Thursday, May 21, 2009

8. ശ്രീ, അരുണ്‍ കായംകുളം

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1.ആളാരെന്നു പറയുക
ചോദ്യം:
ദോ ഈ ":)" സിംബല്‍ കക്ഷിക്കൊരു വീക്നെസ് ആണ്. 2007 മാര്‍ച്ച്‌ മുതല്‍ ബ്ലോഗ്ഗറില്‍ സജീവം. രണ്ടു ബ്ലോഗുകള്‍ ഉണ്ട. ഒന്ന് ഓര്‍മ്മക്കുറിപ്പുകളും മറ്റേത്‌ പടങ്ങളും. ബ്ലോഗ്ഗിലെ എല്ലാവര്ക്കും കണ്ണിലുണ്ണിയാണ് ഇദ്ദേഹം. പ്രത്യേകിച്ച് യാതൊരു ബ്ലോഗ്‌ ഗ്രൂപുകളിലും അംഗമല്ല. എന്നാല്‍ എല്ലാത്തിലും അംഗമാണ് താനും. എല്ലാവരെയും എപ്പോഴും പ്രോത്സാഹിപ്പിക്കും. പ്രത്യേകിച്ച് പുതു ബ്ലോഗ്ഗരുകളെ. നിഷ്കളങ്കതയും എളിമയുമാണ് മുഖമുദ്ര. എഴുത്തിലും അത് നല്ലവണ്ണം പ്രതിഭലിച്ചു കാണാം. കല്യാണം കഴിച്ചിട്ടില്ലാത്ത ഈ കക്ഷിക്ക്‌ ഏതെങ്കിലും ബ്ലോഗ്ഗര്‍ുമായി ചുറ്റിക്കളി ഉണ്ടോന്നു ഒരു സംശയം ഇല്ലാതില്ല. ഇനി പറയുമോ ആരാണെന്നു?

ഉത്തരം: ബ്ലോഗ്ഗര്‍ നാമം ശ്രീ. സ്വദേശം ചാലക്കുടി. ഇപ്പൊ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. ബ്ലോഗുകള്‍: ശ്രീ ചിത്രജാലകം, നീര്‍മിഴിപ്പൂക്കള്‍. സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി... കക്ഷി എന്നും അദ്ദേഹത്തിന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു എന്നും കൂടാതെ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അത് അദ്ദേഹത്തിന് പകര്‍‌ന്നു കിട്ടിയത് കക്ഷിയുടെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റേതു മാത്രവുമാണെന്ന് സ്വന്തം വാക്കുകളില്‍ പറയുമ്പോ തന്നെ ദര്‍ശിക്കാം കക്ഷിയുടെ എളിമയും ലാളിത്യവും. ശ്രീയുടെ ചിത്രജാലകം എന്നതില്‍ നാട്ടില്‍ നമ്മള്‍ മറന്നു പോകുന്ന പല സംഗതികളെയും കാണാം. കണക്കിലെ ചില കളികള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ബഹു മിടുക്കന്‍. ചിലപ്പോ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ചോദിക്കും ( ഹി ഹി ) . ചുറ്റിക്കളിയെ കുറിച്ച് ഞാന്‍ വെറുതെ എഴുതിയതാ . എന്തെങ്കിലും ആരെങ്കിലും വെളിപ്പെടുത്തുമോ എന്ന് ചൂണ്ടയിട്ടു നോക്കിയതാ.. തെറ്റിദ്ധരിക്കേണ്ട.



2.ആളാരെന്നു പറയുക
ചോദ്യം:
ബ്ലോഗില്‍ ജൂനിയര്‍ വിശാലനെന്ന പേര് ചിലരെങ്കിലും കല്പിച്ചു നല്‍കിയ ഒരു കക്ഷി. ജൂണ്‍ രണ്ടായിരത്തി എട്ടില്‍ ബ്ലോഗ്ഗറില്‍ എത്തി. ഇന്നുവരെ സജീവ സാന്നിധ്യമാണ്. വിശാലന്‍റെ എഴുത്തിനു ഒരു വടക്കന്‍ സ്ലാന്ഗ് ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഒരു മധ്യതിരുവിതാന്കൂര്‍കാരന്റെ..ഒഴുക്കന്‍ മലയാളം ദര്‍ശിക്കാം. രണ്ടുപേരും ഒരേ വിഷയം എഴുതിയാണ് വായനക്കാരെ ചിരിപ്പിക്കുന്നത്. ഓര്‍മ്മക്കുറിപ്പുകള്‍‍. പക്ഷെ വിശാലന്‍റെ പേര് നിലനിര്ത്തണമെങ്കില് കക്ഷി ഇനി പുതിയ ആശയങ്ങള്‍ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. കാരണം സാക്ഷാല്‍ വിശാലന്‍ ഓര്മ്മക്കുറിപ്പൊക്കെ നിര്‍ത്തി ഇപ്പൊ സ്വപ്നക്കുറിപ്പുകള്‍, ജോലിസ്ഥലത്തെ വിശേഷങ്ങള്‍ ഒക്കെ ആണ് എഴുതുന്നത്. ദിലീപിനെ ചിലര്‍ ജൂനിയര്‍ മോഹന്‍ലാല്‍ എന്ന് വിളിക്കാറില്ലേ? ചില പടങ്ങള്‍ കാണുമ്പൊ? ഉദാഹരണം: "ലയണ്‍". എന്തായാലും ഈ ബ്ലോഗ്ഗറിനു ഒരു നല്ല ഭാവി നമുക്കെല്ലാം ആശംസിക്കാം. എഴുത്തിന്റെ ശൈലി വളരെ സരസം. ബ്ലോഗിന്റെ പേരും എഴുത്തും ദീര്‍ഘം തന്നെ. ഇനി പറയുമോ ആരാണെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം അരുണ്‍ കായംകുളം . സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്യുന്നു.ശരിക്കുള്ള പേര്‌ അരുണ്‍.ആര്‍.
കായംകുളം പെരിങ്ങാല കരിമുട്ടം സ്വദേശി. ബ്ലോഗ്‌: കായംകുളം സൂപ്പര്‍ഫാസ്റ്റ് . എഴുത്തിലെ വൈവിധ്യവും ലാളിത്യവും നര്മാവുമാണ് വായനക്കാരേ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്‌. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക്‌ ഒട്ടും കുറവില്ല. ഓര്‍മ്മക്കുറിപ്പുകള്‍‍ വായിക്കാന്‍ വളരെ രസകരം. ചിത്രരചനയില്‍ തല്പരനായ ബ്ലോഗ്ഗര്‍. അടുത്ത ഇടയില്‍ എഴുതിയ ഇടവത്തിലെ ചാപിള്ള വായിച്ചിരിക്കാന്‍ ബഹുരസം. പ്രേമലേഖനം എഴുതാന്‍ പാലക്കാര്ക്ക് മാത്രമല്ല അറിയാവുന്നത് എന്ന് തെളിയിച്ച ഒരു പോസ്റ്റ്‌ ഇവിടെ വായിക്കാം.

19 comments:

Calvin H May 21, 2009 at 9:27 AM  

ശ്രീക്ക് ഒരു ചുറ്റിക്കളിയോ?

കണ്ണനുണ്ണി May 21, 2009 at 10:32 AM  

1. ശ്രീ
2. അരുണ്‍ കായംകുളം

കുഞ്ഞന്‍ May 21, 2009 at 10:32 AM  

1) ശ്രീ

2) സെനു ഈപ്പന്‍

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! May 21, 2009 at 12:39 PM  

:) ശ്രീ...
അരുണ്‍ തന്നെയാവണം !

പക്ഷേ ക്ലൂവില്‍ എക്സ്പ്രെസ്സ് കണ്ടില്ല

നരിക്കുന്നൻ May 21, 2009 at 12:49 PM  

1- ശ്രീ
2- അരുൺ കായംകുളം

രണ്ടുപേരെ കുറിച്ച് പറഞ്ഞതും വളരെ ശരിയാണ്. പക്ഷേ ശ്രീക്ക് ഒരു ചുറ്റിക്കളി ഉണ്ടോ എന്ന് എനിക്ക് ഫീലീട്ടില്ല. ഏതായാലും അങ്ങനെ ഒന്നുണ്ടെങ്കിൽ അതൊന്ന് പുറത്ത് ചാടിക്കാനെന്താ വഴി.

സന്തോഷ്‌ പല്ലശ്ശന May 21, 2009 at 2:35 PM  

ശ്രി
അരുണ്‍ കായംകുളം

വാഴക്കോടന്‍ ‍// vazhakodan May 21, 2009 at 2:47 PM  

ശ്രീ
അരുണ്‍ കായംകുളം
urappikkunnu! :)

ആർപീയാർ | RPR May 21, 2009 at 6:34 PM  

1. ശ്രീ :)
2. അരുൺ (കൂ..കൂ)

Aluvavala May 21, 2009 at 7:13 PM  

ശ്രീ....ഉറപ്പായി....
മറ്റേത്...വേറരാണ്ട്......!

ദീപക് രാജ്|Deepak Raj May 21, 2009 at 8:47 PM  

അമ്പടാ ശ്രീ കൊള്ളാമല്ലോ...!!!

1)ശ്രീ
2)അരുണ്‍ കായകുളം( കായംകുളം എക്സ്പ്രെസ്സ്)

ബഷീർ May 22, 2009 at 1:16 AM  

1. ശ്രീ
2. അരുണ്‍ കായംകുളം

കൂട്ടുകാരന്‍ | Friend May 22, 2009 at 4:42 AM  

ശരിയായ ഉത്തരം:
൧. ശ്രീ
൨. അരുണ്‍ കായംകുളം

കൂട്ടുകാരന്‍ | Friend May 22, 2009 at 4:43 AM  

മാര്‍ക്ക്‌ ലിസ്റ്റ് പുതുക്കിട്ടുണ്ട്

ബാജി ഓടംവേലി May 22, 2009 at 9:48 AM  

2. അരുണ്‍ കായംകുളം

അരുണ്‍ കരിമുട്ടം May 23, 2009 at 11:51 AM  

കൂട്ടുകാരാ,
ഈ പരിചയപ്പെടുത്തലിനു നന്ദി.
എന്‍റെ ശരിക്കുള്ള പേര്‌ അരുണ്‍.ആര്‍.
കായംകുളം പെരിങ്ങാല കരിമുട്ടം സ്വദേശി.
ശരി, ഇനിയും കാണാം
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP