മലയാളം ബ്ലോഗിന്റെ തലതൊട്ടപ്പന്‍/പ്പി ആര്? ഒരു തുറന്ന ചര്‍ച്ച
കഴിഞ്ഞ പോസ്റ്റില്‍ ശ്രീഹരി എഴുതിയ കമന്റ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാമെന്ന് വച്ചത്.. ഈ പോസ്റ്റില്‍ പറയുന്ന ചോദ്യം ഞാനീ ബ്ലോഗ് തുടങ്ങുന്നതിനു മുമ്പേ സ്വയം ചോദിച്ചു കൊണ്ടിരുന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.
എന്നെ പോലെയുള്ള പല ബ്ലോഗ് ശിശുക്കള്‍ക്കും, ബാലന്മാര്‍ക്കും., കൌമാരക്കര്‍ക്കും. യുവാക്കള്‍ക്കും ഇവരുടെയെല്ലാം സ്ത്രീലിംഗക്കാര്ക്കും തങ്ങളുടെ ആ മലയാളം ബ്ലോഗ് മുത്തശ്ശന്‍/മുത്തശ്ശി ആരാന്നു അറിഞ്ഞാല്‍ കൊള്ളാമെന്ന് വളരെ ആഗ്രഹമുണ്ട്. എല്ലാം പറഞ്ഞു തരുന്ന വിക്കിചേച്ചിയോടു ചോദിച്ചപ്പോള്‍ അപൂര്‍ണ ഉത്തരമാണ് കിട്ടിയത്... ചേച്ചിക്ക് അലക്കൊഴിഞ്ഞിട്ട് നേരമില്ലെന്നു പറഞ്ഞപോലെയാണ്.. കാര്യങ്ങള്‍. ചേച്ചിയുടെ ഉത്തരങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കിട്ടും. അപ്പൊ പിന്നെ ഗൂഗിള്‍ മാമനോട് തന്നെ കാര്യം ചോദിക്കാമെന്ന് വച്ചപ്പോ... പുള്ളി.... കുറെഏറെ പറഞ്ഞു തന്നു... എനിക്കൊരു വസ്തുവും മനസ്സിലായില്ല.
ബ്ലോഗിലെ പുലികള്‍ ആരാന്നു ചോദിച്ചാല്‍ എല്ലാരും കുറെ പേരുടെ പേരുകള്‍ ഉറക്കെ വിളിച്ചു പറയും. പക്ഷെ.. ആദ്യമായി മലയാളം ടൈപ് ചെയ്തു ബ്ലോഗ് തുടങ്ങിയ കക്ഷിയാകണമല്ലോ മറ്റുള്ളവരെയെല്ലാം എഴുതുകുത്തിലൂടെ മറ്റും ഇതിലേക്ക് ആകര്‍ഷിച്ചതും... അങ്ങനെ ഇതിപ്പോ 25,000 ആള്‍ക്കാര്‍ക്ക് മുകളില്‍ വലിയ തറവാട് ആയി മാറിയതും. ( സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധന്‍ അങ്കിള്‍ 15,000 ആണ് പറഞ്ഞത്.. എന്റെ വക ഒരു പത്തും കൂട്ടി. ചുമ്മാ കിടക്കട്ടെ...തെറ്റിയെന്കില് ആരെങ്കിലും പറഞ്ഞു തരുമല്ലോ..) അങ്ങനെ ഈ തറവാട്ട് കാരണവര്‍ ആരാന്നറിയാതെ എല്ലാരും വിഷമിക്കുന്നുണ്ട്... അറിഞ്ഞെന്കില്‍ ഒരു പോട്ടം എടുത്തു...വീട്ടില്‍ വയ്ക്കാമല്ലോ എന്ന് വച്ചാണ്.. പ്രവാസി സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധന്‍ കൈപ്പള്ളി മാഷ് ആല്മാര്ത്ഥമായി പ്രതികരിക്കുമെന്ന് വിചാരിച്ചോട്ടെ.. എന്നോട് കെറുവൊന്നുമില്ലെന്നു വിശ്വസിക്കുന്നു.. ഞാന്‍ എന്തെങ്കിലും അറിയാതെ പറഞ്ഞു പോയാല്‍... ഒരു പയ്യന്‍ എന്നെ രീതിയില്‍ ക്ഷമിച്ചു കള കേട്ടോ..
അങ്ങനെ ഞങ്ങളുടെ മുത്തശ്ശനെ/മുത്തശ്ശിയെ കുറിച്ചും...തറവാട് തുടങ്ങിയ ചരിത്രത്തെ കുറിച്ചും... എങ്ങനെ ഇത്ര വലിയ സാമ്രാജ്യമായി മാറിയെന്നും... അറിയാവുന്ന സന്മനസ്സുള്ള.. തറവാട്ടിലെ ഇപ്പോഴത്തെ... കാരണവന്മാര്‍ പറഞ്ഞു തരുമെന്നു വിശ്വസിച്ചോട്ടെ...
25 comments:
അങ്ങനെ ഞങ്ങളുടെ മുത്തശ്ശനെ/മുത്തശ്ശിയെ കുറിച്ചും...തറവാട് തുടങ്ങിയ ചരിത്രത്തെ കുറിച്ചും... എങ്ങനെ ഇത്ര വലിയ സാമ്രാജ്യമായി മാറിയെന്നും... അറിയാവുന്ന സന്മനസ്സുള്ള.. തറവാട്ടിലെ ഇപ്പോഴത്തെ... കാരണവന്മാര്‍ പറഞ്ഞു തരുമെന്നു വിശ്വസിച്ചോട്ടെ...
2003 ല്‍ ബ്ലോഗ് മലയാളത്തില്‍ എഴുതി തുടങ്ങിയവര്‍ പോള്‍ മാഷും സിബു മാഷും വിശ്വന്‍ മാഷുമൊക്കെ ആണെന്നാണ് അറിവ്. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പറയട്ടെ.
ശ്രീ..... പോള്‍ മാഷിന്റെയും, സിബുചേട്ടായിയുടെയും, വിശ്വം സാറിന്റെയും പേരുകള്‍ ഒരു അവ്യക്തതയൊടെ എന്നോട് ഗൂഗിള്‍ മാമനും പറഞ്ഞിരുന്നു.. പക്ഷെ.. എഴുതി തുടങ്ങിയതും.. ആ കൂട്ടായ്മ എങ്ങനെ ഉണ്ടായെന്നും ... ആദ്യ സംഘങ്ങള്‍ ഏതാണെന്നും അറിയാനുള്ള ആഗ്രഹം.. അല്ലെങ്കില്‍ അവകാശം എല്ലാര്ക്കുമില്ലേ?
അന്വേഷിച്ച് അധികം അലയണ്ടാ കൂട്ടുകാര:)
അല്പം ചമ്മലോടെ ഞാനങ്ങു പ്രഖ്യാപിക്കാം : ഞാനായിരുന്നു ആ തലതൊട്ടപ്പന്‍-
വിയറ്റ്നാംകോളനിയില്‍ ആ രേഖകള്‍ മുഴുവന്‍ എന്റെ കയ്യിലുണ്ട്"എന്നു ശങ്കരാടി പറയുന്ന റോളിലല്ല-- ഇത് സീരിയസ്സായിട്ടാ
ആദ്യം മലയാളം യൂണിക്കോഡിൽ ബ്ലോഗെഴുതിയതു കൈപ്പള്ളി. അതിനു മുമ്പേ ആസ്കി ഫോണ്ടിൽ ബ്ലോഗെഴുതിയ പലരും ഉണ്ടായിരുന്നു.
നശിപ്പിച്ചല്ലോ ഈ മനുഷേന്‍!
എന്നാ ആക്സീ ഫോണ്ടില്‍ ഞാനെഴുതിയ കോപ്പുട്ടി കാഞ്ഞാണിയുടെ ഓര്‍ക്കാപ്പുറത്തൊരു തലക്കടൊ"എന്ന നോവല്‍ ആയിരുന്നു ആസ്കിയിലെ ആദ്യ മലയാള നോവല്‍! 1996 ഇല്‍
സത്യം- ഇല്ലെങ്കില്‍ വിശ്വപ്രഭ, വിശാലമനസ്കന്‍, സങ്കുച്സിതന്‍, അനില്‍ എന്നിവരോട് ചോദിച്ചു നോക്ക്യേ :)
ഓര്‍ക്കാപ്പുറത്തൊരു തലക്കടി * എന്നായിരുന്നു ശരിയായ പേരു
എന്താപ്പൊ കഥ. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാര്യങ്ങളുടെ തലതൊട്ടപ്പൻ മാരെ നാം ആവശ്യമില്ലാഞ്ഞിട്ടും പഠിച്ച് വെക്കുന്നു. ഇതിപ്പോൾ 2003-2004 മറ്റോ തുടങ്ങിയ ഒരു മലയാളം ബ്ലോഗിന്റെ പിതാവിനെ നമുക്കറിയില്ലന്ന് വന്നാൽ....
ആരെങ്കിലും ഒരു ശരിയായ ഉത്തരം തരുന്നതിനായി ഞാനും കാത്തിരിക്കുന്നു. ആ തലതൊട്ടപ്പനെ ഇവിടെ ഒന്ന് പരിചയപ്പെടുത്താനും ശ്രമിക്കണേ. അദ്യേഹം ഇപ്പോൾ ബ്ലോഗ് എഴുതുന്നുണ്ടോ..? എല്ലാം അറിയാൻ താത്പര്യമുണ്ട്.
'ആദ്യാക്ഷരി'യുടെ പാര്‍ശ്വ ബ്ലോഗുകളില്‍ ചില രേഖകള്‍ ഉണ്ട്, അവ്യക്തമാണെങ്കിലും കുറച്ച് കാലം പിന്നോട്ട് ചികയാന്‍ സഹായമായേക്കും. എങ്കിലും 'ആദിഗുരു' അദൃശ്യന്‍ തന്നെയെന്നാണ് തോന്നുന്നത്...
ഒരിടക്ക് ഞാനും പ്രൊഫൈല്‍ തപ്പി നടന്നിരുന്നു. മടുത്തപ്പോള്‍ നിര്‍ത്തി. 2008 ആഗസ്റ്റിനു ശേഷം മലയാളം ബ്ലോഗേഴ്സിന്‍റെ കുത്തൊഴുക്കായത് തിരച്ചില്‍ അസാധ്യമാക്കി. കൂടാതെ എല്ലാം സമഗ്രമായി എവിടെയും ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. പൂര്‍വ്വസൂരികള്‍ പലരും പരിപാടി നിര്‍ത്തിയതായി മനസിലായിട്ടുണ്ട്. ചിലര്‍ അപ്ഡേറ്റഡ് ബ്ലോഗുമായി തിരിച്ചെത്തിയപ്പോള്‍ പ്രേതബ്ലോഗുകളായി പലതും മറഞ്ഞു നില്‍ക്കുന്നു. എങ്കിലും മലയാള ബ്ലോഗിന്‍റെ പുഷ്ക്കല കാലമായി ഞാന്‍ മനസിലാക്കുന്നത് 2006 മധ്യം മുതല്‍ 2008 ഒക്ടോബര്‍ വരെയാണ്. രചനകള്‍ക്ക് വ്യക്തമായ ദിശ കാണാനുണ്ട്; കൂട്ടായ്മയുടെ രുചി പരന്നിട്ടുമുണ്ട്. പ്രഖ്യാപിത എഴുത്തുകാരെ അതിശയിക്കുന്ന ഗംഭീര രചനകള്‍ ഇക്കാലത്തേതായി കണ്ടിട്ടുണ്ട്. ആസ്വാദന ശേഷിയില്‍ പിന്നാക്കമായതിനാല്‍ ഇക്കാലത്തെ ബ്ലോഗ്കവിതാരംഗം അധികം ചികഞ്ഞ് നോക്കാനായില്ല. എങ്കിലും പലരംഗത്തും അപൂര്‍വ്വമായ ഒരുമ പലപ്പോഴും മിന്നിമറയുന്നത് കണ്ടു. ഇപ്പോള്‍ മലയാള ബ്ലോഗ് അതിജീവനത്തിന്‍റെ ഘട്ടത്തിലേക്കു നീങ്ങുന്നോ എന്ന് ഭയമുണ്ട്. വിഷയദാരിദ്ര്യവും ആനുകാലിക ഭ്രമവും പ്രിന്‍റ് മീഡിയത്തിലേക്ക് ഒരു വിധത്തിലും യോജിക്കാനാവാത്ത ആകര്‍ഷണവും സൃഷ്ടിപരമായ മരവിപ്പും സംഘര്‍ഷബോധവും മലയാള ബ്ലോഗില്‍ കടന്നുകൂടുന്നതായിക്കാണുന്നു. ഒരു പക്ഷേ ലോകക്രമത്തില്‍ വന്ന വ്യതിയാനങ്ങളുടെ പ്രതിഫലനമാവാം. ബ്ലോഗിലെ കവിതകള്‍ പ്രിന്‍റ് ഭ്രമം ഒഴികെ മറ്റുള്ളവയില്‍ നിന്ന് അല്പം മാറിയാണ് സഞ്ചരിക്കുന്നതെന്ന് തോന്നലുണ്ട്. ഉടനെ ആരെങ്കിലും ഗവേഷണം തുടങ്ങിയില്ലെങ്കില്‍ വളരെ അടുത്ത കാലത്തുണ്ടായ വ്യത്യാസങ്ങള്‍ പോലും താമസിയാതെ തിരിച്ചറിയാന്‍ പാടായേക്കും. (കാല ഗണനയില്‍ എന്‍റെ അഭിപ്രായങ്ങള്‍ ശരിയാവണെമെന്നില്ല)
ശ്രീക്ക് അറിയാവുന്ന വിവരങ്ങള്‍ എഴുതിയാല്‍ നന്നായിരുന്നു. 'അപ'വാദങ്ങള്‍ ഉണ്ടായാല്‍ തിരുത്താമെന്ന മുന്‍ഗണനയോടെ...
വളരെപ്പെട്ടെന്ന് നടത്തിയ ഒരു തിരച്ചിലില്‍ ലഭിച്ച മൂന്ന് പ്രൊഫൈല്‍ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുന്നു...
സിബു (പ്രൊഫൈല്‍ തുടങ്ങിയത് - ഫെബ്രുവരി 2003) http://www.blogger.com/profile/12868915075069018857
കൈപ്പള്ളി (പ്രൊഫൈല്‍ തുടങ്ങിയത് - ഏപ്രില്‍ 2004)
http://www.blogger.com/profile/15482047362673732434
രാജ് (പ്രൊഫൈല്‍ തുടങ്ങിയത് - ജൂലൈ 2004)
http://www.blogger.com/profile/15623645093837147563
ആദ്യമായി മലയാളത്തില്‍ പോസ്റ്റ് വന്നത്, മലയാള ബ്ലോഗ് തുടങ്ങിയവയെപ്പറ്റി തിരച്ചില്‍ തുടരുകയാണ്. (ഇതില്‍ ഉള്‍പ്പെടാതെ മറ്റ് ആരെങ്കിലും ഉണ്ടെങ്കില്‍ എന്‍റെ അറിവില്ലായ്മയായി കരുതി ക്ഷമിക്കുക; തെറ്റ് തിരുത്താന്‍ തയ്യാറാണ്/ ഇതെല്ലാം 'ബ്ലോഗ്ഗറി'ല്‍ ഉള്ള പ്രൊഫൈലുകള്‍ ആണ്. വേഡ്പെസ്സിനെപ്പറ്റി എനിക്ക് ധാരണ കുറവാണ്/ശ്രീ സൂചിപ്പിച്ച 'പോള്‍ മാഷ്' ചിന്തയിലെ പോള്‍ മാഷ് ആണോ, 'വിശ്വന്‍ മാഷ്' വിശ്വപ്രഭ ആണോ? തിരഞ്ഞ് നോക്കട്ടെ...)
ശ്വാസം കിട്ടാതെ വിക്കിയില്‍ ഒന്ന് തപ്പിതടഞുനടന്നപ്പോള്‍ കിട്ടിയത്,
യൂനിക്കോഡ് എന്‍കോഡിംഗിലുള്ള ഫോണ്ടുകള്‍ മലയാളത്തില്‍ ലഭ്യമായതോടെയാണു് മലയാളത്തില്‍ ബ്ലോഗിംഗ് വ്യാപകമായതു്. അതിനു മുമ്പു് ആസ്കി എന്‍കോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തില്‍ ഉപയോഗിച്ചിരുന്നതു് എന്നതിനാല്‍ ഓരോ ബ്ലോഗും വായിക്കാന്‍ പ്രസ്തുതബ്ലോഗ് എഴുതാന്‍ ഉപയോഗിച്ച ഫോണ്ടു് ആവശ്യമായിരുന്നു. ഇതു് ബ്ലോഗിംഗിന്റെ പ്രചാരത്തിനു് തടസ്സമായിരുന്നു. ആസ്കി എന്‍കോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ടു് ഉപയോഗിച്ച് 2003 ജനവരിയില്‍ എം.കെ.പോള്‍ ആരംഭിച്ച ജാലകം ആണു് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് [അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഫ്രീനോഡ് എന്ന സെര്‍വ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചതു്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗര്‍ സേവനം ആരംഭിച്ചപ്പോള്‍ അതിലേക്കും ചിന്ത ഡോട്ട് കോം ആരംഭിച്ചപ്പോള്‍ അതിലേക്കും ജാലകം മാറി.
പക്ഷെ, സിബുവും, പെരിങ്ങന്‍സും, വിശ്വപ്രഭയും, 1980 കളില്‍, അല്ല, തൊണുറ്റി ചില്ലറകളില്‍, മലയാള അക്ഷരങ്ങള്‍കൊണ്‍ദ് കളി തുടങ്ങിയിരുന്നു. യുണികോഡിന്റെ ഉസ്താദായിട്ടറിയുന്നവര്‍, കൈപ്പളിയും, വടോസ്കി, പിന്നെ, ഒരു മിനിട്ട്, ഞാന്‍ ഒന്ന് കൂടി തപ്പട്ടെ.
എന്തായാലും ആ മഹാന്‍ ഞാനല്ല, എയ്, ഞാന്‍ ആ ടൈപ്പല്ല.
കിട്ടി, കിട്ടി, കിട്ടി.
സര്‍വ്വ ചോദ്യങ്ങള്‍ക്കും ഉത്തരം ദാ, ഇവിടെ
ഇതിലെ ഇതിലെ
എന്റെ ദൈവമെ,
ഇതിലുള്ള പല പുലികളെയും, കളികൂട്ടുകാരാണെന്ന് കരുതി, ഡാ, കോപ്പെന്ന് വിളിച്ചിട്ടുണ്ട്. ചിലരോക്കെ, ബ്ലോഗിന്റെ നടുമുറ്റത്ത് വടിയുംകുത്തിപിടിച്ച് നടക്കുകയാണെന്നും, ചിലരോക്കെ ചാരുകസേരയിലണെന്നും മനസിലാക്കുവാൻ കഴിഞ്ഞു.
മുത്തഛന്മരും, മുത്തശ്ശിമാരും ക്ഷമിക്കണം ട്ടോ.
സത്യമായിട്ടും, ഈ ചതി കുട്ടുകാരൻ ചെയ്യുമെന്ന് കരുതിയില്ല.
വളരെ നല്ല സംരംഭം കൂട്ടുകാരാ. ആരാന്നറിയാൻ എനിക്കും ആഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ഉത്തരം ഒന്ന് ഉറപ്പിച്ച് പറഞ്ഞൂടെ ഈ കാരണവന്മാർക്ക്.
ബീരാന്‍ കുട്ടീ, വളരെ നന്ദി... ഉദ്യമത്തിനു കൂട്ടുകാരനും നന്ദി...ഇതിനകം തന്നെ വളരെയധികം ഗവേഷണങ്ങള്‍ നടന്നിട്ടുള്ളതിന്‍റെ രേഖകള്‍ 'ശോണീമ' എന്ന് ബ്ലോഗിലെ ചര്‍ച്ചയില്‍ തെളിഞ്ഞു. ഇത് ആരെങ്കിലും ഉടനെ ക്രോഡീകരിക്കേണ്ടത് അത്യാവശ്യമാണ്....
മലയാള ബ്ലോഗിന്‍റെ ചരിത്രഗുഹകളില്‍ കയറി നടന്നപ്പോള്‍ മഹാപ്രഭുക്കളുടെ സിംഹാസങ്ങള്‍ അണിനിരന്നു കിടക്കുന്നതിനരികില്‍ ഒരു ചെറിയ മരക്കൊമ്പില്‍ കയറിയിരുന്നു സ്വയം പല്ലിളീച്ചുകൊണ്ടിരിക്കുന്നതായി ഞാന്‍ എന്നെക്കാണുന്നു..ചരിത്രത്തിന്‍റെ ത്രസിപ്പിക്കുന്ന ഒരു കാറ്റ് എന്നെ തഴുകിക്കടന്നു പോകുന്നു...
കാലവും, കണ്ണിന്‍റെ കാഴ്ചയും, ബുദ്ധിയും ചെലവാക്കി ഇവിടെ മലയാള അക്ഷരങ്ങള്‍ നിരത്താന്‍ അവസരം തന്ന പൂര്‍വ്വസൂരികളേ പ്രണാമം...
ezhuthachante kalam muthale undayirinnu eee blogging enna vichithra subawam ennu purana soochikakal eduthuparayunnu. athinte thelivukal payassiyudhathil theeyil ittu katthichuvathre
sajan palakkadan
ഈ ബ്ളോഗ് എന്നു പറഞാല്‍ എന്താ?
കൊള്ളാം.. ആരായിരിക്കും ആ അപ്പൻ/അപ്പി
ശാകുന്തളം എഴുതിയത് ആരു? എന്നു ചൊദിച്ചപ്പൊൾ “ഞാനല്ല” എന്നു പറഞ്ഞ കുട്ടിയുടെ അവസ്ത്തയിലാണു ഞാൻ...
ആദ്യ ബ്ലൊഗറ് ആരാണെന്ന് ഞാൻ എവിടെയൊ വായിച്ചിരുന്നു...ഓർമ വന്നാൽ എഴുതാം...
കഴിഞ്ഞ ഒരാഴ`ചക്കിടെ മാത്രം ബ്ളോഗുമായി പ്രണയത്തിലായവനാണ` ഈ തോന്ന്യാസി
ബ്ളോഗപ്പന` വേണ്ടിയുള്ള ഈ തിരച്ചിലിന` അഭിവാദനങ്ങളര്‍പ്പിക്കുന്നു
ഒരു തോന്ന്യാസി
മലയാളം ഭരണഭാഷയാക്കി വിജ്ഞാപനം വന്ന സാഹചര്യത്തിൽ ബ്ലോഗിന് ഞങ്ങളും ആശംസകൾ നേരുന്നു
അരവിന്ദ്
എഡിറ്റർ
ശ്രീ വിദ്യാധിരാജാ പബ്ലിക്കേഷൻസ്
Post a Comment