Friday, April 10, 2009

ചില സാങ്കേതിക വശങ്ങള്‍

സാങ്കേതിക കാര്യങ്ങള്‍ എഴുതാന്‍ ഒരു സാങ്കേതിക വിദഗ്ധന്‍ ആണോ എന്ന് ചോദിച്ചാല്‍ .. അല്ല എന്നുത്തരം ഉടന്‍ പറയും. പിന്നെ എന്തിനെഴുതുന്നു ചോദിച്ചാല്‍ ഈ സംഭവങ്ങളുടെ ഒരു ഉപയോക്താവ് എന്ന നിലയില്‍ ഞാന്‍ കണ്ട കേട്ട കാര്യം പങ്കു വയക്കാമെന്ന് വച്ചു. വിരോധമില്ലെങ്കില്‍ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ കാണാം. ചിലപ്പോ നിങ്ങള്‍ കണ്ടും കേട്ടും മടുത്തതാകാം. എന്തായാലും ഒന്ന് അയവിറക്കി നോക്കാം.

ആദ്യമായി ദാ ഈ കക്ഷിയെ പരിചയപ്പെടാം. സംഗതി തിരോംതരം ഭാഷയില്‍ പറഞ്ഞാല്‍ പൊളപ്പന്‍. മലയാളം ഫോണ്ടുകളും വരമൊഴിയും ഒക്കെ ഇറക്കി വയ്ക്കാന്‍ പറ്റാത്ത നിയന്ത്രണങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ പഠിയ്ക്കുന്ന ബ്ലോഗീ ബ്ലോഗന്മാര്‍ക്ക് ഒരു അനുഗ്രഹമാണ് ഈ കക്ഷി. ഇങ്ങേരുടെ തലതൊട്ടപ്പന്മരുടെ ചരിത്രം.. ഇവിടെ കുത്തി വായിക്കാം. . കൂടാതെ ഇതിലെ ഒരു കക്ഷി ഉണ്ടാക്കിയ ഈ സംഗതി ചിന്തയും തനിമലയാളവും ഒക്കെ പണി മുടക്കിയാലും പടച്ചു വിടുന്നവയൊക്കെ തപ്പി എടുക്കാന്‍ മിടുക്കനാണ്. .

ഇനി വേറൊരു കക്ഷിയെ പരിചയപ്പെടാം. കക്ഷി മലയാളിയെ സായിപ്പാക്കും, സായിപ്പിനെ മലയാളിയുമാക്കും. ഇവിടെ തോണ്ടിയാല്‍ കക്ഷിയെ കാണാം. കക്ഷിയെ ഉണ്ടാക്കിയെടുത്ത പുലികളെ ഇവിടെ പരിചയപ്പെടാം. 

ഇനി മലയാളം യൂണികോഡിന്റെ അപ്പൂപ്പന്‍ എന്ന് വിളിക്കാവുന്ന സ്വയം അമ്മാവന്‍ എന്ന് പറയുന്ന ഈ കക്ഷിയെ കാണാം. കക്ഷി ചെയ്തത് നിസാര കാര്യമൊന്നുമല്ല. യൂണികോഡില് ലോകത്ത് ആദ്യം ഇറങ്ങിയ ഇദ്ദേഹത്തിന്റെ ഈ പോസ്റ്റ്‌   മലയാളം ബ്ലോഗിന് മറക്കാനാവാത്തതാണ്. കൂടാതെ ബൈബിള്‍ ശുദ്ധ മലയാളം ഭാഷയില്‍ ഏതൊരുവനും ഏത് കംപൂട്ടെറിലും ഇരുന്നു വായിക്കാവുന്ന പരുവത്തിലാക്കി. . ടിയാന്റെ ഇതേക്കുറിച്ചുള്ള വിവരണങ്ങള്‍  , ഇവിടെ ഒന്ന് , രണ്ടു എന്നിങ്ങനെ ചുമ്മാ ചൊറിഞ്ഞു കാണാം. ഇത് കൂടാതെ കക്ഷിയുടെ പുതിയ ഈ സംഭവം മലയാളം ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുന്ന ഒന്നാണ്.  . അതിന്റെ കഥകളും ഇവിടെ എലിയെകൊണ്ട് കരണ്ടി വായിക്കാവുന്നതാണ്.  പിന്നെ വേറൊരു പ്രധാന കാര്യം.... മലയാളം എഴുതാനും വായിക്കാനും ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അഗ്രഗണ്യനും ഈ അമ്മാവന്‍ തന്നെ ( ഹി ഹി ) .

ഇനി അല്പം ആല്‍മീയം പറയാം. സത്യവേദ പുസ്തകം, ഖുര്‍ആന്‍, ഭഗവത്ഗീത, എന്നിവ വളരെ എളുപ്പത്തിനു ഏത് എലിക്കുഞ്ഞിനു വേണമെങ്കിലും വായിക്കാന്‍ പരുവത്തിന് ഈ കക്ഷി ഉണ്ടാക്കി വച്ചിട്ടുണ്ട്. കക്ഷിയുടെ വിവരണത്തില്‍ നിന്നും തന്നെ.. ആ സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് മുകളിലെ നീലയെ ഞെക്കിയാല്‍ പോകാം. 

ഇനി ഇംഗ്ലീഷില്‍ പഞ്ചാര അടിച്ചിരിക്കുന്നവര്‍ക്ക് മലയാളത്തില്‍ അത് എളുപ്പത്തില്‍ ചെയ്യാന്‍ ഈ പുലിയും , പുപ്പുലിയും സഹായിക്കും കേട്ടോ. .

ശേഷം വിശേഷങ്ങളും വാര്ത്തകളുമൊക്കെയായി അടിയന്‍ പിന്നെ വരാമെന്നറിയിച്ചുകൊണ്ട് വിടകൊള്ളട്ടെ.

7 comments:

കൂട്ടുകാരന്‍ | Friend April 10, 2009 at 6:30 AM  

ശേഷം വിശേഷങ്ങളും വാര്ത്തകളുമൊക്കെയായി അടിയന്‍ പിന്നെ വരാമെന്നറിയിച്ചുകൊണ്ട് വിടകൊള്ളട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) April 10, 2009 at 8:27 AM  

വളരെ നല്ല പോസ്റ്റ്..ഇതിലെ പല കാര്യങ്ങളും എനിയ്ക് പുതിയ അറിവായിരുന്നു..ഇനിയും ഇത്തരം കാര്യങ്ങൾ പങ്കു വയ്ക്കുക..

ആശംസകൾ!

രഘുനാഥന്‍ April 10, 2009 at 9:48 AM  

ആശംസകള്‍ കൂട്ടുകാരാ .........

മാണിക്യം April 12, 2009 at 6:16 AM  

കൂട്ടുകാരാ നന്ദി.
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്!

നരിക്കുന്നൻ April 14, 2009 at 11:41 AM  

ശരിക്കും പറഞ്ഞാൽ ഈ ബ്ലോഗ് ഒരു റഫറൻസായി ഉപയോഗിക്കാവുന്ന നിലയിലേക്ക് വളരുന്നു. പല നല്ല ഉപകാരപ്രദമായതും പരിചയമില്ലാത്തതും എന്നാൽ വിജ്ഞാനപ്രദമായതുമായ ബ്ലോഗുകളെ ഇവിടെ പരചയപ്പെടാൻ കഴിയുന്നു.

നന്ദി.

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP