Tuesday, April 28, 2009

അക്ഷയ തൃതീയയും ധനാഗമനവും

വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് അക്ഷയതൃതീയ. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രില്‍ 27-ാം തീയതി തിങ്കളാഴ്ചയാണ്. സത്യയുഗത്തിന്റെ ആദ്യദിവസമായും ഇതു കണക്കാക്കപ്പെടുന്നു. ബലഭദ്രാവതാരവും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു. സത്യയുഗാരംഭമായതിനാലാണ് ഈ ദിവസത്തിന് പ്രാധാന്യം കൈവന്നത്. ഈ ദിവസം ദാനധര്‍മങ്ങളുടെ ദിവസമാണ്. അക്ഷയം ക്ഷയിക്കാത്തത്. ഈ തൃതീയ ദിവസം നടത്തുന്ന ദാനധര്‍മങ്ങള്‍ ഒരു കാരണവശാലും ചോര്‍ന്നു പോകില്ലത്രേ. ഇതിന്റെ പുണ്യം സംഭരിക്കപ്പെടുകയും അത് പുനര്‍ജന്മങ്ങളിലും ഈ ജീവിതത്തിലും ഒടുവില്‍ ജീവന്മുക്തിയിലും ഒരു സഞ്ചിതപുണ്യമായി നിലനില്‍ക്കും. ഇവിടെ തുടര്‍ന്നു വായിക്കാം....

ചുരുക്കം പറഞ്ഞാല്‍ ഓരോരുത്തര് കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ, പലിശക്ക് വാങ്ങുന്ന പൈസ, ചിട്ടി പിടിക്കുന്ന പൈസ ഇവയൊക്കെ സ്വരൂക്കൂട്ടി അക്ഷയ തൃതീയ ദിവസം ദാനമായി ഓരോ സ്വര്‍ണക്കടയില്‍ കൊണ്ട് കൊടുത്ത് ഇപ്പോഴത്തെ വില നിലവാരം വച്ച് ഒരു നുള്ള് സ്വര്‍ണം വാങ്ങും.. അങ്ങനെ ആയിരക്കണക്കിന് പേര് വാങ്ങുമ്പോള്‍ ഒടയടിക്ക് 55 ടണ്‍ സ്വര്‍ണം ഒരു ദിവസം കൊണ്ട് വില്‍ക്കും. അതായത്‌ ഒരു വര്‍ഷം വില്‍ക്കുന്ന 750 ടണ്‍ സ്വര്‍ണത്തിന്റെ അഞ്ചു ശതമാനം വരും. അങ്ങനെ സ്വര്‍ണക്കടക്കാരന് ഐശ്വര്യവും വരും. പരസ്യങ്ങള്‍ കാണിക്കുന്ന ചാനല് കാരന് കൊയ്തുകലവും. സ്വര്‍ണം വാങ്ങിയ ആള്ക്കാരോ പലിശക്ക് മുകളില്‍ പലിശയും പട്ടിണിയും പരിവട്ടവുമായി മുക്കടത്തില്‍ മുങ്ങി വര്‍ഷാവസാനം ആകുമ്പൊള്‍ കുത്തുപാളയെടുക്കും . എപ്പടി ഈ അക്ഷയ തൃതീയ? കൊള്ളാമല്ലേ?

5 comments:

Anonymous,  April 28, 2009 at 10:33 PM  

കൂട്ടുകാരാ,നല്ല പോസ്റ്റ്‌...

പൊട്ട സ്ലേറ്റ്‌ April 28, 2009 at 10:50 PM  

കൊള്ളാം കൂട്ടുകാരാ. ഇതൊക്കെ വായിച്ചെങ്കിലും ജനങ്ങള്‍ക്ക്‌ ബോധം വരട്ടെ.

ഈ തട്ടിപ്പിനെതിരെ എന്‍റെ വകയും ഒരു പോസ്റ്റ്‌.

http://pottaslate.blogspot.com/2009/04/blog-post_24.html

വാഴക്കോടന്‍ ‍// vazhakodan April 28, 2009 at 11:34 PM  

കൂട്ടുകാരാ, ബ്ലോഗ്‌ വിശ്വാസപ്രകാരം വരുന്ന "ബ്ലോഗായ ത്രുതീയയും ഈ ദിവസത്തിലാ!
ഞാനിട്ട പോസ്റ്റ്‌ കണ്ടല്ലോ അല്ലെ!
നമുക്ക് പ്രതിഷേധിക്കാന്‍ ഈ ബ്ലോഗെങ്കിലും ഉണ്ടല്ലോ! ഭാഗ്യം!

ഹന്‍ല്ലലത്ത് Hanllalath April 29, 2009 at 4:57 PM  

...അന്ധ വിശ്വാസങ്ങളെ നമുക്ക് പണമാക്കാം...:):)

മാണിക്യം April 30, 2009 at 6:33 AM  

അക്ഷയ തൃതീയ?
ഇതൊക്കെ ഈ അടുത്തകാലത്താണ്
ഇത്ര വ്യാവസാല്‍കരിച്ച് പരസ്യമാക്കി
തുടങ്ങിയതും കൈയില്‍ ഇല്ലാത്ത കാശ് കടമെടുത്ത്
സ്വര്‍ണം വാങ്ങി തുടങ്ങിയതും,
അവസാനം കടം കയറി കഴുത്തൊടിയും അത് തന്നെ
പുണ്യം! ഐശ്വര്യം ഇതാണോ? ആവോ?

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP