Monday, May 18, 2009

7. സുല്‍|Sul , ദേവന്‍

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.


1.ആളാരെന്നു പറയുക
ചോദ്യം:
നാട്ടുംപുറത്തൊക്കെ... കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഉള്‍പ്പെടെ...പരസ്പരം എന്തെങ്കിലും ചോദ്യോത്തര മത്സരം നടത്തുമ്പോ ഉത്തരം അറിയാത്തവര്‍ ഈ ബ്ലോഗ്ഗറിന്റെ പേര് പറയും. അപ്പൊ ചോദിച്ച ആളു തന്നെ ഉത്തരം പറയും. 36 വയസ്സുള്ള കക്ഷി ഇപ്പോള്‍ ദുബായിലാണ്. നിരവധി ബ്ലോഗുകള്‍ സ്വന്തം പേരിലുണ്ട്. ഇനി പറയുമോ ആരാണെന്നു?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം സുല്‍Sul . ദുബൈയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി. ആഗസ്റ്റ്‌ 2006 മുതല്‍ ബ്ലോഗിലെ നിറഞ്ഞ സാന്നിധ്യം. കവിതകളും ശ്ലോകങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ കഴിവ് വളരെ ശ്ലാഘനീയം തന്നെ. മഴത്തുള്ളികളെന്ന വെബ്‌ സൌഹൃദ പോര്‍ട്ടലില് പാരടി ഗാനങ്ങളും അക്ഷര ചോദ്യങ്ങളുമായി ഇദ്ദേഹം ഒരു നിറഞ്ഞ സാന്നിധ്യമാണ്. പുതു ബ്ലോഗ്ഗരുടെ ബ്ലോഗുകളില്‍ ചെന്നു അഭിപ്രായം പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ സുല്‍ ഒട്ടും മടി കാണിക്കാറില്ല. ബ്ലോഗുകള്‍: സുല്ലിന്സ്വന്തം, ഞാന്‍ നമോ പത: , സുസ്മേരം, സുല്ലിട്ട പടങ്ങള്‍

2.ആളാരെന്നു പറയുക
ചോദ്യം:
കൊല്ലം സ്വദേശി . കണക്കെഴുത്തുപിള്ള. 2005, 06,07 ഇല്‍ ബ്ലോഗ്ഗറില്‍ നിറഞ്ഞ സാന്നിധ്യം. 2008 ഇല്‍ ഒരു പോസ്റ്റ്പോലുമില്ല. 2009 ഇല്‍ ഒരു പോസ്റ്റ്‌ മാത്രം. നിരവധി ബ്ലോഗുകള്‍ സ്വന്തമായുണ്ട്. കൂടാതെ പല ഗ്രൂപ്പ്‌ ബ്ലോഗിലും അംഗത്വം. ദുബായില്‍ താമസം. ഇനി പറയുമോ ആരാണെന്നു?

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും ശരിയായ പേരും ഒന്ന് തന്നെ ദേവന്‍ . ദുബായില്‍ ജോലി ചെയ്യുന്ന ഇന്‍ഡ്യയില്‍ തുല്യപ്പെട്ട കണക്കെഴുത്തുപിള്ള. നാടു കൊല്ലം, ബ്ലോഗുകള്‍ :ദേവരാഗം, ആയുരാരോഗ്യം , ദേവപഥം, കമന്ററ, കൂമന്‍പള്ളി, വിദ്യ. വളരെ സരസവും ലളിതവും രസകരവുമായി കഥകളും ഓര്‍മക്കുറിപ്പുകളും, അറിവുകള്‍ പകരുന്ന സംഗതികളും എഴുതാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് വളരെ പ്രശംസനീയം തന്നെ.ക്രെഡിറ്റ്‌ കാര്ഡുകളെ പറ്റി ഇദ്ദേഹമെഴുതിയ ലേഖനം ആ മേഖലയെ സംബന്ധിച്ച് വളരെ അറിവ് നല്‍കുന്ന ഒന്നാണ്. മകന്‍ ദേവദത്തന്റെ പേരിലും ഇദ്ദേഹം ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ മക്കളുടെ കൊച്ചു കുസൃതികളും ചിരികളും പങ്കു വയ്ക്കുന്നതോടൊപ്പം...എക്കാലവും ഒരു ഓര്‍മയായി നിലനില്‍ക്കാനും... ആ കുട്ടി പ്രായമാകുമ്പോ ഇതൊക്കെ എടുത്തു വച്ച് വായിക്കാനും...വളരെ സൌകര്യമാവും... ആല്‍ബം, ഡയറിക്കുറിപ്പുകള്‍ എന്നിവയ്ക്കെല്ലാം പകരമാകും. ഇദ്ദേഹത്തിന്ടെ ഈ രീതി പലര്‍ക്കും അനുകരിക്കാവുന്നതാണ്.

16 comments:

krish | കൃഷ് May 18, 2009 at 10:34 AM  

അപ്പു,
ദേവന്‍.

Umesh::ഉമേഷ് May 18, 2009 at 11:37 AM  

1. സുല്ല്.
2. ദേവൻ (ദേവാനന്ദ്).

(ആദ്യത്തേതു് അല്പം ബുദ്ധിമുട്ടി :))

nandakumar May 18, 2009 at 11:49 AM  

1- സുല്ല്.
2- ദേവൻ

Typist | എഴുത്തുകാരി May 18, 2009 at 11:53 AM  

അയ്യോ, എനിക്കറിയില്ല.

Vadakkoot May 18, 2009 at 12:14 PM  

ഒന്നാമത്തേത് വിശാലനാണോ?

Umesh::ഉമേഷ് May 18, 2009 at 12:16 PM  

(2) ദേവനാണെന്നു തോന്നുന്നില്ല. 2009-ലും 2008-ലും ദേവൻ പോസ്റ്റെഴുതിയിട്ടുണ്ടു്. രാധേയനും ആകാൻ വഴിയില്ല. കക്ഷിയ്ക്കും ഉണ്ടു പോസ്റ്റുകൾ.

അല്ലെങ്കിൽ കൂട്ടുകാരനു തെറ്റി.

Umesh::ഉമേഷ് May 18, 2009 at 12:17 PM  

വിശാലൻ ഏതു നാട്ടുകാരനാണെന്നു് അറിയില്ലേ വടക്കൂടാ? പറവൂർ ഭരതൻ ഏതു നാട്ടുകാരനാണെന്നു് അറിയുമോ? :)

സുല്‍ |Sul May 18, 2009 at 12:22 PM  

ഹഹഹ
ഇങ്ങനേം ഒരു കൊസ്രാക്കൊള്ളി ഇവിടെയുണ്ടോ?

ഒന്നാമത്തെ ചോദ്യം എന്നെ ഉദ്ദേശിച്ചാണ് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്. അല്ലെങ്കില്‍ സുല്ല്.

-സുല്‍

Vadakkoot May 18, 2009 at 3:16 PM  

അതെന്താ മാഷേ അങ്ങനെ ചോദിച്ചത്? ആളുടെ ദേശം കൊടകരയല്ലെന്ന് ചോദ്യത്തില്‍ പറഞ്ഞിട്ടുണ്ടോ... കൊല്ലം സ്വദേശി രണ്ടാമത്തെ ചോദ്യത്തിലല്ലേ? പോരാത്തതിന് വിശാലനിപ്പോള്‍ ദുബായിലല്ലേ?

ഏതായാലും ആളുടെ ദേശം പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ ചോദ്യം ഒരുവട്ടം കൂടെ വായിച്ച് നോക്കിയതോടെ ഞാന്‍ സുല്ലിട്ടു :)

Umesh::ഉമേഷ് May 18, 2009 at 7:38 PM  

സോറി വടക്കൂടാ. രണ്ടാമത്തെ ചോദ്യത്തിനു് ഉത്തരമാണെന്നു വിചാരിച്ചു. എത്ര ഏത്തം ഇടണം? :)

കൂട്ടുകാരന്‍ | Friend May 18, 2009 at 10:32 PM  

രണ്ടാമത്തെ ചോദ്യത്തിലെ ക്ലൂവില്‍ ഒരബദ്ധം പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദേവരാഗം എന്ന ബ്ലോഗിലെ പോസ്ടുകളുടെ വിവരണമാണത്തില് കൊടുത്തത്‌. പക്ഷെ മറ്റു ബ്ലോഗുകളില്‍ അദ്ദേഹം 2008 ഇലും 2009 ഇലും നിരവധി പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. തെറ്റ് തിരുത്താന്‍ സഹായിച്ച ഉമേഷേട്ടനോട് നന്ദി പറയുന്നതോടൊപ്പം. തെറ്റായ ക്ലൂ തന്നതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

ശരിയായ ഉത്തരം 1. സുല്‍ 2. ദേവന്‍
സുല്ലിന്റെ ക്ലൂ അല്പം കട്ടിയായിരുന്നതില് ഖേദിക്കുന്നു....ഇനിയങ്ങനെ ഉണ്ടാവില്ല :):)

പോസ്റ്റില്‍ വിശദ വിവരവും...മാര്ക്കുഷീറ്റും എല്ലാം ഉടനെ പുതുക്കും. .... കാത്തിരിക്കുക...

സമയം എന്നത്.....മന്ത്രി സുധാകരന്‍റെ സംഭാഷണം , അല്ലെങ്കില്‍ യൂസഫ് പത്താന്റെ ബാറ്റില്‍ വീഴുന്ന ബാളു പോലെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ബൌണ്ടറി കടക്കും. അതുകൊണ്ടാണ് കേട്ടോ...:):)

Vadakkoot May 19, 2009 at 9:37 AM  

അങ്ങനെ വരട്ടെ... ആദ്യത്തെ തവണയായത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു :)

നരിക്കുന്നൻ May 19, 2009 at 7:23 PM  

അറിയില്ല... കോപ്പിയടിക്കാൻ തൽക്കാലം നിൽക്കുന്നില്ല.

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP