കലിപ്പ് വാര്‍ത്തകള്‍
ബ്ലോഗ് വാര്‍ത്തകള്‍ തുടരുന്നു. വാര്‍ത്തകള്‍ വായിക്കുന്നത് ഇടിക്കുളം വാസു.
ബ്ലോഗീ ബ്ലോഗന്മാര്‍ക്ക് പൌരബോധവും സാമൂഹ്യബോധവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്.. പ്രശസ്ത ബ്ലോഗ്ഗര്‍ ശ്രീമാന്‍ ഗുണ്ട പോങ്ങുംമൂടര്‍ തന്‍റെ പ്രസ്താവനയില് ഇങ്ങനെ പറഞ്ഞു. സംഗതി വായിച്ച് പോങ്ങുംമൂടരെ താലിബാനിലുള്ള കക്ഷികള്‍ക്ക് മനുഷ്യത്വം, സാമൂഹ്യബോധം എന്നിവ പഠിപ്പിക്കുന്നതിലെക്കായി ലോക മനുഷ്യാവകാശ കമ്മീഷന്‍ ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി. ടി- കക്ഷിയെ വിട്ടുകിട്ടുന്നതിനായി ചെറിയ രീതിയില്‍ പട്ടാളക്കഥകളൊക്കെ എഴുതുകയും അറ്റകൈക്ക് ഭീകര പെണ്ണുകാണലുമൊക്കെ എഴുതിയെ ധീര പട്ടാളക്കാരന്‍ കേണല്‍ രഘുനാഥന്‍ അവര്‍കള്‍ താലിബാനിലേക്ക് തന്‍റെ കരിമ്പുലി പട്ടാളവുമായി തിരിച്ചിട്ടുണ്ട്.
രാവിലെ കുളിച്ചൊരുങ്ങി ഗോമ്പടിഷന്‍ എന്നും പറഞ്ഞു പോകുന്ന ബ്ലോഗീ ബ്ലോഗന്മാര്‍ ഗോമ്പടീഷന്‍ വേദിയില്‍ പുട്ടടിച്ചിരിക്കുന്നതിനാലും സ്വന്തം വീട്ടില്‍ ആഹാരം പാചകം നടത്തിയിട്ട് രണ്ടു മാസം ആയതിനാലും വളിച്ചതും പുളിച്ചതുമായ കാര്യങ്ങളേ ഇപ്പോള്‍ കിട്ടുന്നുള്ളുവെന്നു സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച തൊരപ്പന്‍ പുഴു അറിയിച്ചു.
പ്രശസ്ത ബ്ലോഗന്‍ ശ്രീമാന്‍ പാലായില്‍ ബെര്‍ളി തന്‍റെ പുതിയ രണ്ടു നില വീട് വെഞ്ചെരിപ്പ് നടത്തി ഉല്‍ഘാടനം നടത്തിയ വിവരം സസന്തോഷം അറിയിക്കുന്നു... ടി-വീട്ടില്‍ ഒരു കത്തിടാന്‍ വേണ്ടി കയറിയ പോസ്റ്റുമാന്‍ കുഞ്ഞൂഞ്ഞ്.. എട്ടു പത്തു വഴികളിലൂടെ കടന്നു...കത്തിട്ട് വിയര്‍ത്തൊലിച്ചു ഞങ്ങളെ ഓഫീസിന്റെ വാതില്‍ക്കലെ പെട്ടിക്കടേന്ന് ഒരു സോഡാ വാങ്ങികുടിക്കുന്നത് ലൈറ്റ് ബോയ് കണ്ടതായി ലീലാമ്മ ചേച്ചി അറിയിച്ചു.
തന്‍റെ തോന്ന്യാസങ്ങള്‍ ആശ്രമം നടത്തി കാട്ടിക്കൂട്ടിയത് പോരാഞ്ഞ്... കോളേജും തുടങ്ങി.. നാട്ടുകാരെ പണ്ടാരമടക്കാന്‍ വെമ്പുന്ന ഗാപ്പിലാനും ഗൂട്ടര്‍ക്കും എതിരെ പോട്ട കേസ് ചാര്‍ജ് ചെയ്തു ജയിലില്‍ അടക്കണമെന്ന് പ്രശസ്ത എഴുത്തുകാരി ചെറിയന്നൂര്‍ ഭവാനി അഭിപ്രായപ്പെട്ടു. മര്യാദക്ക് ഓരോ ഓര്‍മ്മ ക്കുറിപ്പുകളുമൊക്കെ എഴുതി ഒരു നിരുപദ്രവകാരിയായിരുന്ന ശ്രീഹരി മോന്‍ സിനിമ ഇറങ്ങുന്നതിനു മുമ്പേ നിരൂപണം എഴുതി പുലിവാല് പിടിച്ചതായി ഞങ്ങളുടെ ലേഖിക തുമ്പപൂ അറിയിച്ചു. ഇതേ സമയം തന്നെ മലയാള സിനിമകളുടെ കുഴിമാടം തോണ്ടുന്നതിനായി ഒരു കൂന്താലിയുമായി അനില്‍ പോകുന്നത് കണ്ടെന്നു ഞങ്ങളുടെ അട്ടപ്പാടി ലേഖിക ചിന്നമ്മു അറിയിച്ചു. ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങളുമായി... ഇറങ്ങി... ജനങ്ങളെ സ്വൈര്യം കെടുത്തുന്ന ശ്രീക്ക് ... ആരും അറിയാതെ. ചോദ്യങ്ങളില്ലാത്ത അഞ്ച് ഉത്തരങ്ങള്‍ നല്കാന്‍ ഗോമ്പടിഷന്‍ നേതാവ് ശ്രീമാന്‍ കൈപ്പള്ളി ചേട്ടന്‍ തയാറായി മുമ്പൊട്ട് വന്നിട്ടുണ്ട്. നാട്ടുകാരെ മാംസാഹാരം കഴിപ്പിച്ചതിന്റെ പേരില്‍ സസ്യഭോജികള്‍ കേസ് കൊടുത്തു ശ്രീമാന്‍ സൂരജ് തല്ക്കാലം ബ്ലോഗ് എഴുത്ത് നിര്‍ത്തി.
ഞാന്‍ ആരെന്നും,. ഈശ്വരന്‍ നിരകാരബ്രഹ്മമെന്നും ഒക്കെ പറഞ്ഞു... അവസാനം രാഷ്ട്രീയത്തിലേക്ക് കടന്നു ശ്രീശ്രേയസ് ഇപ്പൊ മുഴുവന്‍ സമയം വോട്ടുപിടുത്തമാണെന്നു ഞങ്ങടെ തിരോംതരം ലേഖകന്‍ രായമാണിക്യം അറിയിച്ചു. സിനിമയില്‍ നിന്നും ബ്ലോഗില്‍ വന്നു നാട്ടുകാരെ പ്രബുദ്ധരാക്കിയ മമ്മൂടി സാറിനെ കാണാതായിട്ട്, ബ്ലോഗില്‍ നിന്നും സിനിമ പിടിച്ച നന്ദകുമാര്‍ അന്വേഷിച്ചിറങ്ങി. "മലയാലത്തെ" കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി വെള്ളെഴുത്തിനെയും മാണിക്യം ചേച്ചിയെയും അമേരിക്കയിലെക്കയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാര്‍ത്തകള്‍ ഇടവേളക്ക് ശേഷം തുടരുന്നതായിരിക്കും.
14 comments:
വാര്‍ത്തകള്‍ ഇടവേളക്ക് ശേഷം തുടരുന്നതായിരിക്കും.
.....:))
ചൂടോടെ പോരട്ടെ
ശ്ശൊ! ഞാന്‍ അങ്ങനൊരു ചോദ്യം ചോദിച്ചത് ഇത്ര പുലിവാലാകുമെന്ന് ആരറിഞ്ഞു?
;)
ബു ഹ ഹ ഹ....
"ടി-വീട്ടില്‍ ഒരു കത്തിടാന്‍ വേണ്ടി കയറിയ പോസ്റ്റുമാന്‍ കുഞ്ഞൂഞ്ഞ്.. എട്ടു പത്തു വഴികളിലൂടെ കടന്നു...കത്തിട്ട് വിയര്‍ത്തൊലിച്ചു ഞങ്ങളെ ഓഫീസിന്റെ വാതില്‍ക്കലെ പെട്ടിക്കടേന്ന് ഒരു സോഡാ വാങ്ങികുടിക്കുന്നത് ലൈറ്റ് ബോയ് കണ്ടതായി ലീലാമ്മ ചേച്ചി അറിയിച്ചു. "
അദാണ്... അതോണ്ട് അവിടെ കത്തിടുന്നേ നിര്‍ത്തേണ്ടി വന്നു....
ബാക്കി വാര്‍ത്തകള്‍ പോരട്ടെ...
പോരട്ടെ പോരട്ടെ... :)
എന്റെ കൂട്ടുകാരാ ഞാന്‍ ദേ തോറ്റു...
വാര്‍ത്തകള്‍ക്കിടയില്‍ പരസ്യം ഇല്ലെ?:):):)
"ടി-വീട്ടില്‍ ഒരു കത്തിടാന്‍ വേണ്ടി കയറിയ പോസ്റ്റുമാന്‍ കുഞ്ഞൂഞ്ഞ്.. എട്ടു പത്തു വഴികളിലൂടെ കടന്നു...കത്തിട്ട് വിയര്‍ത്തൊലിച്ചു ഞങ്ങളെ ഓഫീസിന്റെ വാതില്‍ക്കലെ പെട്ടിക്കടേന്ന് ഒരു സോഡാ വാങ്ങികുടിക്കുന്നത് ലൈറ്റ് ബോയ് കണ്ടതായി ലീലാമ്മ ചേച്ചി അറിയിച്ചു. "
ദവിടെ ഒരു കത്തിടാൻ ഞാൻ പെട്ട പാട്.. മതിലുചാടിക്കടന്ന് അകത്തുകയറി നോക്കിയപ്പോൾ അതിനകത്ത് വേറൊരു മതിൽ. അങ്ങനെ അഞ്ചാറ് മതിലു കെട്ടി ആരേയും കയറ്റാതെ എന്തിനാണാവോ ഇങ്ങനെയൊരു പുതിയ രണ്ടുനില വീട് ??
വാർത്തകൾ കലക്കി കേട്ടോ....തുടരട്ടേ..
കലക്ക്ണ കലക്ക് കണ്ടില്ലേ....
ഇത് കലിപ്പ് കൊണ്ടുണ്ടായ വാര്‍ത്തയാണോ അതോ വായിക്കുന്നവര്‍ക്ക് കലിപ്പുണ്ടാക്കുന്ന വാര്‍ത്തയാണോ?
എന്തായാലും സംഗതി കലിപ്പ് തന്നെ....:)
ആശാനെ ഈ സംഗതി കലിപ്പ് തന്നെ കേട്ടാ...
അടുത്ത ആഴ്ച ആയ്ക്കോട്ടെ, വാര്‍ത്തകളില്‍ പേര് വരാന്‍ ഞാനും ചെയ്യുന്നുണ്ട് എന്തെങ്കിലും കടും കൈ എന്റെ ബ്ലോഗില്‍ :-)
ഇത് വായിച്ചിട്ട് എനിക്ക് കലിപ്പ് കയറുന്നുണ്ട് കേട്ട . അടുത്തത് പോരട്ടെ .കോളേജിന് എതിരെ എഴുത്തുകാരി വനജാക്ഷി എന്ത് പറഞ്ഞെന്നാ പറഞ്ഞെ ... കേള്‍ക്കാന്‍ വയ്യ . ഉറക്കെ പറ കൂട്ടുകാര .
Ithenthootnu, vedikkettu saadhanaanallo, kathikerettangdu.
പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീ, ശ്രീഹരി, പകല്കിനാവന്‍ , രഘുനാഥന്‍, ചാണക്യന്‍, ആര്‍. പി. ആര്‍. , കുറുമ്പന്‍, മാറുന്ന മലയാളി, ആര്യന്‍, കാപ്പിലാന്‍ ,Thaikaden എല്ലാവര്ക്കും എന്റെ നന്ദി നമസ്കാരം.
കലിപ്പ് തീര്‍ത്ത്തുമല്ല.. നിങ്ങളെ കലിപ്പിച്ചതുമല്ല.. ഒരു പേര് പെട്ടെന്ന് മനസ്സില്‍ വന്നു.. അത് കൊടുത്തുന്നു മാത്രം..
Post a Comment