Monday, April 27, 2009

എത്രപേര്‍ ലൈംഗീകാനന്ദം അനുഭവിച്ചിട്ടുണ്ട്?

ചര്‍ച്ച പുരോഗമിക്കുന്നതിനു വേണ്ടി റിപോസ്റ്റ് ചെയ്തതാണ്. ആദ്യം ഇവിടെ ക്ലിക്കി വായിക്കുക. കൂടാതെ ജയകൃഷ്ണന്‍ ഒരു അഭിപ്രായം പറഞ്ഞപ്പോ വലുതായപ്പോ ഇവിടെ ഒരു പോസ്റ്റ് ആക്കി ഇട്ടിട്ടുണ്ട്, കൃഷ്ണ തൃഷ്ണ ഒന്നര മാസം മുമ്പ് ഇവിടെയും പറഞ്ഞിട്ടുണ്ട്. പക്ഷെ സ്നേഹം, പ്രേമം ഒക്കെ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി പോകുന്ന ഈ സമൂഹത്തില്‍ ഈ വിഷയിത്തിനു ഒരു പ്രാധാന്യം ഉണ്ടെന്നു തോന്നിയത് കൊണ്ട് എഴുതിയതാണ്.

ബലാല്‍സംഗം ചെയ്യുന്ന ഒരുവന് എങ്ങനെ ലൈഗീകാസക്തി ഉണ്ടായി? വിദേശീയ സംസ്കാരമോ? അതോ അവന്‍റെ തന്നെ തെറ്റോ? ഒരിക്കലുമല്ല. അവനെ പഠിപ്പിച്ച അവന്‍റെ മതവും സംസ്കാരവും തന്നെയാണ്. കാരണം എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാനുള്ള മനസ്സിന്റെ വെമ്പലിനെ പിടിച്ചു നിര്‍ത്താന്‍ മനസ്സിനാവുമോ എന്ന് തോന്നുന്നില്ല. എന്ത് ചീത്തയാണെന്ന് പറയുന്നുവോ അത് ചെയ്യാനാകും മനുഷ്യന്‍ ആദ്യം ശ്രമിക്കുക. അതെ സമയം അതിനെ ദൈവീക സന്കല്പത്തില്‍ ഉള്‍പ്പെടുത്തി... ശാന്തമായ, ശുദ്ധമായ, പവിത്രമായ മനസ്സോട് കൂടി സമീപിച്ചാല്‍ ഉണ്ടാകുന്ന ആനന്ദ നിര്‍വൃതി , ആല്മീയ സുഖം, അത് മനുഷ്യന് നിഷേധിച്ചത് നമ്മെ ഇത്രനാളും പഠിപ്പിച്ച സംസ്കാരമല്ലേ? അല്ലെങ്കില്‍ നമ്മുടെ സംസ്കാരത്തെ വളച്ചൊടിച്ച മറ്റു ചിലര്‍. ഉദാഹരണത്തിന് ഒരു പെപ്സി കുടിക്കണമെന്നുള്ള അമിതമായ ആസക്തി ഒന്നോ രണ്ടോ കുപ്പി പെപ്സി കുടിച്ചു കഴിയുമ്പോള്‍ മാറും. നേരെ മറിച്ച് പെപ്സി കിട്ടിയില്ലെന്കില്‍ അവന്‍റെ മനസ്സില്‍ 24 മണിക്കൂറും അതിനെ കുറിച്ചുള്ള ചിന്ത വ്യാപരിച്ചു ഭ്രാന്തമായി പെപ്സി പോലിരിക്കുന്ന എന്തും എടുത്തു കുടിക്കും... ചിലപ്പോള്‍ വിഷമായിരിക്കും. അങ്ങനെ തന്നെയല്ലേ എല്ലാതരം ആസക്തിയും? എന്തായാലും മനുഷ്യന്‍ ഉണ്ടായതിനു ശേഷമാണു അവന്‍റെ കണ്ടു പിടുത്തങ്ങള് ഉണ്ടായത്. അങ്ങനെയെന്കില്‍ മനുഷ്യന്‍ ആദ്യം ആല്മീയാനന്ദം അനുഭവിച്ചത് ലൈംഗീകതയില് കൂടി തന്നെയാണ്. പക്ഷെ നമ്മള്‍ അന്നും ഇന്നും അതിനെ ഒരു നികൃഷ്ട സംഭവമായി കാണുന്നു.

ഒരു ആണ്മയില്‍ നൃത്തം ചെയ്യുന്നതിനെ കുറിച്ച് നമ്മള്‍ കവിത എഴുതും, പടം വരക്കും, വര്‍ണിക്കും.. ശരിക്കും അത് പെണ്മയിലിനെ ആകര്‍ഷിക്കാന്‍ ചെയ്യുന്ന ശരിക്കും കാമാര്‍ത്താമായ വികാര പ്രകടനമാണ് അത്. ഇനി ഒരു പുരുഷന്‍ ഒരു സ്ത്രീയെ അങ്ങനെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും ചെയ്താല്‍ നമ്മുടെ സമൂഹം അവനു ചുട്ട അടി കൊടുക്കും . എന്തൊരു വിരോധാഭാസം അല്ലെ?

ഇന്ന് എത്ര ഭാരതീയ സ്കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം ഉണ്ട്? ഒരിടത്തുമില്ല. എന്തിനു യൂണിവേഴ്സിറ്റികളില്‍ പോലുമില്ല. കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചിലപ്പോ വായിച്ചിരിക്കുന്നത് നാലിഞ്ച് വീതിയും നീളമുള്ള കൊച്ചു പുസ്തകങ്ങള്‍ മാത്രം. അതില്‍ നിറച്ചും അറപ്പുളവാക്കുന്ന വൈകൃതങ്ങളും. അല്ലെങ്കില്‍ നെറ്റുകള്‍, വീഡിയോകള്‍ എന്നിവയില്‍ കാണുന്ന വൈകൃതങ്ങള്. ദാമ്പത്യം ബന്ധം തകരുന്നതിനും, ആണും പെണ്ണും മറ്റു വഴികളിലൂടെ സഞ്ചരിക്കുന്നതിനും, സ്ത്രീകളെ ഉപകരണമാക്കി മാത്രം കാണുന്ന സമൂഹത്തിനും ആരാണതിനുത്തരവാദി? സംസ്കാരമോ? മതമോ? അതോ ജീര്‍ണിച്ച നമ്മുടെ ചിന്തകളോ?

6 comments:

കൂട്ടുകാരന്‍ | Friend April 27, 2009 at 7:55 AM  

ഇന്ന് എത്ര ഭാരതീയ സ്കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം ഉണ്ട്? ഒരിടത്തുമില്ല. എന്തിനു യൂണിവേഴ്സിറ്റികളില്‍ പോലുമില്ല. കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചിലപ്പോ വായിച്ചിരിക്കുന്നത് നാലിഞ്ച് വീതിയും നീളമുള്ള കൊച്ചു പുസ്തകങ്ങള്‍ മാത്രം. അതില്‍ നിറച്ചും അറപ്പുളവാക്കുന്ന വൈകൃതങ്ങളും. അല്ലെങ്കില്‍ നെറ്റുകള്‍, വീഡിയോകള്‍ എന്നിവയില്‍ കാണുന്ന വൈകൃതങ്ങള്. ദാമ്പത്യം ബന്ധം തകരുന്നതിനും, ആണും പെണ്ണും മറ്റു വഴികളിലൂടെ സഞ്ചരിക്കുന്നതിനും, സ്ത്രീകളെ ഉപകരണമാക്കി മാത്രം കാണുന്ന സമൂഹത്തിനും ആരാണതിനുത്തരവാദി? സംസ്കാരമോ? മതമോ? അതോ ജീര്‍ണിച്ച നമ്മുടെ ചിന്തകളോ?
Read more...

കുഞ്ഞന്‍ April 27, 2009 at 10:03 AM  

ഉപമിച്ചത് പെപ്സിയെ.. ഒട്ടും ചേര്‍ച്ചയായില്ല മാഷെ..

ലൈംഗീകാനന്ദം ആരും നികൃഷ്ടമായി കാണുമെന്ന് എനിക്കു തോന്നുന്നില്ല പക്ഷെ അത് സാമൂഹിക ചുറ്റുപാടിനനുസരിച്ചായിരിക്കണമെന്നു മാത്രം. വിവാഹത്തിന് നമ്മുടെ രാജ്യം പവിത്രമായ സ്ഥാനം നല്‍കുന്നു അതിനാലാണ് ഈ വേലിക്കെട്ടുകള്‍.

ലൈംഗീക വിദ്യഭ്യാസം നല്‍കേണ്ടതുതന്നെയാണ്. ഈ ടിവി വന്നതില്‍പ്പിന്നെ കുറയൊക്കെ പിള്ളേര് കണ്ടും കേട്ടും പഠിക്കുന്നുണ്ട്.

വാഴക്കോടന്‍ ‍// vazhakodan April 27, 2009 at 10:45 AM  

ഇന്ന് എത്ര ഭാരതീയ സ്കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം ഉണ്ട്? ഒരിടത്തുമില്ല. എന്തിനു യൂണിവേഴ്സിറ്റികളില്‍ പോലുമില്ല. കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചിലപ്പോ വായിച്ചിരിക്കുന്നത് നാലിഞ്ച് വീതിയും നീളമുള്ള കൊച്ചു പുസ്തകങ്ങള്‍ മാത്രം. അതില്‍ നിറച്ചും അറപ്പുളവാക്കുന്ന വൈകൃതങ്ങളും

ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടായെ തീരൂ....അതിനു ചെയ്യാവുന്ന കാര്യങ്ങള്‍ ഈ ചര്‍ച്ചകളില്‍ ഉരുത്തിരിയട്ടെ! കാരണം ഉത്തമ പൌരന്മാരെ വാര്‍ത്തെടുക്കാന്‍ നമ്മളും പങ്കാളികളാകണം!
എല്ലാവര്‍ക്കും എന്റെ "ബ്ലോഗയ തൃതീയ" ആശംസകള്‍!

Unknown April 27, 2009 at 12:29 PM  

കൂട്ടുകാരാ .. മതത്തിനോട് യോജിപ്പില്ലെങ്കില്‍‍ അതങ്ങട്ട് ഇവിടെ പറഞ്ഞാല്‍‍ പോരേ.
അല്ലാതെ ഈ വളച്ചു കെട്ടല്‍‍‍ എന്തിനാ സുഹൃത്തേ.

അമിതമായാലും കടിഞ്ഞാണില്ലെങ്കിലും എല്ലാം അപകടമാണ് കൂട്ടുകാരാ.

HIV എങ്ങനെയാണോ ഉണ്ടായതൊന്നും ഞാൻ‍ ചോദിക്കുന്നില്ല.

പെപ്സിയും സെക്സിയും ... നല്ല പിക്കപ്പാ ... ഹ ഹ

പാര്‍ത്ഥന്‍ April 27, 2009 at 7:52 PM  

താങ്കളുടെ ‘തലേകെട്ടിൽ’ തന്നെ ഒരു ശരിയല്ലായ്മയുണ്ട്. മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു സാംസ്കാരിക ചട്ടക്കുടിൽ നിന്നും പുറത്തു പോകുന്നുണ്ട് താങ്കളുടെ ചോദ്യത്തിന്റെ തലങ്ങൾ.

Vadakkoot October 18, 2009 at 6:38 PM  

ചട്ടക്കൂടില്‍ നിന്ന് ഒരിക്കലും പുറത്ത് പോകരുത് എന്ന് വിശ്വസിക്കാന്‍ ശീലിച്ചുതുടങ്ങിയത് എന്ന് മുതലാണ്?

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP