Wednesday, May 13, 2009

ബ്ലോഗന്‍ തുള്ളല്‍ ഒന്നാം ദിവസം

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
ഭരതമെന്നൊരു രാജ്യമതുണ്ടേ അവിടെ ...കേരളമെന്നൊരു ദേശവുമുണ്ടേ..
ദൈവത്തിന്റെ സ്വന്തം എന്നും...അല്ല ദൈവമില്ലാത്തോരുടെ സ്വന്തമതെന്നും..
പേരുകള്‍ പലവിധമുള്ളൊരു നാടെ..ഞങ്ങടെ നാടെ കേരള നാടെ..
നാട്ടില്‍ നിന്നും ജോലിക്കെന്നായി പല പല ആള്‍ക്കാര്‍ പോയിട്ടുണ്ടേ..
എങ്ങട് എന്നൊന്നും ചോദിക്കൊല്ലേയ്...ചന്ദ്രനില്‍ വരെയും ചെന്നിട്ടുണ്ടേ..
പലവിധ രാജ്യക്കാരുടെ നാട്ടില്‍ പല പല സ്ഥാനത്തിരിക്കുന്നൊരു ജനം..
അങ്ങനെ ഈ നാടിന്‍ മഹിമകള്‍...ലോകര്‍ മുഴുവന്‍ അറിഞ്ഞൊരു നേരം...
പെട്ടെന്നൊരു ദിനം പൂതിയുദിച്ചു... പുതിയൊരു മാധ്യമം ഉദയം ചെയ്തേ..
ബ്ലോഗ്‌ എന്നൊരു വിധ പേരും ആയി...ലോകര്‍ മുഴുവന്‍ അര്‍മ്മാദിക്കുന്നു...
പോരെ പൂരം കേക്കണ്ട താമസം നമ്മുടെ ഈ മലയാളളീ പിള്ളേരും
ഉണ്ടാക്കി പല പേരില്‍ പല പല ബ്ലോഗുകള്‍ നിരവധിയായി ..
പേരുകളാണേല് ബഹുരസമാക്കി.. പല പല നാടന്‍ പേരുകള്‍ കൂട്ടമായെത്തി
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ


പെരിങ്ങോടന്‍, ഏവൂരാന്, വിശ്വപ്രഭയും, സിബുവും, പിന്നെ കുട്ട്യേടത്തിയും ..
ആദിത്യന്‍, രേഷ്മ, സാക്ഷി, അതുല്യ, ദേവനുമുണ്ടേ
വക്കാരിമഷ്ട, ചന്ദ്രക്കാരന്‍, സൂ, ഇഞ്ചിപ്പെണ്ണും, ഉമേഷും, കലേഷ്കുമാറും
ഗന്ധര്‍വന്‍, നളന്‍, വള്ളുവനാടന്‍, എതിരന്‍ കതിരന്‍ പിന്നെ ദില്‍ബാസുരനും
സണ്ണി, സിദ്ധാര്‍ത്ഥ, പുല്ലുരാനും, മരമാക്രിയും, കൈപ്പളി മാഷും,
അഗ്രജന്‍, വല്യമ്മായി, പാര്‍വതി, ശിശു, തറവാടി, പിന്നെ സ്നേഹിതനും
കുറുമാന്‍, ശ്രീജിത്ത്‌, തുളസി, വെമ്പള്ളി, ശനിയന്‍, സന്തോഷ്‌,
കണ്ണൂസ്, വേണു, കുമാര്‍, ബെര്‍ളിതോമസ്, പിന്നെ മുല്ലപ്പൂവും
കൊടകര നിന്നും വിശാലചിരിയുമായി എത്തീട്ടുണ്ടൊരു പുലി അര്‍മാദിക്കാന്‍
അങ്ങനെ പഴമക്കാരുടെ പേരുകള്‍ കേട്ടാല്‍ ദേവേന്ദ്രന്‍ പോലും ഞെട്ടിപോകും
സമയാസൌകരതിന്നഭാവം നിമിത്തം പേരുകള്‍ പലതും
വിട്ടുകളഞ്ഞതില്‍ പെരുത്തൊരു ഖേദം അടിയനുമുണ്ടേ .
ഭൂലകത്തിലെ മലയാള മക്കള്‍ ബൂലോകമങ്ങനെ അടക്കി വാഴുന്നേരം
ഓര്‍മ്മകുറിപ്പുകള് കഥകളും കവിതകള്‍ വരകള്‍ പടങ്ങള്‍ നിരവധിയായി
ഒത്തൊരുമിച്ചങ്ങനെ വാഴുംകാലം..ബ്ലോഗുകളങ്ങനെ പെരുകിത്തുടങ്ങി.
അടിയന്‍ ചെയ്തോരീയപരാധം തുള്ളല്‍ ദൈവമാം നമ്പ്യരദ്ദേഹം
പൊറുത്തീയടിയനെ കാത്തു രക്ഷിച്ചിടേണം ...
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
(തുടരും)

16 comments:

ശ്രീ May 13, 2009 at 8:01 AM  

ഹ ഹ... കൊള്ളാം മാഷേ

ജിജ സുബ്രഹ്മണ്യൻ May 13, 2009 at 8:51 AM  

തുള്ളല്പാട്ട് രസിപ്പിച്ചൂട്ടോ

കാപ്പിലാന്‍ May 13, 2009 at 9:11 AM  

ഇത് ഇഷ്ടപ്പെട്ടൂ കൂട്ടുകാരാ :)

കണ്ണനുണ്ണി May 13, 2009 at 9:56 AM  

രസ്സായിട്ടോ....തുള്ളല്‍...

ramanika May 13, 2009 at 10:36 AM  

narayana narayana
narayana narayana

ബാജി ഓടംവേലി May 13, 2009 at 10:53 AM  

പേരുകള്‍ പലതും വിട്ടുകളഞ്ഞതില്‍
പെരുത്തൊരു ഖേദം അടിയനുമുണ്ടേ ...
അടുത്തതിന്റെ എന്റെ പേരുകൂടി ചേര്‍ക്കണം
കാണേണ്ടമാതിരി കാണാം... :) :) :)

സന്തോഷ്‌ പല്ലശ്ശന May 13, 2009 at 2:03 PM  

ണ്റ്റേം പേര്‌ വേണം ....
ല്ലെഗ്ഗി മിണ്ടൂ......ല......

ullas May 13, 2009 at 4:32 PM  

അന്യോന്യം പുറം ചൊറിയുന്ന പരിപാടി കൊള്ളാം .

നരിക്കുന്നൻ May 13, 2009 at 6:37 PM  

കൂട്ടുകാരാ...
ഇത് കൊള്ളാം.

പകല്‍കിനാവന്‍ | daYdreaMer May 13, 2009 at 11:55 PM  

നാരായണനാരായണനാരായണ.........

ചാണക്യന്‍ May 14, 2009 at 12:16 PM  

ഹിഹിഹിഹിഹിഹിഹിഹി.......

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP