Saturday, March 21, 2009

ചില ബ്ലോഗ് കാഴ്ചകള്‍ (ഒന്നാം ഭാഗം)

ഇവിടെ നിത്യ സന്ദര്‍ശകനായ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പങ്കു വയ്ക്കാം. പലരും യാത്ര വിവരണങ്ങള്‍ എഴുതാറുണ്ടല്ലോ.. എന്റെ യാത്ര ബ്ലോഗുകളിലൂടെയാണെന്നു മാത്രം. നന്മയും തിന്മയും, സുഖവും ദുഖവും, പോസിറ്റീവും നെഗടിവും ലോകത്തെവിടെയുമുണ്ട്. ഇവയൊലൊന്നിനും ഒറ്റക്ക് നിലനില്പില്ല. ബ്ലോഗിലുള്ള എല്ലാ കാര്യങ്ങളേയും കുറിച്ച് മൊത്തത്തില്‍ ഒരവലോകനം നടത്താനുള്ള ശ്രമമാണ്‌ ഞാനിവിടെ നടത്തുന്നത്. അതിനുശേഷം വിശദമായി നമുക്ക് ഓരോന്നിലെക്കും വരാം. അതുകൊണ്ട് ഈ എളിയ സംരഭത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ വന്നിട്ടുന്ടെന്കില്‍ സദയം പൊറുത്ത് അത് തിരുത്തി തരണമെന്ന് പറഞ്ഞുകൊന്ട്ട് തന്നെ തുടങ്ങട്ടെ.

ഒരു യാത്ര
( ഓട്ടപ്രദക്ഷിണം) നടത്തി നമുക്കെല്ലാം ഒന്നു പരിചയപ്പെടാം. നിങ്ങള്‍ റെഡി ആണെങ്കില്‍ എന്റെ കൂടെ പോന്നുകൊള്ളൂ.. കണ്ടു പോകുന്ന കാര്യങ്ങള്‍ കുറിച്ച് വയ്ക്കുക. നമുക്ക് ഓരോ ദിവസവും ഓരോന്നിലെക്ക് തിരിച്ചു വന്നു..കൂടുതല്‍ ഗഹനമായ പഠനം നടത്താം.

ആദ്യം നമുക്ക് ബ്ലോഗ് വഴി ലോക കാരുണ്യത്തിനു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരെ കാണാം. ബ്ലോഗില്‍ എഴുതാന്‍ മാത്രമല്ലാതെ അതിലൂടെ തന്നെ കൂടുകരെ കണ്ടെത്തി മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് കാട്ടുന്ന ബൂലോക കരുണ്യത്തിനു ഒരു പ്രണാമം അര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ കാണിക്കയിട്ട് ഒരു മെഴുകുതിരിയും കത്തിച്ചു നിസ്കരിച്ചു മടങ്ങാം. കാണിക്ക ശക്തിക്കും യുക്തിക്കും അനുസരിച്ചുള്ളതയിക്കൊള്ളട്ടെ.




ഇനി നമുക്ക് സഹായ ഹസ്തങ്ങളുമായി വിഹരിക്കുന്ന സാങ്കേതിക രാജാക്കന്മാരെ പരിചയപ്പെടാം. തന്‍റെ എഴുത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രയോജനം ഉണ്ടാകണമെന്ന് വിചാരിച്ചെഴുതുന്ന നിരവധി ബ്ലോഗുകള്‍ ഇവിടെയുണ്ട്. അതിലാദ്യം തന്നെ.. ബ്ലോഗ് എഴുതാന്‍ പ്രേരിപ്പിക്കുകയും ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തരികയും ചെയ്യുന്ന അപ്പുച്ചേട്ടനെ സ്മരിച്ചുകൊള്ളട്ടെ. കൂടാതെ സാബിത്തിന്റെ ലൈവ് മലയാളം, മുള്ളൂക്കാരന്റെ ഇന്ദ്രധനുസ്, ഹരിയുടെ സാങ്കേതികം , രാഹുലിന്റെ ഇന്ഫ്യൂഷന്‍ ‍, ശ്രീയുടെ ടെക്ക് ഇന്‍ ലുട്ടുവിന്റെ ടൈംപാസ്സ് എന്നിവയും വിസ്മരിച്ചുകൂടാ. സാധാരണ രീതിയില്‍ എഴുതാന്‍ ഒരു പേനയുടെയും കടലാസിന്ടെയും ആവശ്യം മാത്രമേ ഉള്ളൂ...പക്ഷെ ഇവിടെ ഒരു സാന്കേംതികത അത്യാവശ്യം വശമാക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. ഇവരിലൂടെ ബ്ലോഗുകളെ പറ്റി മാത്രമല്ല കമ്പ്യുടെരിന്ടെ അപാര സാധ്യതകളും അറിയാന്‍ പറ്റും. ശരി അവിടെ അധികം നോക്കി നില്‍ക്കാതെ കൂടെ വരിക. നമുക്ക് അടുത്തതിലേക്ക് പോകാം .

നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നതും പഠിച്ചു കഴിഞ്ഞതും, കേട്ടിട്ടില്ലത്തതും കണ്ടിട്ടില്ലതുമായ നിരവധി അറിവുകള്‍ / വിവരങ്ങള്‍ ഉണ്ടെന്ന് അറിയാമല്ലോ . അവയൊക്കെ വളരെ സരസവും ലളിതവുമായി നമ്മുടെ മാതൃഭാഷയില്‍ കൈകാര്യം ചെയ്തു നമ്മളിലെത്തിക്കുന്നവരുടെ സന്മനസ്സിനെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. ഉദാഹരണം പറഞ്ഞാല്‍ അങ്കിള്‍, ജോസഫ് ആന്റണി, ഉമേഷേട്ടന്‍, കേരളഫാര്‍മര്‍, ഷിജു, സൂരജ് , സെബിന്‍ അങ്ങനെ നിരവധിപേര്‍.

ഇപ്പോള്‍ നിങ്ങള്‍ നടന്നും കണ്ടും കേട്ടും ക്ഷീണിച്ചു കാണുമെന്നറിയാം. എന്‍റെ കൂടെ വന്നവര്‍ ചിലര്‍ എവിടെയൊക്കെയോ തങ്ങി പോയെന്നുമറിയാം. അപ്പോള്‍ നമുക്ക് രുചികരങ്ങളായ ഭക്ഷണം എന്തെങ്കിലും അകത്താക്കാം. അതോടൊപ്പം അല്പം തമാശും, ആക്ഷേപ ഹാസ്യങ്ങളും ഒക്കെ ആകാം എന്താ? ആദ്യം ഭക്ഷണം. സ്മിതയുടെ കയ്യില്‍ ദാ ഇങ്ങനെ ഒത്തിരി നുറുങ്ങു വിദ്യകള്‍ ഉണ്ട്. കൂടാതെ കറിവേപ്പിലയും കൂടി ആകുമ്പോഴോ.. ശോ വായില്‍ വെള്ളം വന്നല്ലേ? കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് ഇവരെയും കൂടി പരിചയപ്പെടാം.

ഒറ്റയാന്മാരെ പോലെ ഇവിടെ പുലികളായി വാണവരും ഇപ്പൊ വാഴുന്നവരും കൂവി തെളിഞ്ഞവരും തളര്‍ന്നവരും ഇപ്പോഴും സധൈര്യം കൂവി കൊണ്ടിരിക്കുന്നവരും ഉണ്ട്. ആദ്യം ആ കൂവി തളര്‍ന്നിരിക്കുന്ന കക്ഷിയെ നോക്കാം. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ കക്ഷിയെ ഊഹിച്ചു കാണും. കൊടകര നിവാസിയായ സാക്ഷാല്‍ വിശാലന്‍ തന്നെ. ഇങ്ങനെയും പുരാണങ്ങള്‍ എഴുതാന്‍ പറ്റുമെന്നു എനിക്കും മനസ്സിലായത് കക്ഷിയുടെ അടുത്തെത്തിയപ്പോഴാണ്‌. എന്തായാലും തന്‍റെ സാന്നിധ്യം കൊണ്ട്ട് മറ്റുള്ളവരുടെ ടെന്‍ഷന്‍ അകറ്റിയിരുന്ന അദ്ദേഹത്തോട് വീണ്ടും തിരിച്ചു വരാന്‍ പറഞ്ഞു കൊണ്ട് അടുത്ത പുലികളിലെക്ക് പോകാം.

ബെര്ളിത്തരത്തിലൂടെ നമ്മളെ നിത്യവും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ആ പാലാക്കാരന്‍ അച്ചായന് ഒരു പൂച്ചെണ്ട് നല്കികൊന്ട് തോന്ന്യാശ്രമങ്ങളിലൂടെ നമുക്ക് ചിരിക്കാനും ആലോചിക്കാനും വക നല്‍കുന്ന കാപ്പിലാന്‍ ചേട്ടായിക്കും, അവലോകനങ്ങളിലൂടെ പ്രശംസ പിടിച്ചു പറ്റിയ കൂതറക്കും നന്ദി പറഞ്ഞുകൊന്റ്റ് ഇന്നത്തെ യാത്ര അവസാനിപ്പിക്കാം.

നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളില്‍ നിങ്ങക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് സംഗതി തുടങ്ങുമെന്നെനിക്ക് വിശ്വാസമുണ്ട്. പക്ഷെ അതുകൊണ്ട് കാര്യമില്ല. നിങ്ങള്‍ എഴുതിയ ഡയറി കുറിപ്പുകള്‍ അവിടെ കിടന്നു പോകാതെ അവയെ മറ്റുള്ളവരില് എത്തിക്കുന്ന കക്ഷികള്‍ നമ്മുടെ ഇടയിലുണ്ട്. ചിന്ത, തനി മലയാളം, പുഴ, ബ്ലോഗ് ലോകം എന്നിവ മുമ്പിട്ട് നില്‍ക്കുന്നു. അവര് കനിഞ്ഞാലെ നിങ്ങളെഴുതുന്നത് ചവറായാലും കസവയാലും മറ്റുള്ളവരുടെ അടുത്തെതൂ.. അതായത് വിവാഹ പരസ്യം കയ്യില്‍ വചിട്ട് കാര്യമില്ല.. പത്രത്തില്‍ കൊടുക്കണമെന്ന്. ഇല്ലെങ്കില്‍ അറിയാല്ലോ...ഹി ഹി. എന്‍റെ കാര്യം തന്നെ എടുക്കുക. ഇതൊക്കെ എഴുതി വച്ചിട്ട് ചര്‍ച്ചാ വേദികളിലും, വീടുകളിലും, പൊതു സ്ഥലങ്ങളിലും ഒക്കെയായി നോട്ടീസ് വിതരണം നടത്തിയാലെ നിങ്ങളറിയൂ. ഇത് വായിക്കുന്ന അഗ്ഗ്രെഗടൊര്‍സ് പരിഗണിക്കുമെന്നു വിശ്വസിക്കാം അല്ലെ ?

നാളെ നമുക്ക് കഥകള്‍, കവിതകള്‍,സംഗീതം, ഓര്‍മ്മക്കുറിപ്പുകള്‍‍, വരകള്‍, സ്വതന്ത്ര ചിന്തകള്‍, യുക്തിവാദം, ബ്ലോഗ് ഇവന്ടുകള്‍ , അനോണികള്‍, മല്‍സരങ്ങള്‍, അങ്ങനെ നിരവധി കാഴ്ചകള്‍ കാണാനുണ്ട്.

?

ആഫ് : എനിക്കറിയാന്‍ പാടില്ലാതെ അഗ്രഗാറ്ററകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്. അവയെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഈ സംരംഭം. ഞാന്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയവരെ കണ്ടെത്തി എന്നോട് പറയുമെന്ന് വിശ്വസിച്ചോട്ടെ.

46 comments:

ഒരു ഈശ്വരവിശ്വാസി March 20, 2009 at 11:29 PM  

ഒരു യാത്ര ( ഓട്ടപ്രദക്ഷിണം) നടത്തി നമുക്കെല്ലാം ഒന്നു പരിചയപ്പെടാം. നിങ്ങള്‍ റെഡി ആണെങ്കില്‍ എന്റെ കൂടെ പോന്നുകൊള്ളൂ.. കണ്ടു പോകുന്ന കാര്യങ്ങള്‍ കുറിച്ച് വയ്ക്കുക. നമുക്ക് ഓരോ ദിവസവും ഓരോന്നിലെക്ക് തിരിച്ചു വന്നു..കൂടുതല്‍ ഗഹനമായ പഠനം നടത്താം...........

നാളെ നമുക്ക് കഥകള്‍, കവിതകള്‍, ഓര്‍മ്മക്കുറിപ്പുകള്‍‍, വരകള്‍, സ്വതന്ത്ര ചിന്തകള്‍, യുക്തിവാദം, ബ്ലോഗ് ഇവന്ടുകള്‍ , മല്‍സരങ്ങള്‍, അങ്ങനെ നിരവധി കാഴ്ചകള്‍ കാണാനുണ്ട്.

ആഫ് : എനിക്കറിയാന്‍ പാടില്ലാതെ അഗ്രഗാറ്ററകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്. അവയെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഈ സംരംഭം. ഞാന്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയവരെ കണ്ടെത്തി എന്നോട് പറയുമെന്ന് വിശ്വസിച്ചോട്ടെ.

Unknown March 21, 2009 at 12:34 AM  

നല്ല ആശയം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

മാണിക്യം March 21, 2009 at 1:10 AM  

നല്ല സംരംഭം
ഇവിടെ ഒരു നല്ല ബ്ലൊഗ് ലിസ്റ്റ് കൂടെ തരപ്പെടുത്താമോ?
സഞ്ചാരം,
കഥ
കവിത
ചിത്രങ്ങള്‍
കാര്‍ട്ടൂണ്‍
നിരൂപണം
ഗ്രൂപ്പ് ബ്ലോഗുകള്‍
മത്സരങ്ങള്‍
പാചകം
ഇങ്ങനെ തരം തിരിച്ച് ഇട്ടാല്‍ വായന
കുറെ എളുപ്പവും വേഗത്തിലും ആവും
പല നല്ല ബ്ലോഗും പലപ്പോഴും കണാറില്ല.
ഒരു ലൈബ്രറി പോലെ സെറ്റ് ചെയ്ത്
ബ്ലോഗിന്റെ പേര്‍ [അല്ലങ്കില്‍ ബ്ലോഗര്‍]
ലിങ്ക് ഇവ ഇട്ടിരുന്നാല്‍ മതി.
എതു ക്യാറ്റഗറി പോസ്റ്റ് എന്ന് തിരിച്ചറിയാന്‍ സഹയമാകും.

ഉദാഹരണം ഈ ആഴ്ചയിലെ പോസ്റ്റുകള്‍
കഥ/ കവിത/ ചിത്രങ്ങള്‍/ ഇങ്ങനെ തലകെട്ടില്‍ ക്രമീകരിക്കാം
ഒരഭിപ്രായം ആണേ ..
സ്വീകരിക്കാം അല്ലങ്കില്‍ തിരസ്കരിക്കാം
നന്ദി...

കൂട്ടുകാരന്‍ | Friend March 21, 2009 at 3:34 AM  

മണിക്യതിന്റെ അഭിപ്രായം ഇതാ ശിരസാ വഹിക്കുന്നു.

Unknown March 21, 2009 at 6:20 AM  

Its a very good idea.. wish you the very best.. Expecting a review on my blog too..

ഹരീഷ് തൊടുപുഴ March 21, 2009 at 7:27 AM  

എന്താണിഷ്ടാ ഫോട്ടോബ്ലോഗുകളെ അകറ്റിനിര്‍ത്തിയിരിക്കുന്നത്??
ആര്‍ക്കും വേണ്ടെ??

കൂട്ടുകാരന്‍ | Friend March 21, 2009 at 7:33 AM  

ഹരിഷ് ചിത്രങ്ങള്‍ ഇട്ടിട്ടുന്ട്. വിട്ടുപോയതാ. ക്ഷമിക്കണം

vahab March 21, 2009 at 9:07 AM  

ബ്ലോഗ്‌യാത്ര തുടരുക... ശുഭാശംകള്‍..

അങ്കിള്‍ March 21, 2009 at 9:22 AM  

തീര്‍ച്ചയായും നല്ല തുടക്കം. എല്ലാ ഭാവുകങ്ങളും നേരുന്നു.

Typist | എഴുത്തുകാരി March 21, 2009 at 9:41 AM  

പുതിയ സംരംഭത്തിനു് ഭാവുകങ്ങള്‍.

രഘുനാഥന്‍ March 21, 2009 at 10:06 AM  

സംഭവം കൊള്ളാം മാഷേ.. എന്റെ "പട്ടാളകഥകള്‍ "കൂടി വായിച്ചു അഭിപ്രായം പറയണേ..

Unknown March 21, 2009 at 10:15 AM  

ഈ യാത്ര കൊള്ളാം കേട്ടോ
ആശംസകള്‍ .........

ഈ വേര്‍ഡ്‌ വെരി ഒഴിവാക്കിയാല്‍ നല്ലത് ...

ചെലക്കാണ്ട് പോടാ March 21, 2009 at 10:17 AM  

അതായത് വിവാഹ പരസ്യം കയ്യില്‍ വചിട്ട് കാര്യമില്ല.. പത്രത്തില്‍ കൊടുക്കണമെന്ന്. ഇല്ലെങ്കില്‍ അറിയാല്ലോ...ഹി ഹി.

ശ്ശി പിടിച്ചു...

എല്ലാ ഭാവുകങ്ങളും...

SUVARNA March 21, 2009 at 10:42 AM  

NALLA KAZHCHAKAL.
suvarna-chithram.blogspot.com

Suraj March 21, 2009 at 11:12 AM  

ഇപ്പ തല്‍ക്കാലം ഒരു സ്മൈലി -> :))

ഇനി സീരിയസാവണം..ആവുമ്പം വരാം..അതുവരെ വായനമാത്രം.

ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ March 21, 2009 at 11:18 AM  

നടക്കട്ടെ.........നടക്കട്ടെ!വഴിയെ കാണാം.ഞാന്‍ ഉദേശിച്ചത് ഈ ഓട്ടം നടത്തമാക്കണം എന്നാണ്!തെറ്റിധരിക്കരുത്.

ശ്രദ്ധേയന്‍ | shradheyan March 21, 2009 at 11:44 AM  

ഈ ആശയം കലക്കി. ആശംസകള്‍...

Roy March 21, 2009 at 1:06 PM  

Vallappozhum blogan varunnavare koodi pariganikkane keto

ശ്രീക്കുട്ടന്‍ | Sreekuttan March 21, 2009 at 1:10 PM  

അഗ്രഗേറ്ററിൽ ലിസ്റ്റ് ചെയ്യുന്ന എല്ലാ ബ്ലോഗും വായിക്കാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെടാത്ത ബ്ലോഗുകൾ പരിചയപ്പെടാനായിരുന്നെങ്കിൽ നന്നായിരുന്നു...

കാവാലം ജയകൃഷ്ണന്‍ March 21, 2009 at 1:24 PM  

നല്ല ശ്രമം.. നല്ല തുടക്കം

ആശംസകള്‍

തോന്ന്യവാസങ്ങള്‍ March 21, 2009 at 1:31 PM  

ഒരു നല്ല സംരഭം ... എല്ലാ വിധ ആശംസകളും .. കുറച്ചു കൂടി വിപുലമാക്കാനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുന്നു

ധൂമകേതു March 21, 2009 at 3:07 PM  

സംഭരംഭത്തിന്‌ ആശംസകള്‍.
വലിയ കാര്യങ്ങള്‍ വളരെ ലഘുവായി മനുഷ്യനു മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുതരുന്ന അനോണി ആന്‍റണി മാഷിനെ മറന്നു പോയോ?

വേണു venu March 21, 2009 at 5:06 PM  

ശുഭാശംസകള്‍..

പാറുക്കുട്ടി March 21, 2009 at 6:26 PM  

നല്ല സംരംഭം
ആശംസകൾ!

ശ്രീകുമാര്‍ പി.കെ March 21, 2009 at 7:59 PM  

നല്ല സംരംഭം . കൂടുതല്‍ വിശദമായി എഴുതുമെന്നു പ്രതീക്ഷിക്കുന്നു

കനല്‍ March 21, 2009 at 8:52 PM  

അന്നെ കൊള്ളാല്ലോടാ ചെക്കാ...

അപ്പോ അനക്കും ഇനി പോസ്റ്റിനു പഞ്ഞമുണ്ടാവില്ല.

(എനിക്ക് ഈ ബുദ്ധി തോന്നീല്ലല്ലോ?)

ഭാവുകങ്ങള്‍! ആശംസകള്‍!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! March 22, 2009 at 2:55 AM  

ഗൂഗിളിന്റെ കണ്ണിപ്പെടാതെ നടന്നോ.. കണ്ടാ.. ലവന്മാര്‍ നിന്നെ പൊക്കി പുതിയ ആശയങ്ങളുണ്ടാക്കാനുള്ള പണിയേല്‍പ്പ്ക്കും... ;) സെറ്റപ്പ്... നടക്കട്ടെ...

ഒരു വെഷകോടന്‍ March 22, 2009 at 7:56 AM  

gud attempt. It seems we can expect a lot more from you... all the best.

Bijith :|: ബിജിത്‌ March 22, 2009 at 9:46 AM  

കൊള്ളാം ഇനി എന്റെ പോസ്റ്റ് വായിച്ചു ഏത്‌ തൊഴുത്തില്‍ കെട്ടാന്‍ പറ്റും എന്ന് നോക്ക്... [;)]

രസികന്‍ March 22, 2009 at 12:50 PM  

പുരാണം തുടരട്ടെ .... നല്ല വായന വളരട്ടെ... വായിച്ചിട്ടുള്ള കമന്റുകളും വരട്ടെ.... അപ്പോ വരട്ടെ...

ആശംസകള്‍

Kaippally March 23, 2009 at 1:05 AM  

തുടക്കത്തിലെ പുറം ചോറിഞ്ഞു തുടങ്ങിയോ?

ഇവിടെ പ്രേത ബ്ലോഗുകൾ കാലിത്തട്ടിയിട്ട് നടക്കാൻ പറ്റണില്ലടെയ്.

ഒരുപാടു് പ്രത ബ്ലോഗുകൾ ഉണ്ടാക്കിയിട്ടിട്ട് പലരും പോയി. അതുപോലെ ഒരണ്ണം ആകാണ്ടിരുന്നാൽ മാത്രം മതി.

പിന്നെ അരുടെയും പുറം ചോറിയാതെ വായിക്കാൻ കൊള്ളാവുന്ന എന്തെങ്കിലും എഴുതുക. വായിക്കാൻ ആരും അന്നു വന്നില്ലേങ്കിലും എപ്പോഴെങ്കിലും ആരെങ്കിലും വരും.

ലാൽ സലാം

നന്നായി വരും.

നരിക്കുന്നൻ March 23, 2009 at 1:02 PM  

ഈ നല്ല സംരഭത്തിന് ആശംസകൾ. മാണിക്യത്തിന്റെ അഭിപ്രായം എനിക്കും ഉണ്ട്. ഇങ്ങനെ തരം തിരിച്ചാൽ വായനക്കാരന് കുറച്ച് കൂടി എഉപ്പമാകും.

Mr. X March 24, 2009 at 3:26 PM  
This comment has been removed by the author.
Mr. X March 24, 2009 at 3:28 PM  
This comment has been removed by the author.
Mr. X March 24, 2009 at 3:29 PM  

I like your attempt. All the best, കൂട്ടുകാരാ...

എല്ലാ വകുപ്പും അവിയല്‍ പോലെ ഇടുന്ന എന്‍റെ ബ്ലോഗ് ഏതു വിഭാഗത്തില്‍ വരുമോ എന്തോ!
(ചവറ്റുകൊട്ട?)

Basheer Vallikkunnu March 24, 2009 at 5:50 PM  

ദീദി പറയുന്ന പോലെ ഫാന്ടാസ്ടിക് ആന്‍ഡ് ബോംബ്ലാസ്ടിക് ..

smitha March 25, 2009 at 2:08 PM  

നന്ദി,വലിയ പുലികളുടെ കൂട്ടത്തില്‍ തുടക്കക്കാരി ആയ എന്നെ കൂട്ടിയതിനു,
ലിങ്ക്സ് തരുന്നതു കൊണ്ടു നല്ല, ഇതുവരെ അറിയാത്ത ബ്ലൊഗ്സ് വായിക്കാന്‍ സാധിചു.

Unknown April 19, 2009 at 3:04 PM  

നല്ല ആശയം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

ജിപ്പൂസ് June 29, 2009 at 1:12 PM  

ബൂലോകത്തിലൂടെ ഏതെങ്കിലും ഓരം പറ്റി പയ്യെപ്പയ്യെ നടന്ന് നീങ്ങുമ്പോള്‍ സത്യത്തില്‍ അത്ഭുതപ്പെടാറുണ്ട് കേട്ടോ.പാരാവാരം പോലെ പരന്ന് കിടക്കുകയാണീ ബൂലോകം.ബൂലോകമാനവരില്‍ വളരെ ചെറിയ ഒരു ശതമാനത്തെ മാത്രമേ ഇത് വരെ കണ്ടിട്ടൊള്ളൂ എന്ന് ഓരോ ദിവസത്തെ കറക്കത്തിലും ഞാന്‍ തിരിച്ചറിയുന്നു.ഇനിയുമെത്ര കിടക്കുന്നുണ്ടാകും...!

ഇത് വരെ പരിചയപ്പെടാത്ത ഒന്നു രണ്ട് ബ്ലോഗേര്‍സിനെ കിട്ടി ഇവിടുന്ന്.നന്ദി കൂട്ടുകാരാ...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP