Tuesday, March 31, 2009

ബ്ലോഗ് നേരംപോക്ക് വാര്‍ത്തകള്‍

ആകാശവാണി തിരോംതരം, കൊച്ചി, കോയിക്കോട് , ഡല്‍ഹി, മുംബൈ, ചെന്നൈ, ബ്ലാന്ഗൂര്‍, കൊല്‍ക്കത്ത, യു.എ.ഇ. . , കുവൈറ്റ്, ബഹ്‌റൈന്‍, അമേരിക്ക, ലണ്ടന്‍, കാനഡ, ഉഗാണ്ട. വാര്‍ത്തകള്‍ വായിക്കുന്നത് കൊളപ്പുള്ളി ലീല.

ഗോംബടീഷന്‍, കവിത മല്‍സരം തുടങ്ങിയ ബ്ലോഗ് തരികിടകളില്‍ പങ്കെടുത്തു ക്ഷീണിച്ചവശനായി വീട്ടില്‍ താമസിച്ചെത്തിയ ബ്ലോഗനെ ഭാര്യ ബ്ലോഗി ചിരവക്ക് തലക്കടിച്ചു, സാമാന്യം ഭേദപ്പെട്ട പരിക്കുകളുമായി ടി-കക്ഷി ജനങ്ങളുടെ വിശ്വസ്ത ആശുപത്രിയില്‍ കിടപ്പിലായി. ചാലയിലുള്ള ചാര്‍ളി ചേട്ടനെ... പഴയ കാമുകി സംഗീത തട്ടിക്കൊണ്ടു പോയതായി.. ഞങ്ങടെ പാല ലേഖിക അന്നമ്മ അവറാന്‍ അറിയിച്ചു. കണ്ടു കിട്ടുന്നവര്‍ ഉടന്‍ തന്നെ... ഗോംബടീഷന്‍‍ നടത്തി പണ്ടാരമടക്കുന്ന പൈപ്പള്ളി ചേട്ടനെ ബന്ധപ്പെടണമെന്ന് ചിന്നന്‍ തോമസ് അറിയിച്ചിരിക്കുന്നു.

അല്പസ്വല്പം വായിക്കാന്‍ സുഖമുണ്ടായിരുന്ന സംഗതികളൊക്കെ എഴുതിയിരുന്ന ചിത്രപാരന്‍ ചേട്ടന്‍ ഒരു മാസമായി ഒളിവിലാണ്. ടി-കക്ഷിയെ കണ്ടു കിട്ടുന്നവര്‍ ഉടന്‍ തന്നെ... സരസ്വതി ചേച്ചിയെ വിവരം അറിയിക്കണമെന്ന് ഞങ്ങടെ കേരള ലേഖകന്‍... കുണ്ടറ റപ്പായി അറിയിക്കുന്നു. ബ്ലോഗിലെ കവിതകള്‍ വായിച്ചു കൊങ്ങാന്ടൂരുള്ള ഒരു കുടുംബം ആത്മഹത്യ ചെയ്തു. കൂടാതെ പുതിയ പാചക കുറിപ്പുകള്‍ പരീക്ഷിച്ചു വെങ്ങാനൂര്‍ സ്കൂളിലെ പതിന്നാലു കുട്ടികള്‍ രണ്ടിന് പോകാതെ വിഷമിച്ചു താഴോട്ടും മോലോട്ടും നോക്കിയിരക്കുന്നതായി ഞങ്ങടെ അട്ടപ്പാടി ലേഖകന്‍ ബണ്ടന്‍ കുട്ടപ്പന്‍ അറിയിച്ചു. ചന്ത സോറി ചിന്തയില്‍ വന്ന പടബ്ലോഗുകള്‍ കണ്ടു... ളാഹയിലുള്ള ഒരു നവ വധു ബോധം കെട്ട് വീണതിനാല്‍ കല്യാണം മുടങ്ങി വരന്‍ വായില്‍ നോക്കി ഇരിക്കുന്നു.



വാര്‍ത്തകള്‍ വീണ്ടും അടുത്ത ദിവസം ഇതേ സമയത്ത്. ....

Monday, March 30, 2009

ബ്ലോഗാന്ത്യം കവിത്വം

കവിത എഴുതുന്നത് മനോധര്‍മം അനുസരിച്ചായിരിക്കും. ഒരാള്‍ക്ക് മനസ്സില്‍ തോന്നുന്ന സന്തോഷം, ദുഖം, കാരുണ്യം, ദേഷ്യം, ഭയം തുടങ്ങി നവരസങ്ങളെല്ലാം കവിതയായി രൂപാന്തരപ്പെടാന് സാധ്യതയുണ്ട്. അങ്ങനെ എഴുതുന്ന കവിതകളില്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ധാരാളം കണ്ടിട്ടുണ്ട്.

ഇവിടെ ഞെക്കി... തുടര്‍ന്ന് വായിച്ചോ ....

ബൂലോക കവിതകളിലെ മാസ്മരിക ഭാവങ്ങള്‍

കവിത എഴുതുന്നത് മനോധര്‍മം അനുസരിച്ചായിരിക്കും. ഒരാള്‍ക്ക് മനസ്സില്‍ തോന്നുന്ന സന്തോഷം, ദുഖം, കാരുണ്യം, ദേഷ്യം, ഭയം തുടങ്ങി നവരസങ്ങളെല്ലാം കവിതയായി രൂപാന്തരപ്പെടാന് സാധ്യതയുണ്ട്. അങ്ങനെ എഴുതുന്ന കവിതകളില്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ധാരാളം കണ്ടിട്ടുണ്ട്.

ബ്ലോഗില്‍ കവിത എഴുതുന്നവരുടെ പല കൂട്ടായ്മകളും കാണാം പ്രവാസ കവിതകള്‍, ഇന്ദ്രപ്രസ്ഥ കവിതകള്‍, ബൂലോക കവിതകള്‍, ഹരിതകം എന്നീ പേരുകളില്‍ കവികളുടെയും കവയത്രികളുടെയും കൂട്ടായ്മ ദര്‍ശിക്കാന്‍ സാധിക്കും. അതല്ലാതെ കവിതകള്‍ മാത്രം എഴുതാന്‍ ബ്ലോഗ് ഉപയോഗിക്കുന്ന ലാപുട, ശ്രീദേവി നായര്‍, തേജസ്വ്നി, സഗീര്‍ ,ജയകൃഷ്ണന്‍ കാവാലം ,കാപ്പിലാന്‍, ചിതല്പുറ്റ് , നെല്ലിക്ക , ചന്ദ്രകാന്തം, മരുന്ന്, കുഴൂര്‍ വിത്സന്‍, പ്രമാദം, ഓട്ടോഗ്രാഫ്, നീഹാരിക, മുരളീരവം, ചില്ല , മണല്‍ക്കിനാവ് ,കുന്കുമപ്പാടം എന്നിവരെയും ഇവിടെ കാണാം. കാപ്പിലാന്റെ ബ്ലോഗില്‍ കേറിയാല്‍ പല വക പലതും കാണാം.


ഇവയില്‍ നല്ല നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ വായിച്ചു വിലയിരുത്ത്.. നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞിട്ട നിരൂപണ ശസ്ത്രക്രിയ നമുക്കെല്ലാര്‍ക്കും കൂടി പൂര്‍ണമാക്കാം.

ലാപുടയുടെയും, കപ്പിലന്റെയും കവിതകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു എന്നത് വലിയ കാര്യം. ബുക്ക് റിപബ്ലിക്‌ എന്ന പേരില്‍ ബ്ലോഗീ ബ്ലോഗന്മാരുടെ ഒരു കൂട്ടായ്മ തങ്ങളില്‍ പെട്ടവര്‍ എഴുതുന്നത് പുസ്തകമാക്കാന്‍ ശ്രമിക്കുന്ന കൂട്ടായ്മകള്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്.

ആദ്യമേ പറഞ്ഞതുപോലെ ഞാനിടുന്ന ഓരോ പോസ്റ്റ് അപൂര്ണമായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ സമ്മേളിക്കുമ്പോള്‍ മാത്രമേ അതിനു പൂര്‍ണ്ണത കിട്ടൂ .. ഞാനിവിടെ പറഞ്ഞതില്‍ ഏതെങ്കിലും പ്രധാന കവികളുടെയോ കവയത്രികളുടെയോ പേര് വിട്ടുപോയിട്ടുട്ടെങ്കില്‍ അഭിപ്രയങ്ങളിലൂടെ അത് പരിഹരിക്കണമെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ.

ഇനി ഞാന്‍ എന്‍റെ കവിത എഴുതാം.. പല കവിതകളും വായിച്ചതില്‍ നിന്നുണ്ടായ പ്രചോദനത്തില്‍ നിന്നും എഴുതിയതാണ്. ശരി എഴുതിക്കോട്ടെ..?? ഇവിടെ തുടങ്ങുന്നു..

രാവിലെ ഒന്ന് പോയി നോക്കി...
തിരക്കായിരുന്നതിന്‍ കാരണം പിന്‍വലിഞ്ഞു
പിന്നെയും പോയി നോക്കി..തിരക്കൊഴിഞ്ഞു
ഇനിയും പോകാം.. കതകു തുറന്നകത്തുകേറി
ആശ്വാസ വദനനായി ആസനസ്ഥനായി
പോയി ഒന്ന് രണ്ടു മുട്ടന്‍ സാധങ്ങള്‍..
വായ്ക്കു രുചിയായി പോയതിന്‍ സന്തോഷം മനസ്സില്‍

രാവിലെ രണ്ടിന് പോയത് ഓര്ത്തെഴുതിയപ്പോള് ഇങ്ങനെ ആയിപോയി എന്ന് മാത്രം. തെറ്റിദ്ധരിക്കരുത്. തല്ക്കാലം വിട.. കൂടുതല്‍ വിശേഷങ്ങളുമായി പിന്നീടെത്താം.

Sunday, March 29, 2009

ചിത്രകാരന് പുറമേ ബെര്‍ളിയും ഔട്ട് ആയോ?

ക്ഷമിക്കണം. ഈ സൈറ്റ് ഒകേ ആണ് കേട്ടോ..
ബെര്‍ളിയുടെ പോസ്റ്റുകള്‍ വായിക്കാഞ്ഞിട്ട് ഒരു വിരസത. അതുകൊണ്ട് തപ്പി ഇറങ്ങിയത കേട്ടോ..

Thursday, March 26, 2009

ബൂലോക ചരിതം :: ഒരു തുടര്‍ക്കഥ

ശോ എന്‍റെ തേവരേ !!! ... ഈ ചരിത്രം വായിച്ചെടുത്തപ്പോള്‍... കണ്ട മൊഴികള്‍... കണ്ണികളായി ചേര്‍ത്തിരിക്കുന്നു... വായിക്കാന്‍ സന്മനസ്സുള്ള വിശാല മനസ്കര്‍ക്കെല്ലാം വായിക്കാം.... കാരണം ഒരു വിശാല മനസ്കനെ അഭിനന്ദിക്കാന്‍ കൂടിയ വട്ടമേശ സമ്മേളനത്തിലാണ്... ഈ വെളിപ്പെടുത്തല്‍ എല്ലാം വന്നത്.. ബൂലൊകത്തെ യുവതി യുവാക്കള്‍ക്കും അതിനു താഴോട്ടുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണു അടിയന്‍ ഇതിവിടെ കോറിയിട്ടിരിക്കുന്നത്... പിന്നെ.. കാരണവന്മാര്‍ക്ക്  വായിക്കുമ്പോ പഴയതൊക്കെ അയവിറക്കാം.


ഈ കഥ വായിച്ചപ്പോള്‍. പണ്ട് സ്കൂളില്‍ പഠിച്ചിട്ടുള്ള രാജവംശങ്ങളുടെ ചരിത്രം ഓര്‍മ വന്നു... മുഗള്‍ സാമ്രാജ്യം, മൌര്യ സാമ്രാജ്യം അങ്ങനെ പലതും... ആ കഥകളിലെ പോലെ തന്നെ... ഒരു സാമ്രാജ്യത്തിന്റെ ഉദയം ഒരു രാജാവ്‌ തുടങ്ങി വയ്ക്കുകയും... പിന്നെ..പിന്തുടര്‍ന്ന് വന്ന രാജാക്കന്മാര്‍ സാമ്രാജ്യം വിപുലപ്പെടുത്തുന്നതും . എല്ലാം നിങ്ങള്‍ക്ക് ഈ കണ്ണികളിലൂടെ വായിക്കാം. മുഗള്‍ സാമ്രാജ്യത്തിലെ പ്രധാന ഭരണ പരിഷ്ക്കാരങ്ങള്‍ നടത്തിയ അക്ബറിനെപോലെയും അദ്ധേഹത്തിന്റെ മന്ത്രി ചിരിപ്പിച്ചു കൊല്ലുന്ന ബീര്‍ബലിനെയും പോലുള്ള താരങ്ങളെ നിങ്ങള്‍ക്ക് ഇവിടെയും പരിചയപ്പെടാം.. ഈ എളിയവന്റെ ശ്രമം ഫലപ്രദമായി എന്നുള്ള സന്തോഷത്തോടെയും എനിക്ക് ഈ ചരിത്രം വായിക്കാന്‍ ബുക്ക് അയച്ചു തന്ന ബീരാന്‍ കുട്ടിയോടുമുള്ള നന്ദിയും രേഖപ്പെടുത്തി വിടകൊള്ളട്ടെ...

കണ്ണികള്‍ ഇവിടെ : ഒന്ന് , രണ്ട് 

Wednesday, March 25, 2009

മലയാളം ബ്ലോഗിന്റെ തലതൊട്ടപ്പന്‍/പ്പി ആര്? ഒരു തുറന്ന ചര്‍ച്ച

കഴിഞ്ഞ പോസ്റ്റില്‍ ശ്രീഹരി എഴുതിയ കമന്റ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാമെന്ന് വച്ചത്.. ഈ പോസ്റ്റില്‍ പറയുന്ന ചോദ്യം ഞാനീ ബ്ലോഗ് തുടങ്ങുന്നതിനു മുമ്പേ സ്വയം ചോദിച്ചു കൊണ്ടിരുന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

എന്നെ പോലെയുള്ള പല ബ്ലോഗ് ശിശുക്കള്‍ക്കും, ബാലന്മാര്‍ക്കും., കൌമാരക്കര്‍ക്കും. യുവാക്കള്‍ക്കും ഇവരുടെയെല്ലാം സ്ത്രീലിംഗക്കാര്ക്കും തങ്ങളുടെ ആ മലയാളം ബ്ലോഗ് മുത്തശ്ശന്‍/മുത്തശ്ശി ആരാന്നു അറിഞ്ഞാല്‍ കൊള്ളാമെന്ന് വളരെ ആഗ്രഹമുണ്ട്. എല്ലാം പറഞ്ഞു തരുന്ന വിക്കിചേച്ചിയോടു ചോദിച്ചപ്പോള്‍ അപൂര്‍ണ ഉത്തരമാണ് കിട്ടിയത്... ചേച്ചിക്ക് അലക്കൊഴിഞ്ഞിട്ട് നേരമില്ലെന്നു പറഞ്ഞപോലെയാണ്.. കാര്യങ്ങള്‍. ചേച്ചിയുടെ ഉത്തരങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കിട്ടും. അപ്പൊ പിന്നെ ഗൂഗിള്‍ മാമനോട് തന്നെ കാര്യം ചോദിക്കാമെന്ന് വച്ചപ്പോ... പുള്ളി.... കുറെഏറെ പറഞ്ഞു തന്നു... എനിക്കൊരു വസ്തുവും മനസ്സിലായില്ല.

ബ്ലോഗിലെ പുലികള്‍ ആരാന്നു ചോദിച്ചാല്‍ എല്ലാരും കുറെ പേരുടെ പേരുകള്‍ ഉറക്കെ വിളിച്ചു പറയും. പക്ഷെ.. ആദ്യമായി മലയാളം ടൈപ് ചെയ്തു ബ്ലോഗ് തുടങ്ങിയ കക്ഷിയാകണമല്ലോ മറ്റുള്ളവരെയെല്ലാം എഴുതുകുത്തിലൂടെ മറ്റും ഇതിലേക്ക് ആകര്‍ഷിച്ചതും... അങ്ങനെ ഇതിപ്പോ 25,000 ആള്‍ക്കാര്‍ക്ക് മുകളില്‍ വലിയ തറവാട് ആയി മാറിയതും. ( സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധന്‍ അങ്കിള്‍ 15,000 ആണ് പറഞ്ഞത്.. എന്റെ വക ഒരു പത്തും കൂട്ടി. ചുമ്മാ കിടക്കട്ടെ...തെറ്റിയെന്കില് ആരെങ്കിലും പറഞ്ഞു തരുമല്ലോ..) അങ്ങനെ ഈ തറവാട്ട്‌ കാരണവര്‍ ആരാന്നറിയാതെ എല്ലാരും വിഷമിക്കുന്നുണ്ട്... അറിഞ്ഞെന്കില്‍ ഒരു പോട്ടം എടുത്തു...വീട്ടില്‍ വയ്ക്കാമല്ലോ എന്ന് വച്ചാണ്.. പ്രവാസി സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധന്‍ കൈപ്പള്ളി മാഷ് ആല്മാര്ത്ഥമായി പ്രതികരിക്കുമെന്ന് വിചാരിച്ചോട്ടെ.. എന്നോട് കെറുവൊന്നുമില്ലെന്നു വിശ്വസിക്കുന്നു.. ഞാന്‍ എന്തെങ്കിലും അറിയാതെ പറഞ്ഞു പോയാല്‍... ഒരു പയ്യന്‍ എന്നെ രീതിയില്‍ ക്ഷമിച്ചു കള കേട്ടോ..

അങ്ങനെ ഞങ്ങളുടെ മുത്തശ്ശനെ/മുത്തശ്ശിയെ കുറിച്ചും...തറവാട് തുടങ്ങിയ ചരിത്രത്തെ കുറിച്ചും... എങ്ങനെ ഇത്ര വലിയ സാമ്രാജ്യമായി മാറിയെന്നും... അറിയാവുന്ന സന്മനസ്സുള്ള.. തറവാട്ടിലെ ഇപ്പോഴത്തെ... കാരണവന്മാര്‍ പറഞ്ഞു തരുമെന്നു വിശ്വസിച്ചോട്ടെ...

Tuesday, March 24, 2009

ബ്ലോഗ് കാഴ്ചകള്‍ ( രണ്ടാം ഭാഗം)

ഇതിന്റെ ആദ്യഭാഗം വായിച്ചു കാണുമെന്ന് വിശ്വസിച്ചോട്ടെ.. വായിക്കാത്തവര്‍ ഇവിടെ ഞെക്കിയിട്ട് ഇത് വായിക്കുക.




നമുക്ക് ഇന്ന് യാത്ര പോകേണ്ട.... ഒരു കാര്യം ചെയ്യാം... ഞാന്‍ ഒരു ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട്... പ്രോജെക്ടരും വലിയ സ്ക്രീനും ഉണ്ട്.. കമ്പ്യൂട്ടറിലുള്ള ഓരോ ബ്ലോഗിലും ക്ലിക്കി വരുമ്പോ നിങ്ങള്‍ക്കത് സ്ക്രീനില്‍ കാണാം.. ഒകേ സമ്മതിച്ചോ... ? എല്ലാരും 10 രൂപയുടെ ടിക്കറ്റ് എടുത്തു ഹാളില്‍ പ്രവേശിച്ചേ .... ....... ഒരു സിനിമ കാണുന്ന ലാഘവത്തോടെ കാണുക.... കണ്ടു കഴിഞ്ഞു എന്‍റെ 10 രൂപ പോയെന്ന് നിലവിളിക്കല്ലേ... ഞാന്‍ തിരിച്ചു തരില്ല.. ഇവിടെ ഈ ഹാളില്‍ കേറി ഇരിക്കുന്നവരുടെ പേരും വിലാസവും മാത്രമേ താഴെയുള്ള നോട്ടീസ് ബോര്‍ഡില്‍ ഇട്ടിട്ടുള്ളൂ.. എന്ന് നേരത്തെ അറിയിക്കട്ടെ... മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭനയെ, കാവ്യാ ഒക്കെ 10 രൂപ ആയിട്ട് വരുമ്പോ ഇടാം.



... ഐഡിയ സ്റ്റാര്‍ സിംഗറിലെ അവതാരിക രഞ്ജിനി മലയാളം പഠിപ്പിച്ച പെണ്‍കുട്ടിയാണ് ഈ ഷോയുടെ അവതാരിക. .. അതുകൊണ്ട്... നമ്മുടെ ഭാഷയുടെ പുണ്യമെന്നു പറഞ്ഞാല്‍ മതിയല്ലോ... ശരി റെഡി സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമെറാ.. സുന്ദരി പറയുന്നു : " നമ്മല് പരഞ്ഞു നിരത്തിയത് തമാശകലും അവലോകനങലുംയി ഒക്കെ വിലസുന്ന കക്ഷികളെ കുരിച്ചനാലോ അല്ലെ... എങ്കില്‍ ഇന്ന് വേറെ കുരെ ആള്‍ക്കാരെ പരിചയപ്പെടാം..." ശരി അവതാരിക അപ്ര്യതക്ഷമായി. ഇനി നമുക്ക് കാണാം.



ആദ്യം രംഗത്ത് കാണുന്നത് കഥകള്‍ എഴുതിയെഴുതി മടുത്ത ഒരു കക്ഷിയുടെ ബ്ലോഗ് ആണ്. അദ്ധേഹത്തിന്റെ ആ ഇരിപ്പ് കാണുമ്പൊ അറിയാം ഇനി കഥ എഴുത്ത് ഉടനെയില്ലെന്നു. അദ്ദേഹം എഴുതിയ പ്രസിദ്ധ കൃതിയുടെ ഒന്നാം ഭാഗമാണ് ഇപ്പൊ ഇവിടെ തെളിഞ്ഞു നില്‍ക്കുന്നത്. തുടര്‍ച്ചായ ഭാഗങ്ങള്‍ എല്ലാം കണ്ടല്ലോ.. അല്ലെ..? 2008 ഇല്‍ കുറെ പ്രേത കഥ എഴുതി കക്ഷി ആള്‍ക്കാരെ ഞെട്ടിച്ചിട്ടുണ്ട്. . അടുത്തതായി ഇപ്പൊ സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്.. ഒരു കൊച്ചു പെണ്ണ് തലയില്‍ കൈ വച്ചോണ്ടിരിക്കുന്നതാണ്... കഥ വായിച്ചാല്‍ അങ്ങനൊന്നും തോന്നില്ല കേട്ടോ.. . അങ്ങനെ കറങ്ങി വരുമ്പോഴാണ്.. ഇദ്ദേഹത്തെ കണ്ടു മുട്ടുന്നത്.... കക്ഷിയുടെ പുതിയ കഥ വായിച്ചാല്‍ പമ്മന്‍ വരെ തോറ്റുപോകും. അടുത്തത് ഈ കക്ഷിയെ കണ്ടോ.. വെള്ളമടിച്ചിട്ട് ഹാളില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക...ഇത് കാണുമ്പൊ കാര്യം സാധിക്കരുത് . ഇനി നമുക്ക് ഒരു റേഡിയോകാരന്റെ കുസൃതികള്‍ കാണാം ....



അപ്പൊ കഥകള്‍ ഒക്കെ കണ്ടല്ലോ അല്ലെ.... അല്‍പ സമയം ഇന്റര്‍വെല്‍. ഇന്റര്‍വെല്‍ സമയത്ത് ആര്‍കെങ്കിലും പാട്ടു കേള്‍ക്കണമെങ്കില്‍ ഇന്നാ ഇതെടുത്ത് ചെവിയേല്‍ വച്ചോ... ഈ കക്ഷിക്ക് ജീവിതം തന്നെ പാട്ടാണ്.. ... ശോ കറന്റ് പോയത് കൊണ്ട്... ഈ ഷോയുടെ ബാക്കി നാളെ കാണിക്കാം കേട്ടോ....

Monday, March 23, 2009

ബ്ലോഗില്‍ എഴുതുന്നത് മറ്റുള്ളവര് വായിക്കാനോ? സ്വന്തം തൃപ്തിക്കോ?

ഇവിടെ വന്ന അഭിപ്രായങ്ങളില്‍ ചിലത് തിരഞ്ഞെടുത്ത് താഴെ കൂട്ടി ചേര്‍ത്തിരിക്കുന്നു. ഈ അഭിപ്രായങ്ങളോടും ഞാന്‍ നേരത്തെ സൂചിപ്പിച്ച കാര്യങ്ങളോടും നിങ്ങള്‍ക്കുള്ള പ്രതികരണം അറിയാന്‍ ആഗ്രഹിക്കുന്നു.



പിന്നെ ഇവിടെ ബ്ലോഗ് സൈറ്റുകള്‍ blogger ഇല്‍ മാത്രമല്ല ഉള്ളത്. Typad, blog.in, wordpress അങ്ങനെ നിരവധി ബ്ലോഗ് സൈറ്റുകള്‍ ഉണ്ട്. അവയിലെല്ലാം കൂടി 25,000 നു മേല്‍ മലയാളം സൈറ്റുകള്‍ ഉണ്ട് താനും. കൂടാതെ ഇപ്പൊ ചിത്രകാരനും, പ്രദീപും ഒക്കെ ചേര്‍ന്ന് കേരളത്തിലങ്ങോളം ഇങ്ങോളം ശില്പശാലകള്‍ ഒക്കെ നടത്തി ഓരോ ദിവസവും നിരവധി പുതിയ ബ്ലോഗീ ബ്ലോഗന്മാര്‍ വന്നുകൊണ്ടും ഇരിക്കുന്നു. അത് കൂടാതെ പ്രവാസി മലയാളികള്‍ ഈമെയിലില്‍ കൂടി തന്റെ ബ്ലോഗ് പരിചയപ്പെടുത്തുമ്പോള്‍ പുതിയത് ഉണ്ടാക്കാന്‍ അവരുടെ കൂട്ടുകാര് മുതിരുന്നു. അങ്ങനെ ദിനംപ്രതി പെരുകി വരുന്ന ബ്ലോഗുകളില്‍ ഒരു നിരൂപണം നടത്തി വിജയിക്കുക എന്നത് എന്നെകൊണ്ട് സ്വപ്നം പോലും കാണാന്‍ പറ്റാത്ത പണിയാണ് എന്നെനിക്കറിയാം. അതുകൊണ്ട് തന്നെയാണ് ആദ്യമേ പറഞ്ഞത്.. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ബ്ലോഗ് സൈറ്റുകള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് മാത്രമാണ് എന്‍റെ ഉദ്ദേശം.

കൂടാതെ വായിച്ചറിഞ്ഞ കാര്യങ്ങളില്‍ എനിക്കറിയാവുന്ന പോലുള്ള നിരൂപണം. ഞാന്‍ കവിയല്ല, കഥകരനല്ല, ചിത്രകാരനല്ല, കര്ടൂനിസ്റ്റ് അല്ല, ഗായകനല്ല, അറിയാവുന്നത് വായിക്കാന്‍ മാത്രം. ആയിരക്കണക്കിന് പുതിയ ബ്ലോഗുകള്‍ ഉണ്ടായിട്ട കാര്യമില്ലല്ലോ... വായിക്കാനും ആരെങ്കിലും വേണ്ടേ? അതുകൊണ്ട് ഞാന്‍ ഒറ്റക്കിരുന്നു കുറെ വായിക്കാമെന്ന് വച്ചു.... തെറ്റാണെന്കില്‍ പറയുക.. വായന നിര്‍ത്തിയേക്കാം..



Kaippally കൈപ്പള്ളി has left a new comment on your post "അഭിപ്രായ സമന്വയം (ഭാഗം രണ്ട് )":

let me tell that you are absolutely wrong in your assumptions about bloggers.

എത്ര വലിയ post ആയാലും. വായിക്കാൻ ഒരു നല്ല കാരണമുണ്ടെങ്കിൽ മാസങ്ങളോളം ജനം അവിടെ വന്നു അതു് വായിക്കും.

ബ്ലോഗിൽ ഉദാഹരണങ്ങൾ നിരവധിയുണ്ടു്.
1) കൊടകരപുരാണം.
2) രാഗേഷിന്റെ ബ്ലോഗു്
3) കൊച്ചുത്രേസ്യ.

ഇതു ഒരുമാതിരി കേരളത്തിലെ പത്രപ്രവർത്തകർ പറയുന്ന മുടന്തൻ statistics അല്ല. Logsഉം, blogger behaviourഉം കഴിഞ്ഞ നാലു വർഷമായി പഠിച്ചതിന്റെ വെളിച്ചതിൽ പറയുന്നതാണു്.

എങ്ങനെ bloggersന്റെ interest എങ്ങനെ കേന്ത്രീകരിച്ചു കൊണ്ടുവരാം എന്ന വിഷയത്തിൽ രസകരമായ ഒരു പരീക്ഷണത്തിലാണു് ഞാനും. malayalam blogger behavior എന്താണെന്നും എങ്ങനെ അവരെ entertain ചെയ്യാം എന്നതിനെ കുറിച്ചാണു് ചർച്ചകൾ നടത്തേണ്ടത്. അല്ലാതെ ആരു് എന്തു് എഴുതണം എങ്ങനെ എഴുതണം എന്നെല്ലാം പരിശോധിക്കാൻ പോയാൽ വെറുതെ ചളമവുകേയുള്ളു.

Its all about capturing their interest and entertaining them. And getting them hooked to your content.

You have it sooooo wrong.



Kaippally കൈപ്പള്ളി has left a new comment on your post "ചില ബ്ലോഗ് കാഴ്ചകള്‍ (ഒന്നാം ഭാഗം)":

തുടക്കത്തിലെ പുറം ചോറിഞ്ഞു തുടങ്ങിയോ?

ഇവിടെ പ്രേത ബ്ലോഗുകൾ കാലിത്തട്ടിയിട്ട് നടക്കാൻ പറ്റണില്ലടെയ്.

ഒരുപാടു് പ്രത ബ്ലോഗുകൾ ഉണ്ടാക്കിയിട്ടിട്ട് പലരും പോയി. അതുപോലെ ഒരണ്ണം ആകാണ്ടിരുന്നാൽ മാത്രം മതി.

പിന്നെ അരുടെയും പുറം ചോറിയാതെ വായിക്കാൻ കൊള്ളാവുന്ന എന്തെങ്കിലും എഴുതുക. വായിക്കാൻ ആരും അന്നു വന്നില്ലേങ്കിലും എപ്പോഴെങ്കിലും ആരെങ്കിലും വരും.

ലാൽ സലാം

നന്നായി വരും.


Nachiketh has left a new comment on your post "ബ്ലോഗ് പുരാണം":

വളരെ നല്ല ഉദ്യമം കൂട്ടുകാരാ ,

തുടങ്ങിയ പലരും പൂര്‍ണമാക്കാതെയിട്ടുപോയ ഭാഗമായിരുന്നു. നല്ല പോസ്റ്റുകള്‍ അതര്‍ഹിയ്കുന്നതരത്തിലുള്ള വായനാക്കരെയുണ്ടാക്കാനും, വായനക്കാരെയറിയുന്ന പോസ്റ്റുകള്‍ കണ്ടെത്താനും കഴിയട്ടെയെന്നു ആശംസിയ്കുന്നു.

സ്നേഹപൂര്‍വ്വം
നചികേത്



വല്യമ്മായി has left a new comment on your post "അഭിപ്രായ സമന്വയം (ഭാഗം രണ്ട് )":
അഭിപ്രായങ്ങളോട് പലതിനോടും യോജിക്കുന്നു.എത്ര പേര്‍ നടപ്പില്‍ വരുത്തും എന്നതാണ് പ്രശ്നം?


Akshay S Dinesh has left a new comment on your post "അഭിപ്രായ സമന്വയം ( ഭാഗം ഒന്ന് )":

ഒരു സമകാലിക പ്രശ്നം അവതരിപ്പിച്ച ആ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. വളരെ വളരെ നന്ദി. തുടര്‍ന്നും ഇത് പോലുള്ള കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിയട്ടെ .

ശ്രീ @ ശ്രേയസ്
March 20, 2009 1:56 AM
ശ്രീ കൂട്ടുകാരന്‍, സഭ്യമായ ഭാഷ ഉപയോഗിച്ചുള്ള സ്വതന്ത്രമായ നിഷ്പക്ഷമായ നിരൂപണം നല്ലൊരു സംരംഭം തന്നെ. ആശംസകള്‍.



കൃഷ്‌ണ.തൃഷ്‌ണ
കൂട്ടുകാരാ.
ഐ.ഡിയും ഐഡിയയും വളരെ ഇഷ്ടപ്പെട്ടു.
വിളിക്കാന്‍ ഒരു സുഖമുള്ള ഐഡി.
ഈ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍.

ഒരാളുടെ ജാതിയും, മതവും, വിശ്വാസവും അഭിപ്രായവും അതു അയാളുടേതാണെന്നു പരസ്‌പരം അംഗീകരിക്കുകയും, അതോടൊപ്പം തന്റെ അഭിപ്രായം അവതരിപ്പിക്കുകയും ചെയ്യുക എന്നതിനുപരി, തന്റെ അഭിപ്രായത്തെ അംഗീകരിപ്പിക്കുവാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കുക വഴിയാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്.

"യദാ ന കുരുതേ ഭാവം സര്‍വഭൂതേഷ്വ മംഗളം
സമദൃഷ്‌ടേസ്‌തദാ പുംസ: സര്‍വ്വാ: സുഖമയാ ദിശ:"

- ഒന്നിനെക്കുറിച്ചും അമംഗള വിചാരം ഉദിക്കാത്തവരില്‍ സമദൃഷ്ടി ഉദിക്കുകയും അപ്പോള്‍ എല്ലാ ദിക്കുകളും സുഖമയമായി തോന്നുകയും ചെയ്യുമെന്ന ആ ഭാഗവതസൂക്തം ഇവിടെ കുറിച്ചുകൊണ്ടു കൂട്ടുകാരന്റെ ഈ ഉദ്യമത്തിനു എല്ലാവിധ ആശംസകളും നേരുന്നു.



അങ്കിള്‍ March 20, 2009 5:53 AM
പ്രീയ കൂട്ടുകാരാ,

വളരെ നല്ല സംരംഭം. പക്ഷേ ഇതു പ്രായോഗിക മാക്കാനുള്ള സമയം താങ്കള്‍ക്കുണ്ടാകുമോ. ഞാനാണെങ്കില്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ താല്പര്യമില്ല.

താങ്കളുദ്ദേശിക്കുന്ന തരത്തില്‍ മുന്നോട്ടു പോകണമെങ്കില്‍.....

ഇന്നു 15000 ത്തോളം മലയാളം ബ്ലോഗേര്‍സ്സ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസേന ഒരു 100 പോസ്റ്റുകളെങ്കിലും വരുന്നുണ്ടേ.

നമുക്കു നോക്കാം. പോകുന്നിടത്തോളം പോകട്ടെ. ഏതായാലും എനിക്ക് രണ്ട് ബ്ലോഗുകളുണ്ടെന്ന് ഒരു മനസ്സില്‍ വച്ചോണേ. കൊള്ളമെന്നു തോന്നുന്നെങ്കില്‍, പരിഗണിക്കണം.




കൂട്ടുകാരന്‍

കൈപ്പള്ളി സാറിനോട് ഒരു ചോദ്യം..? കുറുമാന്റെ യുറോപ്പ് സ്വപ്‌നങ്ങള്‍ മുഴുവന്‍ സാറു വായിച്ചോ? ഇല്ല അല്ലെ? എന്നാല്‍ ഞാന്‍ മിനക്കെട്ടിരുന്നു വായിച്ചു.. എത്ര ഭാഗങ്ങള്‍ ഉണ്ടതില്‍? ഒറ്റയടിക്ക് എഴുതിയിരുന്നേല്‍ എത്ര പേര് വായിക്കുമായിരുന്നു... ഓരോ പ്രാവശ്യവും ഓരോ ആകാംക്ഷ കൊടുതെഴുതിയത് കൊണ്ട് പലരും അത് വായിച്ചു... പിന്നെ അനിര്‍വചനീയമായ ശൈലിയും. കൊടകര പുരാണവും അതുപോലെ തന്നെ.. അതില്‍ നീണ്ട ഒരു ലേഖനം എങ്കിലും എനിക്ക് കാണിച്ചു തരാമോ സാറെ.

അതുപോലെ മാസങ്ങള്‍ കഴിഞ്ഞാലും ആരും വന്നു വായിക്കുന്നവരുടെ കാര്യം പറഞ്ഞപ്പോ , ഇവരെയൊക്കെ മറന്നു പോയോ സാറെ? ഇടിവാള്‍ , ഏറനാടന്‍ , പോങ്ങും മൂടന്‍ , അനോണി ആന്റണി , ബെര്‍ളി . പിന്നെ സാറെ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പൊടിക്കൈകള്‍ ഒന്നും ചെയ്യേണ്ട.. നല്ല സൃഷ്ടികള്‍ മാത്രം മതി. സുരാജ് വെഞ്ഞാറന്മൂട് പറഞ്ഞത് പോലെ. " പത്തായത്തില്‍ നെല്ലുന്ടെങ്കില്‍ എലിയങ്ങു പൂഞ്ഞാറില്‍ നിന്നും വരും" .. ഹി ഹി ... തമാശയാണെ... ഗൌരവമാക്കേണ്ട.




Sunday, March 22, 2009

അഭിപ്രായ സമന്വയം (ഭാഗം രണ്ട് )

ശ്രീ, കൃഷ്ണ, മൈത്രേയി, അനില്‍ എന്നിവര്‍ പറഞ്ഞതിലെ പൊരുള്‍ മനസ്സിലായി. കാരണം ഇപ്പൊ ബ്ലോഗുകളില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ ചര്‍ച്ചക്ക് പകരം ഗ്രൂപ്പ് തിരിഞ്ഞു ചീത്ത വിളിക്കുകയും പറഞ്ഞ വിഷയത്തില്‍ നിന്നും തന്നെ വ്യതിചലിച്ച് വേറെ കാര്യങ്ങളില്‍ എത്തിച്ചേരുകയുമാണ് പതിവ്. പിന്നെ പേരില്ലാതെ വന്നു എന്തെങ്കിലും ചീത്തകളൊ, പ്രകോപനങ്ങളൊ എഴുതി പോകുക പലരുടെയും ശീലമാണ്. തമാശക്ക് തുടങ്ങുന്നെങ്കിലും മറുപടി വരുമ്പോ ഗൌരവം ആകും. പിന്നെ... ഒരു മാതിരി കൊടുങ്ങല്ലൂര്‍ കാര് മാത്രം കേട്ട് പരിചയിച്ച വാക്കുകള്‍ വെളിയില്‍ വരും.

പൊതുവായ കുറെ കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഇതെന്‍റെ അഭിപ്രയാമാണെ ... ഇഷ്ടമെന്ന് തോന്നുകയനെന്കില്‍ സ്വീകരിച്ചാല്‍ മതി. വളരെ ഗൌരവമായി പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തന്നെ coment option ഇല്‍ പോയി anonymous option മാറുക. വിലാസം ഉള്ളവര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് വയ്ക്കുക. അതുപോലെ നിങ്ങളെഴുതുന്ന ഉള്ളടക്കം ഒരിക്കലും നാലു പാരഗ്രാഫില്‍ കൂടാതെ നോക്കുക. കാരണം വായിക്കുന്നവര്‍ സമയമെടുത്ത് വായിക്കാന്‍ മിനക്കെടില്ല... ഞാന്‍ മുമ്പ് പറഞ്ഞ പോലെ തന്നെ വായിക്കുന്നവരില്‍ 70% പേരും വെറുതെ ഇരിക്കുമ്പോഴല്ല ഇത് വായിക്കുക. ജോലിക്കിടയില്‍ വീണു കിട്ടുന്ന ചില നിമിഷങ്ങളിലാണ് . നീണ്ട ഒരു ലേഖനമാണ് എഴുതാന്‍ ആഗ്രഹിക്കുന്നതെന്കില്‍ അതിനെ ഓരോ ഭാഗങ്ങള്‍ ആക്കി... ഓരോ ദിവസം പോസ്റ്റുക. വായിക്കുവര്‍ക്ക് ആകാംഷയും ഉണ്ടാകും. "മ" പ്രസിധീകരണങ്ങള് ചെയ്യുന്ന അതെ പരിപാടി.. വായനക്കാരേ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് പോകുന്ന വിരുതന്മാര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് എനിക്കറിയാം. എഴുതുമ്പോ ചിലപ്പോ നല്ല മൂടിലോത്തിരി എഴുത്തും. പക്ഷെ അത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ സേവ് ചെയ്തു വച്ചിട്ട് ഓരോ കഷണങ്ങള്‍ പോസ്റ്റുക.

അടുത്തത് .. നിങ്ങള്‍ എഴുതുന്നതിനു വെറുതെ നിങ്ങളെ പ്രകോപിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ഒരു അഡ്രസ്സ് ഉണ്ടാക്കി എന്തേലും അഭിപ്രായം പറഞ്ഞാല്‍.. നമ്മുടെ അമ്മൂമ്മ പറഞ്ഞതോര്‍ക്കുക... "മൌനം വിദ്വാനു ഭൂഷണം" എപ്പടി?

വളരെ സത്യ സന്ധമായി തന്നെ ഓരോ പോസ്റ്റും എഴുതണമെന്നുണ്ട്. ഞാന്‍ തിരഞ്ഞെടുക്കുന്ന വിഷയവും ആളും പോസ്റ്റും നിങ്ങള്‍ വായിച്ചതും അഭിപ്രായങ്ങള്‍ പറഞ്ഞവയും ആവും. പക്ഷെ ഇവിടെ നിങ്ങളുടെ നിഷ്പക്ഷ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു കാരണവശാലും സൌഹൃദം നോക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ എന്റെ പേര് വെളിപ്പെടുത്താതതും.
പിന്നെ അപ്പുമാഷ്, സൂരജ്, സഗീര്‍: സമയമെടുത്ത് ഉത്സാഹം നഷ്ടപ്പെടാതെ സീരിയസ് ആയി തന്നെ കൈകാര്യം ചെയ്യാം കേട്ടോ... :):)

ഇപ്പൊ ഇത്രേം.... വീണ്ടും സന്ധിക്ക വരേയ്ക്കും ബണക്കം.

ഇവടെം കൂടി ചുമ്മാ ഒന്ന് ഞെക്കിക്കോ

അഭിപ്രായ സമന്വയം ( ഭാഗം ഒന്ന് )

ഈ സംരഭത്തില്‍ വന്നു അഭിപ്രായങ്ങള്‍ അറിയിച്ച സര്‍വശ്രീ : കാപ്പിലാന്‍, മാണിക്യം, ശ്രീ@ശ്രേയസ്, കാന്താരിക്കുട്ടി, കൃഷ്ണ.തൃഷ്ണ, അനില്‍@ബ്ലോഗ്, ശ്രീക്കുട്ടന്‍, ഷൌട്ട്, MMP, അപ്പു മാഷ്, ശ്രീ, ADS, സാബിത്, അങ്കിള്‍, നന്ദകുമാര്‍, അനോണിമാഷ്, സ്മിത ആദര്‍ശ്, സ്മിത, ദീപക്, മൈത്രേയി, ശ്രീഹരി, തേജസ്വിനി, ജ്വാല, സുപ്രിയ, ചെറിയനാട്, ചിതല്‍, ഏകലവ്യന്‍, പകല്‍കിനവന്‍, മലയാളം സോങ്ങ്സ്, ഹരിഷ് തൊടുപുഴ, വഹാബ്, എഴുത്തുകാരി, രഘുനാഥന്‍, ചെലക്കാണ്ട് പോടോ, സുവര്‍ണ, സൂരജ്, സഗീര്‍, അല്ഫോന്‍സക്കുട്ടി, കുമാരന്‍, ശ്രദ്ധേയന്‍, പഥിക്, ജയകൃഷ്ണന്‍ കാവാലം, തോന്ന്യവാസങ്ങള്‍, ധൂമകേതു, വേണു, പാറുക്കുട്ടി, പാക്കരന്‍, കനല്‍, ചെറിയനാടന്‍ , ചിതല്‍, ഷിഹാബ് , ചാണക്യന്‍, ,കുളം കലക്കി , eccentric എന്നിവരോടുള്ള അകൈതവമായ നന്ദി ആദ്യമേ അറിയിക്കട്ടെ.




ഇവിടെ വന്നവരുടെയെല്ലാം എഴുത്ത് കുറിപ്പുകള്‍ വിലാസങ്ങള്‍ ഉള്‍പ്പെടെ നിങ്ങള്‍ എഴുതി തന്ന പോലെ തന്നെ താഴെ എഴുതി വച്ചിട്ടുണ്ട്. നോക്കുമല്ലോ . കത്തയച്ചും, പത്രത്തില്‍ പരസ്യം ചെയ്തും വിളിച്ചിട്ടും വരാത്തവരുടെ പേര് കൊടുത്തിട്ടില്ല. ഇങ്ങു വരെ നടന്നു വരണ്ടേ? വണ്ടി പിടിച്ചു വരില്ല...ഒറ്റക്കെ വരൂ.. ചിലപ്പോ വന്നു നൂറടി മാറി നില്‍പ്പുണ്ടാവും...ഇവിടെ ഇവന്മാര്‍ എന്താ ഈ ചെയ്യുന്നതെന്ന് നോക്കികൊണ്ട്. ഉം നമുക്ക് കാര്യത്തിലേക്ക് വരാം .


ഇനി അങ്കിള്‍ , ശ്രീ , അനില്‍ . ബ്ലോഗ് , കൃഷ്ണ.തൃഷ്ണ , മാണിക്യന്‍, സൂരജ് , സഗീര്‍ , ധൂമകേതു , അപ്പു മാഷ് , സുപ്രിയ , മൈത്രേയി , തോന്ന്യവാസങ്ങള്‍ (പേരില്‍ ഞെക്കിയാല്‍ പറഞ്ഞത് കാണാം) എന്നിവര്‍ പറഞ്ഞത് കൂട്ടി വായിക്കുമ്പോ എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പറയാം.

മാണിക്യത്തിന്റെ അഭിപ്രായം സ്വീകരിച്ചു കഴിഞ്ഞു. അങ്കിള്‍ പറഞ്ഞ കാര്യം വളരെ സത്യമാണ്. "സമയം". കാരണം ഈ ബ്ലോഗില്‍ എഴുതുന്നതും വായിക്കുന്നതുമായ ആള്‍ക്കാര്‍ 70% എങ്കിലും ജോലിക്കിടയില്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ്‌ ഇവയെല്ലാം . വീട്ടില്‍ ചെന്നാല്‍ കുടുംബായി കഴിയുന്നവര്‍ ഇതിന്‍റെ പിറകെ പോയാല്‍ ഭര്‍ത്താവ്/ അല്ലെങ്കില്‍ ഭാര്യ...അന്നത്തെ വൈകിട്ടത്തെ കാര്യം തഥൈവ എന്ന് പറഞ്ഞാല്‍ മതിയല്ലോ... ഹി ഹി . പിന്നെ വായിക്കനിരുന്നലോ അഗ്രിഗേറ്റഴ്സ് സൈറ്റില്‍ കാണുന്നതൊക്കെ ക്ലിക്കി നോക്കും. ശ്രദ്ധിക്കപ്പെടുന്ന തലെക്കെട്ടുകള്‍ മാത്രമേ ക്ലിക്കൂ..ശരിയല്ലേ? അതിലും ഉള്ളടക്കം കൂടുതല്‍ ഉണ്ടെങ്കില്‍ ആദ്യത്തെ പാരഗ്രാഫ് വായിച്ചിട്ട് ...മുഴുവന്‍ വായിച്ചില്ലേ... നന്നായി , കൊള്ളാം, കിടിലം, ആശംസകള്‍ എന്നീ അഭിപ്രായങ്ങള്‍ പറഞ്ഞു പോകുന്നവരാണ് 90% ഉം. ഇരുത്തി വായിച്ചു 2,3 വരി മറുപടി എഴുതുന്നവര്‍ ചുരുക്കം. പക്ഷെ അങ്ങനുള്ള മറുപടി കൊണ്ടേ അടുത്ത നല്ല ഒരെണ്ണം സ്രിഷ്ടിക്കാന്‍ സാധിക്കൂ... അതുകൊണ്ട് എന്‍റെ ദൌത്യത്തില്‍ താല്പര്യം ഇല്ലെങ്കില്‍ പോലും ജോലിയില്‍ നിന്നും വിരമിച്ചു വീട്ടില്‍ വെറുതെ ഇരുന്നു സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്ന് മാത്രം നോക്കുന്ന (ഹി ഹി ) അങ്കിള്‍ കൂടി സഹകരിക്കുമെന്കില്‍ ഇന്ന് തന്നെ ഈ ദൌത്യത്തിലെ സഹകാരി ആയി ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് വീട്ടില്‍ കിട്ടും. അറിയിക്കുക.




ഇനി സുപ്രിയ പറഞ്ഞത്‌ നോക്കാം . ഒരാളെങ്കിലും വായിച്ചു ഒരഭിപ്രായം പറഞ്ഞാല്‍ എഴുതുന്നവര്‍ക്ക് പ്രചോദനം കൂടും. കൂടുതല്‍ നല്ല സൃഷ്ടികള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാം. നമ്മള്‍ പലരും വായിച്ചിട്ട് പോകുന്നതല്ലാതെ അഭിപ്രായങ്ങള്‍ പറയാന്‍ മിനക്കെടാറില്ല. മറ്റേത് മാധ്യമത്തില്‍ നിന്നും വ്യത്യസ്ഥമായി എഴുത്തുകാരും വായനക്കാരും തമ്മില്‍ സംവദിക്കാന്‍ പറ്റുന്ന ഈ മാധ്യമത്തിന്‍റെ അഭിപ്രായ സൌകര്യം തന്നെയാണ് എല്ലാവരെയും എറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതുപോലെ ഒരു പോസ്റ്റ്, ഉദാഹരണത്തിന് പറഞ്ഞാല്‍ ചിന്തകളോ, സമകലികാമോ ആയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോ അഭിപ്രായ സമന്വ്യതിലൂടെ മാത്രമേ അത് പൂര്‍ണമാകൂ.. കഥയും, കവിതയും, ഫോട്ടോയും എല്ലാം അവരവരുടെ കലാ സൃഷ്ടികള്‍ ആണ്. നല്ലതെങ്കില്‍ അങ്ങനെ അല്ല ചീത്ത എങ്കില്‍ അങ്ങനെ നമുക്ക് പറയാം. പരസ്പരം കൂട്ടുകാര്‍ ആണെങ്കില്‍ ചീത്ത ആണെങ്കില്‍ പോലും നല്ലതെന്ന് പറഞ്ഞിട്ട പോകും. സൌഹൃദം നഷ്ടപ്പെട്ടാലോ എന്ന ഭയം. പക്ഷെ ഉത്തമ സുഹൃത്ത് എപ്പോഴും വഴികാട്ടിയാവണം. തെറ്റ് ചൂണ്ടിക്കാണിക്കുക തന്നെ വേണം. അപ്പൊ പോസ്ടിനെക്കള്‍ നല്ല അഭിപ്രായങ്ങള്‍ ഉണ്ടെന്നുള്ളതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുകയാണ്. അഭിപ്രായ നിരൂപണ ജ്വാലി സുപ്രിയ ചെയ്യുമെന്ന് വിശ്വസിക്കാം. :)




ധൂമകേതു പറഞ്ഞ കാര്യം ശ്രധിക്കാഞ്ഞതല്ല. ഇവിടെ വന്നു അഭിപ്രായം പറഞ്ഞവരുടെ മാത്രമേ ലിങ്ക് തല്ക്കാലം കൊടുത്തിട്ടുള്ളൂ. പലരുടെയും ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം . കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗിലേക്ക് മാത്രം ലിങ്ക് കൊടുക്കും. പക്ഷെ ... മാസത്തില്‍ ഒന്നോ രണ്ടോ എങ്കിലും നല്ല കിടിലം പോസ്റ്റുകള്‍ എഴുതുന്ന കക്ഷികളെ ആരും കാണാറില്ല. ചിന്തയില്‍ refresh ബട്ടണ്‍ ക്ലിക്കിയില്ലെങ്കില്‍ ലിസ്റ്റ് ആകില്ല. പലരും അക്കാര്യം മറന്നു പോകാറുണ്ട്. അങ്ങനെ പല നല്ല ബ്ലോഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഇവിടെ വരുന്നവരെയെല്ലാം അവയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് എന്‍റെ പ്രധാന ദൌത്യം. അതുകൊണ്ടാണ്.. പലര്‍ക്കും കാണാപാഠമായ പല സൈടിലെക്കും ലിങ്ക് കൊടുക്കാഞ്ഞത്. ഉദാഹരണത്തിന് ഒരു സമകാലിക പ്രശ്നം അവതരിപ്പിച്ച ഈ പോസ്റ്റ് നിങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ട്.? ആരും തന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം അല്ലെ ? ഇത് വായിക്കുന്ന വനിതകള്‍ ഘോരോവോ ചെയ്യില്ലെന്ന് വിശ്വസിക്കുന്നു.




ഇനിയുള്ള അഭിപ്രയങ്ങളിലെക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ അടുത്ത ലക്കത്തില്‍ തുടരാം. ഇല്ലെങ്കില്‍ ആ ദൌത്യം അങ്കിളിനു ചെയ്യാവുന്നതല്ലേ ഉള്ളൂ... ഒന്നുമില്ലെങ്കില്‍ വെറുതെ ഇരിക്കുവല്ലേ? മറ്റു വിഷയങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ട പ്രദക്ഷിണം മറന്നിട്ടില്ല.... കഥകള്‍, കവിതകള്‍,സംഗീതം, ഓര്‍മ്മക്കുറിപ്പുകള്‍‍, വരകള്‍, സ്വതന്ത്ര ചിന്തകള്‍, യുക്തിവാദം, ബ്ലോഗ് ഇവന്ടുകള്‍ , അനോണികള്‍, മല്‍സരങ്ങള്‍, അങ്ങനെ നിരവധി കാഴ്ചകളുമായി വീണ്ടും എത്തുമെന്ന് പറഞ്ഞുകൊണ്ട് വിടകൊള്ളട്ടെ.




ഇവടെം കൂടി ചുമ്മാ ഒന്ന് ഞെക്കിക്കോ

Saturday, March 21, 2009

നോട്ടീസ് വിതരണം - രണ്ടാം ദിവസം

നോട്ടീസ് വിതരണം കുറെയൊക്കെ പൂര്‍ത്തിയായി. ഇനിയിപ്പോ വീടിന്റെ അടുത്ത് കൂടി പോകുന്നവര്‍ക്കും വീട്ടില്‍ വിരുന്നിനു വന്നവര്‍ക്കും ഓരോ നോട്ടീസ് കൊടുക്കണ്ടേ. ഇല്ലെങ്കില്‍ മോശമല്ലേ ??? അപ്പൊ സമയം കളയാതെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞെ.

ചില ബ്ലോഗ് കാഴ്ചകള്‍ (ഒന്നാം ഭാഗം)

ഇവിടെ നിത്യ സന്ദര്‍ശകനായ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പങ്കു വയ്ക്കാം. പലരും യാത്ര വിവരണങ്ങള്‍ എഴുതാറുണ്ടല്ലോ.. എന്റെ യാത്ര ബ്ലോഗുകളിലൂടെയാണെന്നു മാത്രം. നന്മയും തിന്മയും, സുഖവും ദുഖവും, പോസിറ്റീവും നെഗടിവും ലോകത്തെവിടെയുമുണ്ട്. ഇവയൊലൊന്നിനും ഒറ്റക്ക് നിലനില്പില്ല. ബ്ലോഗിലുള്ള എല്ലാ കാര്യങ്ങളേയും കുറിച്ച് മൊത്തത്തില്‍ ഒരവലോകനം നടത്താനുള്ള ശ്രമമാണ്‌ ഞാനിവിടെ നടത്തുന്നത്. അതിനുശേഷം വിശദമായി നമുക്ക് ഓരോന്നിലെക്കും വരാം. അതുകൊണ്ട് ഈ എളിയ സംരഭത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ വന്നിട്ടുന്ടെന്കില്‍ സദയം പൊറുത്ത് അത് തിരുത്തി തരണമെന്ന് പറഞ്ഞുകൊന്ട്ട് തന്നെ തുടങ്ങട്ടെ.

ഒരു യാത്ര
( ഓട്ടപ്രദക്ഷിണം) നടത്തി നമുക്കെല്ലാം ഒന്നു പരിചയപ്പെടാം. നിങ്ങള്‍ റെഡി ആണെങ്കില്‍ എന്റെ കൂടെ പോന്നുകൊള്ളൂ.. കണ്ടു പോകുന്ന കാര്യങ്ങള്‍ കുറിച്ച് വയ്ക്കുക. നമുക്ക് ഓരോ ദിവസവും ഓരോന്നിലെക്ക് തിരിച്ചു വന്നു..കൂടുതല്‍ ഗഹനമായ പഠനം നടത്താം.

ആദ്യം നമുക്ക് ബ്ലോഗ് വഴി ലോക കാരുണ്യത്തിനു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരെ കാണാം. ബ്ലോഗില്‍ എഴുതാന്‍ മാത്രമല്ലാതെ അതിലൂടെ തന്നെ കൂടുകരെ കണ്ടെത്തി മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് കാട്ടുന്ന ബൂലോക കരുണ്യത്തിനു ഒരു പ്രണാമം അര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ കാണിക്കയിട്ട് ഒരു മെഴുകുതിരിയും കത്തിച്ചു നിസ്കരിച്ചു മടങ്ങാം. കാണിക്ക ശക്തിക്കും യുക്തിക്കും അനുസരിച്ചുള്ളതയിക്കൊള്ളട്ടെ.




ഇനി നമുക്ക് സഹായ ഹസ്തങ്ങളുമായി വിഹരിക്കുന്ന സാങ്കേതിക രാജാക്കന്മാരെ പരിചയപ്പെടാം. തന്‍റെ എഴുത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രയോജനം ഉണ്ടാകണമെന്ന് വിചാരിച്ചെഴുതുന്ന നിരവധി ബ്ലോഗുകള്‍ ഇവിടെയുണ്ട്. അതിലാദ്യം തന്നെ.. ബ്ലോഗ് എഴുതാന്‍ പ്രേരിപ്പിക്കുകയും ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തരികയും ചെയ്യുന്ന അപ്പുച്ചേട്ടനെ സ്മരിച്ചുകൊള്ളട്ടെ. കൂടാതെ സാബിത്തിന്റെ ലൈവ് മലയാളം, മുള്ളൂക്കാരന്റെ ഇന്ദ്രധനുസ്, ഹരിയുടെ സാങ്കേതികം , രാഹുലിന്റെ ഇന്ഫ്യൂഷന്‍ ‍, ശ്രീയുടെ ടെക്ക് ഇന്‍ ലുട്ടുവിന്റെ ടൈംപാസ്സ് എന്നിവയും വിസ്മരിച്ചുകൂടാ. സാധാരണ രീതിയില്‍ എഴുതാന്‍ ഒരു പേനയുടെയും കടലാസിന്ടെയും ആവശ്യം മാത്രമേ ഉള്ളൂ...പക്ഷെ ഇവിടെ ഒരു സാന്കേംതികത അത്യാവശ്യം വശമാക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. ഇവരിലൂടെ ബ്ലോഗുകളെ പറ്റി മാത്രമല്ല കമ്പ്യുടെരിന്ടെ അപാര സാധ്യതകളും അറിയാന്‍ പറ്റും. ശരി അവിടെ അധികം നോക്കി നില്‍ക്കാതെ കൂടെ വരിക. നമുക്ക് അടുത്തതിലേക്ക് പോകാം .

നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നതും പഠിച്ചു കഴിഞ്ഞതും, കേട്ടിട്ടില്ലത്തതും കണ്ടിട്ടില്ലതുമായ നിരവധി അറിവുകള്‍ / വിവരങ്ങള്‍ ഉണ്ടെന്ന് അറിയാമല്ലോ . അവയൊക്കെ വളരെ സരസവും ലളിതവുമായി നമ്മുടെ മാതൃഭാഷയില്‍ കൈകാര്യം ചെയ്തു നമ്മളിലെത്തിക്കുന്നവരുടെ സന്മനസ്സിനെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. ഉദാഹരണം പറഞ്ഞാല്‍ അങ്കിള്‍, ജോസഫ് ആന്റണി, ഉമേഷേട്ടന്‍, കേരളഫാര്‍മര്‍, ഷിജു, സൂരജ് , സെബിന്‍ അങ്ങനെ നിരവധിപേര്‍.

ഇപ്പോള്‍ നിങ്ങള്‍ നടന്നും കണ്ടും കേട്ടും ക്ഷീണിച്ചു കാണുമെന്നറിയാം. എന്‍റെ കൂടെ വന്നവര്‍ ചിലര്‍ എവിടെയൊക്കെയോ തങ്ങി പോയെന്നുമറിയാം. അപ്പോള്‍ നമുക്ക് രുചികരങ്ങളായ ഭക്ഷണം എന്തെങ്കിലും അകത്താക്കാം. അതോടൊപ്പം അല്പം തമാശും, ആക്ഷേപ ഹാസ്യങ്ങളും ഒക്കെ ആകാം എന്താ? ആദ്യം ഭക്ഷണം. സ്മിതയുടെ കയ്യില്‍ ദാ ഇങ്ങനെ ഒത്തിരി നുറുങ്ങു വിദ്യകള്‍ ഉണ്ട്. കൂടാതെ കറിവേപ്പിലയും കൂടി ആകുമ്പോഴോ.. ശോ വായില്‍ വെള്ളം വന്നല്ലേ? കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് ഇവരെയും കൂടി പരിചയപ്പെടാം.

ഒറ്റയാന്മാരെ പോലെ ഇവിടെ പുലികളായി വാണവരും ഇപ്പൊ വാഴുന്നവരും കൂവി തെളിഞ്ഞവരും തളര്‍ന്നവരും ഇപ്പോഴും സധൈര്യം കൂവി കൊണ്ടിരിക്കുന്നവരും ഉണ്ട്. ആദ്യം ആ കൂവി തളര്‍ന്നിരിക്കുന്ന കക്ഷിയെ നോക്കാം. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ കക്ഷിയെ ഊഹിച്ചു കാണും. കൊടകര നിവാസിയായ സാക്ഷാല്‍ വിശാലന്‍ തന്നെ. ഇങ്ങനെയും പുരാണങ്ങള്‍ എഴുതാന്‍ പറ്റുമെന്നു എനിക്കും മനസ്സിലായത് കക്ഷിയുടെ അടുത്തെത്തിയപ്പോഴാണ്‌. എന്തായാലും തന്‍റെ സാന്നിധ്യം കൊണ്ട്ട് മറ്റുള്ളവരുടെ ടെന്‍ഷന്‍ അകറ്റിയിരുന്ന അദ്ദേഹത്തോട് വീണ്ടും തിരിച്ചു വരാന്‍ പറഞ്ഞു കൊണ്ട് അടുത്ത പുലികളിലെക്ക് പോകാം.

ബെര്ളിത്തരത്തിലൂടെ നമ്മളെ നിത്യവും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ആ പാലാക്കാരന്‍ അച്ചായന് ഒരു പൂച്ചെണ്ട് നല്കികൊന്ട് തോന്ന്യാശ്രമങ്ങളിലൂടെ നമുക്ക് ചിരിക്കാനും ആലോചിക്കാനും വക നല്‍കുന്ന കാപ്പിലാന്‍ ചേട്ടായിക്കും, അവലോകനങ്ങളിലൂടെ പ്രശംസ പിടിച്ചു പറ്റിയ കൂതറക്കും നന്ദി പറഞ്ഞുകൊന്റ്റ് ഇന്നത്തെ യാത്ര അവസാനിപ്പിക്കാം.

നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളില്‍ നിങ്ങക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് സംഗതി തുടങ്ങുമെന്നെനിക്ക് വിശ്വാസമുണ്ട്. പക്ഷെ അതുകൊണ്ട് കാര്യമില്ല. നിങ്ങള്‍ എഴുതിയ ഡയറി കുറിപ്പുകള്‍ അവിടെ കിടന്നു പോകാതെ അവയെ മറ്റുള്ളവരില് എത്തിക്കുന്ന കക്ഷികള്‍ നമ്മുടെ ഇടയിലുണ്ട്. ചിന്ത, തനി മലയാളം, പുഴ, ബ്ലോഗ് ലോകം എന്നിവ മുമ്പിട്ട് നില്‍ക്കുന്നു. അവര് കനിഞ്ഞാലെ നിങ്ങളെഴുതുന്നത് ചവറായാലും കസവയാലും മറ്റുള്ളവരുടെ അടുത്തെതൂ.. അതായത് വിവാഹ പരസ്യം കയ്യില്‍ വചിട്ട് കാര്യമില്ല.. പത്രത്തില്‍ കൊടുക്കണമെന്ന്. ഇല്ലെങ്കില്‍ അറിയാല്ലോ...ഹി ഹി. എന്‍റെ കാര്യം തന്നെ എടുക്കുക. ഇതൊക്കെ എഴുതി വച്ചിട്ട് ചര്‍ച്ചാ വേദികളിലും, വീടുകളിലും, പൊതു സ്ഥലങ്ങളിലും ഒക്കെയായി നോട്ടീസ് വിതരണം നടത്തിയാലെ നിങ്ങളറിയൂ. ഇത് വായിക്കുന്ന അഗ്ഗ്രെഗടൊര്‍സ് പരിഗണിക്കുമെന്നു വിശ്വസിക്കാം അല്ലെ ?

നാളെ നമുക്ക് കഥകള്‍, കവിതകള്‍,സംഗീതം, ഓര്‍മ്മക്കുറിപ്പുകള്‍‍, വരകള്‍, സ്വതന്ത്ര ചിന്തകള്‍, യുക്തിവാദം, ബ്ലോഗ് ഇവന്ടുകള്‍ , അനോണികള്‍, മല്‍സരങ്ങള്‍, അങ്ങനെ നിരവധി കാഴ്ചകള്‍ കാണാനുണ്ട്.

?

ആഫ് : എനിക്കറിയാന്‍ പാടില്ലാതെ അഗ്രഗാറ്ററകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്. അവയെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഈ സംരംഭം. ഞാന്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയവരെ കണ്ടെത്തി എന്നോട് പറയുമെന്ന് വിശ്വസിച്ചോട്ടെ.

Friday, March 20, 2009

ബ്ലോഗ് പുരാണം

മലയാളം ബ്ലോഗ് അതിന്‍റെ ശൈശവ ദശ പിന്നിടുന്ന ഈ അവസരത്തില്‍ തന്നെ വളരെ അധികം വിവാദങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്. പരസ്പരം ചെളി വാരിയെറിയാനും, സംസ്കാര, രാഷ്ട്രീയ, മത, ജാതി, വ്യക്തി അധിക്ഷേപങ്ങള്‍ക്കും വേദിയായതിനോടൊപ്പം തന്നെ പല സുപ്രധാന കാര്യങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

ബ്ലോഗ് മീടിങ്ങുകള്‍ സംഘടിപ്പിക്കുക വഴി പൊയ്പോയ സൌഹൃദങ്ങള്‍ കൂട്ടി ചേര്‍ക്കാനും , പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കാനും , വിഞ്ജാന മാര്‍ഗങ്ങള്‍ തുടങ്ങുക വഴി പലര്‍ക്കും പല പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കാനും ബ്ലോഗ് ഒരു വേദി ആയിട്ടുണ്ട്. എന്തിനധികം പറയുന്നു.. പാചകം, വൈദ്യം, ശാസ്ത്രങ്ങള്‍, താമാശകള്‍, വരകള്‍, കവിതകള്‍, കഥകള്‍, ഓര്‍മ്മക്കുറിപ്പുകള്‍‍, യുക്തിവാദങ്ങള്‍, മതപഠനങ്ങള്‍, വാര്‍ത്തകള്‍, മല്‍സരങ്ങള്‍ അങ്ങനെ ജീവിതത്തില്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ സകല വിഷയങ്ങളെ കുറിച്ചും ബ്ലോഗ് ആയി കഴിഞ്ഞു. കൂടാതെ പല നല്ല ബ്ലോഗ് രചയിതാക്കളുടെയും ബ്ലോഗുകള്‍ പുസ്തക രൂപത്തില്‍ എത്തിക്കഴിഞ്ഞു .


ഇന്ന് സ്വതന്ത്രമായി അവരവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയാന്‍ ബ്ലോഗ് എന്ന വേദിയോളം മറ്റൊരു മാര്‍ഗം ഇല്ലാന്ന് തന്നെ പറയാം . അഭിപ്രായങ്ങള്‍ അപ്പപ്പോ പറയാമെന്ന അവസരം ഉള്ളതുകൊണ്ട് എഴുതുന്നയാളും വായിക്കുന്നയാളും തമ്മില്‍ തല്‍സമയ സംവാദത്തിനും വേദിയുണ്ട്. എന്തായാലും അധികം താമസിയാതെ തന്നെ അച്ചടി മാധ്യമത്തിന്റെ പ്രാധാന്യം കുറഞ്ഞു ഇലക്ട്രോണിക് മാധ്യമത്തിന്റെ പ്രാധാന്യം ഏറുമെന്ന് യാതൊരു സംശയവും വേണ്ട.


എടുത്തു പറയത്തക്ക പല ബ്ലോഗുകളും ഉണ്ട്. പേരുകള്‍ ഞാന്‍ ഇപ്പൊ പരാമര്‍ശിക്കുന്നില്ല. ഓരോ പോസ്റ്റിലും ഓരോ വിഷയം പറഞ്ഞിട്ട് അതുമായി ബന്ധപ്പെട്ട പ്രധാന ബ്ലോഗുകളെ കുറിച്ച് പറയാമെന്നു വിചാരിക്കുന്നു. എല്ലാ ബ്ലോഗ് ഉടമസ്ഥരുടെയും സഹായ സഹകരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.....

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP