Tuesday, April 14, 2009

താമരക്കുളം ഷിബുവിന്റെ ചോദ്യത്തിനു തോമയുടെ മറുപടി

താമരക്കുളം ഷിബുവിന്റെ ബ്ലോഗില്‍ കണ്ട ഒരു ചോദ്യത്തിന് എന്‍റെ ഉത്തമ സുഹൃത്ത് ഇലഞ്ഞിക്കത്തറ തോമക്ക് ഒരു ഉത്തരം പറയണമെന്ന് തോന്നി. അവന്‍ ഉത്തരം എഴുതി എന്നെ ഏല്പിച്ചു.. എന്നാ പിന്നെ ഞാന്‍ വിചാരിച്ചു... ഈ നോട്ടീസ് ബോര്‍ഡില്‍ അങ്ങ് ഒട്ടിച്ചു വച്ചേക്കാം... നിങ്ങള്‍ വന്നു വായിച്ചോളുമെന്നു.

ചോദ്യമിതാണ്.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.


1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
2) 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?

ഇനി ഇതാ അവന്റെ ഉത്തരം എഴുതാം.

എന്‍റെ പൊന്നു ഷിബു ഇതെന്തൊരു ചോദ്യം.?? വംശ നഷ ഭീഷണി നേരിടുന്ന മൃഗത്തിനെ സംരക്ഷിക്കാന്‍ നിങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതായാലും കൊള്ളാം. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ മുക്കിനു മുക്കിനു നശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ ഇനി ഞാനായിട്ട് എന്തിനു നശിപ്പിക്കണം? പതിനായിരം പേര്‍ തൊഴില് ചെയ്തു ജീവിക്കുനന്ത് കാണുമ്പൊ രാഷ്ട്രീയ കുട്ടി തൊഴിലാളി നേതാക്കളുടെ കക്ഷം ചൊറിയും. ഒരു നാറിയ രസീത് ബുക്കുമായി ഇറങ്ങും, പിരിവിനു.. അത് നേരാംവണ്ണം കിട്ടിയില്ലെന്കില്‍ പിന്നെ അടുത്ത നടപടി എന്തെങ്കിലും സമരങ്ങള്‍ പ്ലാന്‍ ചെയ്തു... തൊഴിലാളികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു, മൊതലാളിയുടെ വീട്ടില്‍ പോയി പുട്ടടിച്ചു ജീവിക്കുന്ന ലവന്‍ ആ വ്യവസായ സ്ഥാപനം പൂട്ടിക്കും. അവിടുന്ന് പിന്നെ അടുത്ത സ്ഥാപനതിലെക്കായി ലവന്റെ നോട്ടം. മറ്റവര് പട്ടിണിയും പരിവട്ടവുമായി... വംശനാശം സംഭവിക്കും.

ഇനി അടുത്ത സ്ഥലം. ആരാധനാലയങ്ങള്‍ ഒരു സമൂഹത്തിലെ എല്ലാമായിരുന്ന കാലമുണ്ടായിരുന്നു. ഇന്നതുണ്ടോ എന്നെനിക്കറിയില്ല. ഉള്ളത് ചിലയിടങ്ങളില്‍ കാണാം. സംസ്കാരം, കലകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതില്‍ ആരധനാലയങ്ങളുടെ പങ്കു ചെറുതായിരുന്നില്ല. പക്ഷെ...ഓരോ കാലഘട്ടങ്ങളില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരായി അവിടെ പരിപോഷിപ്പിച്ചതൊക്കെ സ്വന്തം ശരീരത്തെയും...ആ ശരീരങ്ങളില്‍ നിന്നും ജന്മം എടുക്കുന്ന ചുരുക്കം വേറെ ചില ജന്മങ്ങളെയും മാത്രയമായി. സമൂഹത്തിലെ പൈസ അടിച്ചു മാറ്റി സ്വന്തം ശരീരം കൊഴുപ്പിച്ചു. കുറച്ചു അവിടെയുള്ള ദൈവങ്ങള്‍ക്കും കൊടുത്തു. ഇനി അത് ഇടിച്ചു നശിപ്പിച്ചാല്‍ മുമ്പേ പറഞ്ഞ കുട്ടി നേതാക്കള്‍ വെറുതെ ഇരിക്കുമോ? കോലിട്ട് കുത്തി ഓരോരുത്തന്റെയും ഉള്ളിലുള്ള വര്‍ഗത്തെ പുറത്തെടുത്ത് അമ്മനമാടും. പിന്നെ പത്രങ്ങളിലൂടെ വാര്‍ത്തകള്‍ വരും. അവര്‍ക്കും കൊയ്ത്തുകാലം. മുട്ടന്‍ വാര്‍ത്തകള്‍ പുറത്തു വരും. "വര്‍ഗീയവാദം പടരുന്നു" . അപ്പോഴും വംശ നാശം സംഭവിക്കുന്ന ജീവി ആ നാട്ടിലെ മനുഷ്യര്‍ തന്നെയാവും.

ചുരുക്കം പറഞ്ഞാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ നശിപ്പിച്ചാലും വംശ നാശം സംഭവിക്കുക എന്നെ പോലുള്ള ജീവികള്‍ തന്നെ. അതുകൊണ്ട് അതിനു ഞാന്‍ മുതിരില്ല. പിന്നെ... ഒരു നല്ല സ്ഥലമുണ്ട്. ഞാന്‍ മുമ്പേ പറഞ്ഞ കുട്ടിനേതാക്കളുടെ മുട്ടന്‍ നേതാക്കള്‍ പോയിരുന്നുറങ്ങുകയും കൊപ്ര്യായങ്ങള് കാണിച്ചു കൂട്ടുകയും, വിഡ്ഢിത്തങ്ങള്‍ എഴുന്നെള്ളിക്കുന്നതുമായ സ്ഥലം ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരൊന്നുണ്ട്. " തോന്നിയ നിയമം പാസാക്കുന്ന സഭ" അതങ്ങ് നശിപ്പിച്ചാല്‍ പിന്നെ പൊല്ലാപ്പില്ലല്ലൊ..

ഇത്രേം എഴുതാനുള്ള വിവരമൊക്കെ ഈ തോമക്കുള്ളൂ സാറെ.

3 comments:

നരിക്കുന്നൻ April 14, 2009 at 11:33 AM  

തോമായുടെ ഉത്തരം തന്നാ എനിക്കും കെട്ടാ... രണ്ടാമതൊരു ഉത്തരം കൂടി ചോദിച്ചാൽ ആരാധനാലയമെന്ന് ഞാൻ ഉത്തരം പറയും. അതങ്ങനാ... പ്രാർത്ഥന ഏറ്റവും കൂടുതൽ നടക്കേണ്ടത് ആരാധനാലയങ്ങളിലല്ല നമ്മുടെയൊക്കെ മനസ്സിലാണ്.

മാണിക്യം April 14, 2009 at 5:50 PM  

തോമയ്ക്കുള്ള വിവരം എല്ലാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍....
ഞാന്‍ തോമായ്ക്ക് വോട്ട് ചെയ്യുന്നു.

:)

ഐശ്വര്യസമൃദ്ധമായ
വിഷു ആശംസകള്‍...!

Anonymous,  April 15, 2009 at 1:11 AM  

തോമായുടെ ഉത്തരം അടിപൊളി..

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP