Monday, May 11, 2009

6. അനോണി ആന്റണി , കൈതമുള്ള്

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.


1.ആളാരെന്നു പറയുക
ചോദ്യം:
ഇദ്ദേഹത്തിനു ധാരാളം ആരാധകരുണ്ട്. ആരാധന മൂത്ത് ചിലര്‍ ഇദ്ദേഹത്തിന്റെ പേര് മോഷ്ടിച്ച് ബ്ലോഗും ഉണ്ടാക്കും ചിലപ്പോ കമന്റും ഇടും. ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം. 2007 ഇല ബ്ലോഗിലെത്തിയ ഇദ്ദേഹത്തിന്റെ സുവര്‍ണകാലം 2008 ആണ്. തിരോന്തം ഭാഷ ഒരു വീക്നെസ് ആണിദ്ദേഹത്തിനു. ഇനി പറയാമോ ആരാണെന്നു ?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം അനോണി ആന്റണി എന്ന പേര് തന്നെ..വളരെ രസകരം... ബ്ലോഗില്‍ ഈ പേരിനു വളരെ ആരാധകരുണ്ട്...ഈ പേരില്‍ ആര്‍ക്കും എന്തും പറയാം. ആരാധന മൂത്ത ചില ആരാധകര്‍ ഇദ്ദേഹത്തിന്റെ ഈ പേര് പോലെ തന്നെ അനോണി ആന്റണി (ജൂനിയര്‍) , അനോണി ആന്റണി (ഒറിജിനല്‍) എന്നിങ്ങനെ പേര് സ്വീകരിച്ച ബ്ലോഗ്‌ തുടങ്ങിട്ടുന്ദ്‌. എന്തായാലും നമ്മുടെ അനോണി ആന്റണി ആള് പ്രസിദ്ധന്‍.. എഴുത്തിലെ നര്‍മവും ലാളിത്യവും നാടന്‍ തിരോംതരം ശൈലിയും നമ്മള്‍ ഒരിക്കലും മറക്കില്ല. കക്ഷിയുടെ അനോണിതം മാത്രം തല്ക്കാലം അറിയൂ..സനോണിതം എന്നെങ്കിലും വെളിപ്പെടുത്തുമ്പോള്‍ നമുക്കറിയാം.. അതുവരെ ക്ഷമിക്കുക.

2.ആളാരെന്നു പറയുക
ചോദ്യം:
2006 നവംബറില്‍ ബ്ലോഗ്ഗറില്‍ എത്തി. ഇപ്പോഴും സജീവം. 2009 ഇല്‍ വിഷുവിന്റെ ഓര്‍മ്മയ്ക്കായി ഒരു പോസ്റ്റ്‌ എഴുതിയിട്ടുണ്ട്. പ്രവാസ ജീവിതത്തില്‍ ധനകാര്യ കാര്യകര്‍ത്താവായി ജോലി ചെയ്യുന്നു. എല്ലാ മാസത്തിലും ഒരു പോസ്റ്റ്‌ എന്നതാണ് ഒരു പ്രത്യേകത. ഇദ്ദേഹത്തിനു ഒരു പാചക ബ്ലോഗും കൂടിയുണ്ട്. പക്ഷെ അതിലെ വിവരണങ്ങള്‍ കേട്ടാല്‍ നമ്മള്‍ നേരിട്ട് നിന്ന് പാചകം ചെയ്യുന്നതുപോലെ തോന്നും. പലവിധ സലാഡുകള് ഉണ്ടാക്കുന്ന വിധവും അവിടെ കാണാം. ഇനി പറയാമോ ആരാണെന്നു ?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം കൈതമുള്ള്. ശരിയായ പേര് ശശി ചിറയില്‍. ദുബൈയില്‍ അക്കൌണ്ടിംഗ് മേഖലയില്‍ ധനകാര്യ കാര്യകര്‍ത്താവായി ജോലി ചെയ്യുന്നു. എന്തും ഏതും ഇഷ്ടമുള്ള ഈ ത്രൃശ്ശൂര്‍ക്കാരന് നിരവധി ബ്ലോഗുകളുണ്ട് . കൈതമുള്ള് , ഒരു തരം, രണ്ട് തരം.......! , പലചരക്ക് എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. ഇദ്ദേഹത്തെക്കുറിച്ച് അഭിലാഷങ്ങള്‍ എന്ന കക്ഷി വിശദമായി ദാ ഇവിടെ പറഞ്ഞിട്ടുണ്ട്. വായിക്കാം.

10 comments:

കാന്താരിക്കുട്ടി May 11, 2009 at 9:02 AM  

എന്റമ്മച്ചിയേ തെറ്റാണെങ്കിൽ എന്നെ ഓടിക്കല്ലേ.ചുമ്മാ ഗസ്സ് ചെയ്തതാ !!

നന്ദകുമാര്‍ May 11, 2009 at 11:26 AM  

1- അനോണി ആന്റണി
2-കൈതമുള്ള് (ശശി ചിറയില്‍)

നരിക്കുന്നൻ May 11, 2009 at 12:31 PM  

1) അനോണി ആന്റണി
2) കതമുള്ള്

ദീപക് രാജ്|Deepak Raj May 11, 2009 at 1:57 PM  

അറിയില്ലല്ലോ കിടാവേ എന്നുടെ അറിവിന്‍ മണ്ടയുടച്ചോ നീ.

ബാജി ഓടംവേലി May 11, 2009 at 4:24 PM  
This comment has been removed by the author.
കൂട്ടുകാരന്‍ | Friend May 13, 2009 at 1:39 AM  

കാന്താരിക്കുട്ടി - 0 Marks
നന്ദകുമാര്‍ -20 Marks
നരിക്കുന്നൻ - 20 Marks
ദീപക് രാജ്|Deepak Raj-0 Marks
ബാജി ഓടംവേലി - 20 Marks
മുസാഫിര്‍ - 10 Marks

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP