Monday, April 13, 2009

കേരളം മുഴു ഭ്രാന്താലയം

പ്രിയ മലയാള സ്നേഹീ സഹോദരീ സഹോദരന്മാരെ,

ആദ്യമേ പറയാം.. ഈ കത്ത് അല്പം ബെടക്ക.. ഇഷ്ടല്ലാത്ത കൊച്ചുകുട്ടികള്‍ ഇപ്പോഴേ വായന നിര്‍ത്തിക്കോ... അവസാനം വായിച്ചു കണ കുണ പറയരുത്.. പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മലയാളം സംസാര ഫാഷ നമ്മുടെ ഈ കത്ത് കുത്തില്‍ വന്നു കൂടിയാല്‍ അത് അന്‍റെ കുഴപ്പമല്ല, നിങ്ങടെ കൊയപ്പം.

ഞമ്മളും തുടങ്ങി . എന്തോന്നല്ലെ. മലയാള പുനരുദ്ധാരണ അടിച്ചു പഠിപ്പിക്കല്‍ സംഘടന ( മ. പു. അ. പ. സ. ) . അതായത് മലയാളം പറയാനും വായിക്കാനും അറിയാന്‍ വയ്യാത്തവനെ, കൂടാതെ നായര്‍, നമ്പൂതിരി, മൊയലാളി, അച്ചായന്‍, ചോയന്‍,നിരീശ്വരവാദി എന്ന് സ്വയം വിളിച്ചു പറയുന്ന പച്ച, കാവി , മഞ്ഞ, വെളുത്ത, ചുവന്ന പൊതപ്പുടുത്ത എല്ലാത്തിനേയും കേരളത്തില്‍ എവിടെ കണ്ടാലും അപ്പൊ അടി കൊടുക്കുക. സംഘടന തുടങ്ങുന്ന വിവരത്തിനു ക്ഷണപത്രിക അടിക്കാന്‍ നേരം കിട്ടിയില്ല... എന്നാപിന്നെ... ഒരു കത്തെഴുതി ഇവിടെ ഒട്ടിച്ചു വച്ചാല്‍ നിങ്ങ വന്നു വായിച്ചോളുമെന്നു നോം അങ്ങ് നിരീച്ചു.

ഇനി അന്‍റെ അടിമുതല്‍ പെരുത്ത്‌ കേറിയ സംഭവം പറയാം. ശ്രദ്ധിച്ചു വായിച്ചോണം കേട്ട. പതിനഞ്ച് വര്‍ഷത്തെ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പ്രശസ്ത സ്വകാര്യ മലയാളം മണകൊണ വൃത്തികെട്ട ചാനെലില് ഈ അടുത്തിടെ വരുന്ന പരിപാടികള്‍ കാണുമ്പോ ഞമ്മന്റെ കൊടല് കത്ത്തിപോകയാണ്. പണ്ടാറടങ്ങാന്‍ ഈ ഒരൊറ്റ ചാനലും അതിന്‍റെ അനുബന്ധ വൃത്തികെട്ടതങ്ങളും മാത്രമേ എനിച്ചു കിട്ടൂ.. . ലവന്മാര്‍ മലയാളം തന്നെയാണോടെയ് പറയുന്നേ എന്നൊരു സംശയം തീരെ ഇല്ലാതില്ല.. നേരത്തെ എഴുതിക്കാണിക്കുന്നതൊക്കെ മലയാളത്തിലായിരുന്നു. ഇപ്പൊ അത് ഇന്ഗ്രീസിലാക്കി. ശ്ശോ ശ്ശോ കട്ടം കട്ടം( നീട്ടി വായിക്കരുത്) .. പരിപാടിയുടെ പേരോ ? അതും ആ ചായിപ്പിന്റെ ഭാഷ തന്നെ.. മലയാളം ചാവുകയാണെന്നും മരിക്കുകയാണെന്നും ഒക്കെ മുറവിളി കൂട്ടുന്ന നമ്മുടെ ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന മന്ദബുദ്ധികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കാശ് കിട്ടുമ്പോ ഈ കൊത്താഴത്തുകാരന്റെ സ്വീകരണമുറിയില് പോയിരുന്നു അഭിമുഖം കൊടുക്കും. പറ്റിയാല് നൂറു വാക്കില്‍ അമ്പത് ഇന്ഗ്രീസ് തട്ടും. സത്യം പറഞ്ഞാല്‍.. ഈ ഭാഷ നമുക്ക് പുടിക്കത്തെ ഇല്ല.. ഒന്നുമല്ല... പഠിച്ചിട്ടില്ല..ആകെ അറിയാവുന്നത് ഓ.സി.ആര്‍, ഓ.പി.ആര്‍. എന്നൊക്കെയാണ്... അതെന്‍റെ റിക്കോ ടിക്ക്കോ മാര്‍ഗം. നിങ്ങ കൂടുതല്‍ അറിയേണ്ട കേട്ടോ.

കഴിഞ്ഞ ദിവസം അതായത് കിഴക്കെറിന്റെ( ഈസ്റ്റര്‍ ) തലേന്ന് രാത്രി എട്ടു മണിക്ക് ഒരു പരിപാടി നോം ഈ പറയുന്ന മണകൊണ സംഭവത്തില്‍ കണ്ടു. സത്യം പറഞ്ഞാല്‍ എന്‍റെ അടിമുതല്‍ പെരുത്തുകേറി. അതിന്‍റെ പേര് "ഒപ്പീനിയന്‍ പോള്‍" (തേങ്ങാക്കൊല) .. "അഭിപ്രായ സര്‍വേ" എന്ന് നല്ല ഒന്നാംതരം പേര് കിടക്കുമ്പോ ലവന്മാര്‍ കൊടുത്ത പേര് കേട്ടാട്ടെ. ഇനി എഴുതിക്കാണിക്കുന്നതോ മുയോന്‍ ഇന്ഗ്രിസും. അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ ലവന്മാര്‍ ഈ പരിപാടി സംപ്രേഷണം ചെയ്തത് നമ്മുടെ ഒബാമ അണ്ണനും ടോനിബ്ലൈര്‍ സായിപ്പും കൂടി ചായ കുടിക്കുമ്പോ കാണാന്‍ വേണ്ടി ആണോ ? വേറൊരു പരിപാടി... ഞമ്മന്റെ കത്തുകള്‍ക്ക് ഓന്റെ മറുപടി പറയുന്ന പരിപാടിക്ക് "ഓപ്പണ്‍ ഹൌസ്" ( മണ്ണാങ്കട്ട) .. ശെടാ ലിവന്മാര് ഈ ഭാഷയെ നശിപ്പിക്കുമല്ലോ... "കത്തിന്റെ മറുപടി" "മറുപടി പറച്ചില്‍" അങ്ങനെ എന്തെല്ലാം നാടന്‍ മലയാളം ഭാഷകുളുന്ടെന്റെ അണ്ണോ? ഇതൊക്കെ കാണുമ്പൊ എനിക്ക് ചൊറിഞ്ഞു വരും.. നിങ്ങള്‍ക്കോ...ചൊറിച്ചില് വന്നില്ലേലും ചെറിയ മാന്തല്‍ എങ്കിലും വരില്ലേ?

അത് മാത്രമോ ഇവിടെ കേരളത്തില്‍ എങ്ങനെ ഒക്കെ വോട്ട് ഉണ്ടെന്നു ബുദ്ധിമുട്ടി കണ്ടു പിടിച്ചു വച്ചിരിക്കുന്നു.. ഓരോ വര്‍ഗ്ഗത്തില്‍ പെട്ടവനും എങ്ങനെ വോട്ട് ചെയ്യുമെന്ന് ലവന്മാര്‍ മുന്‍കൂട്ടി കണ്ടെന്ന്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, ജൈനന്‍,. പാര്‍സി, പിന്നെ അല്ലറ ചില്ലറ മാങ്ങാ, അടയ്ക്ക എല്ലാം കൂടി ഓരോരുത്തര്ക്കും എത്ര വോട്ട് ഉണ്ടെന്നു ഈ ലങ്ങോട്ടികള്‍ക്ക് നല്ല വിവരം. ഓടി നടന്നു ചോദിച്ചു മനസ്സിലാക്കി.. നമ്മളെ കാണിക്കുവ.. അടി കൊടുക്കണോ വേണ്ടയോ? ശെടാ ഓരോരുത്തന്റെയും ഉറങ്ങിക്കിടക്കുന്ന വര്‍ഗത്തിനെ ലവന്മാര്‍ എന്തിനാടാ തൊട്ടുണര്ത്തുന്നത്. ഇവിടുത്തെ രാഷ്ട്രീയം പറഞ്ഞു നടക്കുന്ന അലവലാതികള്‍ കുത്തി കുത്തി ചൊറിഞ്ഞു പഴുപ്പിച്ചു വച്ചിടത്ത്‌ ഇവന്മാരും കുത്തി കുത്തി ഇനി ഇതെന്തു പരുവമാകുമോ ആവൊ? .( എന്‍റെ വര്‍ഗം ഞാന്‍ സൂക്ഷിച്ചാ പൊതിഞ്ഞ വച്ചിരിക്കുന്നെ.. പെട്ടെന്ന് തട്ടിയാലൊന്നും അതുണരില്ല.. പിന്നെന്റെ കെട്ട്യോള് വിചാരിച്ച ചിലപ്പോ... ).. ഇനിയും വര്‍ഗം ഉണര്‍ന്നു ഓരോരുത്തനും പ്രതികരിച്ചാല്‍ വര്‍ഗീയവാദി ആയി. അതെക്കുറിച്ച് അടുത്ത കത്തിലെഴുതാം.. ഇപ്പൊ ഇത് മുയുമിപ്പിക്കട്ടെ.. അപ്പൊ പറഞ്ഞു വന്നത് ... എന്തായാലും നമ്മുടെ സംഘടനയുടെ ഉദ്ഘാടനത്തിന് വരണം . വരുമ്പോ "മലയാലികലെ" കൊണ്ട് വരേണ്ട കേട്ടോ.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേരളത്തില്‍ കാണിച്ചു കൂട്ടുന്ന വിവരക്കേടുകളും അത് പിന്നെ മുഴുമിപ്പിച്ചു വിഡ്ഡിപ്പെട്ടീല് കാണിക്കുന്ന കോപ്രായങ്ങളും കണ്ടപ്പോ എഴുതിപ്പോയതാ കേട്ടോ.. നിങ്ങ ക്ഷമി

എന്ന് നിങ്ങളുടെ സ്വന്തം
മമ്മത് ചാണ്ടി കുട്ടപ്പന്‍ യമകണ്ടന്‍ നായനംപൂരി.

6 comments:

ശ്രീ April 13, 2009 at 3:06 PM  

എന്തു പറഞ്ഞിട്ടും കാര്യമില്ല മാഷേ...

Anonymous,  April 13, 2009 at 4:52 PM  

കാഴ്ച നിര്‍ത്തൂ വായന തുടങ്ങൂ; ഞാന്‍ ഇത് പരീക്ഷിച്ച് വിജയിച്ചത് ആണ് എന്ന് കൂടി പറഞ്ഞോട്ടെ

നരിക്കുന്നൻ April 13, 2009 at 5:59 PM  

എല്ലാവരും സ്മൈലുന്നു. ഞാനും:)

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP