Saturday, May 23, 2009

9. സാബിത്‌ കെ.പി., നന്ദകുമാര്‍


താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1.ആളാരെന്നു പറയുക
ചോദ്യം:
കൂളിംഗ് ഗ്ലാസ്‌ ഒക്കെ വച്ചിരിക്കുന്ന ഒരു കൊച്ചു ചുള്ളന്‍. ബ്ലോഗ്‌ കാണാന്‍ തന്നെ ഒരു ഐശ്വര്യമുണ്ട്. മലപ്പുറം സ്വദേശി. 2007 ജൂലൈ മുതല്‍ ബ്ലോഗില്‍ സജീവം. പഠിച്ചുകൊണ്ടിരിക്കുന്നതെയുള്ളുവെന്കിലും കക്ഷിയെക്കൊണ്ട് നാട്ടുകാര്‍ക്കും ബ്ലോഗ്ഗര്‍ക്കും വളരെ ഉപകാരമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നാലഞ്ച് ബ്ലോഗുകള്‍ സ്വന്തം. ഇനി പറയാമോ ഈ ചുള്ളന്‍ ആരാണെന്നു?


ഉത്തരം: ബ്ലോഗ്ഗര്‍ നാമം സാബിത്‌ കെ.പി. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബ്ലോഗിലും കമ്പ്യൂട്ടറിന്‍റെ മറ്റു മേഖലകളിലും ഒക്കെ സ്വയം ഗവേഷണം നടത്തി ഓരോ പുതിയ കാര്യങ്ങള്‍ കണ്ടെത്തി അത് മുറക്ക്‌ ബ്ലോഗ്ഗരിലേക്ക് കൈമാറുന്ന ഒരു ചുള്ളന്‍ ചെക്കന്‍. പ്രധാന ബ്ലോഗ്‌ ലൈവ്‌ മലയാളം . മറ്റു ബ്ലോഗുകള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈലില്‍ കാണാം. കക്ഷിയെ കുറിച്ച് ഒരു ഹ്രസ്വവിവരണം മാത്രമേ ബ്ലോഗ്ഗര്‍ പ്രൊഫൈലില്‍ ഉള്ളുവെങ്കിലും അല്പം ദീര്‍ഘമായ വിവരണം സ്വന്തം ഭാഷയില്‍ തന്നെ ഇവിടെ വായിക്കാം. . ബ്ലോഗ്‌ തുടങ്ങിയവര്‍ക്ക് പലപ്പോഴും സാബിത്‌ വളരെ ഉപകാരി ആയിട്ടുണ്ട്. എന്തായാലും ഈ കൊച്ചു ചുള്ളന്‍ വളരെ ഉയരങ്ങളില്‍ എത്തട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


2.ആളാരെന്നു പറയുക
ചോദ്യം:
മഹാഭാരതത്തിലെ അധ്യായങ്ങളുടെ പേരുമായി ഇദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേരിനു സാമ്യമുണ്ട്. കൊടുങ്ങലൂര്‍ സ്വദേശി. പക്ഷെ എഴുത്തില്‍ ഭരണിപ്പാട്ടിന്റെ രുചിയില്ല. പരസ്യ മേഖലയില്‍ ജോലി ചെയ്യുന്നു. രവീന്ദ്രന്‍ മാഷിന്റെയും പഴയ സംഗീതങ്ങളും ഇഷ്ടപ്പെടുന്ന ഒരു കക്ഷി. ചെറു സിനിമകള്‍ ഉണ്ടാക്കുന്നതില്‍ തല്പരന്‍. ഇനി പറയുമോ ആരാണെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം നന്ദകുമാര്‍. കൊടുങ്ങലൂര്‍ സ്വദേശി. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. ബ്ലോഗുകള്‍: ഓര്‍മക്കുറിപ്പുകളും , ജീവിത മുഹൂര്‍ത്തങ്ങളും , കഥകളും നന്ദപര്‍വ്വം എന്നാ ബ്ലോഗിലും കക്ഷിയുടെ ഛായാഗ്രഹണ വൈദഗ്ധ്യം ദൃശ്യപര്‍വ്വം എന്ന ബ്ലോഗിലും കാണാം. പോര്‍ട്ഫോളിയോ എന്ന ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ കക്ഷി ഒരു നല്ല കംപ്യുട്ടര്‍ ഗ്രാഫിക്സ് വിദഗ്ധന്‍ ആണെന്ന് മനസിലാക്കാം. 2006 ഇല്‍ ബ്ലോഗ്ഗറില്‍ സാന്നിധ്യം അറിയിച്ച ഇദ്ദേഹം മലയാളത്തില്‍ സജീവമായി ബ്ലോഗെഴുതാന്‍ തുടങ്ങിയത്‌ 2008 മാര്‍ച്ചോട് കൂടിയാണ്. ഇപ്പോള്‍ വളരെ ഊര്‍ജസ്വലമായി ബ്ലോഗ്ഗെഴുത്തുണ്ട്.

14 comments:

Rare Rose May 23, 2009 at 10:47 AM  

ഒന്നാമത്തെയാളെ മനസ്സിലായില്ല..:(

രണ്ടാമത്തെ ബ്ലോഗര്‍ ശ്രീ നന്ദകുമാര്‍ (നന്ദപര്‍വ്വം)അല്ലേ...:)

അരുണ്‍ കരിമുട്ടം May 23, 2009 at 11:55 AM  

1.നരിക്കുന്ന് ആണോ?
2.നന്ദേട്ടന്‍(ഉറപ്പ്)

Anonymous,  May 23, 2009 at 12:09 PM  

കൂളിംഗ് ഗ്ലാസ്‌ ഉപയോഗിക്കുന്ന ഒരേ ഒരാളേ എനിക്കറിയൂ, അത് ഇടിവാള്‍‍‍‍.

ബഷീർ May 23, 2009 at 12:24 PM  

1) സാബിത്.കെ.പി
2) നന്ദപർവ്വം നന്ദകുമാർ

ബഷീർ May 23, 2009 at 12:26 PM  

ആരാന്നറിയാൻ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് May 23, 2009 at 12:42 PM  

നരിക്കുന്നന്‍
നന്ദകുമാര്‍

ദീപക് രാജ്|Deepak Raj May 23, 2009 at 3:16 PM  

1) സാബിത്.കെ.പി
2) നന്ദപർവ്വം നന്ദകുമാർ

ദീപക് രാജ്|Deepak Raj May 23, 2009 at 3:17 PM  

കോട്ടയം കുഞ്ഞച്ചോ ... നരിക്കുന്നനും പ്രശസ്ത കൂളിംഗ് ഗ്ലാസ്‌ വച്ച ബ്ലോഗറല്ലേ

വാഴക്കോടന്‍ ‍// vazhakodan May 24, 2009 at 1:50 AM  

നരിക്കുന്നന്‍
നന്ദകുമാര്‍

thettalle...

ബാജി ഓടംവേലി May 24, 2009 at 8:43 AM  

1.നരിക്കുന്നന്‍
2.നന്ദകുമാര്‍

നരിക്കുന്നൻ May 24, 2009 at 1:51 PM  

ഹെന്റമ്മോ ന്റെ കൂളിംഗ്ലാസിനിത്രേം പേരോ..

പക്ഷേ എന്റെ ഉത്തരം മറിച്ചാ..
1) എന്റെ പ്രിയ സുഹൃത്ത് കെ.പി.സാബിത്ത് [ലൈവ് മലയാളം]
2) നന്ദപർവ്വം

കൂട്ടുകാരന്‍ | Friend May 27, 2009 at 6:17 AM  

ശരിയായ ഉത്തരം
൧. സാബിത്‌ കെ.പി
൨. നന്ദകുമാര്‍

ആദ്യത്തെ ചോദ്യത്തിന് പലരും നരിക്കുന്നന്‍ എന്ന് പലരും ഉത്തരം പറഞ്ഞു. പക്ഷെ കൂളിംഗ് ഗ്ലാസ്‌ വച്ച ചുള്ളന്‍ എന്ന് മാത്രമേ പലരും കണ്ടുള്ളൂ. നരിക്കുന്നന്റെ വിശേഷണങ്ങള്‍ വരാനിരിക്കുന്നതല്ലേ ഉള്ളൂ. ഉത്തരം എഴുതിയ എല്ലാവര്ക്കും നന്ദി. സമയത്തിന്റെ അഭാവം നിമിത്തം വിവരങ്ങള്‍ അതതു സമയത്ത് പുതുക്കാന്‍ സാധിക്കാഞ്ഞതില്‍ വളരെ വ്യസനം ഉണ്ട്.

Unknown June 23, 2009 at 10:41 PM  

ശെടാ ഈ പാര ഞാന്‍ കാണാതെ പോയതെന്തേ...

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP