Sunday, May 10, 2009

ഈ ഏഷ്യാനെറ്റ്‌ ആളൊരു പുലി തന്നെ

ഞാനും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും എന്നും ഒരുമിച്ചേ ബസില്‍ കയറാറുള്ളൂ.. എവിടെക്കന്നല്ലേ? ജോലിക്ക് പോകുമ്പൊള്‍. കമ്പനി വക ബസ്‌. കൃത്യ സമയത്ത് പോകും. കയറാന്‍ പറ്റിയിയില്ലെന്കില് പിന്നെ ഒരു മണിക്കൂര്‍ കാത്തു നിന്ന് അടുത്തതിനു പോണം. അതുകൊണ്ട് ആദ്യ വണ്ടി ഒരിക്കലും ഒഴിവാക്കില്ല. രാത്രി ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരുടെ പ്രധാന ശീലം ജോലി കഴിഞ്ഞു വന്നു പ്രഭാത കൃത്യങ്ങള്‍ ഒക്കെ ചെയ്തതിനു ശേഷം ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു നേരെ ടി.വി. ഓണ്‍ ചെയ്യുക.... അതിനു മുന്നിലുള്ള കട്ടില്‍ അല്ലെങ്കില്‍ സോഫയിലേക്ക് മലര്‍ന്നു കിടക്കുക... കുറെ കാണും...എന്തെങ്കിലും വളിപ്പുകള്‍, വാര്‍ത്തകള്‍( അതും വളിപ്പ ഇപ്പൊ) ചിലപ്പോ സിനിമ അല്ലെങ്കില്‍ സീരിയല്‍. അത് കണ്ടും കൊണ്ട് ഉറങ്ങും. നമ്മുടെ ഈ സുഹൃത്ത് ടി.വി. ഓഫ്‌ ചെയ്യുന്നത് ഉറങ്ങി എഴുന്നേറ്റു ജോലിക്ക് പോകുമ്പൊള്‍ മാത്രം. അതുവരെ കക്ഷിയുടെ ടി.വി. ഓണ്‍ തന്നെ.. ഉറക്കവും നടക്കും. അതിനു കാരണം ഉണ്ട്.... വൈകിട്ട് 4.30 നുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്‌ സമയത്ത് എഴുന്നേറ്റാല്‍ കൃത്യം 5.30 നു വണ്ടിയില്‍ കയറാം. അപ്പൊ അതാണ് കക്ഷിയുടെ അടയാളം അല്ലെങ്കില്‍ അലാറം എഴുന്നേല്ക്കാനുള്ളതിന്റെ. എഴുന്നേറ്റ്..കക്ഷി കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി എഴാം നിലയിലുള്ള തന്‍റെ റൂമില്‍ നിന്നും നേരെ താഴെ ഗ്രൌണ്ട് ഫ്ലോറിലുള്ള എന്റെ റൂമിലെത്തും. എന്നിട്ട് ഞങ്ങള്‍ രണ്ടു പേരും കൂടി വണ്ടിയില്‍ കയറും.. ഇതാണ് പതിവ്.

അങ്ങനെ ഒരു ദിവസം കക്ഷി എന്റെ റൂമില്‍ വന്നു... ഞാന്‍ നല്ല ഉറക്കം. ലവന്‍ എന്നെ വിളിചെഴുന്നെല്പിച്ചു.. ദേഷ്യതോടെയാണെങ്കിലും എഴുന്നേറ്റു...അപ്പൊ കക്ഷി എന്നെ നോക്കി ഒരു ഇളിഭ്യച്ചിരി... എന്നിട്ട് ഒരു ഡയലോഗും..." ബസ്‌ പോകാന്‍ ഇനി പത്തു മിനിറ്റ് മാത്രം ബാകി.. മോന്‍ വരുന്നോ അതോ ഓഫ്‌ ആണോ?" ഞാന്‍ നേരെ എന്‍റെ മോബൈലിലേക്ക് നോക്കി.. സമയം രാവിലെ 11.20 ആയിട്ടെ ഉള്ളൂ.. " ഇനി ഇവനെന്തെന്കിലും പറ്റിയോ ദൈവമേ? " കാരണം നാടും വീടും വിട്ടു നില്‍ക്കുന്ന പ്രവാസ ജീവിതത്തില്‍ കൂട്ടുകാര്‍ മാത്രം ശരണം. ഇവനിനി വീട്ടുകാരെ പറ്റി ഓര്‍ത്തു വട്ടായോ? അതായിരുന്നു എന്‍റെ ചിന്ത.. അല്ലെങ്കില്‍ ഈ സമയത്ത് കുളിച്ചു ഒരുങ്ങി കുട്ടപ്പനായിട്ട് വന്നിട്ട് "ബസ്‌ പോകും വരുന്നില്ലേ" എന്ന് എന്നോട്‌ ചോദിക്കുമോ? അപ്പോഴാ സംഗതി എനിക്ക് കത്തിയത്‌... കക്ഷി രാവിലെ 10.30 ന്റെ ഏഷ്യാനെറ്റ്‌ വാര്‍ത്ത‍ കേട്ട് എഴുന്നേറ്റു കുളിച്ചൊരുങ്ങി വന്നിരിക്കുവാ....ഇനി നിങ്ങള്‍ പറ ഞാന്‍ എന്തായിരുന്നു അവനോടു അന്ന് തിരിച്ചു പറയേണ്ടിയിരുന്നത്?

16 comments:

കൂട്ടുകാരന്‍ | Friend May 10, 2009 at 9:51 PM  

....ഇനി നിങ്ങള്‍ പറ ഞാന്‍ എന്തായിരുന്നു അവനോടു അന്ന് തിരിച്ചു പറയേണ്ടിയിരുന്നത്?
...

നരിക്കുന്നൻ May 10, 2009 at 11:47 PM  

ഹഹഹ.. കൊള്ളാമല്ലോ കക്ഷി. ഏഷ്യാനെറ്റിനെ പിടിച്ച് അലാറമാക്കിയ ഇങ്ങനെയിരിക്കും.

‘ഓഫല്ല പക്ഷേ ഇപ്പോൾ പോരുന്നില്ല’ എന്ന് മാത്രം പറഞ്ഞാൽ മതി.

Calvin H May 11, 2009 at 2:55 AM  

ഇലക്ട്രിസിറ്റി ഇങ്ങനെ കളയാമോ കൂട്ടുകാരാ ? :)

കൂട്ടുകാരന്റെ കൂട്ടുകാരന്‍ ഏതായാലും കൊള്ളാം

പകല്‍കിനാവന്‍ | daYdreaMer May 11, 2009 at 2:12 PM  

അവനോടു പറയണ്ടത് മെയില്‍ അയക്കട്ടെ..
:))

ഹന്‍ല്ലലത്ത് Hanllalath May 11, 2009 at 3:28 PM  

എനിക്കും പണ്ടൊരിക്കല്‍ ഇത് പോലെ പറ്റി..
അന്ന് സമയം നോക്കിയത് തെറ്റിയതാ കുഴപ്പമായത്..
7 30 എന്നത് 8-30 എന്ന് കണക്കാക്കി...
എല്ലാരേം വിളിച്ചണര്ത്തി വയറു നിറയെ കേട്ടു...:(

വികടശിരോമണി May 11, 2009 at 4:04 PM  

ഒന്നും പറയാതിരിക്കുന്നതാവും ബുദ്ധി:)

Anil cheleri kumaran May 11, 2009 at 10:09 PM  

പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലെന്നേ..

മുസാഫിര്‍ May 12, 2009 at 3:46 PM  

കല്യാണം കഴിക്കാന്‍ പോവ്വുമ്പഴും ഏഷ്യാനെറ്റ് നോക്കിയിട്ട് പോണേ എന്ന് പറയാം

ബഷീർ May 12, 2009 at 4:22 PM  

കൊള്ളാം ഏഷ്യാനെറ്റ് അലറാം.. :)

Shravan RN May 12, 2009 at 7:41 PM  

:) onnum parayendaa.. asianet onnude on cheythu koduthaa mathy.. paavam urangikkolum :)

yousufpa May 12, 2009 at 11:01 PM  

പാവം അന്തം ഇല്ലാണ്ടല്ലേ..ക്ഷമീര്.

Typist | എഴുത്തുകാരി May 13, 2009 at 12:25 AM  

കൂട്ടുകാരനു പറ്റിയ കൂട്ടുകാരന്‍.

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP