Tuesday, June 30, 2009

ബെര്‍ളി ആള് പുലി തന്നെ...

ബ്ലോഗിന്റെ സകല സാധ്യതകളും ഉള്‍ക്കൊണ്ട് ബ്ലോഗ്‌ ചെയ്യുന്ന ഒരു വിരുതന്‍ എന്ന് പറയുന്നതിനോടൊപ്പം ബ്ലോഗിലെ പുലി ആരെന്നു ചോദിച്ചാല്‍ വലിയ സംശയമില്ലാതെ ബെര്‍ളിയുടെ പേര് തന്നെ പറയാം. പുലി ആയതുകൊണ്ടാവും... ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളും ഈ മഹാനു തന്നെ . 565 പോസ്ടുകളെഴുതിയ മറ്റൊരു മലയാളം ബ്ലോഗ്ഗര്‍ നമുക്കില്ല. വിഷയങ്ങളുടെ വൈവിധ്യം ബെര്‍ളിയെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. കാരണം ലോകത്തിലുള്ള സകല വിഷയങ്ങളെക്കുറിച്ചും ഒരു പക്ഷെ ബെര്‍ളി എഴുതിയിട്ടുണ്ടാവും. ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യ രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുക ബെര്‍ളിത്തരത്തില് തന്നെയാകും. വളരെ വലിയ ഒരു മേന്മയായി ഞാന്‍ കാണുന്നത് സാഹിത്യ ഭാഷ ഉപയോഗിക്കാതെയും ആലങ്കാരിക ഭാഷകള്‍ ഒട്ടും തൊടാതെയും തനി നാടന്‍ ഭാഷയിലുള്ള എഴുത്ത് എന്ന രീതിയിലാണ്‌ ബെര്‍ളിത്തരം എപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്‌. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പേര് വായിക്കുന്നതും ഹിറ്റുകള്‍ കൂടുതലുള്ള മലയാളം ബ്ലോഗേതാണെന്നു ചോദിച്ചാലും നിസ്സംശയം ബെര്‍ളിത്തരമാണെന്നു പറയാം.

വിഷയങ്ങളില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൂതറ രീതിയില്‍ എഴുതാനും... എന്നാല്‍ ശുദ്ധ മലയാളത്തില്‍ ഹൃദയം തട്ടി എഴുതാനും ബെര്‍ളിക്ക് അപാര കഴിവുണ്ടെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല. പലരും എഴുതാന്‍ മടിക്കുന്ന വിഷയങ്ങള്‍ വളരെ നിസ്സാരമായി ബെര്‍ളി എഴുതുന്നത്‌ കാണുമ്പൊ ഒരു പക്ഷെ പല ബുദ്ധി ജീവി ബ്ലോഗുടമകളും കണ്ണടച്ചിരിക്കാറുണ്ടെന്നത് നേര്. എന്തായാലും എഴുത്തുകാരന്റെ ഭാവനയെ ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ. മനോരമ, മാതൃഭൂമി ബ്ലോഗന, വനിതാ, തേജസ്സ്‌, തുടങ്ങിയ അച്ചടി മാധ്യമങ്ങളില്‍ കക്ഷിയുടെ ലേഖനങ്ങള്‍ വന്നിട്ടുണ്ട്.

കക്ഷിയുടെ ഏറ്റവും വലിയ ദൌര്‍ബല്യം എന്താണെന്നു വച്ചാല്‍ ആരെന്തു പറഞ്ഞാലും അതിനു മറുപടി പറയാന്‍ നില്‍ക്കുന്നുവെന്നതാണ്. അത് ചിലപ്പോ പോസ്റ്റ്‌ രൂപത്തിലും എഴുതും. പിന്നെ തന്നെ സംബധിക്കാത്ത കാര്യത്തിലും തനിക്ക്‌ ഒരു ആവശ്യമില്ലാത്ത കാര്യത്തിലും അഭിപ്രായം പറഞ്ഞു മിക്ക ബ്ലോഗ്ഗരുടെയും അപ്രീതി സംപാദിക്കാറുണ്ട്. ബ്ലോഗില്‍ നിരന്തരം തെറി കമന്റുകള്‍ വന്നപ്പോ... കമണ്റ്റ്‌ ഓപ്ഷന്‍ മൊത്തം പൂട്ടി വയ്ക്കുകയും അതിനെക്കുറിച്ച്‌ തന്നെ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതുകയും വിവാദങ്ങള്‍ ആകുകയും ചെയ്തതും, മാക്രിയും ഇഞ്ചിയും തമാശായി മാത്രം എടുത്ത വിഷയം ബ്ലോഗിലെഴുതി സ്വന്തം (പുലി) വാല് പിടിക്കുകയും ചെയ്തത് ഉദാഹരണങള്‍. അനോണിയെ ഒഴിവാക്കി കമണ്റ്റ്‌ ബോക്സ്‌ വയ്ക്കുകയും തന്നെ സംബധിക്കാത്ത കാര്യത്തില്‍ വലിയ അഭിപ്രായങ്ങള്‍ പറയാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാമായിരുന്നു. മാക്രി കൂട്ടുകാരനെങ്കിലും ഈ രീതിയില്‍ സഹായിക്കെണ്ടിയിരുന്നില്ല എന്നാണ് ഒരു ബ്ലോഗ്‌ വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.

കക്ഷിയെക്കുറിച്ചു പരാതി പറയുകണേല്‍ കണ്ടത്‌ പ്രേമലേഖനങ്ങളില്‍ കടന്നു കൂടിയ കുഞ്ഞു ആഭാസതരങ്ങളും, സെക്സ് എന്ന വിഷയത്തെ പല രീതിയിലും പമ്മന്‍ മുതല്‍ ഇങ്ങോട്ട് കൊച്ചു പുസ്തക ശൈലിയില്‍ വരെ എഴുതാന്‍ മടി കാണിച്ചിട്ടില്ല എന്നതാണ്. അതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില് എടുത്തു കാണണമെന്നെ ഞാന്‍ പറയുന്നുള്ളൂ.. പക്ഷെ ഓസ്കാര്‍ അവാര്‍ഡിനെക്കുറിച്ചെഴുതി കക്ഷി ഒത്തിരി അപവാദങ്ങള്‍ കേട്ടു. അക്കാര്യത്തില്‍ ഞാന്‍ ബെര്‍ളിയുടെ കൂടെ തന്നെയാണ്. കാരണം ചേരികളെ കുറിച്ച് പറയാനും സിനിമ എടുക്കാനും മടിക്കുകയും ചേരികളില്‍ മാത്രം വസിക്കുന്ന ജൂനിയര്‍ ആടിസ്റ്കളുടെ അധ്വാനം കൊണ്ട് മാത്രം സിനിമയുണ്ടാക്കുകയും ചെയ്യുന്ന ബൂര്‍ഷ നാടന്‍ സായിപ്പന്മാര്‍ക്ക് പറ്റാത്തത് ഒരു വിദേശി ചെയ്തപ്പോ കണ്ട അസൂയകളില്‍ നിന്നുടെലെടുതതാണ് ആ അബധജടിലങ്ങള്‍. പിന്നെ കുറെ ആഭ്യന്തര നവ ബൂര്‍ഷ ബുദ്ധി ജീവികളുടെ രാജ്യസ്നേഹ കരച്ചിലും നമ്മള്‍ പലയിടത്തായി വായിച്ചു. ബെര്‍ളി അതിനെതിരെ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതി. ഈ പോസ്റ്റ്‌ വളരെയധികം ഹൃദയത്തില്‍ തട്ടുകയും ചെയ്തു.

വേറൊരു കാര്യം പറയുകണേല്‍ ബ്ലോഗിന്റെ നവീന സാദ്ധ്യതകള്‍ എല്ലാം ഉള്‍പ്പെടുത്തി ബ്ലോഗ്‌ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ കക്ഷിയോട്‌ ഒരു ബഹുമാനമെപ്പോഴുമുണ്ട്. മൊബൈല്‍ വഴി പോസ്റ്റുകള്‍ വായിക്കാനും, വേര്ഡ്പ്രസ്സിന്റെ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തുകയും, ട്വിറ്റെര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോഗ്‌ എന്നതിനെ വെറും ഒരു സ്ക്രാപ്പ് എഴുത്തായി കാണാതെ.. വളരെ ഗൌരവത്തോടെ വീക്ഷിക്കുന്ന ബെര്‍ളിയുടെ മാര്‍ഗം പിന്തുടര്‍ന്നാല്‍ ഇതുവഴി പണവും ഉണ്ടാക്കാം.

ബെര്‍ളിയെപ്പറ്റി അധികം എഴുതി ഒരു വിവാദം ഉണ്ടാക്കാന്‍ ഞാനും ശ്രമിക്കുന്നില്ല.. ഇനി ഈ എഴുതിയതിന്റെ പേരില്‍ ഞാന്‍ ഏതൊക്കെ പുലികളുടെ വാല് പിടിക്കേണ്ടി വരുമോ എന്നും എനിക്ക് അല്പം പേടിയില്ലാതില്ല. :) ( സ്മൈലികള്‍ പത്തെണ്ണം)

Read more...

Wednesday, June 17, 2009

10. ദീപക് രാജ്, വാഴക്കോടന്‍

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരു ക്ഷമാപണത്തോടെ ഇതാ തിരിച്ചു വന്നിരിക്കുന്നു. ഇത്തവണ ക്ലൂവിനോടൊപ്പം അവരുടെ ഏതെന്കിലും പോസ്റ്റിലെ പ്രധാന സംഗതിയും കൂടി ക്വാട്ട് ചെയ്യുന്നു.

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1. ആളാരെന്നു പറയുക
ചോദ്യം:
ആളൊരു പട്ടിപ്രേമി. ലോകത്തുള്ള സകലമാന പട്ടികളുടെ പടവും അവയുടെ അതിവിശദ വിവരണങ്ങളും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ സുലഭം. ഇതാ ഒരു പോസ്റ്റില്‍ ഒരു ഭാഗം എടുത്തിവിടെ പൂശുന്നു.

വീട്ടുകാരോട് മാത്രമല്ല വീട്ടില്‍ വരുന്നവരോടും വളരെ സ്നേഹത്തോടെ മാത്രമേ ഇവ പെരുമാറൂ. കാവലിനു നായയെ ആന്വേഷിക്കുന്നവര്‍ വേറെ ഇനത്തെ നോക്കുന്നതാവും നല്ലത്.ഈ ജനുസ്സിന്റെ പൂര്‍വികന്‍മാര്‍ ചൈനയിലും ആഫ്രിക്കയിലും ഉണ്ടായിരുന്നതിനാല്‍ ഏതു നാട്ടില്‍ നിന്നാണ് വന്നതെന്ന് തര്‍ക്കവിഷയമാണ്.
ഇനി നിങ്ങളുടെ ഊഴം. ഈ ബ്ലോഗിനുടമയെ കണ്ടെത്തുക.

ഉത്തരം: ബ്ലോഗ്ഗര്‍ നാമവും ശരിയായ പേരും ഒന്ന് തന്നെ ദീപക് രാജ്. മുംബൈ, ഡല്‍ഹി ഒക്കെ കറങ്ങി തിരിഞ്ഞു ഗള്‍ഫിലെ ചൂട് നിറഞ്ഞ മണലാരണ്യത്തിലൂടെ അലഞ്ഞു തിരിഞ്ഞു അവസാനം തണുപ്പുള്ള രാജ്യമായ അയര്‍ലണ്ടില്‍ എത്തി സുഖവാസം നയിക്കുന്ന ഒരു ധീര ദേശാഭിമാനി , പക്കാ കേരളീയന്‍, സരസന്‍, ലളിതന്‍ ( ദളിതനല്ല) . ബ്ലോഗു വായിച്ചാലറിയാം കക്ഷിയുടെ ലാളിത്യം. ബ്ലോഗുകള്‍ ഇവയാണ്‌ : ഇന്ത്യന്‍ പട്ടികള്‍ , കുളത്തുമണ്‍, പട്ടികള്‍, ഫോട്ടോസ്  . ഇവിടെ ഞെക്കിയാല്‍ കക്ഷി അയര്‍ലണ്ടില്‍ വന്നിറങ്ങിയ ചരിത്രം വായിക്കാം. . പോട്ടം പിടിക്കാനും കക്ഷി മിടുക്കന്‍. പോട്ടം എന്ന ബ്ലോഗില്‍ ക്ലിക്കി നോക്കുക.


2. ആളാരെന്നു പറയുക
ചോദ്യം:
പോഴത്തരങ്ങള്‍ എന്ന് തോന്നുമെങ്കിലും എഴുതുന്നത്‌ വായിക്കാന്‍ സുഖമുള്ള കാര്യമാണ്. മാപ്പിളപ്പാട്ടുകളും, മിനിക്കഥകളും , ആക്ഷേപ ഹാസ്യങ്ങളും , ഒക്കെ എഴുതാന്‍ മിടുക്കന്‍. പോസ്റ്റിലെ ഒരു ഭാഗം ഇവിടെ കാണാം.
ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.
ഇനി പറഞ്ഞുതരുമോ ഈ വിരുതന്‍ ആരാണെന്ന്.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം വാഴക്കോടന്‍ . ശരിയായ പേര് അബ്ദുല്‍ മജീദ്‌, തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! ചേലക്കര ഗ്രേസ് സെന്‍ട്രല്‍ സ്കൂളിലും, ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജിലും, കോലഴി ചിന്മയ മിഷന്‍ കോളേജിലും, അക്കാദമി ഫോര്‍ മാനെജുമെന്ട് സ്ടടീസ് തൃശ്ശൂര്‍(അയാട്ട) തുടങ്ങീ സ്ഥലങ്ങളില്‍ നിന്നും വിദ്യഭ്യാസം. ഇപ്പോള്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ യു എ ഇ- റാസ്‌ അല്‍ ഖയ്മ ബ്രാഞ്ചില്‍ ഉദ്ദ്യോഗം. ഭാര്യ ഷെമീന,മക്കള്‍ അമീന്‍ മാലിക്,അമന്‍ താരിഖ്. റാസ്‌ അല്‍ ഖയ്മയില്‍ താമസം. കൂട്ടുകാരന്‍ റഫീക്ക് വടക്കാഞ്ചേരിയുടെ പ്രേരണയാല്‍ ബൂലോകത്തിലേക്ക് വന്നു. " വാഴക്കോടന്‍ " എന്ന പേരില്‍ ബ്ലോഗ്ഗുന്നു. സംഗീതം വളരെയധികം ഇഷ്ട്ടമാണ്
ബ്ലോഗുകള്‍ : വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുക...,വാഴക്കോടന്‍, കാവ്യമേള : വാഴക്കോടന്‍ കവിതകള്‍ , വഴക്കോടന്‍റെ പോഴത്തരങ്ങള്‍  .  ആല്‍ത്തറ, തോന്ന്യാശ്രമം തുടങ്ങിയ ഗ്രൂപ്പ്‌ ബ്ലോഗിലെ സജീവ അംഗം.

Read more...

Sunday, June 14, 2009

അഭിനയം പഠിക്കാം.

ഏഷ്യാനെറ്റില്‍ ഇപ്പൊ തോപ്പം തോപ്പം കാണിക്കുന്ന ഒരു സംഗതിയാണല്ലോ മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ അവാര്ഡിനെക്കുറിച്ചു. അതായത്‌ നിങ്ങള്‍ മമ്മൂട്ടിയെപ്പോലെ അഭിനയിച്ചു കാണിച്ചാല്‍ മമ്മൂട്ടി നേരിട്ട് നിങ്ങള്‍ക്ക് ഒരു ഫ്ലാറ്റ് വരെ അവാര്‍ഡ്‌ തന്നേക്കും. അതാണ് ഓഫര്‍. പക്ഷെ ക്ലാസ്സെടുക്കാന്‍ എനിക്ക് സമയക്കുറവായതുകാരണം ആ ജ്വാലി സുരാജിനെ ഏല്പിച്ചു. കക്ഷി അത് വളരെ ഭംഗിപൂര്‍വ്വം ചെയ്തു. ഏഷ്യാനെറ്റ്‌ തന്നെ അത് റെക്കോര്‍ഡ്‌ ചെയ്തു നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു... കണ്ടു നോക്കീന്‍ .. ഒരു പക്ഷെ അവാര്‍ഡ്‌ നിങ്ങള്‍ക്കായിരിക്കും.

Read more...

അഭിനയം പഠിക്കാം.

ഏഷ്യാനെറ്റില്‍ ഇപ്പൊ തോപ്പം തോപ്പം കാണിക്കുന്ന ഒരു സംഗതിയാണല്ലോ മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ അവാര്ഡിനെക്കുറിച്ചു. അതായത്‌ നിങ്ങള്‍ മമ്മൂട്ടിയെപ്പോലെ അഭിനയിച്ചു കാണിച്ചാല്‍ മമ്മൂട്ടി നേരിട്ട് നിങ്ങള്‍ക്ക് ഒരു ഫ്ലാറ്റ് വരെ അവാര്‍ഡ്‌ തന്നേക്കും. അതാണ് ഓഫര്‍. പക്ഷെ ക്ലാസ്സെടുക്കാന്‍ എനിക്ക് സമയക്കുറവായതുകാരണം ആ ജ്വാലി സുരാജിനെ ഏല്പിച്ചു. കക്ഷി അത് വളരെ ഭംഗിപൂര്‍വ്വം ചെയ്തു. ഏഷ്യാനെറ്റ്‌ തന്നെ അത് റെക്കോര്‍ഡ്‌ ചെയ്തു നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു... കണ്ടു നോക്കീന്‍ .. ഒരു പക്ഷെ അവാര്‍ഡ്‌ നിങ്ങള്‍ക്കായിരിക്കും.

Read more...

Friday, June 12, 2009

ദേവ്യേ... എന്തൊക്കെ കാണണം ?


Read more...

Wednesday, June 10, 2009

തല നരച്ച രാഷ്ട്രീയം

രാഷ്ട്രീയക്കാരെല്ലാം തലനരച്ചവരാണെന്നു പറയാന്‍ മടിയനെന്കില്‍ ഇവിടെ ഒന്ന് ഞെക്കി നോക്കിക്കേ..... തല നരച്ച ബ്ലോഗ്ഗര്‍മാര്‍ ചീത്തവിളിച്ചിട്ടു കാര്യമില്ല കേട്ടോ.. വിളിച്ചാലും സാരമില്ല.. ഒരു മുത്തശ്ശന് പറഞ്ഞതായി കൂട്ടിക്കോളം.

Read more...

രാഷ്ട്രീയ ജീവിതത്തിനും വേണ്ടേ ഒരു വിശ്രമവും വിരമിക്കലുമൊക്കെ?

അറുപത്തഞ്ചു കഴിഞ്ഞ കേരള രാഷ്ട്രീയ നേതാക്കളെ കുറിച്ച് പരിശോധിച്ചാല്‍ .. കെ. കരുണാകരന്‍ ( 90 വയസ്സ്) , അച്യുതാനന്ദന്‍ ( 85 വയസ്സ്), വെളിയം ഭാര്‍ഗവന്‍ ( 85 നു മുകളില്‍) , പാലോളി മുഹമ്മദ്‌ കുട്ടി ( 85 നു മുകളില്‍), ഓ. രാജഗോപാല്‍ ( 78 വയസ്സ്) , കെ. എം. മാണി ( 76 വയസ്സ്) , ഇ. അഹമ്മദ്‌ ( 71 വയസ്സ്) , എം.പി. വീരേന്ദ്രകുമാര്‍ ( 71 വയസ്സ്) , വയലാര്‍ രവി ( 72 വയസ്സ്), എ.കെ. ആന്റണി ( 69 വയസ്സ്), ഉമ്മന്‍ ചാണ്ടി ( 66 വയസ്സ്) , പിണറായി വിജയന്‍ ( 65 വയസ്സ്) ഇങ്ങനെ ഒരു നീണ്ട നിര കിട്ടും. ഇവരെല്ലാം തന്നെ ഇന്ന് സജീവ രാഷ്ട്രീയത്തില്‍ ഉണ്ട് താനും.

കേന്ദ്ര നേതാക്കളെ കുറിച്ച് പരിശോധിച്ചാല് ഒന്നും കൂടി ഞെട്ടും. എല്‍.കെ. അദ്വാനി ( 82 വയസ്സ്), മന്‍മോഹന്‍ സിംഗ് ( 77 വയസ്സ്), പ്രണബ്‌ മുഖര്‍ജി ( 75 വയസ്സ്), മുരളി മനോഹര്‍ ജോഷി ( 74 വയസ്സ്), ലാലു പ്രസാദ്‌ യാദവ് ( 62 വയസ്സ്), മുലായം സിംഗ് യാദവ് ( 69 വയസ്സ്) , ശരദ്‌ പവര്‍ ( 68 വയസ്സ്), എ.ഡി. ബര്‍ദാന്‍ ( 70 നു മുകളില്‍) അങ്ങനെ വേറെ ഒരു നീണ്ട ലിസ്റ്റ് കാണാം.

സമയക്കുറവും ലിസ്റ്റ് കണ്ടപ്പോ ഞെട്ടിയതും നിമിത്തം അധികം പേരുകള്‍ കൊടുത്തിട്ടില്ല. എങ്കിലും നോക്കുക... 110 കോടി ജനങ്ങളെ ഭരിക്കുന്നത്‌ എത്ര പ്രായമുള്ളവരാണെന്നു.? അതില്‍ തന്നെ മൊത്തം വോട്ടവകാശമുള്ളത്തില് ഏകദേശം 50 ശതമാനത്തിനു മുകളില്‍ ജനങ്ങള്‍ 35 വയസ്സില്‍ താഴെ ഉള്ളവരാണത്രേ. ജനസഖ്യയില്‍ ഏകദേശം 50:50 നില്‍ക്കുന്ന സ്ത്രീ പുരുഷ അനുപാതം രാഷ്ട്രീയത്തില്‍ പക്ഷെ 10:90 പോലുമില്ല എന്നതാണ് വാസ്തവം. അത് ഇപ്പോള്‍ അറുപതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുനപരിശോധിച്ചു വനിതാ സംവരണം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. കണ്ടറിയണം.

ഏതു ജോലി ചെയ്യുന്നവരാണെന്കില് കൂടിയും 60 വയസ്സുകഴിഞ്ഞാല്‍ വിശ്രമം അത്യാവശ്യം. കാരണം നമ്മുടെ മനസ്സും ശരീരവും 60 നു മുമ്പുള്ള ഊര്ജസ്വലതയോടെ അറുപതിനു ശേഷം പ്രവര്തിക്കുകയില്ലെന്നു സ്പഷ്ടമായ കാര്യമല്ലേ? എന്തിനേറെ പറയുന്നു.. ഇപ്പൊ 35 കഴിയുമ്പോഴേ.. ഒരു എഴുപതു ശതമാനം ആള്‍ക്കാര്‍ക്കും കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എല്ലാമുണ്ട്. സര്‍ക്കാര്‍ സര്‍വീസില് 58 വയസ്സുകഴിഞ്ഞവര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാവുന്നു. സ്വകാര്യ കമ്പനികളും അതുപോലെ തന്നെ. ചുരുക്കം ചില സ്വകാര്യ കമ്പനികള്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിച്ചു തലപ്പത്തിരുതതാറുണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോന്നു സംശയം. മറ്റേതു ജോലിയെക്കാളും ഉത്തരവാദിത്വവും അര്‍പ്പണ ബോധവും കൃത്യനിഷ്ടയും ആധുനിക ചിന്തകളും വളരെ അത്യാവശ്യമായ മേഖലയാണ് രാഷ്ട്രീയം. കാരണം ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ സംസ്ഥാനത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഇവര് കൂടി തീരുമാനിക്കുന്ന കാര്യങ്ങള്‍. എഴുപതു വയസ്സിനു മുകളിലുള്ളവര്‍ കൂടി സുപ്രധാന തീരുമാനങ്ങള്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? ആലോചിച്ചു നോക്കുക. ഏതു കാര്യത്തിനും കഴിവുള്ള ഒരു സെക്രടരിയുടെ സഹായമില്ലാതെ ഇക്കൂട്ടര്‍ ചെയ്യുമോ?

എല്ലാ രാഷ്ട്രീയ പാര്‍ടികളിലും ചെറുപ്പക്കാര്‍ ധാരാളം ഉണ്ട്. പക്ഷെ എത്ര പേര്‍ക്ക് അവസരം കിട്ടുന്നുണ്ട്. വളരെ ചുരുക്കം മാത്രം. ചുരുക്കം ചിലരെ ഒഴിച്ചാല്‍ യു.ഡി.എഫില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്നതും ജയിച്ചതുമെല്ലാം ഏകദേശം അറുപത്തഞ്ചു കഴിഞ്ഞവര്‍ തന്നെ. എല്‍.ഡി.എഫ് ഇത്തവണ ചെറുപ്പക്കാര്‍ക്ക്‌ അവസരം കൊടുത്തു അതില്‍ ജയിച്ചവര്‍ മൂന്നുപേരും 35 ഇല്‍ താഴെ. നല്ല കാര്യം. പക്ഷെ.. സി.പി.എം. , സി.പി.ഐ. എന്നിവയുടെ സെക്രട്ടറിയേറ്റില്‍ എത്ര ചെറുപ്പക്കാരുണ്ട്.? വളരെ ചുരുക്കമെന്നു മറുപടി കിട്ടും.
അതായതു എല്ലാ രാഷ്ട്രീയ പാര്‍ടിയുടെയും മുന്‍ നേതൃ നിരയില്‍ ചെറുപ്പക്കാര്‍ തീരെ കുറവാണെന്നു കാണാം.

ഒരു വീട്ടില്‍ 65,70 കഴിഞ്ഞ പ്രായമായവര്‍ ആ വീട്ടുഭരണം തങ്ങളുടെ മക്കളെ ഏല്പിച്ചു സ്വസ്ഥമായിരുന്നു വിശ്രമ ജീവിതം നയിക്കുന്നില്ലേ? പണ്ടൊക്കെ അതിനു ഒരു വ്യവസ്ഥയും ഉണ്ടായിരുന്നു. ബാല്യം, കൌമാരം, യൌവനം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം. ഇന്ന് കുടുംബ ജീവിതത്തില്‍ സന്യസമില്ലെന്കിലും വാനപ്രസ്തം ( വിശ്രമ ജീവിതം) വരെയുണ്ട്. അതായത്‌ വനത്തില്‍ പോയില്ലെങ്കിലും ഉത്തരവാദിത്വങ്ങളൊക്കെ മക്കളെ ഏല്പിച്ചു സ്വയം ഒതുങ്ങിക്കൂടി വിശ്രമ ജീവിതം നയിക്കുന്നു. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ മാത്രം അതില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ ഗുരുക്കന്മാര്‍ തങ്ങളിപ്പോഴും യൌവന രാഷ്ട്രീയക്കാരാണെന്നാണ് പറയുന്നത്.

അല്ല എഴുതിയെഴുതി സമയം പോയതറിഞ്ഞില്ല. ഇതൊക്കെ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ?

Read more...

Monday, June 8, 2009

ഹര്‍ത്താലല്ലേ? വെറുതെ ഇരിക്കാതെ ഇത് കണ്ടുകൊണ്ടിരിക്ക്

കഴിഞ്ഞ ഒരു പോസ്റ്റില്‍ ജയരാജ്‌ വാര്യരെക്കുറിച്ചു പറഞ്ഞപ്പോ പഴയ ചിരികള്‍ക്കെ കക്ഷിയെക്കൊണ്ട് കൊള്ളുവെന്നും ആധുനിക ചിരികള്‍ക്ക് കക്ഷി പറ്റിയതല്ലെന്നും ബ്ലോഗില്‍ എല്ലാവിധ സംഗതികളും എടുത്തിട്ടലക്കുകയും അറ്റകൈക്ക് പാട്ടുപാടിയും നമ്മളെ സംപൂജ്യരക്കിയ ചില കൊച്ചു ചുള്ളന്‍ ചെക്കന്മാര്‍ വരെ പറഞ്ഞു. പക്ഷെ... ചിരിക്ക്‌ അങ്ങനെ ഒരു വേറുകൃത്യമില്ല എന്ന് തന്നെയാണെന്റെ അഭിപ്രയം. കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ളവരുടെ ഭാഷ അലോസരമില്ലാതെ ജയരാജ്‌ അവതരിപ്പിക്കുന്നത് കണ്ടിരിക്കാം. കാരിക്കേച്ചര്‍ എന്ന സംഗതിയുമായി ആരും വരുന്നുമില്ല. എന്നാല്‍ ജയരാജ്‌ ഈ മേഖലയില്‍ വളരെ പ്രശസ്തനാണ് താനും. ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ഏതു സ്റ്റേജ് ഷോ നടന്നാലും ഏതു അവാര്‍ഡ്‌ നിശ നടന്നാലും ജയരാജ്‌ ഒരു പ്രധാന താരമായിരുന്നു. ഇപ്പൊ ആ സ്ഥാനം സുരാജ് വെഞ്ഞാറന്മൂട് , കോട്ടയം നസീര്‍ തുടങ്ങിയവര്‍ ഏറ്റെടുത്തോ എന്നൊരു സംശയം ഇല്ലാതില്ല. സ്വല്പം അസ്ഥാനത്തുള്ള തമാശയാണെങ്കില്‍ കൂടിയും കണ്ടിരിക്കുന്നവരെ നിരാശരാക്കില്ല രണ്ടാളും.

ഇതാ കഴിഞ്ഞത്‌ ഒന്നാം ഭാഗം ആയിരുന്നെങ്കില്‍ ഇത് രണ്ടാം ഭാഗം... പഴയ ചിരി പുതിയ ചിരി എന്നോക്കെ പറഞ്ഞോണ്ട് വന്നാല്‍ ബെര്‍ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദുഷ്കുമാര്‍ കംപംകോടിനെ വിളിപ്പിച്ചു......അപ്പിയിടുന്നത് സ്വന്തം കൂട്ടിലാണെന്ന് പറയിപ്പിക്കും...കേട്ടല്ലോ...... അപ്പൊ എല്ലാം പറഞ്ഞ പോലെ..... ചിരിച്ചില്ലെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു കോട്ടുവായ എങ്കിലും ഇടാം കേട്ടോ.. ...ഇതും കണ്ടു നോക്കാം

Read more...

Friday, June 5, 2009

ചിരി ആരോഗ്യത്തിനു നല്ലതാ.....കേട്ടോ

കലാഭവനിലെയും ഹരിശ്രീയിലെയും കൂടാതെ പ്രസാദ്‌, ഷിജു, ബൈജു, സുരാജ്, കോട്ടയം നസീര്‍ തുടങ്ങിയവര് ഒറ്റക്കും പെട്ടക്കും കാണിക്കുന്ന അടിപൊളി മിമിക്രികള്‍ക്ക് പിറകെ കുറെ തറ വളിപ്പുമായും കുറെ പാര്‍ടികള്‍ വന്നില്ലേ? പക്ഷെ ജയരാജ്‌ വാര്യരെ പോലെ കാരിക്കേച്ചര് കാണിക്കുന്നവര്‍ വളരെ കുറവാണെന്നു തോന്നുന്നു. കഴിവുള്ളവര്‍ ഈ ഫീല്‍ഡിലേക്കും വരുമെന്ന് ആശിക്കാം. ഇതാ ജയരാജ്‌ വാര്യര്‍ നടത്തിയ ഒരു കാരിക്കേച്ചരിലെക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഓണമൊക്കെ വരാന്‍ പോകുവല്ലേ....ഓണത്തെപറ്റി തന്നെയാ.... വെറുതെ ചിരിക്കുക...ചിരി ആരോഗ്യത്തിനു നല്ലതാ..

Read more...

Thursday, June 4, 2009

"മണിച്ചിത്രത്താഴ്" ഒരു തിരിഞ്ഞു നോട്ടം

വളരെ നാളുകള്‍ക്ക്‌ മുമ്പ് അതായതു കൃത്യമായി പറഞ്ഞാല്‍ 1993 ഇല്‍ വന്ന "മണിച്ചിത്രത്താഴ്" എന്ന ഉജ്ജ്വല ചലച്ചിത്രം പലരും തീയറ്ററുകളില്‍ ആ കാലഘട്ടത്തില്‍ തന്നെ കാണുകയും അതിനു ശേഷം നിരവധി ടെലിവിഷന്‍ ചാനലുകളിലൂടെ വളരെ അധികം തവണയും കണ്ടിരിക്കും എന്നറിയാം. ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തെങ്കിലും മലയാളത്തിന്റെയും, മോഹന്‍ലാലിന്റെയും, ശോഭനയുടെയും അഭിനയത്തിന്റെ കൊണിച്ചത്തെത്താന്‍പോലും ആയില്ല എന്നതും ശ്രദ്ധേയം. ഇതിപ്പോ എഴുതുന്നത് എന്താണെന്നു ചോദിക്കരുത്‌. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ കണ്ടപ്പോള്‍ ഒരു കുറിപ്പ്‌ എഴുതണമെന്നു മനസ്സില്‍ തോന്നിയിരുന്നു. നിരൂപണം നടത്താനും മാത്രമുള്ള കഴിവൊന്നും എനിക്കില്ല എന്ന് നിങ്ങള്‍ക്കരിയമല്ലോ...അതുകൊണ്ട് ഒരു പ്രേക്ഷകന്‍ കഥ പറയുന്ന പോലെ എടുത്താല്‍ മതി.

മലയാളം സിനിമയില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു പൂര്‍ണത ആ സിനിമയിലുണ്ടായിരുന്നു എന്നത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ഫാസില്‍ തന്റെ ശിഷ്യന്മാരെ എല്ലാം ഇതിന്റെ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രിയദര്‍ശന്‍, സിബിമലയില്‍, സിദ്ദിക് ലാല്‍ തുടങ്ങിയവരെ. അതുകൊണ്ട് അവരൊക്കെ ഏറ്റെടുത്ത നര്‍മ, ഉദ്വോഗ, വികാര നിമിഷങ്ങള്‍ ഒക്കെ വളരെ ഭംഗിയാവുകയും മൊത്തത്തില്‍ വളരെയധികം ആളുകള്‍ ഇഷ്ടപ്പെടുന്നമാതിരി എല്ലാം കൂട്ടിയിണക്കിയതുമായ ഒരു ചലച്ചിത്രം.


നര്‍മവും ആകാംഷയും ഭീതിയും ജനിപ്പിക്കുന്നിടത് തന്നെയാണ് സിനിമയുടെ തുടക്കം തന്നെ. മാടംപള്ളിയില് പോയി തിരിച്ചു വരുന്ന ഇന്നസെന്റ് താക്കോല്‍ മറന്നു വച്ച് വരികയും പിന്നീട് അതെടുക്കാന്‍ ഗണേശനോടൊപ്പം അവിടെ പോയി പേടിക്കുകയും...അതിനു പരിഹാരം കാണലും ഒക്കെ ഒരു പാതി ഭീതി കലര്‍ന്ന നര്മ്മത്തിലൂടെ വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു. സിനിമ ആദ്യം കാണുന്നയാള്‍ ഒരു പ്രേത സിനിമ കാണുന്ന ഉദ്വോഗത്തോടെ കാണുകയും അവസാനം കഥകളി കാണാന്‍ പോകുന്നിടത്ത് നിന്നും തിരിച്ചു വന്നു മോഹന്‍ലാല്‍ സംഗതികള്‍ കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്യുമ്പോ ഒരു ആകാംഷ നിറഞ്ഞ ശാസ്ത്രീയതയോടെ സിനിമയെ കാണുകയും ചെയ്യുന്നു.

പുല്ലടുപുറം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ നെടുമുടി കാണാന്‍ പോകുന്നതും അവിടുന്ന് ആള് വന്നു കാര്യം അറിയിക്കുകയും മോഹന്‍ലാല്‍ അത് കേട്ട് ശ്രീദേവിയെ പിടിച്ചു പൂട്ടിയിടണം എന്ന് പറയുകയും അവസാനം നമ്പൂതിരിയുടെ വേഷത്തില്‍ വരുന്ന തിലകന്‍ മാടംപള്ളിയില് വരികയും മോഹന്‍ലാലിനെ കണ്ടു മനസ്സിലാകുകയും നെടുമുടിയും ഇന്നസെന്റും മാക്രി പറഞ്ഞ ഇഞ്ചി തിന്ന  കൊരങ്ങമാരെപോലെ പരസ്പരം നോക്കുന്നതും പിന്നീട് മോഹന്‍ലാല്‍ അവിടെ നടന്ന എല്ലാ കാര്യങ്ങളും തിലകനോട്(നമ്പൂതിരിയോട്‌) വിശദീകരിക്കുന്നതും അവര്‍ തമ്മില്‍ ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി സംസാരിക്കുന്നതും ഒക്കെ കൂടി കാണുമ്പൊ നമ്മുടെ ഉപബോധ മനസ്സില്‍ അടിഞ്ഞു കൂടിയിരുന്ന പല അമ്മൂമ്മക്കഥകള്ക്കും ഒരു പരിഹാരം അവിടെ കാണാന്‍ കഴിയുന്നുണ്ട്.

ഈ സിനിമാകൊണ്ട് ശരിയായ മന്ത്രവാദത്തിന്റെ അര്‍ത്ഥവും ദുര്മന്ത്രവാദികളുടെ പുറംപൂച്ചും തെളിയിച്ചു കാണിക്കുന്നുണ്ട്. പണ്ടുള്ള മന്ത്രവാദികള്‍ തികച്ചും സൈക്കിയാട്രിസ്റ്റുകള് തന്നെ. അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും സിനിമയില്‍ കൊടുക്കുന്നുണ്ട്. ( ഇന്ന് അത്തരം മന്ത്രവാദികള്‍ ഉണ്ടോ എന്നറിയില്ല. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഇത്തരം ധാരാളം മന്ത്രവാദികളെ പരിചയപ്പെടുന്നുണ്ട്.) അതോടൊപ്പം ആധുനിക മനശാസ്ത്രത്തിന്റെ മേന്മയും വളരെ ഉജ്ജ്വല രീതിയില്‍ അവതരിപ്പിച്ചിരുന്നു. ശരിക്കും അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്ക്കും എതിരെ അത്യുഗ്രമായി പ്രതിരോധിക്കാനുള്ള സിനിമ എന്ന മാധ്യമത്തിന്റെ സര്‍വ കഴിവുകളും സംവിധായകന്‍ പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്കിയാല്‍ ഈ സിനിമ ഇന്‍റര്‍നെറ്റില്‍ ഒരാവര്‍ത്തികൂടി കണ്ടു നോക്കാം.

ഇന്ന് വരുന്ന പല പേക്കൂത്ത് സിനിമകള്‍ കണ്ട് കാണികള്‍ തീയറ്ററില്‍ നിന്നും കരഞ്ഞുകൊണ്ടിറങ്ങി പോകുമ്പോ.... (സിനിമയിലെ കഥ കണ്ടല്ല... 50 രൂപ പോയല്ലോ എന്നോര്‍ത്ത്‌.. ) പണ്ടിറങ്ങിയ ഇങ്ങനുള്ള നല്ല സിനിമകളെ ഓര്‍ത്തു പോകും. ടെലിവിഷനിലും നേരിട്ടുമായി ഒരു 25 തവണ എങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്.. ഇനി വരികയാണെങ്കിലും വളരെ ആകാംഷയോടെ തന്നെ കാണും. കാരണം മനസ്സില്‍ അത്രയ്ക്കിഷ്ടപ്പെട്ടു..അത് തന്നെ.. നമ്മുടെ മലയാളീ സിനിമ പ്രവര്‍ത്തകര്‍ക്ക് കഴിവില്ല എന്നാരാ പറഞ്ഞത്? പക്ഷെ അതിതുപോലുള്ള ഉജ്ജ്വല സിനെമാകളെടുക്കാനകട്ടെ എന്നാശംസിക്കുന്നു.

Read more...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP