Tuesday, April 28, 2009

സെക്സ് എന്ന പദം അത്രയ്ക്ക് അരോചകമോ?

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഓഷോയുടെ ഒരു പുസ്തകത്തിലെ ആദ്യത്തെ ഒരു അദ്ധ്യായത്തില് മാത്രം പരാമര്‍ശിച്ച കാര്യങ്ങളേ കുറിച്ച് ഇവിടെയും ഇവിടെയുമായി എഴുതിയിരുന്നു. പക്ഷെ അതിനു കിട്ടിയ പ്രതികരണങ്ങള്‍ വളരെ കുറവ്. പക്ഷെ 371 നു മുകളില്‍ ആള്‍ക്കാര്‍ ആ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് എന്നതിന് ഹിറ്റ് തെളിവ്. ഒരു പക്ഷെ ലൈംഗീകത, സെക്സ് എന്നീ വാക്കുകളോടുള്ള അരോചകമാകാം എന്ന് വിചാരിക്കുന്നു.(മനസ്സില്‍ ഇഷ്ടമുന്ടെന്കിലും) . അല്ലെങ്കില്‍ ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര് എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണോ എന്നറിയില്ല.

ഇനി ഓരോരുത്തര് പറഞ്ഞ അഭിപ്രായങ്ങളെ വിശകലനം ചെയ്യാം. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞത് : ഉപമിച്ചത് പെപ്സിയെ.. ഒട്ടും ചേര്‍ച്ചയായില്ല മാഷെ.. ലൈംഗീകാനന്ദം ആരും നികൃഷ്ടമായി കാണുമെന്ന് എനിക്കു തോന്നുന്നില്ല പക്ഷെ അത് സാമൂഹിക ചുറ്റുപാടിനനുസരിച്ചായിരിക്കണമെന്നു മാത്രം. വിവാഹത്തിന് നമ്മുടെ രാജ്യം പവിത്രമായ സ്ഥാനം നല്‍കുന്നു അതിനാലാണ് ഈ വേലിക്കെട്ടുകള്‍. ലൈംഗീക വിദ്യഭ്യാസം നല്‍കേണ്ടതുതന്നെയാണ്. ഈ ടിവി വന്നതില്‍പ്പിന്നെ കുറയൊക്കെ പിള്ളേര് കണ്ടും കേട്ടും പഠിക്കുന്നുണ്ട്.

കുഞ്ഞേട്ടാ ഇന്ന് ചെറുപ്പക്കാര്‍ മദ്യം കഴിഞ്ഞാല്‍ പിന്നെ ആസക്തിയോടെ കുടിക്കുന്ന സാധനം ( ചിലപ്പോ മദ്യത്തോടൊപ്പം തന്നെ) പെപ്സി അല്ലെങ്കില്‍ കോള ആണല്ലോ. അതുകൊണ്ട് അതിനെ ഉപമിച്ചു എന്ന് മാത്രം. അതുപോലെ ലൈംഗീകാനന്ദം നിക്രുഷ്ടമാണെന്നു ഞാനും ഓഷോയും പറഞ്ഞിട്ടില്ല. പിന്നെ വേലിക്കെട്ടുകള്‍. അതാരുണ്ടാക്കി. സമൂഹത്തിനു ചേരുന്ന വേലിക്കെട്ടുകള്‍ എപ്പോഴും വേണം. ഇല്ലെങ്കില്‍ പുബുകളില്‍ പരസ്യമായി സംഗതി നടക്കും. പിന്നെ ഇവിടെ ശ്രീരാമ സേനക്കാരുടെ എണ്ണം കൂടും. ഓരോന്ന് നോക്കി ഇരിക്കുകയനവര്‍. പക്ഷെ അഴിമതിക്ക് ഒരു വേലിക്കെട്ടുമില്ല. പക്ഷെ ഈ മാതിരി സങ്ങതിക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് താനും. ശരിയല്ലേ? ഇനി അടുത്ത സംഗതി നമ്മുടെ നാട്ടിലെ വിവാഹമോചന കേസുകള്‍ പരിഗണിച്ചാല്‍, കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ 1200, തിരുവനന്തപുരത്ത് 1000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ജില്ല മാത്രമേ നോക്കിയിട്ടുള്ളൂ. കൂടുതല്‍ വിവാഹം കഴിഞ്ഞു അധികം നാള്‍ ആകാത്തവര്‍. ഒരു പ്രധാന കാരണം ഈ ലൈഗീകത പ്രശ്നം തന്നെ. അതില്‍ നിന്നുടലെടുക്കുന്നതാണ് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും. നേരത്തെ പറഞ്ഞ പോലെ വെറും ശാരീരിക കര്‍മം അല്ലാത്ത മനസ് പൂര്‍ണമായും ലയിച്ചു സംഗതികളൊക്കെ ചെയ്തിരുന്നെന്കില്‍ ഈ വിവാഹമോചന ഘട്ടത്തില്‍ എത്തില്ലായിരുന്നു. ആരാണുത്തരവാദി? കല്യാണം കഴിച്ച ആ നവ ദാമ്പതികളൊ? അതോ നമ്മുടെ പഴഞ്ചന്‍ വ്യവസ്ഥിതികളൊ?

അടുത്തത് കൂതറ ജൂനിയര്‍ പറഞ്ഞത് നോക്കുക: കൂട്ടുകാരാ .. മതത്തിനോട് യോജിപ്പില്ലെങ്കില്‍‍ അതങ്ങട്ട് ഇവിടെ പറഞ്ഞാല്‍‍ പോരേ. അല്ലാതെ ഈ വളച്ചു കെട്ടല്‍‍‍ എന്തിനാ സുഹൃത്തേ. അമിതമായാലും കടിഞ്ഞാണില്ലെങ്കിലും എല്ലാം അപകടമാണ് കൂട്ടുകാരാ. HIV എങ്ങനെയാണോ ഉണ്ടായതൊന്നും ഞാൻ‍ ചോദിക്കുന്നില്ല.പെപ്സിയും സെക്സിയും ... നല്ല പിക്കപ്പാ ... ഹ ഹ

എന്റെ കൂതറേ ഞാന്‍ ഒരിക്കലും ഒരു മതത്തിനും( അഭിപ്രായത്തിനു) എതിരല്ല. അതില്ലതവന് ഈ ലോകത്തില്‍ ജീവിക്കാന്‍ സാധ്യമല്ല. പിന്നെ അമിതമായും 24 മണിക്കൂറും കെട്ടിപിടിച്ചു കിടക്കണമെന്നും ഞാന്‍ പറഞ്ഞില്ല.  HIV ഉണ്ടായത് നേരായ ലൈന്ഗീകതയിലൂടെ ആണെന്ന് തോന്നുന്നില്ല. വൈകൃതങ്ങളിലൂടെ മാത്രമാണ്.

പാര്ത്ഥന്‍ പറഞ്ഞത് ഇങ്ങനെ: താങ്കളുടെ ‘തലേകെട്ടിൽ’ തന്നെ ഒരു ശരിയല്ലായ്മയുണ്ട്. മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു സാംസ്കാരിക ചട്ടക്കുടിൽ നിന്നും പുറത്തു പോകുന്നുണ്ട് താങ്കളുടെ ചോദ്യത്തിന്റെ തലങ്ങൾ. സെക്സ് പാപമാണോ ? ഓഷോയുടെ അഭിപ്രായം ഇവിടെ .. സമൂഹവും എന്തുകൊണ്ട് സ്ത്രീയെ അടിച്ചമർത്തുന്നു. ഓഷോ പറയുന്നു.

പാര്‍ത്ഥാ ഞാനുണ്ടാക്കിയ തലെക്കെട്ടല്ലത്. ഓഷോയുടെ പുസ്തകത്തില്‍ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ തലെക്കെട്ട് രൂപത്തില്‍ കൊടുത്തൂന്നു മാത്രം. പിന്നെ ഓഷോയെ കുറിച്ച് വായിക്കാന്‍ താങ്കള്‍ തിരഞ്ഞെടുത്ത സൈറ്റ് കൊള്ളാം. അവിടെ ആ ലേഖകന്‍ അല്പം കൂടി കടത്തി വിട്ടിട്ടുണ്ട്. ഒറിജിനല്‍ ദാ ഇവിടെ ഇംഗ്ലീഷില്‍ വായിക്കാം. അതിന്റ മലയാളം പേര് " ലൈന്ഗീകതയില്‍ നിന്ന് അതിബോധതിലേക്ക്" എന്നാണ്. Silence Books അത് അപ്പടി മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എല്ലാ കടകളിലും കിട്ടും. മനുഷ്യരുടെ സാംസ്‌കാരിക ചട്ടക്കൂടുകള്‍ കാലാകാലങ്ങളില്‍ മാറ്റപ്പെടുന്നില്ലേ പാര്‍ത്ഥാ. ഇല്ലെങ്കില്‍ അയിത്തം, സതി, ഒക്കെ ഇപ്പോഴും ഉണ്ടാകുംയിരുന്നില്ലേ? താണ ജാതിക്കാര്‍ക്ക് മാറ് മറക്കാന്‍ സാധിക്കുമായിരുന്നോ? ക്ഷേത്രത്തില്‍ അവര്‍ണന് കേറാന്‍ പറ്റുമായിരുന്നോ? ഈഴവന്‍ വേദം പഠിക്കുംയിരുന്നോ? അതൊക്കെ മാറി വരുന്ന ചിന്തിക്കുന്ന ചെറുപ്പക്കാരുടെ സമൂഹം മാറ്റിക്കൊള്ളും. ഇനി അടുത്ത വിപ്ലവം വരാന്‍ പോകുന്നത് "ഞങ്ങള്‍ കൊയ്യും വയലെല്ലാം ഞങ്ങളുടേത് എന്ന് പണ്ട് വയലില്‍ പണി എടുക്കുന്നവന്‍ പറഞ്ഞിരുന്നു" ( ഇപ്പൊ യന്ത്രങ്ങളാണ് പണി ചെയ്യുന്നത്. നാവില്ലതത് കൊണ്ട് ഭാഗ്യം) . അതുപോലെ "ഞങ്ങള്‍ പൂജ ചെയ്യും ക്ഷേത്രമെല്ലാം ഞങ്ങളുടേത്" എന്ന് നമ്പൂതിരിമാരും പറയും. അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവര്‍ണന് മണിമാളികകളായി. നമ്പൂതിരി പാപ്പരും. ( ഒരു കാര്യം കൂടി ഞാന്‍ നമ്പൂതിരി അല്ല)


അപ്പൊ പറഞ്ഞു വന്നത് സെക്സ് പാപമല്ല എന്ന് തന്നെയാണ്. പക്ഷെ അത് എങ്ങനെ ചെയ്യണം എവിടെ ചെയ്യണം ആരുമായി ചെയ്യണം എന്നതാണ് യഥാര്‍ത്ഥ വിഷയം. എങ്ങനെ എന്ന് ചോദിച്ചാല്‍ ആസ്വദിച്ച് തന്നെ ചെയ്യണം. ഒരു വിഷയം ആസ്വദിച്ചു ചെയ്യണം എങ്കില്‍ അതിനെക്കുറിച്ച് ശരിക്കും പഠിക്കണം. പത്താം ക്ലാസ്സില്‍ കണക്കു ചെയ്യുന്നത് ആസ്വദിച്ചു ചെയ്യുന്ന ഒരു കുട്ടി ഒന്നാം ക്ലാസ് മുതല്‍ അത് ശരിക്ക് പഠിച്ചത് കൊണ്ടാണ് സാധിക്കുന്നത്. എന്ന് വച്ച് പ്രാക്ടികല് ലൈംഗീക ക്ലാസ് ( ഹി ഹി ) നാളെ മുതല്‍ സ്കൂളുകളില്‍ ഏര്പ്പെടുത്തണമെന്നല്ല ഞാന്‍ ഉദേശിച്ചത്. അതിനെക്കുറിച്ച്‌ ഒരു അവബോധം ഏടവും കുറഞ്ഞത് കൌമാര പ്രായത്തില്‍ കുട്ടികള്‍ക്ക് കൊടുക്കണം. അങ്ങനെ എങ്കില്‍ വൈകൃതങ്ങളിലേക്കുള്ള അവരുടെ വഴുതി വീഴല്‍ മാറും. വിവാഹ ബന്ധത്തിന്റെ പ്രാധാന്യവും ഒക്കെ സിലബസ്സുകളില്‍ വേണം. നമ്മുടെ കുട്ടികള്‍ അതിനു പകരം എന്താ പഠിക്കുന്നത്? പണ്ട് മെക്കാള പ്രഭു നടത്തിയ ഭരണ പരിഷ്ക്കാരങ്ങള്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങള്‍, അതിന്റെ ഫലങ്ങള്. ( തേങ്ങാക്കൊല) .

ഇനി എവിടെ വച്ച് എന്നുള്ളത്, വളരെ രഹസ്യമായി തന്നെ വേണം. ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നാളെ വരും. പിന്നെ തുണിയുടുത്ത്‌ നടന്നിട്ട് കാര്യമില്ല...കാരണം തുണിയില്ലാതെ പലരും കണ്ടു കാണും.ഇനി ആരുമായി വേണമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം. സ്വന്തം ഭാര്യയുമായി തന്നെ വേണം. നമ്മുടെ മതങ്ങള്‍ ഇതൊക്കെ വളരെ കാര്യമായിട്ട് പറഞ്ഞിട്ടുണ്ടെന്ന് എല്ലാരും പറയും. പക്ഷെ ഇവിടെ ഇന്ന് സമൂഹത്തില്‍ നടക്കുന്ന സംഗതികളൊ? മതം ആധികാരികമായി എവിടെ ആര് പഠിപ്പിക്കുന്നു.? സ്കൂളുകളില്‍ ബയോളജി ക്ലാസ്സില്‍ ഈ ഭാഗം പടിപ്പിക്കുംപോ " അയ്യോ പാപം" ... ശോ.. എന്ന് പറഞ്ഞു പേജുകള്‍ മറിച്ച് അടുത്തതിലേക്ക് പോകുന്നു. ( മിക്കവാറും അധ്യാപികമാര്‍ ) കുട്ടികളോട് പറയും ആ ഭാഗം വായിച്ചു ഉത്തരങ്ങളും കൂടി എഴുതിക്കൊണ്ട് പോരാന്‍. ഇനി വല്ല ഗ്രന്ഥങ്ങളിലോ (സംസ്കൃതത്തില്‍ )ആരൊക്കെയോ എവിടെയൊക്കെയോ എഴുതി വച്ചിരിക്കുന്നു. ആര് വായിക്കുന്നു. ?ചുരുക്കം പറഞ്ഞാല്‍ പാര്ത്ഥന്‍ പറഞ്ഞ പോലെ ചില സൈറ്റുകള്‍, അല്ലെങ്കില്‍ പോക്കറ്റ് ഡിക്ഷനറി വലിപ്പമുള്ള പുസ്തകങ്ങള്‍ മാത്രമേ നമ്മുടെ കുട്ടികള്‍ക്ക് ആശ്രയമുള്ളൂ.. സംഗതി അപ്പോഴും സൈനൈഡ് പരുവമുള്ളതെ കിട്ടൂ.

ഇനി താഴെ പറയുന്ന കണ്ണികള്‍ കൂടി ക്ലിക്ക് ചെയ്തു വായിച്ചാല്‍ നിങ്ങളുടെ ജീവിതം സാര്‍ത്ഥകമായി.
1. ബിയറും ലൈംഗികതയും - മനോരമ
2. പങ്കാളിക്കു സെക്സ് നിഷേധിക്കുന്നതും സാഡിസം - മനോരമ
3. വൈകൃതങ്ങളോടു പ്രിയം - മനോരമ
4. ദാറ്റ്സ്മലയാളം ലേഖകന്‍റെ മാനറിസങ്ങള്‍
5. വെബ്‌ലോകം ലേഖകരുടെ മാനറിസങ്ങള്‍


ദേശാഭിമാനിയില്‍ ദൈവം സഹായിച്ച് ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ്സും, ബി.ജെ.പി യും ചെയ്ത നല്ല കാര്യങ്ങള്‍ മാത്രമേ അതിലുള്ളൂ.. മാതൃഭൂമി, ദീപിക, എന്നിവ എനിക്ക് ജോലി ചെയ്യുന്നിടത്ത് കിട്ടില്ല. കേരളകൌമുദിയിലും ഇല്ല. പക്ഷെ അവരുടെ ഫയര്‍ എന്നാ മാഗസിനില്‍ ധാരാളം ഉണ്ട്. പക്ഷെ അത് വായിച്ചാല്‍ പിന്നെ നിങ്ങള്‍ ബ്ലോഗുകള്‍ ഒന്നും വായിക്കില്ല..എപ്പോഴും അതും തുറന്നു വച്ചിരിക്കും. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല.

ചുരുക്കം പറഞ്ഞാല്‍ ആരും കുറ്റക്കാരല്ല. എല്ലാം ശരിയാണ്. ഇത്രയും എഴുതി പിടിപ്പിച്ച ഞാന്‍ ഒരു മണ്ടന്‍. ഇനി ഈ വിഷയം എഴുതുകയെ ഇല്ല.. ഹി ഹി. മതിയായി..

4 comments:

കൂട്ടുകാരന്‍ | Friend April 28, 2009 at 5:55 AM  

ചുരുക്കം പറഞ്ഞാല്‍ ആരും കുറ്റക്കാരല്ല. എല്ലാം ശരിയാണ്. ഇത്രയും എഴുതി പിടിപ്പിച്ച ഞാന്‍ ഒരു മണ്ടന്‍. ഇനി ഈ വിഷയം എഴുതുകയെ ഇല്ല.. ഹി ഹി. മതിയായി..

kottukaaran2009 April 29, 2009 at 12:32 PM  

ബ്ലോഗ് തുടങ്ങിയ കാലം മുതലുള്ള സ്ഥിരം പരിപാടി, ഹിറ്റ്‍ കിട്ടുവാൻ‍ വേണ്ടി സെക്സ്, വീവാദം എടുത്തിട്ട് ചർ‍ച്ചിക്കുക, അവസാനം ഒരാള്‍ക്കും ഒന്നും പിടികിട്ടുകയുമില്ല, വേറോരു വിഷയത്തിലേക്ക് എത്തിക്കുക അല്ലേങ്കിൽ വീണ്ടും റബ്ബർ‍ പോലെ കഴിയാവുന്നത്ര നീട്ടുക. (പൊട്ടിപ്പോകാതെ സൂക്ഷിച്ചാൽ‍ നന്ന്)

# സെക്സ് എന്ന പദം അത്രയ്ക്ക് അരോചകമോ?
# എത്രപേര്‍ ലൈംഗീകാനന്ദം അനുഭവിച്ചിട്ടുണ്ട്?
# ലൈംഗീകത പാപമോ?

ഇത്രയും അണ്ണന്റെ മൂന്ന് പോസ്റ്റുകൾ‍. ഇതിൽ‍ ഒന്നു വായിച്ചാൽ‍ പോലും ഒന്നും മനസ്സിലാവുന്നില്ല, എന്തൊക്കൊയോ... മതവും മനുഷ്യനും മൃഗവും ബലാൽസംഗവും അടക്കി വെച്ച ലൈംഗിക വികാരവും ...... ഇപ്പോ ഇവിടെ സ്കൂളും മനോരമയും ദേശാഭിമാനിയും...

നരിക്കുന്നൻ May 3, 2009 at 12:19 PM  

സെക്സ് എന്ന പദം ഇത്ര അരൊചകമായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ കൂട്ടുകാരൻ വാദിക്കുന്നപോലെ സെക്സിന് അതിരുകൾ ഇല്ലാതെ വരുമ്പോൾ വെറുക്കപ്പെടേണ്ട വാക്കായി അത് മാറും. ഭാര്യക്ക് പകരം കണ്ണിൽ കണ്ടവരെയൊക്കെ കാമാസക്തിയോടെ നോക്കുമ്പോൾ അമ്മയും പെങ്ങളും മകളും കുടുംബബന്ധങ്ങളും സമൂഹത്തിലില്ലാതെ വരും. [ഇപ്പോഴെ പടിഞ്ഞാറൻ സംസ്കാരം പരീക്ഷിച്ച് തുടങ്ങിയ നമ്മുടെ സമൂഹത്തിൽ ഇത്തരം സംസ്കാരവും കടന്ന് കൂടിയിരിക്കുന്നു എന്ന് ചില വാർത്തകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.]

സെക്സ് അതിന്റെ പവിത്രമായ രീതിയിൽ ഉൾകൊണ്ട് ചെയ്യുമ്പോൾ ഉള്ള സംതൃപ്തി മറ്റൊരിടത്തും കിട്ടില്ല. എന്റെ വിശ്വാസം... അതെന്നെ രക്ഷിക്കും എന്ന് വിശ്വാസത്തോടെ
നരി

shajeer March 25, 2010 at 10:53 PM  

lainkeekatha papamanennu aarum paranjittilla.athanu prabanjathinte nilanilpu.cheyyenda reethiyil ,athinu thanikku anuvadhikkapettavarumayi cheyyuka.athanu manushyathathinte thalparyam.

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP