4. കൊച്ചുത്രേസ്യ, കേരള ഫാര്‍മര്‍, മുള്ളുക്കാരന്‍
താഴെ ഓരോ ബ്ലോഗ് വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും. ഉത്തരം കോപ്പിയടിക്കതിരിക്കാന്‍ കമന്റ് മോഡറേഷന്‍ 12 മണിക്കൂര്‍ നേരത്തേക്ക് ഏര്പ്പെടുത്തിയിരിക്കുന്നു. മോഡറേഷന്‍ സമയം കഴിഞ്ഞു ഉത്തരം പറയുന്നതിന് പകുതി മാര്‍ക്ക് മാത്രം.
1. ആളാരെന്നു പറയുക
ചോദ്യം:മൊത്തം 55 പോസ്റ്റുകള്‍ മാത്രം എഴുതിയിട്ടുള്ളുവെന്കിലും കക്ഷി ഒരു കഥയെഴുതുന്ന പുലി തന്നെ. സഞ്ചാര സാഹിത്യം എഴുതിയിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റിയത് ഏപ്രില്‍ 20 നു. ഒരു ട്രെയിന്‍യാത്രയുടെ ഓര്‍മ്മയ്ക്ക്.. എന്നത് കക്ഷിയുടെ രസകരമായ ഒരു പോസ്റ്റാണ്. ഇനി പറയാമോ ആരാണെന്ന്
ഉത്തരം: ബ്ലോഗ്ഗര്‍ നാമം കൊച്ചുത്രേസ്യ . ശരിയായ പേര് അറിയില്ല. 2007 മെയ് മാസം മുതല്‍ ബാംഗ്ലൂരില്‍ സാങ്കേതിക മേഖയില്‍ ജോലി ചെയ്യുന്നു. കൊച്ചുത്രേസ്യയുട... ലോകം.. എന്ന ഒരൊറ്റ ബ്ലോഗ് കൊണ്ട് തന്നെ വളരെ ശ്രദ്ധ ആകര്‍ഷിച്ച എഴുത്തുകാരി. . ഈ ബ്ലോഗില്‍ കണ്ട ഒരു വലിയ പ്രത്യേകത പലരും ഇരുപതു പോസ്റ്റ് എഴുതുമ്പോഴേ മുപ്പത് വിഭാഗങ്ങള്‍ കൊടുത്തിരിക്കും. പക്ഷെ ഇവിടെ "ഞാന്‍ നോര്‍മലായി (35), സഞ്ചാരസാഹിത്യം (9) , ഞാന്‍ സീരിയസായി (6) ലേബലൊന്നും കിട്ടീല്ല (2)" , എന്നിങ്ങനെ വെറും നാലു വിഭാഗതിലായി മൊത്തം 55 പോസ്റ്റുകള്‍ കൊണ്ട് തന്നെ കക്ഷി ബ്ലോഗ്ഗരുടെയെല്ലാം കണ്ണിലുണ്ണിയായി മാറി. കാരണം അത്രയക്ക് ലളിതവും ഇമ്പവുമാര്‍ന്ന വരികളും ശൈലികളും. വായനകാര്ക്ക് അലോസരം തോന്നാത്ത വിധത്തിലുള്ള രചനാ പാടവം. സ്ത്രീജനം ആയതുകൊണ്ട് ഞാന്‍ ഒത്തിരി പൊക്കി പറഞ്ഞതല്ല. സംഗതി എല്ലാം സത്യമാണ്.
2. ആളാരെന്നു പറയുക
ചോദ്യം:ബ്ലോഗ്ഗറിലും വോര്‍ഡ്പ്രേസ്സിലും ഒക്കെ നിറഞ്ഞ സാന്നിധ്യമായി നിന്ന് അവസാനം സ്വന്തം ബ്ലോഗ് പോര്‍ട്ടല്‍ തുടങ്ങിയ കക്ഷി. കക്ഷിക്ക് പ്രായമൊക്കെ ഏറെ ഉണ്ടെങ്കിലും ഇപ്പോഴും കോളേജ് സ്കൂളുകളില്‍ ഒക്കെ ബ്ലോഗിങ്ങ് ചാടിംഗ് ഇമെയില്‍ എന്നിവയ്ക്കൊക്കെ സന്ദര്‍ശക ക്ലാസുകള്‍ എടുക്കും. ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ചെന്നാല്‍ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നി ഭാഷയില്‍ വായിക്കാം. മൈക്രോസോഫ്ടിനോട് കക്ഷിക്ക് വലിയ പ്രിയമില്ല. ഇനി പറയാമോ ആരാണെന്ന്
ഉത്തരം:ബ്ലോഗ്ഗര്‍ നാമം കേരള ഫാര്‍മര്‍ . ശരിയായ പേര് എസ്. ചന്ദ്രശേഖരന്‍ നായര്‍. തിരുവനന്തപുരം സ്വദേശി അദ്ദേഹത്തിന്റെ വെബ്പോര്‍ടല്‍ കേരളഫാര്മരഓണ്‍ലൈന്‍.കോം . വളരെ ആല്മാര്ത്ഥമായി ബ്ലോഗിങ്ങ് നടത്തുന്നു എന്നതാണ് അദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൃഷിക്കും ബ്ലോഗിനും വേണ്ടി മാറ്റി വച്ചതാണോ അദേഹത്തിന്റെ ശിഷ്ടകാല രാജ്യസേവന ജീവിതം എന്ന് തോന്നിപ്പോകും ഓരോ ബ്ലോഗുകളും സന്ദര്‍ശിച്ചാല്‍. അത്രയ്ക്ക് ബ്രഹതും സന്കീര്ണ്ണവുമാണ് ബ്ലോഗുകളുടെ എണ്ണവും അതിലെ വിവരങ്ങളും. കേരള സ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ കേരളഫാര്‍മറെ ആദരിക്കുന്ന ചടങ്ങിന്‍റെ വിശദ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇനി ഇവിടെ സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ ബ്ലോഗുകളെ കുറിച്ചും അദ്ദേഹത്തെക്കുറിച്ചും സ്വന്തം ഭാഷയില്‍ തന്നെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നത് വായിക്കാം.
3. ആളാരെന്നു പറയുക
ചോദ്യം:സ്വദേശം കണ്ണൂര്‍ പക്ഷെ ഇപ്പൊ പാലക്കാടു നിവസിക്കുന്നു. കക്ഷിയുടെ ബ്ലോഗ്ഗില്‍ പോയാല്‍ അത്യാവശ്യം സ്വന്തം ബ്ലോഗ് കെട്ടിലും മട്ടിലും പുലി രൂപത്തിലാക്കാം. ഇദ്ദേഹത്തിന്റെ ബ്ലോഗിലുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്സ്-3 ബ്രൌസര്‍ ആണുപയോഗിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ പരിചയപ്പെട്ടാല്‍ ഭാവിയില്‍ ആല്മാര്ത്ഥമായി ബ്ലോഗിങ്ങ് ചെയ്യേണ്ടവര്‍ക്ക് ഉപകാരപ്രദമാകും. ഇനി പറയാമോ ആരാണെന്ന്
ഉത്തരം: മുള്ളുക്കാരന്‍ കണ്ണൂര്‍ സ്വദേശിയായ പാലക്കാട്ട് സ്ഥിരതാമസമാക്കിയ ഒരു സാങ്കേതിക വിദഗ്ധന്‍. ഇന്ദ്രധനുസ്സ് , വര്‍ഷമോഹിനി എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍. ഇതില്‍ ഇന്ദ്രധനുസ്സ് വളരെ കേമം. ബ്ലോഗിങ്ങ് തുടങ്ങുന്നവര്‍ക്ക് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് സഹായമായ സാങ്കേതിക സഹായം ഇവിടെ നിന്നും ലഭിക്കും എന്നതാണ് ഈ ബ്ലോഗിന്‍റെ ഏറ്റവും വലിയ പ്രത്യേകത. . ഒരു ബ്ലോഗിന്‍റെ കെട്ടിലും മട്ടിലും എന്ത് മാത്രം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്നും ബ്ലോഗ് തുടങ്ങുമ്പോഴും വിപുലീകരിക്കുമ്പോഴും നേരിടുന്ന എല്ലാ സാങ്കേതിക പ്രശനങ്ങള്‍ക്കും ഉത്തരം വളരെ ലളിതമായ ഭാഷയില്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതി വച്ചിട്ടുണ്ട്.
18 comments:
1) കൊച്ചുത്രേസ്യ
2) കേരള ഫാര്‍മര്‍
3) അറിയില്ല
1. കൊച്ചു ത്രേസ്യ
2. ഞാന്‍
3. മുള്ളൂക്കാരന്‍
ക്ഷമിക്കണം ഒരോരുത്തരെയും മനസ്സിലാക്കി വരുന്നേ ഉള്ളു.
ആരാ ഇവരൊക്കെ?
രണ്ടാമത്തെ ആള്‍: ചന്ദ്രശേഖരന്‍ നായര്‍.
മൂന്നാമത്തെ ആള്‍: മുള്ളൂക്കാരന്‍.
ഒന്നാമന്‍: നിരക്ഷരന് ആണെന്നു തോന്നുന്നു.
കുറച്ചു കൂടി ക്ലൂ തരാമോ?
ഒന്നും രണ്ടും ആളുകളെ തിരഞ്ഞ് ഇന്ന് ഞാൻ നടക്കാത്ത ബ്ലോഗുകളില്ല. എല്ലായിടത്തും കേറി ഇറങ്ങി. പക്ഷേ ഫലം തഥൈവ...
മൂന്നാമൻ പക്ഷേ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല. അത് ഇന്ദ്രധനുസ്സിന്റെ ഉടമ മുള്ളൂർക്കാരൻ തന്നെ.ഇന്ദ്രധനുസ്സ് കൂടാതെ വർഷമോഹിനി എന്ന ഒരു ബ്ലോഗ് കൂടി അദ്ധ്യേഹത്തിന്റേതായി ഉണ്ട്. ഒരു ബ്ലോഗ് കൊണ്ട് എന്തൊക്കെ ചെയ്ത് കൂട്ടാമെന്ന് വളരെ വിശദമായി ഏത് തുടക്കക്കാർക്കും ചെയ്യാവുന്ന രീതിയിൽ വിശദീകരിക്കുന്നു.
മോഡറേഷന്‍ അവസാനിച്ചു.
ഇതില്‍കൂടുതല്‍ എങ്ങനെ ക്ലൂ തരും. ??
എന്നാ പിടിച്ചോ... ഒന്നമാതെയാല്‍ സ്ത്രീയാണ്..
രണ്ടാമത്തെയാള്‍ വിക്കിയുമായി യുദ്ധം ചെയ്തയാള്‍
മൂന്നാമത്തെയാള് സാങ്കേതിക വിദഗ്ധന്‍
1. കൊച്ചു ത്രേസ്യ
2. എസ്. ചന്ദ്രശേഖരൻ നായർ
3. മുള്ളൂക്കാരന്‍
കൂട്ടുകാരാ,
ക്ലൂ കിട്ടിയിട്ടും രക്ഷയില്ല
പിൻമാറി
1. കൊച്ചു ത്രേസ്യ
2. കോപ്പിയടിക്കുന്നില്ല. അറിയില്ല!
3. മുള്ളൂക്കാരന്‍
മുള്ളൂക്കാരന്‍ വളരെ ഉപകാരം ചെയ്ത ബ്ലോഗ് നിര്‍മ്മാണ സഹായി. അദ്ദേഹത്തിന് നന്ദി ഈ നിമിഷത്തിലും അറിയിക്കുന്നു
1. കൊച്ചു ത്രേസ്യ
2. എസ്. ചന്ദ്രശേഖരൻ നായർ
3. മുള്ളൂക്കാരന്‍
നന്ദകുമാര്‍: 20 Marks
അനില്‍ശ്രീ: 20 Marks
അരുണ്‍ കായംകുളം: 0 Marks
krish | കൃഷ് :20 Marks
വാഴക്കോടന്‍ // vazhakodan:10 Marks
നരിക്കുന്നൻ: 10 Marks
കോട്ടയം കുഞ്ഞച്ചൻ: 15 Marks
സുനിൽ കൃഷ്ണൻ(Sunil Krishnan:0 Marks
ബാജി ഓടംവേലി:15 Marks
ഉത്തരം പറഞ്ഞതും അഭിപ്രായങ്ങള്‍ അറിയച്ചതുമായ എല്ലാവര്‍ക്കും അകൈതവമായ നന്ദി.
1. കൊച്ചു ത്രേസ്യ
2. എസ്. ചന്ദ്രശേഖരൻ നായർ
3. മുള്ളൂക്കാരന്‍
“ഈ ബ്ലോഗില്‍ കണ്ട ഒരു വലിയ പ്രത്യേകത പലരും ഇരുപതു പോസ്റ്റ് എഴുതുമ്പോഴേ മുപ്പത് വിഭാഗങ്ങള്‍ കൊടുത്തിരിക്കും. പക്ഷെ ഇവിടെ..”
ഇതെന്തു വലിയ പ്രത്യേകതയാണ് സാര്‍? ഒരു ബ്ലോഗിന്റെ/എഴുത്തിന്റെ മാനദണ്ഡം അതാണോ? അതൊരു വലിയ സംഭവമാണെന്ന മട്ടില്‍ പറഞ്ഞതു കൊണ്ട് ചോദിച്ചതാ. എനിക്കു തോന്നിയിട്ടുള്ളത് ആ നാലു ലേബലുകള്‍ ആ ബ്ലോഗറുടെ പരിമിതി തന്നെയാണ് എന്നാണ്.
(ഓഫ് : ഹോ ഈ ‘പാവപ്പെട്ടവനെ’ സമ്മതിക്കണം. എന്നാ ഗസ്സിങ്ങാ??!!) :)
ഹോ..രണ്ടാമൻ കേരള ഫാർമർ ആണല്ലേ... ആ പേര് എങ്ങനെ ഞാൻ മറന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
Post a Comment