10. ദീപക് രാജ്, വാഴക്കോടന്‍
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരു ക്ഷമാപണത്തോടെ ഇതാ തിരിച്ചു വന്നിരിക്കുന്നു. ഇത്തവണ ക്ലൂവിനോടൊപ്പം അവരുടെ ഏതെന്കിലും പോസ്റ്റിലെ പ്രധാന സംഗതിയും കൂടി ക്വാട്ട് ചെയ്യുന്നു.
താഴെ ഓരോ ബ്ലോഗ് വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.
1. ആളാരെന്നു പറയുക
ചോദ്യം: ആളൊരു പട്ടിപ്രേമി. ലോകത്തുള്ള സകലമാന പട്ടികളുടെ പടവും അവയുടെ അതിവിശദ വിവരണങ്ങളും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ സുലഭം. ഇതാ ഒരു പോസ്റ്റില്‍ ഒരു ഭാഗം എടുത്തിവിടെ പൂശുന്നു.
വീട്ടുകാരോട് മാത്രമല്ല വീട്ടില്‍ വരുന്നവരോടും വളരെ സ്നേഹത്തോടെ മാത്രമേ ഇവ പെരുമാറൂ. കാവലിനു നായയെ ആന്വേഷിക്കുന്നവര്‍ വേറെ ഇനത്തെ നോക്കുന്നതാവും നല്ലത്.ഈ ജനുസ്സിന്റെ പൂര്‍വികന്‍മാര്‍ ചൈനയിലും ആഫ്രിക്കയിലും ഉണ്ടായിരുന്നതിനാല്‍ ഏതു നാട്ടില്‍ നിന്നാണ് വന്നതെന്ന് തര്‍ക്കവിഷയമാണ്.ഇനി നിങ്ങളുടെ ഊഴം. ഈ ബ്ലോഗിനുടമയെ കണ്ടെത്തുക.
ഉത്തരം: ബ്ലോഗ്ഗര്‍ നാമവും ശരിയായ പേരും ഒന്ന് തന്നെ ദീപക് രാജ്. മുംബൈ, ഡല്‍ഹി ഒക്കെ കറങ്ങി തിരിഞ്ഞു ഗള്‍ഫിലെ ചൂട് നിറഞ്ഞ മണലാരണ്യത്തിലൂടെ അലഞ്ഞു തിരിഞ്ഞു അവസാനം തണുപ്പുള്ള രാജ്യമായ അയര്‍ലണ്ടില്‍ എത്തി സുഖവാസം നയിക്കുന്ന ഒരു ധീര ദേശാഭിമാനി , പക്കാ കേരളീയന്‍, സരസന്‍, ലളിതന്‍ ( ദളിതനല്ല) . ബ്ലോഗു വായിച്ചാലറിയാം കക്ഷിയുടെ ലാളിത്യം. ബ്ലോഗുകള്‍ ഇവയാണ് : ഇന്ത്യന്‍ പട്ടികള്‍ , കുളത്തുമണ്‍, പട്ടികള്‍, ഫോട്ടോസ് . ഇവിടെ ഞെക്കിയാല്‍ കക്ഷി അയര്‍ലണ്ടില്‍ വന്നിറങ്ങിയ ചരിത്രം വായിക്കാം. . പോട്ടം പിടിക്കാനും കക്ഷി മിടുക്കന്‍. പോട്ടം എന്ന ബ്ലോഗില്‍ ക്ലിക്കി നോക്കുക.
2. ആളാരെന്നു പറയുക
ചോദ്യം: പോഴത്തരങ്ങള്‍ എന്ന് തോന്നുമെങ്കിലും എഴുതുന്നത് വായിക്കാന്‍ സുഖമുള്ള കാര്യമാണ്. മാപ്പിളപ്പാട്ടുകളും, മിനിക്കഥകളും , ആക്ഷേപ ഹാസ്യങ്ങളും , ഒക്കെ എഴുതാന്‍ മിടുക്കന്‍. പോസ്റ്റിലെ ഒരു ഭാഗം ഇവിടെ കാണാം.
ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.ഇനി പറഞ്ഞുതരുമോ ഈ വിരുതന്‍ ആരാണെന്ന്.
ഉത്തരം: ബ്ലോഗ്ഗര്‍ നാമം വാഴക്കോടന്‍ . ശരിയായ പേര് അബ്ദുല്‍ മജീദ്, തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! ചേലക്കര ഗ്രേസ് സെന്‍ട്രല്‍ സ്കൂളിലും, ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജിലും, കോലഴി ചിന്മയ മിഷന്‍ കോളേജിലും, അക്കാദമി ഫോര്‍ മാനെജുമെന്ട് സ്ടടീസ് തൃശ്ശൂര്‍(അയാട്ട) തുടങ്ങീ സ്ഥലങ്ങളില്‍ നിന്നും വിദ്യഭ്യാസം. ഇപ്പോള്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ യു എ ഇ- റാസ് അല്‍ ഖയ്മ ബ്രാഞ്ചില്‍ ഉദ്ദ്യോഗം. ഭാര്യ ഷെമീന,മക്കള്‍ അമീന്‍ മാലിക്,അമന്‍ താരിഖ്. റാസ് അല്‍ ഖയ്മയില്‍ താമസം. കൂട്ടുകാരന്‍ റഫീക്ക് വടക്കാഞ്ചേരിയുടെ പ്രേരണയാല്‍ ബൂലോകത്തിലേക്ക് വന്നു. " വാഴക്കോടന്‍ " എന്ന പേരില്‍ ബ്ലോഗ്ഗുന്നു. സംഗീതം വളരെയധികം ഇഷ്ട്ടമാണ്
ബ്ലോഗുകള്‍ : വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുക...,വാഴക്കോടന്‍, കാവ്യമേള : വാഴക്കോടന്‍ കവിതകള്‍ , വഴക്കോടന്‍റെ പോഴത്തരങ്ങള്‍ . ആല്‍ത്തറ, തോന്ന്യാശ്രമം തുടങ്ങിയ ഗ്രൂപ്പ് ബ്ലോഗിലെ സജീവ അംഗം.
18 comments:
ഇദ്ദേഹത്തിന് വാഴക്കാപ്പൊരിയും വാഴക്കാ അവില്‍ നിറയുമാണ് പഥ്യം. ചിലപ്പോഴൊക്കെ ഓടയില്‍ കിടക്കാറുമുണ്ട്...
2. വാഴക്കോടാന്‍ ല്ലേ?
1.ദീപക് രാജ്
2.വാഴക്കോടന്‍
ദീപക് രാജും വാഴക്കോടനും..
ഒരു സംശയം: പോസ്റ്റിന്റെ ഭാഗം ക്വോട്ട് ചെയ്യേണ്ടതുണ്ടോ? അതു ഗൂഗിളില്‍ ഇട്ടാല്‍ അപ്പോതന്നെ ആളെ കിട്ടില്ലേ..
(ഇക്കാര്യത്തില്‍ അതൊന്നും വേണ്ടി വന്നില്ല കേട്ടോ)
എന്താ സംശയം, ദീപക് രാജും വാഴക്കോടനും.മത്സരം ഇത്രക്കു് ഈസിയാവണോ? (എന്നു വച്ചാല്‍ എനിക്കുപോലും പെട്ടെന്നു പിടികിട്ടുന്നപോലെ)
1. ജീവിച്ചിരിപ്പില്ല ആള്‍, പരേതന്‍
2. ആശ്രമ അന്തേവാസി വാഴക്കോടന്‍
1.ദീപക് രാജ്
2.വാഴക്കോടന്‍
വളരെ ഈസിയായ മത്സരമായതിനാല്‍ പങ്കെടുക്കാന്‍ താല്പര്യമില്ല:):):):)
ചാണക്യന്‍റെ അഭിപ്രായം തന്നെ എനിക്കും...........
ബായക്കോയേം ദീപ്സും,
ബായക്ക് വേറെ 150 ബ്ലോഗുകള്‍ കൂടെയുണ്ട്..പലതരത്തില്‍ പലവലുപ്പത്തില്‍ പല പേരില്‍...ആളൊരു പ്രമാദ പുലി,പക്ഷെ ഏഷ്യനെറ്റ്കാര്‍ ജന്മമുണ്ടെങ്കില്‍ സമ്മതിക്കൂല.(അസൂയ,അസൂയ അല്ലാതെന്താ)
ദീപ്സിനു നല്ല പോട്ടം പിടിക്കാനും അറിയാം.മിടുക്കനാ..
ഓ.ടോ.രണ്ടാമത് കമന്റിയത് ഞാനല്ല.
സത്യം.
ദീപക് രാജും വാഴക്കോടനും..
ചാണക്യന്‍റെ അഭിപ്രായം തന്നെ
ഒന്നാമന്‍ ജീവിചിരുപ്പില്ലേ....!!
രണ്ട്.: വാഴക്കോടന്‍
ഈ ചോദ്യം പോര കേട്ടോ കുറച്ചൂടെ തലപുണ്ണാക്കിയില്ലേല്‍ എന്തു ചോദ്യം?
ഒന്നാമന്‍ നമ്മടെ ഗെഡീ, ദീപക്, പരേതന്‍!
രണ്ടാമന്‍ ഉടനെ പരേതനാകും, മിമിക്രി കൂട്ടുകാര്‍ ക്വൊട്ടേഷന്‍ കൊടുത്തിരിക്കുന്നു. :)
Randuperum Kidilanmar... Iruvarkkum Ashamsakal...!!!
Randuperum Kidilanmar... Iruvarkkum Ashamsakal...!!!
ഞമ്മള് ഇമ്മിണി നേരം വൈകില്ലേ... സോറി..
ഇനി ബെഗ്ഗൂലാട്ടോ..
മാർക്ക് എനിക്കും വേണം. രണ്ടാളേയും എനിക്കറിയാമായിരുന്നു.
Post a Comment