Saturday, April 4, 2009

കൊടകരക്കാരന്റെ ബ്ലോഗ് ഇതിഹാസം

സാക്ഷാല്‍ കൊടകരക്കാരന്‍ സജീവ് എടത്താടനെക്കുറിച്ചെഴുതാനും മാത്രം ഞാനൊരു സാഹിത്യനിരൂപകനല്ല. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ ഒരു വായനക്കാരനെന്ന നിലയില്‍ ഞാനീ എഴുതിക്കൂട്ടുന്നത് അതി സാഹസികമെങ്കില് പൊറുക്കുക.

ബ്ലോഗ് വായന തുടങ്ങിയത് തന്നെ ഇദ്ദേഹത്തിന്റെ പുരാണം പരായണം ചെയ്തുകൊണ്ടായിരുന്നു. കൊടകരക്കാരുടെ ഭാഗ്യമാണ് ഇദ്ദേഹം. ആ നാടും നാട്ടാരും ഇപ്പോള്‍ അറിയപ്പെടുന്നത് ഈ പുരാണ നാമത്തിലാണ്. ലാളിത്യവും അടുക്കും ചിട്ടയും,എല്ലാം ജീവിതത്തിലെ പോലെ തന്നെ എഴുതുന്ന കഥകളിലും പ്രതിഭലിച്ചുകാണാം. വിശാലന്‍റെ കഥകള്‍ ഒരു മടുപ്പും കൂടാതെ രണ്ടു മൂന്നാവര്‍ത്തികള് വായിച്ചിരിക്കാം. അത്ര രസകരമാണ് ഓരോന്നിന്റെയും തുടക്കവും ഒടുക്കവും. ജോലിത്തിരക്കിനിടയില്‍ ഇപ്പോഴും ഒരു ആശ്വാസം കണ്ടെത്തുന്നത് കൊടകര പുരാണത്തിലെ പഴയ കഥകള്‍ വായിച്ചാണ്. മനസ്സിലെ സര്‍വ പിരിമുറുക്കങ്ങളും ഒരു കഥ വായിച്ചാല്‍ ഒറ്റയടിക്ക് ഇല്ലാതാകും. ആവര്‍ത്തന വിരസത ഇല്ലെന്ന കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ? ജീവിത മുഹൂര്തങ്ങളെ തികഞ്ഞ നര്‍മ ഭാവനയോടെ മറ്റുള്ളവരുടെ മുമ്പില്‍ അതി ഭാവുകത്വം കലരാതെ ആകാംഷ നിര്‍ഭരമായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് ദൈവസിദ്ധം തന്നെയാണ്. അച്ചടി സാഹിത്യത്തിലെ വൈക്കം മുഹ്ഹ്മ്മദ് ബഷീറിനെയും, തകഴിയെയും ഒന്നും വായന അറിയാവുന്നവര് മറക്കില്ല എന്ന് പറയുന്നതുപോലെ.. ബ്ലോഗ് നില നില്‍ക്കുന്നിടത്തോളം കാലം ചര്‍ച്ച ചെയ്യപ്പെടുന്നതും .. ഏവരും ഒരു പ്രാവശ്യം എങ്കിലും വന്നു ഒരു കഥയെങ്കിലും വായിച്ചു പോകുന്ന ബ്ലോഗ് ആണ് കൊടകര പുരാണം.

1999-2000 ഇല്‍ കേരള.കോം ഇല്‍ എഴുതി തുടങ്ങിയ വിശാലന്‍ 2005 സെപ്റ്റംബറില്‍ ബ്ലോഗ്ഗെരില്‍ സ്വന്തം ഭൂമി വിലക്ക് വാങ്ങി.. കൊടകര എന്നും പേരിട്ടു ബ്ലോഗ് വായനക്കാരേ ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തി ഇന്നിപ്പോ സജീവ് എടത്താടന്‍ എന്നാ ബ്ലോഗ് പോര്‍ട്ടലില്‍ എത്തി നില്‍ക്കുന്നു സംഗതികള്‍. ഇതിനിടക്ക് കറന്റ് ബൂക്സ്കാര്‍ കക്ഷിയെ വിലക്ക് വാങ്ങി ബുക്ക് പരുവത്തിലാക്കി.. കടകള്‍ തോറും തൂക്കിയിട്ടു. ഇടേണ്ട താമസം...സംഗതി... അപ്പോഴേ നാട്ടുകാര്‍ കൈവശപ്പെടുത്തും....അത്രയ്ക്ക് പെരുത്ത കച്ചവടം. അതിന്‍റെ പിന്നാംപുറ കഥകള്‍ ഇവിടെ ഒന്ന്, രണ്ടു, മൂന്ന്, നാലു എന്നിങ്ങനെ ഞെക്കി വായിക്കാം.

ഇനി അദ്ദേഹത്തെകുറിച്ചു കൂടുതല്‍ എന്ത് പറയാന്‍.??.. ഞാനിവിടെ കുത്തി വരച്ചു വച്ചത് ചിത്രകാരന്‍ പറയുന്ന പോലെ വെറും "ഠ " വട്ട അക്ഷരങ്ങള്‍ മാത്രം... കൊടകരക്കാരനെ കുറിച്ച് പറയണമെന്കില്‍... 12 വാല്യമുള്ള 1000 പേജ് വീതമുള്ള പുസ്തകം ഇറക്കണം.... ഇനിയെല്ലാം നിങ്ങളുടെ കയ്യില്‍ ഭദ്രം.

6 comments:

കൂട്ടുകാരന്‍ | Friend April 4, 2009 at 3:59 AM  

.??.. ഞാനിവിടെ കുത്തി വരച്ചു വച്ചത് ചിത്രകാരന്‍ പറയുന്ന പോലെ വെറും "ഠ " വട്ട അക്ഷരങ്ങള്‍ മാത്രം... കൊടകരക്കാരനെ കുറിച്ച് പറയണമെന്കില്‍... 12 വാല്യമുള്ള 1000 പേജ് വീതമുള്ള പുസ്തകം ഇറക്കണം.... ഇനിയെല്ലാം നിങ്ങളുടെ കയ്യില്‍ ഭദ്രം.

Calvin H April 4, 2009 at 4:43 AM  

കുറച്ചു കൂടെ വിവരങ്ങള്‍ ആവാമായിരുന്നു കൂട്ടുകാരാ... എളുപ്പമല്ല എന്നറിയാം.. പക്ഷേ ഇതിനായി മാത്രം താങ്കള്‍ പ്രയത്നിക്കുന്നത് കൊണ്ട് പറഞ്ഞു എന്നു മാത്രം...

ഓടോ:-

ഇനി അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ "അദ്ധേഹം" എന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു :)

കൂട്ടുകാരന്‍ | Friend April 4, 2009 at 5:38 AM  

പ്രിയ ശ്രീഹരി : ഇദ്ദേഹത്തെകുറിച്ചെല്ലാവര്‍ക്കും വളരെ വൃത്തിയായി അറിയാം. ഞാന്‍ വെറുതെ എഴുതി ചളമാക്കേണ്ട എന്ന് കരുതിയാണ് രത്ന ചുരുക്കം ആക്കിയത്. "ദ്ധ" മാറി "ദ്ദ" ആക്കി കേട്ടോ.. നന്ദിനിയുണ്ട്. ഹി ഹി

ശ്രീ April 4, 2009 at 6:21 AM  

വിശാലേട്ടനെ കുറിച്ച് അറിയാത്തവരില്ല എന്നതു ശരി തന്നെ, എങ്കിലും സ്വല്പം കൂടെ വിവരിയ്ക്കാമായിരുന്നു എന്നാണ് എന്റെയും അഭിപ്രായം
:)

രഘുനാഥന്‍ April 4, 2009 at 9:56 AM  

"ഇദ്ദേഹത്തെകുറിച്ചെല്ലാവര്‍ക്കും വളരെ വൃത്തിയായി അറിയാം. ഞാന്‍ വെറുതെ എഴുതി ചളമാക്കേണ്ട എന്ന് കരുതിയാണ് രത്ന ചുരുക്കം ആക്കിയത്".


ചര്‍വ്വിത ചര്‍വ്വണം എന്ന് കേട്ടിട്ടുണ്ടോ കൂട്ടുകാരാ?...അറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും പറയുന്നതിനാണ് ചര്‍വ്വിത ചര്‍വ്വണം എന്ന് പറയുന്നതെന്ന് എവിടെയോ വായിച്ചത് പോലെ തോന്നുന്നു. അച്ചുമാമന്‍ പറയുന്നതുപോലെ പുലികളെ മാത്രം പിടിക്കാതെ ചെറിയ ചെറിയ എലികളെക്കൂടി പിടിക്കാന്‍ കഴിയട്ടെ ...ആശംസകള്‍...

മാണിക്യം April 5, 2009 at 1:29 AM  

എന്റെ പി സിയില്‍ ഞാന്‍ ഡൌണ്‍ലോഡ്
ചെയ്തു സൂക്ഷിച്ചത് കൊടകരപുരാണം!
“സൈനൈഡ്‌ എന്തിനാ അഞ്ചു കിലോ?”
തുടങ്ങിയ പ്രയോഗങ്ങള്‍ മറക്കില്ല...
വിശാലമന‍സ്കന്റെ പോസ്റ്റില്‍ 296 കമന്റ് വരുന്നത് ഉള്ളില്‍ തറയുന്ന ആ എഴുത്തിന്റെ ശൈലി കൊണ്ടാണ്.
കൂട്ടുകാരനും ഡെയ്‌ലി കൊടകരേല് നിന്ന് ജെബല്‍ അലീല് പോയി വരുന്ന സാക്ഷാല്‍ വിശാലമനസ്കനും ആശംസകള്‍ .......

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP