Saturday, May 2, 2009

1. അങ്കിള്‍ , അപ്പു, ബി.ആര്‍. പി. ഭാസ്കര്‍



താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം ഞാന്‍ തന്നെ പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി അവരുടെ ഫോട്ടോ ഉള്‍പ്പെടെ ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും. കമെന്റ് മോഡറേഷനും മാര്‍ക്കും ഒന്നുമില്ല. അവസാനം ഈ ബ്ലോഗ്‌ കൂട്ടായ്മ ഒരുമിച്ചു കൂടുമ്പോ എന്റെ വക ഒരു പാര്‍ടി നടത്തുന്നതായിരിക്കും. അതെവിടെ വച്ച് എപ്പോ എന്ന് അപ്പൊ തീരുമാനിക്കും കേട്ടോ. ശരി എങ്കില്‍ ദാ ഇവിടെ തുടങ്ങിയിരിക്കുന്നു.

1. ആളാരെന്നു പറയുക
ചോദ്യം: മലയാളവും കമ്പ്യൂട്ടറുമായി അഭേദ്യ ബന്ധമുണ്ടാക്കാന്‍ പണ്ടുമുതലേ ശ്രമിച്ചു വിജയിപ്പിച്ചെടുത്തയാളാണ് കക്ഷി. ബ്ലോഗ്ഗില്‍ ഇപ്പോഴും നിറഞ്ഞ സാന്നിധ്യം. തട്ടിപ്പും വെട്ടിപ്പും എവിടെകണ്ടാലും കക്ഷി പൊക്കും. 2007 ഇല്‍ വെറും 9 പോസ്റ്റുകള്‍ എഴുതിയ കക്ഷി 2008 ഇല്‍ 44 പോസ്റ്റുകള്‍ എഴുതി. ഇനി പറയുക ആരെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം അങ്കിള്‍ . യഥാര്‍ത്ഥ പേര് ചന്ദ്രകുമാര്‍. കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ പ്രവര്‍ത്തന ഫലം ഇവിടെ കാണാം. അതിന്റെ വിശദീകരണം ഇവിടെ കാണാം . ഇന്‍സ്റ്റിറ്റുട്ട്‌ ഒഫ് പബ്ലിക്‌ ആഡിറ്റേര്‍സ്‌ ഒഫ്‌ ഇന്‍ഡ്യയില്‍(IPAI) അംഗം. ബ്ലോഗുകള്‍: സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ്‌ . ഒരു ഉപഭോക്താവ്‌ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വിവരാവകാശ നിയമം വച്ച് സര്‍ക്കര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഗവേഷണ റിപ്പോര്‍ട്ടും ബ്ലോഗുകളിലൂടെ നമ്മളിലെതിക്കുന്നു. യയാതിപുരത്തെ ഈ കാരണവര്‍.


2. ആളാരെന്നു പറയുക
ചോദ്യം:ഇദ്ദേഹത്തിന്റെ പേരില്‍ മോഹന്‍ലാലിന്‍റെ ഒരു സിനിമയുണ്ട്. ആ സിനിമയില്‍ മോഹന്‍ലാലിന്‍റെ പേരും അത് തന്നെ. വളരെയധികം ആര്ദ്രഹൃദയനായ ഇദ്ദെഹത്തെക്കൊണ്ട് പലര്‍ക്കും ഗുണമുണ്ടായിട്ടുണ്ട്. ബ്ലോഗില്‍ ഇപ്പോഴും സജീവ സാന്നിധ്യം. വളരെ അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്‌ ആണിത്‌. ഇനി ആരെന്നു പറയുക.

ഉത്തരം:ബ്ലോഗര്‍നാമം അപ്പു. ശരിയായ പേര് ഷിബു. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി / താമസം ദുബായ് നഗരത്തില്‍ . ഇവിടെ ക്ലിക്ക് ചെയ്താല്‍ അദ്ദേഹത്തിന്റെ ബ്ലോഗ്‌ ആത്മകഥ വായിക്കാം. ബ്ലോഗുകള്‍ : ആദ്യാക്ഷരി, അപ്പൂന്റെ ലോകം, കാഴ്ചക്കിപ്പുറം, ഫോടോബ്ലോഗ്, ശാസ്ത്രകൌതുകം, ഊഞ്ഞാല്‍, ഓര്മചെപ്പ് എന്നിവ. . ബ്ലോഗ്‌ ഇവന്റ്റ് മല്ലു ഗോംബടിഷന്റെ ഇപ്പോഴത്തെ കാര്യകര്ത്താവ്. ഇദ്ദേഹത്തിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗ്‌ തുടക്കക്കാര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്. വളരെയധികം ആള്‍ക്കാര്‍ക്ക്‌ അതുകൊണ്ട് പ്രയോജനം ഉണ്ടായിട്ടുമുണ്ട്.


3. ആളാരെന്നു പറയുക
ചോദ്യം:ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ്‌ എഴുതുന്ന ഇദ്ദേഹം വളരെ ബഹുമാന്യനായ ഒരു വ്യക്തിയാണ്‌. ബ്ലോഗിലെ സജീവ സാന്നിധ്യം. ഡല്‍ഹി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ആയിരുന്നു. പുതിയ വാര്‍ത്തകള്‍ നമ്മളില്‍ എത്തിക്കുന്നതില്‍ അദ്ദേഹത്തിന് അതീവ ശുഷ്കാന്തിയുണ്ട്. സ്വന്തം ബ്ലോഗില്‍ കൂടാതെ മറു പല വെബ്സൈറ്റുകളിലും ഇദ്ദേഹം ലേഖനം എഴുതാറുണ്ട്. ഇനി ആരെന്ന് പറയുക.

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ. ബി.ആര്‍. പി. ഭാസ്കര്‍. തിരുവനതപുരം സ്വദേശി. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍. സമൂഹ്യ പ്രവര്‍ത്തകന്‍. ഇദ്ദേഹത്തെ കൂടുതല്‍ പരിചയെപ്പെടുത്താതെ തന്നെ ഏവര്‍ക്കും അറിയാം. ബ്ലോഗുകള്‍: ബി.ആര്‍. പി. ഭാസ്കര്‍, വായന, കേരള ലെറ്റര്‍ . യയാതിപുരത്തെ തലമൂത്ത കാരണവര്‍. ഇന്ഗ്ലിഷിലും മലയാളത്തിലും ബ്ലോഗുകള്‍ എഴുതുന്നു. ഇന്ഗ്ലിഷിലുള്ള ഇദ്ദേഹത്തിന്റെ പുതിയ പോസ്റ്റുകള്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. കക്ഷിയുടെ ഗൂഗിള്‍ ഗ്രൂപ്പും കേമം.

16 comments:

മരമാക്രി May 2, 2009 at 7:52 AM  

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

Calvin H May 2, 2009 at 8:13 AM  

2 അപ്പു ഫോര്‍ ഷുവര്‍...
ഒന്ന് അങ്കിള്‍ ആവണം...

സുനിൽ കൃഷ്ണൻ(Sunil Krishnan) May 2, 2009 at 9:51 AM  

1:അങ്കിൾ
2:അപ്പു
3:ബി.ആർ.പി.ഭാസ്കർ

അനില്‍ശ്രീ... May 2, 2009 at 11:45 AM  

സുനിൽ കൃഷ്ണൻ പറഞ്ഞത് തന്നെ,,,

1:അങ്കിൾ
2:അപ്പു
3:ബി.ആർ.പി.ഭാസ്കർ

ഹന്‍ല്ലലത്ത് Hanllalath May 2, 2009 at 1:03 PM  

ഒരാളെയേ അറിയൂ ..
അപ്പു...

വാഴക്കോടന്‍ ‍// vazhakodan May 2, 2009 at 2:49 PM  

1:അങ്കിള്‍
2:അപ്പു
3:ബി.ആര്‍.പി.ഭാസ്കര്‍

ഇതില്‍ അപ്പു ഏറെ സുപരിചിതന്‍!

keralafarmer May 2, 2009 at 8:51 PM  

ബി.ആര്‍.പി എന്നുമാത്രമാവും ഉത്തരം.

കൂട്ടുകാരന്‍ | Friend May 2, 2009 at 11:37 PM  

സുനില്‍ : 30 മാര്‍ക്ക്‌
അനില്‍ശ്രീ : 30 മാര്‍ക്ക്‌
വഴക്കോടന്‍ : 30 മാര്‍ക്ക്‌
ശിഹാബ്‌: 20 മാര്‍ക്ക്‌
കാല്‍വിന്‍ : 20 മാര്‍ക്ക്‌
ഞാനും എന്റെ ലോകവും : 10 മാര്‍ക്ക്‌
ബാജി ഓടംവേലി : 10 മാര്‍ക്ക്‌
hAnLLaLaTh : 10 മാര്‍ക്ക്‌
keralafarmer : 10 മാര്‍ക്ക്‌
മരമാക്രി: മൊട്ട

:):) അടുത്തത്‌ ഇന്ത്യന്‍ സമയം രാവിലെ 7.30 നു

മാണിക്യം May 3, 2009 at 4:49 AM  

കൂട്ടുകാരന്റെ ഒരു നല്ല ഉദ്യമം,
പിന്നിട്ടവഴികളില്‍ അമൂല്യമായ സംഭാവന
നല്‍കിയവരെ ഓര്‍മ്മിക്കുന്നതും അനുമോദിക്കുന്നതും വളരെ നല്ല കാര്യം
അങ്കിൾ ,അപ്പു,ബി.ആർ.പി.ഭാസ്കർ
ആശംസകള്‍ ..

ഹരീഷ് തൊടുപുഴ May 3, 2009 at 9:11 AM  

സത്യത്തില്‍ എനിക്കൊരു അബദ്ധം പറ്റി..
ഈ മൂന്നു വിസേഷണങ്ങളും ഒരാളേ പറ്റിതന്നെയായിരിക്കുമെന്നു വിചാരിച്ച് തലപുകഞ്ഞു ചിന്തിച്ചു. പക്ഷേ എവിടെ ഒക്കാന്‍..
ഇപ്പോഴല്ലേ ഗുട്ടന്‍സ് പുടി കിട്ടീത്!!
ഞനെന്തൊരു മണ്ടന്‍!!

ബാജി ഓടംവേലി May 3, 2009 at 9:15 AM  

ഈ മൂന്നു വിസേഷണങ്ങളും ഒരാളേ പറ്റിതന്നെയായിരിക്കുമെന്നു വിചാരിച്ചു.

നരിക്കുന്നൻ May 3, 2009 at 11:52 AM  

ഞാൻ അല്പം വൈകി. സോറി...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP