എക്സിറ്റ് പോളും മനോരമയുടെ ഉമ്മാക്കിയും
എക്സിറ്റ് പോള്‍ ഫലം അറിയാന്‍ മനോരമ വായനക്കാര്‍ കാത്തിരിന്നു...കിട്ടിയതോ...ദാ ഇതും. വാര്‍ത്ത തുടങ്ങുന്നത് തന്നെ ശ്രദ്ധിക്കുക... "ഇന്ത്യയുടെ വിധിയെഴുത്ത് ഏതു വഴിക്കെന്നു സൂചന നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു." പക്ഷെ ഇന്ത്യയിലെ കാര്യങ്ങള്‍ ഒന്നുമില്ല.. ഇതില്‍ നിന്നും നിങ്ങള്‍ക്കെന്തു മനസ്സിലായി? എനിക്കൊരു കാര്യം മനസ്സിലായി...ഇത്രയും നിക്ഷ്പക്ഷമതിയായ ഒരു പത്രം ലോകത്തില്‍ വേറെ കാണില്ല....
മനോരമ വാര്‍ത്ത ഇവിടെ തുടങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിധിയെഴുത്ത് ഏതു വഴിക്കെന്നു സൂചന നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. കേരളത്തില്‍ യുഎഡിഎഫ് 13 നും എല്‍ഡിഎഫ് ഏഴും വീതം സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.
ഇവിടെ ക്ലിക്കിയാല്‍ തുടര്‍ന്ന് വായിക്കാം...
എന്‍റെ കണാരന്‍മാരെ വാര്‍ത്ത എഴുതാന്‍ അറിയില്ലേ പറയുക..നല്ല അടിപൊളി ആയി വാര്‍ത്തകള്‍ എഴുതുന്ന ബ്ലോഗ്ഗര്‍മാരെ വിട്ടുതരാം. കഷ്ടം ! ലോകത്തിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു പത്രത്തിന്‍റെ ഗതികേടെ...
ഇനി എക്സിറ്റ് പോള്‍ ഫലം അറിയണമെന്നു വലിയ നിര്‍ബന്ധം ഉള്ളവര്‍ ദോ ഇവിടെയും ഇവിടെയും ക്ലിക്കിയാല്‍ മതി. ആണ്‍പിള്ളേര് എഴുതി വച്ചിട്ടുണ്ട്.
4 comments:
എന്തൊക്കെ കാണണം ,വായിക്കണം
ഹ ഹ ഇന്ത്യയിലെ 60% പത്രങ്ങളും ചാനലുകളും രാഷ്ട്രിയമായി ചായ്വ് പ്രകടമായി പുറത്തു കാണിക്കുന്നവയാ മാഷെ... പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം കൂട്ടി ചേര്‍ത്ത് വായിച്ചു വേര്‍തിരിചെടുതല്‍.. ശരിക്കുള്ള വാര്‍ത്തയുടെ ചിത്രം കിട്ടും..ഗതികേട്..
ഞാൻ മനോരമ ലിങ്ക് കൊടുത്തു..തലക്കെട്ട് തന്നെ വയ്ക്തമാക്കിയട്ടൊണ്ട്ല്ലൊ..കേരളത്തിലെ കാര്യമാണു പറയുന്നതെന്ന്..ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമാണൊ മനോരമ? ഇൻഡ്യയിലേ മാത്രമല്ലേ എന്നൊരു സംശയം..എനിക്കും ഉറപ്പില്ല.. :)
ഊഹങ്ങൾക്ക് മറുപടിപറയേണ്ടതില്ലന്ന് കരുതി കമന്റിടാതിരിക്കുകയായിരുന്നു.
വിജയിച്ചവർ പോലും അത്ഭുതം കൂറുന്ന യു.പി.എ യുടെ ഈ വിജയം സമ്മതിച്ചേ പറ്റൂ.. എക്സിറ്റ് പോളുകളെ പോലും നിശ്പ്രഭമായിരിക്കുന്നു.
മനോരമയുടെ പ്രവചനത്തിൽ പിശക് പറ്റിയെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഒരു പ്രത്യേകം ഒരു സിന്റിക്കേറ്റ് വിജയമല്ലന്ന് മനോരമ തെളിയിച്ചിരിക്കുന്നു.
Post a Comment