ബ്ലോഗ് വികൃതികള്‍
ഒന്ന് രണ്ടു ആഴ്ചയായി ബ്ലോഗുകളിലേക്ക് നോക്കിയാല്‍ കാണുന്ന വികൃതികള്‍ കാണുമ്പൊ സ്കൂള്‍ തലത്തില്‍ നമ്മളൊക്കെ തന്നെ കാണിച്ചു കൂട്ടിയ വികൃതികള്‍ ഓര്‍മ വന്നു. എന്തായാലും എല്ലാം വളരെ രസകരമയിട്ടാണ് തോന്നിയത്. സൌഹൃദങ്ങളിലൂന്നിയുള്ള തമാശകളും നേരമ്പോക്കുകളും ഇടക്കൊക്കെ ആവശ്യമാണ്. പക്ഷെ എല്ലാം അതിര് കഴിയുമ്പോഴേ വഷളാവുകയുള്ളൂ. അങ്ങനെയുണ്ടായ നേരമ്പോക്കുകളിലേക്ക് ഒരെത്തിനോട്ടം നടത്താം .
ബെര്‍ളിയുടെ വീട്ടില്‍ ഒരു കത്ത് ഇടാന്‍ മതിലുകള്‍ നിരവധി ചാടിക്കടക്കണമെന്ന അവസ്ഥ വന്നപ്പോ ...മുണ്ട് പറിച്ചു ചാടിക്കയറിയവരൊക്കെ ഇട്ടിട്ടു പോന്നു. പാന്റിട്ട ചുരിദാറിട്ട സാരിയുടുത്ത ആള്‍ക്കാര്‍ തല്ക്കാലം വേണ്ടെന്നു വച്ചു. അവസാനം ആരൊക്കെയോ ചേര്‍ന്ന് മതില് പൊളിച്ചു ഇപ്പൊ വളരെ സൌകര്യമായി കതിടാനൊ പിരിവു നടത്താനോ അവിടെ കയറാന്‍ ബുദ്ധിമുട്ടില്ലെന്ന് അറിയിക്കട്ടെ.
വേറെ കണ്ട ഒരു നേരംപോക്ക് രണ്ടു ആഴ്ചകളായി മദനിയെ ചുമലിലേറ്റി കൂതറ തിരുമേനിയും ശശി തരൂരിനെ തോളിലേറ്റി വേറെ നിരവധി ആള്‍ക്കാരും നടത്തിയ തിരഞ്ഞെടുപ്പ് പൂരത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് അരാഷ്ട്രീയര്‍ എന്ന് നാട്ടുകാര്‍ മുദ്രകുത്തിയവര്‍ ഉള്‍പ്പെടെ പിണങ്ങാറായി അച്ചുമാമ ഗ്രൂപ്പിന്റെ ( PAG) ഒരു പോസ്റ്റര്‍ സംഘം ചേര്‍ന്ന് ഓരോ വീടുകളിലും ഒട്ടിച്ചു വയ്ക്കുകയും വന്നവരും പോയവരും എല്ലാം മുദ്രാവാക്യം വിളിയും ഗോഗ്വാ വിളികളും നടത്തുകയുണ്ടായി.
മലയാളം നല്ലവണ്ണം എഴുതാനും വായിക്കാനും ടൈപ്പ് ചെയ്യാനും വശമില്ലാത്ത പോട്ടങ്ങളൊക്കെ പിടിക്കുന്ന ബ്ലോഗിലെ നിത്യവിസ്മയായ ഉജ്ജ്വല സംഘാടകനും ആള്‍ക്കാരെ പ്രകോപിപ്പിക്കാന്‍ മന്ത്രി സത്തമന്‍ സുധാകരനണ്ണനെക്കാള് വിദഗ്ദ്ധനായ ഒരണ്ണന്‍ കവിത എഴുതുകയണേല്‍ വരി മുറിഞ്ഞു പാടില്ലാന്നും വൃത്തം, അലന്കാരം, മാല, ബൊക്ക ഒക്കെ ഉണ്ടെന്കിലെ കവിതയകൂവെന്നും ഒക്കെ പറഞ്ഞു ഒരു നോട്ടീസ് ഇറക്കുകയും വെള്ളെഴുത്ത് ബാധിച്ച ഒരു അപ്പൂപ്പന്‍ അതൊന്നുമല്ല ശരിയെന്നും പറഞ്ഞു കുറെ തമിഴ് കവികളുടെ വരി മുറിഞ്ഞു പോയ കുറെ കവിതകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു സ്വന്തം വീട്ടില്‍ എഴുതി ഒട്ടിച്ചു വയ്ക്കുകയും മുന്പുപറഞ്ഞ അണ്ണന്‍ എന്തോ പറഞ്ഞൂന്നും പറഞ്ഞു വഴിയേപോയ കൊച്ചു പിള്ളേര്‍ വരെ വന്നു കല്ലെറിഞ്ഞു കക്ഷിയിപ്പോ വീടും പൂട്ടി തേനിമലയില് പുതിയ പോട്ടങ്ങള്‍ പിടിക്കാന്‍ പോയ വിവരം അറിയിച്ചുകൊള്ളുന്നു. കക്ഷിയുടെ തന്നെ ഒരു പുതിയ രണ്ടു നില വീട്ടില്‍ നടന്നു കൊണ്ടിരുന്ന വലിയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ രാവിലെ കുളിച്ചൊരുങ്ങി വന്നിരുന്ന മല്‍സരാര്ത്ഥികള് വീട് പൂട്ടി കിടക്കുന്നത് കണ്ടു വോട്ട് പിടുത്തത്തിനു നടന്നു ഇപ്പൊ ബ്ലോഗെഴുത്തും നിര്‍ത്തി നിരശപൂര്‍വ്വം വീട്ടിലിരുന്നു മലയാളം സീരിയലുകള്‍ കാണുകയാണെന്ന് അറിയിക്കട്ടെ.
കൂടാതെ പാവടയാണോ നിക്കറാണോ ചുരിദാറാണൊ പാന്റാണോ സാരിയാണോ ഇതൊന്നുമല്ലാതെ നമ്മുടെ ബുഷ് അണ്ണന്റെ ബര്‍മുടയാണോ ഇട്ടിരിക്കുന്നതെന്നറിയാത്ത ഒരു "ഇതെതുലക്ഷ്മി" എന്ന് വിളിപ്പേരുള്ള ഒരു കക്ഷി തനിക്കുപോലും നല്ല നിശ്ചയമില്ലാത്ത വിവരങ്ങളെ കുറിച്ചെഴുതി വഴിയിലൂടെ പോകുന്നവരുടെയെല്ലാം തല്ലുവാങ്ങുംപോഴും പോങ്ങുംമൂടന്‍ തന്‍റെ പഴയകാല ഓര്‍മ്മക്കുറിപ്പുകള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന വിവരവും ഇതിനാല്‍ അറിയിച്ചുകൊള്ളട്ടെ.
ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ലെന്നു അറിഞ്ഞു തോന്നിയവാസം നടത്തുന്ന ഒരു സ്വാമിയും കൂട്ടരും തങ്ങളുടെ ആശ്രമം വിട്ടു ഇപ്പൊ ഒരു കോളേജ് തുടങ്ങി പാട്ടുപെട്ടിയെന്നോക്കെ പറഞ്ഞു യേശുദാസിനെ വെല്ലുന്ന പാട്ടുകളും ഇറക്കി വിലസി നടക്കുന്ന വിവരവും ഇതിനാല്‍ അറിയിക്കട്ടെ.
ഈ സംഭവങ്ങളിലെല്ലാം മനം മടുത്ത് ഒരു കൂട്ടം സംഗീതത്തെ സ്നേഹിക്കുന്ന ചെറുപ്പക്കാര്‍ ചേര്‍ന്ന് ഈണം എന്നും പറഞ്ഞു ഒരു പുതിയ സംരഭം തുടങ്ങുകയും വായിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട് നാട്ടുകാര്‍ പാട്ടു കേട്ട് സംതൃപ്തിയടയുന്ന വിവരവും അറിയിക്കട്ടെ.
എന്തായാലും ബ്ലോഗുകളില്‍ വളരെ ഗൌരവപൂര്‍ണമായ ഒരു എഴുത്തുകളും ചര്‍ച്ചകളും ഒന്നും ഈ അടുത്തകാലത്ത് നടക്കുന്നില്ലെന്ന പരാതി പരിഗണിച്ച് ഒരൊറ്റ എഴുത്തുകൊണ്ട് ആയിരം പേരുടെ ശ്രദ്ധ ആകര്‍ഷിച്ച രാജമാണിക്യം എന്ന് വിളിപ്പേരുള്ള സേതുരാമയ്യര്‍ സി.ബി.ഐ. ഉടന്‍ തന്നെ തിരിച്ചു വരാന്‍ സാധ്യത ഉണ്ടെന്നും അറിയിക്കട്ടെ.
23 comments:
ഒന്ന് രണ്ടു ആഴ്ചയായി ബ്ലോഗുകളിലേക്ക് നോക്കിയാല്‍ കാണുന്ന വികൃതികള്‍ കാണുമ്പൊ സ്കൂള്‍ തലത്തില്‍ നമ്മളൊക്കെ തന്നെ കാണിച്ചു കൂട്ടിയ വികൃതികള്‍ ഓര്‍മ വന്നു. എന്തായാലും എല്ലാം വളരെ രസകരമയിട്ടാണ് തോന്നിയത്. സൌഹൃദങ്ങളിലൂന്നിയുള്ള തമാശകളും നേരമ്പോക്കുകളും ഇടക്കൊക്കെ ആവശ്യമാണ്. പക്ഷെ എല്ലാം അതിര് കഴിയുമ്പോഴേ വഷളാവുകയുള്ളൂ. അങ്ങനെയുണ്ടായ നേരമ്പോക്കുകളിലേക്ക് ഒരെത്തിനോട്ടം നടത്താം .
ബൂലോകത്തീ സംഭവബഹുലമായ കാര്യങ്ങള്‍ വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു...
:)
നല്ലൊരവലോകനം!
സംഭവബഹുലമോ സംഭവരഹിതമോ ആയിരുന്നു
ബൂലോകം,എന്തായാലും ഫലം നല്ല സൃഷ്ടികളുടെ അഭാവം..ബൂലോകത്തെ പിടിയില്‍ നിര്‍ത്താന്‍ സ്വന്തം സൌരമണ്ഡലങ്ങള്‍ വേണമെന്ന് തെളിയിക്കാന്‍ ആണോ
“ബ്ലൊഗ് പുരാണവും”ശ്രമിക്കുന്നത് ???
കൊള്ളാം മാഷേ
ഹരിഷ്, കാപ്പിലാന്‍, മാണിക്യം, ശ്രീ നന്ദി.
മാണിക്യം, ഒരിക്കലും ബൂലൊകത്തെ കൈപ്പിടിയിലൊതുക്കാന്‍ ഒരു പൊടിക്കൈകളും ഞാന്‍ പ്രയോഗിച്ചിട്ടില്ല, ഇനിയും ചെയ്യുകയുമില്ല. ഇത്തിരിപോന്ന ഞാന്‍ വിചാരിച്ചാല്‍ എങ്ങനെ ഒരു സൌരമണ്ഡലം ഉണ്ടാകും? ബൂലൊകത്തെ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാവണം. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കണം. തിരുത്തണം. സൌഹൃദങ്ങള്‍ പങ്കു വയ്ക്കണം. അടി കൂടണം. എന്നിട്ട് കെട്ടി പിടിക്കണം. തമാശ പറയണം. അങ്ങനെ എല്ലാം എല്ലാം. പണ്ടത്തെ കോളേജ് കാമ്പസുകളെ ഒര്മിപ്പിക്കുമാറാകണം.
കഷട്ടപ്പെട്ട് തലപുണ്ണാക്കീ ഉറക്കമിളച്ച് ബ്ലോഗ്ഗുമ്പോ അതിന്നിടയിലൊരു വികൃതീം ! പൊള്ളയാണേലും ഞാനും വായിക്കും. അതോണ്ടല്ലേ നമ്മളൊക്കെ ബോറഡിക്കതെ ജീവിച്ചു പോണെ! അല്ലേ കൂട്ടുകാരാ...
ഹ ഹ,
ഇതു കലക്കി കേട്ടോ.
:)
നല്ല അവലോകനം...വളരെ ഗൌരവ പൂർണ്ണമായ പോസ്റ്റുകളും ബ്ലോഗിൽ ഉണ്ടാകുന്നുണ്ട്.അവയേയും പരാമർശിയ്ക്കേണ്ടതാണ്.
:)
ഹഹഹ
നൈസ് വണ്‍
-സുല്‍
:):):)
ബ്ലോഗ് പുരാണത്തിനു വേണ്ടി ബ്ലോഗ് വികൃതികളുമായി ക്യാമറ മേനോന്‍ ഇല്ലാതെ നിങ്ങള്ക്ക് വേണ്ടി കൂട്ടുകാരന്‍.......
കലക്കീ മാഷേ...
വാഴക്കോടന്.
rasakaram
ഈ ബൂലോകവാര്ത്തകള്‍ക്കും ഒരു നിരൂപകന്‍ വേണ്ടേ ആ ജോലി കൂട്ടുകാരനെ എല്പിക്കുന്നു
കലക്കി...കൂട്ടുകാരാ........
നല്ല നിരൂപണം
ബൂലോഗത്തെ സംഭവ വികാസങ്ങൾ വളരെ വിശദമായി നിരൂപണം നടത്താനുള്ള കഴിവ് സമ്മതിക്കാതെ വയ്യ.
അവലോകനങ്ങള്‍ തുടരുക, ബ്ലോഗിനെ സജീവമാക്കുക.
രസമുള്ള നിരൂപണങ്ങളാണെന്നു പറയാതെ വയ്യ.
വീണ്ടും തുടരുക.
കു.ക.കു.കെ, അനില്‍, സുനില്‍, ശിഹാബ്, സുല്‍, പകല്കിനവന്‍, വാഴക്കോടന്, ദീപക്, ചന്തിരൂര്‍, നരിക്കുന്നന്‍, യുസുപ്, നിങ്ങളുടെ എല്ലാം സ്നേഹവായ്പിനു വളരെ നന്ദി. മനസ്സില്‍ സ്നേഹം ഉണ്ടെങ്കില്‍ മറ്റെന്തു വികാരം വന്നാലും അതിനെ പിന്നോക്കം തള്ളാന്‍ പറ്റും. കുമാരനാശാന്റെ "സ്നേഹമാണഖിലസാരമൂഴിയില്" എന്ന വരികള്‍ ഓര്‍മ വരുന്നു. ഞാന്‍ ഒരു തുടക്കകാരന്‍ മാത്രം.... എല്ലാത്തിനും മദ്ധ്യേയും അവസാനവും നിങ്ങള്‍ തന്നെ..
രസകരം!! താങ്കളുടെ ബ്ലോഗ് അവലോകനം.എന്നാല്‍ ലജ്ജാവഹം!! താങ്കള്‍ പരാമര്‍ശിച്ച ചില സംഭവങ്ങളെ പറ്റി പറയുമ്പോള്‍,
:)
അത് ശരി..നല്ല ഒന്നാംതരം പാരയാ അല്ലയോ?
ഞാനീ നാട്ടുകാരനെ...അല്ല ...:)
Post a Comment