ബ്ലോഗ് നേരംപോക്ക് വാര്‍ത്തകള്‍
ആകാശവാണി തിരോംതരം, കൊച്ചി, കോയിക്കോട് , ഡല്‍ഹി, മുംബൈ, ചെന്നൈ, ബ്ലാന്ഗൂര്‍, കൊല്‍ക്കത്ത, യു.എ.ഇ. . , കുവൈറ്റ്, ബഹ്‌റൈന്‍, അമേരിക്ക, ലണ്ടന്‍, കാനഡ, ഉഗാണ്ട. വാര്‍ത്തകള്‍ വായിക്കുന്നത് കൊളപ്പുള്ളി ലീല.
ഗോംബടീഷന്‍, കവിത മല്‍സരം തുടങ്ങിയ ബ്ലോഗ് തരികിടകളില്‍ പങ്കെടുത്തു ക്ഷീണിച്ചവശനായി വീട്ടില്‍ താമസിച്ചെത്തിയ ബ്ലോഗനെ ഭാര്യ ബ്ലോഗി ചിരവക്ക് തലക്കടിച്ചു, സാമാന്യം ഭേദപ്പെട്ട പരിക്കുകളുമായി ടി-കക്ഷി ജനങ്ങളുടെ വിശ്വസ്ത ആശുപത്രിയില്‍ കിടപ്പിലായി. ചാലയിലുള്ള ചാര്‍ളി ചേട്ടനെ... പഴയ കാമുകി സംഗീത തട്ടിക്കൊണ്ടു പോയതായി.. ഞങ്ങടെ പാല ലേഖിക അന്നമ്മ അവറാന്‍ അറിയിച്ചു. കണ്ടു കിട്ടുന്നവര്‍ ഉടന്‍ തന്നെ... ഗോംബടീഷന്‍ നടത്തി പണ്ടാരമടക്കുന്ന പൈപ്പള്ളി ചേട്ടനെ ബന്ധപ്പെടണമെന്ന് ചിന്നന്‍ തോമസ് അറിയിച്ചിരിക്കുന്നു.
അല്പസ്വല്പം വായിക്കാന്‍ സുഖമുണ്ടായിരുന്ന സംഗതികളൊക്കെ എഴുതിയിരുന്ന ചിത്രപാരന്‍ ചേട്ടന്‍ ഒരു മാസമായി ഒളിവിലാണ്. ടി-കക്ഷിയെ കണ്ടു കിട്ടുന്നവര്‍ ഉടന്‍ തന്നെ... സരസ്വതി ചേച്ചിയെ വിവരം അറിയിക്കണമെന്ന് ഞങ്ങടെ കേരള ലേഖകന്‍... കുണ്ടറ റപ്പായി അറിയിക്കുന്നു. ബ്ലോഗിലെ കവിതകള്‍ വായിച്ചു കൊങ്ങാന്ടൂരുള്ള ഒരു കുടുംബം ആത്മഹത്യ ചെയ്തു. കൂടാതെ പുതിയ പാചക കുറിപ്പുകള്‍ പരീക്ഷിച്ചു വെങ്ങാനൂര്‍ സ്കൂളിലെ പതിന്നാലു കുട്ടികള്‍ രണ്ടിന് പോകാതെ വിഷമിച്ചു താഴോട്ടും മോലോട്ടും നോക്കിയിരക്കുന്നതായി ഞങ്ങടെ അട്ടപ്പാടി ലേഖകന്‍ ബണ്ടന്‍ കുട്ടപ്പന്‍ അറിയിച്ചു. ചന്ത സോറി ചിന്തയില്‍ വന്ന പടബ്ലോഗുകള്‍ കണ്ടു... ളാഹയിലുള്ള ഒരു നവ വധു ബോധം കെട്ട് വീണതിനാല്‍ കല്യാണം മുടങ്ങി വരന്‍ വായില്‍ നോക്കി ഇരിക്കുന്നു.
വാര്‍ത്തകള്‍ വീണ്ടും അടുത്ത ദിവസം ഇതേ സമയത്ത്. ....
11 comments:
വാര്‍ത്തകള്‍ വീണ്ടും അടുത്ത ദിവസം ഇതേ സമയത്ത്. ....
:)
വാര്‍ത്തകള്‍ക്ക് ഒടുവില്‍ കണ്ടവരുണ്ടോ
എന്ന് ഒരു പരസ്യം കൂടി ആവാമായിരുന്നു.
:)
വാര്‍ത്തകള്‍....തുടരട്ടെ....
:)
ന്റെ കൊളപ്പുള്ളി ലീലേ ...... അടി...ങാ... :)
hha ha..
funny...
ബ്‌ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ
:):)
കവികളെല്ലാം കൂടി കൊളപ്പുള്ളീ ലീലക്ക് വേണ്ടി ക്വൊട്ടേഷന്‍ കൊടുക്കാന്‍ വഴിയുണ്ട്.
എനിക്ക് വയ്യ...
ചിരിച്ചു..
Post a Comment