ബ്ലോഗു നിലയം വാര്‍ത്തകള്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞ ആലസ്യത്തില്‍ മുഴുകിയിരിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ വിഷയ ദാരിദ്ര്യം മൂലം വിഷമിച്ചുകൊണ്ടിരിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. ഒറ്റയടിക്ക് അഞ്ചു സിനിമ നിരൂപണങ്ങള്‍ എഴുതി പ്രശസ്ത സിനിമ നിരൂപകനുള്ള അവാര്‍ഡ് ശ്രീമാന്‍ ബെര്‍ളി പ്രശസ്ത സാഹിത്യകാരന്‍ കഞ്ഞിക്കുഴി വാസുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ വിവരം സസന്തോഷം അറിയിക്കട്ടെ. ഇതൊന്നും പോരാഞ്ഞ് നിരൂപണങ്ങള്‍ അതി നൂതന രീതിയില്‍ മൊബൈലിലും വിതരണം ചെയ്യുന്ന വിദ്യ ടിയാന്‍ വികസിപ്പിച്ചെടുത്തും ട്വിറ്റെര്‍ മുതലായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചൈനയില്‍ എത്ര പെണ്ണുങ്ങള്‍ ഇന്നലെ പെറ്റു എന്ന വിവരങ്ങള്‍ വരെയും, മോസ്റ്റ് മോഡേണ്‍ ബ്ലോഗിങ്ങ് എന്താണെന്നും ജനങ്ങളെ പറഞ്ഞു മനസ്സിലക്കികൊണ്ടിരിക്കുന്നു. മലയാള സിനിമയെയും ഇന്നത്തെ ജനാധിപത്യ വ്യവസഥയേയും വാരി വലിച്ചിട്ടലക്കി വേറൊരു കക്ഷി ഈ ലോകത്തിനു തന്നെ ഉടയവനായി ബ്ലോഗില്‍ വിസ്മയമായിക്കൊണ്ടിരിക്കുന്നു.
വളരെ നാളുകളായി മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന മരമാക്രി കുറച്ചു ദിവസം മുമ്പ് പുറത്തു ചാടി തന്‍റെ നാവ് നീട്ടി വലിയ വായില്‍ പല കാര്യങ്ങളും തുറന്നടിക്കുകയും അത് കേട്ട് ചിലര്‍ മൂക്കത് കൈ വയ്ക്കുകയും പോരാഞ്ഞ് കഴിഞ്ഞ ദിവസം പുതിയ സംഗതി അങ്ങോട്ട് കേറിയപ്പോള്‍ പഴയത് ചിന്തയില്‍ നിന്നിറങ്ങിപോയി എന്നും പറഞ്ഞു പല മുക്കിലും മൂലയിലും പോയി ഒരു തരം മാക്രി ശബ്ദത്തില്‍ കരഞ്ഞതായും അറിയിക്കട്ടെ.
ആണ്ടിലും സംക്രാന്തിക്കും വിഷുവിനും മാത്രം കണ്ടു വരാറുള്ള കണിക്കൊന്നയും കൂട്ടവും കൂടി ചേര്‍ന്ന് ഏതോ തൊലിവെളുപ്പുള്ള ഒരു പെമ്പ്രന്നോതിക്ക് എന്തോ എഴുതിയതിന്റെ പേരില്‍ അവാര്‍ഡ് കൊടുത്തൂന്നോ.. പോങ്ങുമൂടരും സംഘവും അത് കേട്ട് ചോദിയ്ക്കാന്‍ ചെന്നെന്നോ അതല്ല ആ അവാര്‍ഡ് തനിക്കവകശപ്പെട്ടതാണെന്നും പറഞ്ഞു കാപ്പിലാന്‍ ബഹളം ഉണ്ടാക്കിയെന്നോ ഒക്കെ ഇവിടെ പലരും കുശു കുശുക്കുന്നത് കേട്ടെന്ന് അങ്ങേതിലെ മറിയാമ്മ ചേടത്തി പറഞ്ഞു.
അക്ഷയ ത്രിതീയ എന്നും പറഞ്ഞു സ്വര്‍ണക്കടക്കാരും ചാനലുകാരും കൂടി ചേര്‍ന്ന് നടത്തുന്ന തട്ടുപൊളിപ്പന്‍ ഉത്സവത്തിനെ വരവേല്‍ക്കാന്‍ പോയ കുറെ കുടുംബങ്ങള്‍ വീട് വയ്ക്കാനും പെണ്മക്കളെ കെട്ടിച്ചു വിടാനും എന്തിനു റേഷന്‍ മേടിക്കാന്‍ വച്ചിരുന്ന കാശെടുത്ത് പോലും സ്വര്‍ണം വാങ്ങി എന്നും പറഞ്ഞു നെഞ്ചതലച്ചു കരഞ്ഞു കൊണ്ട് ദോ ഇവിടെ തമ്പാനൂര്‍ സ്റ്റാണ്ടില് കുറേപേര് ബഹളം വയ്ക്കുന്നു. അക്ഷയ ത്രിതീയ തട്ടിപ്പാണെന്നും ബ്ലോഗായ ത്രിതീയ ആണ് ശരി എന്നും വാഴക്കോടന് പ്രസ്താവിച്ചു.
കൈപ്പളി മാഷ് ഉപേക്ഷിച്ചു പോയത് പ്രമാണിച്ച് നിരാശരായ ഗോമ്പടിഷന്‍ മത്സരാര്ത്ഥികളെ സന്തോഷിപ്പിക്കാന്‍ അപ്പു പുതിയ വിശ്വവിജ്നാന കോശവുമായി രംഗത്തെത്തുകയും ഓരോ ഫോട്ടോകളും കീറി തുണ്ടം തുണ്ടമായി വലിച്ചെറിഞ്ഞാലും അതെല്ലാം തപ്പിയെടുത്തു ശരിയായ ഉത്തരം പറഞ്ഞു മാര്‍ക്കു വാങ്ങി രസിക്കുന്ന വിവരം നിങ്ങളറിഞ്ഞു കാണുമല്ലോ അല്ലെ?
11 comments:
:)
:)
....മറിയാമ്മ ചേടത്തി പറഞ്ഞു.
ശ്ശോ! മറിയാമ്മ ചേടത്തി പറഞ്ഞില്ലാരുന്നേല്‍
ബ്ലോഗ് നിലയം ഇന്ന് എന്ത് ചെയ്തേനെ?
:)
ശ്ശോ!! ഇരുപത്തിനാലാം തീയതിയിലെ ബ്ലോഗ് കൂട്ടായ്മയെപറ്റി എന്താ ഒന്നും എഴുതാത്തെ..
അതു കൂടി ഈ വാര്‍ത്തയില്‍ കൊടുത്തിരുന്നെങ്കില്‍ പുതിയ കുറച്ചാളുകള്‍ക്കു കൂടി അതിനേപറ്റി അറിയാന്‍ സാധിക്കുകയും, വന്നെത്താന്‍ ശ്രമിക്കുകയുംചെയ്യുമായിരുന്നു. ആ വാര്‍ത്ത കൂടി ഉള്‍പ്പെടുത്തിയാല്‍ ഉപകാരമായിരുന്നു..
http://kalyanasaugandikam.blogspot.com/2009/05/blog-post.html
:)
ഉം..ഉം.. :)
പ്പൊ അങനെ ഒക്കെയാണല്ലെ കാര്യങള്?
ബ്ലോഗ് നിലയം വാർത്തകൾക്ക് ആശംസകൾ.
ബൂലോഗത്തെ പ്രധാന സംഭവങ്ങൾ ഈ ബ്ലോഗ് നിലയത്തിൽ ഇനിയും പ്രതീക്ഷിക്കുന്നു.
നരി
ചെറിയ തിരക്ക് കാരണം പലപ്പോഴും ബ്ലോഗിൽ എത്താനോ വായിക്കാനോ പോസ്റ്റിടാനോ കഴിയുന്നില്ല. എങ്കിലും ഇവിടെ എത്തിയാൽ ബൂലോഗത്ത് നടക്കുന്ന പലകാര്യങ്ങളും അറിയാം.. ആശംസകൾ!
അടി കിട്ടിയാല്‍ ആരോടും പറയണ്ട ട്ടോ..
പക്ഷെ,പറയാതിരിക്കാന്‍ വയ്യ...ഇത് കലക്കി..
Post a Comment