നില്പന്‍ വാര്‍ത്തകള്‍
അന്റാര്‍ട്ടിക്ക മുതല്‍ ഉഗാണ്ട വരെയുള്ള ബ്ലോഗീ ബ്ലോഗന്മാര്‍ക്ക് ഈ മെയ് 24 നുള്ളില്‍ നാട്ടിലെത്തുകയാണെങ്കില് നാട്ടിലുള്ള ബ്ലോഗീ ബ്ലോഗന്മാരുമായി സൌഹൃദങ്ങള് പങ്കു വയ്ക്കാനും ബ്ലോഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഒരു സുവര്‍ണ്ണാവസരം ഹരിഷ് തൊടുപുഴ ഏര്‍പ്പെടുത്തിയിരിക്കുന്നു. നോട്ടീസ് ഇവിടെയുണ്ട് വായിച്ചോളുക.
ഫേക്ക് ഐ.പി.എല്‍. പ്ലയറെ അന്വേഷിച്ചു ബെര്‍ളി അവര്‍കള്‍ നടത്തിയ അന്വേഷണം അവസാനം അപ്പം ചുതിയയില്‍ എത്തുകയും കക്ഷി ടീമില്‍ മടങ്ങി വന്നു ബൌളിംഗ് തുടങ്ങുകയും എതിര്‍ ടീമിന് അധികം ബുദ്ധിമുട്ടില്ലാതെ ജയിക്കാന്‍ വേണ്ട റണ്‍സ് സിക്സറയും ഫോറായും ദാനം കൊടുക്കുന്ന വിവരം നിങ്ങള്‍ നേരില്‍ കണ്ടിരിക്കുമല്ലോ. ടി-യാന്റെ ഈ പ്രകടനത്തോടെ മനോരമ ഇനി മേലില്‍ ഒരൊറ്റ കളിക്കാരനെയും സ്പോണ്സര്‍ ചെയ്യില്ലെന്നും കുരിശുമലയില്‍ തൊട്ടു ആണയിട്ടതായി.. അക്കാമ്മ അവറാന്‍ അറിയിച്ചു.
കുരുത്തം കെട്ട ഒരുത്തന്‍ കുരുത്തം കെട്ട ഒരുത്തിയേയും കൈ പിടിച്ചു കൊണ്ട ജീവിത കാലം മുഴുവന്‍ കുരുത്തക്കേടുകള്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം കുരുത്തക്കേടില്ലാത്ത നിങ്ങള്‍ വായിച്ചിരിക്കുമല്ലോ. അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ വന്ന ശ്രീഹരി എന്ന് വിളിപ്പേരുള്ള കാല്‍വിന്‍ ചെക്കന്‍ എന്തോ തേങ്ങ ആടിയെന്നോ കരിക്കാടിയെന്നോ പിച്ചും പേയും ഉറക്കത്തില്‍ വിളിച്ചു പറഞ്ഞുന്നോ മറ്റോ ഇവിടെ പറയുന്ന കേട്ടു.
തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മുതലുള്ള ലൈവ് വിവരണങ്ങള്‍ കുറുമാന്‍ മുതലിങ്ങോട്ടുള്ള ആള്‍ക്കാര്‍ ബ്ലോഗില്‍ പറഞ്ഞത് വായിച്ചിരിക്കുമല്ലോ. അതും കൂടാതെ വീട് നിറച്ചും കുട്ടികള്‍ ഓടിക്കളിക്കണമെന്നുള്ള ഒരപ്പന്റെ സ്വപ്നം അപ്പന്‍ രഹസ്യമായി നടത്തിയ വിവരം ബാജി ഓടം വേലിയില്‍ കയറി നിന്ന് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. പുലി വരുന്നേ പുലി വരുന്നേ...എന്ന് പറയുന്ന പോലെ...ഇഞ്ചിപ്പടം വരുന്നേ.. ഇഞ്ചിപ്പടം വരുന്നേ.. എന്നും പറഞ്ഞു മാക്രി കവല തോറും പറഞ്ഞു നടക്കുന്ന വിവരവും അറിഞ്ഞിരിക്കുമല്ലോ അല്ലെ? ഇതെല്ലം കണ്ടും കെട്ടും കേടി കത്രീന എന്ന മീഡിയക്കാരി നാട്ടില്‍ പിള്ളേര്‍ക്കിടുന്ന പേരുവിവരങ്ങളെ പറ്റി ഘോരഘോരം പറഞ്ഞിരിക്കുന്നു. അതുകണ്ട് എന്നാ പിന്നെ ഒരു കൈ നോക്കാമെന്ന് വച്ച്.. കൊച്ചു ത്രെസ്യം ബിലാത്തി വിശേഷവുമായി വീണ്ടും എത്തിയിരിക്കുന്നു.
ബ്ലോഗില്‍ നടക്കുന്നതെല്ലാം വെറും അരാഷ്ട്രീയ വാദികളുടെ ഓര്‍മ്മക്കുറിപ്പുകളും വളിപ്പുകളും വരിമുറി കവിതകളും ചൊറിയാന്‍ കഥകളും പാചക കുറിപ്പുകളും ആണെന്നും രാഷ്ട്രീയ അപക്വ പുരോഗമന കലാ സാഹിത്യ സൃഷികളും ചര്‍ച്ചകളും ഒന്നും നടക്കുന്നില്ലെന്നും അഥവാ രാഷ്ട്രീയം പറയുന്ന ബുദ്ധിജീവി ഗുരുക്കളേ ആള്‍ക്കാര്‍ കൂട്ടം കൂടി ചീത്ത വിളിക്കുന്നുവെന്നും പറഞ്ഞു ദേശാഭിമാനിയില്‍ നിന്ന് ഒരു പുങ്ങന്‍ വെങ്കിടി എത്തുകയും ടിയാന്റെ ഈ അഭിപ്രായത്തില്‍ എല്ലാവരും സന്തോഷ പുളകിതരവുകയും കക്ഷിക്ക് സവ്യസാചിയുടെ നേതൃത്വത്തില്‍ ബൊക്ക, മാല, റീത്ത് എന്നിവയോട് കൂടി സ്വീകരണം കൊടുക്കുകയും ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ.
വാര്‍ത്തകള്‍ ഇടവേളയ്ക്കു ശേഷം തുടരും..........
2 comments:
തൊടുപുഴയിലെ സംഗമത്തിൽ എത്തിപ്പെടാൻ കഴിയില്ല. ജൂണിലാണ് നാട്ടിൽ വരുന്നത്. മനസ്സ് കൊണ്ട് അവിടെ ആദ്യമേ എത്തിയിരിക്കുന്നു. എല്ലാവരേയും നേരിൽകാണാൻ ഒരിക്കലെങ്കിലും കഴിയട്ടേ എന്നാഗ്രഹിക്കുന്നു.
പിന്നെ ആ ഐ.പി.എൽ ബ്ലോഗ്ഗർ ലവനായിരുന്നോ? അപ്പോ എക്സ്ക്ലസീവ് ന്യൂസുകൾ ഇനിയും പോരട്ടേ..
ശരി, തുടരട്ടെ
Post a Comment