Sunday, March 22, 2009

അഭിപ്രായ സമന്വയം ( ഭാഗം ഒന്ന് )

ഈ സംരഭത്തില്‍ വന്നു അഭിപ്രായങ്ങള്‍ അറിയിച്ച സര്‍വശ്രീ : കാപ്പിലാന്‍, മാണിക്യം, ശ്രീ@ശ്രേയസ്, കാന്താരിക്കുട്ടി, കൃഷ്ണ.തൃഷ്ണ, അനില്‍@ബ്ലോഗ്, ശ്രീക്കുട്ടന്‍, ഷൌട്ട്, MMP, അപ്പു മാഷ്, ശ്രീ, ADS, സാബിത്, അങ്കിള്‍, നന്ദകുമാര്‍, അനോണിമാഷ്, സ്മിത ആദര്‍ശ്, സ്മിത, ദീപക്, മൈത്രേയി, ശ്രീഹരി, തേജസ്വിനി, ജ്വാല, സുപ്രിയ, ചെറിയനാട്, ചിതല്‍, ഏകലവ്യന്‍, പകല്‍കിനവന്‍, മലയാളം സോങ്ങ്സ്, ഹരിഷ് തൊടുപുഴ, വഹാബ്, എഴുത്തുകാരി, രഘുനാഥന്‍, ചെലക്കാണ്ട് പോടോ, സുവര്‍ണ, സൂരജ്, സഗീര്‍, അല്ഫോന്‍സക്കുട്ടി, കുമാരന്‍, ശ്രദ്ധേയന്‍, പഥിക്, ജയകൃഷ്ണന്‍ കാവാലം, തോന്ന്യവാസങ്ങള്‍, ധൂമകേതു, വേണു, പാറുക്കുട്ടി, പാക്കരന്‍, കനല്‍, ചെറിയനാടന്‍ , ചിതല്‍, ഷിഹാബ് , ചാണക്യന്‍, ,കുളം കലക്കി , eccentric എന്നിവരോടുള്ള അകൈതവമായ നന്ദി ആദ്യമേ അറിയിക്കട്ടെ.
ഇവിടെ വന്നവരുടെയെല്ലാം എഴുത്ത് കുറിപ്പുകള്‍ വിലാസങ്ങള്‍ ഉള്‍പ്പെടെ നിങ്ങള്‍ എഴുതി തന്ന പോലെ തന്നെ താഴെ എഴുതി വച്ചിട്ടുണ്ട്. നോക്കുമല്ലോ . കത്തയച്ചും, പത്രത്തില്‍ പരസ്യം ചെയ്തും വിളിച്ചിട്ടും വരാത്തവരുടെ പേര് കൊടുത്തിട്ടില്ല. ഇങ്ങു വരെ നടന്നു വരണ്ടേ? വണ്ടി പിടിച്ചു വരില്ല...ഒറ്റക്കെ വരൂ.. ചിലപ്പോ വന്നു നൂറടി മാറി നില്‍പ്പുണ്ടാവും...ഇവിടെ ഇവന്മാര്‍ എന്താ ഈ ചെയ്യുന്നതെന്ന് നോക്കികൊണ്ട്. ഉം നമുക്ക് കാര്യത്തിലേക്ക് വരാം .


ഇനി അങ്കിള്‍ , ശ്രീ , അനില്‍ . ബ്ലോഗ് , കൃഷ്ണ.തൃഷ്ണ , മാണിക്യന്‍, സൂരജ് , സഗീര്‍ , ധൂമകേതു , അപ്പു മാഷ് , സുപ്രിയ , മൈത്രേയി , തോന്ന്യവാസങ്ങള്‍ (പേരില്‍ ഞെക്കിയാല്‍ പറഞ്ഞത് കാണാം) എന്നിവര്‍ പറഞ്ഞത് കൂട്ടി വായിക്കുമ്പോ എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പറയാം.

മാണിക്യത്തിന്റെ അഭിപ്രായം സ്വീകരിച്ചു കഴിഞ്ഞു. അങ്കിള്‍ പറഞ്ഞ കാര്യം വളരെ സത്യമാണ്. "സമയം". കാരണം ഈ ബ്ലോഗില്‍ എഴുതുന്നതും വായിക്കുന്നതുമായ ആള്‍ക്കാര്‍ 70% എങ്കിലും ജോലിക്കിടയില്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ്‌ ഇവയെല്ലാം . വീട്ടില്‍ ചെന്നാല്‍ കുടുംബായി കഴിയുന്നവര്‍ ഇതിന്‍റെ പിറകെ പോയാല്‍ ഭര്‍ത്താവ്/ അല്ലെങ്കില്‍ ഭാര്യ...അന്നത്തെ വൈകിട്ടത്തെ കാര്യം തഥൈവ എന്ന് പറഞ്ഞാല്‍ മതിയല്ലോ... ഹി ഹി . പിന്നെ വായിക്കനിരുന്നലോ അഗ്രിഗേറ്റഴ്സ് സൈറ്റില്‍ കാണുന്നതൊക്കെ ക്ലിക്കി നോക്കും. ശ്രദ്ധിക്കപ്പെടുന്ന തലെക്കെട്ടുകള്‍ മാത്രമേ ക്ലിക്കൂ..ശരിയല്ലേ? അതിലും ഉള്ളടക്കം കൂടുതല്‍ ഉണ്ടെങ്കില്‍ ആദ്യത്തെ പാരഗ്രാഫ് വായിച്ചിട്ട് ...മുഴുവന്‍ വായിച്ചില്ലേ... നന്നായി , കൊള്ളാം, കിടിലം, ആശംസകള്‍ എന്നീ അഭിപ്രായങ്ങള്‍ പറഞ്ഞു പോകുന്നവരാണ് 90% ഉം. ഇരുത്തി വായിച്ചു 2,3 വരി മറുപടി എഴുതുന്നവര്‍ ചുരുക്കം. പക്ഷെ അങ്ങനുള്ള മറുപടി കൊണ്ടേ അടുത്ത നല്ല ഒരെണ്ണം സ്രിഷ്ടിക്കാന്‍ സാധിക്കൂ... അതുകൊണ്ട് എന്‍റെ ദൌത്യത്തില്‍ താല്പര്യം ഇല്ലെങ്കില്‍ പോലും ജോലിയില്‍ നിന്നും വിരമിച്ചു വീട്ടില്‍ വെറുതെ ഇരുന്നു സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്ന് മാത്രം നോക്കുന്ന (ഹി ഹി ) അങ്കിള്‍ കൂടി സഹകരിക്കുമെന്കില്‍ ഇന്ന് തന്നെ ഈ ദൌത്യത്തിലെ സഹകാരി ആയി ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് വീട്ടില്‍ കിട്ടും. അറിയിക്കുക.
ഇനി സുപ്രിയ പറഞ്ഞത്‌ നോക്കാം . ഒരാളെങ്കിലും വായിച്ചു ഒരഭിപ്രായം പറഞ്ഞാല്‍ എഴുതുന്നവര്‍ക്ക് പ്രചോദനം കൂടും. കൂടുതല്‍ നല്ല സൃഷ്ടികള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാം. നമ്മള്‍ പലരും വായിച്ചിട്ട് പോകുന്നതല്ലാതെ അഭിപ്രായങ്ങള്‍ പറയാന്‍ മിനക്കെടാറില്ല. മറ്റേത് മാധ്യമത്തില്‍ നിന്നും വ്യത്യസ്ഥമായി എഴുത്തുകാരും വായനക്കാരും തമ്മില്‍ സംവദിക്കാന്‍ പറ്റുന്ന ഈ മാധ്യമത്തിന്‍റെ അഭിപ്രായ സൌകര്യം തന്നെയാണ് എല്ലാവരെയും എറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതുപോലെ ഒരു പോസ്റ്റ്, ഉദാഹരണത്തിന് പറഞ്ഞാല്‍ ചിന്തകളോ, സമകലികാമോ ആയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോ അഭിപ്രായ സമന്വ്യതിലൂടെ മാത്രമേ അത് പൂര്‍ണമാകൂ.. കഥയും, കവിതയും, ഫോട്ടോയും എല്ലാം അവരവരുടെ കലാ സൃഷ്ടികള്‍ ആണ്. നല്ലതെങ്കില്‍ അങ്ങനെ അല്ല ചീത്ത എങ്കില്‍ അങ്ങനെ നമുക്ക് പറയാം. പരസ്പരം കൂട്ടുകാര്‍ ആണെങ്കില്‍ ചീത്ത ആണെങ്കില്‍ പോലും നല്ലതെന്ന് പറഞ്ഞിട്ട പോകും. സൌഹൃദം നഷ്ടപ്പെട്ടാലോ എന്ന ഭയം. പക്ഷെ ഉത്തമ സുഹൃത്ത് എപ്പോഴും വഴികാട്ടിയാവണം. തെറ്റ് ചൂണ്ടിക്കാണിക്കുക തന്നെ വേണം. അപ്പൊ പോസ്ടിനെക്കള്‍ നല്ല അഭിപ്രായങ്ങള്‍ ഉണ്ടെന്നുള്ളതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുകയാണ്. അഭിപ്രായ നിരൂപണ ജ്വാലി സുപ്രിയ ചെയ്യുമെന്ന് വിശ്വസിക്കാം. :)
ധൂമകേതു പറഞ്ഞ കാര്യം ശ്രധിക്കാഞ്ഞതല്ല. ഇവിടെ വന്നു അഭിപ്രായം പറഞ്ഞവരുടെ മാത്രമേ ലിങ്ക് തല്ക്കാലം കൊടുത്തിട്ടുള്ളൂ. പലരുടെയും ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം . കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗിലേക്ക് മാത്രം ലിങ്ക് കൊടുക്കും. പക്ഷെ ... മാസത്തില്‍ ഒന്നോ രണ്ടോ എങ്കിലും നല്ല കിടിലം പോസ്റ്റുകള്‍ എഴുതുന്ന കക്ഷികളെ ആരും കാണാറില്ല. ചിന്തയില്‍ refresh ബട്ടണ്‍ ക്ലിക്കിയില്ലെങ്കില്‍ ലിസ്റ്റ് ആകില്ല. പലരും അക്കാര്യം മറന്നു പോകാറുണ്ട്. അങ്ങനെ പല നല്ല ബ്ലോഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഇവിടെ വരുന്നവരെയെല്ലാം അവയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് എന്‍റെ പ്രധാന ദൌത്യം. അതുകൊണ്ടാണ്.. പലര്‍ക്കും കാണാപാഠമായ പല സൈടിലെക്കും ലിങ്ക് കൊടുക്കാഞ്ഞത്. ഉദാഹരണത്തിന് ഒരു സമകാലിക പ്രശ്നം അവതരിപ്പിച്ച ഈ പോസ്റ്റ് നിങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ട്.? ആരും തന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം അല്ലെ ? ഇത് വായിക്കുന്ന വനിതകള്‍ ഘോരോവോ ചെയ്യില്ലെന്ന് വിശ്വസിക്കുന്നു.
ഇനിയുള്ള അഭിപ്രയങ്ങളിലെക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ അടുത്ത ലക്കത്തില്‍ തുടരാം. ഇല്ലെങ്കില്‍ ആ ദൌത്യം അങ്കിളിനു ചെയ്യാവുന്നതല്ലേ ഉള്ളൂ... ഒന്നുമില്ലെങ്കില്‍ വെറുതെ ഇരിക്കുവല്ലേ? മറ്റു വിഷയങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ട പ്രദക്ഷിണം മറന്നിട്ടില്ല.... കഥകള്‍, കവിതകള്‍,സംഗീതം, ഓര്‍മ്മക്കുറിപ്പുകള്‍‍, വരകള്‍, സ്വതന്ത്ര ചിന്തകള്‍, യുക്തിവാദം, ബ്ലോഗ് ഇവന്ടുകള്‍ , അനോണികള്‍, മല്‍സരങ്ങള്‍, അങ്ങനെ നിരവധി കാഴ്ചകളുമായി വീണ്ടും എത്തുമെന്ന് പറഞ്ഞുകൊണ്ട് വിടകൊള്ളട്ടെ.
ഇവടെം കൂടി ചുമ്മാ ഒന്ന് ഞെക്കിക്കോ

4 comments:

കൂട്ടുകാരന്‍ | Friend March 22, 2009 at 9:21 AM  

കൂടുതല്‍ അഭിപ്രായങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ നന്നായേനെ.

Akshay S Dinesh March 22, 2009 at 1:08 PM  

ഒരു സമകാലിക പ്രശ്നം അവതരിപ്പിച്ച ആ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. വളരെ വളരെ നന്ദി. തുടര്‍ന്നും ഇത് പോലുള്ള കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിയട്ടെ

SreeDeviNair.ശ്രീരാഗം March 22, 2009 at 5:15 PM  

പ്രിയകൂട്ടുകാരാ,

ഇഷ്ടമായീ...
ആശംസകള്‍...ശ്രീദേവിനായര്‍

മനസറിയാതെ March 23, 2009 at 12:47 AM  

നല്ല ആശയം... നിഷ്പക്ഷമായ നിരുപണങ്ങള്‍ പ്രതീക്ഷിക്കുന്നു.....ആശംസകള്‍

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP