ബൂലോക ചരിതം :: ഒരു തുടര്‍ക്കഥ
ശോ എന്‍റെ തേവരേ !!! ... ഈ ചരിത്രം വായിച്ചെടുത്തപ്പോള്‍... കണ്ട മൊഴികള്‍... കണ്ണികളായി ചേര്‍ത്തിരിക്കുന്നു... വായിക്കാന്‍ സന്മനസ്സുള്ള വിശാല മനസ്കര്‍ക്കെല്ലാം വായിക്കാം.... കാരണം ഒരു വിശാല മനസ്കനെ അഭിനന്ദിക്കാന്‍ കൂടിയ വട്ടമേശ സമ്മേളനത്തിലാണ്... ഈ വെളിപ്പെടുത്തല്‍ എല്ലാം വന്നത്.. ബൂലൊകത്തെ യുവതി യുവാക്കള്‍ക്കും അതിനു താഴോട്ടുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണു അടിയന്‍ ഇതിവിടെ കോറിയിട്ടിരിക്കുന്നത്... പിന്നെ.. കാരണവന്മാര്‍ക്ക് വായിക്കുമ്പോ പഴയതൊക്കെ അയവിറക്കാം.
ഈ കഥ വായിച്ചപ്പോള്‍. പണ്ട് സ്കൂളില്‍ പഠിച്ചിട്ടുള്ള രാജവംശങ്ങളുടെ ചരിത്രം ഓര്‍മ വന്നു... മുഗള്‍ സാമ്രാജ്യം, മൌര്യ സാമ്രാജ്യം അങ്ങനെ പലതും... ആ കഥകളിലെ പോലെ തന്നെ... ഒരു സാമ്രാജ്യത്തിന്റെ ഉദയം ഒരു രാജാവ് തുടങ്ങി വയ്ക്കുകയും... പിന്നെ..പിന്തുടര്‍ന്ന് വന്ന രാജാക്കന്മാര്‍ സാമ്രാജ്യം വിപുലപ്പെടുത്തുന്നതും . എല്ലാം നിങ്ങള്‍ക്ക് ഈ കണ്ണികളിലൂടെ വായിക്കാം. മുഗള്‍ സാമ്രാജ്യത്തിലെ പ്രധാന ഭരണ പരിഷ്ക്കാരങ്ങള്‍ നടത്തിയ അക്ബറിനെപോലെയും അദ്ധേഹത്തിന്റെ മന്ത്രി ചിരിപ്പിച്ചു കൊല്ലുന്ന ബീര്‍ബലിനെയും പോലുള്ള താരങ്ങളെ നിങ്ങള്‍ക്ക് ഇവിടെയും പരിചയപ്പെടാം.. ഈ എളിയവന്റെ ശ്രമം ഫലപ്രദമായി എന്നുള്ള സന്തോഷത്തോടെയും എനിക്ക് ഈ ചരിത്രം വായിക്കാന്‍ ബുക്ക് അയച്ചു തന്ന ബീരാന്‍ കുട്ടിയോടുമുള്ള നന്ദിയും രേഖപ്പെടുത്തി വിടകൊള്ളട്ടെ...
കണ്ണികള്‍ ഇവിടെ : ഒന്ന് , രണ്ട്
12 comments:
ബൂലൊകത്തെ യുവതി യുവാക്കള്‍ക്കും അതിനു താഴോട്ടുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണു അടിയന്‍ ഇതിവിടെ കോറിയിട്ടിരിക്കുന്നത്... പിന്നെ.. കാരണവന്മാര്‍ക്ക് വായിക്കുമ്പോ പഴയതൊക്കെ അയവിറക്കാം.
"വടകര ബ്ലോഗ് മീറ്റ്"സുഹൃത്തുക്കളേ,ബ്ലോഗിങ്ങിൽ താൽപര്യ മുള്ള അഡ:സി ഭാസ്കരൻ, നാരായണ നഗരം കുട്ടികൃഷ്ണൻ,ഒഡേസ സത്യൻ ,കെ എം ബാബു, ഷർളിൻ,എടച്ചേരി ദാസൻ എന്നിവർ 24ന് വടകര ടി ബിയിൽ ഒത്തു ചേർന്നു കൊണ്ട് മെയ് 23 ന് വടകര ടൗണിൽ വളരെ വിപുലമായ രീതിയിൽ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാൻ തീരുമാന മെടുത്തിരിക്കയാണ്.ബ്ലോഗ് മീറ്റ് വിജയിപ്പിക്കുന്നതിന്നുള്ള പ്രവർത്തനത്തനം ആരംഭിച്ചു.പങ്കെടുത്തു വിജയിപ്പിക്കാൻ അഭ്യർത്തിക്കുന്നു.ബന്ധപ്പെടുന്നതിന്ന് 9495317992 ൽ വിളിക്കുക.
ഈ വിശേഷം ഇവിടെ പങ്കുവെച്ച കൂട്ടുകാരനു നന്ദി.
വിശ്വപ്രഭക്കു ഒരു വലിയ നമസ്‌ക്കാരം.
ഈ ബൂലോകത്തെ ഇന്നുകാണുംവിധമാക്കി മലയാളഭാഷക്കു കമ്പ്യൂട്ടര്‍ ലോകത്തു സിംഹാസനമൊരുക്കിയ ഓരോ കണ്ണികള്‍ക്കും ഈയുള്ളവന്റെ പ്രണാമം.
സഗീര്‍ പണ്ടാരത്തിലിന്റെ ഒരു പോസ്റ്റിനു വിശ്വപ്രഭ ഒരു കമന്റ് എഴുതിയിരിക്കുന്നത് ഒരിക്കല്‍ വായിച്ചിരുന്നു. സംസ്കാരശുദ്ധമായ ആ ഒരു കമന്റു ഇതുപോലെ എഴുതാന്‍, ആധികാരികതയോടെ കാര്യങ്ങള്‍ പറയാന്‍
ഈ ബൂലോകത്തില്‍ യോഗ്യരായ ഇങ്ങനെ ചിലരുണ്ടെന്നു ഇന്നുള്ളവര്‍ എപ്പോഴും ഓര്‍ക്കേണ്ടതാണ്. ഓര്‍ക്കുക, പരസ്‌പരം ഗോഗ്വാ വിളിക്കുവാന്‍ പോലും നമുക്കു ഈ ഭാഷയുടെ സഹയായം വേണം. കൂട്ടായി യത്നിച്ചു മലയാളഭാഷയെ ഇന്നത്തെ തലമുറക്കു സമ്മാനിച്ച ഓരോ കണ്ണികള്‍ക്കും ഒരിക്കല്‍കൂടി എന്റെ വിനീത പ്രണാമം.
ബ്ലോഗിനക്കരെത്തേവര്‍ കനിയട്ടെ, ബ്ലോഗ് നീണാള്‍ വാഴട്ടെ
കൂട്ടുകാരൻ ഈ വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ പ്രയത്നത്തിന് നന്ദി. മലയാള ബ്ലോഗിംഗിന്റെ വിശദമായ ചരിത്രങ്ങൾ ഇവിടെ പലരുടേയും അറിവിലൂടെ പുറത്ത് വന്നപ്പോൾ ഇനിയും ഒരുപാട് അറിയാനുണ്ടെന്ന് തോന്നി. നന്ദി... ബീരാങ്കുട്ടിയടക്കം ഇവിടെ വിവരങ്ങൾ പങ്ക് വച്ച എല്ലാവർക്കും നന്ദി.
ബൂലോഗം നീണാൾ വാഴട്ടേ..
all the best.... to blog puranams...
പ്രീയപ്പെട്ട കൂട്ടുകാരാ,
ശരിക്കും നല്ല കൂട്ടുകാരന്‍...
വളരെ അധികം ഈ ദിവസങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു,ഇനം തിരിച്ചിട്ടതിനാല് ബ്ലോഗില്‍ വേഗത്തില്‍ എത്തി ചേരാം ഇഷ്ടമുള്ളവ തിരഞ്ഞ് സ്മയം പോകുന്നില്ല. നന്ദി...
പ്രിയപ്പെട്ട കൂട്ടുകാരാ
എന്റെ ബ്ലോഗ് ഫോളോ ചെയ്യുന്നതിനും കമന്റ് ഇട്ടതിനും (താന്കള്‍ തന്നെ ആണ് ആ അനോണിമസ് എന്ന് ഞാന്‍ വിശ്വസിക്കുന്നു) നന്ദി. ഒരു ചെറിയ സഹായം ചോദിച്ചോട്ടെ. എന്റെ ശരിയായ ബ്ലോഗ് http://asdofindia.blogspot.com/ ആണ് . പക്ഷെ താങ്കള്‍ ഫോളോ ചെയ്യുന്നതും http://blogpuranamkannadi.blogspot.com/ എന്ന സ്ഥലത്തിട്ടിരിക്കുന്നതും എന്റെ തന്നെ മറ്റൊരു ബ്ലോഗ് ആയ http://text-asdofindia.blogspot.com/ ആണ്.
ദയവു ചെയ്തു രണ്ടാമത് പറഞ്ഞ ബ്ലോഗിനെ ഒഴിവാക്കി, ആദ്യത്തെ ബ്ലോഗിനെ അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കണം എന്ന് അഭ്യര്‍ത്തിച്ചുകൊള്ളുന്നു
Thank you
കൂട്ടുകാരാ,
എനിക്കും താല്പര്യമുണ്ട് എല്ലാരേയും കുറിച്ച് അറിയാന്‍ .കാത്തിരിക്കുന്നു,
വേറൊരു കൂട്ടുകാരന്‍
താങ്കളുടെ പ്രയത്നത്തിന് നന്ദി ... തീര്‍ച്ചയായിട്ടും എന്നേപ്പോലുള്ള ബൂലോഗ ശിഷുക്കള്‍ക്ക് ഈ ലിങ്കുകള്‍ ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നു എന്നതു പറയാതിരിക്കാന്‍ വയ്യ..
ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട് സസ്നേഹം രസികന്‍
അറിവുകള്‍ പങ്കു വച്ചതിന് ഒരു പാടു നന്ദി.
Post a Comment