Wednesday, April 15, 2009

ബ്ലോഗ്ഗെര്‍ക്ക് കിട്ടിയ സംഗീത വിഷുക്കൈനീട്ടം

ബ്ലോഗ് ഓരോ ദിവസം ചെല്ലുംതോറും പുരോഗമിച്ചുകൊണ്ടിരിക്കുന്ന വളരെ ബൃഹത്തായ സ്വതന്ത്ര മാധ്യമമായി തീര്ന്നുകൊണ്ടിരിക്കുകയാണെന്നതിന്ടെ ഉത്തമ ദൃഷ്ടാന്തമാണ് ഈണം എന്ന പേരില്‍ ഈ ചെറുപ്പക്കാര്‍ തുടങ്ങി വച്ചിരിക്കുന്ന ഈ മഹനീയ സംഭവം.

തന്‍റെ ഉള്ളിലുള്ള എന്തിനേയും എഴുത്തിന്റെ, വരകളുടെ, ക്യാമറ ഉപയോഗിച്ചുള്ള പടങ്ങളുടെ, സംഗീതത്തിന്റെ, വീഡിയോ യുടെ രൂപത്തില്‍ വേറെ എവിടെ ഇത്ര എളുപ്പത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ നിഷ്പ്രയാസം പ്രദര്ശിപ്പിക്കാനാവും.? പല ഉന്നത വ്യക്തികളും ഇന്ന് തങ്ങളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അനുയായികള്‍, ആരാധകര്‍ എന്നിവരുമായി സംവദിക്കാന്‍ ബ്ലോഗ് ഒരു വേദിയാക്കി മാറ്റി കഴിഞ്ഞു. അതുപോലെ ജോലിയിലിരിക്കുന്നവര്‍ക്കും, ജോലിയില്ലാത്തവര്‍ക്കും, ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും, സ്വന്തം ജോലി ചെയ്യുന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും, പഠിച്ചുകൊണ്ടിരിക്കുന്നവര്ക്കും, എന്തിനധികം ആബാലവൃധം ജനങ്ങള്‍ക്കും തങ്ങളുടെ ഉള്ളിലുള്ള ആശയം സ്വതന്ത്രമായി ലോകത്തോട്‌ മുഴുവന്‍ ഒരു നിമിഷം കൊണ്ട് വിളിച്ചു പറയാന്‍ ബ്ലോഗ് അല്ലാതെ വേറെ എന്ത് മാര്‍ഗ്ഗമാണുള്ളത്. ?

ഈണത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ആ ഉജ്ജ്വല വ്യക്തിത്വങ്ങളെ എത്ര അനുമോദിച്ചാലും മതിയാവില്ല. കാരണം ശുദ്ധ സംഗീതം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇന്‍റര്‍നെറ്റില്‍ നിന്നും ഒരു സംഗീത ഫയല്‍ നമ്മുടെ കംപ്യുട്ടറിലേക്ക് ഇറക്കി വച്ച് ഒന്ന് കേള്‍ക്കണമെങ്കില്‍ പകര്‍പ്പവകാശ സംരക്ഷണം എന്നിങ്ങനെ പല നൂലാമാലകളും ഇന്ന് നിലവിലുണ്ട്. അപ്പോള്‍ സൌജനമായി അത് നമ്മളിലെത്തിക്കുക എന്ന ഇവരുടെ സംരഭത്തെ എത്രകണ്ട് അനുമോദിക്കണം. ? കിരണ്‍സ്, നിശീകാന്ത്, ബഹുവ്രീഹി, രാജേഷ് രാമന്‍ എന്നിവരും അവുരുടെ കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയ ഈ സംരഭത്തിനു സര്‍വ ബ്ലൊഗ്ഗരുടെയും ഭാവുകങ്ങള്‍ നമുക്ക് നേരാം. നിലവില്‍ ഇവര്‍ പലരും ഇതേ സംരഭം അവരവരുടെ സ്വന്തം ബ്ലോഗില്‍ ചെയ്യുന്നുണ്ട്. പക്ഷെ അവരുടെ കൂട്ടായ്മ ഇവിടെ അത് സംപൂര്‍ണമാക്കാന്‍ പരിശ്രമിക്കുമെന്ന് നമുക്കാശിക്കാം.

ഈ ചെറുപ്പക്കാരുടെ ആല്മവിശ്വാസത്തിന്റെ വാക്കുകള്‍ അവരുടെ മൊഴികളില്‍ നിന്നും തന്നെ താഴെ വായിക്കാം.

ഈണം” എന്ന പേരില്‍ മലയാളം മ്യൂസിക് പ്രൊഡ്യൂസിങ്ങ് ആന്‍ഡ് പബ്ലീഷിങ്ങ്, ഫ്രീ മ്യൂസിക് എന്ന കണ്സെപ്റ്റില്‍ തുടങ്ങിയ വിവരം മനസ്സിലായിക്കാണുമല്ലോ? ബ്ലോഗിലെ (ഒരുപക്ഷേ അതിലുപരിയായും) ഗായകരേയും എഴുത്തുകാരെയും സംഗീത സംവിധായകരേയും ഉള്‍പ്പെടുത്തി യാതൊരു കോപ്പി റൈറ്റിന്റേയും നൂലാമാലകളില്ലാതെ സ്വന്ത്രമായി ആര്‍ക്കും ഡൌണ്‍ലോഡു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഉന്നത ക്വാളിറ്റിയോടെ തന്നെ റെക്കോഡ് ചെയ്തു അവതരിപ്പിക്കുവാന്‍ ഇതു സഹായകമാകുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ കുറേപ്പേര്‍ ചേര്‍ന്നു മുന്‍കൈ എടുത്തെങ്കില്‍ തന്നെയും ഇതു എല്ലാ ബ്ലോഗേര്‍സിനും അവകാശപ്പെട്ടതും കൂടിയാണ്. നമ്മുടെ ഇടയിലെ പ്രതിഭകളെ കണ്ടെത്തുവാനും അവരുടെ കഴിവുകള്‍ കഴിവതും ലോകത്തെ അറിയിക്കുവാനുമുള്ള ഒരു എളിയ ശ്രമാണ്. എത്രത്തോളം വിജയിക്കുമെന്നറിയില്ലെങ്കിലും എല്ലാവരുടേയും സഹായസഹകരണങ്ങളും അനുഗ്രഹവുമുണ്ടെങ്കില്‍ ഇതു നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഉറച്ച വിശ്വാസം. "

13 comments:

കൂട്ടുകാരന്‍ | Friend April 15, 2009 at 7:13 AM  

കിരണ്‍സ്, നിശീകാന്ത്, ബഹുവ്രീഹി, രാജേഷ് രാമന്‍ എന്നിവരും അവുരുടെ കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയ ഈ സംരഭത്തിനു സര്‍വ ബ്ലൊഗ്ഗരുടെയും ഭാവുകങ്ങള്‍ നമുക്ക് നേരാം. നിലവില്‍ ഇവര്‍ പലരും ഇതേ സംരഭം അവരവരുടെ സ്വന്തം ബ്ലോഗില്‍ ചെയ്യുന്നുണ്ട്. പക്ഷെ അവരുടെ കൂട്ടായ്മ ഇവിടെ അത് സംപൂര്‍ണമാക്കാന്‍ പരിശ്രമിക്കുമെന്ന് നമുക്കാശിക്കാം.

ശ്രീ April 15, 2009 at 9:01 AM  

ഈണത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
:)

ബൂലോകര്‍ക്കു കിട്ടിയ ഒരു വിഷുക്കൈനീട്ടം തന്നെ ആണ് “ഈണം”

മാണിക്യം April 15, 2009 at 9:09 AM  

ഈ വിഷുവിന് ആദ്യമായ് കിട്ടിയ കൈനീട്ടം.ഇത്രയും നല്ലൊരു കൈനീട്ടം നല്‍കിയ
നിശീകാന്ത്,കിരണ്‍സ്, ബഹുവ്രീഹി,
രാജേഷ് രാമന്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
നിങ്ങള്‍ തന്ന ഈണം എന്നെന്നും
ബൂലോകത്ത് സംഗീത ലഹരിയാവട്ടെ!
സര്‍വ്വഭാവുകങ്ങളും ആശംസിക്കുന്നു.

ഈ നല്ല സംരഭത്തെ പ്രത്യേകം
പരാമര്‍ശിച്ച കൂട്ടുകാരനും നന്ദി.

ജെസ്സ് April 15, 2009 at 10:22 AM  

ഇത് കൊള്ളാമല്ലോ..
ഇവര്‍ക്കെന്റെ എല്ലാ ആശംസകളും..

Calvin H April 15, 2009 at 10:42 AM  

വിവരം പങ്കു വെച്ചതിന് നന്ദി :)
അവിടെയും ഒന്നു പോയി വരട്ടെ

അരുണ്‍ കരിമുട്ടം April 15, 2009 at 10:43 AM  

ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍
ഇനിയും ഉണ്ടാവട്ടെ ഇത്തരം സംരംഭങ്ങള്‍

SreeDeviNair.ശ്രീരാഗം April 15, 2009 at 10:48 AM  

ഇഷ്ടമായീ..
ആശംസകള്‍...

നരിക്കുന്നൻ April 15, 2009 at 11:55 AM  

ഈണം എന്ന വിഷുക്കൈനീട്ടത്തിനും ഈ മഹനീയ സംരംഭം ഇവിടെ പരിചയപ്പെടുത്തിയ കൂട്ടുകാരനും നന്ദി.

നരിക്കുന്നൻ April 15, 2009 at 11:56 AM  

എല്ലാ ആശംസകളും നേരുന്നു.

വാഴക്കോടന്‍ ‍// vazhakodan April 15, 2009 at 7:03 PM  

ഇനിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ!
എല്ലാ ആശംസകളും നേരുന്നു.

Unknown April 15, 2009 at 8:25 PM  

വിഷു കൈനീട്ടത്തിനു നന്ദി. നല്ല ഒരു ബ്ലോഗിനെ പരിച്ചയപെടുതിയത്തിനു വളരെ വളരെ നന്ദി.

sHihab mOgraL April 16, 2009 at 1:47 PM  

ഈ പങ്കുവെക്കലിന് ഹൃദ്യമായ നന്ദി..
പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍

-ശിഹാബ്മൊഗ്രാല്‍-

G. Nisikanth (നിശി) April 18, 2009 at 7:22 PM  

കൂട്ടുകാരാ,

ഒത്തിരി സന്തോഷം തോന്നുന്നു, നന്ദി പറയുന്നില്ല, പറഞ്ഞാൽ അതു “നമ്മുടെ” എന്ന വിശ്വാസത്തിന് എതിരാകുമല്ലോ.

ഇത് എല്ലാവർക്കും വേണ്ടിയുള്ള ഒരു സംരംഭമാണ്. ആരുടേയും സ്വകാര്യമല്ല. ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നുള്ളതുകൊണ്ട്, ഞങ്ങൾ അതിനു ശ്രമിച്ചു എന്നുമാത്രം. ഇതിന്റെ വിജയം എല്ലാ ബ്ലോഗേർസിനും അവകാശപ്പെട്ടതാണ്. എല്ലാവരും സഹകരിക്കുക, തെറ്റുകൾ ചൂണ്ടിക്കാട്ടുക, നിർദ്ദേശങ്ങൾ തരിക, പ്രോത്സാഹിപ്പിക്കുക…

എല്ലാവരും ഒപ്പം ഉണ്ടാകണം. “ഈണം” എല്ലാബ്ലോഗേഴ്സിന്റേയും ഈണമാകട്ടേ…

സസ്നേഹം

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP