയാളം എഴുതാനും വായിക്കാനും ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അഗ്രഗണ്യനും ഈ അമ്മാവന്‍ തന്നെ ( ഹി ഹി ) .

ഇനി അല്പം ആല്‍മീയം പറയാം. സത്യവേദ പുസ്തകം, ഖുര്‍ആന്‍, ഭഗവത്ഗീത, എന്നിവ വളരെ എളുപ്പത്തിനു ഏത് എലിക്കുഞ്ഞിനു വേണമെങ്കിലും വായിക്കാന്‍ പരുവത്തിന് ഈ കക്ഷി ഉണ്ടാക്കി വച്ചിട്ടുണ്ട്. കക്ഷിയുടെ വിവരണത്തില്‍ നിന്നും തന്നെ.. ആ സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് മുകളിലെ നീലയെ ഞെക്കിയാല്‍ പോകാം. 

ഇനി ഇംഗ്ലീഷില്‍ പഞ്ചാര അടിച്ചിരിക്കുന്നവര്‍ക്ക് മലയാളത്തില്‍ അത് എളുപ്പത്തില്‍ ചെയ്യാന്‍ ഈ പുലിയും , പുപ്പുലിയും സഹായിക്കും കേട്ടോ. .

ശേഷം വിശേഷങ്ങളും വാര്ത്തകളുമൊക്കെയായി അടിയന്‍ പിന്നെ വരാമെന്നറിയിച്ചുകൊണ്ട് വിടകൊള്ളട്ടെ.

Read more...

Thursday, April 9, 2009

വോട്ടര്‍മാരുടെ ശ്രദ്ധക്ക്

എല്ലാരും തിരഞ്ഞെടുപ്പില്‍ മുഴുകിയിരിക്കുന്നു... എന്നാല്‍ പിന്നെ.. കണ്ട കേട്ട വാര്‍ത്തകള്‍ ഒരു പെണ്‍കൊച്ചിനെ കൊണ്ട് പറയിചേക്കാം ...ദിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ .. വായിക്കുന്നത് സുന്ദരിക്കുട്ടി ...

ചൂടേറിയ പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ തിരുംത്തോരത് ശശി അണ്ണനും , പൊന്നാനിയില്‍ അത്താണി ഭാഗവതര്‍ക്കും മല്‍സരിക്കാന്‍ വേദിയൊരുക്കുക വഴി രണ്ടു പിന്നണികളും പുലിവാല്‌ മുതല്‍ എലിവാലു വരെ പിടിച്ചു അണ്ഡം കീറി ഇരിക്കുന്ന വിവരം കിഴക്കേക്കോട്ടയില്‍ നിന്നും ഒരു പുതിയ ചെക്കന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ( എന്തൂട്ടാണോ ലവന്റെ പ്യേര് ? ഒരു സെക്കന്റില്‍ നൂറു വാക്കുകള്‍ പറയുന്നുണ്ട്. കെ.പി. മോദകണ്ണന്ടെ അളിയനകാന്‍ വഴിയുണ്ട് ).ചോണിയചേച്ചിയും കാരറ്റേട്ടനും ഇന്നലെ കേരളത്തില്‍ ബന്നു ഏതാണ്ടൊക്കെ പറഞ്ഞേച്ചു പോയി. ആര്‍ക്കും ഒരു ബസ്തും മനസ്സിലായില്ലന്നു... വേളൂര്‍ ദാക്ഷായണി അറിയിച്ചു..

പിണങ്ങോടരും തെന്നിതലയും നടത്തിയ കേരള ശ്മശാന യാത്രയെ അനുസ്മരിപ്പിക്കും വിധം താടിയും തൊപ്പിയും വച്ച് കാല് വയ്യാത്തൊരു കക്ഷി യാത്ര തുടങ്ങി. കക്ഷി സൌമ്യമായി തുടങ്ങുന്ന പ്രസംഗം അവസാനം ഞരമ്പ് മുറുകി തോണ്ടയടച്ചാണ് നിര്‍ത്തുന്നതെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ടിയാന്റെ യാത്രയില്‍ വെറളി പൂണ്ട് മലപ്പറത്തൂന്ന് പച്ച പുതച്ച ഒരു സംഘം ആരും അറിയാതെ ഇദ്ദേഹത്തെ പിന്തുടരുന്നുന്ടെന്നും അവരുടെ നേതാവ് ഐസ്ക്രീം മുതലായി കൂന്തല്‍കുട്ടി വേദികള്‍ തോറും കയ്യും കലാശവും കാണിച്ച് പൊറോട്ട് നാടകം കാണിക്കുന്നുവെന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്.

മേനക ചേച്ചിയുടെ മോന്‍ ബരുനകാന്തന്‍ എന്തോ വേണ്ടാതീനം പറഞ്ഞുന്നു പറഞ്ഞു പിടിച്ചു പൂടിയിട്ടു. ആ ചെക്കന്‍റെ പുറത്തൂടെ ബുള്‍ഡോസര്‍ കേറ്റണമെന്ന് റെയില്‍വേ ബീഹാരിലാണ് കണ്ടു പിടിച്ചതെന്ന് അവകാശപ്പെട്ട കാലിതീറ്റ വിറ്റു നടക്കുന്ന അമ്മാവന്‍ പറഞ്ഞു. ടിയാനെ മുന്‍നിര്‍ത്തി കാരണവന്മാര്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടി നടത്തുകയായിരുന്നുവെന്ന് കാരറ്റ് ചേട്ടന്‍ പറഞ്ഞു. ഇത്തവണ ഭരണക്കസേരയില്‍ കേറി ഇരിക്കുക തന്നെ വേണമെന്ന് നിനച്ച് മൂന്നാം പിന്നണി എന്നും പേരിട്ട് കുറെ തലമൂത്ത കക്ഷികള്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോരകോരം തൊണ്ടകീറി വായിട്ടലച്ചു നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ആശയപരമായും ചിന്താപരമയും യാതൊരു ചേര്‍ച്ചയുമില്ലാത്ത കക്ഷികള്‍ക്ക് അങ്ങനെ ഒരു അവസരം കിട്ടിയാല്‍ മുട്ടന്‍ യുത്തം തന്നെ നടക്കുമെന്ന് ബുദ്ധിജീവി സംഘടന നേതാവ് കൊണ്ടോട്ടി കിട്ടന്‍ പറഞ്ഞു.

വാര്‍ത്ത‍ വായിക്കുന്നതിനിടയില്‍ പരിപ്പ് വടയും ചായയും വന്നതിനാല്‍ ഒരു ചിന്ന ബ്രേക്ക് ....

Read more...

Wednesday, April 8, 2009

കലിപ്പ് വാര്‍ത്തകള്‍

ബ്ലോഗ് വാര്‍ത്തകള്‍ തുടരുന്നു. വാര്‍ത്തകള്‍ വായിക്കുന്നത് ഇടിക്കുളം വാസു.
ബ്ലോഗീ ബ്ലോഗന്മാര്‍ക്ക് പൌരബോധവും സാമൂഹ്യബോധവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്.. പ്രശസ്ത ബ്ലോഗ്ഗര്‍ ശ്രീമാന്‍ ഗുണ്ട പോങ്ങുംമൂടര്‍ തന്‍റെ പ്രസ്താവനയില് ഇങ്ങനെ പറഞ്ഞു. സംഗതി വായിച്ച് പോങ്ങുംമൂടരെ താലിബാനിലുള്ള കക്ഷികള്‍ക്ക് മനുഷ്യത്വം, സാമൂഹ്യബോധം എന്നിവ പഠിപ്പിക്കുന്നതിലെക്കായി ലോക മനുഷ്യാവകാശ കമ്മീഷന്‍ ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി. ടി- കക്ഷിയെ വിട്ടുകിട്ടുന്നതിനായി ചെറിയ രീതിയില്‍ പട്ടാളക്കഥകളൊക്കെ എഴുതുകയും അറ്റകൈക്ക് ഭീകര പെണ്ണുകാണലുമൊക്കെ എഴുതിയെ ധീര പട്ടാളക്കാരന്‍ കേണല്‍ രഘുനാഥന്‍ അവര്‍കള്‍ താലിബാനിലേക്ക് തന്‍റെ കരിമ്പുലി പട്ടാളവുമായി തിരിച്ചിട്ടുണ്ട്.

രാവിലെ കുളിച്ചൊരുങ്ങി ഗോമ്പടിഷന്‍ എന്നും പറഞ്ഞു പോകുന്ന ബ്ലോഗീ ബ്ലോഗന്മാര്‍ ഗോമ്പടീഷന്‍ വേദിയില്‍ പുട്ടടിച്ചിരിക്കുന്നതിനാലും സ്വന്തം വീട്ടില്‍ ആഹാരം പാചകം നടത്തിയിട്ട് രണ്ടു മാസം ആയതിനാലും വളിച്ചതും പുളിച്ചതുമായ കാര്യങ്ങളേ ഇപ്പോള്‍ കിട്ടുന്നുള്ളുവെന്നു സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച തൊരപ്പന്‍ പുഴു അറിയിച്ചു.

പ്രശസ്ത ബ്ലോഗന്‍ ശ്രീമാന്‍ പാലായില്‍ ബെര്‍ളി തന്‍റെ പുതിയ രണ്ടു നില വീട് വെഞ്ചെരിപ്പ്‌ നടത്തി ഉല്‍ഘാടനം നടത്തിയ വിവരം സസന്തോഷം അറിയിക്കുന്നു... ടി-വീട്ടില്‍ ഒരു കത്തിടാന്‍ വേണ്ടി കയറിയ പോസ്റ്റുമാന്‍ കുഞ്ഞൂഞ്ഞ്.. എട്ടു പത്തു വഴികളിലൂടെ കടന്നു...കത്തിട്ട് വിയര്‍ത്തൊലിച്ചു ഞങ്ങളെ ഓഫീസിന്റെ വാതില്‍ക്കലെ പെട്ടിക്കടേന്ന് ഒരു സോഡാ വാങ്ങികുടിക്കുന്നത് ലൈറ്റ് ബോയ് കണ്ടതായി ലീലാമ്മ ചേച്ചി അറിയിച്ചു.

തന്‍റെ തോന്ന്യാസങ്ങള്‍ ആശ്രമം നടത്തി കാട്ടിക്കൂട്ടിയത് പോരാഞ്ഞ്... കോളേജും തുടങ്ങി.. നാട്ടുകാരെ പണ്ടാരമടക്കാന്‍ വെമ്പുന്ന ഗാപ്പിലാനും ഗൂട്ടര്‍ക്കും എതിരെ പോട്ട കേസ് ചാര്‍ജ് ചെയ്തു ജയിലില്‍ അടക്കണമെന്ന് പ്രശസ്ത എഴുത്തുകാരി ചെറിയന്നൂര്‍ ഭവാനി അഭിപ്രായപ്പെട്ടു. മര്യാദക്ക് ഓരോ ഓര്‍മ്മ ക്കുറിപ്പുകളുമൊക്കെ എഴുതി ഒരു നിരുപദ്രവകാരിയായിരുന്ന ശ്രീഹരി മോന്‍ സിനിമ ഇറങ്ങുന്നതിനു മുമ്പേ നിരൂപണം എഴുതി പുലിവാല്‌ പിടിച്ചതായി ഞങ്ങളുടെ ലേഖിക തുമ്പപൂ അറിയിച്ചു.  ഇതേ സമയം തന്നെ മലയാള സിനിമകളുടെ കുഴിമാടം തോണ്ടുന്നതിനായി ഒരു കൂന്താലിയുമായി അനില്‍ പോകുന്നത് കണ്ടെന്നു ഞങ്ങളുടെ അട്ടപ്പാടി ലേഖിക ചിന്നമ്മു അറിയിച്ചു. ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങളുമായി... ഇറങ്ങി... ജനങ്ങളെ സ്വൈര്യം കെടുത്തുന്ന ശ്രീക്ക് ... ആരും അറിയാതെ. ചോദ്യങ്ങളില്ലാത്ത അഞ്ച് ഉത്തരങ്ങള്‍ നല്കാന്‍ ഗോമ്പടിഷന്‍ നേതാവ് ശ്രീമാന്‍ കൈപ്പള്ളി ചേട്ടന്‍ തയാറായി മുമ്പൊട്ട് വന്നിട്ടുണ്ട്. നാട്ടുകാരെ മാംസാഹാരം കഴിപ്പിച്ചതിന്റെ പേരില്‍ സസ്യഭോജികള്‍ കേസ് കൊടുത്തു ശ്രീമാന്‍ സൂരജ് തല്ക്കാലം ബ്ലോഗ് എഴുത്ത് നിര്‍ത്തി.

ഞാന്‍ ആരെന്നും,. ഈശ്വരന്‍ നിരകാരബ്രഹ്മമെന്നും ഒക്കെ പറഞ്ഞു... അവസാനം രാഷ്ട്രീയത്തിലേക്ക് കടന്നു ശ്രീശ്രേയസ് ഇപ്പൊ മുഴുവന്‍ സമയം വോട്ടുപിടുത്തമാണെന്നു ഞങ്ങടെ തിരോംതരം ലേഖകന്‍ രായമാണിക്യം അറിയിച്ചു. സിനിമയില്‍ നിന്നും ബ്ലോഗില്‍ വന്നു നാട്ടുകാരെ പ്രബുദ്ധരാക്കിയ മമ്മൂടി സാറിനെ കാണാതായിട്ട്, ബ്ലോഗില്‍ നിന്നും സിനിമ പിടിച്ച നന്ദകുമാര്‍ അന്വേഷിച്ചിറങ്ങി. "മലയാലത്തെ" കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി വെള്ളെഴുത്തിനെയും മാണിക്യം ചേച്ചിയെയും അമേരിക്കയിലെക്കയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാര്‍ത്തകള്‍ ഇടവേളക്ക് ശേഷം തുടരുന്നതായിരിക്കും.

Read more...

Saturday, April 4, 2009

കൊടകരക്കാരന്റെ ബ്ലോഗ് ഇതിഹാസം

സാക്ഷാല്‍ കൊടകരക്കാരന്‍ സജീവ് എടത്താടനെക്കുറിച്ചെഴുതാനും മാത്രം ഞാനൊരു സാഹിത്യനിരൂപകനല്ല. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ ഒരു വായനക്കാരനെന്ന നിലയില്‍ ഞാനീ എഴുതിക്കൂട്ടുന്നത് അതി സാഹസികമെങ്കില് പൊറുക്കുക.

ബ്ലോഗ് വായന തുടങ്ങിയത് തന്നെ ഇദ്ദേഹത്തിന്റെ പുരാണം പരായണം ചെയ്തുകൊണ്ടായിരുന്നു. കൊടകരക്കാരുടെ ഭാഗ്യമാണ് ഇദ്ദേഹം. ആ നാടും നാട്ടാരും ഇപ്പോള്‍ അറിയപ്പെടുന്നത് ഈ പുരാണ നാമത്തിലാണ്. ലാളിത്യവും അടുക്കും ചിട്ടയും,എല്ലാം ജീവിതത്തിലെ പോലെ തന്നെ എഴുതുന്ന കഥകളിലും പ്രതിഭലിച്ചുകാണാം. വിശാലന്‍റെ കഥകള്‍ ഒരു മടുപ്പും കൂടാതെ രണ്ടു മൂന്നാവര്‍ത്തികള് വായിച്ചിരിക്കാം. അത്ര രസകരമാണ് ഓരോന്നിന്റെയും തുടക്കവും ഒടുക്കവും. ജോലിത്തിരക്കിനിടയില്‍ ഇപ്പോഴും ഒരു ആശ്വാസം കണ്ടെത്തുന്നത് കൊടകര പുരാണത്തിലെ പഴയ കഥകള്‍ വായിച്ചാണ്. മനസ്സിലെ സര്‍വ പിരിമുറുക്കങ്ങളും ഒരു കഥ വായിച്ചാല്‍ ഒറ്റയടിക്ക് ഇല്ലാതാകും. ആവര്‍ത്തന വിരസത ഇല്ലെന്ന കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ? ജീവിത മുഹൂര്തങ്ങളെ തികഞ്ഞ നര്‍മ ഭാവനയോടെ മറ്റുള്ളവരുടെ മുമ്പില്‍ അതി ഭാവുകത്വം കലരാതെ ആകാംഷ നിര്‍ഭരമായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് ദൈവസിദ്ധം തന്നെയാണ്. അച്ചടി സാഹിത്യത്തിലെ വൈക്കം മുഹ്ഹ്മ്മദ് ബഷീറിനെയും, തകഴിയെയും ഒന്നും വായന അറിയാവുന്നവര് മറക്കില്ല എന്ന് പറയുന്നതുപോലെ.. ബ്ലോഗ് നില നില്‍ക്കുന്നിടത്തോളം കാലം ചര്‍ച്ച ചെയ്യപ്പെടുന്നതും .. ഏവരും ഒരു പ്രാവശ്യം എങ്കിലും വന്നു ഒരു കഥയെങ്കിലും വായിച്ചു പോകുന്ന ബ്ലോഗ് ആണ് കൊടകര പുരാണം.

1999-2000 ഇല്‍ കേരള.കോം ഇല്‍ എഴുതി തുടങ്ങിയ വിശാലന്‍ 2005 സെപ്റ്റംബറില്‍ ബ്ലോഗ്ഗെരില്‍ സ്വന്തം ഭൂമി വിലക്ക് വാങ്ങി.. കൊടകര എന്നും പേരിട്ടു ബ്ലോഗ് വായനക്കാരേ ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തി ഇന്നിപ്പോ സജീവ് എടത്താടന്‍ എന്നാ ബ്ലോഗ് പോര്‍ട്ടലില്‍ എത്തി നില്‍ക്കുന്നു സംഗതികള്‍. ഇതിനിടക്ക് കറന്റ് ബൂക്സ്കാര്‍ കക്ഷിയെ വിലക്ക് വാങ്ങി ബുക്ക് പരുവത്തിലാക്കി.. കടകള്‍ തോറും തൂക്കിയിട്ടു. ഇടേണ്ട താമസം...സംഗതി... അപ്പോഴേ നാട്ടുകാര്‍ കൈവശപ്പെടുത്തും....അത്രയ്ക്ക് പെരുത്ത കച്ചവടം. അതിന്‍റെ പിന്നാംപുറ കഥകള്‍ ഇവിടെ ഒന്ന്, രണ്ടു, മൂന്ന്, നാലു എന്നിങ്ങനെ ഞെക്കി വായിക്കാം.

ഇനി അദ്ദേഹത്തെകുറിച്ചു കൂടുതല്‍ എന്ത് പറയാന്‍.??.. ഞാനിവിടെ കുത്തി വരച്ചു വച്ചത് ചിത്രകാരന്‍ പറയുന്ന പോലെ വെറും "ഠ " വട്ട അക്ഷരങ്ങള്‍ മാത്രം... കൊടകരക്കാരനെ കുറിച്ച് പറയണമെന്കില്‍... 12 വാല്യമുള്ള 1000 പേജ് വീതമുള്ള പുസ്തകം ഇറക്കണം.... ഇനിയെല്ലാം നിങ്ങളുടെ കയ്യില്‍ ഭദ്രം.

Read more...

Thursday, April 2, 2009

ബ്ലോഗില്‍ നമ്മളെല്ലാവരും കൂട്ടുകാരല്ലേ??

പോസ്റ്റുകള്‍ വഴിയോ അഭിപ്രായങ്ങള്‍ എഴുതിയത് വഴിയോ ഞാന്‍ മുഖേന ആരുടെയെങ്കിലും മനസ്സ് വേദനിച്ചിട്ടുന്ടെന്കില് നിരുപാധികം മാപ്പ് ചോദിക്കുന്നു. ബ്ലോഗിലുള്ള എല്ലാവരും എന്‍റെ കൂട്ടുകരാണെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ഫോര്മാലിറ്റിയുള്ള കൂട്ടുകാരന്‍ എന്ത് കൂട്ടുകാരന്‍? അല്‍പ സ്വല്പം തമാശയും കളിയാക്കലും കൂട്ടുകാര്ക്കിടയില് എപ്പോഴും വേണമെന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍.

വിദ്യാഭ്യാസകാലത്തും, ജോലിചെയ്യുന്ന കാലഘട്ടങ്ങളിലും നമുക്ക് എന്നും ആശ്വാസം നമ്മുടെ കൂട്ടുകാരാണ്. കൂട്ടുകാരില്ലാത്ത ഒരവസ്ഥ ചിന്തിക്കാനേ പറ്റില്ല. പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും വളരെ ഗൌരവ പൂര്‍ണമായ കാര്യങ്ങളേ എന്ത് സുഖകരമായി നമുക്ക് ലളിതമാക്കി മാറ്റാം. ബ്ലോഗുകളില്‍ ഗോമ്പടിഷന്, തിരഞ്ഞെടുപ്പ് ഉല്‍സവം എന്നൊക്കെ പറഞ്ഞു കൂട്ടുകാര്‍ പരസ്പരം ഓരോന്നു പറഞ്ഞിരിക്കുമ്പോ ആ സൌഹൃദത്തിനു എന്ത് സുഖമാണ്. അല്ലെ ? ജോലിക്കിടയില്‍ അല്ലെങ്കില്‍ ജീവിതത്തിലെ തിരക്കിനിടയില്‍ ഇത്തരം സംരഭങ്ങള്‍ എല്ലാം എല്ലാവര്‍ക്കും വളരെ ആശ്വാസം പകരുന്നതാണ്. ലോകത്തിന്റെ ഏതു കോണിലിരിക്കുന്ന കൂട്ടുകാര്‍ക്കും പരസ്പരം സംവദിക്കാനുള്ള അവസരം. ഗ്രൂപ്പ് ചാറ്റ് ചെയ്യുന്നതിലും സുഖം. കാരണം ഗ്രൂപ്പ് ചാറ്റുകളില്‍ പലപ്പോഴും ഒരു വിഷയം കിട്ടില്ല... ഇവിടെ നേരെ മറിച്ച് ആരെങ്കിലും ഇടുന്ന ഒരു പോസ്റ്റ് തന്നെ ഒരു വിഷയമാണ്‌. അതില്‍ കൂടെയുള്ള ചര്‍ച്ചകളും വിമര്‍ശങ്ങളും. കളിയാക്കലുകളും.. ചിരികളും എന്ത് രസമാണ്. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറക്കാന്‍ ഒരവസരം.

പഠിക്കാനുള്ള വിഷമയമോ ആനുകാലിക സംഭവങ്ങളോ കഥകളോ കവിതകളോ വരകളോ പടങ്ങളോ പാചക കുറിപ്പുകളോ ഒക്കെ പോസ്റ്റ് രൂപേണ വരുകയും അതിലൊരു അഭിപ്രായം പറയുകയും പരസ്പരം ചര്‍ച്ച ചെയ്യുകയും ശരിക്കും രസമുള്ള ഏര്‍പ്പാട് തന്നെ. അതുകൊണ്ട് കൂട്ടുകാരെ എനിക്കൊരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ... ആരെന്തു പറഞ്ഞാലും അത് പ്രകോപനം എന്ന് നമ്മുടെ മനസ്സിന് തോന്നുന്നെന്കില്‍ പരസ്പരം സംസാരിച്ചു തീര്‍ക്കുക.. ഒരിക്കലും മനസ്സില്‍ വച്ചുകൊണ്ടിരിക്കരുത്.

കളിയാക്കല്‍ ഒരു പരിധിവരെ നല്ലതാണു.. കലാലയങ്ങളില്‍ ആദ്യ കാലഘട്ടങ്ങളില്‍ മുതിര്‍ന്നവര്‍ ഇളയവരെ കളിയാക്കിയും തമാശകള് കാട്ടിയും പുറകെ കൂടാറുണ്ട്. അതൊക്കെ അവരുടെ നന്മക്ക്‌ പിന്നീട് ഉപകരിക്കുയെ ഉള്ളൂ... നമ്മുടെ ഉള്ളിലുള്ള അപകര്‍ഷതാബോധം, ലജ്ജ, നാണം, അന്തര്‍മുഖത്വം., ഇവയൊക്കെ മാറാന്‍ ശരിക്കും കളിയാക്കലുകള്‍ വളരെ ഗുണം ചെയ്യും. പക്ഷെ അതിര് കടന്നു ചീത്ത വിളിയിലും കയ്യംകളിയിലും കലശിക്കുംപോഴേ അത് വഷളാവുകയുള്ളൂ.. അതിനവസരം കൊടുക്കാതെ.... അതിനു മുമ്പ് പിന്മാറണം. ബ്ലോഗുകളിലും ഈ തമാശ ഉണ്ട്. അതിനെയെല്ലാം അതിന്റെ മാത്രം ഗൌരവത്തില്‍ കണ്ടു ...വളരെ സൌഹൃദതോടും... സമഭാവനയോടും സന്തോഷത്തോടെയുമുള്ള ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

എന്‍റെ എളിയ മനസ്സില്‍ തോന്നിയത് എഴുതിയെന്നു മാത്രം. ഞാന്‍ വിചാരിക്കുന്നതിലുമൊക്കെ എത്രയോ ഉയര്‍ന്ന രീതിയിലാണ്‌ നിങ്ങള്‍ പലരും ചിന്തിക്കുന്നത് എന്നെനിക്കു ഉത്തമബോധ്യമുണ്ട്.

Read more...

Wednesday, April 1, 2009

കേരളത്തില്‍ ബ്ലോഗുകള്‍ വിലക്കി !!!

ബ്ലോഗുകളില്‍ രാഷ്ട്രീയം, വര്‍ഗീയത, അശ്ലീലം എന്നിവ കൂടി വരുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ബ്ലോഗ് വായനക്കാരുടെ അഭ്യര്‍ഥന മാനിച്ച് തല്ക്കാലം കേരളത്തില്‍ ബ്ലോഗുകള്‍ നിരോധിക്കാന്‍ ഉത്തരവിടുകയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം.

Read more...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP