Sunday, May 10, 2009

5. നട്ടപ്പിരാന്തന്‍,കുഞ്ഞന്‍, ഗുരുജി

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1. ആളാരെന്നു പറയുക
ചോദ്യം:
ബഹറനില്‍ കുടിയേറിയ ഒരു പ്രവാസി. അവസാനം എഴുതിയത്‌ 15 മാര്‍ച്ച്‌ 2009 ഇല്‍. തമാശാണോ വെറും പ്രാന്തുകളാണോ എന്ന് ചോദിച്ചാല്‍ രണ്ടും കൂടി വരും കക്ഷിയുടെ വിഷയങ്ങള്‍. ഒരു കാര്യം നേരാണ് ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയാല്‍ ഒരു കാരണവശാലും ബോറടിക്കില്ല. കക്ഷി തിരഞ്ഞെടുപ്പ് ഫലം നേരില്‍ അറിയാന്‍ നാട്ടിലെതിയിട്ടുണ്ട്. ഇനി പറയാമോ ആരാന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം നട്ടപ്പിരാന്തന്‍. ശരിയായ പേര് സാജു. സ്വദേശം എറണാകുളത്തുള്ള പിറവം എന്ന സ്ഥലം. ഇപ്പോള്‍ താമസം/ജോലി ബഹറനില്‍. നട്ടപ്പിരന്തന്റെ പ്രൊഫൈല്‍ വായിച്ചാല്‍ കക്ഷി ഈ ഭൂലോകത്തില്‍ പിറന്നു വീണതുമുതലുള്ള കഥ വളരെ രസകരമായി വിവരിച്ചിരിക്കുന്നത് വായിക്കാം. ബ്ലോഗ്‌ : .....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... . "പ്രസിദ്ധമായ കഥകളിലെ, നോവലിലെ, സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞ് ബ്ലോഗേഴ്സ് നടത്തുന്ന ഒരു അന്വേഷണം. ബ്ലോഗേഴ്സ് ആ കൃതികള്‍ പരസ്പരം പരിചയപ്പെടുത്തുന്നു, കണ്ടെത്തുവാനുള്ള കഥാപാത്രങ്ങളെ നമ്മള്‍ തീരുമാനിക്കുന്നു, കഥാപാത്രങ്ങളെ കണ്ട് കിട്ടുന്നവര്‍ അവരെ അടുത്തറിയുക.പരിചയപ്പെടുക, മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തുക. " ഈ സംഗതി നട്ടപ്പിരാന്തന്റെ അവസാനത്തെ പോസ്റ്റില്‍ കണ്ടതാണ്. വളരെ രസകരമായി തോന്നി. പക്ഷെ പ്രതികരണങ്ങള്‍ അധികം കണ്ടില്ല. എന്തായാലും വളരെ ഗൌരവ പൂര്‍വ്വം കഥകള്‍ വായിക്കുന്നവര്‍ ഈ ആശയത്തോട് യോജിച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക്‌ വിശ്വസിക്കാം. വളരെ തന്മയത്വത്തോടെ നര്‍മ ഭാവം ഒട്ടും വിടാതെ എഴുതാനുള്ള നട്ടപ്പിരാന്തന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.


2. ആളാരെന്നു പറയുക
ചോദ്യം:

വേറെ ഒരു ബഹറിന്‍ നിവാസി. പേര് കേട്ടാല്‍ ചെറുതാണെന്ന് തോന്നുമെങ്കിലും ആളു വലിയവന്‍ തന്നെ. ബ്ലോഗിംഗിന്റെ കാര്യത്തിലും എഴുത്തിന്‍റെ കാര്യത്തിലും. 2007 ജൂലൈ മുതല്‍ ബ്ലോഗ്ഗറില്‍ സജീവം. മോഡല്‍ നമ്പര്‍ എഴുപത്. ഇനി പറയാമോ ആരാണെന്നു.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം: കുഞ്ഞന്‍. ശരിയായ പേര് പ്രവീണ്‍. കുഞ്ഞന്ടെ സ്വന്തം വാക്കുകള്‍ ശ്രദ്ധിക്കുക. " '70 മോഡല്‍, പെരുമ്പാവൂരില്‍ ജനനം. ഞങ്ങള്‍ 5 മക്കള്‍, ഞാന്‍ 'ഒടുക്കത്തെ' സന്തതി, പെരുമ്പാവൂരില്‍ സ്കൂള്‍,കോളേജ്‌ ജീവിതം. കുറ്റിപ്പുഴയില്‍ വീട്. ഇപ്പോള്‍ ബഹ്‌റനില്‍ കുടുമ്പസമേതം താമസം." ബ്ലോഗ്‌: കുഞ്ഞന്‍സ്‌ ലോകം . മിക്ക ബ്ലോഗുകളും സന്ദര്‍ശിച്ചു കമന്റുകള്‍ നല്‍കി എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞന്റെ ഒരു ശീലം തന്നെ.


3. ആളാരെന്നു പറയുക
ചോദ്യം:

ഒരു സെര്‍ച്ച്‌ എഞ്ചിന്റെ പേരാണു ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗര്‍ നാമം. കഥകളിലെ പ്രധാന കഥാപാത്രം "വിജയകൃഷ്ണന്‍". ഇദ്ദേഹത്തിന്റെയും കൂട്ടരുടെയും ശ്രമഭലമായി കൊച്ചു കുട്ടികള്‍ക്കായി ഒരു നല്ല ബ്ലോഗ്‌ സൃഷിടിക്കപ്പെട്ടിട്ടുണ്ട്. 2008 ഇല്‍ ബ്ലോഗ്ഗില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന അദ്ദേഹം 2009 ഇല്‍ ഒരു ഒറ്റ പോസ്റ്റ്‌ മാത്രം എഴുതിയിട്ടുള്ളു‌.

ഉത്തരം: ബ്ലോഗ്ഗര്‍ നാമം ഗുരുജി. ശരിയായ പേര് രഘുനാഥന്‍ നായര്‍. സ്വദേശം ഹരിപ്പാട്. 16 വര്‍ഷത്തോളമായി ഒരു പ്രവാസി ആയി കുവൈറ്റില്‍ ജോലി ചെയ്യുന്നു. കഥകളിലെ പ്രധാന കഥാപാത്രം "വിജയകൃഷ്ണന്‍" . പ്രവാസത്തിലെ വഴിക്കാഴ്ചകള്‍ എന്നാ പേരില്‍ ഇദ്ദേഹം എഴുതിയ ലേഖനം എല്ലാ പ്രവാസികളും വായിച്ചിരിക്കേണ്ടതാണ്. അരാഷ്ട്രീയമായ ഇന്നത്തെ തലമുറയുമായി ഒരു ഇന്റര്‍വ്യൂ എന്ന അദ്ദേഹത്തിന്റെ ലേഖനം അരാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരും വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്‌. ബ്ലോഗുകള്‍: ഗുരുജി, കീര്‍ത്തനമാല, വീട്ടുവിശേഷം . മഷിത്തണ്ട് എന്ന പേരില്‍ ഇദ്ദേഹവും കുറച്ചു പേരും കൂടി കുട്ടികള്‍ക്ക്‌ വേണ്ടി കഥകളും കവിതകളും കളികളുമായി വളരെ നല്ല ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.

9 comments:

ബാജി ഓടംവേലി May 10, 2009 at 8:47 AM  

1. നട്ടപ്പിരാന്തന്‍
2. കുഞ്ഞന്‍
3. (പിന്നെ പറയാം)

കുഞ്ഞന്‍ May 10, 2009 at 10:17 AM  

1) നട്ടാപ്പി
2) ഇത് ഞാന്‍ തന്നെ
3) ഗുരുജി

നന്ദകുമാര്‍ May 10, 2009 at 10:48 AM  

1- നട്ടപ്പിരാന്തന്‍
2- കുഞ്ഞന്‍
3- ഗുരുജി

വാഴക്കോടന്‍ ‍// vazhakodan May 10, 2009 at 10:58 AM  

1- നട്ടപ്പിരാന്തന്‍
2- കുഞ്ഞന്‍
3- ഗുരുജി

നരിക്കുന്നൻ May 10, 2009 at 12:00 PM  

1-നട്ടപ്പിരാന്തൻ
2-കുഞ്ഞൻ
3- കോപ്പിയടിക്കുന്നില്ല. അറിയില്ല.

വീ കെ May 10, 2009 at 5:29 PM  

1) നട്ടപ്പിരാന്തൻ
2) കുഞ്ഞൻ
3) ഗുരുജി (കോപ്പിയടിച്ചതാ. ഒരെണ്ണത്തിനു ഉത്തരമെഴുതാതെ വിടുന്നത് ശരിയല്ലല്ലൊ)

കോട്ടയം കുഞ്ഞച്ചൻ‍‍‍‍ May 10, 2009 at 6:52 PM  

ഗമ്പ്ലീറ്റ് കോപ്പിയടി

1- നട്ടപ്പിരാന്തന്‍
2- കുഞ്ഞന്‍
3- ഗുരുജി

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP