Sunday, March 22, 2009

അഭിപ്രായ സമന്വയം (ഭാഗം രണ്ട് )

ശ്രീ, കൃഷ്ണ, മൈത്രേയി, അനില്‍ എന്നിവര്‍ പറഞ്ഞതിലെ പൊരുള്‍ മനസ്സിലായി. കാരണം ഇപ്പൊ ബ്ലോഗുകളില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ ചര്‍ച്ചക്ക് പകരം ഗ്രൂപ്പ് തിരിഞ്ഞു ചീത്ത വിളിക്കുകയും പറഞ്ഞ വിഷയത്തില്‍ നിന്നും തന്നെ വ്യതിചലിച്ച് വേറെ കാര്യങ്ങളില്‍ എത്തിച്ചേരുകയുമാണ് പതിവ്. പിന്നെ പേരില്ലാതെ വന്നു എന്തെങ്കിലും ചീത്തകളൊ, പ്രകോപനങ്ങളൊ എഴുതി പോകുക പലരുടെയും ശീലമാണ്. തമാശക്ക് തുടങ്ങുന്നെങ്കിലും മറുപടി വരുമ്പോ ഗൌരവം ആകും. പിന്നെ... ഒരു മാതിരി കൊടുങ്ങല്ലൂര്‍ കാര് മാത്രം കേട്ട് പരിചയിച്ച വാക്കുകള്‍ വെളിയില്‍ വരും.

പൊതുവായ കുറെ കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഇതെന്‍റെ അഭിപ്രയാമാണെ ... ഇഷ്ടമെന്ന് തോന്നുകയനെന്കില്‍ സ്വീകരിച്ചാല്‍ മതി. വളരെ ഗൌരവമായി പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തന്നെ coment option ഇല്‍ പോയി anonymous option മാറുക. വിലാസം ഉള്ളവര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് വയ്ക്കുക. അതുപോലെ നിങ്ങളെഴുതുന്ന ഉള്ളടക്കം ഒരിക്കലും നാലു പാരഗ്രാഫില്‍ കൂടാതെ നോക്കുക. കാരണം വായിക്കുന്നവര്‍ സമയമെടുത്ത് വായിക്കാന്‍ മിനക്കെടില്ല... ഞാന്‍ മുമ്പ് പറഞ്ഞ പോലെ തന്നെ വായിക്കുന്നവരില്‍ 70% പേരും വെറുതെ ഇരിക്കുമ്പോഴല്ല ഇത് വായിക്കുക. ജോലിക്കിടയില്‍ വീണു കിട്ടുന്ന ചില നിമിഷങ്ങളിലാണ് . നീണ്ട ഒരു ലേഖനമാണ് എഴുതാന്‍ ആഗ്രഹിക്കുന്നതെന്കില്‍ അതിനെ ഓരോ ഭാഗങ്ങള്‍ ആക്കി... ഓരോ ദിവസം പോസ്റ്റുക. വായിക്കുവര്‍ക്ക് ആകാംഷയും ഉണ്ടാകും. "മ" പ്രസിധീകരണങ്ങള് ചെയ്യുന്ന അതെ പരിപാടി.. വായനക്കാരേ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് പോകുന്ന വിരുതന്മാര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് എനിക്കറിയാം. എഴുതുമ്പോ ചിലപ്പോ നല്ല മൂടിലോത്തിരി എഴുത്തും. പക്ഷെ അത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ സേവ് ചെയ്തു വച്ചിട്ട് ഓരോ കഷണങ്ങള്‍ പോസ്റ്റുക.

അടുത്തത് .. നിങ്ങള്‍ എഴുതുന്നതിനു വെറുതെ നിങ്ങളെ പ്രകോപിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ഒരു അഡ്രസ്സ് ഉണ്ടാക്കി എന്തേലും അഭിപ്രായം പറഞ്ഞാല്‍.. നമ്മുടെ അമ്മൂമ്മ പറഞ്ഞതോര്‍ക്കുക... "മൌനം വിദ്വാനു ഭൂഷണം" എപ്പടി?

വളരെ സത്യ സന്ധമായി തന്നെ ഓരോ പോസ്റ്റും എഴുതണമെന്നുണ്ട്. ഞാന്‍ തിരഞ്ഞെടുക്കുന്ന വിഷയവും ആളും പോസ്റ്റും നിങ്ങള്‍ വായിച്ചതും അഭിപ്രായങ്ങള്‍ പറഞ്ഞവയും ആവും. പക്ഷെ ഇവിടെ നിങ്ങളുടെ നിഷ്പക്ഷ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു കാരണവശാലും സൌഹൃദം നോക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ എന്റെ പേര് വെളിപ്പെടുത്താതതും.
പിന്നെ അപ്പുമാഷ്, സൂരജ്, സഗീര്‍: സമയമെടുത്ത് ഉത്സാഹം നഷ്ടപ്പെടാതെ സീരിയസ് ആയി തന്നെ കൈകാര്യം ചെയ്യാം കേട്ടോ... :):)

ഇപ്പൊ ഇത്രേം.... വീണ്ടും സന്ധിക്ക വരേയ്ക്കും ബണക്കം.

ഇവടെം കൂടി ചുമ്മാ ഒന്ന് ഞെക്കിക്കോ

7 comments:

വല്യമ്മായി March 22, 2009 at 11:39 AM  

അഭിപ്രായങ്ങളോട് പലതിനോടും യോജിക്കുന്നു.എത്ര പേര്‍ നടപ്പില്‍ വരുത്തും എന്നതാണ് പ്രശ്നം?

ജയകൃഷ്ണന്‍ കാവാലം March 22, 2009 at 12:40 PM  

താങ്കളുടെ മൂന്നു പോസ്റ്റുകളും വായിച്ചു. ഗൌരവമായ ഒരു നിരൂപണമാണ് തങ്കളുടെ ലക്ഷ്യമെന്നു പ്രതീക്ഷിക്കുന്നു. സാഹിത്യത്തിലായാലും, സിനിമയിലായാലും, മറ്റേതു മാധ്യമത്തിലായാലും നിരൂപണം എന്നത് എന്നും, എക്കാലവും കലാകാരന് (സൃഷ്ടാവിന്) പ്രചോദനവും പ്രോത്സാഹനവും ഒപ്പം ഒരു തിരുത്തല്‍ ശക്തി കൂടിയായി നിലനില്‍ക്കുമ്പൊഴാണ് അതിനെ ആരോഗ്യകരമായ ഒരു തലത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്നത്. സൃഷ്ടി എന്നതു പോലെ തന്നെയുള്ള ഒരു കലയാണ് നിരൂപണവും. വ്യക്തിയില്‍ അധിഷ്ടിതമായോ, മുന്‍‍വിധികളുടെ പിന്‍‍ബലത്തിലോ അല്ലാതെ നല്ല എഴുത്തുകാര്‍ക്ക് എന്നും പ്രചോദനവും, തിരുത്തലും നല്‍കാന്‍ കഴിയുന്ന - താങ്കളുടെ തൂലികാനാമത്തെ അന്വര്‍ത്ഥമാക്കുന്ന- ഒരു കൂട്ടുകാരനായിത്തീരാന്‍ താങ്കള്‍ക്കു സാധിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

താങ്കള്‍ സൂചിപ്പിച്ചതു പോലെ ശ്രദ്ധിക്കാതെ പോകുന്നതും, പുറം ലോകമറിയാതെ ഇന്നും നിലനില്‍ക്കുന്നതുമായ ധാരാളം പോസ്റ്റുകളും, ബ്ലോഗര്‍മാരും നമുക്കിടയിലുണ്ട്‌. അവരെ കണ്ടെടുക്കുകയോടൊപ്പം പ്രോത്സാഹനത്തിന്‍റെ ഒരു തിരി വെട്ടമെങ്കിലും കൊളുത്താന്‍ നമുക്കു കഴിയണം. ഈയടുത്തായി ഞാനും ഒരു എളിയ ശ്രമം നടത്തുന്നുണ്ട്‌.

ബൂലോകത്തില്‍ സുനില്‍ പണിക്കര്‍ തുടങ്ങിയവരുടെ നിരൂപണങ്ങള്‍ വളരെ നിലവാരമുള്ളതായി കരുതുമ്പൊഴും, കൂടുതല്‍ പേരും കണ്ണൂം പൂട്ടി -മുഖം നോക്കി- കാച്ചുന്ന കാച്ചുകളാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. നിരൂപണമെന്നാല്‍ ചീത്തവിളിയാണെന്നും, ആസ്വാദനമെന്നാല്‍ ആപാദചൂഡം വര്‍ണ്ണിക്കലാണെന്നുമുള്ള ധാരണയാണോ ഈ ‘ചാപല്യത്തിനു’ പിന്നിലെന്നറിയില്ല. എങ്കിലും കഴിവുള്ളവരെ അനാവശ്യ പ്രോത്സാഹനത്തിലൂടെ അഹങ്കാരികളാക്കി അവരുടെ കഴിവിനെ തല്ലിക്കെടുത്തുന്നതും, തെറി വിളിച്ച് പിന്‍ തിരിപ്പിക്കുന്നതും രണ്ടും ഒരേ പോലെ തെറ്റാണ് എന്നാണ് ഈയുള്ളവന്‍റെ വിശ്വാസം.

അര്‍ഹമായതും, അമിതമാവാത്തതുമായ പ്രോത്സാഹനത്തിലൂടെയും, നിയന്ത്രിതവും,ആരോഗ്യകരവും, വസ്തുനിഷ്ഠവുമായ വിമര്‍ശനങ്ങളിലൂടെയും ഒരു വഴികാട്ടിയും, സഹയാത്രികനുമായി ബൂലോകരോടൊപ്പം വര്‍ത്തിക്കുവാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

സ്നേഹപൂര്‍വം

Kaippally കൈപ്പള്ളി March 23, 2009 at 1:21 AM  

let me tell that you are absolutely wrong in your assumptions about bloggers.

എത്ര വലിയ post ആയാലും. വായിക്കാൻ ഒരു നല്ല കാരണമുണ്ടെങ്കിൽ മാസങ്ങളോളം ജനം അവിടെ വന്നു അതു് വായിക്കും.

ബ്ലോഗിൽ ഉദാഹരണങ്ങൾ നിരവധിയുണ്ടു്.
1) കൊടകരപുരാണം.
2) രാഗേഷിന്റെ ബ്ലോഗു്
3) കൊച്ചുത്രേസ്യ.

ഇതു ഒരുമാതിരി കേരളത്തിലെ പത്രപ്രവർത്തകർ പറയുന്ന മുടന്തൻ statistics അല്ല. Logsഉം, blogger behaviourഉം കഴിഞ്ഞ നാലു വർഷമായി പഠിച്ചതിന്റെ വെളിച്ചതിൽ പറയുന്നതാണു്.

എങ്ങനെ bloggersന്റെ interest എങ്ങനെ കേന്ത്രീകരിച്ചു കൊണ്ടുവരാം എന്ന വിഷയത്തിൽ രസകരമായ ഒരു പരീക്ഷണത്തിലാണു് ഞാനും. malayalam blogger behavior എന്താണെന്നും എങ്ങനെ അവരെ entertain ചെയ്യാം എന്നതിനെ കുറിച്ചാണു് ചർച്ചകൾ നടത്തേണ്ടത്. അല്ലാതെ ആരു് എന്തു് എഴുതണം എങ്ങനെ എഴുതണം എന്നെല്ലാം പരിശോധിക്കാൻ പോയാൽ വെറുതെ ചളമവുകേയുള്ളു.

Its all about capturing their interest and entertaining them. And getting them hooked to your content.

You have it sooooo wrong.

sajan sir March 25, 2009 at 3:32 PM  

The blog is fine, actually it opened a window of friends to me.I live in the desert of Saudi in a deserted style, deprived of contacts and good friends.
If possible include me in your friend list and do write to me
How to write in malayalam? I have no fonts

my id mundursajan@gmail.com

കൂട്ടുകാരന്‍ | Friend March 25, 2009 at 9:34 PM  

സാജന്‍ ഇവിടെ ഞെക്കിയാല്‍ മലയാളം ടൈപാം കേട്ടോ..

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP