3. കാര്ടൂണിസ്റ്റ് സജീവ്,ജോസഫ് ആന്‍റണി, ഏറനാടന്‍
താഴെ ഓരോ ബ്ലോഗ് വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.
1.ആളാരെന്നു പറയുക
ചോദ്യം: ആളൊരു ശാപ്പാട്ടു രാമന്‍. എല്ലാവര്‍ക്കും പ്രിയങ്കരന്‍. ചിരിക്കാതെ മസില് പിടിച്ചിരിക്കുന്നവര്‍ പുള്ളിയുടെ ബ്ലോഗില്‍ ഒരു പ്രാവശ്യം പോയാല്‍ മതി. പിന്നെ മസില് പിടുത്തം നിര്‍ത്തിക്കോളും. ചിലര്‍ അഞ്ചു പാരഗ്രാഫില്‍ പറയുന്നത് കക്ഷി രണ്ടു വരിയില്‍ തന്‍റെ ഭാവനയുടെ സഹായത്തോടെ പറയും. ഇനി പറയുക ആരാണെന്നു.
ഉത്തരം: ബ്ലോഗ്ഗര്‍ നാമം കാര്ടൂണിസ്റ്റ്. യഥാര്‍ത്ഥ പേര് സജീവ് ബാലകൃഷ്ണന്‍. സ്വദേശം കൊച്ചി. ബ്ലോഗുകള്‍ : a FAT CARTOONIST ; , എന്നാ ഇന്ഗ്ലിഷ് ബ്ലോഗും കേരള ഹ ഹ ഹ !, ഊണേശ്വരം പി.ഒ. എന്നിങ്ങനെ രണ്ടു മലയാളം കാര്‍ടൂണ്‍ ബ്ലോഗുകളും. . കാര്ടൂണുകളുടെ പ്രധാന ഗുണം വളരെ വേഗത്തില്‍ കാര്യങ്ങള്‍ വായനക്കാരന് മനസ്സിലാവുകയും ചെയ്യും, മറ്റുള്ളവര് മിനക്കെട്ടിരുന്നു അഞ്ചാറ് പാരഗ്രാഫില്‍ എഴുതി വയ്ക്കുന്നത് ഇവര്‍ ഒരു രണ്ടു വരിയില്‍ ഓരോ കാര്ടൂണും വരച്ച് നിഷ്പ്രയാസം അതിലും ഭംഗിയായി നമുക്ക് മനസ്സിലാക്കി തരുന്നു. പക്ഷെ അനുഗ്രഹീത കലാകാരന്മാര്‍ക്കെ കാര്ടൂണുകള് വരയ്ക്കാന്‍ സാധിക്കുകയുള്ളല്ലോ. ആ അനുഗ്രഹം സജീവിന് വേണ്ടുവോളം കിട്ടിയിട്ടുണ്ട് എന്നത് അദ്ദേഹത്തിന്‍റെ സുഹൃദ് വലയം തന്നെ തെളിവ്. മറ്റു ബ്ലോഗുകളിലെ പലരും തങ്ങളുടെ ചിത്രങ്ങളായി സജീവ് വരച്ചു കൊടുത്ത കാരിക്കേച്ചറുകളാണ് ഉപയോഗിക്കുന്നത്. വീട്ടുകാര്യത്തിലോ ജോലിക്കാര്യത്തിലോ ആവശ്യത്തില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ദിവസവും രണ്ടു നേരം ഗുളിക കഴിക്കുന്നത് പോലെ ഈ ബ്ലോഗില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ മേല്‍പറഞ്ഞ സംഗതി ഒഴിവാക്കി കിട്ടുന്നതാണ്.
2.ആളാരെന്നു പറയുക
ചോദ്യം:ക്രിക്കറ്റൊഴികെ മറ്റെന്തും ഇഷ്ടമുള്ള കക്ഷി. ശാസ്ത്രവിഷയങ്ങള് കൂടുതല്‍ കൈകാര്യം ചെയ്യുന്നു. ഓരോ വിഷയവും വളരെ ആധികാരികമായി തന്നെ എഴുതുന്നു എന്നത് തന്നെയാണ് ഇത് വായിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. സ്വന്തം പേര് ബ്ലോഗിന്‍റെ ഹെഡറില് തന്നെ കൊടുത്തിട്ടുണ്ട്. ഇനി പറയുക ആരെന്നു.
ഉത്തരം:ബ്ലോഗ്ഗര്‍ നാമം JA , പേര് ജോസഫ് ആന്‍റണി. കോഴിക്കോട് സ്വദേശി. കമ്മ്യൂണികേഷനും മീഡിയായുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. ബ്ലോഗുകള്‍: കുറിഞ്ഞി ഓണ്‍ലൈന്‍, നല്ല ഭൂമി, മൂന്നാം ബ്ലോഗ്, . ഇവയില്‍ കുറിഞ്ഞി ഓണ്‍ലൈന്‍ വളരെ പ്രസിദ്ധം. ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗില്‍ ലഭ്യമല്ല. അടുത്തറിയാവുന്നവര് വെളിപ്പെടുത്തുമെങ്കില് അദ്ദേഹത്തിന്‍റെ അനുവാദത്തോടെ ഇവിടെ ഇടുന്നതില്‍ എനിക്ക് സന്തോഷം. ശാസ്ത്ര വിഷയങ്ങള്‍, പ്രപഞ്ചം, പരിസ്ഥിതി, നൂതന സാങ്കേതിക രീതികള്‍ എന്നിവയില്‍ വളരെ ആല്മാര്ത്ഥതയോടെ അദ്ദേഹമെഴുതുന്ന ഓരോ പോസ്റ്റുകളും വായനക്കാര്‍ക്ക് വളരെ ഉപകാരപ്രദമാണ്.
3.ആളാരെന്നു പറയുക
ചോദ്യം:2006 ജൂണ്‍ മുതല്‍ ബ്ലോഗിലെ നിറഞ്ഞ സാന്നിധ്യം. സ്വന്തം നാടിന്‍റെ കഥകള്‍ വളരെ സരസമായി വായിച്ചിരിക്കാന്‍ രസമുള്ള ഓര്മക്കുറുപ്പിന്റെ രൂപത്തില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. സ്വദേശം വടക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്ഥലം. സ്ത്രീകള്‍ക്ക് വളരെ ഇഷ്ടപ്പെട്ട സംഗതി നിര്‍മിക്കുന്നതിലും ഇദ്ദേഹം കേമന്‍. ഇനി പറയുക ആരെന്നു.
ഉത്തരം: ബ്ലോഗ്ഗര്‍ നാമം ഏറനാടന്‍. യഥാര്‍ത്ഥ പേര് സാലി .കെ. ചെറുവത്ത്. സ്വദേശം മലപ്പുറത്തുള്ള നിലമ്പൂര്‍. പ്രവാസിയായി യു.എ. ഇ യില്‍ ജോലി. ഇഷ്ടവിഷയങ്ങള്‍: വായന,കഥാരചന ,സിനിമാഭിനയം, തിരക്കഥാരചന,സംവിധാനം, ഛായാഗ്രഹണം, കാര്‍ട്ടൂണ്‍ വര,യാത്ര, സൌഹൃദം, സംഗീതം. ബ്ലോഗുകള്‍: ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍, ഒരു സിനിമ ഡയറിക്കുറിപ്പ് , റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് , ഏറനാടന്‍ സ്വരമേളം . സ്ത്രീകളുടെ ഇഷ്ടവിഷയമായ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവ് കൂടിയാണ് കക്ഷി. ഒരു ബ്ലോഗിനിയെ കുറിച്ച് കഥയോ സ്വപ്നമോ എന്തായാലും ഈ ബ്ലോഗന്‍ എഴുതിയത് വായിക്കാന്‍ നല്ല സുഖമുള്ള സംഗതിയാണ്.

19 comments:
1.കാര്‍ട്ടൂണിസ്റ്റ് സജീവ്
2.അറിയില്ല
3.വിശാലമനസ്കന്‍ (സജീവ് എടത്താടന്‍)
1) the SHORT & FAT Family - Kerala HAHAHAHA
3 vishalamanaskan allannaanu enikku thonnunnathu. adhyeham blogil sajeevamakunnathu 2005 septemberil anu.
kooduthal vivarangalkayi kathirikkunnu.
:)
1.കാര്‍ട്ടൂണിസ്റ്റ് സജീവ്
2.സൂരജ്.
3.വിശാലമനസ്കന്‍ (സജീവ് എടത്താടന്‍)
1.കാര്‍ട്ടൂണിസ്റ്റ് സജീവ്
2.സൂരജ്.
3.വിശാലമനസ്കന്‍
ഇതില്‍ സൂരജിന്റെ പേര് കോപ്പിയടിച്ചതാണ്. എനിക്ക് വല്യ പിടിയില്ല. വിശാല മനസ്കന്റെ കൊടകര പുരാണം ഇഷ്ടമാണ്. കോപ്പിയടിചാലും മാര്‍ക്ക് കിട്ടുമോ ആവോ?
1.കാര്‍ട്ടൂണിസ്റ്റ് സജീവ്
2.അറിയില്ല
3.അറിയില്ല
1:കാർട്ടൂണിസ്റ്റ് സജീവ്
2:ജോസഫ് ആന്റണി( കുറിഞ്ഞി ഓൺലൈൻ)
3:വിശാലമനസ്കൻ
1.കാര്‍ട്ടൂണിസ്റ്റ് സജീവ്
2.സൂരജ്
3.വിശാലമനസ്കന്‍
1.കാര്‍ട്ടൂണിസ്റ്റ് സജീവ്
2.സൂരജ്
3.വിശാലമനസ്കന്‍
മുസാഫിര്‍ - 10 മാര്‍ക്ക്
നരിക്കുന്നൻ - 10 മാര്‍ക്ക്
പ്രചാരകന്‍ - 0 മാര്‍ക്ക്
കോട്ടയം കുഞ്ഞച്ചൻ -10 മാര്‍ക്ക്
വാഴക്കോടന്‍ // vazhakodan - 20 മാര്‍ക്ക്
നന്ദകുമാര്‍ - 10 മാര്‍ക്ക്
സുനിൽ കൃഷ്ണൻ(Sunil Krishnan)- 20 മാര്‍ക്ക്
J K - 10 മാര്‍ക്ക്
ബാജി ഓടംവേലി -10 മാര്‍ക്ക്
കുറിഞ്ഞി ഓണ്‍ലൈനും, ഏറനാടനും വായിച്ചു മറന്നുപോയോ എല്ലാവരും?
അടുത്തത് നാളെ രാവിലെ 7.30 നു.. അത് വരേയ്ക്കും വണക്കം.
:)
ഏതായാലും സംഗതി കൊള്ളാം
ഇതിലേ ചുമ്മാ ചുറ്റി നടന്നു വായിക്കുമ്പോള്‍ മനസ്സില്‍ തട്ടുന്ന ചില ബ്ലോഗുടമകളെ പറ്റി അറിയാന്‍ കഴിയുന്നു
കൂട്ടുകാരാ നന്ദി
ഒരു സംശയം ഈ പൊസ്റ്റില്‍
കാര്ടൂണിസ്റ്റ് സജീവ്,ജോസഫ് ആന്‍റണി, ഏറനാടന്‍ എന്നിവരെ ആണല്ലൊ പരിചയപ്പെടുത്തിയത്
അതില്‍ സുനില്‍ കൃഷ്ണന്‍ ‘കാര്ടൂണിസ്റ്റ് സജീവ്,ജോസഫ് ആന്‍റണി’20 മാര്‍ക്ക്
അപ്പോള്‍ വാഴക്കൊടന് എങ്ങനെ 20 മാര്‍ക്ക്?
തെറ്റിയത് എനിക്കാണേല്‍ ക്ഷമിക്കണേ...:)
കുറിഞ്ഞി ഓൺലൈൻ പരിചയപ്പെടുത്തിയതിന് നന്ദി. ഇനിയും പോരട്ടേ ഇത്തരം പരീക്ഷകൾ!
എന്റെ കൂട്ടുകാരാ, ഏറനാടനെക്കുറിച്ച് പറഞ്ഞപ്പോൾ “ സ്ത്രീകൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗതി നിർമ്മിയ്ക്കുന്നതിലും” എന്നൊക്കെ പറഞ്ഞപ്പോൾ ആകപ്പാടെ കൺഫ്യൂഷൻ...അതിനു പകരം “ ടി.വി മീഡിയായുമായി ബന്ധപ്പെട്ടു നിൽക്കുന്ന” എന്നല്ലായിരുന്നോ പറയേണ്ടിയിരുന്നത്?
അഭിപ്രായങ്ങള്‍ അറിയിച്ച, ഉത്തരങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
മാണിക്യം ചേച്ചി നൂറു ശതമാനം ശരിയാണ്. വാഴക്കൊടാണ് 10 മാര്‍ക്കേ ഉള്ളൂ.
അതുകൊണ്ട് ചേച്ചിക്ക് 10 മാര്‍ക്ക് ബോണസ് ..:)
സുനില്‍, മീഡിയ എന്നൊക്കെ ക്ലൂ തന്നാല്‍ നിങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കില്ലേ? :))
കൂട്ടുകാരന്‍ നടത്തിയ കിസ്സ് (സോറി) ക്വിസ്സ് ഗോമ്പറ്റീഷനില്‍ സാന്നിധ്യമാവാന്‍ സാധിച്ചതിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
എസ്.കെ.ചെറുവത്ത് എന്നത് തൂലികാനെയിം ആണ്. യഥാര്‍ത്ഥനെയിം എസ്.കെ വിപുലീകരിച്ചാല്‍ ലഭ്യമാണ്. :)
സ്വദേശം മലപ്പുറം ജില്ലേലെ നിലമ്പൂര്‍ ആണ്. അവിടം വിട്ടു പോന്നിട്ട് കോഴിക്കോട്ട് കുറ്റിയടിച്ചു എന്നേയുള്ളൂ. :)
സ്ത്രീകള്‍ക്ക് വളരെയധികം ഇഷ്ടമുള്ളത് നിര്‍മ്മിക്കുന്നതില്‍ കേമന്‍ എന്ന് കണ്ടപ്പോള്‍ ശരിക്കും ഉള്ള് കിടുങ്ങിട്ടോ. :)
നിര്‍മ്മിക്കുക മാത്രമല്ല, കുത്തുപാളവക്കില്‍ എത്തുകയും അത് നികത്താന്‍ അല്പം അഭിനയ കസര്‍ത്തിലൂടെ സ്ത്രീകളുടെ കണ്ണില്‍ കരടായി മാറുകയും ഉണ്ടായി എന്നത് ഹിസ്റ്ററി.
ഊണേശ്വരം ആശാനെക്കുറിച്ചും, സ:ജെപി സാറിനെക്കുറിച്ചും കൊടുത്തതും ഉഷാറായിരികുന്നു.
എന്നെ അധികം ആരും ഉത്തരത്തില്‍ പിടിച്ച് കെട്ടിയിട്ടില്ല എന്നോര്‍ത്ത് ചിരിപൊട്ടികെട്ടോ. :)
ഏതായാലും കൊള്ളാം ക്വിസ്സ് മല്‍സരം ഉഷാറായി മുന്നേറുവാന്‍ ഭാവുകങ്ങള്‍ നേരുന്നു കൂട്ടുകാരാ..
ഏറനാടന്‍ മാഷെ ,
തിരുത്തലുകള്‍ ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിച്ചതിനു നന്ദി.
വിശാലമനസ്ക്കന്‍ നമ്മുടെ ഗുരു അല്ലേ?
കൊടകര പുരാണം.
ഇത് മാത്രമേ ആധികാരികമായി പറയാന്‍ പറ്റുന്നുള്ളു
ഇന്നാണ് ഈ സംഭവം കണ്ണില്‍ പെട്ടത് (എത്ര up to date). ഒരു തിരുത്ത് ജോസഫ് ആന്‍റണി കഷ്ടകാലത്തിന് ഇപ്പോള്‍ കോഴിക്കോട്ട് താമസിക്കുന്നു എന്നേയുള്ളു. സ്വദേശം തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്കേ അതിരില്‍ അഗസ്ത്യകൂടം താഴ്വരയിലെ അന്പൂരി ഗ്രാമം.
Post a Comment