ലൈംഗീകത പാപമോ?
നമ്മളില്‍ എത്രപേര്‍ക്ക് മതമുണ്ട് .? ക്രിസ്തുമതം, ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം എന്നിങ്ങനെയുള്ള മതം മാത്രമല്ല ഉദ്ദേശിച്ചത്. മതം എന്നാല്‍ അഭിപ്രായം എന്നര്‍ത്ഥം ഉണ്ടല്ലോ . അങ്ങനെ പറയുമ്പോ ലോകത്തിലുള്ള എല്ലാവര്‍ക്കും ഒരു മതമുണ്ടാകും. നിരീശ്വരവാദവും, യുക്തിവാദവും ഒരു മതം തന്നെ. "മതമില്ലാത്ത ജീവന്‍" എന്ന് പറയുന്നതിന് അപ്പൊ അര്‍ത്ഥവുമില്ല.
സ്നേഹം, പ്രേമം എന്നിവ ജീവനുള്ള എന്തിന്റെയും ഒഴിച്ചുകൂടാനാകാത്ത വികാരമാണല്ലോ. ഇത്രനാളും ഈ മതങ്ങളെല്ലാം നമ്മളെ സ്നേഹിക്കാനും പ്രേമിക്കാനും പഠിപ്പിച്ചിട്ടും എന്തെ ഈ ലോകത്തൂന്നു അതൊക്കെ അപ്രത്യക്ഷമാകുന്നു.? പരസപരം യുദ്ധം ചെയ്യുന്നു.? അടുത്ത് നില്‍ക്കുന്നവനെ പോലും വെട്ടിക്കൊല്ലുന്നു.? അപ്പൊ ഈ മതങ്ങളും സസ്കാരങ്ങളും വര്‍ഷങ്ങളോളം നമ്മെ പഠിപ്പിച്ചത് തെറ്റായിരുന്നോ?
ഓരോ ജീവനിലുമുള്ള ലൈംഗീകോര്‍ജം തന്നെയല്ലേ സ്നേഹവും പ്രേമാവുമൊക്കെയായി പുറത്തു വരുന്നത്. അപ്പൊ ലൈംഗീകത പാപമോ? ആല്‍മനിര്‍വൃതി ആദ്യമായി മനുഷ്യന്‍ അനുഭവിച്ചത് ലൈംഗീകതയില്‍ കൂടിയാണ്. ലൈഗീക പ്രവര്‍ത്തി അത് ഏത് തന്നെയായാലും മുഷ്ടി മൈഥുനം ഉള്‍പ്പെടെ ചെയ്യുമ്പോഴുണ്ടാകുന്ന ഏതാനും നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിര്‍വൃതി തന്നെയാണ് ആല്‍മീയ സംതൃപ്തി. അങ്ങനെയെങ്കില്‍ മറ്റുമാര്ഗങ്ങളില് കൂടി ആ നിര്‍വൃതി കിട്ടുമോന്നുള്ള മനുഷ്യന്റെ അന്വേഷണ ഫലമായി കണ്ടെത്തിയതാണ് യോഗ, ധ്യാനം തുടങ്ങിയവ. അങ്ങനെയെന്കില്‍ എന്തില്‍ നിന്നും അന്വേഷണബുധിയുണ്ടായോ അതിനെ എതിര്‍ക്കുന്നത് കൊണ്ട് എന്ത് നേട്ടം? ലൈംഗീകത പാപമെന്ന് പഠിപ്പിക്കുയും ഭര്‍ത്താവിനെ ദൈവമായി കാണാന്‍ പറയുകയും ചെയ്യുമ്പോള്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവനെ എങ്ങനെ പെണ്‍കുട്ടികള്‍ ദൈവമായി കാണും. ? അപ്പൊ ഈ മതങ്ങള്‍ ഇത്രനാളും പഠിപ്പിച്ചതും ഇപ്പൊ പടിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ വസ്തുതകള്‍ തെറ്റല്ലേ? ബലാത്സംഗം ചെയ്യുന്നവനെ മൃഗതുല്യന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ എന്തര്‍ത്ഥം.? മൃഗങ്ങള്‍ അത് ചെയ്യുമ്പൊ മാത്രം അതിനെ കുറിച്ച് വിചാരിക്കുന്നു. മനുഷ്യനോ 24 മണിക്കൂറും ഇത് തന്നെ ചിന്ത..അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ എപ്പോഴും ഉണര്ന്നിരിക്കുമല്ലോ?. ഒരു പടം കണ്ടാല്‍, സിനിമ കണ്ടാല്‍, നഗ്നമായ കാല് കണ്ടാല്‍, ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചവരെ കണ്ടാല്‍, എന്തിനധികം .. . ഉറക്കത്തില്‍ സ്വപ്നത്തില് കൂടിയും. എന്തുകൊണ്ടാണിങ്ങനെ..? നമ്മുടെ സ്വാതന്ത്രത്യത്തില്‍ ആരാണ് കൈവച്ചത്. ? ഇത്രനാളും നമ്മള്‍ പരിപാവനമായി കൊണ്ട് നടക്കുന്ന ഈ മതങ്ങളും സംസ്കാരവും അല്ലെ? അപ്പൊ ഇവയൊക്കെ നമ്മെ ഇനിയും എങ്ങോട്ടാണ് നയിക്കുന്നത്. ? ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സ് ആരാധനാലയത്തില്‍ പ്രവേശിക്കുന്ന മാതിരി പവിത്രവും ശുദ്ധവും ചിന്താ രഹിതവുമാകണം. പാപം ചെയ്യുകയാണെന്ന ചിന്ത മനസ്സിനെ അലട്ടരുത്. ഇത് മതം പഠിപ്പിച്ചിട്ടുണ്ടോ?
ഓഷോ രജനീഷിന്റെ "ലൈഗീകതയില്‍ നിന്നും അതിബോധതിലെക്ക്" എന്ന പുസ്തകം വായിച്ചപ്പോ എന്റെ മനസ്സില്‍ തോന്നിയ സംശയങ്ങള് ഇവിടെ പങ്കു വയ്ക്കാമെന്ന് വിചാരിച്ചു. ആദ്യത്തെ ഒരു അദ്ധ്യായം മാത്രമേ ഞാന്‍ വായിച്ചുള്ളൂ.. അപ്പോഴേക്കും ഇത്രയും സംശയങ്ങളായി. എന്നാല്‍ ഇനി അത് ദൂരികരിച്ചിട്ട് അടുത്തത് വായിക്കാമെന്ന് വിചാരിച്ചു. അദേഹത്തിന്റെ പല വാക്കുകളും അതുപോലെ തന്നെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ബ്ലോഗില്‍ ഇപ്പോള്‍ ആരും കാര്യമായി ഒന്നും എഴുതുന്നതായി കാണുന്നില്ല. അതുകൊണ്ടാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. ഓഷോയുടെ പുസ്തകങ്ങള്‍ വളരെ ആധികാരികമായി വായിച്ചിട്ടുള്ളവരും ചിന്താ ശക്തി എന്നില്‍ കൂടുതലുമുള്ള നിങ്ങളോരോരുതരും എന്‍റെ സംശയങ്ങള് നിങ്ങളുടെ അഭിപ്രായത്തിലൂടെ ദൂരികരിക്കുമെന്നു വിശ്വസിക്കട്ടെ.
10 comments:
ഓഷോയുടെ പുസ്തകങ്ങള്‍ വളരെ ആധികാരികമായി വായിച്ചിട്ടുള്ളവരും ചിന്താ ശക്തി എന്നില്‍ കൂടുതലുമുള്ള നിങ്ങളോരോരുതരും എന്‍റെ സംശയങ്ങള് നിങ്ങളുടെ അഭിപ്രായത്തിലൂടെ ദൂരികരിക്കുമെന്നു വിശ്വസിക്കട്ടെ.
രതിമൂര്‍ച്ഛ അനുഭവിക്കുമ്പോഴുണ്ടാവുന്നത് യോഗ മുതലായവ ചെയ്യുമ്പോഴുണ്ടാവുന്ന ഒരു എക്സ്ട്രീം പ്ലഷറിന്റെ സാമ്പിള്‍ ആണെന്നാണ് ഓഷോ പറഞ്ഞത്. അതില്‍ക്കൂടുതല്‍ ഒന്നും പറഞ്ഞും ഇല്ല.....
രണ്ടും അനുഭവിച്ചിട്ടുള്ളവര്‍ അഭിപ്രായം പറയട്ടെ...
യോഗ എന്ന പേരില്‍ തന്നെ രജനീഷ് എഴുതിയ പുസ്തകം ഉണ്ട്.. നല്ലതാണ് വായിച്ചു നോക്കു...
ഗുരുവചനം നേരിട്ട് കേള്‍ക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഇവിടെ ഉണ്ട്
പ്രിയ കൂട്ടുകാരന്‍,
താങ്കളുടെ ഈ ലേഖനത്തിന് ഒറ്റ വാക്കില്‍ ഒരു കമന്‍റെഴുതുക അസാദ്ധ്യം. അതു കൊണ്ട് അതൊരു പോസ്റ്റാക്കി ഇവിടെ ഇട്ടിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ...
ആശംസകള്‍
ചര്‍ച്ചകള്‍ തുടരട്ടെ! ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്!
ഓഷോയുടെ ഒരു പുസ്തകം വായിച്ചപോഴുണ്ടായ് സംശയമാണ് ഞാനിവിടെ നിങ്ങളൊട് പങ്കു വച്ചത്. ജയകൃഷ്ണന്‍ ഹിന്ദു ആല്മീയതയുടെ അഗാധ തലങ്ങളില്‍ തനിക്കുള്ള അറിവുകള്‍ ഇവിടെ പങ്കു വച്ചിട്ടും ഉണ്ട്. വളരെ നന്ദി. പക്ഷെ... പിന്നെയും സംശയം ബാകി. എല്ലാ മനുഷ്യരിലും ഈശ്വരചൈതന്യം ഉണ്ടെങ്കില്‍ ഭാര്യ ഭര്‍തൃ ബന്ധം എല്ലാ അര്‍ത്ഥത്തിലും ഈശ്വരീയമല്ലേ? ഹിന്ദു ദൈവങ്ങളില്‍ ഉമ മഹേശ്വരനമാരെ ശ്രദ്ധിക്കുക. അര്‍ദ്ധ നാരീശ്വരന്. അതായത് സ്വന്തം ഭാര്യക്ക് തുല്യ സ്ഥാനം. മനുഷ്യന്‍ ആദ്യമായി ആല്മീയാനന്ദം സാധിച്ചത് ലൈഗീകതയിലൂടെ ആണെന്ന് ഓഷോ പറയുമ്പോ അതിനെ തള്ളിക്കളയാനും മാത്രം തെളിവുകള്‍ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ലൈംഗീകൊര്ജതെ വെറും കാമ പ്രകടനം മാത്രമായുള്ള അധമ വികാരത്തോട് ഉപമിക്കാതെ... ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഒരു ദൈവിക കാര്യം ചെയ്യുന്ന പ്രതീതി ഉളവാക്കി മനസ്സ് ശുദ്ധവും, പവിത്രവും ശാന്തവുമാക്കി ചെയ്യുമ്പോ ഉണ്ടാകുന്ന അനുഭൂതി തന്നെയല്ലേ യഥാര്‍ഥ ആല്മീയാനന്ദം? പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ എത്ര ശതമാനം പേര്‍ ഈ പ്രവര്‍ത്തിയെ ഈശ്വരീയമായി കാണുന്നുണ്ട്? ചില സ്ത്രീകള്‍ക്ക് ഇപ്പോഴും താനെന്തോ പാപം ചെയുന്ന മട്ടിലാണ് ഭര്‍ത്താവിനെ സമീപിക്കുന്നത്. അതുപോലെ തന്നെ പുരുഷന്മാരും? ആരാണ് അവരെകൊണ്ട് അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്? അതാണ് എന്റെ യഥാര്‍ത്ഥ ചോദ്യം?
Check this
ഭക്ഷണം കഴിക്കുന്നതും, മല മൂത്ര വിസര്‍ജ്ജനം നടത്തുന്നതും പാപമാണോ?
സെക്സ് പാപമാണോ ? ഓഷോയുടെ അഭിപ്രായം ഇവിടെ.------------------
മതവും സമൂഹവും എന്തുകൊണ്ട് സ്ത്രീയെ അടിച്ചമർത്തുന്നു. ഓഷോ പറയുന്നു.
ചര്‍ച്ചാസ് നടക്കട്ടെ. അതിരുകളില്ലാത്ത... മൂര്‍ച്ഛയുള്ള ഒരു വിഷയചര്‍ച്ച, കേള്‍ക്കുന്നുണ്ട്.
sex is not a sin. But with whome you do the sex. we have land, proeprty etc. we can use only our own land just like for sex, the society allowed us to do sex (make love) with our spouse. If you try to do it, do it with others, those who are not allowed for you, it will be sin.Thats all.
Post a Comment