Friday, March 20, 2009

ബ്ലോഗ് പുരാണം

മലയാളം ബ്ലോഗ് അതിന്‍റെ ശൈശവ ദശ പിന്നിടുന്ന ഈ അവസരത്തില്‍ തന്നെ വളരെ അധികം വിവാദങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്. പരസ്പരം ചെളി വാരിയെറിയാനും, സംസ്കാര, രാഷ്ട്രീയ, മത, ജാതി, വ്യക്തി അധിക്ഷേപങ്ങള്‍ക്കും വേദിയായതിനോടൊപ്പം തന്നെ പല സുപ്രധാന കാര്യങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

ബ്ലോഗ് മീടിങ്ങുകള്‍ സംഘടിപ്പിക്കുക വഴി പൊയ്പോയ സൌഹൃദങ്ങള്‍ കൂട്ടി ചേര്‍ക്കാനും , പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കാനും , വിഞ്ജാന മാര്‍ഗങ്ങള്‍ തുടങ്ങുക വഴി പലര്‍ക്കും പല പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കാനും ബ്ലോഗ് ഒരു വേദി ആയിട്ടുണ്ട്. എന്തിനധികം പറയുന്നു.. പാചകം, വൈദ്യം, ശാസ്ത്രങ്ങള്‍, താമാശകള്‍, വരകള്‍, കവിതകള്‍, കഥകള്‍, ഓര്‍മ്മക്കുറിപ്പുകള്‍‍, യുക്തിവാദങ്ങള്‍, മതപഠനങ്ങള്‍, വാര്‍ത്തകള്‍, മല്‍സരങ്ങള്‍ അങ്ങനെ ജീവിതത്തില്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ സകല വിഷയങ്ങളെ കുറിച്ചും ബ്ലോഗ് ആയി കഴിഞ്ഞു. കൂടാതെ പല നല്ല ബ്ലോഗ് രചയിതാക്കളുടെയും ബ്ലോഗുകള്‍ പുസ്തക രൂപത്തില്‍ എത്തിക്കഴിഞ്ഞു .


ഇന്ന് സ്വതന്ത്രമായി അവരവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയാന്‍ ബ്ലോഗ് എന്ന വേദിയോളം മറ്റൊരു മാര്‍ഗം ഇല്ലാന്ന് തന്നെ പറയാം . അഭിപ്രായങ്ങള്‍ അപ്പപ്പോ പറയാമെന്ന അവസരം ഉള്ളതുകൊണ്ട് എഴുതുന്നയാളും വായിക്കുന്നയാളും തമ്മില്‍ തല്‍സമയ സംവാദത്തിനും വേദിയുണ്ട്. എന്തായാലും അധികം താമസിയാതെ തന്നെ അച്ചടി മാധ്യമത്തിന്റെ പ്രാധാന്യം കുറഞ്ഞു ഇലക്ട്രോണിക് മാധ്യമത്തിന്റെ പ്രാധാന്യം ഏറുമെന്ന് യാതൊരു സംശയവും വേണ്ട.


എടുത്തു പറയത്തക്ക പല ബ്ലോഗുകളും ഉണ്ട്. പേരുകള്‍ ഞാന്‍ ഇപ്പൊ പരാമര്‍ശിക്കുന്നില്ല. ഓരോ പോസ്റ്റിലും ഓരോ വിഷയം പറഞ്ഞിട്ട് അതുമായി ബന്ധപ്പെട്ട പ്രധാന ബ്ലോഗുകളെ കുറിച്ച് പറയാമെന്നു വിചാരിക്കുന്നു. എല്ലാ ബ്ലോഗ് ഉടമസ്ഥരുടെയും സഹായ സഹകരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.....

39 comments:

കൂട്ടുകാരന്‍ | Friend March 20, 2009 at 5:39 AM  

എടുത്തു പറയത്തക്ക പല ബ്ലോഗുകളും ഉണ്ട്. പേരുകള്‍ ഞാന്‍ ഇപ്പൊ പരാമര്‍ശിക്കുന്നില്ല. ഓരോ പോസ്റ്റിലും ഓരോ വിഷയം പറഞ്ഞിട്ട് അതുമായി ബന്ധപ്പെട്ട പ്രധാന ബ്ലോഗുകളെ കുറിച്ച് പറയാമെന്നു വിചാരിക്കുന്നു. എല്ലാ ബ്ലോഗ് ഉടമസ്ഥരുടെയും സഹായ സഹകരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.....

കാപ്പിലാന്‍ March 20, 2009 at 6:19 AM  

വളരെ നല്ല കാര്യം കൂട്ടുകാരാ , ആശംസകള്‍.

മാണിക്യം March 20, 2009 at 6:50 AM  

കൂട്ടുകാരാ

എല്ലാവിധ ഭാവുകങ്ങളും താങ്കളുടെ ഉദ്യമത്തിന് ..
ശുഭാശംസകളോടേ മാണിക്യം

Kvartha Test March 20, 2009 at 7:26 AM  

ശ്രീ കൂട്ടുകാരന്‍,
സഭ്യമായ ഭാഷ ഉപയോഗിച്ചുള്ള സ്വതന്ത്രമായ നിഷ്പക്ഷമായ നിരൂപണം നല്ലൊരു സംരംഭം തന്നെ. ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ March 20, 2009 at 8:52 AM  

കൊള്ളാം.നല്ല സംരംഭം.ആശംസകൾ

കൃഷ്‌ണ.തൃഷ്‌ണ March 20, 2009 at 9:35 AM  

കൂട്ടുകാരാ.
ഐ.ഡിയും ഐഡിയയും വളരെ ഇഷ്ടപ്പെട്ടു.
വിളിക്കാന്‍ ഒരു സുഖമുള്ള ഐഡി.
ഈ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍.

ഒരാളുടെ ജാതിയും, മതവും, വിശ്വാസവും അഭിപ്രായവും അതു അയാളുടേതാണെന്നു പരസ്‌പരം അംഗീകരിക്കുകയും, അതോടൊപ്പം തന്റെ അഭിപ്രായം അവതരിപ്പിക്കുകയും ചെയ്യുക എന്നതിനുപരി, തന്റെ അഭിപ്രായത്തെ അംഗീകരിപ്പിക്കുവാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കുക വഴിയാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്.

"യദാ ന കുരുതേ ഭാവം സര്‍വഭൂതേഷ്വ മംഗളം
സമദൃഷ്‌ടേസ്‌തദാ പുംസ: സര്‍വ്വാ: സുഖമയാ ദിശ:"

- ഒന്നിനെക്കുറിച്ചും അമംഗള വിചാരം ഉദിക്കാത്തവരില്‍ സമദൃഷ്ടി ഉദിക്കുകയും അപ്പോള്‍ എല്ലാ ദിക്കുകളും സുഖമയമായി തോന്നുകയും ചെയ്യുമെന്ന ആ ഭാഗവതസൂക്തം ഇവിടെ കുറിച്ചുകൊണ്ടു കൂട്ടുകാരന്റെ ഈ ഉദ്യമത്തിനു എല്ലാവിധ ആശംസകളും നേരുന്നു.

അനില്‍@ബ്ലോഗ് // anil March 20, 2009 at 9:38 AM  

സഹിഷ്ണുത , സംയമനം എന്നീ രണ്ട് കാര്യങ്ങള്‍ കയ്യിലില്ലെങ്കില്‍ എന്റെ കൂട്ടുകാരന്‍ ഈ പരിപാടിക്ക് പോവാതിരിക്കയാകും നന്നാവുക.
നിഷ്പക്ഷനാണ്, ശാന്തനാണ്, മാന്യനാണ് ഇവയൊക്കെ അവകാശ വാദങ്ങളായല്ല വരേണ്ടത്, മറിച്ച് വായനക്കാരന്റെ അഭിപ്രായങ്ങളായി വരേണം.

ആശംസകള്‍.

ശ്രീക്കുട്ടന്‍ | Sreekuttan March 20, 2009 at 9:43 AM  

കൂടുകാരാ.. ഏല്ലാ ഭാവുകങ്ങളും..

ചായപ്പൊടി ചാക്കോ March 20, 2009 at 9:59 AM  

വേറെ ഒരു പണിയുമില്ലാഞ്ഞിട്ടാ കൂട്ടുകാരാ ഇനി ഇത്. എന്ത് ബ്ളോഗ് തുടങ്ങണം ന്ന് കറക്കിക്കുത്തിയപ്പോ നിരൂപണം ന്ന് വന്നോ :)

ചായപ്പൊടി ചാക്കോ March 20, 2009 at 10:01 AM  

എനിക്ക് ബ്ളോഗില്ല. ഞാന്‍ പറയുന്ന ഈ ബ്ളോഗൊക്കെ ഒന്നു ലിസ്റ്റിലിടുമോ. പ്ളീസ്. ഞാന്‍ കാല്‍ പിടിക്കാം . ഇടില്ലേ സാര്‍

കൂട്ടുകാരന്‍ | Friend March 20, 2009 at 10:11 AM  

അഭിപ്രായങ്ങള്‍ അറിയിച്ച കാപ്പിലാന്‍, മാണിക്യം, ശ്രീ, കാന്താരിക്കുട്ടി, കൃഷ്ണ, അനില്‍,ശ്രീക്കുട്ടന്‍, ഷൌട്ട് എന്നിവര്‍ക്ക് നന്ദി പറയുന്നു.
ഞാനിവിടെ കണ്ട വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ തന്നെയാണ് ഈ സംരംഭത്തിന് മുതിര്‍ന്നത്. അതാണ് ആദ്യം പറഞ്ഞത്..ഇവിടെ പോസ്ടിനെക്കാള്‍ പ്രാധാന്യം നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ആണെന്ന്. പിന്നെ കൃഷ്ണ പറഞ്ഞത് പോലെ എല്ലതിലെനെയും സമദ്രൃഷ്ടിയോടെ കാണാന്‍ ശ്രമിച്ചാല്‍ അതായതു എല്ലത്തിലെയും നന്മ എടുത്തു കാണാനുള്ള മനസ്സുന്ടെന്കില്‍ ഈ ലോകത്ത് ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഒരു മഹാനുഭാവന്റെ സന്ദേശം ഇതോടൊപ്പം "Let the mind be cheerful but calm. Never let it run into excesses, because every excess will be followed by a reaction. " ......Vivekananda അടുത്ത സംപ്രേഷണം 12 മണിക്കൂറിനു ശേഷം. .. ആര് ഷൌട്ട് ചെയ്താലും കുഴപ്പമില്ല...ആരും കേള്‍ക്കില്ലല്ലോ. ഹി ഹി.

MMP March 20, 2009 at 10:42 AM  

ആശയം നല്ലത്.

ശ്രീ March 20, 2009 at 11:08 AM  

നല്ല ഉദ്യമം... ആശംസകള്‍!

ADS March 20, 2009 at 11:15 AM  
This comment has been removed by the author.
Unknown March 20, 2009 at 11:21 AM  

'എന്തിനധികം പറയുന്നു.. പാചകം, വൈദ്യം, ശാസ്ത്രങ്ങള്‍, താമാശകള്‍, വരകള്‍, കവിതകള്‍, കഥകള്‍, ഓര്‍മ്മക്കുറിപ്പുകള്‍‍, യുക്തിവാദങ്ങള്‍, മതപഠനങ്ങള്‍, വാര്‍ത്തകള്‍, മല്‍സരങ്ങള്‍ അങ്ങനെ ജീവിതത്തില്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ സകല വിഷയങ്ങളെ കുറിച്ചും ബ്ലോഗ് ആയി കഴിഞ്ഞു.' - എന്നാല്‍ മറ്റു ബ്ലോഗുകളെ വിലയിരുത്തുന്ന ബ്ലോഗ് ഒരു പക്ഷെ ആദ്യമായിരിക്കും.. ആക്ഷേപങ്ങല്‍ക്കിടയാകാതെ ഈ ബ്ലോഗ് ബൂലോകത്ത് തിളങ്ങുമെന്ന് ഞാന്‍ പ്രധീക്ഷിക്കുന്നു ,എന്റെ ഈ കൂട്ടുകാരന് എല്ലാ വിധ ആശംസകളും ....

അങ്കിള്‍ March 20, 2009 at 11:23 AM  

പ്രീയ കൂട്ടുകാരാ,

വളരെ നല്ല സംരംഭം. പക്ഷേ ഇതു പ്രായോഗിക മാക്കാനുള്ള സമയം താങ്കള്‍ക്കുണ്ടാകുമോ. ഞാനാണെങ്കില്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ താല്പര്യമില്ല.

താങ്കളുദ്ദേശിക്കുന്ന തരത്തില്‍ മുന്നോട്ടു പോകണമെങ്കില്‍.....

ഇന്നു 15000 ത്തോളം മലയാളം ബ്ലോഗേര്‍സ്സ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസേന ഒരു 100 പോസ്റ്റുകളെങ്കിലും വരുന്നുണ്ടേ.

നമുക്കു നോക്കാം. പോകുന്നിടത്തോളം പോകട്ടെ. ഏതായാലും എനിക്ക് രണ്ട് ബ്ലോഗുകളുണ്ടെന്ന് ഒരു മനസ്സില്‍ വച്ചോണേ. കൊള്ളമെന്നു തോന്നുന്നെങ്കില്‍, പരിഗണിക്കണം.

nandakumar March 20, 2009 at 1:24 PM  

കൂട്ടൂകാരാ
നല്ലത് , നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്നേ ആശംസിക്കാനുള്ളൂ. കൃഷ്ണ തൃഷ്ണയും അനിലും പറഞ്ഞ അതേ അഭിപ്രായവുംകൂടി.
സന്തോഷം, നന്ദി..

Shankar March 20, 2009 at 1:54 PM  

കൂട്ടുകാരാ എന്നെയും പരിഗണിക്കണേ..

smitha adharsh March 20, 2009 at 2:41 PM  

അതെ...നല്ല ആശയം...എല്ലാ ഭാവുകങ്ങളും..
വിചാരിച്ചപോലെ മനോഹരമാക്കാന്‍ കഴിയട്ടെ..

smitha March 20, 2009 at 4:42 PM  

എല്ലാ വിധ ആശംസകളും . നല്ല ആശയം, ആശയത്തില്‍നിന്നും വ്യതിച്ചലികാതെ ഇരിക്കാന്‍ ശ്രദ്ധിക്കുമല്ലോ .

ദീപക് രാജ്|Deepak Raj March 20, 2009 at 6:20 PM  

നല്ല തുടക്കത്തിനു ആശംസകള്‍

Sriletha Pillai March 20, 2009 at 8:44 PM  

വളരെ നല്ല സംരംഭം!എല്ലാം നന്നെന്ന്‌ കണ്ണടച്ചു പറയാതെ സത്യസന്ധമായി വിമര്‍ശിക്കൂ.with respect to all and malice to none.നിരൂപണം ഒരു നല്ല സാഹിത്യശാഖയാണ്‌.ശ്രീ.എം.കൃഷ്‌ണന്‍ നായരെ നമുക്ക്‌ ഓര്‍ക്കാം.പല പുസ്‌തകങ്ങളും വായിക്കാനിടയായത്‌ "സാഹിത്യവാരഫലം " കാരണമാണ്‌.അതു പോലെ വിട്ടുപോയ നല്ല ബ്ലോഗുരചനകള്‍ താങ്കളുടെ സംരംഭത്തിലൂടെ പരിചയപ്പെടുവാന്‍ കാത്തിരിക്കുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു.

Calvin H March 20, 2009 at 8:47 PM  

ആശംസകള്‍!

ഒരു ഈശ്വരവിശ്വാസി March 20, 2009 at 11:26 PM  

അഭിപ്രായം അറിയിച്ച MMP,സബിത്, ശ്രീ, അപ്പു മാഷ്, അന്കില്‍, നന്ദകുമാര്‍, അനോണിമഷ്, സ്മിത ആദര്‍ശ്, സ്മിത, ദീപക്, മൈത്രേയി, ശ്രീഹരി എന്നിവരോടുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

തേജസ്വിനി March 20, 2009 at 11:34 PM  

നല്ല നിരൂപണങ്ങള്‍ വരട്ടെ...
നല്ല രചനകള്‍ കാണാനും പറ്റൂലോ....
നന്നായി...ഉദ്യമത്തിന് എല്ലാ വിധ ആശംസകളും..

സുപ്രിയ March 21, 2009 at 11:38 AM  

ബ്ലോഗുകളെക്കുറിച്ചു മാത്രം പോര. നല്ല കമന്റുകളെക്കുറിച്ചും പറയണ്ടേ പലപ്പോഴും ബ്ലോഗുകളെക്കാള്‍ നല്ല കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

G. Nisikanth (നിശി) March 21, 2009 at 11:58 AM  

വളരെ നല്ല ഉദ്യമം കൂട്ടുകാരാ...

എല്ലാ ആശംസകളും നേരുന്നു...

സ്നേഹപൂർവ്വം

ചിതല്‍ March 21, 2009 at 6:14 PM  

നല്ല വായന പ്രതീക്ഷിക്കുന്നു

sHihab mOgraL March 21, 2009 at 10:11 PM  

Good attempt
Let us also hope good result

Eccentric March 21, 2009 at 11:53 PM  

nalla idea thanne.. ishtapettu...
orupakshe ariyapetatha nalla blogukalilekkum postukalilekkum ulla oru soochikayaakum ithennu viswasikkunnu...

Nachiketh March 22, 2009 at 11:41 PM  

വളരെ നല്ല ഉദ്യമം കൂട്ടുകാരാ ,

തുടങ്ങിയ പലരും പൂര്‍ണമാക്കാതെയിട്ടുപോയ ഭാഗമായിരുന്നു. നല്ല പോസ്റ്റുകള്‍ അതര്‍ഹിയ്കുന്നതരത്തിലുള്ള വായനാക്കരെയുണ്ടാക്കാനും, വായനക്കാരെയറിയുന്ന പോസ്റ്റുകള്‍ കണ്ടെത്താനും കഴിയട്ടെയെന്നു ആശംസിയ്കുന്നു.

സ്നേഹപൂര്‍വ്വം

നചികേത്

സെറീന March 23, 2009 at 7:50 AM  

നല്ല ഉദ്യമം.
എല്ലാ ഭാവുകങ്ങളും നേരുന്നു.

Unknown March 23, 2009 at 12:16 PM  

Nice intention...best wishes......

poor-me/പാവം-ഞാന്‍ March 25, 2009 at 6:21 PM  

മലയാളം ബ്ളോഗ് എഴുതുന്നവര്‍ക്കു വായിക്കാന്‍ മലയാളം ബ്ളോഗരാല്‍ എഴുതപ്പേടുന്നതും മറ്റാരും വായിക്കാത്തതുമായ മലയാളം ബ്ളോഗ് ജയിക്കട്ടെ!

ജയതി March 29, 2009 at 2:46 PM  

നല്ല തുടക്കം.
നന്നായി തുടരട്ടെ
ആശംസകൾ

ഹരിശ്രീ March 29, 2009 at 7:42 PM  

കൂട്ടുകാരാ‍,

നല്ല ശ്രമം...

ആശംസകളോടെ...

ഹരിശ്രീ

:)

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP