ബ്ലോഗില്‍ എഴുതുന്നത് മറ്റുള്ളവര് വായിക്കാനോ? സ്വന്തം തൃപ്തിക്കോ?
ഇവിടെ വന്ന അഭിപ്രായങ്ങളില്‍ ചിലത് തിരഞ്ഞെടുത്ത് താഴെ കൂട്ടി ചേര്‍ത്തിരിക്കുന്നു. ഈ അഭിപ്രായങ്ങളോടും ഞാന്‍ നേരത്തെ സൂചിപ്പിച്ച കാര്യങ്ങളോടും നിങ്ങള്‍ക്കുള്ള പ്രതികരണം അറിയാന്‍ ആഗ്രഹിക്കുന്നു.
പിന്നെ ഇവിടെ ബ്ലോഗ് സൈറ്റുകള്‍ blogger ഇല്‍ മാത്രമല്ല ഉള്ളത്. Typad, blog.in, wordpress അങ്ങനെ നിരവധി ബ്ലോഗ് സൈറ്റുകള്‍ ഉണ്ട്. അവയിലെല്ലാം കൂടി 25,000 നു മേല്‍ മലയാളം സൈറ്റുകള്‍ ഉണ്ട് താനും. കൂടാതെ ഇപ്പൊ ചിത്രകാരനും, പ്രദീപും ഒക്കെ ചേര്‍ന്ന് കേരളത്തിലങ്ങോളം ഇങ്ങോളം ശില്പശാലകള്‍ ഒക്കെ നടത്തി ഓരോ ദിവസവും നിരവധി പുതിയ ബ്ലോഗീ ബ്ലോഗന്മാര്‍ വന്നുകൊണ്ടും ഇരിക്കുന്നു. അത് കൂടാതെ പ്രവാസി മലയാളികള്‍ ഈമെയിലില്‍ കൂടി തന്റെ ബ്ലോഗ് പരിചയപ്പെടുത്തുമ്പോള്‍ പുതിയത് ഉണ്ടാക്കാന്‍ അവരുടെ കൂട്ടുകാര് മുതിരുന്നു. അങ്ങനെ ദിനംപ്രതി പെരുകി വരുന്ന ബ്ലോഗുകളില്‍ ഒരു നിരൂപണം നടത്തി വിജയിക്കുക എന്നത് എന്നെകൊണ്ട് സ്വപ്നം പോലും കാണാന്‍ പറ്റാത്ത പണിയാണ് എന്നെനിക്കറിയാം. അതുകൊണ്ട് തന്നെയാണ് ആദ്യമേ പറഞ്ഞത്.. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ബ്ലോഗ് സൈറ്റുകള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് മാത്രമാണ് എന്‍റെ ഉദ്ദേശം.
കൂടാതെ വായിച്ചറിഞ്ഞ കാര്യങ്ങളില്‍ എനിക്കറിയാവുന്ന പോലുള്ള നിരൂപണം. ഞാന്‍ കവിയല്ല, കഥകരനല്ല, ചിത്രകാരനല്ല, കര്ടൂനിസ്റ്റ് അല്ല, ഗായകനല്ല, അറിയാവുന്നത് വായിക്കാന്‍ മാത്രം. ആയിരക്കണക്കിന് പുതിയ ബ്ലോഗുകള്‍ ഉണ്ടായിട്ട കാര്യമില്ലല്ലോ... വായിക്കാനും ആരെങ്കിലും വേണ്ടേ? അതുകൊണ്ട് ഞാന്‍ ഒറ്റക്കിരുന്നു കുറെ വായിക്കാമെന്ന് വച്ചു.... തെറ്റാണെന്കില്‍ പറയുക.. വായന നിര്‍ത്തിയേക്കാം..
Kaippally കൈപ്പള്ളി has left a new comment on your post "അഭിപ്രായ സമന്വയം (ഭാഗം രണ്ട് )":
let me tell that you are absolutely wrong in your assumptions about bloggers.
എത്ര വലിയ post ആയാലും. വായിക്കാൻ ഒരു നല്ല കാരണമുണ്ടെങ്കിൽ മാസങ്ങളോളം ജനം അവിടെ വന്നു അതു് വായിക്കും.
ബ്ലോഗിൽ ഉദാഹരണങ്ങൾ നിരവധിയുണ്ടു്.
1) കൊടകരപുരാണം.
2) രാഗേഷിന്റെ ബ്ലോഗു്
3) കൊച്ചുത്രേസ്യ.
ഇതു ഒരുമാതിരി കേരളത്തിലെ പത്രപ്രവർത്തകർ പറയുന്ന മുടന്തൻ statistics അല്ല. Logsഉം, blogger behaviourഉം കഴിഞ്ഞ നാലു വർഷമായി പഠിച്ചതിന്റെ വെളിച്ചതിൽ പറയുന്നതാണു്.
എങ്ങനെ bloggersന്റെ interest എങ്ങനെ കേന്ത്രീകരിച്ചു കൊണ്ടുവരാം എന്ന വിഷയത്തിൽ രസകരമായ ഒരു പരീക്ഷണത്തിലാണു് ഞാനും. malayalam blogger behavior എന്താണെന്നും എങ്ങനെ അവരെ entertain ചെയ്യാം എന്നതിനെ കുറിച്ചാണു് ചർച്ചകൾ നടത്തേണ്ടത്. അല്ലാതെ ആരു് എന്തു് എഴുതണം എങ്ങനെ എഴുതണം എന്നെല്ലാം പരിശോധിക്കാൻ പോയാൽ വെറുതെ ചളമവുകേയുള്ളു.
Its all about capturing their interest and entertaining them. And getting them hooked to your content.
You have it sooooo wrong.
Kaippally കൈപ്പള്ളി has left a new comment on your post "ചില ബ്ലോഗ് കാഴ്ചകള്‍ (ഒന്നാം ഭാഗം)":
തുടക്കത്തിലെ പുറം ചോറിഞ്ഞു തുടങ്ങിയോ?
ഇവിടെ പ്രേത ബ്ലോഗുകൾ കാലിത്തട്ടിയിട്ട് നടക്കാൻ പറ്റണില്ലടെയ്.
ഒരുപാടു് പ്രത ബ്ലോഗുകൾ ഉണ്ടാക്കിയിട്ടിട്ട് പലരും പോയി. അതുപോലെ ഒരണ്ണം ആകാണ്ടിരുന്നാൽ മാത്രം മതി.
പിന്നെ അരുടെയും പുറം ചോറിയാതെ വായിക്കാൻ കൊള്ളാവുന്ന എന്തെങ്കിലും എഴുതുക. വായിക്കാൻ ആരും അന്നു വന്നില്ലേങ്കിലും എപ്പോഴെങ്കിലും ആരെങ്കിലും വരും.
ലാൽ സലാം
നന്നായി വരും.
Nachiketh has left a new comment on your post "ബ്ലോഗ് പുരാണം":
വളരെ നല്ല ഉദ്യമം കൂട്ടുകാരാ ,
തുടങ്ങിയ പലരും പൂര്‍ണമാക്കാതെയിട്ടുപോയ ഭാഗമായിരുന്നു. നല്ല പോസ്റ്റുകള്‍ അതര്‍ഹിയ്കുന്നതരത്തിലുള്ള വായനാക്കരെയുണ്ടാക്കാനും, വായനക്കാരെയറിയുന്ന പോസ്റ്റുകള്‍ കണ്ടെത്താനും കഴിയട്ടെയെന്നു ആശംസിയ്കുന്നു.
സ്നേഹപൂര്‍വ്വം
നചികേത്
വല്യമ്മായി has left a new comment on your post "അഭിപ്രായ സമന്വയം (ഭാഗം രണ്ട് )":
അഭിപ്രായങ്ങളോട് പലതിനോടും യോജിക്കുന്നു.എത്ര പേര്‍ നടപ്പില്‍ വരുത്തും എന്നതാണ് പ്രശ്നം?
Akshay S Dinesh has left a new comment on your post "അഭിപ്രായ സമന്വയം ( ഭാഗം ഒന്ന് )":
ഒരു സമകാലിക പ്രശ്നം അവതരിപ്പിച്ച ആ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. വളരെ വളരെ നന്ദി. തുടര്‍ന്നും ഇത് പോലുള്ള കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിയട്ടെ .
ശ്രീ @ ശ്രേയസ്
March 20, 2009 1:56 AM
ശ്രീ കൂട്ടുകാരന്‍, സഭ്യമായ ഭാഷ ഉപയോഗിച്ചുള്ള സ്വതന്ത്രമായ നിഷ്പക്ഷമായ നിരൂപണം നല്ലൊരു സംരംഭം തന്നെ. ആശംസകള്‍.
കൃഷ്‌ണ.തൃഷ്‌ണ
കൂട്ടുകാരാ.
ഐ.ഡിയും ഐഡിയയും വളരെ ഇഷ്ടപ്പെട്ടു.
വിളിക്കാന്‍ ഒരു സുഖമുള്ള ഐഡി.
ഈ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍.
ഒരാളുടെ ജാതിയും, മതവും, വിശ്വാസവും അഭിപ്രായവും അതു അയാളുടേതാണെന്നു പരസ്‌പരം അംഗീകരിക്കുകയും, അതോടൊപ്പം തന്റെ അഭിപ്രായം അവതരിപ്പിക്കുകയും ചെയ്യുക എന്നതിനുപരി, തന്റെ അഭിപ്രായത്തെ അംഗീകരിപ്പിക്കുവാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കുക വഴിയാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്.
"യദാ ന കുരുതേ ഭാവം സര്‍വഭൂതേഷ്വ മംഗളം
സമദൃഷ്‌ടേസ്‌തദാ പുംസ: സര്‍വ്വാ: സുഖമയാ ദിശ:"
- ഒന്നിനെക്കുറിച്ചും അമംഗള വിചാരം ഉദിക്കാത്തവരില്‍ സമദൃഷ്ടി ഉദിക്കുകയും അപ്പോള്‍ എല്ലാ ദിക്കുകളും സുഖമയമായി തോന്നുകയും ചെയ്യുമെന്ന ആ ഭാഗവതസൂക്തം ഇവിടെ കുറിച്ചുകൊണ്ടു കൂട്ടുകാരന്റെ ഈ ഉദ്യമത്തിനു എല്ലാവിധ ആശംസകളും നേരുന്നു.
അങ്കിള്‍ March 20, 2009 5:53 AM
പ്രീയ കൂട്ടുകാരാ,
വളരെ നല്ല സംരംഭം. പക്ഷേ ഇതു പ്രായോഗിക മാക്കാനുള്ള സമയം താങ്കള്‍ക്കുണ്ടാകുമോ. ഞാനാണെങ്കില്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ താല്പര്യമില്ല.
താങ്കളുദ്ദേശിക്കുന്ന തരത്തില്‍ മുന്നോട്ടു പോകണമെങ്കില്‍.....
ഇന്നു 15000 ത്തോളം മലയാളം ബ്ലോഗേര്‍സ്സ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസേന ഒരു 100 പോസ്റ്റുകളെങ്കിലും വരുന്നുണ്ടേ.
നമുക്കു നോക്കാം. പോകുന്നിടത്തോളം പോകട്ടെ. ഏതായാലും എനിക്ക് രണ്ട് ബ്ലോഗുകളുണ്ടെന്ന് ഒരു മനസ്സില്‍ വച്ചോണേ. കൊള്ളമെന്നു തോന്നുന്നെങ്കില്‍, പരിഗണിക്കണം.
കൈപ്പള്ളി സാറിനോട് ഒരു ചോദ്യം..? കുറുമാന്റെ യുറോപ്പ് സ്വപ്‌നങ്ങള്‍ മുഴുവന്‍ സാറു വായിച്ചോ? ഇല്ല അല്ലെ? എന്നാല്‍ ഞാന്‍ മിനക്കെട്ടിരുന്നു വായിച്ചു.. എത്ര ഭാഗങ്ങള്‍ ഉണ്ടതില്‍? ഒറ്റയടിക്ക് എഴുതിയിരുന്നേല്‍ എത്ര പേര് വായിക്കുമായിരുന്നു... ഓരോ പ്രാവശ്യവും ഓരോ ആകാംക്ഷ കൊടുതെഴുതിയത് കൊണ്ട് പലരും അത് വായിച്ചു... പിന്നെ അനിര്‍വചനീയമായ ശൈലിയും. കൊടകര പുരാണവും അതുപോലെ തന്നെ.. അതില്‍ നീണ്ട ഒരു ലേഖനം എങ്കിലും എനിക്ക് കാണിച്ചു തരാമോ സാറെ.
അതുപോലെ മാസങ്ങള്‍ കഴിഞ്ഞാലും ആരും വന്നു വായിക്കുന്നവരുടെ കാര്യം പറഞ്ഞപ്പോ , ഇവരെയൊക്കെ മറന്നു പോയോ സാറെ? ഇടിവാള്‍ , ഏറനാടന്‍ , പോങ്ങും മൂടന്‍ , അനോണി ആന്റണി , ബെര്‍ളി . പിന്നെ സാറെ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പൊടിക്കൈകള്‍ ഒന്നും ചെയ്യേണ്ട.. നല്ല സൃഷ്ടികള്‍ മാത്രം മതി. സുരാജ് വെഞ്ഞാറന്മൂട് പറഞ്ഞത് പോലെ. " പത്തായത്തില്‍ നെല്ലുന്ടെങ്കില്‍ എലിയങ്ങു പൂഞ്ഞാറില്‍ നിന്നും വരും" .. ഹി ഹി ... തമാശയാണെ... ഗൌരവമാക്കേണ്ട.
11 comments:
പ്രശ്നം പരിഹരിച്ചു കേട്ടോ.. ഞാന്‍ കാണിച്ച ഒരു അതിബുദ്ധി ആയിരുന്നു കാരണം., Feed URL change ആക്കി. ഇപ്പൊ ശരിയായി.. ചിന്ത പോളേട്ടന് ഒരു നന്ദിയും ഇതോടൊപ്പം.
ഈ സംരഭത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ഒരു ദിവസം വരുന്ന എല്ലാ പോസ്റ്റുകളും വായിക്കാനും അഭിപ്രായം അറിയിക്കാനും കഴിയില്ല എന്ന് തീർച്ചയാണ്. അന്നേ ദിവസം തന്നെ കഴിഞ്ഞില്ലങ്കിലും എപ്പോഴെങ്കിലുമൊക്കെയായി എല്ലം സന്ദർശിച്ച് വായിച്ച് ഒരു അഭിപ്രായം അറിയിച്ച് പോകാനാണ് എനിക്കും താത്പര്യം.
അയ്യോ............അതി സാഹസം തന്നെ.
ചോദ്യം പ്രസക്തം തന്നെ! പുതിയ മാധ്യമാമായതുകൊണ്ട് ബാലാരിഷ്ടതകളിലൂടെ കടന്നു പോയെ മതിയാവു.
അഭിവാദ്യങ്ങള്‍..
വളരെ നല്ല ഉദ്യമം.Let's wait and see how this turns out:-)
പ്രിയ കൂട്ടുകാരാ,
എന്റെ കുളത്തുമണ്‍ എന്ന ബ്ലോഗ് ഇവിടെ ലിസ്റ്റ് ചെയ്തതായി കാണുന്നു. നന്ദി. പക്ഷെ അത് കഥ/ലേഖനം എന്ന ഗ്രൂപ്പിലും സമകാലീനം എന്ന ഗ്രൂപ്പിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ സമകാലീന ഗ്രൂപ്പില്‍ നിന്ന് ദയവു ചെയ്തു മാറ്റുക. കാരണം കുളത്തുമണ്ണില്‍ കഥ/ ലേഖനം/ നര്‍മ്മം എന്നിവയാണ് എഴുതുന്നത്. അതുപോലെ http://deepfotos.blogspot.com/ എന്ന ഫോട്ടോ ബ്ലോഗ് ഉള്‍പെടുത്തിയാല്‍ നന്ദി.
താങ്കളുടെ സംരഭത്തിനു എല്ലാവിധ ആശംസയും ഒരിക്കല്‍ കൂടി
സ്നേഹത്തോടെ
(ദീപക് രാജ്)
koottukara..
In my case first thing is my satisfaction. But to improve my writing I need somebody to read and comment on my posts...
so if I answer "YES" for the second question, that doesn't mean that by default answer to the first question is "NO".
Both are YES.
Anyway all the best :)
കൂട്ടുകാരാ..,ബ്ലോഗ് പുരാണം ഇന്നാണു ശ്രദ്ധയില്‍ പെട്ടതു..ഈ പുതിയ സംരംഭത്തിനു എല്ലാ വിധ ആശംസകളും..:)
പിന്നെ തലക്കെട്ടിലെ ചോദ്യത്തിനുള്ള മറുപടി...നമ്മുടെ കൊച്ചു കൊച്ചു കുത്തിക്കുറിപ്പുകള്‍ പോസ്റ്റുമ്പോള്‍ കിട്ടുന്ന സംതൃപ്തി തീര്‍ച്ചയായും വലുതാണു..അതിനോടൊപ്പം തന്നെ മറ്റുള്ളവര്‍ അതു വായിച്ചു പ്രോത്സാഹിപ്പിക്കുകയും, തെറ്റുണ്ടെങ്കില്‍ തിരുത്തുകയും കൂടി ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം മുന്നോട്ട് പോകാനൊരു പ്രചോദനം തന്നെയാണു..ചുരുക്കിപ്പറഞ്ഞാല്‍ രണ്ടിനും കൂടിയാണു ഞാന്‍ പോസ്റ്റുന്നതു..:)
Njan chummaatheyaanu postunnathu . oru rasam thats all :)
Aarum vaayikkaano ,vaayikkaathirikkaano , nannaakaano, nannaakki edukkaano oru udheshavum illa :)
കൂട്ടുകാരാ...
അപൂര്‍ണ്ണം ഈ ബൂലോക നീരീക്ഷണം,
അപൂര്‍ണ്ണം ഈ ബ്ലോഗ് ലിസ്റ്റ്.
അത്രേ പറയാനുള്ളൂ :(
കൈപ്പള്ളി പറഞ്ഞതുപോലെ പ്രേതബ്ലോഗുകള്‍ ഇനിയും പിറക്കാതിരിക്കട്ടെ. ഒരു ബ്ലോഗ് തുടങ്ങുന്നതിനുമുന്‍പ് അത് തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാനുള്ള വിഷയം, അല്ലെങ്കില്‍ അതിലേക്കുള്ള പോസ്റ്റുകള്‍ക്കുള്ള ആശയം നിരന്തരമായി കൈവശം ഉണ്ടാകുമോ എന്നൊരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്. ഇനി വരാനിരിക്കുന്ന ബ്ലോഗ് ശില്‍പ്പശാലകളിലൊക്കെ ഒന്നാമത്തെ പാഠം അതാക്കിയാല്‍ പ്രേതബ്ലോഗുകളുടെ എണ്ണം കുറഞ്ഞുകിട്ടും എന്നൊരഭിപ്രായം കൂടെ ഉണ്ട്.
ആശംസകള്‍.
Post a Comment