Tuesday, March 24, 2009

ബ്ലോഗ് കാഴ്ചകള്‍ ( രണ്ടാം ഭാഗം)

ഇതിന്റെ ആദ്യഭാഗം വായിച്ചു കാണുമെന്ന് വിശ്വസിച്ചോട്ടെ.. വായിക്കാത്തവര്‍ ഇവിടെ ഞെക്കിയിട്ട് ഇത് വായിക്കുക.
നമുക്ക് ഇന്ന് യാത്ര പോകേണ്ട.... ഒരു കാര്യം ചെയ്യാം... ഞാന്‍ ഒരു ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട്... പ്രോജെക്ടരും വലിയ സ്ക്രീനും ഉണ്ട്.. കമ്പ്യൂട്ടറിലുള്ള ഓരോ ബ്ലോഗിലും ക്ലിക്കി വരുമ്പോ നിങ്ങള്‍ക്കത് സ്ക്രീനില്‍ കാണാം.. ഒകേ സമ്മതിച്ചോ... ? എല്ലാരും 10 രൂപയുടെ ടിക്കറ്റ് എടുത്തു ഹാളില്‍ പ്രവേശിച്ചേ .... ....... ഒരു സിനിമ കാണുന്ന ലാഘവത്തോടെ കാണുക.... കണ്ടു കഴിഞ്ഞു എന്‍റെ 10 രൂപ പോയെന്ന് നിലവിളിക്കല്ലേ... ഞാന്‍ തിരിച്ചു തരില്ല.. ഇവിടെ ഈ ഹാളില്‍ കേറി ഇരിക്കുന്നവരുടെ പേരും വിലാസവും മാത്രമേ താഴെയുള്ള നോട്ടീസ് ബോര്‍ഡില്‍ ഇട്ടിട്ടുള്ളൂ.. എന്ന് നേരത്തെ അറിയിക്കട്ടെ... മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭനയെ, കാവ്യാ ഒക്കെ 10 രൂപ ആയിട്ട് വരുമ്പോ ഇടാം.... ഐഡിയ സ്റ്റാര്‍ സിംഗറിലെ അവതാരിക രഞ്ജിനി മലയാളം പഠിപ്പിച്ച പെണ്‍കുട്ടിയാണ് ഈ ഷോയുടെ അവതാരിക. .. അതുകൊണ്ട്... നമ്മുടെ ഭാഷയുടെ പുണ്യമെന്നു പറഞ്ഞാല്‍ മതിയല്ലോ... ശരി റെഡി സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമെറാ.. സുന്ദരി പറയുന്നു : " നമ്മല് പരഞ്ഞു നിരത്തിയത് തമാശകലും അവലോകനങലുംയി ഒക്കെ വിലസുന്ന കക്ഷികളെ കുരിച്ചനാലോ അല്ലെ... എങ്കില്‍ ഇന്ന് വേറെ കുരെ ആള്‍ക്കാരെ പരിചയപ്പെടാം..." ശരി അവതാരിക അപ്ര്യതക്ഷമായി. ഇനി നമുക്ക് കാണാം.ആദ്യം രംഗത്ത് കാണുന്നത് കഥകള്‍ എഴുതിയെഴുതി മടുത്ത ഒരു കക്ഷിയുടെ ബ്ലോഗ് ആണ്. അദ്ധേഹത്തിന്റെ ആ ഇരിപ്പ് കാണുമ്പൊ അറിയാം ഇനി കഥ എഴുത്ത് ഉടനെയില്ലെന്നു. അദ്ദേഹം എഴുതിയ പ്രസിദ്ധ കൃതിയുടെ ഒന്നാം ഭാഗമാണ് ഇപ്പൊ ഇവിടെ തെളിഞ്ഞു നില്‍ക്കുന്നത്. തുടര്‍ച്ചായ ഭാഗങ്ങള്‍ എല്ലാം കണ്ടല്ലോ.. അല്ലെ..? 2008 ഇല്‍ കുറെ പ്രേത കഥ എഴുതി കക്ഷി ആള്‍ക്കാരെ ഞെട്ടിച്ചിട്ടുണ്ട്. . അടുത്തതായി ഇപ്പൊ സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്.. ഒരു കൊച്ചു പെണ്ണ് തലയില്‍ കൈ വച്ചോണ്ടിരിക്കുന്നതാണ്... കഥ വായിച്ചാല്‍ അങ്ങനൊന്നും തോന്നില്ല കേട്ടോ.. . അങ്ങനെ കറങ്ങി വരുമ്പോഴാണ്.. ഇദ്ദേഹത്തെ കണ്ടു മുട്ടുന്നത്.... കക്ഷിയുടെ പുതിയ കഥ വായിച്ചാല്‍ പമ്മന്‍ വരെ തോറ്റുപോകും. അടുത്തത് ഈ കക്ഷിയെ കണ്ടോ.. വെള്ളമടിച്ചിട്ട് ഹാളില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക...ഇത് കാണുമ്പൊ കാര്യം സാധിക്കരുത് . ഇനി നമുക്ക് ഒരു റേഡിയോകാരന്റെ കുസൃതികള്‍ കാണാം ....അപ്പൊ കഥകള്‍ ഒക്കെ കണ്ടല്ലോ അല്ലെ.... അല്‍പ സമയം ഇന്റര്‍വെല്‍. ഇന്റര്‍വെല്‍ സമയത്ത് ആര്‍കെങ്കിലും പാട്ടു കേള്‍ക്കണമെങ്കില്‍ ഇന്നാ ഇതെടുത്ത് ചെവിയേല്‍ വച്ചോ... ഈ കക്ഷിക്ക് ജീവിതം തന്നെ പാട്ടാണ്.. ... ശോ കറന്റ് പോയത് കൊണ്ട്... ഈ ഷോയുടെ ബാക്കി നാളെ കാണിക്കാം കേട്ടോ....

11 comments:

കൂട്ടുകാരന്‍ | Friend March 24, 2009 at 3:23 AM  

അപ്പൊ കഥകള്‍ ഒക്കെ കണ്ടല്ലോ അല്ലെ.... അല്‍പ സമയം ഇന്റര്‍വെല്‍. ഇന്റര്‍വെല്‍ സമയത്ത് ആര്‍കെങ്കിലും പാട്ടു കേള്‍ക്കണമെങ്കില്‍ ഇന്നാ ഇതെടുത്ത് ചെവിയേല്‍ വച്ചോ... ഈ കക്ഷിക്ക് ജീവിതം തന്നെ പാട്ടാണ്.. ... ശോ കറന്റ് പോയത് കൊണ്ട്... ഈ ഷോയുടെ ബാക്കി നാളെ കാണിക്കാം കേട്ടോ....

ശ്രീ March 24, 2009 at 6:16 AM  

കൊള്ളാം, തുടരട്ടെ

ശ്രീ @ ശ്രേയസ് March 24, 2009 at 6:59 AM  

ശ്രീ കൂട്ടുകാരാ, വളരെ നല്ലത്. ഇതുപോലെ പത്തില്‍ താഴെ മാത്രം ബ്ലോഗ്ഗര്‍മാരെ ഒരു പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത് തന്നെയാണ് നല്ലത്. ഇത്തരം വിഷയങ്ങള്‍ക്ക്‌ ചെറിയ പോസ്റ്റ് തന്നെ നല്ലത്. സ്മാള്‍ ഇസ് ബ്യൂട്ടിഫുള്‍. കൂടുതല്‍ ആയാല്‍ കിറുങ്ങി ഇരിക്കും!

ഈ ലിങ്കുകള്‍ എല്ലാം വിവിധ ക്യാറ്റഗറികളായി താങ്കള്‍ പ്രസിദ്ധീകരിക്കും എന്നു കരുതട്ടെ.

ശ്രീഹരി::Sreehari March 24, 2009 at 10:33 AM  

ഞാന്‍ കരുതിയത് ബ്ലോഗിന്റെ ആദ്യം മുതല്‍ ഉള്ള ചരിത്രം ആവും ന്നാ...
അതൊരു അത്യാവശ്യം ആയിരുന്നു.... അതു ഉണ്ടാവുമോ?

നരിക്കുന്നൻ March 24, 2009 at 12:13 PM  

ലിങ്കുകളൊക്കെ ക്ലിക്കി തുറന്ന് വെച്ചിരിക്കുന്നു. ഇന്റർവെൽ സമയത്ത് ഞാനിതൊക്കെയൊന്ന് വായിക്കട്ടേ..

ആശംസകൾ!

ആചാര്യന്‍... March 24, 2009 at 1:14 PM  

വല്യ വല്യ പുല്യേളുടെ കൂട്ടത്തില്‍ നോമിനെയും ലിസ്റ്റടിച്ചതിന് നന്‍റി, വണൈക്കം.

ശാരദനിലാവ് March 24, 2009 at 5:52 PM  

വരട്ടെ ...കൂടുതല്‍ ..കൂടുതല്‍ ..കാത്തിരിക്കുന്നു

-സു‍-|Sunil March 24, 2009 at 7:28 PM  

സുഹൃത്തെ ശ്രീഹരി, ബൂലോകചരിതം കുറച്ചൊക്കെ ഇവിടെയുണ്ട്‌. http://boologaclub.blogspot.com/2006/08/blog-post_115567221858952072.html

മുഴുവൻ കുത്തിയിരുന്ന് വായിക്കൂ.
-സു-

ശ്രീഹരി::Sreehari March 24, 2009 at 11:40 PM  

ലിങ്കിനു നന്ദി സു ...
അതു മുന്‍പേ വായിച്ചിട്ടൂണ്ടായിരുന്നു
സാങ്കേതികചരിത്രം അല്ല, സാഹിത്യചരിത്രമായിരുന്നു ഉദ്ദേശിച്ചത്. അതെവിടെയെങ്കിലും ഉണ്ടോ?

::: VM ::: March 25, 2009 at 11:25 AM  

ഡോ-
ഞാന്‍ അത്രക്ക് വല്യ വെള്ളമടിക്കാരനൊന്നുമല്ലാട്ടാ :)

എന്നെ അയ്യപ്പബൈജു ആയി ചിത്രീകരിച്ചതില്‍ പ്രതിഷേധിക്കുന്നു!

-ഇടിവാള്‍
*ബൈ ദ ബൈ : ഏറനാടന്റെ പീസു കഥ ഇപ്പഴാ കണ്ടത് , ഹഹ..വായിക്കട്ടേ

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP