വോട്ടര്‍മാരുടെ ശ്രദ്ധക്ക്
എല്ലാരും തിരഞ്ഞെടുപ്പില്‍ മുഴുകിയിരിക്കുന്നു... എന്നാല്‍ പിന്നെ.. കണ്ട കേട്ട വാര്‍ത്തകള്‍ ഒരു പെണ്‍കൊച്ചിനെ കൊണ്ട് പറയിചേക്കാം ...ദിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ .. വായിക്കുന്നത് സുന്ദരിക്കുട്ടി ...
ചൂടേറിയ പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ തിരുംത്തോരത് ശശി അണ്ണനും , പൊന്നാനിയില്‍ അത്താണി ഭാഗവതര്‍ക്കും മല്‍സരിക്കാന്‍ വേദിയൊരുക്കുക വഴി രണ്ടു പിന്നണികളും പുലിവാല് മുതല്‍ എലിവാലു വരെ പിടിച്ചു അണ്ഡം കീറി ഇരിക്കുന്ന വിവരം കിഴക്കേക്കോട്ടയില്‍ നിന്നും ഒരു പുതിയ ചെക്കന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ( എന്തൂട്ടാണോ ലവന്റെ പ്യേര് ? ഒരു സെക്കന്റില്‍ നൂറു വാക്കുകള്‍ പറയുന്നുണ്ട്. കെ.പി. മോദകണ്ണന്ടെ അളിയനകാന്‍ വഴിയുണ്ട് ).ചോണിയചേച്ചിയും കാരറ്റേട്ടനും ഇന്നലെ കേരളത്തില്‍ ബന്നു ഏതാണ്ടൊക്കെ പറഞ്ഞേച്ചു പോയി. ആര്‍ക്കും ഒരു ബസ്തും മനസ്സിലായില്ലന്നു... വേളൂര്‍ ദാക്ഷായണി അറിയിച്ചു..
പിണങ്ങോടരും തെന്നിതലയും നടത്തിയ കേരള ശ്മശാന യാത്രയെ അനുസ്മരിപ്പിക്കും വിധം താടിയും തൊപ്പിയും വച്ച് കാല് വയ്യാത്തൊരു കക്ഷി യാത്ര തുടങ്ങി. കക്ഷി സൌമ്യമായി തുടങ്ങുന്ന പ്രസംഗം അവസാനം ഞരമ്പ് മുറുകി തോണ്ടയടച്ചാണ് നിര്‍ത്തുന്നതെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ടിയാന്റെ യാത്രയില്‍ വെറളി പൂണ്ട് മലപ്പറത്തൂന്ന് പച്ച പുതച്ച ഒരു സംഘം ആരും അറിയാതെ ഇദ്ദേഹത്തെ പിന്തുടരുന്നുന്ടെന്നും അവരുടെ നേതാവ് ഐസ്ക്രീം മുതലായി കൂന്തല്‍കുട്ടി വേദികള്‍ തോറും കയ്യും കലാശവും കാണിച്ച് പൊറോട്ട് നാടകം കാണിക്കുന്നുവെന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്.
മേനക ചേച്ചിയുടെ മോന്‍ ബരുനകാന്തന്‍ എന്തോ വേണ്ടാതീനം പറഞ്ഞുന്നു പറഞ്ഞു പിടിച്ചു പൂടിയിട്ടു. ആ ചെക്കന്‍റെ പുറത്തൂടെ ബുള്‍ഡോസര്‍ കേറ്റണമെന്ന് റെയില്‍വേ ബീഹാരിലാണ് കണ്ടു പിടിച്ചതെന്ന് അവകാശപ്പെട്ട കാലിതീറ്റ വിറ്റു നടക്കുന്ന അമ്മാവന്‍ പറഞ്ഞു. ടിയാനെ മുന്‍നിര്‍ത്തി കാരണവന്മാര്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടി നടത്തുകയായിരുന്നുവെന്ന് കാരറ്റ് ചേട്ടന്‍ പറഞ്ഞു. ഇത്തവണ ഭരണക്കസേരയില്‍ കേറി ഇരിക്കുക തന്നെ വേണമെന്ന് നിനച്ച് മൂന്നാം പിന്നണി എന്നും പേരിട്ട് കുറെ തലമൂത്ത കക്ഷികള്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോരകോരം തൊണ്ടകീറി വായിട്ടലച്ചു നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ആശയപരമായും ചിന്താപരമയും യാതൊരു ചേര്‍ച്ചയുമില്ലാത്ത കക്ഷികള്‍ക്ക് അങ്ങനെ ഒരു അവസരം കിട്ടിയാല്‍ മുട്ടന്‍ യുത്തം തന്നെ നടക്കുമെന്ന് ബുദ്ധിജീവി സംഘടന നേതാവ് കൊണ്ടോട്ടി കിട്ടന്‍ പറഞ്ഞു.
വാര്‍ത്ത വായിക്കുന്നതിനിടയില്‍ പരിപ്പ് വടയും ചായയും വന്നതിനാല്‍ ഒരു ചിന്ന ബ്രേക്ക് ....
10 comments:
ഈ പരിപാടിയില്‍ ആരെങ്കിലും ഖേദിക്കുന്നുന്ടെന്കില് അറിയിക്കുക... സംപ്രേഷണം നിര്‍ത്തി വച്ചേക്കാം.. :))
പരിപാടി നിര്‍ത്തി വച്ച് സംപ്രേഷണം തുടരൂ...:):):):)
തന്നെ തന്നെ സംപ്രേഷണം തുടരട്ടെ :)
സംപ്രേഷണം തുടരനായിത്തുടരട്ടെ.
:)
:):)
:):):)
ദെന്താത് സ്മൈലി മല്‍സരമോ?
ന്നാ ഇരിക്കട്ടെ
:):):)
എല്ലാരു സ്മൈലി ഇട്ടിട്ട് പോയീല്ലേ? ശരി
:) :) :)
പരിപ്പുവടേം കട്ടൻ ചായയും അടിച്ചിരിക്കാതെ വാർത്ത തുടരൂ..... ഭേഷായി.
Post a Comment