ബ്ലോഗില്‍ നമ്മളെല്ലാവരും കൂട്ടുകാരല്ലേ??
പോസ്റ്റുകള്‍ വഴിയോ അഭിപ്രായങ്ങള്‍ എഴുതിയത് വഴിയോ ഞാന്‍ മുഖേന ആരുടെയെങ്കിലും മനസ്സ് വേദനിച്ചിട്ടുന്ടെന്കില് നിരുപാധികം മാപ്പ് ചോദിക്കുന്നു. ബ്ലോഗിലുള്ള എല്ലാവരും എന്‍റെ കൂട്ടുകരാണെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ഫോര്മാലിറ്റിയുള്ള കൂട്ടുകാരന്‍ എന്ത് കൂട്ടുകാരന്‍? അല്‍പ സ്വല്പം തമാശയും കളിയാക്കലും കൂട്ടുകാര്ക്കിടയില് എപ്പോഴും വേണമെന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍.
വിദ്യാഭ്യാസകാലത്തും, ജോലിചെയ്യുന്ന കാലഘട്ടങ്ങളിലും നമുക്ക് എന്നും ആശ്വാസം നമ്മുടെ കൂട്ടുകാരാണ്. കൂട്ടുകാരില്ലാത്ത ഒരവസ്ഥ ചിന്തിക്കാനേ പറ്റില്ല. പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും വളരെ ഗൌരവ പൂര്‍ണമായ കാര്യങ്ങളേ എന്ത് സുഖകരമായി നമുക്ക് ലളിതമാക്കി മാറ്റാം. ബ്ലോഗുകളില്‍ ഗോമ്പടിഷന്, തിരഞ്ഞെടുപ്പ് ഉല്‍സവം എന്നൊക്കെ പറഞ്ഞു കൂട്ടുകാര്‍ പരസ്പരം ഓരോന്നു പറഞ്ഞിരിക്കുമ്പോ ആ സൌഹൃദത്തിനു എന്ത് സുഖമാണ്. അല്ലെ ? ജോലിക്കിടയില്‍ അല്ലെങ്കില്‍ ജീവിതത്തിലെ തിരക്കിനിടയില്‍ ഇത്തരം സംരഭങ്ങള്‍ എല്ലാം എല്ലാവര്‍ക്കും വളരെ ആശ്വാസം പകരുന്നതാണ്. ലോകത്തിന്റെ ഏതു കോണിലിരിക്കുന്ന കൂട്ടുകാര്‍ക്കും പരസ്പരം സംവദിക്കാനുള്ള അവസരം. ഗ്രൂപ്പ് ചാറ്റ് ചെയ്യുന്നതിലും സുഖം. കാരണം ഗ്രൂപ്പ് ചാറ്റുകളില്‍ പലപ്പോഴും ഒരു വിഷയം കിട്ടില്ല... ഇവിടെ നേരെ മറിച്ച് ആരെങ്കിലും ഇടുന്ന ഒരു പോസ്റ്റ് തന്നെ ഒരു വിഷയമാണ്. അതില്‍ കൂടെയുള്ള ചര്‍ച്ചകളും വിമര്‍ശങ്ങളും. കളിയാക്കലുകളും.. ചിരികളും എന്ത് രസമാണ്. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറക്കാന്‍ ഒരവസരം.
പഠിക്കാനുള്ള വിഷമയമോ ആനുകാലിക സംഭവങ്ങളോ കഥകളോ കവിതകളോ വരകളോ പടങ്ങളോ പാചക കുറിപ്പുകളോ ഒക്കെ പോസ്റ്റ് രൂപേണ വരുകയും അതിലൊരു അഭിപ്രായം പറയുകയും പരസ്പരം ചര്‍ച്ച ചെയ്യുകയും ശരിക്കും രസമുള്ള ഏര്‍പ്പാട് തന്നെ. അതുകൊണ്ട് കൂട്ടുകാരെ എനിക്കൊരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ... ആരെന്തു പറഞ്ഞാലും അത് പ്രകോപനം എന്ന് നമ്മുടെ മനസ്സിന് തോന്നുന്നെന്കില്‍ പരസ്പരം സംസാരിച്ചു തീര്‍ക്കുക.. ഒരിക്കലും മനസ്സില്‍ വച്ചുകൊണ്ടിരിക്കരുത്.
കളിയാക്കല്‍ ഒരു പരിധിവരെ നല്ലതാണു.. കലാലയങ്ങളില്‍ ആദ്യ കാലഘട്ടങ്ങളില്‍ മുതിര്‍ന്നവര്‍ ഇളയവരെ കളിയാക്കിയും തമാശകള് കാട്ടിയും പുറകെ കൂടാറുണ്ട്. അതൊക്കെ അവരുടെ നന്മക്ക് പിന്നീട് ഉപകരിക്കുയെ ഉള്ളൂ... നമ്മുടെ ഉള്ളിലുള്ള അപകര്‍ഷതാബോധം, ലജ്ജ, നാണം, അന്തര്‍മുഖത്വം., ഇവയൊക്കെ മാറാന്‍ ശരിക്കും കളിയാക്കലുകള്‍ വളരെ ഗുണം ചെയ്യും. പക്ഷെ അതിര് കടന്നു ചീത്ത വിളിയിലും കയ്യംകളിയിലും കലശിക്കുംപോഴേ അത് വഷളാവുകയുള്ളൂ.. അതിനവസരം കൊടുക്കാതെ.... അതിനു മുമ്പ് പിന്മാറണം. ബ്ലോഗുകളിലും ഈ തമാശ ഉണ്ട്. അതിനെയെല്ലാം അതിന്റെ മാത്രം ഗൌരവത്തില്‍ കണ്ടു ...വളരെ സൌഹൃദതോടും... സമഭാവനയോടും സന്തോഷത്തോടെയുമുള്ള ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
എന്‍റെ എളിയ മനസ്സില്‍ തോന്നിയത് എഴുതിയെന്നു മാത്രം. ഞാന്‍ വിചാരിക്കുന്നതിലുമൊക്കെ എത്രയോ ഉയര്‍ന്ന രീതിയിലാണ് നിങ്ങള്‍ പലരും ചിന്തിക്കുന്നത് എന്നെനിക്കു ഉത്തമബോധ്യമുണ്ട്.
12 comments:
.....ബ്ലോഗുകളിലും ഈ തമാശ ഉണ്ട്. അതിനെയെല്ലാം അതിന്റെ മാത്രം ഗൌരവത്തില്‍ കണ്ടു ...വളരെ സൌഹൃദതോടും... സമഭാവനയോടും സന്തോഷത്തോടെയുമുള്ള ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
എന്‍റെ എളിയ മനസ്സില്‍ തോന്നിയത് എഴുതിയെന്നു മാത്രം. ഞാന്‍ വിചാരിക്കുന്നതിലുമൊക്കെ എത്രയോ ഉയര്‍ന്ന രീതിയിലാണ് നിങ്ങള്‍ പലരും ചിന്തിക്കുന്നത് എന്നെനിക്കു ഉത്തമബോധ്യമുണ്ട്.....
ഹാഹാ...കൂട്ടുകാരാ.
ജയ് ഹോ...
എന്ന പാട്ടിന്‍റെ വരികളെ ഭയ് ഹോ..
എന്ന് തിരുത്തി പാടാന്‍ തോന്നുന്നു.:)
ജയ് ഹോ...
ഒരു നല്ല കൂട്ടുകാരന്റെ നല്ല ചിന്തകള്‍
മാഷേ... 100% യോജിയ്ക്കുന്നു . ഈ പോസ്റ്റ് എന്ത് കൊണ്ട് എഴുതി എന്ന് എനിക്ക് മനസ്സിലായി :)
"ഫോര്മാലിറ്റിയുള്ള കൂട്ടുകാരന്‍ എന്ത് കൂട്ടുകാരന്‍? അല്‍പ സ്വല്പം തമാശയും കളിയാക്കലും കൂട്ടുകാര്ക്കിടയില് എപ്പോഴും വേണമെന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍"
ഞാനും അതെ. എവിടെ ആയാലും നല്ല സുഹൃത്തുക്കള്‍ ഉള്ളതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല.
മാഷ് പറഞ്ഞ ഒരു കാര്യം കൂടെ എടുത്തെഴുതുന്നു
"ആരെന്തു പറഞ്ഞാലും അത് പ്രകോപനം എന്ന് നമ്മുടെ മനസ്സിന് തോന്നുന്നെന്കില്‍ പരസ്പരം സംസാരിച്ചു തീര്‍ക്കുക... ഒരിക്കലും മനസ്സില്‍ വച്ചുകൊണ്ടിരിക്കരുത്."
ഇതും വളരെ ശരിയാണ് :)
real joke comes from sorowful mind
കാലിഫോര്‍ണിയക്ക്........
ഹാ... .. നമ്മുടെ കാലിഫോര്‍ണിയ വഴി പോകുന്ന ഉരുവാണ്. നിങ്ങള്‍ ഇതില്‍ കയറിക്കോ പകുതി എത്തുമ്പോള്‍ നിങ്ങളെ കടലിലേക്ക് ഇറക്കാം .
തീര്‍ച്ചയായും, നമ്മളെല്ലാവരും കൂട്ടുകാര്‍ തന്നെ. പിന്നെ, കൂട്ടുകാര്‍ക്കിടയിലും ഇടക്ക് ഒരു ചെറിയ അഭിപ്രായവത്യാസങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് കൂട്ടുകെട്ട്? ശ്രീയുടെ അഭിപ്രായത്തോടും യോജിക്കുന്നു.
sure.. a good friend.
തീർച്ചയായും കൂട്ടുകാരാ, താങ്കളോട് ഞാൻ യോജിക്കുന്നു.
ഈ ബൂലോഗത്ത് പരസ്പരം കണ്ടിട്ടില്ലാത്ത നമ്മൾ കാണാമറയത്തിരുന്ന് പടുത്തുയർത്തുന്ന ഈ സൌഹൃദ വലയങ്ങൾ നീണ്ട് പോകട്ടേ.....
ബൂലോഗ സൌഹൃദം നീണാള്‍ വാഴട്ടെ....
:-)
Post a Comment