ചിന്തയില്‍ എങ്ങനെ പോസ്റ്റ് ഓരോ വിഭാഗത്തിലാക്കാം
ചിന്തയില്‍ ഇപ്പൊ വിഭാഗങ്ങള്‍ ആക്കുന്ന തിരക്കിലാണ് പോള്‍ മാഷ്. നിങ്ങളുടെ പോസ്റ്റുകള്‍ ഇനി മുതല്‍ ഓരോ വിഭാഗത്തില്‍ വരും. അതിനിത്രമാത്രം ചെയ്യുക. ആദ്യം ഇവിടെ ഒന്ന് ഞെക്കി മനസ്സിരുത്തി വായിക്കുക. എപ്പോഴൊക്കെ നിങ്ങള്‍ പോസ്ടുമ്പോ അവിടെ കൊടുത്തിട്ടുള്ള ഏതു വിഭാഗമാണോ നിങ്ങള്‍ നിങ്ങളുടെ പോസ്റ്റ് ലേബല് ആയി തിരഞ്ഞെടുത്തത്,ആ വിഭാഗത്തില്‍ നിങ്ങളുടെ പോസ്റ്റ് വന്നിരിക്കും. നിങ്ങള്‍ക്ക് ഒരു പോസ്റ്റില്‍ ഇഷ്ടം പോലെ ലേബല് കൊടുക്കാം. പക്ഷെ ആദ്യത്തെ രണ്ടെണ്ണമേ ചിന്ത ചേച്ചി നോക്കൂ കേട്ടോ.ഉദാഹരണം പറഞ്ഞാല്‍ ഈ എഴുതിയ പോസ്റ്റിന്റെ താഴെ നോക്കൂ ലേബല്‍ "വിജ്ഞാനം" എന്നല്ലേ? അതുകൊണ്ട് തന്നെ അത് ചിന്തയിലെ ബ്ലോഗ് റോളില്‍ "വിജ്ഞാനം" എന്നാ വിഭാഗത്തില്‍ വന്നില്ലേ? അതുപോലെ തന്നെ എല്ലാം. പിന്നെ ഒരു പോസ്റ്റ് നിങ്ങള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ ഫീഡ് എപ്പോഴാണോ ഗൂഗിള്‍ അല്ലെങ്കില്‍ വേര്‍ഡ്പ്രസ്സ് ചേട്ടന്‍ ലോകരെ അറിയിക്കുന്നത് അതായത് ഫീഡ് ആക്റ്റീവ് ആകുന്നത് എപ്പോഴാണോ അപ്പോള്‍ നിങ്ങളുടെ ചിന്ത നോഡില്‍ ക്ലിക്ക് ചെയ്തു റിഫ്രെഷ് ചെയ്യണം. അത് ആക്റ്റീവ് ആകാതെ ചെയ്താല്‍ വെറുതെ ആകാശത്ത് നോക്കി അമ്പിളിമാമനെ പിടിക്കുന്ന ഏര്‍പ്പാടായി പോകും. കേട്ടോ. അപ്പൊ ശരി പിന്നെ കാണാം...... തുടര്‍ന്നിവിടെ വായിക്കാം
5 comments:
എങ്ങനെ അറിയാം ഗൂഗ്ലില്‍ ഫീഡ് ആക്റ്റീവായോ ഇല്ലയോ എന്ന്?
അരുണ്‍,
സാധാരണ ഫീഡ് ആണെങ്കില്‍ ഇവിടെ http://yourblogname.blogspot.com/feeds/posts/default ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ ഫീഡ് എന്താണോ അവിടെ ക്ലിക്കുക അപ്പൊ അറിയാം. നിങ്ങളുടെ പോസ്റ്റ് ലിന്കിലെക്കുള്ള ഫീഡ് ഇപ്പോഴും സൈറ്റില്‍ ഇടുന്നത് നല്ലതായിരിക്കും. വായനക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ റീഡ്റിലേക്ക് അത് കൂട്ടിച്ചേര്‍ത്ത് വയ്ക്കാം. അതിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതാം പിന്നെ.
മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
നന്ദി!
നല്ല കാര്യം
Thanks... Nalla vivaranam.. Ashamsakal...!!!
Post a Comment