ബൂലോക കവിതകളിലെ മാസ്മരിക ഭാവങ്ങള്‍
കവിത എഴുതുന്നത് മനോധര്‍മം അനുസരിച്ചായിരിക്കും. ഒരാള്‍ക്ക് മനസ്സില്‍ തോന്നുന്ന സന്തോഷം, ദുഖം, കാരുണ്യം, ദേഷ്യം, ഭയം തുടങ്ങി നവരസങ്ങളെല്ലാം കവിതയായി രൂപാന്തരപ്പെടാന് സാധ്യതയുണ്ട്. അങ്ങനെ എഴുതുന്ന കവിതകളില്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ധാരാളം കണ്ടിട്ടുണ്ട്.
ബ്ലോഗില്‍ കവിത എഴുതുന്നവരുടെ പല കൂട്ടായ്മകളും കാണാം പ്രവാസ കവിതകള്‍, ഇന്ദ്രപ്രസ്ഥ കവിതകള്‍, ബൂലോക കവിതകള്‍, ഹരിതകം എന്നീ പേരുകളില്‍ കവികളുടെയും കവയത്രികളുടെയും കൂട്ടായ്മ ദര്‍ശിക്കാന്‍ സാധിക്കും. അതല്ലാതെ കവിതകള്‍ മാത്രം എഴുതാന്‍ ബ്ലോഗ് ഉപയോഗിക്കുന്ന ലാപുട, ശ്രീദേവി നായര്‍, തേജസ്വ്നി, സഗീര്‍ ,ജയകൃഷ്ണന്‍ കാവാലം ,കാപ്പിലാന്‍, ചിതല്പുറ്റ് , നെല്ലിക്ക , ചന്ദ്രകാന്തം, മരുന്ന്, കുഴൂര്‍ വിത്സന്‍, പ്രമാദം, ഓട്ടോഗ്രാഫ്, നീഹാരിക, മുരളീരവം, ചില്ല , മണല്‍ക്കിനാവ് ,കുന്കുമപ്പാടം എന്നിവരെയും ഇവിടെ കാണാം. കാപ്പിലാന്റെ ബ്ലോഗില്‍ കേറിയാല്‍ പല വക പലതും കാണാം.
ഇവയില്‍ നല്ല നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ വായിച്ചു വിലയിരുത്ത്.. നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞിട്ട നിരൂപണ ശസ്ത്രക്രിയ നമുക്കെല്ലാര്‍ക്കും കൂടി പൂര്‍ണമാക്കാം.
ലാപുടയുടെയും, കപ്പിലന്റെയും കവിതകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു എന്നത് വലിയ കാര്യം. ബുക്ക് റിപബ്ലിക് എന്ന പേരില്‍ ബ്ലോഗീ ബ്ലോഗന്മാരുടെ ഒരു കൂട്ടായ്മ തങ്ങളില്‍ പെട്ടവര്‍ എഴുതുന്നത് പുസ്തകമാക്കാന്‍ ശ്രമിക്കുന്ന കൂട്ടായ്മകള്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്.
ആദ്യമേ പറഞ്ഞതുപോലെ ഞാനിടുന്ന ഓരോ പോസ്റ്റ് അപൂര്ണമായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ സമ്മേളിക്കുമ്പോള്‍ മാത്രമേ അതിനു പൂര്‍ണ്ണത കിട്ടൂ .. ഞാനിവിടെ പറഞ്ഞതില്‍ ഏതെങ്കിലും പ്രധാന കവികളുടെയോ കവയത്രികളുടെയോ പേര് വിട്ടുപോയിട്ടുട്ടെങ്കില്‍ അഭിപ്രയങ്ങളിലൂടെ അത് പരിഹരിക്കണമെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ.
ഇനി ഞാന്‍ എന്‍റെ കവിത എഴുതാം.. പല കവിതകളും വായിച്ചതില്‍ നിന്നുണ്ടായ പ്രചോദനത്തില്‍ നിന്നും എഴുതിയതാണ്. ശരി എഴുതിക്കോട്ടെ..?? ഇവിടെ തുടങ്ങുന്നു..
രാവിലെ ഒന്ന് പോയി നോക്കി...
തിരക്കായിരുന്നതിന്‍ കാരണം പിന്‍വലിഞ്ഞു
പിന്നെയും പോയി നോക്കി..തിരക്കൊഴിഞ്ഞു
ഇനിയും പോകാം.. കതകു തുറന്നകത്തുകേറി
ആശ്വാസ വദനനായി ആസനസ്ഥനായി
പോയി ഒന്ന് രണ്ടു മുട്ടന്‍ സാധങ്ങള്‍..
വായ്ക്കു രുചിയായി പോയതിന്‍ സന്തോഷം മനസ്സില്‍
രാവിലെ രണ്ടിന് പോയത് ഓര്ത്തെഴുതിയപ്പോള് ഇങ്ങനെ ആയിപോയി എന്ന് മാത്രം. തെറ്റിദ്ധരിക്കരുത്. തല്ക്കാലം വിട.. കൂടുതല്‍ വിശേഷങ്ങളുമായി പിന്നീടെത്താം.
15 comments:
ആദ്യമേ പറഞ്ഞതുപോലെ ഞാനിടുന്ന ഓരോ പോസ്റ്റ് അപൂര്ണമായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ സമ്മേളിക്കുമ്പോള്‍ മാത്രമേ അതിനു പൂര്‍ണ്ണത കിട്ടൂ .. ഞാനിവിടെ പറഞ്ഞതില്‍ ഏതെങ്കിലും പ്രധാന കവികളുടെയോ കവയത്രികളുടെയോ പേര് വിട്ടുപോയിട്ടുട്ടെങ്കില്‍ അഭിപ്രയങ്ങളിലൂടെ അത് പരിഹരിക്കണമെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ.
നല്ല ഉദ്യമം....നല്ല രീതിയില്‍ ഇതിനെ മുന്നോട്ട് കൊണ്ടൂ പോകാന്‍ ശ്രദ്ധിക്കണം....
അണ്റ്റൊരു കവിത.... അടി... അ.. ആ...
കൊള്ളാം മാഷേ.
പിന്നെ, കവിതാബ്ലോഗുകളില്‍ തന്നെ
ചന്ദ്രകാന്തം, മരുന്ന്, കുഴൂര്‍ വിത്സന്‍, പ്രമാദം, ഓട്ടോഗ്രാഫ്, നീഹാരിക, മുരളീരവം, ചില്ല , മണല്‍ക്കിനാവ് എന്നിവ പെട്ടെന്ന് ഓര്‍മ്മ വന്ന ചിലര്‍...
നല്ല ഉദ്യമം കൂട്ടുകാരാ.
ഇനിയും ബ്ലോഗ് നിരീക്ഷണം തുടരട്ടെ!
..ലാപുട, ശ്രീദേവി നായര്‍, തേജസ്വ്നി, സഗീര്‍ ,ജയകൃഷ്ണന്‍ കാവാലം ,കാപ്പിലാന്‍, **കനല്‍**, നെല്ലിക്ക എന്നിവരെയും ഇവിടെ കാണാം.........
കനല്‍ ..കവിതയല്ല .. ഇതില്‍ ക്ലിക്ക് ചെയ്തപ്പോല്‍ എത്തിയത് ചിതല്‍പ്പുറ്റ്.... തിരുത്തുമല്ലോ
പ്രിയപ്പെട്ട കൂട്ടുകാരാ ,
ഒരു ചെറിയ തിരുത്ത് . ഞാന്‍ കവിത എഴുതാറില്ല . ഞാന്‍ എഴുതുന്നതാണ് ഗവിത . കവിത എഴുതുന്ന മറ്റു പലരും ഇവിടെ ഉണ്ട് .എന്‍റെ ഗവിതകളെ കവിതകളായി തരം താഴ്ത്തരുത് എന്ന അപേഷയുണ്ട് ഇതിന്റെ കൂടെ .മലയാള സാഹിത്യ ലോകത്തിന് ഞാന്‍ സംഭാവന ചെയ്യുന്ന ഒരു പുതിയ ശാഖിയാണ് ഗവിത . ഇതുവരെ ഇതിന്റെ പേറ്റന്റ് ആര്‍ക്കും നല്‍കിയിട്ടില്ല .
ഈ ഞാന്‍ ഒരു കവി ആയി സ്വയം പ്രഖ്യാപിക്കുന്നു!
(എന്താ സംശയം ഉണ്ടോ? എന്നെക്കൊണ്ട് ലിങ്ക് പോസ്റ്റിക്കല്ലേ...)
ഇതൊക്കെ പുര്‍ണ്ണം തന്നെ. കാര്യങ്ങള്‍ മനസ്സിലായാല്‍ പോരെ .
തികച്ചും അനുഭാവപരമായ സമീപനം പ്രതീഷിക്കാം .
നന്നായിട്ടുണ്ടു ആശംസകള്‍
ശ്രീ നന്ദി, കൂട്ടി ചേര്‍ത്തിട്ടുണ്ട്.
മാണിക്യം: തിരുത്തിയിട്ടുണ്ട്
കാപ്പിലാന്‍ മാഷെ കവിതകളെ കുറിച്ച് ആരേലും എന്തേലും പറഞ്ഞാല്‍ വിഷമിക്കേണ്ട... നിങ്ങളുടേത് കവിത തന്നെ.
ശിവ, സാപ്പി, പാറുക്കുട്ടി, ആര്യന്‍, പാവപ്പെട്ടവന്‍ : അഭിപ്രായങ്ങള്‍ക്ക് നന്ദി.
കൂട്ടുകാരാ , എന്‍റെ ഗവിതകളെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല . എന്‍റെ ഗവിതകളെ കവിതകള്‍ എന്ന് വിളിക്കാന്‍ എനിക്കിഷ്ടമല്ല . പ്ലീസ് എന്നെ നിര്‍ബന്ധിക്കരുത് .
ഞാനിവിടെ പറഞ്ഞതില്‍ ഏതെങ്കിലും പ്രധാന കവികളുടെയോ കവയത്രികളുടെയോ പേര് വിട്ടുപോയിട്ടുട്ടെങ്കില്‍ അഭിപ്രയങ്ങളിലൂടെ അത് പരിഹരിക്കണമെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ.
പിന്നില്ലെ...എന്റെ “ കുംകുമപ്പാടം “വിട്ടുപൊയില്ലെ...സാരമില്ല...ഈ പാവത്തിന്റെ കുംകുമപ്പാടം കൂടി ശ്രദ്ധിച്ചാല്‍ സന്തൊഷം ...അത്രെയുള്ളൂ...
"ഞാനിവിടെ പറഞ്ഞതില്‍ ഏതെങ്കിലും പ്രധാന കവികളുടെയോ കവയത്രികളുടെയോ പേര് വിട്ടുപോയിട്ടുട്ടെങ്കില്‍ അഭിപ്രയങ്ങളിലൂടെ അത് പരിഹരിക്കണമെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ."
അത് തന്നെയാ ഞാനും പറഞ്ഞത്, എന്‍റെ "ഉള്‍ക്കടലി"ല്‍ ഞാനും കവിതകള്‍ എഴുതാറുണ്ട് എന്ന്... എല്ലാ സാധനവും ചേര്‍ത്തുള്ള ഒരു അവിയല്‍ ബ്ലോഗ് ആയതു കൊണ്ട് കൂട്ടുകാരന് അത് മനസ്സിലായില്ല എന്ന് തോന്നുന്നു...
പ്രതിഷേധിക്കും പ്രതിഷേധിക്കും... കൂട്ടുകാരന്റെ ബ്ലോഗ് പൂട്ടിക്കും... ങാഹാ ബെര്‍ളിയെ ഓടിച്ച (അത് ഞമ്മളാണേ!) എന്നോടാ കളി...
കൂട്ടുകാരാ
2009 ല്‍ മുതല്‍ കവിതകള്‍ ഒരു പുതിയ ബ്ലൊഗിലാക്കി അതും “മാണിക്യം” ആണ്
http://maanikyam.blogspot.com/
1മഴ നനഞ്ഞപ്പോള്‍..........
2അവന്‍ വന്നു.....
3ഇവിടെ മഴ തുടങ്ങി....
4തിരയും നുരയും
5ശൂന്യതയില്‍
6എന്താ നീ മാത്രം ഇങ്ങനേ?
7ശില
8അര്‍ബുദം
9എന്തോ ഒരിഷ്ടം !
10മഴയോര്‍മ്മകള്‍
j.maanikyam@gmail.com
കൂട്ടുകാരാ...
നന്ദി...എന്നെയും കൂട്ടിയതിന്.
Post a Comment