Thursday, April 16, 2009

മലയാളി മലയാളിക്ക് പാരയോ?

കൂതറ ഇവിടെ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇന്ന് ബ്ലോഗ്, ചാറ്റ്, ഫോണ്‍ എന്നിവ വഴി ബന്ധപ്പെടുന്നവര്‍ എന്തെങ്കിലും അഭിപ്രായ വ്യത്യസമുണ്ടകുമ്പോള്‍ സ്വന്തം പേരും, ഊരും എല്ലാം മാറ്റി തികച്ചും അപ്രത്യക്ഷനായിരുന്നുകൊണ്ട് തെറി വിളിക്കുക, ഭീഷണിപ്പെടുത്തുക ഒരു രീതി ആയി മാറിയിട്ടുണ്ട്. നേരത്തെ ചാറ്റ് റൂമുകളില്‍ കണ്ടു കൊണ്ടിരുന്ന ഈ പ്രവണത ബ്ലോഗുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ചിലപ്പോ സംഘം ചേര്‍ന്ന് ആക്രമിക്കുക. ഏറ്റവും കുറഞ്ഞത് ഒരു ഇമെയില്‍ അഡ്രസ്സ് എങ്കിലും ഉണ്ടാക്കി അഭിപ്രായ വ്യത്യാസമുള്ളവരോട് നേരിട്ട് നിന്ന് സംവദിക്കുക. കാരണം ഇമെയില്‍ അഡ്രസ്സ് ഉള്ള ആള്‍ക്ക് ഐഡന്റിറ്റി ഉണ്ട് എത്ര ഒളിപ്പിച്ചു വച്ചാലും. അല്ലാതെ അനോണി ആയോ, അറബിയുടെ ഫോണ്‍ നമ്പറിലോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക എന്നത് ആണും പെണ്ണും കെട്ട നപുംസകങ്ങളുടെ പണിയാണ്.

ഇന്ന് ഈ ലോകം നിലനില്‍ക്കുന്നത് തന്നെ.. വിരുധാഭിപ്രയങ്ങളുടെ ഒരു സമന്വ്യതിലൂടെയാണ്. അല്ലാതെ ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെ മാത്രമോ തീരുമാനത്തിലല്ല. സ്വന്തം അച്ഛനും അമ്മയുമായി ചിലപ്പോ അഭിപ്രായ വ്യത്യസമുണ്ടാകാറുണ്ട്. എന്ന് വച്ച് അച്ഛനെ ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തുമോ? അതോ പറഞ്ഞു തീര്‍ക്കുമോ? മലയാളികളുടെ ഇടയില്‍ കാണുന്ന ഒരു വലിയ ചീത്ത സ്വഭാവം അസൂയ ആണ്. അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്‌. ദയവു ചെയ്തു.. നമുക്കത് മാറ്റാം. നല്ലത് ആര് ചെയ്താലും നല്ലതെന്ന് പറയുക. തെറ്റോ ശരിയോ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിലെ തെറ്റേത് ശരിയേത് എന്ന് വിവേകത്തോടെ പറഞ്ഞു സംവദിക്കുക.. അതല്ലേ നല്ലത്?

കുറിപ്പ്: ബ്ലോഗ് പൂട്ടി വച്ചിരിക്കുന്ന കൈപ്പള്ളിയുടെ നടപടിയൊട് ഒട്ടും യോജിപ്പില്ല. കൈപ്പള്ളി നിങ്ങള്‍ ഒരു ധീരനാണ് എന്ന് തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. മലയാളികള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനങ്ങള്‍ മലയാളം ഉള്ളിടത്തോളം കാലം ആരും മറക്കില്ല. പക്ഷെ.. നിങ്ങള്‍ ബ്ലോഗ് ലോകത്ത് നിന്നും പിന്മാറുന്നത് ഒട്ടും ശരിയല്ല. നിങ്ങളുടെ സാന്നിധ്യം ഇവിടെ ആവശ്യമുണ്ട് . തീര്‍ച്ചയായും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉരുകി ഒലിച്ചു പോകുന്നതാണോ നിങ്ങള്‍ക്ക് മലയാളത്തോടുള്ള സ്നേഹം?

11 comments:

Anonymous,  April 16, 2009 at 12:43 AM  

അതെ അത് തന്നെയാണ് എല്ലാവരും പറയുന്നത്, അപ്പോ ആരാണ് തെറിയും വ്യക്തിഹത്യയും ശീലമാക്കിയവര്‍‍.

വീ കെ April 16, 2009 at 1:09 AM  

നല്ലതിനെ നല്ലതെന്നു പറയുമ്പോൾ ചീത്തയെ ഒന്നും പറയണ്ട. അതല്ലെ നല്ലത്.

കൂട്ടുകാരന്‍ | Friend April 16, 2009 at 2:28 AM  

കുറിപ്പ്: ബ്ലോഗ് പൂട്ടി വച്ചിരിക്കുന്ന കൈപ്പള്ളിയുടെ നടപടിയൊട് ഒട്ടും യോജിപ്പില്ല.

മാണിക്യം April 16, 2009 at 6:22 AM  

മലയാളം യൂണികോഡില്‍
ആദ്യം പോസ്റ്റ് ഇട്ടയാളാണ് കൈപ്പള്ളി.
മലയാളം ബൈബിള്‍,പാദമുദ്ര ഓണ്‍ലൈന്‍ നിഘണ്ടു തുടങ്ങി ഒട്ടനവധി നല്ല സംഭാവനകള്‍ മലയാളം ബ്ലോഗിനായി അദ്ദേഹത്തിന്റെതായി ഉണ്ട്....
കൈപ്പള്ളിയുടെ സംഭാവനകള്‍ക്ക് മുന്നില്‍ പ്രണാമം

ശ്രീ കൈപ്പള്ളിയെ അറിയുന്ന ആരും അദ്ദേഹത്തെ ബഹുമാനിക്കും,അദ്ദേഹത്തിന്റെ സംഘടനാപാടവവും സൌഹൃതവും അനുഭവിച്ചവര്‍ അതു മറക്കാനിടയില്ല.

അഭിപ്രായ വിത്യാസം ഉണ്ടാവാം അതിനു ഭീഷണിയല്ല മാര്‍ഗം. ഭീഷണിക്ക് കൈപ്പള്ളി ചെവികൊടുക്കരുത്.
സധൈര്യം ബൂലോകത്ത് നിറഞ്ഞ സാന്നിധ്യമായി നിലകൊള്ളുക.

കൂട്ടുകാരന്‍ | Friend April 16, 2009 at 7:08 AM  

കൈപ്പള്ളി ഇവിടെ എഴുതിയിരിക്കുന്നത് വായിച്ചിട്ടാണ് ആ കുറിപ്പ് ഞാന്‍ രണ്ടാമത് കൂട്ടിച്ചേര്‍ത്തത്.

വാഴക്കോടന്‍ ‍// vazhakodan April 16, 2009 at 9:35 PM  

ബ്ലോഗ് പൂട്ടി വെക്കുന്നതിനോട് യോജിപ്പില്ല. കൈപ്പള്ളി ആ തീരുമാനം മാറ്റും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും സഹ ബ്ലോഗര്‍മാരുടെ ആത്മാര്‍ത്ഥമായ പിന്തുണ ഉപേക്ഷിച്ചു കൈപ്പള്ളിക്ക് പോകാനൊക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.

അനില്‍@ബ്ലോഗ് April 17, 2009 at 9:44 AM  

കൂട്ടുകാരാ,
ആശയത്തോട് യോജിക്കുന്നില്ല.
ബ്ലോഗ്ഗ് ഒരു മാദ്ധ്യമമാണ്, അതില്‍ അഭിപ്രായങ്ങള്‍ , വിമര്‍ശനങ്ങള്‍ ഒക്കെ വരും. പത്രമാദ്ധ്യമങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നപോലെ അനോണിമസ് ഫോണ്‍ കോളുകളും ലഭിച്ചന്നു വരും. അതിനെ ഒക്കെ സഹിഷ്ണുതയോടെ, സംയമനത്തോടെ നേരിടുക എന്നതാണ് പക്വതയുള്ള ഒരു വ്യക്തി ചെയ്യേണ്ടത്. എടുത്തുചാടി പോലീസ് നടപടി വിളിച്ചതിനോട് ഒട്ടും യോജിക്കുന്നില്ല. അല്ലാതെ തന്നെ പരിഹരിക്കാന്‍ , ഇത് ചെയ്തേക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് തോന്നുന്നവരെ ഒറ്റപ്പെടുത്താന്‍ ബ്ലോഗ്ഗിന്റെ സാദ്ധ്യതകള്‍ തന്നെ ഉപയോഗിക്കാമല്ലോ.

മലയാളം യൂണിക്കോഡിനും ബ്ലോഗിനും ഒരുപാട് സംഭാവന ചെയ്ത ആളായിരിക്കും കൈപ്പള്ളി, എന്നുവച്ച് എല്ലാവരും അണ്ണാ എന്നു വിളിക്കണം എന്ന് താങ്കള്‍ പറയരുത്. “Give respect and take respect”, അതാണ് അതിന്റെ ശരി.

ഓഫ്ഫ്: മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്നൊരു ബ്ലോഗ്ഗര്‍ ഉണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മുകളില്‍ ജനം കയറി നിരങ്ങിയ കഥകള്‍ അടുത്തു മാത്രം നടന്നതാണ്, ചുമ്മാ ഒന്നു മറിച്ചു നോക്കിയാല്‍ കാണാം.

അരുണ്‍ കായംകുളം April 17, 2009 at 10:22 AM  

ബ്ലോഗ് പൂട്ടേണ്ട യാതൊരു ആവശ്യവും ഇല്ല.
ധൈര്യമായി എഴുതുക,
കൈപ്പളിക്ക് എല്ലാവരുടെയും പിന്‍തുണയുണ്ടാവട്ടെ
അല്ല ആരാ ആ അനോണി?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. April 17, 2009 at 3:18 PM  

കൈപ്പള്ളി ബ്ലോഗ് പൂട്ടേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. അനില്‍@ പറഞ്ഞ പോലെ സഗീര്‍ ചരിത്രം അറിയാവുന്ന ഒരുപാട് ബ്ലോഗര്‍മാര്‍ ഉണ്ടാകും. അനോണികളുടെ ഭീഷണി പേടിച്ചാണെങ്കില്‍ സഗീര്‍ ബ്ലോഗല്ല, വീട് തന്നെ പൂട്ടിപ്പോകേണ്ടി വന്നേനെ.

കൂട്ടുകാരന്‍ | Friend April 18, 2009 at 1:21 AM  

പ്രിയ അനില്‍,

ഞാന്‍ പറഞ്ഞ ഏതു ആശയത്തോട് അനില്‍ യോജിക്കുന്നില്ലെന്നാണ് പറഞ്ഞത്? ബ്ലോഗില്‍ തെറി വിളിക്കുന്നത്‌ തെറ്റാണെന്ന് പറഞ്ഞതിനോടോ അതോ കൈപ്പള്ളി ബ്ലോഗിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞതിനോടോ? കാരണം ഈ രണ്ടു കാര്യമേ ഞാന്‍ പരാമര്ശിച്ചിട്ടുള്ളൂ ഈ പോസ്റ്റില്‍. ? ഇനി കൈപ്പള്ളിയെ അണ്ണന്‍ എന്ന് വിളിക്കണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.. ഒരു സീനിയര്‍ ബ്ലോഗ്ഗര്‍ എന്നാ രീതിയില്‍ കക്ഷിയെ ഞാന്‍ മാഷ് എന്നോ സര്‍ എന്നോ വിളിച്ചിട്ടുണ്ട്. അതെന്‍റെ മര്യാദ. മാധ്യമങ്ങള്‍ എന്ന് പറയുന്നത് ഒരു വലിയ എസ്ടബ്ലിഷ്മെന്റ്റ് ആണ്. അവിടെ തെറി വിളിച്ചാലൊ ഭീഷനിപ്പെടുതിയാലോ നേരിടാന്‍ അവര്‍ക്ക് സംവിധാനം ഉണ്ട്. ഇവിടെ ഒരു ബ്ലോഗ്ഗര്‍ ഒരു വ്യക്തിയാണ്‌. അതും കുടുംബവുമായി അന്യദേശത്ത് താമസിക്കുന്നയാള്‍. അങ്ങനെയുള്ള ആളിനെ ഫോണില്‍ വിളിച്ചു ഭീഷനിപ്പെടുതിയതിനെ ന്യയീകരിക്കുകയാണോ നിങ്ങള്‍? ആദ്യത്തെ ദേഷ്യത്തിന് കേസ് കൊടുത്തത് കക്ഷി പിന്‍വലിച്ചല്ലോ... അതോ അനിലിനു പുള്ളിയോട് എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടോ?

കൈപ്പള്ളിയെ എനിക്ക് നേരിട്ട പരിചയമില്ല. പക്ഷെ അറിയാവുന്നവര്‍ ബ്ലോഗില്‍ പറയുന്നത് എന്തും വെട്ടി തുറന്നു പറയുന്ന ശീലമാണ് കക്ഷിയുടെതെന്നാണ്. കവിത വരിമുറി പാടില്ലെന്ന് പറഞ്ഞതിനോട് എനിക്കും യോജിപ്പില്ല. അതിനു ഞാന്‍ അവിടെ തന്നെ കൈപ്പള്ളിയെ ചെറിയ രീതിയില്‍ കളിയാക്കി കാപ്പിലാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വരിമുറി ഗവിത എഴുതിയിട്ട പോരുകയാണ് ചെയ്തത്. അതൊക്കെ ആകാം. അല്ലാതെ ബ്ലോഗിലെ വിമര്‍ശനങ്ങള്‍ വീട്ടിലേക്കും കുടുംബതിനെയും ബാധിപ്പിക്കണോ?


രാമചന്ദ്രന്‍,

അനോണിയെ പേടിച്ചു ബ്ലോഗ് പൂട്ടുന്ന സ്വഭാവമുള്ളയാണ് കൈപ്പള്ളി എന്ന് തോന്നുന്നില്ല. അതിനു വ്യക്തിപരമായ മറ്റെന്തെന്കിലും കാരണം കാണും. അതെന്താണെന്ന് പുള്ളി വെളിപ്പെടുത്താതെ നമ്മള്‍ നിഗമനത്തില്‍ എത്തുന്നതും ശരിയല്ല.

നരിക്കുന്നൻ May 3, 2009 at 12:43 PM  

അനിൽ @ ബ്ലോഗിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വിമർശനങ്ങൾക്കും ഭീഷണിക്കും പിന്നാലെ ബ്ലോഗ് അടച്ച് പൂട്ടി പോകുന്നത് അവരുടെ ഭീരുത്ത്വം കൊണ്ട് മാത്രം.

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP